മഞ്ഞുപോലെ ❤️: ഭാഗം 15

manjupole

രചന: നീല മഴവില്ല്

എടി രണ്ട് ദിവസയി ഞാൻ മര്യാക്ക് ക്ലാസ്സ്‌ കേട്ടിട്ട്... എന്തെരോ എന്തോ... ഈ മാഷ് ഇതെന്താ പറയണേ..😇😇 ക്ലാസ് കേട്ട് തലക്ക് വട്ടായി ഇരിക്കാണ് അനു... ഇടക്ക് വാച്ച് നോക്കുന്നുo ഉണ്ട്... ഇന്റർവെൽ ആവാറായോന്ന്😜 ബെൽ അടിച്ചതും എല്ലാരും ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ടു... ക്യാന്റീനിലേക്ക് ഇറങ്ങാൻ നിന്നപ്പോ അനു നെ ഒരു കുട്ടി വിളിച്ചു ഏതോ ബുക്ക്‌ ചോദിച്ചു... അവൾ അവരോട് നടന്നോളാൻ പറഞ്ഞു ആ കുട്ടിടെ അടുത്തേക്ക് പോയി... അവൾക്ക് ബുക്ക്‌ എടുത്ത് കൊടുത്തു... ക്യാന്റീനിലേക്ക് നടക്കുമ്പോ അവള് സിദ്ധു നെ പറ്റി തന്നെയാ ആലോചിച്ചു കൊണ്ടിരുന്നേ... അവനെ ഓർത്തതും അവള് തനിയെ ഒന്ന് പുഞ്ചിരിച്ചു... അപ്പൊ തന്നെ പുഞ്ചിരി മാഞ്ഞു... പിന്നെ മൈൻഡ് ഫ്രീ ആക്കി ക്യാന്റീനിലേക്ക് നടന്നു... ലാബിന്റെ മുന്നിൽ എത്തിയപ്പോ അവൾ ഒന്ന് ഉള്ളിലേക്ക് തല ഇട്ട് നോക്കി... ഷർട്ട്‌ കഴുകിയതും കൈ പൊള്ളിയതും ഒക്കെ അവളുടെ മനസ്സിൽ മിന്നി മറഞ്ഞു... പെട്ടെന്ന് അവളെ കൈ പിടിച്ചു ആരോ ലാബിൽ കടന്ന് വാതിൽ ചാരി...

അനു ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോ സിദ്ധു... അവൾ ഒന്ന് ശ്വാസം വലിച്ചു വിട്ടു... തനിക്ക് ഇതെന്തിന്റെ കേടാ... ഒറ്റക്ക് നിക്കുമ്പോ ഒക്കെ പേടിപ്പിച്ചു കൊല്ലാം ന്ന് വല്ല നേർച്ച ഉണ്ട😡 😁😁ഞാൻ നിന്നെ കാണാൻ വന്നതാ... അപ്പോ ഞാൻ ക്യാന്റീനിലേക്ക് തന്നെ അല്ലെ വരണേ... അല്ല, ന്തിനാ പ്പോ കണ്ടിട്ട്... നിക്കേ ഒറ്റക്ക് കാണാൻ... ന്തിന്..🤨🤨? അനു ചോദിച്ചു കഴിയുമ്പോഴേക്കും സിദ്ധു അവളെ കെട്ടിപിടിച്ചിരുന്നു... അനുവിന് പെട്ടെന്ന് എന്താ ചെയ്യണ്ടേ ന്ന് അറിഞ്ഞില്ല... ഷോക്ക് അടിച്ച പോലെ നിന്നു... പിന്നെ ബോധം വന്നപ്പോ അവനെ തള്ളി മാറ്റി.. അനു... സോറി... ഞാൻ പെട്ടെന്ന്... അവളുടെ മുഖം കണ്ടു സിദ്ധു വിക്കി മാറിയെ... എനിക്ക് പോണം... നിക്ക് ഞാൻ പറയണ കേട്ടിട്ട് പൊക്കോ... ഞാൻ ഒരു താങ്ക്സ് പറയാൻ വന്നതാ... എനിക്ക് വേണ്ടി നിന്റെ കൈ പോലും നോക്കാതെ നീ എഴുതിലെ... അതിപ്പോ തനിക്ക് എന്നല്ല, കിച്ചു ഏട്ടനും അരുണേട്ടനും ആണേലും ഞാൻ ചെയ്യും... അറിയാം... പക്ഷെ എനിക്ക് ഒരു താങ്ക്സ് പറഞ്ഞൂടാ എന്നൊന്നും ഇല്ലല്ലോ... പറഞ്ഞില്ലേ...

