മഞ്ഞുപോലെ ❤️: ഭാഗം 2

manjupole

രചന: നീല മഴവില്ല്

എടി അനു കുഴപ്പൊന്നും ഉണ്ടാവില്ലല്ലോ ലെ എന്റെ അമ്മു നീയെന്തിനാ പേടിക്കുന്നെ.. ഞാനില്ലേ.. റാഗിംഗ് ഒക്കെ കോളേജിൽ സാദാരണയല്ലേ.. നമ്മടെ മലർ മിസ്സ്‌ പറയുന്ന പോലെ നാളെ നമ്മക്ക് ഒറ്റക്ക് എവിടേലും ഒക്കെ പോവണ്ടി വന്ന ഒരു ധൈര്യത്തിനു ഇതുപോലുള്ള റാഗിംഗ് ഒക്കെ ഉണ്ടാവുന്നത് നല്ലതാ.. പാടാൻ പറഞ്ഞ പാടാ.. ആടാൻ പറഞ്ഞ ആട.. അത്രേ ഉള്ളൂ.. ഉവ്വ പറയാൻ എളുപ്പ.. ചെയ്യാനും എളുപ്പ.. നീ വാ.. അമ്മുന് ധൈര്യം പകർന്നു അനു മുന്നിൽ നടന്നു..അമ്മു അവളുടെ കൈ വിടാതെ ഓടി ഒപ്പം കൂടി.. കുറച്ചു നടന്നപ്പോ തന്നെ കേട്ടു വിളി ഏയ് മക്കൾസ്.. ഇബടെ കമോൺ അമ്മു വിറക്കാൻ തുടങ്ങി.. അനു അവളുടെ കൈ പിടിച്ചു അവരുടെ അടുത്തേക്ക് നടന്നു.. എന്താ ചേട്ടൻമാരെ.. ഉള്ള നിഷ്കു ഭാവമൊക്കെ മുഖത്തു വച് അനു ചോദിച്ചു.. എന്താന്നോ.. പറഞ്ഞേര.. എന്താ നിങ്ങളെ പേര്.. എല്ലാർക്കും ആദ്യം ഇതെന്നെ ചോദിക്കാനുള്ളൂ.. അന്ന പേര് വിളിക്കോ അതും ഇല്ല.. ഇട്ട ഡ്രെസ്സിന്റെ കളർ നോക്കിയല്ലേ നിങ്ങള് വിളിക്കാ.. ഞാനെ പേര് പറയുന്നില്ല ഒരു ക്ലൂ തരാം...

ഞങ്ങടെ രണ്ട് പേരെ പേരും നാടൻ പേരുകളാണ്.. അത് ഇംഗ്ലീഷിൽ എഴുതാണേ എനിക്ക് മൂന്നക്ഷരവും ഇവൾക്ക് നാലക്ഷരവും.. ആദ്യത്തേതും അവസാനത്തെതും സെയിം ആണ്.. നടുക്കുള്ളവ തൊട്ടടുത്ത അക്ഷരങ്ങളാണ്.. ഇനി പറ ന്താ ഞങ്ങളെ പേര്... അമ്മു വായും പൊളിച്ചു അനു നെ നോക്കി നിൽപ്പുണ്ട്.. ചേട്ടൻമാരൊക്കെ ഭയങ്കര തിങ്കിങ്കിൽ ആണ്..അവര് വായുവിൽ ഓരോന്ന് എഴുതിയും മായ്ച്ചുo നോക്കി കൊണ്ടിരുന്നു... ലാസ്റ്റ് അക്ഷരം A ആണോ.. ആദ്യത്തെ അക്ഷരം M ആണോ.. അങ്ങനെ അങ്ങനെ പല പല കമെന്റ്സും വന്നു.. അനു ചിരി കടിച്ചു പിടിച്ചു നിക്കാ.. അമ്മു ആണേ ഒക്കെത്തിനും ബോധം വന്ന പതിനാറിനു എന്റെ അടിയന്തിരം എന്ന് പറഞ്ഞു ഇരിക്കുന്നുണ്ട്.. ഈ ഇടയിലുള്ള രണ്ടക്ഷരം..... പെട്ടെന്ന് പറയാൻ വന്നത് സ്റ്റോപ്പ്‌ ആക്കി ആള് അമ്മുനേം അനുനേം തുറിച്ചു നോക്കി... അല്ല ഇതിപ്പോ ഞങ്ങള് നിങ്ങളെയാണോ അതോ നിങ്ങള് ഞങ്ങളെയാണോ റാഗ് ചെയ്യണേ..🤨 അത് കേട്ടപ്പോ അമ്മു വിറച്ചു തുടങ്ങിയെങ്കിലും അനു പിടിച്ചു വച്ച ചിരി പൊട്ടിച്ചിരിയായി തുറന്ന് വിട്ടിരുന്നു..😂 എന്റെ ചേട്ടൻമാരെ ഇത്രേ ഉള്ളൂ.. നിങ്ങള് ഈ റാഗ് ചെയ്യണ നേരം ഇതുപോലെ വല്ലോം പറഞ്ഞു വിട്ട എന്ത് രസമുണ്ടാവും..☺️

