മഞ്ഞുപോലെ ❤️: ഭാഗം 24

manjupole

രചന: നീല മഴവില്ല്

സിദ്ധു എരി വലിച്ചു കൊണ്ട് രണ്ടു കണ്ണും മുറുക്കെ അടച്ചു... പിന്നെ ഒരു പൊട്ടിച്ചിരി കേട്ടാണ് കണ്ണ് തുറന്നെ... എല്ലാവരും ഭയങ്കര ചിരിയിൽ ആണ്... അവനും എല്ലാർക്കും ഒന്ന് ഇളിച്ചു കൊടുത്തു.. 🎶neeye kathal yenben....🎶 സിദ്ധു പാടിയതിന്റെ ബാക്കി പാടി കൊണ്ട് വല്യേട്ടൻ റൂമിലേക്ക് കയറി.. സിദ്ധു വിന്റെ രണ്ട് കയ്യും പിടിച്ചു ഡാൻസ് കളിക്കാൻ തുടങ്ങി... സിദ്ധു വല്യേട്ടന്റെ കൈ വിടുവിച്ചു ദീപ്തിയുടെ കയ്യിൽ നിന്നും ഉണ്ണിയെ വാങ്ങി വല്യേട്ടന് കൊടുത്ത് ദീപ്തിയുടെ കയ്യും പിടിച്ചു ഡാൻസ് കളിച്ചു... വല്യേട്ടൻ ഉണ്ണിയെയും പിടിച്ചു അവനെ ഒന്ന് കണ്ണുരുട്ടി നോക്കി... സഞ്ജു കീർത്തിയുടെ അടുത്തേക്ക് നടന്നപ്പോ സിദ്ധു വേം ദീപ്തിയുടെ കൈ വിട്ട് കീർത്തിയെ പിടിച്ചു ഡാൻസ് കളിക്കാൻ തുടങ്ങി... പിന്നെ അമ്മയുടെ കൈ പിടിച്ചും അവൻ ഡാൻസ് കളിച്ചു... അവൻ എത്രത്തോളം സന്തോഷവാൻ ആണെന്ന് അവന്റെ മുഖത്ത് നിന്ന് മനസ്സിലാക്കാൻ പറ്റുമയിരുന്നു.. ###################### അനു കുട്ടി... അച്ഛന്റെ കുട്ടി ന്തേയ് ഒറ്റക്ക് ഇരിക്കണേ...

തിണ്ണയിൽ മുറ്റത്തെക്ക് നോക്കി എന്തൊക്കെയോ ചിന്തിച് ഇരിക്കണ അനു ന്റെ അടുത്ത് വന്നു വിശ്വ ചോദിച്ചതും അനു അയാളെ ഒന്ന് നോക്കി ഒന്നുമില്ലന്ന് തലയാട്ടി... മോൾക് അച്ഛനോട് ദേഷ്യം ഉണ്ടോ... അവളുടെ തലയിൽ തലോടി കൊണ്ട് അച്ഛൻ ചോദിച്ചു എന്തിന്... അവളൊരു സംശയത്തോടെ അയാളെ നോക്കി... മോൾടെ സമ്മതം ചോദിക്കാതെ ഇത്ര പെട്ടെന്ന് ഇങ്ങനൊരു തീരുമാനം എടുത്തതിൽ... പെട്ടെന്നൊ...😃 അവൾ ചിരിച് കൊണ്ട് ചോദിച്ചതും അച്ഛനും ഒന്ന് ചിരിച്ചു. 😁അങ്ങനല്ല... മോൾക്ക് പതിനെട്ട് ആവുന്നല്ലേ ഉള്ളു...അതാ അച്ഛൻ ചോദിച്ചേ... അച്ഛാ.. ഞാൻ ഇന്ന് ആദ്യമായിട്ടാണ് സിദ്ധു ഏട്ടനെ കാണുന്നെ എന്നുണ്ടെങ്കിൽ ഒരുപക്ഷെ എനിക്ക് പെട്ടെന്ന് അക്‌സെപ്റ് ചെയ്യാൻ പറ്റി എന്ന് വരില്ല.. എന്നാ ഇപ്പൊ അച്ഛൻ പേടിക്കണ്ട... സിദ്ധു ഏട്ടനെ കണ്ടു മനസ്സിലാക്കാൻ എനിക്ക് അത്യാവശ്യം സമയം കിട്ടിലെ... എനിക്ക് ദേഷ്യം വിഷമം ഒന്നുമില്ല... കേട്ട... അയാളുടെ താടി പിടിച്ചു വലിച്ചു കൊണ്ട് അതും പറഞ്ഞു അവൾ ഓടി പോയി...

