മഞ്ഞുപോലെ ❤️: ഭാഗം 14

manjupole

രചന: നീല മഴവില്ല്

നെറ്റിയിൽ നിന്ന് വിയർപ്പ് തുടച് മാറ്റി ഐശു എന്തൊക്കെയോ എഴുതാൻ തുടങ്ങി അരുണും അമ്മുവും കിച്ചുവും ഋതുവുമെല്ലാം അത് കണ്ടു വായ പൊത്തി ചിരിച്ചു... ഹോ ഒന്ന് മിണ്ടാണ്ട് ഇരിക്കനുണ്ടോ... ആയുധം വച്ചുള്ള കളിയ.... അവരുടെ കളിചിരി കേട്ടതും അനു ഒച്ചയെടുത്ത് പറഞ്ഞു... അതോടെ എല്ലാവരും ഒന്നടങ്ങി... (അല്ല പിന്നെ ഇവിടെ ഒരുത്തി കഷ്ടപെട്ടു എഴുതുന്നത് നോക്കാതെ കളിക്കാൻ നിക്കാ... സങ്കടം ഉണ്ടേ😜) പിന്നെ കിച്ചുവും അരുണും മൂന്നിനേം പിടിച്ചു കൊണ്ട് പോയി ക്ലാസ്സിൽ ആക്കി... ഈ ആട്ടുങ്ങളെo പോത്ത് കളെo ഒക്കെ രാവിലെ കൊണ്ട് പോയി കെട്ടി ഇടുലെ... തത് പോലെ😂😂😂 അനുനും സിദ്ധുനും പ്രൈവസി കൊടുത്ത് കിച്ചുവും അരുണും ക്ലാസ്സിൽ പോയി... സിദ്ധു വായിക്കുന്നുണ്ട് എങ്കിലും കണ്ണ് അനുന്റെ മുഖത്ത് ആണ്... അവളാണേ അത് അറിഞ്ഞിട്ടും ശ്രദ്ധിക്കാതെ എഴുത്തിൽ ആണ്... അതെ... അതിങ്ങ് തന്നെ... ഞാൻ തന്നെ നോക്കി എഴുതിക്കോളാം... അവളെ നോക്കി ഇരുന്ന് അവൻ വായിക്കുന്നില്ല എന്ന് കണ്ടതും അനു പറഞ്ഞു...

സിദ്ധു വേം വായിച്ചു കൊടുക്കാൻ തുടങ്ങി... ഇടക്ക് പേന അമർത്തി പിടിക്കുമ്പോ കൈ വേദനിക്കും... അനു ഒന്ന് കണ്ണടച്ച് നാക്ക് കടിച് പിടിക്കും എന്നല്ലാതെ ശബ്ദം പുറത്തേക്ക് വിട്ടില്ല... അവള് എഴുത്ത് നിർത്തണ കണ്ട അവൻ അവളെ മുഖത്തെക്ക് നോക്കിയേ... അവള് കണ്ണടച്ചു ഇരിക്കണ കണ്ടപ്പോ അവനു ആകെ സങ്കടം ആയി... അനു.... സിദ്ധു വിളിച്ചതും അവൾ പെട്ടെന്ന് കണ്ണ് തുറന്ന് എഴുതണ പോലെ കാണിച്ചു... ബാക്കി പറ... ബാക്കി ഇല്ലാ... മതി... ഞാൻ എഴുതാം... താ... കൈ വേദനിക്കും... എന്റെ കൈക്ക് ഒരു വേദനയും ഇല്ലാ... പുറം ഒന്ന് കഴച്ചപ്പോ നിർത്തിയതാ... അവനെ നോക്കാതെ അവൾ പറഞ്ഞു... ഞാൻ കസേര ഇട്ട് തരട്ടെ ചാരി ഇരുന്ന് എഴുതാം... സിദ്ധു ചോദിച്ചു വ്വോ വേണ്ട.. ഇങ്ങനെ തന്നെ അങ്ങ് എഴുതിക്കോളാം... അനു നേരെ ഇരുന്ന് കൊണ്ട് പറഞ്ഞു... എന്ത് പറഞ്ഞാലും അവൾ കേൾക്കില്ല ന്ന് കണ്ടു സിദ്ധു വീണ്ടും വായിച്ചു കൊടുക്കാൻ തുടങ്ങി... തുടർച്ചയായി കുറച്ചധികം സമയം എഴുതിയപ്പോ തന്നെ അനുന് പുറം കഴക്കാൻ തുടങ്ങി... അവളൊന്നും ഞെരിഞ്ഞിരുന്ന് എഴുതി... സിദ്ധു അവളെ ഒന്ന് നോക്കി... അനു... കുറെ ആയില്ലേ എഴുതണേ... ഇല്ല കുറച്ചു ടൈമ് റസ്റ്റ്‌ എടുത്തോ... അവളെ നോക്കി സിദ്ധു പറഞ്ഞപ്പോ അവൾ എഴുത്ത് നിർത്തി അവനെ നോക്കി...

