മഞ്ഞുപോലെ ❤️: ഭാഗം 11

manjupole

രചന: നീല മഴവില്ല്

ആാാ... രാത്രി ഭക്ഷണം കഴിക്കാൻ തിടുക്കത്തിൽ വന്നിരുന്നത അനു.. അറിയാതെ ചൂട് ചോറിൽ കൈ വച്ചതും അനു ഒന്ന് അലറി ശബ്ദം കേട്ട് എല്ലാരും അവളെ നോക്കി... ന്താ ന്ത്‌ പറ്റി... കാശി തിടുക്കപെട്ട് ചോദിച്ചു ചൂട്... കൈ പൊള്ളി... അനു ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു.. ഹോ പേടിപ്പിച്ചു കളഞ്ഞു ലോ... ആർത്തി കാണിക്കുമ്പോ ആലോചിക്കണം തലക്ക് ഒന്ന് കൊട്ടി അതും പറഞ്ഞു അമ്മ സീറ്റിൽ ചെന്നിരുന്നു... അനുവിന് പിന്നെ കഴിക്കാൻ ഒരു പേടി... നന്നായി വിശക്കുന്നുണ്ട് താനും... അച്ചേ... വാരി തരോ.. വിശ്വന്റെ നേരെ തിരിഞ്ഞ് അവള് ചോദിച്ചു അയ്യോ പെണ്ണിന്റെ പൂതി കണ്ടില്ലേ.. കെട്ടിക്കാനായി.. വാരി കൊടുക്കണത്രെ.. മറുപടി പറഞ്ഞത് അമ്മയാണ് അവള് ചുണ്ട് ചുളുക്കി അച്ഛനെ നോക്കി... വിശ്വൻ കണ്ണ് ചിമ്മി ചുമ്മാ ന്ന് പറഞ്ഞു... നീ വാ ഞാൻ വാരി തരാം.. ഒരു പിടി നീട്ടി കൊണ്ട് വിശ്വ അനുനോട്‌ പറഞ്ഞു.. അവളത് കഴിച്ച് അമ്മയെ നോക്കി ഗോഷ്ടി കാട്ടി... കൊടുത്ത് ശീലിപ്പിക്ക്... കെട്ടിച് കൊടുത് അവള് പറഞ്ഞ നിങ്ങ അവിടെ പോയി വാരി കൊടുക്കോ എന്റെ മോൾക്ക് വാരി കൊടുക്കണം ന്ന് തോന്നുമ്പോ അവളുടെ ചെക്കൻ വാരി കൊടുത്തോളും..

അല്ലെ വാവേ അച്ഛൻ പറഞ്ഞപ്പോ അനുന് ഇന്ന് സിദ്ധു വാരി കൊടുത്തതാണ് ഓർമ വന്നേ... അതാലോചിച്ചപ്പോ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അച്ഛനിൽ നിന്ന് മറച്ചു തിരിഞ്ഞതും അവളെ തന്നെ നോക്കി ഇരിക്കണ കാശി നെ കണ്ടു അവള് നാക്ക് കടിച്ചു... എന്തെ... കാശി അവളെ ഒന്ന് സൂക്ഷിച്ചു നോക്കി ചോദിച്ചു മംച്ചുo... ചുമലു കുലുക്കി കൊണ്ട് അവള് ഒന്നുമില്ല ന്ന് പറഞ്ഞു.. എന്തോ ഓർത്തു കാശി ഒന്ന് അമർത്തി മൂളി... അനു ഒന്ന് ഇളിച്ചു കൊടുത്തു... ട്രിണിo ട്രിണിo... ഫോൺ ബെല്ലടി കേട്ട് എടുത്ത് നോക്കിയ മിത്തുന് ആകെ ദേഷ്യം വന്നു... കാൾ കട്ട്‌ ആക്കിയപ്പോ രണ്ടാമതും അടിച്ചു... അതും കട്ട്‌ ആക്കിയപ്പോ ആ നമ്പരിൽ നിന്ന് ഒരു msg... ഞാൻ സംസാരിക്കാം...സത്യം.. ഒന്ന് ഫോൺ എടുക്കോ.. plz.. Msg സീൻ ആയി എന്ന് കണ്ടതും വീണ്ടും കാൾ വന്നു... ദേഷ്യം കടിച് പിടിച്ചു മിത്തു കാൾ അറ്റൻഡ് ചെയ്തു.. ഹലോ... കടുപ്പിച്ചാണത് പറഞ്ഞത്... ഹ ഹലോ... അപ്പുറത് ഒരു നേർത്ത പെണ് ശബ്ദം... മിത്തുവിന് അനു പറഞ്ഞതാണ് ഓർമ വന്നേ.. ആരാ.. കനപ്പിച്ചു തന്നെ ചോദിച്ചു... മൃതുൽ ചേട്ടൻ അല്ലെ... അതറിയാനാണോ രണ്ടീസം ആയിട്ട് വിളിച്ചോണ്ടിരിക്കണേ...😤 അ.. അല്ല... ഞാൻ.. എനിക്ക്... താൻ... തനിക്ക്...