ഇനി മാറു ഏയ്... നിക്ക്... നിനക്ക് എന്താ വേണ്ടേ... എന്റെ വക അവളുടെ കൈ പിടിച്ചു അവൻ ചോദിച്ചു... പൊള്ളിയ ഭാഗത്തു പതിയെ തലോടി കൊണ്ടിരുന്നു എനിക്കൊന്നും വേണ്ട... അമ്മുന് വേടിച് കൊടുക്ക്... അവളല്ലേ എഴുതിയത്.... കൈ വിടുവിക്കാൻ നോക്കി കൊണ്ട് അനു പറഞ്ഞു അവൾക്ക് ഒക്കെ ഞാൻ വേടിച് കൊടുത്തോണ്ട്... നിനക്ക് എന്താ വേണ്ടേ ന്ന് പറ... കൈ ഒന്നൂടെ പിടിച്ചു സിദ്ധു അവളെ മുഖത്ത് നോക്കി ചോദിച്ചു... എന്ത് ചോദിച്ചാലും വാങ്ങി തരോ.. ഒരു കുസൃതിയോടെ അനു ചോദിച്ചു എന്നെ കൊണ്ട് കഴിയുന്ന എന്തും... ചിരിച് കൊണ്ട് തന്നെ അവനും പറഞ്ഞു... എനിക്കെ... ഒരു വല്യ..... ടെഡി ബീർ... വാങ്ങി തരോ...😉 കൈ കൊണ്ട് ആക്ഷൻ കാട്ടി അനു പറഞ്ഞു... സിദ്ധു അവളുടെ മുഖ ഭാവങ്ങൾ നോക്കായിരുന്നു... അവളുടെ പറച്ചിൽ കേട്ടതും അവൻ സ്വയം തലക്കടിച്ചു... നീ എത്രെലാ പടിക്കണേ ന്ന് രണ്ട് കയ്യും നെഞ്ചത്ത് കെട്ടി സിദ്ധു ചോദിച്ചു ഡിഗ്രി🙈 ഒന്ന് ഇളിച്ചു കൊണ്ട് അനു പറഞ്ഞു അയ്യോ ടെഡി കൊണ്ട് കളിക്കണ്ട പ്രായം😬

ന്തേ ഈ പ്രായത്തിൽ ടെഡി കൊണ്ട് കളിച്ചാ😤😤 വേണ്ടേ വേണ്ട... നിങ്ങ തന്നെല്ലേ എന്തും വാങ്ങി തരാന്ന് പറഞ്ഞെ...😡 ഹും😏 ഒന്ന് പുച്ഛിച്ചു കൊണ്ട് അനു തിരിഞ്ഞ് നടന്നു... സിദ്ധു അവളെ കൈ പിടിച്ചു അവിടെ തന്നെ നിർത്തി ഏയ് പൂവല്ലേ ഞാൻ വാങ്ങി തരില്ല എന്നൊന്നും പറഞ്ഞില്ലല്ലോ... ചോദിച്ചല്ലേ ഉള്ളു... അവളെ മുന്നിലേക്ക് നിർത്തി കൊണ്ട് അവൻ പറഞ്ഞു... കോളേജിലേക്ക് എങ്ങനാ കൊണ്ട് വരാ...🤔 സിദ്ധു അവളെ നോക്കി ചോദിച്ചു എനിക്ക് ഇപ്പൊ വേണ്ട... രണ്ട് മാസം കൂടെ കഴിഞ്ഞ്... ന്റെ ബർത്ത് ഡേ ക്ക് മതി.... അവള് അവനെ നോക്കി പറഞ്ഞു... പിറന്നാളിന് വേറെ തരാം... ഇതിപ്പോ.... ഒരു പകുതി ദിവസം മൊത്തം ഇരുന്ന് എഴുതിയതിന്.. എപ്പോ വേണം ന്ന് പറ... അങ്ങനാണേ ചെറുത് വല്ലോം മതി... ചോക്ലേറ്റ് അങ്ങാനും.. അവളെ വർത്താനം കേട്ടിരിക്കയാണ് സിദ്ധു... ആദ്യമായി ആണ് തന്നോട് ഇത്രേം സമയം അവള് കൂൾ ആയി വർത്താനം പറയുന്നത്... അവനു അവളോട് വല്ലാത്തൊരു ഇഷ്ടം തോന്നി... കിച്ചുനോടും അരുണിനോടും ഒക്കെ തല്ലു കൂടുമ്പോ തന്നോടും തമാശക്ക് ഒന്ന് പിണങ്ങിയിരുന്നെങ്കിൽ എന്ന് തോന്നും... പക്ഷെ എപ്പോഴും ഒരു അകൽച്ച അവള് എന്നോട് കാണിക്കുന്നുണ്ട്... ഇനി എനിക്ക് ഇഷ്ടമാണെന്ന് അറിഞ്ഞിട്ടങാനും ആവോ...