അന്ന പോയിട്ട് എനിക്കൊരു ചായേം രണ്ട് വടേം വാങ്ങിട്ട് വാ😤 അവനെ കൂർപ്പിച്ചു നോക്കി അനു പറഞ്ഞു.... സിദ്ധു ഒന്ന് ചിരിച് കൊണ്ട് ഇപ്പൊ വരാം ന്ന് പറഞ്ഞു എണീറ്റു... അനു അവൻ പോണതും നോക്കി ഒന്ന് ചിരിച്ചിട്ട് എഴുത്ത് തുടർന്ന്... സിദ്ധു ചായേം വടേം വാങ്ങി വന്നു അവളുടെ അടുത്ത് വച്ച് കൊടുത്തു... ടിഷു വാങ്ങിലെ... ഞാൻ ഇതെങ്ങനെ തിന്നാനാ.. അവനെo വടേം മാറി മാറി നോക്കി അവള് പറഞ്ഞു... കയ്യിൽ എടുത്ത് തിന്ന പോരെ അവൻ ഒരു സംശയത്തിൽ അവളോട് ചോദിച്ചു... ന്നിട്ട് വേണം ഓയിൽ ഒക്കെ പേപ്പറിൽ കൂടി ആവാൻ... ഇത് നിങ്ങക്ക് തന്നെ അല്ലെ... ഓയിൽ ഒക്കെ ആക്കി എഴുതട്ടെ... മം ച്ചുo😆 അവന് സംഭവം മനസ്സിലായപ്പോ ഒന്നിളിച്ചു കൊടുത്തു... അവള് ചായ ഒരു സിപ് കുടിച് എഴുതാൻ തുടങ്ങി... സിദ്ധു വട എടുത്ത് പൊട്ടിച്ചു അവളുടെ വായിലേക്ക് നീട്ടി... അനു ഒന്ന് സംശയിച്ചു അവനെ നോക്കി.. അവൻ ചിരിച് കൊണ്ട് കഴിച്ചോ എന്ന് ആക്ഷൻ കാട്ടി... ന്തിനാ വെറുതെ ടിഷു ഒക്കെ വാങ്ങണേ.. ഞാൻ വരി തരാം..😉

