മഞ്ഞുപോലെ ❤️: ഭാഗം 1

manjupole

രചന: നീല മഴവില്ല്

കോളേജിലെ ആദ്യ ദിവസമാണ്.. ദൈവമേ മിന്നിച്ചേക്കണേ... എന്ന് പ്രാർത്ഥിച്ചു അനു കോളേജ് ഗേറ്റ് കടന്നതും തലയിൽ എന്തോ കൊണ്ട് ബോധം കെട്ടു വീണതും ഒരുമിച്ചായിരുന്നു.. കണ്ണ് തുറന്നപ്പോ അടുത്ത് അമ്മു ഇരിക്കുന്നുണ്ട്.. എവിടെയാ എന്നറിയാൻ ചുറ്റും നോക്കിയപ്പോ ഏതോ ഒരു ക്ലാസ്സ്‌ റൂം ആണ്.. "അമ്മു.." "ആ നീ എണീറ്റോ.. ഇപ്പൊ എങ്ങനിണ്ട്?" "ഇപ്പൊ കുഴപ്പില്ല.. എന്താ ഉണ്ടായേ.." "ഞാൻ ബസ് ഇറങ്ങിയപ്പോ നിന്നെ കണ്ടിട്ട് ഓടി വന്നതാ.. അപ്പൊ നീ ബോധം കെട്ടു കിടക്കുന്നതാണ് കണ്ടത്.. ക്രിക്കറ്റ്‌ ബോൾ കൊണ്ടതാ.. ആ ചേട്ടന്മാര ഇവിടെ കൊണ്ട് കിടത്തിയത്.."ന്നും പറഞ്ഞു അവള് ചൂണ്ടിയ സൈഡിൽ നോക്കിയപ്പോ മൂന്നാല് ചേട്ടന്മാരെ കണ്ടു.. "അവരാണോ ക്രിക്കറ്റ്‌ കളിച്ചിരുന്നത്?😡

" "ആഹ്.. അല്ല നീയിത് എങ്ങോട്ടാ.?" "എന്റെ തല അടിച്ചു പൊളിച്ചു എന്റെ ഫസ്റ്റ് ഡേ കൊളമാക്കിട്ട് ചോദിക്കണ്ടേ.." "പൊന്നു അനു നീ ഇങ്ങു വന്നേ.. മര്യാദക്ക് അവരോട് ഒരു താങ്ക്സ് പറഞ്ഞു ക്ലാസ്സിൽ പോവാ.. അവള് ചോദിക്കാൻ നടക്കുന്നു.. നീയാരാടി.." "പിന്നെ ചോദിക്കണ്ടേ.. എന്റെ തല ദേ ഇപ്പളും നല്ല വേദന ഉണ്ട്.. ഒന്ന് ഡോക്ടറെ കാണിക്കാൻ വരെ അവർക്ക് തോന്നിയില്ലല്ലോ.." "ഡീ ഒരു സീനിയർ ചേട്ടന്റെ ഏട്ടൻ ഡോക്ടർ ആണ്. അയാൾ വന്നു നിന്നെ നോക്കി പോയതാ.. ഒരു ഇൻജെക്ഷൻ എടുത്തു.. അതിന്റെ സെഡേഷൻ ലാ നീ ഇത്ര നേരം ഉറങ്ങിത്.. സമയം ഉച്ചയായി.." "ഉച്ചയോ😲.. അപ്പൊ ൻറെ ഫസ്റ്റ് ഡേ.." "മൂഞ്ചി.. അത്ര തന്നെ.. പക്ഷെ നീ പേടിക്കണ്ട.. നിനക്ക് നല്ല വരവേൽപ്പല്ലേ കിട്ടിയേ.. ഇക്കാര്യം ഇനി അറിയാൻ ആരും ബാക്കിയില്ല..😀" "ഒക്കത്തിനും കാരണം അവരാ.. ശരിയാക്കി തരാം.." ന്നും പറഞ്ഞു അനു അവരുടെ അടുത്തേക്ക് ചെന്നു.. "ഡോ.. ഇതിലാരാ.. എന്റെ തല പൊളിച്ചേ.." അവളുടെ ശബ്ദം കേട്ടതും അവിടെ നിക്കുന്ന രണ്ട് ചേട്ടന്മാരും പരസ്പരം നോക്കി..