എടി കാന്താരി... നീയാളു കൊള്ളാലോ...😃 താങ്കു താങ്കു..😎 പ്പ.. സീനിയർസിനെ പൊട്ടനാക്കുന്നോ..😡 അത് കേട്ടപ്പോ അനുന്റെ ചിരി സ്വിച്ച് ഇട്ട പോലെ നിന്ന്... അവള് വിറക്കാൻ തുടങ്ങി.. അമ്മു പേടിച് അവളുടെ കയ്യിൽ പിടിച്ചപ്പോ അമ്മു അടക്കം കുലുങ്ങി..😁 അവളുടെ മാറിയ മുഖം കണ്ടു സീനിയർ വയറും പൊത്തി ചിരി തുടങ്ങി... പിന്നാലെ ബാക്കി ഉള്ളവരും... അനുന് അപ്പോഴാ അബദ്ധം മനസ്സിലായെ.. അവളെല്ലാരെo നോക്കി ഇളിച്ചു കൊടുത്തു... പറ്റിച്ചതായിരുന്നുലെ..😆 അല്ല, മോൾടെ ധൈര്യം ടെസ്റ്റ്‌ ചെയ്തതാ..🤭🤭..അയ്യോ വന്നു നിന്നപ്പോ ഞാൻ കരുതി ജാൻസി റാണിടെ കൊച്ചുമോളാന്ന്..😂 ആ ചേട്ടൻ ചിരി നിർത്താതെ തന്നെ പറഞ്ഞു 😌😌😌 അയ്യോ മതി.. അതികം expression ഇട്ട് ചാവണ്ട..ഏതാ സെക്ഷൻ.. BBA.. ആഹാ നമ്മടെ സ്വന്തം പാർട്ടി ആണല്ലോ..anyway ആം അക്ഷയ്.. അവൾക്ക് നേരെ കൈ നീട്ടി കൊണ്ട് ആള് പറഞ്ഞു.. അവളും ചിരിച് കൊണ്ട് കൈ കൊടുത്തു.. ഹായ് ആം രാഹുൽ.., യാം മൃതുൽ.. അങ്ങനെ മറ്റു രണ്ടാളും കൈ കൊടുത്തു.. നിന്റെ ഫ്രണ്ടിന്റെ പേടി ഇതുവരെ മാറിലന്ന് തോന്നുന്നു.. അക്ഷയ് പറയുന്നത് കേട്ടു അവള് അമ്മുനെ നോക്കി... അവള് ചിരിക്കണോ വേണ്ടേന്നുള്ള പോലെ ഒന്ന് ചിരിച് കാണിച്ചു എല്ലാവർക്കും..

അവൾക്കും മൂന്നു പേരും കൈ കൊടുത്തു.. ചേട്ടന്മാരു ഇവിടെ ഏതു കോഴ്സ? അമ്മു ചോദിച്ചപ്പോ രാഹുൽ BBA തേർഡ് യർ ന്ന് പറഞ്ഞു... അന്ന ഞങ്ങ ക്ലാസ്സിൽ പോട്ടെ.. ഇന്നലെ തന്നെ കേറീട്ടില്ല.. -അനു അതെന്താ നിങ്ങ ഫസ്റ്റ് ഡേ തന്നെ മുങ്ങിയ??😂😂😁 -മൃതുൽ അയ്യോ അപ്പൊ നിങ്ങളൊന്നും അറിഞ്ഞില്ലേ.. ന്ന് ചോദിച്ചു അമ്മു ഉണ്ടായത് മുഴുവൻ ഉപ്പും മുളകും ചേർത്ത് പറഞ്ഞു കൊടുത്തു..പേടി ന്ന് പറഞ്ഞു അടുത്തക്ക് വരാൻ മടിച്ച പെണ്ണാ😌.. കേട്ടു കഴിഞ്ഞപ്പോ മൂന്നും വീണ്ടും തുടങ്ങി ചിരിക്കാൻ😂😂 എന്നിട്ട് സിദ്ധുവേട്ടൻ ഇവളെ ബാക്കി വച്ച😂😂?? -മൃതുൽ ഞഞ്ഞഞാ.. അമ്മു ഞാൻ പോവാ നീ വരനുണ്ടെ വാ😡 ഏയ് കാന്താരി.. പോവല്ലേ.. -രാഹുൽ ഇല്ല ഒന്നും പറയണില്ല പോരെ - അക്ഷയ് ഹും... -അനു അതെ അക്ഷയ് ചേട്ടാ... ഹൂ ഈ പേരെളൊക്കെ ഒന്ന് ഷോർട് ആക്കി തരോ.. അക്ഷയ് ചേട്ടൻ, മൃതുൽ ചേട്ടൻ..😬 രാഹുലെട്ടൻ പിന്നേം സഹിക്ക.. വിളിച്ചു വരുമ്പോഴേക്കും പറയാൻ വന്നത് മറക്കും.. 😂എടി ഞങ്ങളെ അങ്ങനെ നീട്ടി വിളിക്കോന്നും മാണ്ട.. എന്നെ അച്ചുന്ന് വിളിച്ച മതി.. ഇവനെ മിത്തുന്നും.. രാഹുൽ നെ അങ്ങനെ തന്നെ വിളിച്ചോ അത് ഞങ്ങൾക്കും ഇത് വരെ ഷോർട് ആക്കാൻ പറ്റിട്ടില്ല.. അപ്പൊ അച്ചു മിത്തുന്നൊക്കെ വിളിച്ച മതിയ??

