മഞ്ഞുപോലെ ❤️: ഭാഗം 26

manjupole

രചന: നീല മഴവില്ല്

പിറ്റേന്ന് രാവിലെ ക്ലാസ്സിൽ വന്ന വഴി പെണ്പടകൾ ഒക്കെ കൂടി വിശേഷം പറയാൻ ഇരുന്നു... ഇന്നലെ സിദ്ധുന്റെ ഫാമിലിടെ കൂടെ കറങ്ങാൻ പോയത് അനുവും രാഹുൽ വന്നു പേടിപ്പിച്ചത ഋതുവും മിത്തുന് വിളിച്ച കഥ ദിയയും പരസ്പരം പറഞ്ഞു... ഏഹ്.. ഏട്ടൻ നിന്നോട് ചൂടായോ... ഋതു ഞെട്ടി കൊണ്ട് ദിയയോട് ചോദിച്ചു... ഞാൻ ആങ്ങളമാരെ കിട്ടാൻ അല്ലെ മിത്തു ഏട്ടന്റെ പിന്നാലെ നടന്നത്... ഇനിയെന്തിന ശല്യം ചെയ്യണേ ന്നൊക്കെ ചോദിച്ചു... വയ്യടി.. നിർത്തി ഞാൻ... വെറുതെ മിത്തു ഏട്ടനെ വെറുപ്പിക്കാ എന്നല്ലാതെ... ഇത് സംഭവം അതൊന്നും അല്ലേടി... വേറെയാ... ദിയ പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ കയറി അനു പറഞ്ഞു... എല്ലാവരും ഒരു സംശയത്തോടെ അവളെ നോക്കി.. മിത്തു ഏട്ടന് നിന്നെ ഇഷ്ടാ... അനു പറയണ കേട്ടപ്പോ ഋതു അടക്കം എല്ലാരും ഞെട്ടി അനുനെ നോക്കി... അത് നിനക്ക് എങ്ങനെ അറിയാം... ഋതു ആണ് ചോദിച്ചേ... അല്ലെ... അനു പെട്ടെന്ന് ഋതുന്റെ മുഖത്ത് നോക്കി ചോദിച്ചു... ഋതു ആണെന്നും അല്ലെന്നും തലയാട്ടി മിത്തു ഏട്ടന് നീ ഏട്ടനെ മൈൻഡ് ആക്കാത്ത വിഷമം ആണ്...

എല്ലാരോടും മിണ്ടി ഏട്ടനെ നോക്കാതെ വന്നപ്പോ ഏട്ടൻ വിചാരിച്ചു കാണും നീ ഏട്ടന്മാരെ കിട്ടാൻ വന്നതാ ന്ന്... സ്വാഭാവികം... അതോണ്ട് നീ ആദ്യം നേരിട്ട് ചെന്ന് കാര്യം പറയ്യ്... ബാക്കി നമ്മക്ക് അപ്പൊ നോക്കാം... അനു പറഞ്ഞപ്പോ ദിയ ഒന്ന് തലയാട്ടി കൊടുത്തു... ###################### ചായ.... ക്യാന്റീനിൽ വന്നു അച്ചുന്റെ അടുത്ത് ഇരുന്ന് കൊണ്ട് അമ്മു പറഞ്ഞു... ഹാ എത്തിയോ... വാങ്ങിട്ട് വരാ... അച്ചു പറഞ്ഞു കൊണ്ട് എണീറ്റു... ദിയനോട്‌ കൂടെ വരാൻ ആക്ഷൻ കാണിച്ചു.. ദിയ ഒന്ന് സംശയിച്ചു പിന്നെ എണീറ്റു കൌണ്ടറിൽക്ക് നടന്നു... ചായക്ക് വേണ്ടി ഓർഡർ കൊടുത്ത് അച്ചു ദിയയുടെ നേരെ തിരിഞ്ഞു... ദിയ.. നിനക്ക് മിത്തുനെ ശരിക്കും ഇഷ്ടാണോ... അച്ചു ഏട്ടന് സംശയം ഉണ്ടോ... ദിയ മറുചോദ്യം ചോദിച്ചതും അച്ചു ഒന്ന് പതറി... അച്ചു ഏട്ടാ.. sry ഞാൻ എതിർത്തു പറഞ്ഞതല്ല... പെട്ടെന്ന് അങ്ങനൊരു ചോദ്യം കേട്ടപ്പോ വായിൽ വന്നു പോയതാ.. ഞാൻ മിത്തു ഏട്ടനെ ഇഷ്ടാന്ന് പറഞ്ഞത് ടൈം പാസ്സിന് അല്ല... ഉള്ളിൽ തട്ടി തന്നെയാണ്... കണ്ട അന്ന് മുതൽ തുടങ്ങിയതാ...

