മഞ്ഞുപോലെ ❤️: ഭാഗം 25

manjupole

രചന: നീല മഴവില്ല്

നിനക്ക് ഏതു മൊബൈലാ വേണ്ടേ... ഷോപ്പിലേക് കടക്കും മുന്നേ സിദ്ധു അനുനെ നോക്കി ചോദിച്ചു... എനിക്ക് ഏതായാലും മതി... അന്ന.... പണ്ടത്തെ നോക്കിയ മൊബൈൽ വാങ്ങി തരട്ടെ..😂 വാങ്ങുമ്പോ പാമ്പിന്റെ ഗെയിം ഉള്ളത് വാങ്ങിക്കോളോ ട്ടാ... പിന്നെ ക്രിക്കറ്റ്‌o... പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞ സിദ്ധു അനുന്റെ മറുപടി കേട്ടതും സ്വിച്ച് ഇട്ട പോലെ ചിരി നിർത്തി അവളെ ഒന്ന് നോക്കി... ഇതെന്ത് ജന്മം എന്ന ഭാവത്തോടെ...😇 വന്നേ... അവളെ ഒന്ന് നോക്കി കൂടുതൽ ഒന്നും പറയാതെ സിദ്ധു അനുന്റെ കയ്യും പിടിച്ചു കടയിലേക്ക് കയറി... അവൻ ഏതൊക്കെയോ കമ്പനിയുടെ പേരും പറഞ്ഞു ഫോൺ നോക്കുന്നുണ്ട്... അനു അവന്റെ കട മുഴുവൻ നോക്കുന്നുണ്ട്.. ഇടക്ക് സിദ്ധുനേം... അനു... ഇത് മതിയോ... ഓപ്പോയുടെ ഒരു ഫോൺ അവൾക്ക് നേരെ നീട്ടി കൊണ്ട് ചോദിച്ചു... ഓഹ്.. എനിക്ക് പണ്ടത്തെ നോക്കിയ മതിയേ... മുഖം തിരിച്ചു കൊണ്ട് പതിയെ അവൾ പറഞ്ഞു... സിദ്ധു ഒന്ന് ചിരിച് കൊണ്ട് അവളുടെ കസേര ഒന്നുടെ അവന്റെ അടുത്തേക്ക് വലിച്ചു..

അവൾ ഒന്ന് ഞെട്ടി അവനെ നോക്കി... ദേ നോക്ക്യേ... ഇതിൽ നിന്ന് നിനക്ക് തൃപ്തി തോന്നണ ഒന്ന് എടുത്തോ... നാല് ഫോൺ അവൾക്ക് നേരെ നീട്ടി വച്ച് കൊണ്ട് അവൻ പറഞ്ഞു അവൾ എല്ലാ ഫോണും തിരിച്ചു നോക്കി.. ഫിംഗർ ലോക്ക് ഉള്ള ഒന്ന് എടുത്ത് അവനെ നോക്കി ഇളിച്ചു കൊണ്ട് ഇത് മതി എന്ന് പറഞ്ഞു സിദ്ധുന് നേരെ നീട്ടി... അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു ആ ഫോണും നേരത്തെ വാങ്ങി വച്ച സിമും കടയിലെ പയ്യന്റെ കയ്യിൽ കൊടുത്തു.. അവൻ അത് സെറ്റ് ആക്കുന്ന സമയം അനു അത് തന്നെ നോക്കി നിന്നു... സിദ്ധു അപ്പോഴേക്ക് ഒരു ഇയർഫോണും വാങ്ങി... സർ.. താ.. ഫോൺ ഓൺ ആക്കി സിദ്ധുന് നേരെ നീട്ടിയപ്പോ അവൻ അത് വാങ്ങി ഒന്ന് തുറന്ന് നോക്കി... താങ്ക്സ്... ക്യാഷ് സെറ്റ്ൽ ചെയ്ത് അവര് അവിടുന്ന് ഇറങ്ങി... നിനക്ക് വേറെ വല്ലോം വേണോ... കാഴ്ച കണ്ടു നടക്കണ അനുനെ പിടിച്ചു നിർത്തി കൊണ്ട് സിദ്ധു ചോദിച്ചു.. എനിക്കൊന്നും വേണ്ട.. നമ്മക്ക് അവരെ അടുത്തേക്ക് പോവാം... ഏയ്.. നിക്ക്.. നിന്റെ ഫോൺ എവടെ..