എന്തേലും ഒന്ന് പറയോ എനിക്ക് ചേട്ടനെ ഇഷ്ടാ... ഹാ.. ആണോ.. എപ്പോ തുടങ്ങി...😏 അയ്യോ.. അങ്ങനല്ല... കളിയാക്കല്ലേ.. ശരിക്കും ഇഷ്ടാ... ഞാൻ വന്ന അന്ന് മുതൽ ശ്രദ്ധിക്കണതാ...എനിക്ക്... എന്റെ നമ്പർ എങ്ങനാ കിട്ടിയേ.. അത് ഞാൻ... നിങ്ങടെ ക്ലാസ്സിൽ തെ ഒരു ചേച്ചിനെ കൊണ്ട് ഒപ്പിച്ചതാ.. മ്മ്മ്... പറയാനുള്ളത് പറഞ്ഞില്ലേ... ഇനി ഞാൻ പറയാം... മേലാൽ ഇക്കാര്യം എന്നല്ല.... ഒന്നും പറഞ്ഞു ഈ നമ്പരിൽക്ക് വിളിക്കരുത്... ചേട്ടാ.. ഞാൻ സീരിയസ് ആയിട്ട... സീരിയസ് ആണേ വല്ല ഹോസ്പിറ്റലിൽ പോയി മരുന്ന് കുടിക്ക്... മരുന്ന് ഈ ഡോക്ടറെ അടുത്ത് മാത്രേ കിട്ടു... plz... ഒന്ന് തരോ😉 മ്മ്മ് തരാം... നാളെ നേരിട്ട് വാ... നല്ല കരണക്കുറ്റി നോക്കി തന്നെ തരാം.. വച്ചിട്ട് പോടീ😤 മിത്തു ഫോൺ കട്ട്‌ ചെയ്ത് ബെഡിലേക്ക് ഇട്ടു... ഫുഡ്‌ കഴിക്കാൻ താഴെ പോയി... ഋതു അവന്റെ മുഖം കണ്ടു എന്താന്നൊക്കെ ചോദിക്കുന്നുണ്ട്... പിന്നെ പറയാം എന്ന് പറഞ്ഞു അവൻ ഫുഡ്‌ കഴിക്കാൻ ഇരുന്നു... കഴിച് എണീറ്റ് റൂമിൽ ക്ക് പോയതും ഋതു ഓടി പിന്നാലെ വന്നു... എന്താ.. എന്താ പറയാന്ന് പറഞ്ഞെ... മിത്തു എല്ലാം പറഞ്ഞു കൊടുത്തു... അയ്യേ ന്നിട്ട് ഏട്ടൻ പേര് ചോദിച്ചില്ലേ.. എന്തിന്... അല്ല.. ആരാന്ന് അറിയാലോ... എനിക്ക് നാത്തൂൻ ആക്കാൻ പറ്റിയ പാർട്ടി ആണേലോ...