വിളിച്ചു പറ്റിക്കണം എന്നൊന്നും കരുതിയതല്ലാ... മുന്നിൽ വന്നു സംസാരിക്കാൻ ഒരു പേടി.. എന്നെ ഇഷ്ടാവോ എന്നൊരു ഭയം... ഇഷ്ടമല്ല എന്ന് പറഞ്ഞാൽ പിന്നെ എന്നെ കണ്ട നോക്കുക പോലുല്ലാ എന്നൊരു ആശങ്ക.. അതൊക്കെയാ ഫോൺ കാൾ എന്ന മാർഗം തിരെഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്... ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോ പതിയെ ചേച്ചിയിൽ നിന്ന് ഓരോന്ന് ആയി ചോദിച്ചറിഞ്ഞു... നിങ്ങടെ സൗഹൃദം.. അതിൽ ഒരാളാവാൻ കൊതി... അതോണ്ടാ ഇഷ്ടപ്പെട്ടു എടുത്ത b.Com ഉപേക്ഷിച്ചു bba എടുത്തത്... നിങ്ങളെ ഒക്കെ കണ്ടപ്പോ ഇനിയും മിത്തു ഏട്ടനെ വെറുപ്പിച്ച ഞാൻ കാരണം ഏട്ടൻ നിങ്ങളെ വിട്ട് പോവോ എന്ന് കരുതിയ ആളെ മൈൻഡ് ആകാതെ നിക്കണേ.. മിനിഞ്ഞാന്ന് ഋതു ഫോഴ്സ് ചെയ്തിട്ട വിളിച്ചേ.. അപ്പോഴും ദേഷ്യം തന്നെയാ.. ദിയ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു... അയ്യേ... പുലിക്കുട്ടി കരയാ... ദേ ഇങ്ങോട്ട് നോക്ക്യേ... ഞാൻ മിനിഞ്ഞാന്ന് ആ ഈ സംഭവം ഒക്കെ വിശദമായി അറിയണേ... നീ വിചാരിക്കുന്ന പോലെ അവനു നിന്നോട് ദേഷ്യം മാറാതെ ചൂടായതല്ലാ...