അതെ... കേട്ട വല്ലോതും... അവനു നേരെ വിരൽ ഞൊടിച്ചു കൊണ്ട് അനു ചോദിച്ചു.. ഹാ... പെട്ടെന്ന് ഞെട്ടി കൊണ്ട് അവൻ പറഞ്ഞു... എന്ത് ആലോചിച്ചു നിക്കാ... ക്യാന്റീനിൽ പോണ്ടേ... 😊വാ പോവാം... നിനക്ക് എപ്പോഴും എന്നോട് ഇങ്ങനെ സംസാരിചൂടെ.. എങ്ങനെ... അനു ഒരു സംശയം പോലെ ചോദിച്ചു... ഇങ്ങനെ കൂൾ ആയിട്ട്... കിച്ചുനോടും അരുണിനോടും ഒക്കെ മിണ്ടണ പോലെ... നീ അവരെ കാണുന്ന പോലെ തന്നെ എന്നെ കാണു... നിനക്ക് അക്‌സെപ്റ് ചെയ്യൻ പറ്റണ വരെ....😜 അയ്യെടാ... ആദ്യം പറഞ്ഞത് ഒക്കെ... പക്ഷെ രണ്ടാമത്തെ നടക്കൂല😤😁 അതെന്താ... ഞാൻ അത്ര ബോർ ആണോ...😌 ബോർ ന്നൊക്കെ പറഞ്ഞ കുറഞ്ഞു പോവും... അതുക്കും മേലെ😂😂😂 ഡീ....😇 വിളിച്ചു കൊണ്ട് സിദ്ധു അവളെ പിടിക്കാൻ കൈ നീട്ടിയതും അനു വാതിൽ തുറന്ന് ഓടി.. പിന്നാലെ സിദ്ധുവും അനു വാതിൽ തുറന്നതും അവളെ നേരത്തെ ബുക്ക്‌ ചോദിച്ചു വിളിച്ച പെണ്കുട്ടി ഉണ്ടായിരുന്നു മുന്നിൽ... അവളെ കണ്ടു അനു ഒന്ന് ചിരിച് കൊടുത്തു...

അനന്യ താൻ ഇതെന്താ ഇവിടെ... നിന്നെ അവിടെ ക്യാന്റീനിൽ അന്വേഷിക്കുന്നുണ്ട്... ഹാ.. സ്നേഹ.. ഞാൻ പോണു... അപ്പോഴേക്ക് സിദ്ധു അങ്ങോട്ട് വന്നു... സ്നേഹ അവനെ നോക്കി ഒന്ന് ചിരിച് കൊടുത്തു.. അവൻ തിരിച്ചും... സിദ്ധു ഏട്ടനും ഉണ്ടായോ ഇവിടെ... സ്നേഹ അവനെ നോക്കി ചോദിച്ചു... അനു അവളെ ഒന്ന് നോക്കി... പിന്നെ സിദ്ധുനേം... ആഹ്.. സ്നേഹ.. സിദ്ധു ഏട്ടൻ എന്നോട് ഒരു കാര്യം ചോദിക്കാൻ വിളിച്ചത... അതെ... അനു പറയാൻ തുടങ്ങിയതും സിദ്ധു അവളെ വായ പൊത്തി... ടി കുരിപ്പേ.. നീയെന്താ പറയാൻ പോണേ... അവൾക്ക് കേൾക്കാൻ പാകത്തിന് പതിയെ അവൻ ചോദിച്ചു സിദ്ധു ഏട്ടൻ വിട് ഞാൻ പറയട്ടെ... സിദ്ധു ന്റെ കൈ വിട്ട് അവള് കുറച്ചു മുന്നോട്ട് നടന്നു... ഇതിന് നാണം എന്ന് പറയണ സാദനം ഇല്ലേ ന്ന് കരുതി സിദ്ധു തലക്ക് കൈ കൊടുത്ത് നിന്നു... സ്നേഹ ഒന്നും മനസ്സിലാവാതെ രണ്ടാളേം നോക്കി... സ്നേഹാ... സിദ്ധു ഏട്ടനെ... നിന്നെ ഇഷ്ടാന്ന്... നിന്നോട് സംസാരിക്കോന്ന് ചോദിക്കാനാ എന്നെ വിളിച്ചേ...😂😜😜

