മഞ്ഞുപോലെ ❤️: ഭാഗം 29

manjupole

രചന: നീല മഴവില്ല്

 ആദ്യം മോൾക്കുള്ള സാരി എടുക്കാം ലെ... സിദ്ധുവിന്റെ അമ്മ പറഞ്ഞപ്പോ എല്ലാരും അത് സമ്മതിച്ചു വെഡിങ് സെക്ഷനിൽക്ക് നടന്നു.... കല്യാണ പർച്ചേസിനു ഇറങ്ങിയതാണ് സിദ്ധുഇന്റെ ഫാമിലിയും അനുന്റെ ഫാമിലിയും... അനു അവരുടെ കൂടെ നടക്കുന്നുണ്ട് എങ്കിലും കണ്ണ് ചുറ്റും സിദ്ധുനെ പരതി നോക്കാണ്... കാണാതെ വന്നപ്പോ അവൾ ഫോൺ എടുത്തു അവനു വിളിച്ചു... റിങ് ചെയ്തു കട്ട്‌ ആയി എന്നല്ലാതെ കാൾ അറ്റന്റ് ചെയ്തില്ല... അനു.. ഇങ്ങ് വന്നേ... കീർത്തി വിളിച്ചപ്പോ അനു അങ്ങോട്ട് നടന്നു... ദീപ്തിയും കീർത്തിയും കൂടി ഓരോ സാരി എടുത്ത് അവളുടെ മേത്തു വച്ച് നോക്കുന്നുണ്ട്... അമ്മമാർ ദച്ചുനേം പിടിച്ചു സാരിക്ക് മാർക്ക്‌ ഇടാൻ ഇരിക്കുന്നുണ്ട്... വല്യേട്ടൻ വന്നിട്ടില്ല... കുഞ്ഞേട്ടൻ ഇവിടെ കൊണ്ട്വന്നാക്കി പോയി... അച്ചന്മാർ കുറച്ചു കഴിഞ്ഞ് വരും... കാശിയും വീണയും അച്ചുന്(അവരുടെ മോൾ) പനി ആയിട്ട് ഹോസ്പിറ്റലിൽ പോയി... അവിടുന്ന് വരും അനു.. നീയെന്താ നോക്കണേ... നിനക്ക് പറ്റിയത് സെലക്ട്‌ ചെയ്തോ... ദീപ്തി അവളെ മുഖം കണ്ടു പറഞ്ഞു.. ഇല്ല...

ഏടത്തി.. നിങ്ങ സെലക്ട്‌ ചെയ്യ്.. എനിക്ക് ഏതായാലും ഒക്കെ ആണ്... ചിരിച് കൊണ്ട് മറുപടി പറഞ്ഞു അവളും അവരോടൊപ്പം കൂടി... ഇടക്ക് ചുറ്റും നോക്കുന്നുo ഉണ്ട്... ഏടത്തി... സിദ്ധു ഏട്ടൻ വന്നില്ലേ... അനു പതിയെ കീർത്തിയുടെ ചെവിയിൽ ചോദിച്ചു... കീർത്തി ഒന്ന് ചിരിച്ചു കൊണ്ട് അവളെ നോക്കി.. അപ്പൊ അതാണ്‌ ഈ മുഖത്തെ മ്ലാനതക്ക് കാരണം ലെ... കീർത്തി പറഞ്ഞപ്പോ അവളൊന്നു ഇളിച്ചു കൊടുത്തു... അവൻ ഇപ്പൊ വരും... കിച്ചുനെ ഒന്ന് കാണണം ന്ന് പറഞ്ഞിരുന്നു... അങ്ങോട്ട്‌ പോയേക്കുവാ... അനു കീർത്തിക്കൊന്നു ചിരിച് കൊടുത്തു... ദേ നോക്ക്യേ ഏടത്തി ഇതെങ്ങനെ ണ്ട്?? കീർത്തി ഒരു സാരി എടുത്ത് ദീപ്തിയുടെ നേരെ തിരിഞ്ഞ് ചോദിച്ചതും എല്ലാരും ആ സാരിയിലേക്ക് നോക്കി... ആഹാ.. ഇത് കൊള്ളാം... അടിപൊളി... അനുന് ചേരും... സാരി കയ്യിൽ പിടിച്ചു കൊണ്ട് ദീപ്തി പറഞ്ഞു... മോൾ ഇതൊന്ന് ചെന്ന് ഉടുത് വാ.. നമ്മക്ക് നോക്കാം.. രേവതി പറഞ്ഞപ്പോ അവൾ ദയനീയമായി മേനകയെ നോക്കി... അവൾക്ക് സാരി ഉടുക്കാൻ അറിയില്ല... മക്കള് ആരേലും കൂടെ ചെല്ല്...