എന്നിട്ട് ഒരു ഭാഗത്ത്‌ക്ക് വിരൽ ചൂണ്ടി.. അങ്ങോട്ട് നോക്കിയ അനു കണ്ടത് ക്രിക്കറ്റ്‌ ബാറ്റ് കയ്യിൽ പിടിച്ചു നിക്കുന്ന ഒരുത്തനെ ആണ്.. ബോൾ വെയിറ്റ് ചെയ്ത് നിക്കാണ്.. "ആ ബാറ്റ്മാനാണോ?" അവളുടെ ചോദ്യത്തിന് രണ്ടും ഒന്ന് തലകുലുക്കി കൊടുത്തു.. അവന്റെ അടുത്തേക്ക് പോവാൻ നിന്ന അവളെ അതിലൊരുത്തൻ കൈ പിടിച്ചു നിർത്തി "ഇതെങ്ങോട്ട് തള്ളി കേറി പോവാ.. കിട്ടിയത് ഒന്നും പോരെ.." "ഇനി അവനാ എന്റെന്ന് കിട്ടാൻ പോണേ.." "നീയേതാ കൊച്ചേ.. അവൻ ഇവൻ ന്നൊക്കെ വിളിക്കാൻ നിന്റെ കൊച്ചുമോൻ ഒന്നും അല്ല അത്.. ഒന്നും അറിയാത്ത നിനക്ക് ഒരടി കിട്ടിയില്ലേ.. അതോണ്ട് തൃപ്തിപ്പെടു തല്ക്കാലം.. അതിന്റെ ഇടയിൽ കേറി ചെന്നു ചുമ്മാ അറിഞ്ഞോണ്ട് വാങ്ങല്ലേ.." "എന്റെ തല അടിച്ചു പൊളിച്ചിട്ട് അയാളിപ്പോ അങ്ങനെ കളിക്കണ്ട.." ന്നും പറഞ്ഞു ഗ്രൗണ്ട്ക്ക് നോക്കി ഉറക്കെ 'ഡോ' എന്ന് വിളിച്ചതും അവൻ തിരിഞ്ഞ് നോക്കിയത് കാരണം വന്ന ബോൾ സ്റ്റമ്പിൽ തട്ടി ഔട്ട്‌ ആയതും ഒരുമിച്ചു ആയിരുന്നു.. അതോടെ അവളുടെ അടുത്ത് നിന്നിരുന്ന രണ്ട് പേരും തലയിൽ കൈ വച്ച് നിന്നുപോയി.. അവനാണേ ദേഷ്യത്തിൽ അവളെ നോക്കുന്നുണ്ട്.. അവൻ അടുത്തേക്ക് വരുന്നത് കണ്ട് അവര് അവളോട് പറഞ്ഞു..

"പൊന്നുമോളെ ജീവൻ വേണേ ഇവിടുന്ന് ഓടാൻ നോക്ക്.. അവന്റെ ഡബിൾ സെഞ്ച്വറിയാ നീ കളഞ്ഞു കുളിച്ചത്.. നിന്നെ കൊല്ലാതെ വിട്ട ഭാഗ്യം.."അവർ പറഞ്ഞത് കേട്ട് അവള് സ്വല്പം ഒന്ന് പേടിച്ചെങ്കിലും പിന്മാറിയില്ല.. അത് കണ്ടു അവര് അമ്മുവിന്റെ നേരെ തിരിഞ്ഞ് "കൊച്ചേ കൂട്ടുകാരിനെ വേണേ ഒന്ന് പിടിച്ചു കൊണ്ട് പോ.. ദേഷ്യം വന്ന കണ്ണ് കാണാത്ത മൊതലാ അത്.." അവരുടെ വർത്താനം കേട്ട് അമ്മു അനുനേം വലിച്ചു കൊണ്ട് പോയി.. വിടാൻ പറഞ്ഞെങ്കിലും സമ്മതിച്ചില്ല.. അവരുടെ അടുത്തെത്തി അവൻ "ടി" എന്നലറിയതും "പോടാ മരത്തലയ.."ന്ന് വിളിച്ചു അവൾ ഓടി പോയി.. "എന്താണ് മോനെ ഒരു ചിരി..." അവൾ പോയ വഴിയേ നോക്കി ചിരിക്കുന്ന അവനോട് കിച്ചു ചോദിച്ചു.. "😆കണ്ടല്ലേ🙈.." "ആഹ് കണ്ടു... നീ ഓടി വരണ കണ്ടപ്പോ ഞാൻ കരുതി അതിനെ കടിച്ചു കീറും ന്ന്.." "എന്തിനു.. ഓഹ് ഔട്ട്‌ ആയതിനോ..