ഓടി കേറിയത് റൂമിൽ ആണ്... നേരെ കട്ടിലിൽ ചെന്ന് കിടന്നു... സിദ്ധുവിനെ ഓർത്തു പതിയെ ഉറക്കിലേക്ക്..... ###################### ഏടത്തി.... സിദ്ധു വിളിക്കണ കേട്ട് ദീപ്തിയും കീർത്തിയും ഒരുമിച്ച് തിരിഞ്ഞ് നോക്കി... എന്താടാ.. ദീപ്തി ചോദിച്ചപ്പോ സിദ്ധു കീർത്തിയെ ചൂണ്ടി വരാൻ പറഞ്ഞു... കീർത്തി എന്തെ എന്ന് കണ്ണ് കൊണ്ട് ചോദിച്ചു.. പിന്നെ അവന്റെ അടുത്തേക്ക് നടന്നു... എന്താടാ... അടുത്തേക്ക് വന്നു കൊണ്ട് കീർത്തി ചോദിച്ചു അതെ... അതുണ്ടല്ലോ... പോന്നു സിദ്ധു നിനക്ക് എന്താ വേണ്ടെന്ന് കറക്റ്റ് ആയിട്ട് ചോദിക്ക്... നീയിങ്ങനെ വിക്കണ കാണുമ്പോ എനിക്ക് തന്നെ എന്തോപോലെ ആവുന്നു... ഈ.. അത് പിന്നെ.. അനുന്റെ അമ്മക്ക് ഒന്ന് വിളിച്ചു അവൾക്ക് ഫോൺ കൊടുക്കാൻ പറയോ... സൗണ്ട് കുറച്ചു പതിഞ്ഞ ശബ്ദത്തിൽ അവൻ പറയണ കേട്ടതും കീർത്തി ചുണ്ട് കടിച് ചിരി കണ്ട്രോൾ ആക്കി അവനെ ഒന്ന് തുറിച്ചു നോക്കി... നിനക്ക് അവൾക് വിളിച്ചൂടെ..ഏഹ്.. അതിനു അവൾക് ഫോൺ ഇല്ലാ..😌 നിനക്കെന്തിനാ ഇപ്പൊ അവൾക് വിളിച്ചിട്ട്...🤨 😁

മംച്ചുo ചുമ്മാ... അയ്യെടാ.. ന്താ പൂതി.. ഇന്ന് വിളിക്കണ്ടട്ടാ... 😌അതെന്താ... അതൊക്കെ ഉണ്ട്.. മോൻ ഇപ്പൊ അറിയണ്ട... നാളെ ഏട്ടത്തി വിളിക്കാൻ തരാം.. ഓക്കെ.. അവന്റെ കവിളിൽ ഒന്ന് തട്ടി അതും പറഞ്ഞു കീർത്തി തിരിഞ്ഞ് നടന്നു ഏയ്.. അതെന്താ അങ്ങനെ പറഞ്ഞെ... നാളെ പറയാ ന്ന് പറഞ്ഞില്ലേ.... നാളെ സൺ‌ഡേ അല്ലെ നമ്മക്ക് കറങ്ങാൻ പോവാ.. അതും ഇതും തമ്മിൽ ന്താ ബന്ധം.. നിനക്ക് നാളെ അനുനെ കാണണോ... ഏഹ്.. ആഹ് വേണം😆 അന്ന പൊന്നുമോൻ ചെന്ന് കിടക്കാൻ നോക്ക്... നാളെ പറഞ്ഞു തരാട്ടോ കീർത്തി പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും സിദ്ധു പിന്നെ ഒന്നും മിണ്ടാതെ ഒന്ന് തലയാട്ടി റൂമിലേക്ക് പോയി.... ###################### ക്ലിo ഫോണിൽ msg നോട്ടിഫിക്കേഷൻ കേട്ട മിത്തു ഫോണിലേക്ക് നോക്കിയത്.. ആഗ്രഹിച്ച പോലെ ദിയടെ msg തന്നെയായിരുന്നു... പ്രത്യേകിച്ചു ഒന്നുമില്ല ഒരു ഗുഡ് നയ്റ്റ് മാത്രം... അവനു അത് സീൻ ചെയ്‌തെന്ന് കണ്ടതും അവന്റെ ഫോണിൽക്ക് അവളുടെ കാൾ വന്നു... അവൻ ഉള്ളിൽ ചിരിച്ചു കൊണ്ട് ഇച്ചിരി ഗൗരവത്തിൽ ഫോൺ എടുത്തു...