അനു അവനെ ഒന്നൂടെ നോക്കി വടയുടെ അറ്റത് കടിച് ഉള്ളിൽ ആക്കി... അവനെ മൈൻഡ് ചെയ്യാതെ എഴുതാൻ തിരിഞ്ഞു... ആ വട മുഴുവൻ സിദ്ധു അവൾക്ക് വാരി കൊടുത്തു... ഇടക്ക് അവള് അവനു നേരെ തിരിഞ്ഞു... കഴിക്കുന്നില്ലേ...🤨 പുരികം പൊക്കി വടേം സിദ്ധുനേം മാറി മാറി നോക്കി അവള് ചോദിച്ചു.. അവനൊന്നു ചിരിച് ഇല്ലെന്ന് തലയാട്ടി... നീ കഴിച്ചല്ലോ... അത് മതി..😊 അവളവനെ ഒന്ന് നോക്കി വല്യ താല്പര്യം ഇല്ലാത്ത മട്ടിൽ തലയാട്ടി... വീണ്ടും എഴുതാൻ തുടങ്ങി... ഇടക്ക് പുറംകഴച്ചപ്പോ ഒന്ന് ചുറ്റും നോട്ടം എറിഞ്ഞു അവനെ നോക്കി... അവളെ തന്നെ നോക്കി ഇരുന്നിരുന്ന അവൻ അവള് നോക്കണ കണ്ട് എന്തെ ന്ന് പുരികം പൊക്കി ചോദിച്ചു... താനൊന്നു ചെരിഞ്ഞു ഇരുന്നേ... അവനെ നോക്കി പറഞ്ഞപ്പോ അവൻ ഒന്ന് സംശയിച്ചു നിന്നിട്ട് അവളുടെ ഭാഗത്തേക്ക്‌ ചെരിഞ്ഞു ഇരുന്നു... 😬😬ഇങ്ങോട്ടല്ല... അങ്ങോട്ട് ചെരിയ്... അവനെ പിടിച്ചു അപ്പുറത്തേക്ക് ചെരിച്ചു ഇരുത്തി കൊണ്ട് അവള് പറഞ്ഞു... ഇനി ആ കാല് രണ്ടും ബെഞ്ചിൽ കേറ്റി വക്ക്.... ഇവളിതെന്താ പറയണേ ന്ന് കരുതി അവൻ കാല് രണ്ടും ബെഞ്ചിൽ കേറ്റി വച്ചു... അവള് ചെന്ന് ബെഞ്ചിൽ ഇരുന്നു... അതെ എന്നെ എന്തിനാ ഇങ്ങനെ ഇരുത്തിയെ...

ഒരു സംശയത്തോടെ തല മാത്രം ചെരിച്ചു അവൻ ചോദിച്ചു... അവള് മറുപടി പറയാതെ വായിക്കാനുള്ളത് എടുത്ത് അവന്റെ കയ്യിൽ കൊടുത്തു. എഴുതാനുള്ളത് എടുത്ത് അവന്റെ പുറത്ത് ചാരി ഇരുന്ന് കാൽ മുട്ടിൽ വച്ച് എഴുതാൻ എന്ന പോലെ ഇരുന്നു... എനിക്ക് പുറം കഴക്കുന്നു... അതാ... വേം വായിക്ക്... പേപ്പറിലേക്ക് നോക്കി കൊണ്ട് തന്നെ അവള് പറഞ്ഞു.. അവൻ അവൾ ഇരുന്നപ്പോ ഒന്ന് ഞെട്ടി... പിന്നെ പതിയെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞ് ഇരുന്ന് വായിക്കാൻ തുടങ്ങി... അവനു എന്തെന്നില്ലത്ത സന്തോഷം തോന്നി... ചുണ്ടിൽ പുഞ്ചിരി മാഞ്ഞതെ ഇല്ലാ... അവളുടെ ചുണ്ടിലും ചെറിയൊരു പുഞ്ചിരി ഉണ്ടായിരുന്നു... ###################### ഏകദേശം രണ്ട് പിരീഡ് കഴിയാറായി... ഉച്ചക്ക് വക്കണ്ട കാരണം അരുണിനും കിച്ചുനും ക്ലാസ്സ്‌ ഒന്നും ഉണ്ടായിരുന്നില്ല... അനു ന്റെ എഴുത്ത് എന്തായിന്നറിയാൻ അവര് ക്യാന്റീനിലേക്ക് വിട്ടു... കാല് കുത്തി നേരെ നോക്കിയപ്പോ കാണണത് സിദ്ധു ന്റെ പുറത്ത് ചാരി ഇരുന്ന് എഴുതണ അനുനെ ആണ്... അരുണും കിച്ചുവും പരസ്പരം ഒന്ന് നോക്കി ചിരിച്ചു... കിച്ചു അപ്പൊ തന്നെ ഫോൺ എടുത്ത് ഒരടിപൊളി പിക് എടുത്ത് വച്ചു... പതിയെ ശബ്ദം ഉണ്ടാക്കാതെ രണ്ടും പോയി അവരുടെ ഒപോസിറ്റ് ഇരുന്നു...