അവനു നീ അവനെ മൈൻഡ് ചെയ്യാതെന്റെ വിഷമം ദേഷ്യം പോലെ കാണിച്ചതാണ്... അനു ഗസ് ചെയ്ത കാര്യം അച്ചുന്റെ വായിൽ നിന്ന് കേട്ടപ്പോ ദിയ അവനെ ഒന്ന് നോക്കി... അതോണ്ട് ഏട്ടന്റെ കുട്ടി വിഷമിക്കണ്ട... നീ നേരിട്ട് അവനോട് ചെന്നോന്ന് പറ... അല്ലെ നീ ആദ്യം എങ്ങനെ ആയിരുന്നോ അതെ പോലെ വായാടി ആയി അവന്റെ മുന്നിൽ നിക്ക്... അപ്പൊ അവൻ ഒക്കെ ആവും... അവളെ കവിളിൽ തട്ടി കൊണ്ട് അച്ചു പറഞ്ഞു... വാ.. അല്ലെ അവര് സംശയിക്കും.. നീ വേണേ വല്ലോം വാങ്ങിക്കോ... അച്ചു ചായ കയ്യിൽ എടുത്ത് പറഞ്ഞപ്പോ ദിയ ഒന്നും വേണ്ട എന്ന് പറഞ്ഞു രണ്ട് ചായ കയ്യിൽ എടുത്തു... അച്ചു അഞ്ചു lays പാക്കറ്റ് എടുത്ത് അവളെ കയ്യിൽ കൊടുത്ത് ചായ trey എടുത്ത് മുന്നിൽ നടന്നു... ആഹ്... നല്ല ആളാ.. എപ്പോ പോയതാ ചായ വാങ്ങാൻ... വന്ന പാടെ ഐശു ചായ കയ്യിൽ എടുത്ത് കൊണ്ട് ചോദിച്ചു... ആശാൻമാരെ കണ്ടില്ലല്ലോ... മിത്തു ചുറ്റും നോക്കി കൊണ്ട് ചോദിച്ചു... എടാ.. ദിയ വാഷ്റൂമിൽ പോയതാ.. വരും... നോക്കണ്ട... രാഹുൽ മിത്തുനെ തട്ടി പറഞ്ഞതും അവൻ രാഹുലിനെ കൂർപ്പിച്ചു നോക്കി..

. ഞാൻ ആശാൻമാർ എന്നാണ് പറഞ്ഞെ... അത് ഞങ്ങൾക്ക് എല്ലാർക്കും മനസ്സിലായി.... അച്ചു ചിരിച് കൊണ്ട് പറഞ്ഞു... ദിയ വന്നു എല്ലാർക്കും lays കൊടുത്തു... അപ്പോഴേക്ക് ആശാൻമാരും എത്തി... ഇന്നാ.... Lays പാക്കറ്റ് പൊട്ടിച്ചു ഒരെണ്ണം രാഹുലിന്റെ വായിൽ വച്ച് കൊടുത്തു കൊണ്ട് പറഞ്ഞു.. അനു... യു നോ വൺ തിങ്?? Lays വായിൽ ആക്കി കൊണ്ട് രാഹുൽ പറഞ്ഞതും അനു എന്ത് എന്ന ഭാവത്തിൽ അവനെ നോക്കി... ""Awesome feeling is kissing your favorite person without any reason"" ചിരി കണ്ട്രോൾ ആക്കി രാഹുൽ പറഞ്ഞു തീരും മുന്നേ ബാക്കി ഒക്കെ കൂടി പൊട്ടിച്ചിരിക്കാൻ തുടങ്ങി... ദിയ മാത്രം ഒന്നും മനസ്സിലാവാതെ ഇരിക്കണ കണ്ടു കിച്ചു അവൾക്ക് സംഭവം പറഞ്ഞു കൊടുത്തു... അനു ആണേ രാഹുലിനെ അടിക്കാൻ കയ്യോങ്ങി... പിന്നെ വേണ്ടന്ന് കരുതി കയ്യും താഴ്ത്തി സിദ്ധു നെ ഒന്ന് ഒളിഞ്ഞു നോക്കി... അവൻ അവളെ തന്നെ നോക്കി ചിരിക്കായിരുന്നു... അവൾ സിദ്ധുനേം കണ്ണുരുട്ടി ഒന്ന് നോക്കി... പിന്നെ ചുണ്ട് ചുളുക്കി എല്ലാരേം ദയനീയമായി ഒന്ന് നോക്കി...