അനുന്റെ മുഖം കണ്ട് മേനക ദീപ്തിയെയും കീർത്തിയെയും നോക്കി പറഞ്ഞു... കീർത്തി നീ ചെല്ല്.. ഞാനപ്പോഴേക്കും നമ്മക്ക് ഉള്ള സാരി നോക്കാം.. ദീപ്തി പറഞ്ഞപ്പോ കീർത്തി അനുന്റെ കൂടെ ഡ്രസിങ് റൂമിലേക്ക് പോയി... എല്ലാരും ഇങ്ങോട്ട് നോക്ക്യേ... അനുനെ റെഡി ആക്കി പുറത്തേക്ക് വന്നുകൊണ്ട് കീർത്തി പറഞ്ഞു... തിരിഞ്ഞ് നോക്കിയ എല്ലാരുടെയും കണ്ണ് തിളങ്ങി... രേവതി അടുത്തേക്ക് വന്നു അനുന്റെ കവിളിൽ തലോടി... സുന്ദരി ആയിട്ടുണ്ട് എന്റെ മോൾ... ഇഷ്ടായോ... അവളെ മൊത്തം ഒന്ന് നോക്കി കൊണ്ട് അമ്മ ചോദിച്ചു... അനു ചിരിച് കൊണ്ട് തലയാട്ടി... കീർത്തി നമ്മക്ക് മൂന്നാൾക്കും ഒരുപോലതെ എടുത്ത പോരെ... ഈ കളർ തന്നെ ആവട്ടെ ലെ... ദീപ്തി സാരി നോക്കുന്നതിന്റെ ഇടയിൽ തിരിഞ്ഞ് കൊണ്ട് ചോദിച്ചു.. അത് നമ്മ നേരത്തെ പറഞ്ഞതല്ലേ... ഒരേപോലെത്തേ മതി... കീർത്തി പറഞ്ഞു കൊണ്ട് ദീപ്തിയുടെ കൂടെ ഇരുന്ന് സാരി നോക്കാൻ തുടങ്ങി... മോൾ ചെന്ന് ഇത് മാറ്റിക്കോ.. ഇവിടെ തന്നെ ബ്ലൗസിനു അളവ് കൊടുക്കാം...