ഏട്ടൻ കൂട്ടണ്ടെ😄 അയ്യാ പെണ്ണിന്റെ ഒരു പൂതി കണ്ടില്ലേ.. -രാഹുലെട്ടൻ ഹാ അച്ചുവേട്ട... അയ്യോ ഞാനെന്തോ പറയാൻ വേണ്ടി വന്നല്ലോ.. അപ്പോഴല്ലേ പേര് ഷോർട് ആക്കാൻ നിന്നെ അതെന്തായിരുന്നു?? അത് ഞങ്ങളോടാണല്ലോ ചോദിക്കുന്നെ.. -മിത്തു ആവോ മറന്ന് പോയി.. ഓർമ വരുമ്പോ പറയാം.. അന്ന ക്ലാസ്സിൽ പോട്ടെ.. അച്ചുവേട്ട, മിത്തു ചേട്ടാ, രാഹുലെട്ടാ ബൈ.. ആഹ് ബൈ -അച്ചു, മിത്തു.. രാഹുലിന്റെ അനക്കം ഒന്നും ഇല്ലാണ്ടയപ്പോ അനു അവനെ ഒന്ന് നോക്കി. മൂപര് എങ്ങോട്ടോ നോക്കി വായ തുറന്ന് നിപ്പുണ്ട്.. അങ്ങോട്ട് നോക്കിയ അനു കണ്ടത് നീല ചുരിദാർ ഇട്ട് ആരെയും നോക്കാണ്ട് പേടിച് വരുന്ന ഒരു പെൺകുട്ടിയെ ആണ്.. അവള് ബാക്കി മൂന്നാൾക്കും രാഹുലിനെ കാണിച്ചു കൊടുത്തു... മിത്തു അവനെ തട്ടാൻ പോയപ്പോ അനു തടഞ്ഞു.. എന്നിട്ട് അവള് ആ ആൽ തറയിൽ കയറി ഇരുന്നു.. എന്താന്ന് ചോദിച്ച അവരോട് കണ്ണിറുക്കി കാണിച് കൂടെ നിക്കണം ട്ട എന്ന് പറഞ്ഞു.. ഏയ് നീല ചുരിദാർ... ആ കുട്ടി അടുത്തെത്തിയപ്പോ അവള് ഉറക്കെ വിളിച്ചു... തിരിഞ്ഞു നോക്കിയ അവളെ അനു കൈ മാടി വിളിച്ചു.. ഫസ്റ്റ് യർ ആണോ.. മ്മ്മ് മൂളാനല്ല.. വായ തുറന്ന് പറ അതെ.. അച്ചുo മിത്തും ഇവളെന്തിനുള്ള പുറപ്പാട് ആന്നുള്ള നിലക്ക് നിക്കുന്നുണ്ട്..