ആരും അവളെ മൈൻഡ് ആക്കിയില്ല... ഒക്കെ നല്ല ചിരിയിൽ തന്നെയാണ്... ദിയനെ നോക്കിയപ്പോ അവളും ചിരിക്കുന്നു... U too ബ്രൂട്ടസി.....😭😭 ദിയനെ നോക്കി അവള് ചോദിച്ചപ്പോ ദിയ ഇളിച്ചു കൊടുത്തു.. എല്ലാരോടുള്ള ദേഷ്യവും അവൾ lays കടിച് മുറിച്ചു തിന്ന് തീർത്തു... അല്ല അനു എന്ന കല്യാണം....?? പെട്ടെന്ന് അരുൺ ചോദിച്ചതും അനു സിദ്ധുനെ ഒന്ന് നോക്കി... ഇരുപത്തിമൂന്നിന്... എല്ലാരേം നോക്കി അവള് പറഞ്ഞു... അപ്പൊ ഇനി കറക്റ്റ് ഇരുപത്തി മൂന്ന് ദിവസം ലെ... കിച്ചു പറയണ കേട്ട് എല്ലാരും എന്തൊക്കെയോ ആലോചിക്കണ പോലെ നിന്ന് അതെ എന്നർത്ഥത്തിൽ തലയാട്ടി... നമ്മക്ക് ഡ്രസ്സ്‌ കോഡ് എടുക്കണം ട്ടാ... ഐശു എല്ലാരേം നോക്കി പറഞ്ഞു... പിന്നെ എപ്പോ എങ്ങനെ എന്നൊക്കെ ഉള്ള ചർച്ച ആയിരുന്നു... ഇന്റർവെൽ കഴിഞ്ഞ് എല്ലാരും ക്ലാസ്സിൽക്ക് തിരിഞ്ഞ സമയത്ത് ദിയ മിത്തുനെ വിളിച്ചു... അവൻ വല്യ താല്പര്യം ഇല്ലാത്ത മട്ടിൽ അവളെ അടുത്തേക്ക് ചെന്നു... ###################### എന്താ... മിത്തു ന്റെ ഗൗരവം നടിച്ചുള്ള ചോദ്യം കേട്ട് ദിയക്ക് ചിരി വന്നു... ഇയാൾക്ക് എന്താ എന്നെ ഒന്ന് നോക്കിയ??? കൈ രണ്ടും മാറിൽ കെട്ടി ഇച്ചിരി ഗൗരവത്തിൽ ദിയ ചോദിച്ചു നിനക്കെന്താ എന്നെ നോക്...

ഒരാവേശത്തിനു പറഞ്ഞു വന്നത് മിത്തു പെട്ടെന്ന് നിർത്തി... എന്താ??? കേട്ടിട്ടും കേൾക്കാത്ത പോലെ ദിയ ചോദിച്ചു നിനക്കെന്താ വേണ്ടേ ന്ന്... എന്തിനാ എന്റെ പുറകെ ഇങ്ങനെ നടക്കണേ... ഇയാളുടെ ഒപ്പം നടക്കാൻ എന്നെ കൂട്ടത്തോണ്ട്... പെട്ടെന്നുള്ള ദിയടെ മറുപടി കേട്ട് മിത്തുന് ചിരി പുറത്തേക്ക് വന്നു... എന്തിനാ ചിരിക്കണേ...🤨 കണ്ട സിനിമയിലെ ഡയലോഗ് കട്ടെടുത്ത് വന്നേക്കാ... കഷ്ടം.. ചിരി മറച്ചു കൊണ്ട് മിത്തു പറഞ്ഞു... അതെ... നിങ്ങ പറയണത് കേൾക്കാനല്ല ഞാൻ വിളിച്ചേ... എനിക്ക് പറയാനുള്ളത് കേൾക്കാന.. എന്താന്ന് വച്ച വേം പറഞ്ഞു തുലക്ക്... ദേഷ്യം നടിച്ചു മിത്തു പറഞ്ഞതും ദിയ കുറച്ചൂടെ അവന്റെ അടുത്തേക്ക് ചേർന്ന് നിന്നു... പറയാനുള്ളത് ഒക്കെ ഞാൻ പറഞ്ഞു കഴിഞ്ഞ്... എനിക്ക് ഇയാളെ ഇഷ്ട... ഇഷ്ടം ന്ന് പറഞ്ഞ ഭയങ്കര ഇഷ്ടം... ഇനി എന്നെ കാണുമ്പോ മൈൻഡ് ആക്കാതെയോ ചിരിക്കാതെയോ ഇരുന്ന... ഇരുന്ന??? നശിപ്പിച്.. അതെ ഞാൻ അങ്ങനെ പറയുമ്പോ നിങ്ങ ഒന്ന് പേടിക്കണം... മനസ്സിലായോ...