നമ്മക്ക് ഏട്ടനെ വിളിച്ചു ഒരു പണി കൊടുക്കാം... സിദ്ധു പറയണ കേട്ട് അനു ഒന്ന് ഞെട്ടി അവനെ നോക്കി... എ... എന്തിനാ അവരെ പറ്റിക്കണേ... ആഹ്.. എന്റൽ ഏട്ടന്റെ നമ്പർ ഒന്നും ഇല്ലല്ലോ... അനു വായിൽ തോന്നിയ എന്തൊക്കെയോ ഒരുമിച്ച് പറഞ്ഞു... സിദ്ധുന് ചിരി വരുന്നുണ്ടയിരുന്നു... നമ്പർ എന്റെ ഫോണിൽ നിന്നെടുത്ത പോരെ... നമ്മക്ക് വിളിക്കാം.. അത് പിന്നെ.. അന്ന ആദ്യം വെറുതെ സിദ്ധു ഏട്ടന്റെ ഫോണിൽക്ക് വിളിച്ചു നോക്ക്... ഒക്കെ ആണോന്ന് അറിയാലോ... എന്റെ ഫോണിൽക്ക് ആദ്യം കാൾ വരണം ന്ന് നിനക്കൊന്ന് തുറന്ന് പറഞ്ഞൂടെ അനു... സിദ്ധു മനസ്സിൽ പറഞ്ഞു കൊണ്ട് ഒന്ന് ചിരിച് അവളെ നോക്കി അതൊക്ക ഓക്കേ ആണ്... നീ ഫോൺ തന്നെ വിളിച്ചു നോക്കട്ടെ... അനുന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങാൻ സിദ്ധു കൈ നീട്ടുമ്പോഴേക്കും അനു ഡയൽ പാട് എടുത്ത് സ്പീഡിൽ സിദ്ധുന്റെ നമ്പർ ഡയലെയ്തു ഫോൺ ചെവിയിൽ വച്ചു... 🎵എന്റെ നെഞ്ചാകെ നീയല്ലേ... എന്റെ ഉന്മദം നീയല്ലേ....🎵

ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് സിദ്ധുന് ബോധം വന്നത്... (അല്ല അവനെ പറഞ്ഞിട്ടും കാര്യം ഇല്ലാ... അനു അത്ര സ്പീഡിൽ ആണ് അവന്റെ നമ്പർ ഡയൽ ചെയ്തേ... അവളുടെ പുറത്തു കാണിക്കുന്ന ജാട ഒക്കെ വച്ച് ഇങ്ങനത്തെ കാര്യങ്ങൾ ഒക്കെ നടക്കുമ്പോ ആരായാലും ഒന്ന് ഞെട്ടി പോവും...) സിദ്ധു വേം പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു... ഞാനിപ്പോ വരാവേ... ഒരു അർജെന്റ് കാൾ ഉണ്ട്... അനുവിന് നേരെ കൈ കൊണ്ട് ആക്ഷൻ കാട്ടി അതും പറഞ്ഞു സിദ്ധു അല്പം മാറി നിന്നു... അനു ആണേ ആകെ ഞെട്ടി നിന്നു... ഞാനല്ലേ വിളിച്ചേ... വേറെ ഏത് കാൾ ആവോ വന്നേ... ദൈവമേ.. അങ്ങനാണേ ഞാൻ വിളിച്ച നമ്പർ മാറിയോ... അവള് ഫോൺ വേഗം ചെവിയിൽ നിന്നെടുത്ത നമ്പർ നോക്കി... സിദ്ധുഏട്ടന്റെ നമ്പർ തന്നെ ആണല്ലോ... അനു ചിന്തിച് നിക്കുമ്പോഴേക്കും അപ്പുറത് കാൾ കണക്ട് ആയിരുന്നു... അനു ഒന്ന് സംശയിച്ചു സിദ്ധുനെ നോക്കി... അവൻ തിരിഞ്ഞ് നിന്നു ഫോണിൽ സംസാരിക്കുകയാണ്... ഹലോ.... ഫോണിൽ കൂടി സിദ്ധുന്റെ ശബ്ദം കേട്ടതും അനു സിദ്ധുനെ ഒന്ന് നോക്കി ഫോൺ ചെവിയിൽ വച്ചു...