അയ്യെടി... മിണ്ടാണ്ട് പൊക്കോ അവിടുന്ന്... ഏ... വല്യ ജാട.. ഞാൻ പോണു ഋതു... തിരിഞ്ഞ് നടന്ന അവളെ അവൻ പിന്നിൽ നിന്ന് വിളിച്ചു എന്താ ഏട്ടാ.. ഇങ്ങട് വന്നേ... ഇവിടെ ഇരിക്ക്... അവൾ അവന്റെ അടുത്ത് വന്നിരുന്നു അവന്റെ മുഖത്തേക്ക് നോക്കി എന്താ ഏട്ടാ.. പറ... നിനക്ക് അരുണേട്ടനെ ഇഷ്ടാണോ.. മുഖവുരയില്ലാതെ മിത്തു ചോദിച്ചു എന്താ ഏട്ടാ ഇപ്പൊ അങ്ങനെ ചോദിച്ചേ നീ പറ... അച്ചുന് നല്ല സംശയം നിനക്ക് ഇഷ്ടാണോ ന്ന്... അരുണേട്ടൻ പറഞ്ഞുത്രെ നിനക്ക് വേറെ ആരെയോ ഇഷ്ടമാണെന്ന് തോന്നി ന്ന്.. അങ്ങനൊന്നും ഇല്ല ഏട്ടാ.. എനിക്ക് നിങ്ങളൊക്കെ കണ്ടു പിടിക്കണത് തന്ന്യാ താല്പര്യം... ഞാൻ വേറെ ആരെ ഇഷ്ടപെടാൻ... ഓക്കേ.. നിനക്ക് വേറെ ആരേം ഇഷ്ടല്ല... പക്ഷെ അരുണേട്ടന്റെ കാര്യത്തിൽ മറുപടി എനിക്ക് ക്ലിയർ ആയില്ല... ഞങ്ങ കണ്ടെത്തിയതാണ് ഇഷ്ടം.. അല്ലാതെ നിനക്ക് അങ്ങനൊന്നും ഇല്ലാ എന്നാണോ ഏയ്... അല്ല... എനിക്ക് അരുണേട്ടനെ ഇഷ്ട... അത് നിങ്ങ കണ്ടു പിടിച്ച കാരണം കഷ്ടപെട്ട് ഇഷ്ടപെട്ടതല്ല... നിങ്ങളെയൊക്കെ സമ്മതം ഉണ്ടല്ലോ എന്ന സന്തോഷത്തിൽ മനസ്സറിഞ്ഞു ഇഷ്ടപ്പെട്ടതാണ്... ഇന്നോ ഇന്നലെയോ അല്ല... എന്നോ😉 അമ്പടി കള്ളകാമുകി... എന്നാ... അതൂടെ പറഞ്ഞെ... ആദ്യയിട്ട് അരുണേട്ടന്റെ പിക് കണ്ടില്ലേ അന്ന് മുതൽ🙈🙈

ഏത് അന്ന് അച്ചു എന്നോട് നിന്നെ കൊടുക്കോ ന്ന് ചോദിച്ച അന്നോ... രണ്ട് കൊല്ലം മുമ്പ്😲 യായ😆😆 ന്നിട്ട് പൊന്നുമോൾ എന്തായിരുന്നു അഭിനയം..😬 😜😜😜🤓 അന്ന പിന്നെ നിനക്ക് തുറന്ന് പറഞ്ഞൂടെ പറയണം.. ഇപ്പോളല്ല... അക്കാര്യം അരുണേട്ടൻ അറിയുന്നതിന് മുന്നേ നിങ്ങ മൂന്നാളും അറിയണം എന്ന് തോന്നി... അതാ ഇന്ന് അരുണേട്ടൻ ചോദിച്ചപ്പോ ഒന്നും മിണ്ടാതിരുന്നേ മം അതികം വൈകാതെ പറഞ്ഞോളൂ... ഇല്ലേ ഞാൻ ചെന്ന് പറയും... അച്ചോ... അങ്ങനാണേൽ നിന്റെ കാമുകി നെ കണ്ടു പിടിച്ചു നിനക്കും ഇഷ്ടാന്ന് ഞാനും പറയും... നീ ചെല്ല് ചെന്ന് കിടക്കാൻ നോക്ക് മം ബൈ ഗുഡ് ന്യ്റ്റ് ഉമ്മ😘 ഉമ്മ.. 😘 ചെല്ല്... നാളെ നേരത്തെ എണീക്കണ്ടേ... ഋതു പോയതും മിത്തു കിടക്കയിലേക്ക് കിടന്നു... അപ്പോഴാ ഫോൺ റിങ് ചെയ്തേ... എടുത്ത് നോക്കിയപ്പോ നേരെത്തെ വിളിച്ച നമ്പർ... മിത്തു ഒന്ന് സംശയിച്ചു നിന്നിട്ട് അറ്റന്റ് ചെയ്തു... നിന്നോട് വിളിക്കണ്ട ന്ന് പറഞ്ഞതല്ലേ... പിന്നെന്തിനാ വിളിച്ചേ ഞാൻ വിളിച്ച എടുക്കോ ന്ന് അറിയാൻ വിളിച്ചതാ...😉 അപ്പൊ വിളിക്കണ്ട ന്ന് പറഞ്ഞു വിളിച്ചാലും എടുക്കും ലെ 😜 😠നിനക്ക് എന്താടി പുല്ലേ വേണ്ടേ വേണ്ടത് പറഞ്ഞ തരുവോ🙈 വച്ചിട്ട് പോടീ😬 മിത്തു കാൾ കട്ട്‌ ചെയ്യാൻ തുടങ്ങിയപ്പോ അപ്പുറത് അവളുടെ ശബ്ദം അയ്യോ വക്കല്ലേ വക്കല്ലേ ഒരു കാര്യം മം ന്താ🤨