ഇല്ലാ... ചിരി അടക്കി കൊണ്ട് മിത്തു പറഞ്ഞു ഹും എന്തൊരു സാദന ഇത്... പുച്ഛിച്ചു കൊണ്ട് ദിയ മുഖം തിരിച്ചു... മം ഒകെ... ഞാൻ പറഞ്ഞു വന്നത് എന്നെ നിങ്ങ ഇഷ്ടപ്പെടുന്നതും പെടതിരിക്കുന്നതും നിങ്ങടെ ഇഷ്ടം.. ടൈമ് എത്ര വേണേലും എടുക്കാം... പക്ഷെ വേറെ വല്ല പെണ്ണുങ്ങളെ നോക്കെ... ചിരിക്കേ ചെയ്യണ ഞാൻ കണ്ട... പബ്ലിക് ആയിട്ട് ഞാൻ നിങ്ങളെ ഉമ്മ വക്കും... ഓർത്തോ... അവനു നേരെ വിരൽ ചൂണ്ടി കണ്ണുരുട്ടി അവൾ പറയണ കേട്ടതും മിത്തു ഒന്ന് ചിരിച് കൊണ്ട് അവളെ നോക്കി... ന്തേയ്‌ സംശയം ണ്ട... അവന്റെ ചിരി കണ്ടു അവൾ ചോദിച്ചു ഉണ്ടേൽ.... അയ്യെടാ.. തീർത്ത തരാൻ ഉദ്ദേശം ഇല്ലാ... ചുളുവിൽ ഉമ്മ ഒപ്പിക്കാൻ നടക്ക..😤 ഞാനെ ക്ലാസ്സിൽ പോവാ... അപ്പൊ നാളെ മുതൽ മര്യാക്ക് എന്നെ മൈൻഡ് ആക്കി ചിരിച്ചോ... അച്ചുവും അനുവും ഒക്കെ കൊടുത്ത ധൈര്യത്തിൽ അതും പറഞ്ഞു ദിയ ഓടി പോയി... അവളെ നോക്കി ചിരിച് കൊണ്ട് മിത്തുവും ക്ലാസ്സിലേക്ക് നടന്നു... ###################### എന്താണ് മോനെ ചിരിച്ചിട്ട് ആണല്ലോ വരവ്...

എന്താ ഉണ്ടായേ മിത്തുന്റെ വരവ് കണ്ടു അച്ചുവും രാഹുലും ഒന്ന് നോക്കി കൊണ്ട് ചോദിച്ചു... മിത്തു ഉണ്ടായത് മൊത്തം അവര്ക് പറഞ്ഞു കൊടുത്തു... ഇത്രേ ഉള്ളു... എന്നിട്ട് അവൾ ഒന്ന് വിളിക്കാതിരിന്നപ്പോഴേക്കും എന്തായിരുന്നു അവന്റെ മുഖം... അച്ചു മിത്തുനെ പിടിച്ചു അവനു നേരെ തിരിച്ചു കൊണ്ട് പറഞ്ഞു... എന്നിട്ട് നീ ഇപ്പോഴും ജാട ഇട്ട് പോന്നുലെ... രാഹുൽ അവനു ഒരു കിഴുക്ക് കൊടുത്ത് കൊണ്ട് പറഞ്ഞു... മിത്തു രണ്ട് പേർക്കും ഒന്ന് ഇളിച്ചു കൊടുത്തു.... ടാ... അറിഞ്ഞ.. നമ്മടെ 4ത് സേം എക്സാമിന്റെ ഡേറ്റ് announce ചെയ്തു... നെക്സ്റ്റ് മണ്ടേ... വിദ്യ അവർക്ക് അരികിൽ വന്നു പറഞ്ഞു... ഇത്ര പെട്ടെന്നൊ... മൂന്നും ഞെട്ടി കൊണ്ട് ചോദിച്ചു... പെട്ടെന്നൊന്നും അല്ല മോനെ... കഴിഞ്ഞ മാസം നടക്കേണ്ട എക്സാം ആണ്... ഹോ... എന്ന ലാസ്റ്റ് എക്സാം(രാഹുൽ പതിനാലിന്...(വിദ്യ അടിപൊളി... അപ്പൊ 3rd സേംന്റെ റിസൾട്(അച്ചു അത് ഇരുപത്തിഒന്നാന്തി വരും(മിത്തു അന്തസ്സ്.... എല്ലാ പണിയും ഒരുമിച്ച് ആണല്ലോ...(രാഹുൽ മൂന്നും താടിക്കും കൈ കൊടുത്ത് ഇരുന്നു... ######################