അതെ ബോർഡർ വരച്ച പേപ്പർ രണ്ടെണ്ണം കൂടിയേ ഉള്ളു ട്ടാ... ഇനി വരച്ചു തന്ന എഴുതും... എഴുത്ത് നിർത്താതെ തന്നെ അനു വിളിച്ചു പറഞ്ഞു... ഹാ... അത് വേണേ ഞങ്ങ വരച്ചു തരാം... കിച്ചു പറഞ്ഞു... ആരായാലും മതി... ന്ന് പറഞ്ഞു അനു നോക്കിയപ്പോ ഇളിച്ചു കൊണ്ടിരിക്കണ അരുണിനെo കിച്ചുനേം ആണ് കാണണേ.. അവളുടെ ഇരുപ്പ് ഓർമ വന്നതും അവള് വേം ചാടി നേരെ ഇരുന്നു... ഒന്ന് ഇളിച്ചു കൊടുത്തു... സിദ്ധു വും അവരെ അപ്പോഴാണ് ശ്രദ്ധിച്ചത്.. അവനും ഒന്നിളിച്ചു കൊടുത്തു... അത്... അതെ.. എനിക്ക് പുറം കഴച്ചപ്പോ...😌 അനു തപ്പി പിടിച്ചു കൊണ്ട് പറഞ്ഞു അതിന് ഞങ്ങ ഒന്നും ചോദിച്ചില്ലല്ലോ... കിച്ചു അരുണിനെ ഒന്ന് നോക്കി അനുനോട്‌ പറഞ്ഞു.... അല്ല... നിങ്ങള് ഇങ്ങനെ നോക്കണ കണ്ടപ്പോ പറഞ്ഞതാ... ആട.. ശരിയാ... ഇവിടെ കസേര ഒന്നും ഇല്ലല്ലോ... ചാരി ഇരിക്കാൻ... അരുൺ ഒന്ന് ആക്കി ചിരിച് കൊണ്ട് പറഞ്ഞു... അനു ബബബ അടിച്ചു നിന്നു... ഹും ഞാൻ പോവാ... അവള് എഴുനേറ്റ് നിന്നതും സിദ്ധു തടഞ്ഞു ചതിക്കല്ലേടാ... കുറച്ചും കൂടെ ഉണ്ട്... സിദ്ധു അവരെ നോക്കി പറഞ്ഞു... ഞങ്ങളൊന്നും പറഞ്ഞില്ലല്ലോ... എന്തായാലും നല്ല രസണ്ടായി കാണാൻ...😁 😌😌😌 അനു ന് ഈ എക്സ്പ്രഷൻ ആണേ സിദ്ധു 🙈🙈🙈ഇങ്ങന ഇരിക്കണേ... നിങ്ങ വന്ന സ്ഥിതിക്ക് ആ ബോർഡർ ഒക്കെ വരയ്ക് വേഗം... സിദ്ധു പേപ്പർ അവർക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു... അവര് അത് വാങ്ങി scale എടുത്ത് വരയ്ക്കാൻ തുടങ്ങി..