ഏതാ കോഴ്സ് BBA (ഇതെന്താ ഈ കോളേജിൽ BBA മാത്രേ ഉള്ളൂ.. കാണുന്നോരൊക്കെ ഇതാണല്ലോ..) ഇന്ന് ആദ്യയിട്ടാണോ വരണേ അതെ.. മ്മ്മ് അതാണല്ലേ ഈ പേടി.. സാരില്ല മാറ്റിതരാം.. ഇപ്പെന്ത്‌ പണിയാ കൊടുക്കാ.. ഹാ ഒരു കാര്യം ചെയ്.. ആ ചേട്ടനെ ഒന്ന് പ്രൊപ്പോസ് ചെയ്യ്.. അച്ചുനേം മിതുനേം നോക്കി കണ്ണിറുക്കി രാഹുലിനെ ചൂണ്ടി അവള് പറഞ്ഞു.. അത്രേം നേരം അവളെ നോക്കിയിരുന്ന രാഹുൽ അത് കേട്ടപ്പോ ഞെട്ടി അനുനെ നോക്കി.. അവള് അവനെ നോക്കിയേ ഇല്ല... ആ കുട്ടി അവളെ ദയനീയമായി നോക്കി.. അല്ലെ പ്രൊപ്പോസ് ചെയ്യണ്ട.. ജസ്റ്റ് നിന്നെ ഒന്ന് പരിചയപ്പെടുത്തി കൊടുക്ക്... ഫുൾ ഡീറ്റെയിൽസ്.. ഒക്കെ?? മം ന്ന് തലയാട്ടി അവള് രാഹുലിന് നേരെ തിരിഞ്ഞു.. "എന്റെ പേര് ഐശ്വര്യ.. BBA ഫസ്റ്റ് യർ ആണ്.. വീട് കുറച്ചു ദൂരെ ആണ്. വീട്ടിൽ അച്ഛൻ അമ്മ അനിയൻ.." ആഹ് മതി മതി.. അത്രേം മതി അല്ലേടാ.. ന്നും ചോദിച്ചു അച്ചു രാഹുലിനെ കഴുത്തിലൂടെ ഇറുക്കി പിടിച്ചു..രാഹുൽ എല്ലാരേം നോക്കി ഒന്ന് ഇളിച്ചു കൊടുത്തു... കണ്ടായിരുന്നോ??😆 എപ്പോഴേ..😄..

അതും പറഞ്ഞ് അനു തിരിച്ചും ഇളിച്ചു കൊടുത്തു.. അന്ന ഞാൻ പൊക്കോട്ടെ.. ഐശു ചോദിച്ചപ്പോ അച്ചുo മിതുo തലയാട്ടി.. നിക്ക് പോവല്ലേ ഞങ്ങളും അങ്ങോട്ട് തന്നെയാ.. അനു പറയുന്നത് കേട്ടു ഐശു ഒന്നും മനസ്സിലാവാത പോലെ അവളെ നോക്കി.. 😆😆 ഫസ്റ്റ് യർ ആ..😜 അനു ന്റെ മറുപടി കേട്ടു ഞെട്ടി അവള് ബാക്കി മൂന്നേണ്ണത്തിനെ നോക്കി.. അയ്യോ അവരെ നോക്കണ്ട.. അത് ശരിക്കും സീനിയർസ് തന്നാ.. വാ നമ്മക്ക് പോവാ.. അവള് ഐശുന്റെ കയ്യും പിടിച്ചു അമ്മുനേം വലിച്ചു നടന്നു പോയി.. ബാക്കി മൂന്നും അവര് പോയ വഴിയേ നോക്കി ചിരിച്ചു.. പെട്ടെന്ന് അച്ചു അവളെ വിളിച്ചു എടി കാന്താരി.. നീ പേര് പറഞ്ഞില്ല.. അത് ഞാൻ ആദ്യം ഒരു ക്ലൂ തന്നില്ലേ.. ഇരുന്ന് കണ്ടുപിടിച്ചോ... 😜😜..കിട്ടിയ ഇന്റർവെല്ലിന് പറ... കിട്ടിയില്ലെങ്കിൽ ഇന്നത്തെ ചെലവ് നിങ്ങടെ വക..😂 അയ്യോ ഇങ്ങോട്ട് വാ.. ഇന്റർവെല്ലിന് കാന്റീനിൽ വരാ😁 😀😀പോടീ ###################### ഇപ്പൊ ഫസ്റ്റ് യർസ് ആണോ റാഗ് ചെയ്യണേ... അതും ചോദിച്ചു സിദ്ധുo അരുണും കിച്ചുo അവരുടെ അടുത്തേക്ക് വന്നു.. ഞങ്ങ റാഗെയ്യാൻ വിളിച്ചതാ.. ആ പെണ്ണ് ഞങ്ങളെ പിടിച്ചു റാഗ് ചെയ്ത്.. അച്ചു പറഞ്ഞപ്പോ മിത്തു ഉണ്ടായത് മൊത്തം പറഞ്ഞു കൊടുത്തു.. അത് കേട്ടു എല്ലാരും നിന്ന് ചിരിച്ചു..