അതെ... എന്നെ ആട്ടി പായിക്കാൻ ഒന്നും നോക്കണ്ട.. ഞാൻ നിങ്ങളേം കൊണ്ടേ പോവൂ.... ട്ടാ... mr.കെട്ട്യോനെ😎 $&%#@..... ടൂ..... അതൂടെ കേട്ടതും അപ്പുറത് കാൾ കട്ട്‌ ആയി... ################### ക്ലാസ്സിൽ എത്തിയതും ഋതുന് പറയാൻ മിത്തുവിന്റെ വിശേഷം ഉണ്ടായിരുന്നു... ഞാൻ ഇന്നലെ പറഞ്ഞില്ലേ...(അനു ന്നിട്ട് ഡീറ്റൈൽസ് കിട്ടിയ(അമ്മു ഇല്ലെടി... ഏട്ടൻ ഒന്നും ചോദിച്ചില്ല... ഇനി നമ്മടെ ക്ലാസ്സിൽതെ വല്ലോരും ആവോ ഐശു ശബ്ദം കുറച്ചു മൂന്നുപേർക്ക് കേൾക്കാൻ പാകത്തിന് ചോദിച്ചു എന്റെ ബലമായ സംശയം അത് തന്ന്യാ... നമ്മടെ ക്ലാസ്സ്‌ അല്ലെ b. Com എന്തായാലും ഫസ്റ്റ് ഇയറാ മിത്തു ചേട്ടന്റെ ക്ലാസ്സിലെ ചേച്ചി നമ്പർ കൊടുത്തുന്നല്ലേ പറഞ്ഞെ... ആ വഴിക്ക് ഒന്ന് അന്വേഷിച്ചലോ(അമ്മു അത് റിസ്ക... മാത്രല്ല അങ്ങനെ നേരിട്ട് നമ്പർ ഒപ്പിച്ച പെട്ടെന്ന് പിടിക്കും ന്ന് അറിയാം... സൊ ചാൻസ് കുറവാ... അന്ന പിന്നെ നമ്മക്ക് ആ നമ്പർ എടുത്ത് ട്രൂ caller ഇൽ നോക്കിയാലോ(ഐശു ഇത്ര ഒക്കെ പ്ലാൻ ചെയ്ത സ്ഥിതിക്ക് അതിലും പേര് മാറ്റിട്ടുണ്ടാവും...(അനു അത് ശരിയാ... നമ്മക്ക് നോക്കാം 