അവള് പറഞ്ഞത് കേട്ടതും സ്നേഹയുo സിദ്ധുവും ഒരുപോലെ ഞെട്ടി... സിദ്ധു അവളെ തുറിച്ചു നോക്കിയതും അവള് ഒന്ന് സൈറ്റ് അടിച്ചു കൊടുത്ത് തിരിഞ്ഞ് ഓടി... പിന്നാലെ സ്നേഹയോട് എന്തോ പറഞ്ഞു സിദ്ധുവും ഓടി എത്തിയത് ക്യാന്റീനിലും... കിച്ചു ഏട്ടാ... രക്ഷിക്കണേ... ക്യാന്റീനിലേക്ക് ഓടി അവിടെ നിക്കണ കിച്ചു ന്റെ പിന്നിൽ ഒളിച്ചു കൊണ്ട് അനു പറഞ്ഞു... എന്താ സംഭവം എന്നറിയാതെ എല്ലാരും അവളെ നോക്കി... ടി.. കുരുട്ടെ... ഇങ്ങോട്ട് വാ... സിദ്ധു ന്റെ ശബ്ദം കേട്ട് എല്ലാരും അവനേം അവളേം മാറി മാറി നോക്കി... അനു കിച്ചു ന്റെ ഷിർട്ടിൽ മുറുക്കി പിടിച്ചു... എന്താ സംഭവം... ശ്വാസം വലിച്ചു വിടുന്ന സിദ്ധു നെ നോക്കി അരുൺ ചോദിച്ചു... അത് അവളോട് ചോദിക്ക്..😬😬 😌😌ഞാനൊന്നും ചെയ്തില്ല... നിഷ്കു വാരി വിതറി അനു പറഞ്ഞു... ഇല്ലേ... ഞാൻ പറഞ്ഞെരാ നീ എന്താ ചെയ്തേന്ന്... കിച്ചു ന്റെ അടുത്തേക്ക് നടന്നു കൊണ്ട് സിദ്ധു പറഞ്ഞു... കിച്ചു ഏട്ടാ വരല്ലേ ന്ന് പറ... എന്നെ കൊല്ലും...😌😭😭

ടാ.. നീ കാര്യം പറ... ന്താ ഉണ്ടായേ കിച്ചു അവനെ തടഞ്ഞു കൊണ്ട് ചോദിച്ചു.. അനു അപ്പോഴേക്ക് അപ്പുറത് മിത്തുന്റെ അടുത്ത് ചെന്ന് നിന്നു... അവന്റെ കയ്യിൽ നിന്നും ചായ വാങ്ങി കുടിച്ചു... മിത്തു അവളെ ഒന്ന് നോക്കി... ടെൻഷൻ കൊണ്ടാ😁 അവനെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് അവള് പറഞ്ഞു... നീ മര്യാക്ക് ഒരു സ്ഥലത്ത് നിന്നോ... കയ്യിൽ കിട്ടിയ ഞാൻ ന്താ ചെയ്യാന്ന് പറയാൻ പറ്റൂല... അവളുടെ അടുത്തേക്ക് വന്നു സിദ്ധു പറഞ്ഞപ്പോ അവള് അരുണിന്റെ സൈഡിൽ ക്ക് നിന്നു പിടിച്ചാലല്ലേ...🤙🤙 അരുണിന്റെ ബാക്കിൽ നിന്ന് ഗോഷ്ടി കാട്ടി അനു പറഞ്ഞു... എല്ലാരും കാര്യം അറിയാതെ പരസ്പരം നോക്കുന്നുo ഉണ്ട്... അനു നെ കണ്ടു ചിരിക്കുന്നുo ഉണ്ട്... സിദ്ധു ഏട്ടാ... കാര്യം പറ... ന്നിട്ട് പിടിച്ചോ.... സിദ്ധു നെ പിടിച്ചു വച്ച് അച്ചു പറഞ്ഞു... അവൻ അനു നെ ഒന്ന് കനപ്പിച്ചു നോക്കി... അവള് അരുണിന്റെ പ്ലേറ്റിലെ പഴം പൊരി തിന്നാണ്...(ടെൻഷൻ കൊണ്ട😂) സിദ്ധു എല്ലാർക്കും കാര്യം പറഞ്ഞു കൊടുത്തു... അനു അരുണിനെ മുറുക്കെ പിടിച്ചു പതിയെ സിദ്ധു നെ നോക്കി...