എന്റെ സിദ്ധു.. എന്തായാലും നിനക്ക് ആദ്യായിട് പ്രേമം തോന്നിയ മുതൽ കൊള്ളാം... അരുൺ പറഞ്ഞു നിർത്തിയതും അച്ചുo മിതുo രാഹുലും സിദ്ധുവേട്ടന് പ്രേമമോ😲... ന്ന് ഒരു കോറസ് ആയിരുന്നു.. അരുണിന് അപ്പോഴാ എന്താ പറഞ്ഞെന്ന് ബോധം വന്നത്.. അവൻ നാക്ക് തള്ളി സിദ്ധുനെ നോക്കി.. സിദ്ധു നോക്കി പേടിപ്പിച്ചപ്പോ ഒന്ന് ഇളിച്ചു sry പറഞ്ഞു.. സിദ്ധു അവരെ നോക്കി ഒന്ന് ചിരിച്ചപ്പോൾ മൂന്നും കൂടി ശരിക്കും🧐? ന്ന് ചോദിച്ചു.. ആട ശരിക്കും.. ചുമ്മാതല്ല... വീട്ടുകാരുടെ പൂർണ സമ്മതത്തോടെ😀... കിച്ചു അവരുടെ സംശയം തീർത് കൊടുത്തു.. എന്തായാലും നല്ല കാന്താരി തന്ന.. സിദ്ധുവേട്ടന് ചേരും.. മിതു പറഞ്ഞു ചിരിച്ചപ്പോ എല്ലാരും ചിരിച്ചു.. കൂടെ ഉള്ളതിനെ ഇവനും എടുത്തു.. നമ്മള് അപ്പോഴും സിംഗിൾ അരുൺ വിഷമത്തോടെ പറഞ്ഞപ്പോ അച്ചു ചിരിച്ചിട്ട് പറഞ്ഞു ഏട്ടനുള്ളത് ലാൻഡ് ആയിട്ടുണ്ട്.. വിഷമിക്കണ്ട..😄 അത് കേട്ടു രാഹുലും മിതുo ചിരിച്ചേങ്കിലും സിദ്ധുo കിച്ചുo അരുണും ഒന്നും മനസ്സിലാവാതെ അവരെ സംശയത്തോടെ നോക്കി.🤨 അതാരാ... കിച്ചു തന്റെ സംശയം പറഞ്ഞപ്പോ അരുണും സിദ്ധുo അവനെ ശരി വച്ച് കൂടെ അതെന്നെ ചോദിച്ചു.. ജസ്റ്റ് വെയിറ്റ് ആൻഡ് വാച്ച്😉.. രാഹുൽ പറഞ്ഞിട്ടും ആരുടേം സംശയം മാറിയില്ല...

പിന്നെ അച്ചു വിഷയം മാറ്റാൻ രാഹുലിന് ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടതും പറഞ്ഞു.. പിന്നെ സിദ്ധുo ടീമും പിജി സെക്ഷനിക്കും അച്ചുo ടീമും അവരുടെ ക്ലാസ്സിൽക്കും പോയി.. ###################### അനുo അമ്മുവും ഐശുവും കൂടി ക്ലാസ്സ്‌ അന്വേഷിച് നടക്കുകയാണ്.. മൂന്ന് പേരും ഇന്നാണല്ലോ ആദ്യമായി വരണേ.. അങ്ങനെ അന്വേഷിച് അന്വേഷിച് ക്ലാസ്സ്‌ കണ്ടു പിടിച്ചു കയറി.. എല്ലാവർക്കും ഒന്ന് ചിരിച് കൊടുത്തു.. ലാസ്റ്റ് ബെഞ്ച് കാലി ആയിരുന്നു.. അവരെ കണ്ടപ്പോ അതിന്റെ മുന്നിലെ രണ്ട് ബഞ്ച്ലുണ്ടയിരുന്നവർ ബാക്കിൽക്ക് ഇറങ്ങി ഇരുന്നു. ഇപ്പൊ നടുവിലെ ബഞ്ച് ഫ്രീയാണ്.. അവര് അവിടെ ചെന്നിരുന്നു.. (അല്ലേലും ഫസ്റ്റ് ബഞ്ച്നേക്കാളും ലാസ്റ്റ് ബഞ്ച്നേക്കാളും പൊളി നടുവിൽ ആണല്ലോ... ഒരു മാതിരി ചെകുത്താനും(പഠിപ്പിസ്) കടലിനും (ലാസ്റ്റ് ബഞ്ച് കച്ചറസ്) നടുക്ക്.. എന്ത് കുരുത്തകേട് വേണേലും ഒപ്പിക്കാം.. പണി ലാസ്റ്റ് ബഞ്ച്ന് കിട്ടുള്ളു 😁😁) അവര് മൂന്നാളു കൂടാതെ ഒരാളെ കൂടി കിട്ടി മൃതുല.. ഇതിനകം ഐശുന്റെ പേടി മാറ്റി എടുത്തിരുന്നു അനു.. മൃതുല നല്ല കമ്പനി ആണ്..അസ്സല് വായാടി... നാലാളും പെട്ടെന്ന് തന്നെ കട്ട ചങ്ക്‌സ് ആയി മാറി... മൃതുല ഇന്നലെ വന്നിട്ട് ഉണ്ടായിരുന്നു...