ഹലോ... ഇത്ര നാൾ തന്നെ ഒന്ന് മൈൻഡ് ചെയ്യാത്ത അമർഷം മൊത്തം അതിലുണ്ടയിരുന്നു ഹലോ.. മിത്തുഏട്ടാ... അവള് ഇച്ചിരി പേടിച്ചാണ് വിളിച്ചത്... ന്താ കാര്യം... ഗൗരവത്തിൽ തന്നെ അവൻ ചോദിച്ചു ഞാൻ ചുമ്മാ വിളിച്ചത... കഴിച്ചോ... കുസൃതി കുറവായിരുന്നു ആ സംസാരത്തിൽ.. ഇല്ലാ.. ന്തേയ്‌... അവളുടെ അയ്യോ പാവം സംസാരം കേട്ടതും മിത്തുന് പിന്നെയും ദേഷ്യം വന്നു ഒന്നുല്ല.. അന്ന ശരി.. ഞാൻ... ഞാൻ വെക്കട്ടെ... എന്നോട് ചോദിച്ചിട്ടല്ലല്ലോ വിളിച്ചേ... പിന്നെന്താ... നിനക്ക് ആങ്ങളമാരെ കിട്ടാനല്ലേ എന്നെ പിടിച്ചു കേറിയേ.. ഇപ്പൊ കിട്ടിയില്ലേ... അപ്പൊ ഇനി എന്നെ എന്തിനാ... ആരെ ബോധിപ്പിക്കാനാ.. വച്ചിട്ട് പോ... പുല്ല്... മിത്തു കലിപ്പിൽ ഫോൺ കട്ട്‌ ആക്കി ബെഡിലേക്ക് ഇട്ടു... രണ്ട് കൈ കൊണ്ടും തലക്ക് താങ് കൊടുത്ത് കുറച്ചു നേരം കട്ടിലിൽ ഇരുന്നു... മിത്തു... തോളിൽ കൈ വച്ച് അച്ചു വിളിച്ചപ്പോഴാണ് മിത്തു തല പൊക്കി നോക്കിയത്... അച്ചുവും രാഹുലും അവനെ അന്തംവിട്ട് നോക്കുന്നുണ്ട്... എന്താടാ... അവന്റെ മുഖം കണ്ടു രാഹുൽ ചോദിച്ചു.. ഒന്നുല്ല...