മിത്തുഎട്ടോ... ഗുഡ് മോർണിംഗ്... ക്യാന്റീനിൽ താടിക്കും കൈ കൊടുത്തിരിക്കുന്ന മിത്തുവിനോട് അങ്ങോട്ട് വന്ന അനു പറഞ്ഞു മോർണിംഗ് ഡിയർ...😊 ന്താണ് ഒരാലോചന..(അമ്മു ന്ത്‌ ആലോചന... ചുമ്മാ നിങ്ങളെ വെയിറ്റ് ചെയ്ത് ഇരുന്നതാ... നീയെന്താ ചോദിക്കണേ അമ്മു... മിത്തുഏട്ടന് ഉറക്കക്ഷീണം കാണും... അതോ ഇന്നലെ ഉറങ്ങിയേ ഇല്ലേ😜😜(അനു ടി ടി ടി... അതികം അങ്ങോട്ട് ആക്കല്ലേ... അനുവിന്റെ ചെവി പിടിച്ചു തിരിച്ചു കൊണ്ട് മിത്തു പറഞ്ഞു.. ആഹ്... വിട്.. അപ്പോഴേക്ക് അരുണും സിദ്ധുവും കിച്ചുവും ചായയുമായി എത്തി... അനു അരുണിനെ പിടിച്ചു അവളുടെ ഇടത് വശത്തയി ഇരുത്തി... അരുൺ അവളെ ഒരു സംശയത്തിൽ നോക്കുന്നുണ്ട്... അവൾ ഒന്ന് ഇളിച്ചു കൊടുത്തു സിദ്ധുനെ ഒളി കണ്ണിട്ട് നോക്കി... അരുൺ ഒന്ന് ചിരിച് കൊണ്ട് ചായ എടുത്ത് കുടിച്ചു... അനു... കയ്യിലെ പൊള്ളൽ എങ്ങനിണ്ട് രാഹുൽ ചോദിച്ചപ്പോ അനു എല്ലാരേം ഒന്ന് നോക്കി... സിദ്ധുനെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് കുഴപ്പമില്ല ന്ന് പറഞ്ഞു... സിദ്ധു അവൾക്ക് ഒന്ന് ഇളിച്ചു കൊടുത്തു... അവനെ നോക്കി പുച്ഛിച്ചു കൊണ്ട് അവള് നേരെയിരുന്നു... ഓരോന്ന് പറഞ്ഞിരിക്കലെ മിത്തുന്റെ ഫോൺ റിങ് ചെയ്തു... അവന്റെ മുഖത്തെ എക്സ്പ്രെഷൻ കണ്ടതും എല്ലാരും ചിരിക്കാൻ തുടങ്ങി... 🎵

അരികത്തായാരോ പാടുന്നുണ്ടോ അതോ ഏട്ടന്റെ മനസ്സാണോ...🎵 ഋതു പാടാൻ തുടങ്ങി... അവൻ കട്ട്‌ ചെയ്യാൻ ഒരുങ്ങിയതും രാഹുൽ കാൾ അറ്റന്റ് ചെയ്തു സ്പീകറിൽ ഇട്ടു.. മിത്തുനോട്‌ ഹലോ പറയാൻ പറഞ്ഞു... ഹലോ... പല്ല് കടിച് പിടിച്ചാണ് അവൻ പറഞ്ഞത്.. ഹലോ... മൈ love... എന്തെടുക്കുവാ... പെണ്ണിന്റെ വർത്താനം കേട്ടതും എല്ലാരും അടക്കി പിടിച്ചു ചിരിക്കാൻ തുടങ്ങി... ഋതുവും അനുവും അമ്മുവും ഐശുവും ഒക്കെ ശബ്ദ പരിചയം നോക്കാണ്... ഒരെത്തും പിടിയും കിട്ടുന്നില്ല... ഞാനിവിടെ ബ്രേക്ക്‌ ഡാൻസ് കളിക്കാ... എന്തെ വരണുണ്ടോ...😠 കലിപ്പിൽ മിത്തു ചോദിച്ചു... ബ്രേക്ക്‌ ആണോ... എന്നാ ഞാനില്ല... വല്ല കപ്പിൾ ഡാൻസ് ആണേ വന്നേനെ...😜 പെണ്ണിന്റെ മറുപടി കേട്ട് ബാക്കി എല്ലാരും ചിരിച്ചപ്പോ എനിക്ക് ഇതിന്റെ വല്ല ആവശ്യം ഉണ്ടായിരുന്നോ എന്നാണ് മിത്തു ചിന്തിച്ചേ...😌 നീയിപ്പോ എന്തിനാ വിളിച്ചേ... വച്ചിട്ട് പോയേ... അതെ ഞാനൊരു കാര്യം പറയാൻ വിളിച്ചത... കേൾക്കണം എന്നില്ല...😤 ഹോ... കേട്ടെ പറ്റൂ.... ഞാനെ ലൈബ്രറിയിൽ ബിസിനസ്‌ ഡിപ്പാർട്മെന്റ്ലെ ഒരു ലെറ്റർ വച്ചിട്ടുണ്ട്... നോട്ടീസ് ബോർഡിൽ ആ.. വേണേ ചെന്ന് വായിച്ചോ... അല്ലെ വേറെ വല്ലോരും കണ്ട നാണകേടാ.. ആർക്ക്... നീയല്ലേ വച്ചേ... നീ തന്നെ വേണേ എടുത്ത് മാറ്റിക്കോ...