. അനു എഴുതാനും സിദ്ധു പറഞ്ഞു കൊടുക്കാനും... എഴുതി കൊണ്ടിരിക്കുന്ന പേജ് കഴിഞ്ഞ് അനു ഒന്ന് നേരെ ഇരുന്ന് അടുത്ത പേജ് എടുത്ത് എഴുതാൻ തുടങ്ങി എന്തെ അനു... പുറം കഴക്കുന്നുണ്ടോ..😂 അവളുടെ കാട്ടി കൂട്ടൽ കണ്ട് കിച്ചു ഒന്ന് ചിരിച് കൊണ്ട് ചോദിച്ചു... അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി ചുണ്ട് ചുളുക്കി.. അത് കണ്ടു കിച്ചുവും അരുണും ചിരിച്ചു... അനു പിന്നെ ഒന്നും മിണ്ടാണ്ട് എഴുതാൻ തിരിഞ്ഞ്... അതെ വായിച്ചു തരണുണ്ടോ...😡 അവരോടുള്ള ദേശ്യം മൊത്തം കൂട്ടി സിദ്ധുനോട്‌ ചോദിച്ചു... അവൻ വന്ന ചിരി ഒതുക്കി കൊണ്ട് പറഞ്ഞു കൊടുക്കാൻ തുടങ്ങി... ഇന്റർവെൽ ആയപ്പോ പടകൾ മൊത്തം പാഞ്ഞു എത്തി... അനു... പണി തീർന്നോടാ... ഐശു അവളെ അടുത്ത് വന്നു ചോദിച്ചു... പണി തീർന്ന ഞാൻ ഇങ്ങനെ ഇരിക്കൂല... മൂക്കിൽ പഞ്ഞിo വച്ച് ഒരിടത് കിടക്കും.... നേരത്തെത്തിന്റെ ബാക്കി എന്നപോലെ ദേഷ്യത്തിൽ തന്നെ അനു പറഞ്ഞു... കിച്ചുവും അരുണും സിദ്ധുവും ചുണ്ട് അടച്ചു വച്ച് ചിരിച്ചു ഇവൾക്കിതെന്താ പറ്റ്യേ... അമ്മു ചോദിച്ചു...

അച്ചുവും രാഹുലും മിത്തുവും വന്നപ്പോ കാണണത് അനു എഴുതുന്നതാണ്... അപ്പൊ ഋതു അവർക്ക് കാര്യങ്ങളൊക്കെ പറഞ്ഞ് കൊടുത്തു... അല്ല ഇവളു ഇപ്പൊ ന്തിനാ എന്നോട് ചൂടായെ... ഐശു നഖം കടിച് കൊണ്ട് ചോദിച്ചു... അതവൾക്ക് പുറം കഴച്ചിട്ടാ... കുറെ നേരായില്ലേ ഇരിക്കണേ... അരുൺ ഒന്ന് അനു നെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു... അതിനിവിടെ കസേര ഇല്ലേ... അതിൽ ചാരി ഇരുന്ന് എഴുതിക്കൂടെ... മിത്തു ഒന്ന് സംശയിച്ചു നിന്ന് ചോദിച്ചതും കിച്ചുവും അരുണും സിദ്ധുവും ചെറുതായ് ചിരിക്കാൻ തുടങ്ങി.. അനു സിദ്ധു ന്റെ കയ്യിൽ നിന്ന് വാങ്ങി സ്വയം നോക്കി എഴുതാൻ തുടങ്ങി... ഏഹ്... കസേരയിൽ ഒന്നും ഇരുന്ന ശരിക്ക് എഴുതാൻ പറ്റില്ല... അതിനു... കിച്ചു ഏട്ടാ... എനിക്ക് ഒരു ചായ വാങ്ങി തരോ...😡 കിച്ചു പറഞ്ഞു മുഴുവൻ ആക്കും മുന്നേ അനു ഇടയിൽ കയറി പറഞ്ഞു... അവൻ ഒന്ന് ചിരിച് കൊണ്ട് എണീറ്റു ചായ വാങ്ങാൻ പോയി.. പിന്നാലെ അച്ചുവും മിത്തുവും പോയി... എല്ലാരും ചായ കുടിച്ചോണ്ട് ഇരിക്കുമ്പോഴാ അച്ചുന്റേം മിത്തുന്റേം രാഹുലിന്റെo ഫോണിൽ ഒരുമിച്ച് നോട്ടിഫിക്കേഷൻ ടോൺ കേട്ടത്... മൂന്നും പരസ്പരം ഒന്ന് നോക്കി കൊണ്ട് ഫോൺ തുറന്ന് നോക്കി... Msg കണ്ടതും മൂന്നും ചിരിക്കാൻ തുടങ്ങി...

