മഞ്ഞുപോലെ ❤️: ഭാഗം 22

manjupole

രചന: നീല മഴവില്ല്

അച്ഛനെ കണ്ട അനു എല്ലാരേം ഒന്ന് നോക്കി അച്ഛന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു... അയാൾ നല്ല ഗൗരവത്തിൽ ആയിരുന്നു... അച്ഛാ... അനു അച്ഛന്റെ കൈ പിടിച്ചു കൊണ്ട് പതിയെ വിളിച്ചു.. നിന്നോട് ഇന്നലെ ഞാൻ പറഞ്ഞതല്ലേ നിന്റ കല്യാണം ഉറപ്പിച്ചതാന്ന്.. ഏഹ്.. സ്വരം കടുപ്പിച്ചു അയാൾ പറഞ്ഞു വാ.. പറഞ്ഞു കൊണ്ട് അയാൾ അവളെ കൈ പിടിച്ചു... സിദ്ധു അവരുടെ അടുത്തേക്ക് നടന്നതും കിച്ചുവും അരുണും കൂടെ അവനെ പിടിച്ചു വച്ചു... നീ ഇപ്പൊ അങ്ങോട്ട് പോയാ അത് സീൻ ആവും... അടങ്... കിച്ചുന്റെ വർത്താനം കേട്ട് സിദ്ധു കണ്ണടച്ച് നീട്ടി ശ്വാസം വലിച്ചു വിട്ടു... നടന്നു നീങ്ങിയ അനു അച്ഛനോട് എന്തോ പറഞ്ഞു തിരിഞ്ഞ് ഇവരുടെ അടുത്തേക്ക് ഓടി വന്നു... ദേ നോക്കിയേ... നാളെ എല്ലാരും വരണം ട്ടാ... ഇല്ലേ ഞാൻ ഒരിക്കലും മിണ്ടില്ല... പറഞ്ഞു കൊണ്ട് അനു സിദ്ധുന്റെ അടുത്തേക്ക് നീങ്ങി നിന്നു സിദ്ധു ഏട്ടാ... എപ്പോഴെങ്കിലും എന്റെ പെരുമാറ്റം കൊണ്ട് സിദ്ധു ഏട്ടനോട് ഇഷ്ടമുള്ള പോലെ തോന്നിട്ടുണ്ടേ എന്നോട് ക്ഷമിക്ക് ട്ടാ..

ഞാൻ എപ്പോഴും അകലാൻ നോക്കിയിരുന്നു എന്നാണ് എന്റെ വിശ്വാസം.. ആർക്കും ഒരു വിഷമം വേണ്ട... ഞാൻ പോട്ടെ... നാളെ വായോ ട്ടാ... അത്രേം പറഞ്ഞു കൊണ്ട് അനു തിരിഞ്ഞ് ഓടി പോയി... കുറച്ചു നേരം ആരും പരസ്പരം മിണ്ടിയില്ല... പിന്നെ കിച്ചു സിദ്ധുന്റെ അടുത്തേക്ക് വന്നു... ടാ.. നീയിങ്ങനെ ഇരിക്കല്ലേ.. വാ വീട്ടിൽ പോവാം... നമ്മക്ക് എന്തേലും വഴി ഉണ്ടോ ന്ന് നോക്കാം.. എണീക്ക്.. സിദ്ധു കിച്ചു നെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു... നിങ്ങ വീട്ടിൽ ക്ക് വിട്ടോ... ഞാനും പോണു... അപ്പൊ ശരി.. സിദ്ധു അതും പറഞ്ഞു ബൈക്കിൽ കയറി ഇരുന്ന് വണ്ടി എടുത്തു... പാവം... അവന്റെ പോക്ക് കണ്ടു എല്ലാരും മനസ്സിൽ പറഞ്ഞു... അനു പലപ്പോഴും പറയാറുണ്ട്.. സിദ്ധു ഏട്ടനോട് ഇഷ്ടം തുറന്ന് പറയാൻ പറ്റില്ല ന്ന്.. കാരണം ഇങ്ങനൊന്നു ആവുംന്ന് കരുതിലാ... അവൾക്കും നല്ല വിഷമം ണ്ട്... ഋതു ആരോടെന്നില്ലതെ പറഞ്ഞു... എടാ.. നാളെ പോണുണ്ടോ... അരുൺ കിച്ചുന്റെ നേരെ തിരിഞ്ഞ് ചോദിച്ചു... നമ്മക്ക് പോവാം... നമ്മളെ കാണുമ്പോ അവൾക്ക് കുറച്ചെങ്കിലും സമാദാനം ആയാലോ... ചോദ്യം കിച്ചുനോട്‌ ആയിരുന്നെങ്കിലും അമ്മു ആണ് മറുപടി പറഞ്ഞത്... ശരിയാ.. അവൾ നമ്മളെ വിളിച്ചതല്ലേ... സിദുനെ നിര്ബന്ധിക്കണ്ട...