ഇന്നടാ... ഞാൻ പിടിച്ചിട്ടുണ്ട് ഇവളെ... നീ എന്താന്ന് വച്ച ചെയ്യ്... അവളെ ഒരു കൈ പിടിച്ചു അരുൺ പറഞ്ഞപ്പോൾ രാഹുൽ മറ്റേ കൈ പിടിച്ചു വച്ചു... അനു ദയനീയമായി അരുണിനെo രാഹുലിനെo നോക്കി... രണ്ടും അവൾക്ക് ഇളിച്ചു കൊടുത്തു... സിദ്ധു അവളുടെ അടുത്തേക്ക് വന്നു... അവള് ചുറ്റും നോക്കി... കിച്ചു നെ കണ്ടു അവള് ചുണ്ട് ചുളുക്കി... ഞാൻ വെർതെ പറഞ്ഞതാ...😌😌 കിച്ചു ഏട്ടാ... എന്നെ ഒന്നും ചെയ്യല്ലേ ന്ന് പറ😭 ഞാൻ പാവല്ലേ😭😭😭 കാൽ രണ്ടും നിലത്തു അടിച്ചു ചിണുങ്ങി അനു പറയണ കേട്ടതും തല്ലാൻ വന്ന സിദ്ധു വരെ ചിരിച്ചു... ടാ... വിട് വേണ്ട... ഇവൾക്ക് പണിഷ്മെന്റ് കൊടുത്താമതി...😜 കിച്ചു പറയണ കേട്ടപ്പോ എല്ലാരും ന്താന്നുള്ള ഭാവത്തിൽ അവനെ നോക്കി... അവൻ പറയണ കേട്ട് അനു ഞെട്ടി സിദ്ധു നേം കിച്ചുനേം മാറി മാറി നോക്കി... sidhu ന്റെ ചുണ്ടിൽ കള്ളചിരി ആയിരുന്നു... ബാക്കി എല്ലാരും കയ്യടിച്ചു പ്രമേയം പാസ്സ് ആക്കി... അവൾ കിച്ചു നെ കലിപ്പിൽ നോക്കി... അവൻ മുപ്പത്തി രണ്ട് പല്ലും കാണിച്ച ഇളിച്ചു കൊടുത്തു😁 എന്നെ തല്ലിക്കൊ വേണേ കൊന്നോ... അതാ ഭേദം...😌 അനു അവസാന അടവ് എന്നോണം പറഞ്ഞു... കൊന്നാലെ മരിച്ചു കഴിയുമ്പോ നീ മറക്കും.. ഇത് തന്ന്യാ നല്ലത്...😜😁😂 സിദ്ധു പൊട്ടിചിരിച് കൊണ്ട് പറഞ്ഞു... ഇത് വല്ലാത്ത ചെയ്ത് ആയി പോയി... എനിക്കിത് എന്തിന്റെ കേട് ആയിരുന്നു😌😌 അന്ന ഒരു ഡിസ്‌കൗണ്ട് തരോ😁 അപ്പൊ എല്ലാരും ഒന്ന് സൈലന്റ് ആയി....