ബാക്കി പെണ്പടകളും സിദ്ധുവും കാര്യം മനസ്സിലാവതെ നോക്കനുണ്ട്... അനു എഴുത്തിൽ ആയിരുന്നു എങ്കിലും മൂന്ന് പേരുടേം ചിരി കേട്ട് തല പൊക്കി നോക്കി.. എന്താ അച്ചു ഏട്ടാ... ന്തിനാ മൂന്നാളും ചിരിക്കണേ... ഋതു അച്ചുനെ തോണ്ടി ചോദിച്ചപ്പോ അവൻ ഫോൺ അവൾക്ക് നേരെ നീട്ടി... അവളും നോക്കി ചിരിച് അമ്മുനും ഐശുനും കാണിച് കൊടുത്തു... സിദ്ധുവും അനുവും ഒന്നും മനസ്സിലാവാതെ ഇരുന്നു... അനു അമ്മുന്റെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച് നോക്കി... അതിലെ പിക് കണ്ടതും അവള് ഞെട്ടി നേരെ നോക്കിയത് കിച്ചുനേം അരുണിനെയും ആണ്... അവരുടെ ഇളി കണ്ടതും ഫോൺ ഓങ്ങി... പിന്നെ വേണ്ടെന്ന് വച്ച് ഇറങ്ങി അവരുടെ അടുത്തേക്ക് ചെന്നു.. അപകടം മണത്തതും കിച്ചുവും അരുണും ഇറങ്ങി ഓടി... അനു പിന്നാലെയും... സിദ്ധു ഫോൺ എടുത്ത് നോക്കുമ്പോഴാ അവര് ചാരി ഇരിക്കണ പിക് കണ്ടേ... അവനൊന്നു ചിരിച് വേം അത് അവന്റെ ഫോണിൽക്ക് സെന്റ് ചെയ്തു... അത് നോക്കി ചിരിച് നേരെ നോക്കിയപ്പോഴാ അവനെ തന്നെ നോക്കി ഇരിക്കണ ബാക്കി പടകളെ കാണണേ... അവനൊന്നു ഇളിച്ചു കൊടുത്തു... അവൾക്ക്... പുറം.. കഴച്ചപ്പോ... ചാരി ഇരുന്നതാ...🙈🙈😜😜😜

എല്ലാരേം നോക്കി അവൻ ഒന്ന് ഇളിച്ചു പറഞ്ഞതും ഒക്കെ വീണ്ടും ചിരിക്കാൻ തുടങ്ങി.... ###################### ദേ... ആരേലും ഒരാൾ മര്യാക്ക് നിന്നോ... അല്ലെ നിങ്ങടെ രണ്ടാളേം പ്രൊജക്റ്റ്‌ ഞാൻ വലിച്ചു കീറും... അനു ഗ്രൗണ്ടിൽ ഓടി കൊണ്ട് പറഞ്ഞു.. അറിഞ്ഞോണ്ട് ആരേലും ട്രെയിനിനു തല വക്കോ മോളെ... ഞാൻ നിക്കുല.. കിച്ചു ഒരു സൈഡിൽ ക്ക് നിന്ന് വിളിച്ചു പറഞ്ഞു... കിച്ചു ഏട്ടൻ മിണ്ടണ്ട... മര്യാക്ക് വന്നോ ഇങ്ങോട്ട്... കിതച്ച് കൊണ്ട് ഒരു സൈഡിൽ നിന്ന് അനു പറഞ്ഞു... ടാ നീ പോടാ... എനിക്ക് വയ്യ.. കിച്ചു അരുണിനെ നോക്കി പറഞ്ഞു അയ്യെടാ... നീയല്ലേ പിക് എടുത്തേ... നീ പോ അരുൺ അതും പറഞ്ഞു കുറച്ചും കൂടെ ഡിസ്റ്റൻസ് ഇട്ട് നിന്നു.. നീയല്ലേ സെന്റ് ചെയ്ത് കൊടുത്തേ.. നീ ചെല്ല് കിച്ചു അരുണിനെ നോക്കി പറഞ്ഞു ട്ടെ.... ട്ടെ.... പറഞ്ഞു കൊണ്ടിരിക്കലെ രണ്ട് പേരുടെ പുറത്തും അനുന്റെ കൈ വീണു... ഞെട്ടി പുറം ഉഴിഞ്ഞു നോക്കിയപ്പോ കട്ട കലിപ്പിൽ അനു... ഓടാൻ നിന്നപ്പോഴേക്കും രണ്ടാളുടേം കോളർ പിടിച്ചു വച്ചു...