അതിപ്പോ കളിയായ ഔട്ട്‌ ആവില്ലേ.." "എന്തോ എങ്ങനെ..🤨🤨 ടാ അരുണേ കഴിഞ്ഞ തവണ അവന്റെ ഫോൺ റിങ് ചെയ്തു ന്ന് പറഞ്ഞെന് ഒരു ബോൾ അടിക്കാൻ പറ്റിയില്ല ന്ന് പറഞ്ഞിട്ട് ഇവൻ ആ സജിനെ എന്താടാ ചെയ്തേ... ന്നിട്ട് ഇപ്പൊ ഔട്ട്‌ ആയപ്പോ കളിൽ അതൊക്കെ ഉണ്ടാവും ന്ന്" "😆😆😆അത് അന്നല്ലേ..😉" "അന്നെന്തേയ്‌ നീ നീയായിരുന്നില്ലേ..😡" "സത്യം പറ എന്താ അവളെ കണ്ടപ്പോ പറ്റ്യേ.. ഇവിടെ ലാബിലെ ഫസ്റ്റ് aid ബോക്സ്‌ എടുത്ത് ആ മുറിയൊന്നു ഡ്രസ്സ്‌ ചെയ്യുന്നതിന് ഏട്ടനെ വിളിച്ചു വരുത്തണ്ട കാര്യം എന്തായിരുന്നു..??" "ടാ അരുണേ നീയും കൂടി.. അങ്ങനൊന്നും.." "എങ്ങനൊന്നും..🤨 പൊന്നുമോനെ പ്രേമമാണ് ഉദ്ദേശമെങ്കിൽ വേണ്ടാട്ട.. ഇപ്പോളെ ഉപേക്ഷിച്ചേര്.. അറിയാലോ the famous businessman ഗോപിനാഥൻ എന്ന നിന്റെ അച്ഛൻ നിന്റെ കൂടെ ഞങ്ങളെ ഇവിടെ ചേർക്കുമ്പോ ഒരൊറ്റ കാര്യമേ പറഞ്ഞുള്ളൂ... നീയെന്തൊക്കെ കുരുത്തക്കേട് ഒപ്പിച്ചാലും ശരി പ്രേമം മാത്രം ഉണ്ടാവരുത്... കഴിഞ്ഞ നാല് കൊല്ലവും ഞങ്ങൾ അത് പാലിച്ചു...

ഈ ഒരൊറ്റ കൊല്ലം കൂടി plz..." "എടാ കിച്ചു.. അങ്ങനൊന്നും ഇല്ല.. ചെറിയൊരു spark അത്ര മാത്രം.." "അതാ പറഞ്ഞെ വേണ്ടന്ന്.. കേട്ടല്ലാ.." "ആഹ് കേട്ട്..☹️" "എന്നാലും എന്തായിരിക്കും ടാ ഇവന്റെ അച്ഛൻ ഇവനോട് പ്രേമിക്കരുത് എന്ന് പറഞ്ഞെ.." "അത് ഞാനും കുറെ ആലോചിച്ചതാ അരുണേ.. പ്രേമം എതിർക്കുന്ന ആളല്ല.. അങ്കിൾ പ്രേമിച്ച കെട്ടിയെ.. ഇപ്പളും പ്രേമിച്ചു നടക്കാ രണ്ടും... മൂത്ത ചേട്ടനും ലവ് മാര്യേജ്.. ഇപ്പൊ ദേ രണ്ടാമത്തെ ചേട്ടനും ലവ് മാര്യേജ്.. നിന്നോട് ഒന്നും പറഞ്ഞിട്ടില്ലേ ടാ.." "എനിക്ക് മാത്രം പ്രേമം വിലക്കിയത് എന്തിനാന്ന് ഞാനും കൊറേ ആലോചിച്ചതാ.. അച്ഛനോട് ചോദിച്ചിട്ടും ഉണ്ട്.. ബട്ട്‌ അത് നീ അറിയണ്ട.. നിന്റെ പെണ്ണിനെ ഞാൻ കണ്ടുപിടിച്ചു നിന്റെ കയ്യിൽ തരും ന്ന് പറഞ്ഞു.. പിന്നെ ഞാനും അത് വിട്ടു.. ബട്ട്‌ ഇപ്പൊ എന്തോ..." "ഇപ്പൊ ഒന്നുല്ല.. നീ വാ.. നിനക്കുള്ളത് ആണേ നിന്റെ കയ്യിൽ തന്നെ വരും.."