നിങ്ങ എന്താ ഈ നേരത്ത്... ഇന്ന് സെക്കന്റ്‌ ഷോക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്തത് നീ മറന്നോ... അച്ചു പുരികം പൊക്കി അവനോട് ചോദിച്ചതും മിത്തു മറന്നു എന്ന പോലെ എരി വലിച്ചു... സ്... വിട്ട് പോയെടാ.. അഞ്ചു മിനിറ്റ് ഇപ്പൊ വരാം. പിടഞ്ഞു എണീറ്റ് കൊണ്ട് മിത്തു പറഞ്ഞപ്പോ അച്ചു അവനെ അവിടെ തന്നെ പിടിച്ചിരുത്തി... എന്താടാ.. അച്ചുനെ നോക്കി മിത്തു ചോദിച്ചു ആരാ വിളിച്ചേ... അവന്റെ മുഖത്ത് നിന്ന് കണ്ണേടുക്കാതെയായിരുന്നു അച്ചു ചോദിച്ചത്... ഹേ.. ആര്.. ഉരുണ്ട് കൊണ്ട് മിത്തു പറഞ്ഞു... ഞങ്ങളോട് നീ ഒന്നും ഒളിക്കാൻ നോക്കണ്ട... എല്ലാം കെട്ടു... ദിയ ആണെന്ന് അറിയാം... ന്താ കാര്യം... നീയെന്തിനാ അവളോട് ചൂടായത് രാഹുൽ മിത്തുവിനെ അവനു നേരെ തിരിച്ചു കൊണ്ട് ചോദിച്ചു... എടാ.. ഒന്നുല്ല.. സ്ഥിരം അവളോട് ചൂടാവണതല്ലേ ഞാൻ... എന്നാലും വിളിക്കും... അപ്പൊ ഇന്ന് ഒന്ന് കനപ്പിച്ചു പറഞ്ഞതാ... രാഹുലിനെ നോക്കാതെ മിത്തു പറഞ്ഞു... ശരിക്കും നിന്റെ പ്രശ്നം ന്താ... അവള് നിന്നെ വിളിച്ചു ശല്യം ചെയ്യണതോ.. അതോ കോളേജിൽ അവള് നിന്നെ മൈൻഡ് ആക്കാത്തതോ...

അവനെ നോക്കി പുരികം പൊക്കി അച്ചു ചോദിച്ചു... എ... എന്നെ മൈൻഡ് ആക്കാത്തതോ... നീ എന്തൊക്കെയാ പറയണേ... ഏഹ്.. ഞങ്ങളോട് കള്ളം പറയണോ നീ... മിത്തു എണീക്കാൻ നോക്കിയതും അച്ചു ചോദിക്കണ കേട്ട് അവിടെ തന്നെ ഇരുന്നു... ടാ.. ഞാൻ.... നിനക്ക് ഇഷ്ടാണോ അവളെ... മിത്തു പറഞ്ഞു തുടങ്ങും മുന്നേ രാഹുൽ ചോദിക്കണ കേട്ടതും മിത്തു രണ്ടാളേം ഞെട്ടി നോക്കി... പിന്നെ നീട്ടി ഒന്ന് ശ്വാസം വലിച്ചു വിട്ടു... ടാ.. ഇക്കൊല്ലം തുടക്കത്തിൽ ഞാൻ ഒരു പെണ്ണിനെ പറ്റി പറഞ്ഞതോർമ ണ്ടോ... രണ്ടാളേം മാറി മാറി നോക്കി മിത്തു ചോദിച്ചതും രണ്ടും ഉണ്ട് എന്ന അർത്ഥത്തിൽ തലയാട്ടി... അവള് കാരണം ആണോ നീ ഇവളെ അവോയ്ഡ് ചെയ്യണേ... രാഹുൽ ചോദിച്ചപ്പോ അവൻ അല്ല... എന്ന് തലയാട്ടി... പിന്നെ....??? രണ്ടാളും ഒരുമിച്ച് ചോദിച്ചതും മിത്തു ഒന്ന് ചിരിച് കൊണ്ട് അവരെ നോക്കി... അവളാണ് ഇവള്...🙈 ഇളിച്ചു കൊണ്ട് മിത്തു പറഞ്ഞതും രണ്ടും ഞെട്ടി റീലി???? എന്നുറക്കെ ചോദിച്ചു... മിതു രണ്ട് കണ്ണും അടച്ചു തലയാട്ടി കൊടുത്തു... അടിപൊളി....