അനു... ഒന്നും ചെയ്യല്ലേടി... എനിക്ക് കല്യാണം കഴിക്കാനുള്ളതാ... കിച്ചു അവളെ നോട്ടം കണ്ട് പറഞ്ഞു അതിന്റ കാര്യത്തിൽ ഒരു തീരുമാനം ആക്കി തരാ...😡😡 ഈൗ ചോറി.... കണ്ടപ്പോ ജസ്റ്റ് ഒരു രസത്തിനു എടുത്തതാ...(കിച്ചു അപ്പൊ അയച്ചു കൊടുത്തതോ... അതും ഒരു രസത്തിനു(അരുൺ ശോ... ഞാനും ഇനി എങ്ങനെ അവരെ മുഖത്ത് നോക്കും... അതിനിപ്പോ എന്താ.. നീ ഞങ്ങളെ അടുത്തൊക്കെ ചേർന്ന് ഇരിക്കണതല്ലേ... എനിക്ക് ഒരു കുഴപ്പോം ഇല്ലാ... ബാക്കി ഒക്കെതിനും ഇനി ഒരു കൊല്ലം പറഞ്ഞു നടക്കാൻ അത് മതി... അത് കേട്ടപ്പോ അവര് ഒന്ന് ചിരിച്ചു... നീ വാ... ആരും നിന്നെ കളിയാക്കില്ല... രണ്ടാളും അനുന്റെ രണ്ട് സൈഡും നിന്ന് അവളെ കൊണ്ട് ക്യാന്റീനിലേക്ക് പോയി... അവളെ കണ്ടതും എല്ലാവരും ചിരിക്കാൻ തുടങ്ങി... ദേ ഇനി ആരും അക്കാര്യം പറഞ്ഞു ഇവിടെ ചിരിക്കരുത് ട്ടാ... അനുനെ കളിയാക്കാനും പാടില്ല... കേട്ട... കിച്ചു എല്ലാരോടും പറഞ്ഞപ്പോ എല്ലാം ഒരുപോലെ തലയാട്ടി... ###################### ഉച്ചക്ക് എല്ലാരും വരുമ്പോഴും അനു എഴുത്തിൽ തന്നെയാണ്... കഴിയാറായോ ടാ കിച്ചു സിദ്ധു ന്റെ അടുത്ത് വന്നിരുന്നു ചോദിച്ചു... ആട... ഇനി നാല് പേജ് കൂടിയേ ഉള്ളു... സിദ്ധു ചിരിച് കൊണ്ട് പറഞ്ഞു...

കിച്ചു അനുന്റെ അടുത്ത് ചെന്നിരുന്നു.. അവൾ അവനെ നോക്കിയപ്പോ അവൻ അവളെ ചേർത്ത് പിടിച്ചു... അനു ചിരിച് കൊണ്ട് അവനോട് ചേർന്ന് നിന്നു സിദ്ധു നെ ഇടംകണ്ണിട്ട് നോക്കി... അവന്റെ മുഖത്ത് സന്തോഷം മാത്രം ആയിരുന്നു... മടുത്തോ എഴുതി... അവളെ തലോടി കൊണ്ട് കിച്ചു ചോദിച്ചു... മ്മ്മ്... കഴിയാതെ ഇനി മടുക്കുല... അവള് ഒന്ന് ചിരിച് കൊണ്ട് പറഞ്ഞു... അപ്പോഴേക്ക് അരുൺ ചോറ് കൊണ്ട് വന്നു... ഒരു പിടി അവൾക്ക് നേരെ നീട്ടി... ഇന്ന് നിനക്ക് ഞാൻ ചോറ് വാരി തരട്ടെ... അവൻ അവളെ നോക്കി ചോദിച്ചപ്പോ അവള് ചിരിച് കൊണ്ട് തലയാട്ടി... എന്നിട്ട് സിദ്ധു നെ പിടിച്ചു കുറച്ചു ഉന്തി ഇരുത്തി അരുണിനോട്‌ അവിടെ ഇരിക്കാൻ പറഞ്ഞു... അവള് സിദ്ധുനെ ഉന്തണ കണ്ടു എല്ലാരും ഇരുന്ന് ചിരിച്ചു... സിദ്ധുവും... അരുൺ അവൾക്ക് ചോറ് വാരി കൊടുത്തു... അവൾ അപ്പോഴും എഴുതി കൊണ്ടിരിക്കുകയായിരുന്നു... അമ്മുവും ഐശുവും എഴുതി കഴിഞ്ഞതൊക്കെ ഓർഡർ ആക്കി വക്കുകയാണ്... കിച്ചു ചോർ എടുത്ത് അവർക്ക് വാരി കൊടുത്തു...