ഇത് സിദ്ധാർഥ്.. ഗോപിനാഥൻ, രേവതി ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവൻ.. മൂത്തത് സനൽ ഗോപിനാഥൻ.. ഡോക്ടർ ആണ്.. ഭാര്യ ദീപ്തി സനൽ.. ആൾസോ ഡോക്ടർ.. രണ്ടാമത്തേത് സഞ്ജയ്‌ ഗോപിനാഥൻ.. വക്കീൽ ആണ്.. ഭാര്യ കീർത്തന സഞ്ജയ്‌.. ടീച്ചർ ആണ്..അതും സിദ്ധുൻറെ കോളേജിൽ തന്നെ.. മൂന്നാമത്തെത് പ്രത്യേഗം പറയണ്ടല്ലോ.. സിദ്ധാർഥ് ഗോപിനാഥൻ.. പിജി ഫൈനൽ യർ സ്റ്റുഡന്റ് ആണ്.. MBA.. ഇരു കൈ പോലെ രണ്ട് കൂട്ടുകാർ കിഷോർ എന്ന കിച്ചു ആൻഡ് അരുൺ... ###################### "ടീ നീയെന്ത് പണിയാ കാട്ടിയെ.. എന്തിനാ വെറുതെ സീനിയർസിനെ വെറുപ്പിക്കുന്നെ.." "😀ജസ്റ്റ്‌ ഫോർ എ രസം😜" "രസല്ല സാമ്പാർ.. അനു നിനക്ക് എന്നതിന്റെ കേടാ.. ചുമ്മാ വഴിക്കൂടെ പോണ പണിയെല്ലാം വാങ്ങി തലേൽ വക്കാം ന്ന് വല്ല നേർച്ചയും നേർന്ന്ണ്ടാ നീ😡" "അങ്ങനെ എല്ലാ പണിയും വാങ്ങാന്ന് നേർന്നിട്ടോന്നും ഇല്ല.. ചിലത് മാത്രം😝" "ദേ അനു കൂടുന്നുണ്ട് ട്ട.. ഇപ്പൊ അവിടെ ആ ചേട്ടനെ വെറുപ്പിക്കേണ്ട കാര്യം എന്തായിരുന്നു...

നീ ഒരു താങ്ക്സ് പറഞ്ഞിരുന്നങ്കെ ഇനി കാണുമ്പോ ഒരു പരിഗണനയെങ്കിലും കിട്ടിയിരുന്നെനെ.." "തതാണ്.. ആ പരിഗണന കിട്ടരുത്.. അവരെ കൊണ്ട് പരമാവധി വെറുപ്പിക്കണം.." "അതെന്തിനാ..😡" "അതാ ഞാൻ ആദ്യം പറഞ്ഞെ ജസ്റ്റ് ഫോർ a രസം..😁😁" "ദേ അനു നീ കാര്യം എന്താണ്ന്ന് പറയുന്നുണ്ടോ.." "എന്ത് കാര്യം.. ഒന്നുല്ല.. ഇനി ഉണ്ടെ തന്നെ... അല്ല ഒന്നുല്ല.. നീ വന്നേ.. ക്ലാസ്സിൽ പോവാ" "ഇനി എങ്ങോട്ട് പോവാൻ... ക്ലാസ്സൊക്കെ കഴിയണ്ട സമയായി.." "അന്ന പിന്നെ വീട്ടിക്ക് വിടലെ.. ന്നിട്ട് ലെജൻഡ് ആയിട്ട് നാളെ കേറി ചെല്ലം.." "ഹാ ഇനി ഇപ്പൊ അങ്ങനെ പറയാം... വാ" ഇത് അനന്യ.. വിശ്വനാഥൻ മേനക ദമ്പതികളുടെ രണ്ടാമത്തെ പുത്രി... BBA ഫസ്റ്റ് യർ... മൂത്തത് ഒരു ചേട്ടൻ ആകാശ് വിശ്വനാഥൻ.. ഡോക്ടർ ആണ്.. ഭാര്യ വീണ ആകാശ്. പാവം വീട്ടമ്മ... ഒരു മകൾ അക്ഷര ആകാശ്... രണ്ട് വയസ്സ്.. ########