ഹലോ... ഇതാരാ... വീണ്ടും സിദ്ധുന്റെ ശബ്ദം... ഏഹ്.. ഇതെന്താ ഇങ്ങനെ ചോദിക്കണേ... ഇത് ഞാനാ... സിദ്ധു കാര്യം മനസ്സിലാവാതെ പറഞ്ഞു... ഞാനോ.. ഏതു ഞാൻ... ഞാൻ അറിയാവുന്ന ഒരു ഞാൻ ഞാനാണ്... ആ ഞാൻ ഇവിടെ നിൽപ്പുണ്ട്... പിന്നെ ഏതാണ് ഞാൻ അറിയാത്ത ഒരു ഞാൻ... ആരാണ് ഞാൻ സിദ്ധുവിന്റെ സംസാരം കേട്ടപ്പോ കളിയാക്കുന്നതാണ് എന്ന് അനുന് മനസ്സിലായി... ഓഹ്.. സോറി തെറ്റി വന്നതാണെ... വിളിച്ചത് വേറെ ഒരാൾക്കാ... വേറെ ആർക്ക്... എന്റെ ഫോണിൽക്ക് വിളിച്ചിട്ട് തെറ്റി വന്നതാണെന്നോ... അതിനു എങ്ങനാ.. ട്രെയിനിനേക്കാൾ സ്പീഡിൽ അല്ലെ നമ്പർ ഡയൽ ചെയ്യാ... തെറ്റി പോവും... ഞാൻ ഒരു അർജെന്റ് മീറ്റിങ്ങിൽ ആയിരുന്നു... യു നോ..?? ങേ.. ഇങ്ങേരു എന്നോടും അർജെന്റ് കാൾ എന്നല്ലേ പറഞ്ഞെ. വട്ടാണല്ലേ... അല്ല,, ഞാൻ നമ്പർ ഡയൽ ചെയ്യണത് ഇങ്ങേരു ശ്രദ്ധിച്ചോ... ദൈവമേ ആകെ നാറിലോ... ഇനി ഇപ്പൊ നമ്പർ എവിടുന്നാ കിട്ടിന്ന് ചോദിച്ച എന്ത് പറയും... ച്ചെ.. ച്ചെ.. മോശം മോശം...

എന്നാലും... ഹാ മൈൻഡ് ആക്കണ്ട... അതാ നല്ലത് അനു സ്വയം ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു... ഹലോ... വച്ച??? വീണ്ടും സിദ്ധുന്റെ ശബ്ദം കേട്ടതും അനു രണ്ടും കല്പ്പിച്ചു ഫോൺ ചെവിയിൽ വച്ചു... ഹലോ.. നമ്പർ മാറിതാണെന്ന് പറഞ്ഞില്ലേ... സോറി... അപ്പൊ ശരി... അനു ഫോൺ കട്ട്‌ ആക്കി... അപ്പൊ തന്നെ സിദ്ധു ഫോൺ കട്ട്‌ ആക്കി അവളുടെ അടുത്തേക്ക് വന്നു... ആരായിരുന്നു അർജെന്റ് കാൾ... ഒന്നും അറിയാത്ത പോലെ അനു ചോദിച്ചു... അത് നിനക്ക് റിങ് ടോൺ കേട്ടപ്പോ മനസ്സിലായില്ലേ... മൈ love❤️... അവൾക്ക് വേണ്ടി spl ഇട്ട ടോൺ ആണ്..😘 അവൻ പറയണ കേട്ടപ്പോ തന്നെ അനുന് ചിരി വന്നു... അതെല്ലാം ശ്രദ്ധിച്ചു നിക്കായിരുന്നു സിദ്ധു... അല്ല love ആണെന്ന് നിങ്ങക്ക് എങ്ങനെ മനസ്സിലായി... എന്റെ നമ്പർ ഒക്കെ സേവ്ചെയ്തിണ്ടൊ... നിന്റെ നമ്പറോ... ഏഹ്.. ഞാൻ എന്റെ പെണ്ണ് വിളിച്ചു ന്നാ പറഞ്ഞെ... നീയാരാ... സിദ്ധു പറയണ കേട്ടതും അനു ചമ്മികൊണ്ട് നാക്ക് കടിച് എരി വലിച്ചു... പിന്നെ കണ്ണുരുട്ടി അവനെ നോക്കി... അല്ല,,,