കിച്ചുവും ഏറ്റു പറഞ്ഞതോടെ നാളെ എല്ലാരും പോവാം എന്ന തീരുമാനത്തിൽ എത്തി.. ###################### കടൽകരയിൽ ഒറ്റക്ക് ഇരിക്കുകയാണ് സിദ്ധു... മനസ്സ് മുഴുവൻ അനു മാത്രമാണ്... അവളോടൊപ്പം ഉള്ള നിമിഷങ്ങൾ ആണ്... കണ്ണ് അനുസരണ ഇല്ലാതെ നിറഞ്ഞ ഒഴുകുന്നുണ്ട്... എന്ത് ചെയ്യണം എന്ന് ഒരെത്തും പിടിയും ഇല്ലാതെ കുറെ നേരം ആ മണലിൽ കണ്ണടച്ചു മലർന്നു കിടന്നു... ഫോൺ ബെല്ലടിക്കുന്ന കേട്ടാണ് കണ്ണ് തുറന്നത്... സൂര്യൻ അസ്തമിച്ചു കഴിഞ്ഞു.. ഇരുട്ട് പറന്നുതുടങ്ങിയിട്ടുണ്ട്... അവൻ ഫോൺ എടുത്ത് നോക്കി കിച്ചു ആണ്.. കാൾ അറ്റന്റ് ചെയ്ത് ചെവിയിൽ വച്ചു ടാ. നീ എവിടാ... ദേഷ്യല്ലാ, ആവലാതി ആയിരുന്നു ആ ശബ്ദത്തിൽ... പേടിക്കണ്ടടാ.. ചത്തിട്ടില്ല... കുറച്ചു നേരം ഒറ്റക്ക് ഇരിക്കണം ന്ന് തോന്നി.. ദേ കോപ്പേ.. എന്നെകൊണ്ട് ഒന്നും പറയിക്കണ്ട.. മര്യാക്ക് എണീറ്റ് വീട്ടി പോടാ..😠 കിച്ചു ഇച്ചിരി കലിപ്പിൽ പറഞ്ഞതും സിദ്ധു ഒന്ന് ചിരിച്ചു.. ആ പോകുവാ... നീ വക്ക്... കാൾ കട്ട്‌ ആക്കി സിദ്ധു എണീറ്റ് ബൈക്കിന്റെ അടുത്തേക്ക് നടന്നു... ###################### ഏട്ടാ... നമ്മളിതെങ്ങാനാ അവനോട് പറയാ....☹️ സഞ്ജു സനു ന്റെ മുഖത്തേക്ക് ദയനീയമായി നോക്കി കൊണ്ട് പറഞ്ഞു... നമ്മക്ക് സ്ട്രൈറ് ആയി കാര്യം പറയാ...