സിദ്ധു ക്ലാസ്സ്‌ കഴിഞ്ഞ് വരുമ്പോ എന്നത്തേയും പോലെ ഹാളിൽ എല്ലാവരും ചായ കുടിക്കാനിരിക്കുന്നുണ്ട്.. അതിവിടെ നിർബന്ധമാണ്.. ഉച്ച ഭക്ഷണം ഒഴികെ മറ്റു നേരങ്ങളിൽ ഒരുമിച്ചിരുന്നുളള ഭക്ഷണം.. അവനും അവരോട് കൂടി ചെന്നിരുന്നു.. അവൻ വന്നപ്പോ സംസാരിച്ചു കൊണ്ടിരിക്കുന്നത് നിർത്തി കൊണ്ട് എല്ലാവരും അവനെ നോക്കി... ഇന്ന് നേരത്തെ ആണല്ലോ എന്റെ സൽപുത്രൻ.. -അമ്മ വക ഇപ്പൊ നേരത്തെ വന്നതായോ കുഴപ്പം.. അമ്മ ചായ എടുക്കു.. ആഹ് തരാം.. കൊടുക്കമ്മേ ക്ഷീണം കാണും -വല്യേട്ടൻ ദേ ഡോക്ടറെ ഊതല്ലേ.. ആ കുട്ടിക്ക് എങ്ങനിണ്ട്ഡാ-അച്ഛൻ ഏത് കുട്ടിക്ക്...🤨? ഇന്ന് നീ തല പൊളിച്ചില്ലേ അവൾക്ക്.. എന്തായിരുന്നു അവളുടെ പേര്-കുഞ്ഞേട്ടൻ അനന്യ-കുഞ്ഞേടത്തി ഹാ അത് കുഴപ്പില്ല...ഏഹ് ആർക്ക്? ആദ്യം സാദാ പോലെയും പിന്നെ എന്തോ ഓർത്തു കൊണ്ട് ഞെട്ടിയും അവൻ ചോദിച്ചു.. അതോടെ വീട്ടിൽ കൂട്ടചിരി മുഴങ്ങി.. ഡോക്ടറെ...😬... അതും വന്നു പാട്ടാക്കി ലെ.. പാര.. വല്യേട്ടൻ മുപ്പത്തി രണ്ട് പല്ലും കാണിച്ച് ഇളിച്ചു കൊടുത്തു..

നീയെന്താ പതിവില്ലാതെ സനു നെ കോളേജിൽക്കൊക്കെ വിളിച്ചു വരുത്തിയെ.. -അമ്മ അതമ്മേ അടിയിൽ ആ പെണ്ണിന്റെ ബോധം പോയി.. അതാ വല്യേട്ടനെ വിളിച്ചേ.. സനലിനെ നോക്കി പല്ല് ഞെരിച്ചാണ് അവനത് പറഞ്ഞത് അല്ലാണ്ട് ഇവനതിനെ കണ്ടപ്പോഴേക്കും ഇഷ്ടായിട്ടല്ല.. -കുഞ്ഞേട്ടൻ ദേ വക്കീലേ ചൊറിയാൻ വരല്ലേ.. എനിക്ക് ഇഷ്ടപ്പെട്ടോ പെട്ടില്ലേന്ന് ഞാൻ പറഞ്ഞോ.. നീ പറഞ്ഞില്ല... പക്ഷേ.. ഓഹ് ഏടത്തി പറഞ്ഞിണ്ടാവും ലെ.. ടീച്ചറമ്മേ...😬 കുഞ്ഞേടത്തിടെ വകയും കിട്ടി 1000വാട്സ്ന്റെ ഒരു ഇളി.. ടാ നിനക്ക് ശരിക്കും ഇഷ്ടപ്പെട്ട-അച്ഛൻ ഓഹ് ഇനി അച്ഛനും കൂടെ പറ.. ഞാൻ കാര്യായിട്ട് ചോദിച്ചതാ.. അച്ഛനോന്ന് പോയെ..എനിക്കൊന്നും ഇഷ്ടപെട്ടില്ല ടാ സത്യം പറയടാ.. ഓ ഇനി ഇഷ്ടപ്പെട്ടലും കാര്യമില്ലല്ലോ... അതെനിക്ക് പാടില്ലല്ലോ...☹️ അച്ഛൻ അവന്റെ തോളിൽ കയ്യിട്ട് അവനോട് പതിയെ പറഞ്ഞു നിനക്ക് ഇഷ്ടപ്പെട്ടെങ്കി നീ നോക്കിക്കോടാ..😉