എന്റെ നമ്പർ നിനക്ക് എവിടുന്ന് കിട്ടി... ഒറ്റ സെക്കൻഡിൽ ഡയലെയ്തുലോ... വിചാരിച്ചതാണേലും അവന്റെ വായിൽ നിന്ന് ആ ചോദ്യം കേട്ടപ്പോ അവൾ ഒന്ന് ഞെട്ടി... അതിനു ഞാൻ എപ്പോഴാ തന്നെ വിളിച്ചേ... ഞാൻ എന്റെ ചെക്കനെ ആണ് വിളിച്ചേ... അവന്റെ നമ്പർ ഒക്കെ അറിഞ്ഞിരിക്കണ്ടത് എന്റെ കടമ അല്ലെ... പറഞ്ഞത് സ്വയം നാണം കേടാനുള്ള ഡയലോഗ് ആണേലും അവന്റെ അതെ നാണയത്തിൽ തിരിച്ചടിക്കാൻ എന്നപോലെ എടുത്തടിച്ചു കൊണ്ട് അനു പറഞ്ഞു... സിദ്ധുന് പിടിച്ചു വച്ച ചിരി പുറത്തേക്ക് പൊട്ടിയിരുന്നു... എന്തിനാ ചിരിക്കണേ...🤨 അവന്റെ ചിരി കണ്ടു അവൾ എളിയിൽ കയ്യും കുത്തി ചോദിച്ചു നിനക്ക് എന്നെ ഇഷ്ടല്ലേ പെണ്ണെ... അവളെ വലിച്ചു അവന്റെ അടുത്തേക്ക് നിർത്തി കൊണ്ട് സിദ്ധു ചോദിച്ചു... പെട്ടെന്ന് ആയത് കൊണ്ട് അനു ഒന്ന് ഞെട്ടി... അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു... പിന്നെ ബോധം വന്നപ്പോ അവനെ തള്ളി മാറ്റി നേരെ നിന്നു.. ശ്വാസം ഒക്കെ വലിച്ചുവിട്ടു... ഏഹ്... പറ.. എന്നെ ഇഷ്ടാണോ അവളുടെ മുഖത്തേക്ക് തന്നെ nokki കൊണ്ട് അവൻ ചോദിച്ചതും അവൾ അവനെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു... അയ്യെടാ.. പ്രേമിക്കാൻ പറ്റിയ ഒരു മുതല്...

അതെ വീട്ടുകാര് മുന്നേ പറഞ്ഞു വച്ചതോണ്ട് മാത്ര നമ്മളെ കല്യാണം നിശ്ചയിച്ചത്.. എന്റെ ജാതകത്തിൽ പറഞ്ഞതോണ്ട അതിത്ര വേഗം നടക്കണേ... അല്ലാണ്ട് തന്നോടുള്ള ഇഷ്ടം മൂത്ത ഞാൻ സമ്മതിച്ചതോന്നും അല്ല,, കേട്ട... ഹും.. വല്യ ജാട ഇട്ടു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു... സിദ്ധു ഒന്ന് ചിരിച് അവളെ നോക്കി എന്റെ നമ്പർ തപ്പി കണ്ടു പിടിച്ചു മനഃപാടം ആക്കം... അബദ്ധത്തിൽ എന്നെ ഇടക്കിടെ ഉമ്മ വക്കാം... അറിഞ്ഞു കൊണ്ട് എന്റെ ഫോട്ടോക്ക് ഉമ്മ കൊടുക്കാം... ഒറ്റക്കാണേ എന്നെ ഓർത്തു ഇരിക്കാം... അന്ന ഇഷ്ടാണോ ന്ന് ചോദിച്ച അല്ല,,, ഹാ.. എന്തേലും ആവട്ടെ.. ഇനി ഞാനൊന്നും പറയനില്ല... അകാര്യം പറഞ്ഞു ആരേം ശല്യപ്പെടുത്തുന്നും ഇല്ലാ... സിദ്ധു ആരോടോ എന്ന പോലെ പറയണ കേട്ട് അനു ഞെട്ടി അവനെ നോക്കി... അവൻ അവളെ നോക്കിയേ ഇല്ലാ... അവൾക്ക് ആകെ ചടച്ചു... വാ നമ്മക്ക് അവരെ അടുത്തേക്ക് പോവാം... പെട്ടെന്ന് അവളെ നോക്കി കൊണ്ട് അവൻ പറഞ്ഞു... അവൻ അവളെ ഒഴിവാക്കുന്ന പോലെ തോന്നി അവൾക്ക്...