നല്ല ട്വിസ്റ്റ്‌... ഇഷ്ടപ്പെട്ടു... അല്ല,,, അപ്പൊ പിന്നെ നിന്റെ പ്രശ്നം ന്താ... അത് പിന്നെ... അവൾക് എന്നെ ഒന്ന് മൈൻഡ് ചെയ്താലെന്താ... ഇപ്പൊ വിളിയും ഇല്ലാ... അവൾക്ക് ആങ്ങളമാരെ കിട്ടാൻ വേണ്ടി എന്നെ കരുവാക്കിയതാണ്... അല്ലാണ്ട് എന്നോടുള്ള ഇഷ്ടം മൂത്ത് പിന്നാലെ വന്നതോന്നും അല്ല... ദേ നിങ്ങ കേട്ടല്ലോ ഇതാ ഇപ്പൊ അവസ്ഥ ഇന്നെന്നെ എത്ര ദിവസം കൂടി വിളിച്ചതാണെന്ന് അറിയോ... വിളിച്ചാലും രണ്ട് വാക്ക്... എന്തോ കടമ തീർക്കുന്ന പോലെ... കാര്യം സീരിയസ് ആണെന്ന് തോന്നിയതും കളിയാക്കാൻ നിന്ന അച്ചുവും രാഹുലും ചിരി നിർത്തി മിത്തുനെ നോക്കി... ടാ.. ഞങ്ങ സംസാരിക്കാം അവളോട്.. ന്താ അവളെ മനസ്സിൽന്ന് അറിയാലോ.. ചെലപ്പോ നീ വിചാരിക്കുന്ന പോലെ ഒന്നും അല്ലെലോ... അച്ചു അവനെ തട്ടി പറഞ്ഞു ഏയ് അതൊന്നും വേണ്ട.. ഞാൻ അത് വിട്ടു... ആരും ആരോടും ഒന്നും പോയി ചോദിക്കണ്ട.. കേട്ടല്ല, നിങ്ങ ഇവിടെ ഇരിക്ക് ഞാനൊന്ന് ഫ്രഷ് ആയി വരാം... അച്ചുനെo രാഹുലിനെo ഒന്ന് നോക്കി മിത്തു ബാത്‌റൂമിൽ കേറി... ഹോ രക്ഷപ്പെട്ടു... നാണം കെട്ടില്ല... ബാത്‌റൂമിൽ കേറിയ മിത്തു നെഞ്ചിൽ കൈ വച്ച് ചിന്തിച്ചു... ഇപ്പൊ ലാഭം ആയി.. എന്റെ മനസ്സ് അവര് അറിയും ചെയ്തു.. ഞാൻ നാണം കേടാതെ രക്ഷപ്പെടും ചെയ്തു..😜...

എന്നാലും അവള് ശരിക്കും ആങ്ങളമാരെ കിട്ടാൻ വേണ്ടി തന്നെ ആവോ എന്റെ പിന്നാലെ നടന്നെ... ഏയ്.. അങ്ങനാവില്ല... അല്ലെ റിപ്ലൈ ഇല്ലാഞ്ഞിട്ട് കൂടി ഡെയിലി msg അയക്കണ്ട ആവശ്യം അവൾക്ക് ഇല്ലല്ലോ... എന്നാലും എന്നെ നേരിട്ട് കാണുമ്പോ ഇവൾക്ക് ഒന്ന് ചിരിച്ച എന്നതാ... ആ എന്തേലും ആവട്ടെ.. ഞാൻ ചോദിക്കണ്ട ന്ന് പറഞ്ഞാലും അവന്മാർ ചോദിക്കുംന്നറിയാ.. അവര് ചോദിക്കട്ടെ... എന്നിട്ട് നോക്കാം... ഓരോന്ന് ചിന്തിച് മിത്തു ഫ്രഷ് ആയി ഇറങ്ങി... പോവാം... മുടി ഒന്ന് മാടി ഒതുക്കി കൊണ്ട് മിത്തു ചോദിച്ചു... ആഹ്... അല്ല, കൃതു എവടെ... ഇതുവരെ അവളെ ഈ പരിസരത്തു കാണാത്തത് കൊണ്ട് രാഹുൽ ചോദിച്ചു... അതിനെ ഇനി നോക്കണ്ട... അരുണേട്ടൻ ഇന്ന് പുതിയ സിം എടുത്ത് കൊടുത്തു... ആഹാ... കുറുകാവും ലെ... ഇപ്പൊ ശരിയാക്കി തരാ.... പറഞ്ഞു കൊണ്ട് രാഹുൽ ഋതുന്റെ റൂമിന്റെ ഫ്രണ്ടിൽ പോയി നിന്നു... പതിയെ വാതിൽ തുറന്ന് ഇത്തിരി ഗൗരവത്തിൽ ഉറക്കെ ഋതുന്ന് വിളിച്ചതും കട്ടിലിൽ കമിഴ്ന്നു കിടന്നിരുന്ന അവള് ഞെട്ടി ചാടി എണീറ്റു....