അപ്പൊ ഇനി ഒരാഴ്ചക്ക് ഞങ്ങളെ നോക്കണ്ട... എക്സാം ഒക്കെ അടിപൊളി ആവാൻ നിങ്ങ ഒന്ന് പ്രാർത്ഥിക്ക്... എക്സാമിന്റെ തലേന്ന് ക്ലാസ്സ്‌ കഴിഞ്ഞ് പോകുമ്പോ അച്ചു എല്ലാരോടും ആയി പറഞ്ഞു... മെ ഗോഡ് ബ്ലെസ് യു dears..... അനു പറഞ്ഞതും എല്ലാം കൂടി രണ്ട് കൈ കൊണ്ടും അനുഗ്രഹം കൊടുക്കുന്ന പോലെ കാണിച്ചു... പിന്നെ ഒക്കെ കൂടി കെട്ടിപിടിച്ചു all the best ഒക്കെ പറഞ്ഞു വിഷ് ചെയ്തു... All the best miththu etta... വേറെ ആൾക്ക് എഴുതാൻ പറ്റാത്തത് കൊണ്ട...അല്ലെ നോട്ട് പോലെ എക്സാമുംബൈ ഞാൻ എഴുതി തന്നേനെ... ദിയ മിത്തുവിനെ കെട്ടിപിടിച്ചു കൊണ്ട് കളിയായി പറഞ്ഞു... അയ്യേ... എന്തിരൻ ആണല്ലോ... ഒന്ന് പോയെടി... മിത്തുവും ചിരിച് കൊണ്ട് തന്നെ പറഞ്ഞു... ഞഞ്ഞാ... അവനിൽ നിന്ന് അടർന്നു മാറി ദിയ കൊഞ്ഞനം കുത്തി കാണിച്ചു... ഐശുവും രാഹുലിനെ കെട്ടിപിടിച്ചു വിഷ് ചെയ്തു... എല്ലാരും വീട്ടിൽ ക്ക് തിരിച്ചു... സിദ്ധു ക്ലാസ്സ്‌ കഴിഞ്ഞ് ബൈക്കിന്റെ അടുത്തേക്ക് വന്നതും അനു അമ്മുനോട്‌ എന്തോ പറഞ്ഞു സിദ്ധുന്റെ അടുത്തേക്ക് ഓടി... സിദ്ധു ബൈക്കിൽ കയറി സ്റ്റാർട്ട്‌ ആകണ ടൈമിൽ ആണ് പുറകിൽ ആരോ കയറിയ പോലെ തോന്നിയത്... അവൻ തിരിഞ്ഞ് നോക്കിയപ്പോ അനു അവനു നന്നായി ഒന്ന് ഇളിച്ചു കൊടുത്തു വണ്ടി എടുക്ക് കുമാരെട്ടാ... അവൾ പറഞ്ഞതും സിദ്ധു ഒന്ന് ചിരിച്ചു കൊണ്ട് വണ്ടി എടുത്തു അമ്മു നേരെ ചെന്ന് കിച്ചുന്റെ ബാക്കിൽ കേറി... അവരും വീട്ടിൽക്ക് വിട്ടു..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story