സനു അവനെ നോക്കി പറഞ്ഞു അത് ശരിയാവൂല... അന്നത്തെ പോലെ കളിയാക്കാ എന്നെ വിചാരിക്കു.... അതും ശരിയാ... പക്ഷെ ഇനിയും പറയാതിരുന്ന... അപ്പൊ ഡോക്ടർക്കും അറിയില്ലായിരുന്നോ... ഇക്കാര്യം ഇല്ലെന്നേ... ആള് അറിഞ്ഞ എന്നോട് പറയുലെ.... ഞാൻ ഇവന്റെ കാര്യോക്കെ പറഞ്ഞിട്ടുള്ളതല്ലേ.. നമുക്ക് അവൻ വന്ന പതിയെ പോയി ക്ലിയർ ആക്കാം... എന്നാലും അവന്റെ അവസ്ഥ ആലോചിക്കുമ്പോ... എല്ലാം കേട്ട് കഴിഞ്ഞ പാവം ന്റെ സിദ്ധു... സനു പറഞ്ഞു നിർത്തിയതും സഞ്ജു അവന്റെ തുടയിൽ കൈ വച്ച് അമർത്തി... സനു മുഖം ഉയർത്തി നോക്കിയപ്പോ വാതിക്കലേക്ക് പതിയെ ചൂണ്ടി... അവിടെ എല്ലാം കേട്ടെന്ന പോലെ സിദ്ധു നിൽക്കുന്നുണ്ടായിരുന്നു..... സിദ്ധു.... നീ.. സഞ്ജു എന്തോ പറയാൻ തുടങ്ങിയതും സിദ്ധു ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി പോയി.... ഇവനിതെന്താ പറ്റ്യേ... അവന്റെ പോക്ക് കണ്ടു സനു പറഞ്ഞു ചെലപ്പോ അറിഞ്ഞിട്ടുണ്ടാവും... സഞ്ജു സനുന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു.... ######################

റൂമിലേക്ക് കയറി വന്നതും സിദ്ധു കട്ടിലിലേക്ക് ഇരുന്നു... തല കൈ കൊണ്ട് താങ്ങി മുട്ടിൽ വച്ച് കുറച്ചു നേരം കണ്ണടച്ച് ഇരുന്നു... കണ്ണ് നിറഞ്ഞ ഒഴുകുന്നുണ്ടയിരുന്നു... ഇത്ര മാത്രം താൻ അവളെ സ്നേഹിച്ചിരുന്നോ... മറ്റൊരാൾക്ക് സ്വന്തമാവാൻ പോവുന്നു എന്നറിയുമ്പോഴേക്കും ഇങ്ങനെ തളരാൻ... അനു നിനക്ക് അറിയോ എനിക്ക് പറ്റില്ല നീയില്ലാതെ...i love you madly, deeply, sincerely...❤️ മുഖം ഉയർത്തി നോക്കിയപ്പോ മുന്നിൽ കണ്ടത് അവളുടെ ടെഡി ബീർ ആ... അവൻ അത് കയ്യിലെടുത്തു നിന്റെ ബർത്ത്ഡേ ക്ക് നീ ചോദിച്ച ഗിഫ്റ്റ്... പകരം ബർത്ത്ഡേ ട്രീറ്റ്‌ എനിക്ക് തരാൻ പോണതോ... വിരഹം... ഇതിനാണോ അച്ഛൻ എന്നോട് പ്രേമിച്ചോളാൻ പറഞ്ഞെ... അന്ന് അങ്ങനെ ഒരു സമ്മതം കിട്ടിയില്ലായിരുന്നെങ്കിൽ ഉള്ളിൽ തോന്നിയ ഇഷ്ടത്തെ അവിടെ തന്നെ ഞാൻ കുഴിച്ചു മൂടില്ലായിരുന്നോ... സിദ്ധു കട്ടിലിലേക്ക് കിടന്നു... സനുവും സഞ്ജുവും കൂടി റൂമിലേക്ക് കയറി വന്നു... സിദ്ധു... അവന്റെ അടുത്ത് ഇരുന്ന് കൊണ്ട് സനു വിളിച്ചു... സിദ്ധു പതിയെ കണ്ണ് തുറന്ന് എഴുന്നേറ്റ് ഇരുന്നു... നിന്നോട് അനു എന്തേലും പറഞ്ഞോ... സഞ്ജു ചോദിച്ചപ്പോ സിദ്ധു മറുപടി ഒരു മൂളലിൽ ഒതുക്കി... ഇനിയെന്താ നിന്റെ തീരുമാനം... നമ്മക്കൊന്നു അവിടെ വരെ പോയി സംസാരിച്ചാലോ...