സിദ്ധു ഞെട്ടി അച്ഛനെ നോക്കി.. ആൾ അപ്പോഴും ചിരിച്ചു ഇരിക്ക ദേ അച്ഛാ ഒന്ന് പോയെ കളിക്കാണ്ട്.. ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാടാ 🤨സത്യം☺️?? 😊സത്യം... സിദ്ധു അമ്മയെ ഒന്ന് നോക്കി.. അമ്മയുടെ മുഖത്തെ ചിരി മതിയായിരുന്നു അവനു അത് സത്യമാണെന്നു വിശ്വസിക്കാൻ... ആ ചിരി അവന്റെ ചുണ്ടിക്കും പരന്നു..അവൻ അച്ഛനെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു അച്ഛനാണച്ഛാ ഈ ലോകത്തിലെ ഏറ്റവും നല്ല അച്ഛൻ..😘 പോടാ.. സിദ്ധു ഓടി മുകളിലേക്ക് കേറി പോയി.. അത് കണ്ടു എല്ലാവരും ചിരിച്ചു അവനു നല്ലോണം ഇഷ്ടപ്പെട്ടു ന്ന് തോന്നുന്നു..-കീർത്തി ഹാ.. ആൾക്ക് നമ്മ സമ്മതിക്കോ ന്നുള്ള ടെൻഷൻ ആയിരുന്നു..-സഞ്ജു എന്തായാലും എനിക്ക് ആ മോളെ ഒന്ന് നേരിട്ട് കാണണം -അച്ഛൻ ##########എടാ നീ സത്യമാണോ ഈ പറയുന്നത്?? അച്ഛന്റെ സമ്മതം കിട്ടിയത് അരുണും കിച്ചുനും വിളിച്ചു പറയണ് സിദ്ധു.. അവനെ പോലെ തന്നെ അവരും ഷോക്ക് ആണ്.. കാരണം കഴിഞ്ഞ ഇരുപത്തി മൂന്ന് കൊല്ലത്തിൽ സിദ്ധുന് ആകെ വിലക്ക് ഈ ഒരു കാര്യത്തിന് മാത്രം ആയിരുന്നു.. എന്നിട്ട് നീയെന്താ തീരുമാനിച്ച?? നാളെ തന്നെ തുറന്ന് പറയുന്നോ.. അയ്യടാ.. അവളെ ഒന്ന് വട്ടം കറക്കണം...

കൂടുതലൊന്നും ഇല്ല ഒരു 360ഡിഗ്രി.. അത് കഴിഞ്ഞ് പറയാം😁😁 ഉവ്വ.. ലാസ്റ്റ് കാത്തു വച്ച മാമ്പഴം കോഴി കൊത്തുമ്പോ നീ വട്ടം കറങ്ങാണ്ട് ഇരുന്ന മതി.. അത് അരുണിന്റെ വകയായിരുന്നു.. ദുരന്ത രാജാവേ..😬..മാപ്പ്🙏🙏 😂എടാ അതെന്തായാലും സെറ്റ് ആയ സ്ഥിതിക്ക് ആ കൂടെ ഉള്ളതിനെ ഞാനെടുക്കുവാട്ടാ.. കിച്ചു ഒട്ടും മറച്ചു വക്കണ്ട് അവന്റെ ആഗ്രഹവും പറഞ്ഞു😜 അപ്പൊഴും ഞാൻ സിംഗിൾ ലെ.☹️ അരുണിന്റെ രോദനം നിനക്കുള്ളത് അവിടെ തന്നെ ഉണ്ടാവും ടാ.. രണ്ടൊത്താ മൂന്നൊക്കും..😂 ആഹ് ഉണ്ടായ മതി... അപ്പൊ ഇനി അങ്ങ് യമപുരത്ത് ലെ...-അരുൺ അരുണേ.. ഈ യമപുരം മീൻസ്?? ഹോ ഒരു ഡയലോഗും ഒരു ഗുമ്മ്ൽ പറയാൻ സമ്മദിക്കില്ല.. തെണ്ടികൾ😬😬 😂😂😂😂.... യമപുരം എങ്കി യമപുരം.. അപ്പൊ ഇനി വലിയ കളികളുമല്ല... കളികൾ.... -സിദ്ധു വേറെ ലെവൽ😀 -കിച്ചു, അരുൺ തുടരും..😂😂

Share this story