അതോണ്ട് ഇന്നലെ ത്തെ കാര്യങ്ങളൊക്കെ അവളോട് ചോദിച്ചറിഞ്ഞു... പിന്നെ മിസ്സ്‌ വന്നു... ക്ലാസ്സ്‌ എടുത്തു... ക്ലാസ്സ്‌ കഴിഞ്ഞ് മിസ്സ്‌ പോയപ്പോ ഋതു(മൃതുല) പറഞ്ഞു എടി അടുത്ത പീരിയഡ് കഴിഞ്ഞ ഇന്റർവെൽ ആണ്.. എന്താ പരിപാടി... കോളേജ് മൊത്തം കറങ്ങിയാലോ... ഏയ് ഇന്റർവെലിനു ക്യാന്റീനിൽ പോണം.. എന്തോ ഓർത്തു കൊണ്ട് അനു പറഞ്ഞു... ഓഹ് ചെലവ് നിന്റെ വക ആവും ലെ..😉 ഋതു ചോദിച്ചപ്പോ അവളൊന്ന് ചിരിച്ചിട്ട് അല്ലെന്ന് തലയാട്ടി.. ചെലവിനോക്കെ ആളെ കിട്ടിയിട്ട്ണ്ട് മോളെ..😃 എടി നീ വന്നപ്പോഴേക്കും ആളെ കണ്ടു പിടിച്ചോ.. ഐശു ചോദിച്ചപ്പോ അനു അവളുട തലക്ക് ഒരു കൊട്ട് കൊടുത്തു.. അതല്ലേഡി, നമ്മള് ഇന്ന് സംസാരിച്ചില്ലേ... ആ ചേട്ടൻമാർക്ക് ഒരു പണി കൊടുത്തിട്ടുണ്ട്.. നിങ്ങക്ക് റാഗിംഗ് ഒക്കെ കിട്ടിയോ.. ഋതു ചോദിച്ചു അത് കേട്ടു അമ്മുo അനുo പരസ്പരം നോക്കി ചിരിച്ചു ഉണ്ടയത് ഒക്കെ അവരോട് പറഞ്ഞു.. അത് കേട്ടു അവരും ചിരിച്ചു.. എടി ഐശു.. നിന്നെക്കൊണ്ട് ഒരു ചേട്ടന് പരിചയപ്പെടുത്തിലെ... ആ ചേട്ടന് നിന്നെ വല്ലാണ്ട് അങ്ങ് പിടിച്ചിട്ട്ണ്ട് ട്ടാ... നീ വേണേ ഒരു കൈ നോക്കിക്കോ😉... ആള് സൂപ്പർ ആ...☺️ അനു ഒന്ന് എറിഞ്ഞു നോക്കി വ്വോ വേണ്ടായേ🙏.. നമ്മള് ഇങ്ങനൊക്കെ അങ്ങ് പൊക്കോളാം... ######################

ഇന്റർവെൽ ആയപ്പോ നാല് പേരും കൂടി ക്യാന്റീനിൽ പോയി... അച്ചുo മിതുo രാഹുലും അവിടെ ഉണ്ടായിരുന്നു... അടുത്തെത്താറായപ്പോ അനു അവരെ ഋതുവിനു ചൂണ്ടി കാണിച്ചു കൊടുത്തിട്ട് അതാ ആൾക്കാർ ന്ന് പറഞ്ഞു... ഇവരോ😁 ന്ന് ചോദിച്ചു ഋതു അവരുടെ അടുത്തേക്ക് പോയ്‌.. ഹലോ ചേട്ടൻമാർസ്.... ഋതു വിളിച്ചപ്പോ അവര് അവളെ നോക്കി... ഹാ കൃതു... നീയോ😁 രാഹുലിന്റെ വകയാണ്.. മോനെ രാഹുലെ... ചേട്ടൻ ന്ന് വിളിച്ച നാവ് കൊണ്ട് എന്നെ വേറൊന്നും വിളിപ്പിക്കല്ലേ... നീയിന്നു ഒരു പെൺകുട്ടി നെ വായനോക്കിത് ഞാൻ സുമ ആന്റി ക്ക് വിളിച്ചു പറയട്ടെ... ഒരു ഭീഷണി പോലെ ഋതു പറഞ്ഞതും രാഹുൽ ഞെട്ടി അവളെ നോക്കി... ഏഹ് നിന്നോടാരാ പറഞ്ഞെ... ഞങ്ങള് പറഞ്ഞു.... ന്നും പറഞ്ഞു അനുo അമ്മുവും ഐശുവും അങ്ങോട്ട് വന്നു... ഐശു രാഹുലിനെ നോക്കിയേ ഇല്ല... അപ്പോഴേക്കും നിങ്ങള് കമ്പനി ആയ?? അച്ചു അവരോട് ചോദിച്ചപ്പോ അനു ചിരിച് തലയാട്ടി... അല്ല ഋതു നിനക്ക് ഇവരെ നേരത്തെ അറിയോ? അമ്മു ചോദിച്ചപ്പോ അനുവും അതെന്നെ ചോദിച്ചു..