സനു അവന്റെ തോളിൽ കൈ വച്ചു ചോദിച്ചു... ഏട്ടൻ ഒന്ന് മിണ്ടാതിരുന്നേ... എന്ത് സംസാരിക്കാം ന്നാ... അവര് എത്രയോ കൊല്ലങ്ങളായിട്ട് പറഞ്ഞുവച്ച കല്യാണ... മാത്രല്ല അനു ഇതുവരെ ഇവനോട് ഇഷ്ടാന്ന് പറഞ്ഞിട്ടില്ല... പിന്നെ എന്ത് ധൈര്യത്തിലാ നമ്മ അവിടെ പോയി സംസാരിക്കാ... അങ്ങനെ ഒന്നും ഇല്ലന്ന് അനു പറഞ്ഞ നമ്മ എന്ത് ചെയ്യും... സനു നെ ഒന്ന് കണ്ണുരുട്ടി നോക്കി കൊണ്ട് സഞ്ജു പറഞ്ഞു ഇവനെ ഇങ്ങനെ കാണാൻ പറ്റണില്ലടാ.... സനു പറഞ്ഞതും സഞ്ജു അവനെ അവിടുന്ന് പിടിച്ചു എഴുന്നേൽപ്പിച്ചു ഏട്ടൻ വന്നേ... ചുമ്മാ അവനെ കൂടി കരയിക്കാൻ😡 സഞ്ജു സനുവിനെo കൊണ്ട് പുറത്തേക്ക് നടന്നു.... ###################### അനു... നീ കഴിക്കുന്നില്ലേ... ചോറിന്റെ മുന്നിൽ ഇരുന്ന് ഓരോന്ന് ചിന്തിക്കണ അനുവിനെ തട്ടി കൊണ്ട് കാശി ചോദിച്ചു... അനു ഒന്ന് ഞെട്ടി എല്ലാരേം നോക്കി... എല്ലാരും അവളെ തന്നെ നോക്കി ഇരിക്കാണ്... ന്തേയ്‌... അച്ഛൻ പുരികം പൊക്കി ചോദിച്ചു ഒന്നുല്ല... തലയാട്ടി പറഞ്ഞുകൊണ്ട് അവൾ ചോറ് കഴിക്കാൻ തുടങ്ങി കഴിച്ചു കിടക്കാൻ വേണ്ടി റൂമിലേക്ക് പോയപ്പോ കാശി അവളുടെ അടുത്തേക്ക് വന്നു...