സിദ്ധു ഏട്ടാ... എനിക്ക് lays വാങ്ങി തരോ... അവൻ ശ്രദ്ധിക്കാൻ എന്ന വണ്ണം അവൾ പറഞ്ഞു... ഇത്രേം വലുതായിട്ടും lays തിന്നുന്നതിനു അവൻ കളിയാക്കും ന്നാ അനു കരുതിയെ... പക്ഷെ സിദ്ധു പോക്കറ്റിൽ നിന്നും ക്യാഷ് എടുത്ത് അവൾക്ക് നേരെ നീട്ടി... അവൾ അവനെ ഒന്ന് നോക്കി.. അവന്റെ മുഖത്ത് ഭാവമാറ്റം ഒന്നും ഉണ്ടായില്ല... അവൾ മുഖം വീർപ്പിച്ചു കൊണ്ട് കാശും വാങ്ങി കടയിലേക്ക് പോയി... ഇനി നീ എന്റെ പിന്നാലെ വാ അനു... നിനക്ക് ഇഷ്ടം സമ്മതിച്ചു തരാൻ ജാട ലെ... നോക്കട്ടെ.. നീ എവിടെ വരെ പോവും ന്ന്... നിനക്ക് ജാട ആണേ എനിക്കും ജാടയാ..😤 അവൾ പോയ വഴിയേ നോക്കി അവൻ ഒന്ന് ആത്മകതിച്ചു... ഹോ ജാട... അവോയ്ഡ് ചെയ്ത് എന്നെ പിന്നാലെ നടത്തിക്കാൻ ആവും പ്ലാൻ ലെ... നടക്കൂല സിദ്ധു ഏട്ടാ... അനു കടയിൽ നിന്ന് അവനെ ഒന്ന് പാളി നോക്കി മനസ്സിൽ പറഞ്ഞു... Lays വാങ്ങി അനു വന്നതും സിദ്ധു അവളെ നോക്കാതെ പോവാം എന്ന് മാത്രം പറഞ്ഞു മുന്നിൽ നടന്നു... അനു സിദ്ധു നെ ഒന്ന് കൊഞ്ഞനം കുത്തി അവന്റെ പിന്നാലെ പോയി... സിദ്ധു ഏട്ടാ ഒന്ന് നോക്കിയേ... പുറകിൽ നിന്നും അനുന്റെ ശബ്ദം കേട്ട് സിദ്ധു ഒന്ന് തിരിഞ്ഞ് നോക്കിയതും അനു സെൽഫി ക്ലിക്ക് ആക്കിയതും ഒരുമിച്ചായിരുന്നു...

നോക്ക്യേ ലെ.. സൂപ്പർ ആയിട്ടുണ്ട്... അവന്റെ അടുത്ത് വന്നു നിന്നവൾ പറഞ്ഞു... തന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ ആണ് അവള് പറയുന്നത് എന്ന് മനസ്സിലാക്കി തന്നെ സിദ്ധു വല്യ മൈൻഡ് ആക്കാതെ മുന്നിൽ നടന്നു... അവനെ മൈൻഡ് ആകാതെ നടക്കും എങ്കിലും അവൻ ഒട്ടും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും അനുന് ആകെ വല്ലാതായി... പിന്നെ അനു സിദ്ധുന്റെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമത്തിൽ ആയിരുന്നു... എല്ലാം കണ്ടു സിദ്ധു ഉള്ളിൽ ചിരിച്ചേങ്കിലും പുറമെ ഗൗരവത്തിൽ തന്നെ നിന്നു... പിന്നെ അതികം കറക്കം ഒന്നും ഉണ്ടായില്ല... ഫുഡ്‌ കോർട്ടിൽ നിന്ന് ഫുഡും തട്ടി അവര് പോവാൻ ഇറങ്ങി... സിദ്ധു നീ അനുനെ ഒന്ന് ഡ്രോപ്പ് ചെയ്യോ... ഞങ്ങ ദീപ്തിടെ വീട്ടിൽക്ക് പോവാ... സനു സിദ്ധുനെ നോക്കി പറയണ കേട്ടതും അവൻ ഉള്ളിൽ ചിരിച് കൊണ്ട് വല്യ താല്പര്യം ഇല്ലാത്ത മട്ടിൽ തലയാട്ടി... (വെറും പട്ടി ഷോ... ദീപ്തിയുടെ കാല് പിടിച്ചു നേടിയെടുത്തതാനെന്നു നമ്മക്ക് മാത്രല്ലേ അറിയൂ...😝) അവർ ഇറങ്ങിയതും സിദ്ധു ബൈക്ക് അനുന്റെ മുന്നിൽ ആയി കൊണ്ട് നിർത്തി... അവൾ അവനെ ഒന്ന് നോക്കി കൊണ്ട് ബൈക്കിൽ കേറി... വണ്ടി എടുത്തതും അനു അവനെ വട്ടം കെട്ടിപിടിച്ചു... സിദ്ധുവിന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി കണ്ണാടിയിൽ കൂടി അനു ശ്രദ്ധിച്ചിരുന്നു...