ഋതു ഒന്ന് ചിരിച്ചിട്ട് മിതുന്റെ അടുത്തേക്ക് ചെന്ന്.. പിന്നല്ലാണ്ട്... ഇവരെ എനിക്ക് കഴിഞ്ഞ കുറച്ചു കൊല്ലായിട്ട് അറിയാം.. രാഹുലിനെയും അച്ചുവിനെയും ചൂണ്ടി അവള് പറഞ്ഞു... പിന്നെ ഇത്...ഞങ്ങളു തമ്മിൽ ചെറിയൊരു റിലേഷൻ ണ്ട്.. മിതുവിനോട് ചേർന്ന് നിന്ന് അവള് തുടർന്ന് ഞങ്ങള് ഒരേ വയറ്റിൽ നിന്ന് വന്നതാ😃😃 ഏഹ് റീലി?... ആ ശരിയാട്ടാ ദേ കണ്ട രണ്ടിനേം ഒരുപോലെ തന്നിണ്ട് കാണാൻ.. അനു ചിരിച്ചോണ്ട് പറഞ്ഞു.. ഋതു പോയി അച്ചുന്റെ അടുത്ത് ഇരുന്ന്.. അതുപോലെ തന്നെ ബാക്കി ഉള്ളൊരുo ഓരോ സീറ്റിൽ ഇരുന്ന് എന്തായി ഞങ്ങടെ പേര് കിട്ടിയ?? അനു വല്യ കാര്യത്തിൽ ചോദിച്ചപ്പോ മനസ്സിൽ ചെലവ് എന്ത് പറയും ന്ന് ചിന്തിക്കുകയായിരുന്നു... ആഹ്. പിന്നെന്താ... നിന്റെ പേര് അനന്യ.. അനു ന്ന് വിളിക്കും... ഇത് അമ്മു പേര് അമൃത ന്നോ മറ്റോ... ശരിയല്ലേ?😎 രാഹുൽ സിംപിൾ ആയി പറഞ്ഞു 😲ഏഹ് എങ്ങനെ... കള്ളക്കളി കള്ളക്കളി... ഇതെങ്ങനെ കിട്ടി..🤨? അനു നോക്കിയപ്പോ അമ്മുവും ഏതാണ്ട് സെയിം എക്സ്പ്രഷൻ ഇട്ട് ഇരിപ്പുണ്ട് മിതുo അച്ചുവും രാഹുലും ചിരിക്കാൻ തുടങ്ങി...😂😂 അപ്പൊ ശരിയാണല്ലോ... ചുമ്മാ എറിഞ്ഞു നോക്കിതാ🤭 അച്ചു പറഞ്ഞു പിന്നെ ചുമ്മാ പറഞ്ഞതാനെലും അനു കിട്ടും.. അനന്യ ന്ന് എങ്ങനാ കിട്ടിയേ..