അനു... അവന്റെ ശബ്ദം കേട്ട് അവൾ അവനെ ഒന്ന് നോക്കി... നിനക്ക് എന്തേലും പ്രശ്നം ഉണ്ടോ... ഏഹ്??? അവളൊന്നും മിണ്ടിയില്ല... കല്യാണകാര്യം ആലോചിച്ചാണോ...താലികെട്ടു മാത്രല്ലേ ഉള്ളു.. അത് കഴിഞ്ഞാലും നീ ഇവിടെ തന്നെ ഉണ്ടാവൂലെ.. പിന്നെ എന്തിനാ ഏട്ടന്റെ കുട്ടി വിഷമിക്കണേ... ഏഹ്.. അവളെ ചേർത്ത് പിടിച്ചു കൊണ്ട് കാശി പറഞ്ഞു എനിക്ക് വിഷമം ഒന്നുല്ല ഏട്ടാ... ഞാൻ ഹാപ്പി ആണ്.. കാശിയോട് ചേർന്ന് നിന്ന് അനു പറഞ്ഞു അന്ന.. കിടന്നോ.. നന്നായി ഉറങ്ങു... കേട്ട.. ഉറക്കം കളയണ്ട അവൻ പറഞ്ഞതിന് അവൾ ഒന്ന് തലയാട്ടി കൊടുത്തു.. കാശി മുറി വിട്ട് ഇറങ്ങി... ###################### സിദ്ധു എവിടെ... അവനു ചോറ് വേണ്ടേ... രാത്രി എല്ലാരും ചോറ് കഴിക്കാൻ ഇരുന്നപ്പോഴാ അമ്മ ചോദിക്കണേ അവൻ എണീറ്റിട്ടില്ല... സനു ആണ് മറുപടി പറഞ്ഞെ... ഞാൻ പോയി വിളിച്ചു വരാം.. എന്റെ മോനെ ഇങ്ങനെ കാണാൻ എനിക്ക് പറ്റില്ല... അമ്മ സീറ്റിൽ നിന്ന് എണീറ്റു കൊണ്ട് പറഞ്ഞു... അമ്മ.. ഇവിടെ ഇരിക്ക്.. ഞാൻ വിളിച്ചോണ്ട് വരാം... ഇന്നാ... ഉണ്ണിനെ പിടിക്ക്...

ദീപ്തി ഉണ്ണിയെ അമ്മയുടെ കയ്യിൽ കൊടുത്ത് കൊണ്ട് അതും പറഞ്ഞു മുകളിലേക്ക് കയറി പോയി... സിദ്ധു.... മുറിയിലേക്ക് കയറി ലേറ്റ് ഇട്ട് കൊണ്ട് ദീപ്തി വിളിച്ചു.. അവൻ കട്ടിലിൽ കമിഴ്ന്നു കിടക്കുകയാണ്... ദീപ്തി കട്ടിലിൽ ഒരു സൈഡിൽ ഇരുന്ന് അവന്റെ തലയിൽ തലോടി.. സിദ്ധു എണീറ്റെ... വാ വല്ലോം കഴിക്കാ... അവനെ കുലുക്കി അവൾ വിളിച്ചതും അവൻ ഒന്ന് പൊങ്ങി അവളുടെ മടിയിൽ തല വച്ച് കിടന്നു... സിദ്ധു... എണീക്ക്ടാ.. ഫുഡ്‌ കഴിക്കാ.. ഇങ്ങനെ കിടക്കല്ലേ... ദീപ്തി.... സനു അങ്ങോട്ട് വന്നു ദീപ്തിയെയും വിളിച്ചു വന്നു... അത്ശരി... നീ അവന്റെ കൂടെ ഇവിടെ കൂടിയോ... വന്നേ... അവരുടെ അടുത്ത് വന്നു പറഞ്ഞു.. ദീപ്തി അവനെ നിർബന്ധിച്ചു എണീപ്പിച്ചു ബാത്‌റൂമിലേക്ക് ഫ്രഷ് ആവാൻ പറഞ്ഞയച്ചു... അവൻ ബാത്‌റൂമിൽ നിന്നിറങ്ങിയപ്പോ രണ്ടാളും അവനേം കൊണ്ട് താഴേക്ക് പോയി... അമ്മ അവന്റെ തലയിൽ തലോടി ഭക്ഷണം എടുത്ത് കൊടുത്തു.. അച്ഛൻ ഒന്നും മിണ്ടിയില്ല... രണ്ട് പിടി കഴിച്ചു സിദ്ധു വേം എണീറ്റു... മോനെ ഒന്നും കഴിച്ചില്ലല്ലോ...