രാത്രി വിളിക്കൂലെ... വീട്ടിൽ എത്തിയതും ബൈക്കിൽ നിന്നിറങ്ങി അനു സിദ്ധുനോട്‌ ചോദിച്ചു... ഞാനെന്തിനാ വിളിക്കണേ... ഏഹ്... സിദ്ധു ഏട്ടന് എന്നോട് സംസാരിക്കണം ന്ന് ആഗ്രഹം ഒന്നും ഇല്ലേ... ഒരുപാട് നേരം ഫോണിൽ സംസാരിക്കണം ന്നും ഒരുപാട് ദൂരം ഒരുമിച്ച് യാത്ര ചെയ്യണംന്നും... അങ്ങനെ ഒന്നും ഇല്ലേ.... എന്റെ പെണ്ണിന്റെ കൈ പിടിച്ചു ലോകം മൊത്തം കറങ്ങണം എന്നൊക്കെ ഇണ്ട്... ബട്ട്.. സ്വന്തം ന്ന് പറയാൻ പെണ്ണ് മാത്രം ഇല്ലാ... ഹ.. അങ്ങനൊന്നു സെറ്റ് ആവട്ടെ എന്നിട്ട് നോക്കാം... അവളെ മൈൻഡ് ആകാതെ ഉള്ള സിദ്ധുവിന്റെ മറുപടി കേട്ട് അനുന് നല്ലവണ്ണം ദേഷ്യം വന്നിരുന്നു.. അവൾ ചവിട്ടി തുള്ളി തിരിഞ്ഞ് നടന്നു... ഉള്ളിലേക്ക് വരണുണ്ടോ... പെട്ടെന്ന് അവിടെ നിന്ന് കൊണ്ട് തിരിഞ്ഞ് നോക്കാതെ അനു ചോദിച്ചു... ഞാനില്ല... ഞാൻ പോണു... ബൈക്ക് തിരിച്ചു കൊണ്ട് അവൻ മറുപടി പറഞ്ഞു... അനു ഒന്നും മിണ്ടാതെ നടന്നതും സിദ്ധു പിന്നിൽ നിന്ന് വിളിച്ചു... അനു.... അവൾ ഒരു സംശയത്തോടെ തിരിഞ്ഞ് നോക്കി...

നിനക്ക് തുറന്ന് സമ്മതിക്കാൻ എന്തോ തടസ്സം ഉണ്ടെന്ന് എനിക്കറിയ... അത് എന്നോട് പറയാൻ തോന്നുവാണേ നീ തന്നെ പറ... അതുവരെ ഞാൻ നിന്നെ ശല്യം ചെയ്യാൻ വരില്ല.... ബട്ട് സ്റ്റിൽ i love you❤️❤️ അവളെ നോക്കി കൊണ്ട് പതിയെ അവൻ പറഞ്ഞു അനു ഉള്ളിലേക്ക് കയറി പോയി... സിദ്ധു വീട്ടിലെക്കും... ###################### രാത്രി തുടരെയുള്ള msg നോട്ടിഫിക്കേഷൻ കേട്ടാണ് അനു ഫോൺ എടുത്ത് നോക്കിയത്... സിദ്ധു എല്ലാരേം നമ്പർ സെന്റ് ചെയ്തതാണ്... അവള് എല്ലാം സേവ് ആക്കി വച്ചു... വേറെ ഒരു msg പോലും സിദ്ധുന്റെ നമ്പറിൽ നിന്ന് വന്നില്ല എന്നുള്ളത് അവളെ അല്പം വിഷമിപ്പിച്ചു... എന്നലും എന്താണ് പരിപാടി എന്ന് ചോദിച്ചു അവൾ അവനു അങ്ങോട്ട്‌ msg അയച്ചു... പ്രത്യേകിച്ചു ഒന്നും ഇല്ലാ... കിടക്കാൻ പോകുന്നു... അത്ര മാത്രം റിപ്ലൈ വന്നുള്ളൂ... അല്ലാതെ അനു പ്രതീക്ഷിച്ച പോലെ തിരിച്ചൊരു ചോദ്യം അവന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story