ദേ അവസാനം ആയിട്ട് പറയാ... ഇത് നിന്റെ ഫോണിൽ നിന്ന് വരണ ലാസ്റ്റ് കാൾ ആവണം.. കേട്ടല്ല... ഓഹ് കേട്ടു... എന്ത് ന്ന്... നിങ്ങടെ കാൾ ഹിസ്റ്ററിൽ എപ്പഴും ലാസ്റ്റ് കാൾ എന്റെ ആവണം എന്നല്ലേ...😉 😬😬ഇതിനെ കൊണ്ട്... വച്ചിട്ട് പോടീ പുല്ലേ... മിത്തു കാൾ കട്ട്‌ ചെയ്ത് എല്ലാരേം ഒന്ന് നോക്കി.. ഒക്കെ പിടിച്ചു വച്ച ചിരി പുറത്തോട്ട് വിട്ടിരുന്നു...😂 നമ്മക്ക് പറ്റിയെ കൂട്ട്... അല്ലേടി...😄😄 അനു ഋതുവിനെ നോക്കി ചോദിച്ചു... ശരിയാ... നാത്തൂൻ ആക്കാൻ പറ്റിയെ മൊതല്...😂😂 എന്നാലും അതാരാണാവോ🤔(രാഹുൽ (🤔🤔⌚️⌚️⌚️🤭🤭-👆spl for u😁😁) ആരായാലും എന്താ...😡 അല്ലേടാ... ഞങ്ങൾ എല്ലാരും കമ്മിറ്റെട് ആയ സ്ഥിതിക്ക് നിനക്ക് അതിനെ കുറിച് ഒന്ന് കാര്യമായി ചിന്തിക്കാവുന്നതാണ്... രാഹുൽ ഒന്ന് ഇളിച്ചു കൊണ്ട് പറഞ്ഞു... ആര് കമ്മിറ്റെഡ് ആയി ന്ന്... ഋതു ഐശു നെ ഒന്ന് പാളി നോക്കി കൊണ്ട് ചോദിച്ചു... അല്ല... പൊതുവെ പറഞ്ഞതാ...😁(രാഹുൽ അച്ചോ.. പോന്നു മോൻ അങ്ങനെ പൊതുവെ പറയണ്ട ട്ടൊ... രാഹുലിന്റെ ചെവി പിടിച്ചു തിരിച്ചു അനു പറഞ്ഞു... എന്നാലും ആ ലെറ്റർ എന്താവും...

നമുക്ക് ചെന്ന് നോക്കിയാലോ... അമ്മുവിന് ഇപ്പൊ അതാ സംശയം ആരും നോക്കണ്ട... ഇത് നോക്കാൻ പോയ പിന്നെ ഡെയിലി ഓരോന്ന് വരും... ചെലപ്പോ അങ്ങനെ ഒരു ലെറ്റർ പോലും ഉണ്ടാവില്ല(മിത്തു ശരിയാ.. പെണ്ണ് നേർക്ക് നേരെ വരട്ടെ... എന്നിട്ട് നോക്കാം... അല്ലെ ലാസ്റ്റ് നമ്മ മണ്ടന്മാർ ആവും...(സിദ്ധു അങ്ങനെ ആ ടോപിക് വിട്ടു... (മിത്തുവും സിദ്ധുവും മാത്രം😉) ################### ക്യാന്റീനിൽ നിന്ന് ക്ലാസ്സിലേക്ക് പോണ വഴിയാ അമ്മു പറഞ്ഞെ നമുക്ക് ഓട്ടമത്സരം നോക്കിയാലോ... ബാക്കി രണ്ടെണ്ണത്തിനും സമ്മതം... ഞാനില്ല... ചായ കുടിച്ചേ ഉള്ളൂ... കൊളുത്തി പിടിക്കും..(അനു അന്ന മോൾ പതിയെ നടന്നു വായോ... ഞങ്ങ പോട്ടെ... പറഞ്ഞു കൊണ്ട് ഓൺ ടു ത്രീ പാടി മൂന്നും ഓടി... അനു പിന്നാലെ നടന്നു കൊണ്ടും... ഡിഗ്രി സെക്ഷനിൽക്ക് കടന്നതും എതിരെ വന്ന ആള്മായി കൂട്ടി ഇടിച്ചതുo ഒരുമിച്ചായിരുന്നു........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story