അവൻ എണീറ്റതും അമ്മ വിളിച്ചു വിളിക്കണ്ട അമ്മേ... അവനു നല്ല വിഷമം ഉണ്ടാവും.. പൊക്കോട്ടേ.. സനു പറയണ കേട്ട് അമ്മ അവനെ ഒന്ന് കണ്ണുരുട്ടി നോക്കി... സഞ്ജു പല്ല് കടിച്ചുo... സിദ്ധു ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി പോയി... ###################### ഇല്ലാ... ഇനിയും താൻ മിണ്ടാതിരുന്നാൽ അവളെ തനിക്ക് നഷ്ടപ്പെടും... ഒരുപക്ഷെ എല്ലാം തുറന്ന് പറഞ്ഞ അവളുടെ വീട്ടുകാര് സമ്മതിചലോ... അതെ.. ഇനി അത് തന്നെയുള്ളൂ വഴി.. അവളെ നഷ്ടപ്പെടുത്താൻ വയ്യ.. എന്നെ ഇഷ്ടമാണെന്ന് നേരിട്ട് അല്ലേലും അവളെ വായിൽ നിന്ന് തന്നെ ഞാൻ കേട്ടതല്ലേ... അവളും കൂടി പറഞ്ഞ സമ്മതിക്കും എനിക്ക് ഉറപ്പാ... രാവിലെ എഴുന്നേറ്റു സിദ്ധു സ്വയം ഓരോന്ന് ചിന്തിച് കൂട്ടുകയാണ്... അവസാനം അനുന്റെ വീട്ടിൽ പോയി സംസാരിക്കാം ന്ന് തീരുമാനിച്ചു... കൂട്ട് വരാൻ വേണ്ടി ഫോൺ എടുത്ത് കിച്ചുന്റെ നമ്പർ ഡയൽ ചെയ്തു... ഹലോ... സിദ്ധു... ആഹ്.. കിച്ചു... നീ എവിടാ.. എനിക്കൊരു ഹെല്പ് വേണായിരുന്നു.. നീ പറയെടാ... ന്താ കാര്യം... അത് പിന്നെ... ഞാൻ നേരിട്ട് പറയാം.. നീ എവിടാ.. ഞാൻ വരാം.. എടാ. ഞാനിപ്പോ അനുന്റെ വീട്ടിലാ... നീ എവിടാ.. ഞാൻ അങ്ങോട്ട് വരാം... മടിച്ചു മടിച്ചണ് കിച്ചു പറഞ്ഞത് ആഹ്.. ഒന്നുല്ല..

നീ അവിടെ നിക്ക്.. ഞാനിപ്പോ വരാം... മറുപടി കേൾക്കും മുന്നേ സിദ്ധു കാൾ കട്ട്‌ ആക്കി... കിച്ചു എന്താ സംഭവം ന്ന് മനസ്സിലാവാതെ ഫോൺ ചെവിയിൽ തന്നെ വച്ചു നിന്നു.. എന്താടാ.. എന്താ അവൻ പറഞ്ഞെ... ഏഹ്.. അരുൺ അവനെ കുലുക്കി കൊണ്ട് ചോദിച്ചു... അവൻ ഇങ്ങോട്ട് വരുന്നുണ്ടെന്ന്... കിച്ചു ഫോൺ പോക്കറ്റിൽ ഇട്ടോണ്ട് പറഞ്ഞു ഏഹ്.. സിദ്ധു ഏട്ടൻ എന്തിനാ ഇങ്ങോട്ട് വരണേ... അച്ചു പെട്ടെന്ന് കേട്ട ഷോക്കിൽ ചോദിച്ചു അറിയില്ല.. ഒന്നും പറഞ്ഞില്ല... വരുന്നുണ്ടെന്ന് മാത്രം.. ###################### സിദ്ധു... നീയിത് എങ്ങോട്ടാ... റെഡി ആയി താഴേക്ക് ഇറങ്ങിയപ്പോ സഞ്ജു ആണത് ചോദിച്ചത്... ഞാൻ.. ഒന്ന് പുറത്തു പോയി വരാം.... മുഖത്ത് നോക്കാതെ സിദ്ധു പറഞ്ഞ എങ്ങോട്ടാന്ന് പറഞ്ഞിട്ട് പോ... അങ്ങോട്ട് വന്നു കൊണ്ട് സനു ചോദിച്ചു ഏട്ടാ.. ഞാൻ അനുന്റെ... വീട്ടിൽ ക്ക്.. വിക്കി വിക്കി അവൻ പറഞ്ഞു ടാ.. നീയിത് എന്തിനുള്ള പുറപ്പാട... സഞ്ജു അവനെ തടഞ്ഞു നിർത്തി കൊണ്ട് ചോദിച്ചു വല്യേട്ടൻ പറഞ്ഞപോലെ ചെന്ന് ചോദിക്കാൻ പോവാ...