അമ്മുവിന് നീട്ടിയപ്പോ അവൾ അവനെ ഒന്ന് നോക്കി... അവൻ ഒന്ന് ചിരിച് കൊണ്ട് കഴിച്ചോ എന്ന അർത്ഥത്തിൽ കണ്ണ് കൊണ്ട് കാട്ടി... അവള് ഒന്ന് ചിരിച് കൊണ്ട് അത് വാങ്ങി കഴിച്ചു... ഋതുവിനു രാഹുൽ ആണ് വാരി കൊടുത്തേ... അവൾ ഇടംകണ്ണിട്ട് അരുണിനെ നോക്കണ കണ്ട അച്ചു പതിയെ അരുണിനെ വിളിച്ചു... അവൻ നോക്കിയപ്പോ ഋതുന് വാരി കൊടുക്കാൻ ആക്ഷൻ കാട്ടി... അവൻ ഋതുനെ നോക്കിയപ്പോ അവൾ വേം നോട്ടം മാറ്റി രാഹുലിനെ നോക്കി... അരുൺ അത് കണ്ടിരുന്നു... അവൻ ചിരിച് കൊണ്ട് ഒരു പിടി അവൾക്ക് നേരെ നീട്ടി... ഋതു ഞെട്ടി അരുണിനെ നോക്കി... അവൻ ചിരിച് കൊണ്ട് കഴിക്ക് ന്ന് പറഞ്ഞു... അവള് ഒന്ന് ചുറ്റും നോക്കി... ആരും തന്നെ ശ്രദ്ധിക്കുന്നില്ല ന്ന് കണ്ടതും അവൾ ആ പിടി വായിൽ ആക്കി.... ചോറ് തീർന്നപ്പോഴേക്കും അനുന്റെ എഴുതും കഴിഞ്ഞിരുന്നു....

അവള് അരുണിന് നേരെ തിരിഞ്ഞു വാച്ച് കാട്ടി കൊടുത്തു... അവൻ ടൈമ് നോക്കി 12:45 അവൻ ചിരിച് കൊണ്ട് അനുനെ നോക്കിയപ്പോ അവള് ടോപ്പിന്റെ കോളർ പൊക്കി എങ്ങനിണ്ട് ന്ന് ചോദിച്ചു... അവൻ ഒന്ന് ചിരിച് കൊണ്ട് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... ദാറ്റ്‌ ഈസ്‌ അനന്യ😎 അവൾ പറയണ കേട്ടപ്പോഴാണ് എല്ലാരും അവളെ നോക്കിയേ... എന്താ സംഭവംന്നറിയാതെ നോക്കിയ എലാർക്കും അവൾ ഒന്ന് ചിരിച് കൊടുത്തു... നാല് മണിക്കൂറെ ഉള്ളു ന്ന് പറഞ്ഞു എഴുതാതെ ഇരുന്നതാ😤😤😤... ഇപ്പൊ ദേ മൂന്നേ മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോഴേക്കും പ്രൊജക്റ്റ്‌ റെഡി😎😎😎 അവൾ പറഞ്ഞപ്പോ എല്ലാരും ചിരിച്ചു... സിദ്ധു ന് അവളെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നി.... അവളെ നിറഞ്ഞ ചിരിയോടെ നോക്കി.... ഫൂടടി കഴിഞ്ഞ് എല്ലാരും ക്ലാസ്സിൽക്ക് പോയി.... ആശാൻമാര് പ്രൊജക്റ്റ്‌ വക്കാനും.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story