ആ ഞെട്ടലിൽ ഫോൺ തെറിച്ചു കട്ടിലിന്റെ അടിയിലേക്ക് പോയി... രാഹുൽ ആണെന്ന് കണ്ടതും അവള് ആഞ്ഞു ശ്വാസം വലിച്ചു വിട്ടു... അതോടെ കണ്ടതും രാഹുൽ ചിരി തുടങ്ങി... പിന്നാലെ വന്ന അച്ചുവും മിത്തുവും കൂടി ചിരിക്കാൻ തുടങ്ങിയതും ഋതു എല്ലാരേം കണ്ണുരുട്ടി നോക്കി... ഹലോ... ഋതു... താഴെ കിടക്കുന്ന ഫോണിൽ നിന്നും അരുണിന്റെ ശബ്ദം കേട്ടതും എല്ലാവരും വീണ്ടും ചിരിക്കാൻ തുടങ്ങി... ഋതു എല്ലാർക്കും ഒന്ന് ഇളിച്ചു കൊടുത്തു... താഴെ നിന്ന് ഫോൺ കയ്യിലെടുത്തു... അരുണേട്ടാ... ഞാൻ വിളിക്കാം ഒരു മിനിറ്റ്... ഇവിടെ കുറച്ചു കീടങ്ങൾ ഉണ്ട്.. ഇച്ചിരി വളം കൊടുക്കട്ടെ... പയ്യെ ഋതു പറയണ കേട്ടതും ഓടിക്കോ ന്ന് പറഞ്ഞു അച്ചുവും രാഹുലും മിത്തുവും കൂടി താഴേക്ക് ഓടി... ഋതു പിന്നാലെ വന്നപ്പോഴേക്കും അവര് ബൈക്കിൽ കേറി പോയിരുന്നു... ###################### സിദ്ധു ഞങ്ങ ഇറങ്ങാട്ടൊ... നീ ഒരു പതിനൊന്നു മണി ഒക്കെ ആവുമ്പോ അങ്ങോട്ട് വായോ... അമ്മ താഴെ നിന്ന് വിളിച്ചു പറയണ കേട്ടപ്പോ സിദ്ധു റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പടിയുടെ അവിടെ നിന്ന് താഴേക്ക് നോക്കി... ആഹ്.. ഞാൻ വരാം... അവൻ വിളിച്ചു പറഞ്ഞതും അമ്മ തലയാട്ടി പുറത്തേക്ക് പോയി... ടാ ചെക്കാ.. നേരം കളയാതെ വേം വന്നോളൂ...