നേരിട്ട് അല്ലേലും ഇഷ്ടമാണെന്നു അവളുടെ വായിൽ നിന്ന് തന്നെ ഞാൻ കേട്ടിട്ടുണ്ട്... ആ ധൈര്യത്തിൽ... എനിക്ക് പ്രതീക്ഷ ഉണ്ട് ഏട്ടാ... അവര് സമ്മതിക്കും... ഇനി അങ്ങനെ ഉണ്ടായില്ലേ ഞാൻ ഇങ്ങോട്ട് തന്നെ തിരിച്ചു വരും... സഞ്ജു ന്റെ കൈ വിടുവിച്ചു കൊണ്ട് അത്രയും പറഞ്ഞു അവൻ വണ്ടി നേരെ അനുന്റെ വീട്ടിൽ ക്ക് വിട്ടു ###################### മുറ്റത് തന്നെ കാശി ഓരോ പണികളിൽ ഏർപ്പെട്ടു നിൽക്കുന്നുണ്ട്.. സിദ്ധു വണ്ടി സൈഡ് ആക്കി ഇറങ്ങി കാശിടെ അടുത്തേക്ക് നടന്നു.... കാശി ഏട്ടാ.... പിന്നിൽ നിന്നുള്ള അവന്റ വിളി കേട്ട് കാശി തിരിഞ്ഞ് നോക്കി ഹാ.. സിദ്ധു... എത്തിയോ.. അല്ല.. വേറെ ആരും വന്നില്ലേ... ഞാൻ സനുനോട്‌ പറഞ്ഞിരുന്നുലോ... ഇല്ലാ.. ഞാൻ.. വേറെ.. ഒരു കാര്യത്തിന്... എന്താ... ഏട്ടാ.. എനിക്കൊരു കാര്യം പറയാനുണ്ട്.... എന്താടാ. എന്തേലും പ്രശ്നം ണ്ടോ.. പറയ്യ്... കാശി അവനേം കൊണ്ട് ഒരു സൈഡിൽക്ക് മാറി നിന്നു... അത്.. പിന്നെ.. കാശി ഏട്ടാ... കാശി.. ഒന്ന് ഇങ്ങ് വന്നേ... സിദ്ധു എന്തോ പറഞ്ഞു തുടങ്ങും മുന്നേ കാശിക്ക് വിളി വന്നു...