കുറച്ചു നേരം ഓരോന്ന് ചർച്ച ചെയ്ത ശേഷം മിത്തു പറഞ്ഞു അന്ന ചെറിയ ഒരു ഇളവ്... അവൻ കാര്യം പറഞ്ഞു... സമ്മതാണോ... അരുൺ അവളെ മുഖം തിരിച്ചു കൊണ്ട് ചോദിച്ചു മ്മ്മ് ☹️☹️ അവളൊന്നു തലയാട്ടി മൂളി കൊടുത്തു.... ഇനി ഇജ്ജാതി പണിക്കൊന്നും പോവരുത് ട്ടാ... രാഹുൽ അവളുടെ ചെവി പിടിച്ചു കൊണ്ട് പറഞ്ഞു ഇതോടെ നിർത്തി 😭 ചെവി ഉഴിഞ്ഞു അനു പറഞ്ഞു അതോടെ കൂട്ട ചിരി മുഴങ്ങി... മിത്തുന്റെ ഫോൺ ബെല്ലടിച്ചപ്പോഴാ അതൊന്ന് കുറഞ്ഞെ... Devil👽ന്ന് സേവ് ചെയ്ത നമ്പർ സ്‌ക്രീനിൽ തെളിഞ്ഞു. അവൻ സൈലന്റ് ആക്കി ഫോൺ കമഴ്ത്തി വച്ചു... വീണ്ടും റിങ് ചെയ്തപ്പോ സിദ്ധു അതെടുത്തു സ്പീക്കർ ഓൺ ആക്കി.. ഏട്ടാ... അനു നെ എന്തിനാ ആ ചേട്ടൻ ഓടിച്ചേ.. എനിക്ക് കേട്ടില്ല ☹️ അവൾ ചോദിക്കുന്ന കേട്ടതും ഒക്കെ കൂടി ചുറ്റും നോക്കാൻ തുടങ്ങി.. പക്ഷെ ആരെയും അങ്ങനെ കണ്ടില്ല... എല്ലാരും ഒന്ന് ചിരിച് കൊണ്ട് ഫോണിലേക്ക് നോക്കി.. ഹലോ... ഹലോ മിത്തുചേട്ടാ... കേക്കനുണ്ടോ... ഹലോ.... എല്ലാരും കൂടി ഒരുമിച്ച് ചോദിച്ചതും അപ്പുറത് ഫോൺ കട്ട്‌ ആയി... ആളെന്തായാലും നിന്റെ പുറകെ തന്നെയുണ്ട്..... സിദ്ധു അവനെ നോക്കി പറഞ്ഞു... മിത്തു ഒന്ന് മൂളി ചായ കുടിച്ചു... ######################

എടാ... എല്ലാം സെറ്റ് അല്ലെ... സിദ്ധു കിച്ചുനോട്‌ ചോദിച്ചു... എല്ലാം ഒക്കെ.. ബട്ട്‌ പ്ലേസ് മാത്രം കിട്ടിയിട്ടില്ല... പിന്നെ പെണ്പടകളുടെ സമ്മതം ചോദിക്കണം... പ്ലേസ്... ബീച് പോരെ... സമ്മതം രാത്രിയായത് കൊണ്ട് ഉറപ്പില്ല... വാ ചോദിക്കാം... ബീച്ചോ... നോക്കാം... 🔸🔹🔸🔹🔸 ഋതു നീ മിത്തുന്റെ കൂടെ വരൂലെ... ആഹ്... അത് ഒക്കെ... അമ്മു നീയോ... അച്ഛനോട് പറഞ്ഞ ആക്കി തരും... ഐശു നീ... ഏട്ടന്റെ കാല് പിടിച്ചു നോക്കാം... സമ്മതിച്ചു കിട്ടിയ വരാം... അനു... നിനക്ക് കുഴപ്പൊന്നും ഇല്ലല്ലോ... എന്നെ വിടൂല... ടാ അവളുടെ നോക്കണ്ട... ഞാൻ വല്യേട്ടനെ കൊണ്ട് ഇവള്ടെ ചേട്ടനോട് ചോദിക്കാം... അതും നല്ല കാര്യാ... അപ്പൊ എല്ലാം സെറ്റ്... നാളെ രാത്രി ട്ടാ... മ്മ്മ്മ്... ###################### ടാ... നീയെന്താ ആ ബൊമ്മയും പിടിച്ചു നിക്കണേ... വാ പണി ണ്ട്... മാളിൽ വന്നതാണ് സിദ്ധുവും കിച്ചുവും... കിച്ചു മെൻസ് സെക്ഷനിൽ പോയപ്പോ സനു ന്റെ കുട്ടിക്ക് ടോയ്‌സ് നോക്കാൻ സിദ്ധു ടോയ് ഷോപ്പിൽ കേറി... ടോയ്‌സ് നോക്കി കൊണ്ടിരിക്കെ കണ്ടതോ വല്യ ഒരു ടെഡി...