അവന്റെ പിന്നിൽ വന്നു നിന്നുകൊണ്ട് കീർത്തി പറഞ്ഞതും അവൻ ഒന്ന് തിരിഞ്ഞ് അവളെ ഒരു സംശയത്തോടെ നോക്കി അല്ല, ഇന്നേന്തിനാ പോണേ.. കല്യാണം അടുത്ത മാസം അല്ലെ... ടാ ഇത് വെഡിങ് പർച്ചസ് ഒന്നും അല്ല... ജസ്റ്റ് എല്ലാരും പുറത്ത് പോകുന്നു.. അത്ര തന്നെ... അതിനു മാളിൽ പോണോ.. വല്ല ബീച്ചിലും പോയ പോരെ... ന്റെ പോന്നു സിദ്ധു... നീ ഒന്ന് റെഡി ആയി വായോ.. സംശയം ഒക്കെ അവിടെ വന്നിട്ട് ഞാൻ തീർത്ത തരാ... അവനു നേരെ കൈ കൂപ്പി അതും പറഞ്ഞു കീർത്തി താഴേക്ക് പോയി... അവര് പോയി കുറച്ചു കഴിഞ്ഞപ്പോ തന്ന സിദ്ധുവും റെഡി ആയി നേരെ മാളിൽക്ക് വിട്ടു ഏട്ടാ... നിങ്ങ എവിടാ.. ഞാൻ താഴെ ഉണ്ട്... മാളിൽ എത്തിയപ്പോ സനുന് വിളിച്ചു കൊണ്ട് അവൻ ചോദിച്ചു... ടാ.. സെക്കന്റ്‌ ഫ്ലോർ... ഫാൻസി കടയിൽ ഉണ്ട്... ആഹ്.. ദേ വരണ് സിദ്ധു ലിഫ്റ്റ് വഴി സെക്കന്റ്‌ ഫ്ലോറിൽ പോയി... ഫാൻസി കടയിലേക്ക് കയറി... അവരെ നോക്കി നടക്കുന്ന സമയത്താണ് ദച്ചു നേം(ദക്ഷിണ-സനുന്റെ മോൾ) എടുത്ത് നടക്കണ അനുനെ കണ്ടത്... അവളെ അവിടെ തീരെ പ്രതീക്ഷിക്കാത്ത കാരണം സിദ്ധുവിൽ ആദ്യം ഒരു ഞെട്ടലാണ് ഉണ്ടായത്... പിന്നെ പതിയെ ചിരിച് കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു...

ചെറിയമ്മേo മോളും എന്നെ വെയിറ്റ് ചെയ്ത് നിക്കുവാണോ... പെട്ടെന്ന് സിദ്ധുന്റെ ശബ്ദം കേട്ടതും അനു ഞെട്ടി തിരിഞ്ഞ് നോക്കി... അവൻ ചിരിച് കൊടുത്തപ്പോ അവൾ ഒന്ന് പുച്ഛിച്ചു കൊണ്ട് തിരിഞ്ഞു നിന്നു... ഹോ.. ജാട ആണല്ലോ... ശരിയാക്കിതരാo... മനസ്സിൽ പറഞ്ഞു കൊണ്ട് സിദ്ധു അവളുടെ മുന്നിൽ കയറി നിന്നു... വാവച്ചി.... സിദ്ധു നീട്ടി വിളിച്ചതും അനുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞത് സിദ്ധു ശ്രദ്ധിച്ചിരുന്നു.. എന്നാലും അവൾ അവന്റെ മുഖത്തെക്ക് നോക്കിയേ ഇല്ലാ... ചെറിയച്ചന്റെ വാവച്ചി എവടെ... പറഞ്ഞു കൊണ്ട് സിദ്ധു കുഞ്ഞിനെ എടുക്കാൻ കൈ നീട്ടിയതും അനു അവനെ നോക്കി ചുണ്ട് ചുളുക്കി... അത് കണ്ടു സിദ്ധു മനസ്സിൽ ചിരിച്ചേങ്കിലും അവളെ മൈൻഡ് ആക്കിയില്ല... ദേഷ്യം വന്നു അനു കുഞ്ഞിനെ കൊടുക്കാതെ തിരിഞ്ഞ് നിന്നു... അനു... സിദ്ധു വിളിക്കണ കേട്ട് അനു ഒന്നും മിണ്ടിയില്ല... അവൻ വീണ്ടും വിളിക്കും എന്നവൾക്ക് അറിയാമായിരുന്നു... ഡി അനു.. ഒന്ന് നോക്കിയേ... അവൻ ഇച്ചിരി കടുപ്പത്തിൽ വിളിച്ചതും അവള് തിരിഞ്ഞ് അവനെ നോക്കി...