കാശി അവരെ ഒന്ന് നോക്കി.. പിന്നെ സിദ്ധുനേം... ഇപ്പൊ വരാം... നീ പറ... ആദ്യം അവരോടും പിന്നെ സിദ്ധുവിനോടും ആയി പറഞ്ഞു.. ഇല്ലാ.. ഏട്ടൻ പോയിട്ട് വാ.. വല്ല അത്യാവശ്യവും കാണും... അവനെ പറഞ്ഞയച്ചു കൊണ്ട് സിദ്ധു പറഞ്ഞു.. ഹ.. അന്ന നീ ഒരു കാര്യം ചെയ്... മുകളിൽ ലെഫ്റ്റ് ഫസ്റ്റ് റൂം ആണ് അനു ന്റെ.. എല്ലാരും ണ്ട് അവിടെ.. നീ അങ്ങോട്ട് ചെല്ല്.. ഞാൻ ഇപ്പൊ വരാം.. ചെറുക്കന്റെ വീട്ടുകാർ എത്താറായി... കാശി വിളിച്ച ആൾടെ അടുത്തേക്ക് ഓടി പോയി... സിദ്ധു അത് നോക്കി നിർവികാരതയോടെ നിന്നു.. പിന്നെ വീട്ടിലേക്ക് കേറി അനുന്റെ മുറിയിൽ പോയി... വാതിൽ തുറന്ന് കടന്ന വഴി എല്ലാരും അവനെ ഒന്ന് നോക്കി.. കിച്ചു അവന്റെ അടുത്തേക്ക് ഓടി വന്നു... എന്താടാ.. നീ എന്തിനാ കാണണം ന്ന് പറഞ്ഞെ... സിദ്ധു അവർക്ക് കാര്യം പറഞ്ഞു കൊടുത്തു... നീ.. എന്തിനാടാ.. ന്നിട്ട് ഏട്ടൻ ന്താ പറഞ്ഞെ... ഞാൻ ആളോട് പറഞ്ഞില്ല.. അപ്പോഴേക്ക് ആരോ വിളിച്ചു... സിദ്ധു പറഞ്ഞു കൊണ്ടിരിക്കലെ അനുവും പെണ്പടകളും അങ്ങോട്ട് കേറി വന്നു.. അനു ഒരു പിങ്ക് ദാവണി ഉടുത്ത നല്ല സുന്ദരി ആയിരുന്നു... സിദ്ധു അവളെ തന്നെ നോക്കി നിന്നു... കണ്ണും നിറഞ്ഞു വന്നു... ബ്രോസ്... എങ്ങനിണ്ട്...

നിന്നിടത്തു നിന്നു വട്ടം കറങ്ങി അനു ചോദിച്ചു... എല്ലാരും അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു... ഇതെന്താ ഒക്കത്തിന്റേം മുഖം ഇങ്ങനെ... ഇങ്ങനാണേ നിങ്ങ വരണ്ടായിരുന്നു...😏 എല്ലാരേം മുഖം കണ്ടു അനു പറഞ്ഞു... അനു നീ ഹാപ്പി ആണോ... അരുൺ അവളുടെ അടുത്ത് വന്നു നിന്നു ചോദിച്ചു... പിന്നെന്താ... ആം always ഹാപ്പി... ഇത്ര പെട്ടെന്ന് ഒരാളുടെ തലേൽ ആവണ വിഷമം മാത്രേ ഉള്ളു.. പക്ഷെ കുഴപ്പില്ല... കെട്ടു കഴിഞ്ഞാലും ഞാൻ ഇവിടെ തന്നെ കാണും..😄 നീ ഹാപ്പി ആയിട്ട് ഇരിക്ക്... അത് മതി... അരുൺ അവളെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു... അവൾ അവന്റെ നെഞ്ചിൽ ചാരി നിന്നു, കണ്ണടച്ച് ശ്വാസം വലിച്ചു വിട്ടു... ഡോറിൽ മുട്ടണ കേട്ട് അനു ചെന്ന് തുറന്നു... ഏതോ ഒരു അമ്മായി ആയിരുന്നു.. മോളെ.. ഇത് ചെറുക്കന് മാറാനുള്ള ഡ്രസ്സ്‌ ആണ്.. ഇവിടെ വച്ചോ... ഒരു പൊതി കയ്യിൽ കൊടുത്ത് കൊണ്ട് അതും പറഞ്ഞു അമ്മായി പോയി... അനു ഡോർ ക്ലോസ് ആക്കണ സമയത്ത് പുറത്താരോ വിളിച്ചു പറയണ കേട്ടു... ചെറുക്കന്റെ കൂട്ടരു എത്തിട്ടൊ............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story