അവനു പെട്ടെന്ന് അനു നെ ഓർമ വന്നു... അപ്പോഴാ കിച്ചു കേറി വന്നേ.. അവൻ കിച്ചു വിനെ നോക്കി ഒന്ന് ചിരിച്ചു... ടോയും ടെഡിയും വാങ്ങി അവിടുന്ന് ഇറങ്ങി... ഇതാർക്കാടാ... അവന്റെ നെഞ്ചിന്റെ അത്ര വലുപ്പം ഉള്ള ടെഡി കണ്ട് കിച്ചു ചോദിച്ചു... സിദ്ധു ഒന്ന് ഇളിച്ചു കൊണ്ട് അനുന് ന്ന് പറഞ്ഞു... വൈകുന്നേരത്തെ സംഭവം പറഞ്ഞു കൊടുത്തു... അപ്പൊ ആൾക്ക് കാര്യായിട്ട് ദേഷ്യം ഒന്നും ഇല്ലല്ലേ... കാണുമ്പോ വെറുതെ ചൂടാവണതാ ലെ... കിച്ചു ചോദിച്ചപ്പോ സിദ്ധു ഒന്ന് ചിരിച്ചു... പിന്നെ അവരടെ ഷോപ്പിങ് ഒക്കെ നടത്തി തിരിച്ചു പോന്നു.... ###################### നിക്കട അവിടെ.... ഹാളിൽ ആരും ഇല്ലാന്ന് കണ്ടു റൂമിലേക്ക് ഓടിയതാണ് സിദ്ധു... കയ്യിൽ വല്യ ബൊമ്മ ആണേ... വിസ്ഥരിച്ചാ നാറും..😜 അവന്റെ പിന്നാലെ സനുവും സഞ്ജുവും റൂമിലേക്ക് കയറി വന്നു... മം എന്തെ... പെട്ടെന്ന് ഗൗരവം വരുത്തി അവൻ ചോദിച്ചു ന്ത്‌... നീയെന്തിനാ പമ്മി വന്നേ... ഏഹ്.. ഞാനോ... ഒന്നും ഇല്ലാ... നേരം വൈകീലോ... അപ്പൊ അമ്മ കാണാതെ ഇരിക്കാൻ..😁

ആണല്ലേ... അല്ല ന്താ മോന്റെ കയ്യിൽ ഉണ്ടായേ.. സഞ്ജു കട്ടിലിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.. അത് ഒന്നുല്ല... ഞാനെ വാവക്ക് ടോയ്‌സ് വാങ്ങിതാ... സഞ്ജു ന് കുറുകെ നിന്ന് കാഴ്ച്ച മറച്ചു കൊണ്ട് പറഞ്ഞു... കണ്ണ് പോലും ശരിക്ക് തുറക്കാത്ത ആ പൈതലിനു നിന്റെ അത്ര വലുപ്പം ഉള്ള ബൊമ്മയോ🤨 കട്ടിലിൽ ഇരുന്ന് കൊണ്ട് സനു ചോദിച്ചു... അവൻ കണ്ണടച്ച് നാക്ക് കടിച് പതിയെ തിരിഞ്ഞ് നോക്കി... അതെനിക്കാ...😌 ആർക്ക്... എനി... ക് ആർക്ക്... അനു.... ന്🙈 എന്ത്‌... അനു നോ രണ്ടാളും ഞെട്ടി ചോദിച്ചു... 😝😝 ഐവ.... കാമുകിക്ക് കൊടുക്കാൻ പറ്റിയ സാദനം... അവള് പറഞ്ഞിട്ട 😄 സിദ്ധു അവർക്ക് പ്രൊജക്റ്റ്‌ എഴുതിതും ടെഡി വാങ്ങാൻ പറഞ്ഞതൊക്കെ പറഞ്ഞു കൊടുത്തു... അടിപൊളി... അന്ന പിന്നെ നടക്കട്ടെ... സനു തിരിഞ്ഞ് നടന്നു... അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് സഞ്ജു വും... ഒന്ന് ചിരിച് കൊണ്ട് അവൻ ടെഡി നെ നോക്കി... അതിന്റെ രണ്ട് കയ്യും പിടിച്ചു ഡാൻസ് കളിക്കാൻ തുടങ്ങി 🎵എന്റെ എല്ലാമെല്ലാം അല്ലെ🎵 🎵എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ..🎵.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story