നഖം കടിച് കൊണ്ട് അനു ചോദിച്ചു.. അതൊക്കെ കിട്ടി മോളെ... മിതു പറഞ്ഞു അപ്പൊ ഞങ്ങളെ ചെലവ്?😌 അയ്യോ ചെലവ്.. തന്നെതാനെ വാങ്ങി കഴിക്ക്... രാഹുൽ കളിയാക്കി പറഞ്ഞു.. ആഹാ.. ന്ന് പറഞ്ഞു അനു, ഐശു നെ നോക്കികൊണ്ടിരുന്ന രാഹുലിന് കുറുകെയായി ഇരുന്നു അങ്ങനിപ്പോ താൻ ഒറ്റക്ക് ഉണ്ടാക്കേണ്ട...😏 രാഹുലിന് കേൾക്കാൻ പാകത്തിന് അനു പറഞ്ഞു രാഹുൽ ഒന്ന് ഇളിച്ചു കൊടുത്തു plz കാണിച്ചു... അനു സമ്മതിക്കാതെ ആയപ്പോ രാഹുൽ ഉറക്കെ പറഞ്ഞു അല്ലെ വേണ്ട വാങ്ങി തരാം.. പാവല്ലേ... അനു മോളെ നിനക്ക് എന്താ വേണ്ടേ..😬 പല്ല് കടിച് പിടിച്ചു ചിരിച്ചോണ്ട് രാഹുൽ പറഞ്ഞു.. 😁😁😁അന്ത ഭയം ഇറുക്കണം.. അച്ചുവേട്ടാ എന്തേലും വാങ്ങി താ.. വിശക്കുന്നു.. ഋതു പറഞ്ഞപ്പോ എല്ലാരും ശരി വച്ച്.. അല്ല ഋതു.. നിനക്ക് മിതു ചേട്ടനോട് പറഞ്ഞൂടെ.. അമ്മു അവളോട് ചോദിച്ചു.. ഒരു വയറ്റിൽ നിന്ന് വന്ന ബന്ധം മാത്രേ ഒള്ളൂ ട്ടാ... ഇവൾക്ക് എന്നേക്കാൾ ഇഷ്ടം അച്ചുനെയാ.. മിതു ചിരിച്ചോണ്ട് പറഞ്ഞപ്പോ ഋതു ചുണ്ട് കോട്ടി അച്ചുനോട്‌ ചേർന്ന് ഇരുന്നു അതെ എനിക്ക് ഇഷ്ടം അച്ചുവേട്ടനെ തന്ന്യാ.. ന്തേയ്‌?? അച്ചുവിന്റെ കൈ ചുറ്റി പിടിച്ചു അവൾ ചോദിച്ചു.. അതെ അതെ അച്ചുവേട്ടനെ അല്ല... അച്ചുവേട്ടന്റെ ചേട്ടനെ😂

രാഹുൽ ഒന്ന് താങ്ങി പറഞ്ഞു ദേ രാഹുലെ.. എന്റെ ഏട്ടത്തി നെ കളിയാക്കിയലുണ്ടല്ലോ🤭 രാഹുലെട്ടന്റെ വർത്താനം കേട്ടു ചുവന്ന കവിൾ അച്ചു പറയുന്നത് കേട്ടതും ഒന്നൂടെ ചുവന്നു... ബാക്കി മൂന്നും ഒന്നും മനസ്സിലാവാതെ ഇരിക്കുന്ന കണ്ടപ്പോ അച്ചു പറഞ്ഞു ന്തേയ്‌ കണ്ണ് മിഴിച്ചു നോക്കണേ... എന്റെ ഏട്ടത്തി തന്നെയാ... എന്റെ ഏട്ടന് വേണ്ടി ഞാൻ കണ്ടു പിടിച്ചത്...☺️.. ഏട്ടത്തിക്കും എതിർപ്പ് ഇല്ല... അല്ലെ ഏട്ടത്തി😜 മറ്റുള്ളോർക്ക് കണ്ണ് ചിമ്മി കാണിച്ചു അച്ചു ഋതുന്റെ നേരെ നോക്കി... ബലൂൺ ഇപ്പൊ പൊട്ടും ന്ന് അച്ചു മനസ്സിൽ വിചാരിച്ചു കഴിയും മുന്നേ അത് പൊട്ടിയിരുന്നു... 😡ദേ അച്ചുവേട്ടാ ഞാനായിരം പ്രാവശ്യം പറഞ്ഞിട്ടുണ്ട് ആ കൊരങ്ങന്റെ കാര്യം എന്നോട് പറയരുത് ന്ന്...അതെനിക്ക് ഇഷ്ടമല്ല ന്ന്... നിങ്ങടെ ഒരു ചേട്ടൻ.. കണ്ടാലും മതി... അങ്ങേരെ ഒരു ചട്ടി തലേം ഓഞ്ഞ മൂക്കും കൊമ്പൻ മീശയും ബ്ലാഹ്... ഋതു പറഞ്ഞു നിർത്തി ഛർദിക്കണ പോലെ കാണിച്ചതും രാഹുലും അച്ചുവും മിതുവും വായ പൊതി ചിരിക്കാൻ തുടങ്ങി... ന്തേയ്‌ ചിരിക്കണേ 🤨.. പുരികം പൊക്കി ഒട്ടും ഗൗരവം വിടാതെ ഋതു ചോദിച്ചതും ചിരി ഒന്ന് അടക്കി രാഹുൽ പറഞ്ഞു കൊഞ്ചം തിരുമ്പി പാറ്‌ ചെല്ലം ഏഹ് ന്ന് ചോദിച്ചു ഋതു തിരിഞ്ഞതും അവളുടെ മുഖത്ത് നവരസങ്ങൾ മിന്നിമറയാൻ തുടങ്ങി.... 😊☺️😐🙄😌😔😇😇.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story