കറക്റ്റ് ടൈമിൽ തന്നെ സിദ്ധു സെൽഫി ക്ലിക്ക് ആക്കി... അനു ഞെട്ടി അവനെ നോക്കിയപ്പോ അവൻ രണ്ട് കണ്ണും ചിമ്മി കാണിച്ചു... നല്ല അടിപൊളി പിക്... ശരിക്കും അച്ഛനും അമ്മയും കുഞ്ഞും നിക്കണ പോലെ തന്നെ.... ഇളിച്ചു കൊണ്ട് സിദ്ധു പറയണ കേട്ടതും അനു ഒന്ന് കോട്ടി കൊണ്ട് തിരിഞ്ഞ് നടന്നു... എല്ലാവരും നിൽക്കുന്നിടതെക്ക് പോയി... പിന്നാലെ സിദ്ധുവും... ടാ.. നീയിത് എവിടാരുന്നു... ഇവിടെത്തി ന്ന് പറഞ്ഞു വിളിച്ചിട്ട് ഒരുപാട് ആയല്ലോ... അവനെ കണ്ടു സനു ചോദിച്ചു... സിദ്ധു മറുപടി ഒന്നും പറഞ്ഞില്ല... കീർത്തി സിദ്ധുവിനെo വലിച്ചു ഒരു സൈഡിൽക്ക് മാറി നിന്നു... ടാ.. നീ അനുനെ കൂട്ടി പോയി അവൾക് ഒരു ഫോൺ വാങ്ങി കൊടുക്ക്... ചെല്ല്... കീർത്തി പറഞ്ഞപ്പോ അവൻ അവളെ ഒന്ന് നോക്കി അതിപ്പോ ഏടത്തിക്ക് വാങ്ങി കൊടുത്ത പോരെ... അതവൾടെ ആഗ്രഹ... ആദ്യമായി കിട്ടണ ഫോൺ സ്വന്തം ചെക്കന്റെ കയ്യിൽ നിന്നാവണം, ആ ഫോണിൽ വരണ ആദ്യ കാൾ അവന്റെ ആവണം... അവനോട് ആദ്യമായി ഫോണിൽ സംസാരിക്കുന്നത് സ്വന്തം ഫോണിൽ ആവണം....

അങ്ങനെ എന്താണ്ടൊക്ക്യോ... വട്ടാണല്ലേ.... കീർത്തി നോൺ സ്റ്റോപ്പ്‌ ആയി പറയണ കേട്ട് അവൻ ദൂരെ നിക്കണ അനുനെ ഒന്ന് പാളി നോക്കി കീർത്തിയോട് ചോദിച്ചു... പോടാ... അതൊക്കെ ഓരോരുത്തരെ മൈൻഡ് ആണ്... നിന്നോട് ഇന്നാ കമ്പനിടെ ഫോൺ വേണം എന്നൊന്നും അവള് പറഞ്ഞില്ലല്ലോ... ഇതെന്നെ അവള് പറഞ്ഞതല്ല... ഞാൻ പറയിച്ചതാ... കീർത്തി പറഞ്ഞതും സിദ്ധു ഒന്ന് ചിരിച് കൊണ്ട് അവളെ നോക്കി... അന്ന... ചെല്ല്... ആ പിന്നെ... കുരുത്തക്കെട് ഒന്നും ഒപ്പിക്കരുത്... ഇങ്ങനത്തെ പ്രാന്ത് ഒന്നും തിരിച്ചെടുക്കാൻ കഴിയില്ല... അല്പം സീരിയസ് ആയി കീർത്തി പറഞ്ഞതും സിദ്ധു ഒരിക്കലും ഇല്ലാ എന്ന മട്ടിൽ ഇളിച്ചു കൊടുത്തു... ആ ചിരിയിൽ തന്നെ അപകടം മണത്തത് കൊണ്ട് കീർത്തി അവനെ ഒന്ന് കണ്ണുരുട്ടി നോക്കി തിരിഞ്ഞ് നടന്നു... അനു.... നീ അവന്റെ കൂടെ ചെല്ല്... കീർത്തി അവളെ സിദ്ധുന്റെ അടുത്തേക്ക് പറഞ്ഞയച്ചു... അവൾ അവന്റെ അടുത്ത് എത്തിയതും സിദ്ധു അവളെ കൈ പിടിച്ചു മൊബൈൽ ഷോപ്പിലേക് നടന്നു............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story