മേനക അവളെ നോക്കി പറഞ്ഞപ്പോ അവള് തിരിച്ചു ഡ്രസിങ് റൂമിലേക്ക് കയറി... 'സിദ്ധു ഏട്ടന് ഫോട്ടോ അയക്കണോ... ഇപ്പൊ ആരാ ഒന്ന് ഫോട്ടോ എടുക്കാൻ...' അനു ഓരോന്ന് ആലോചിച് റൂമിൽ കണ്ണാടിക്ക് മുന്നിൽ നിന്നു... പിന്നെ കീർത്തിയെ വിളിക്കാം ന്ന് കരുതി വാതിൽ തുറന്ന് കീർത്തിയോട് വരാൻ പറഞ്ഞു... ക്യാമറ ഓൺ ആക്കി സെൽഫി എടുക്കുന്ന ടൈമിൽ അനു ഡോർ തുറക്കുന്ന കേട്ടെ... ഏടത്തി... നിക്ക് രണ്ട് ഫോട്ടോ എടുത്ത് തരോ... സിദ്ധു ഏട്ടന് അയച്ചു കൊടുക്കാനാ... അനു ചമ്മി കൊണ്ട് വിക്കി വിക്കി പറഞ്ഞു... എന്നിട്ടും കീർത്തിയുടെ മറുപടി ഒന്നും ഇല്ലാതെ വന്നപ്പോ അനു മെല്ലെ പിന്നിലേക്ക്തിരിഞ്ഞ്... അപ്പോഴേക്കും രണ്ട് കൈകൾ അവളെ വട്ടം പിടിച്ചിരുന്നു... സിദ്ധു ആണെന്ന് മനസ്സിലാവാൻ അവൾക്ക് സമയം വേണ്ടി വന്നില്ല... സിദ്ധു അവളെ കണ്ണാടിക്ക് മുന്നിൽ നിർത്തി.. തോളിൽ അവന്റെ താടി വച്ചു... ന്തേയ്‌ നോക്കണേ... കണ്ണാടിയിൽ അവളെ തന്നെ നോക്കി നിക്കണ സിദ്ധുനെ നോക്കി പുരികം പൊക്കി അനു ചോദിച്ചു... മം ച്ചുo... സിദ്ധു തോൾ കുലുക്കി...

വിട്ടേ... ഇത് മാറ്റട്ടെ... അവര് തിരക്കും... അവന്റെ കയ്യിൽ നിന്ന് കൂതറി കൊണ്ട് അനു പറഞ്ഞു... സിദ്ധു അനുനെ തിരിച്ചു അവനു അഭിമുഖമായി നിർത്തി... സുന്ദരി ആയിട്ടുണ്ട്... അനുനെ മൊത്തത്തിൽ നോക്കി കൊണ്ട് സിദ്ധു പറഞ്ഞു... അനു അവന് ഒരു പുഞ്ചിരി സമ്മാനിച്ചു... ഒരു സെൽഫി എടുത്താലോ... അവളെ നോക്കി ചോദിച്ചപ്പോ അനു ഒകെ പറഞ്ഞു... സിദ്ധു ഫോൺ എടുത്ത് നല്ല നാല് സെൽഫി ക്ലിക്ക് ചെയ്തു... സിദ്ധു ഏട്ടൻ ഡ്രസ്സ്‌ എടുക്കുന്നില്ലേ... എടുക്കണം.. കിച്ചു നാളെ പോവാം ന്ന് പറഞ്ഞു ആഹ്... സിദ്ധു ഏട്ടൻ പുറത്തേക്ക് ഇറങ്ങിക്കെ... ഞാൻ ഇതൊന്ന് മാറ്റട്ടേ... മം.. വേഗം വായോ ട്ടാ.. അനുന്റെ കവിളിൽ ഒന്ന് മുത്തി കൊണ്ട് സിദ്ധു പുറത്തേക്ക് ഇറങ്ങി.. അനു സാരി മാറി പുറത്തേക്ക് വന്നപ്പോ ദീപ്തിയും കീർത്തിയും സാരി സെലക്ട്‌ ചെയ്ത് വച്ചിട്ടുണ്ട്... അമ്മമാർക്ക് ഉള്ളത് നോക്കുകയാണ്... അവളും അവരോടൊപ്പം കൂടി... അനു.. വന്നോ... നീ സിദ്ധുനെ കണ്ടില്ലേ... ദീപ്തി ചോദിച്ചപ്പോ അനു ഒന്ന് ചിരിച്ചിട്ട് തലയാട്ടി കൊടുത്തു... സിദ്ധു നീ അനുനേം കൂട്ടി പോയി ദച്ചുനും അച്ചുനും ഉടുപ്പ് എടുക്ക്...

ഞങ്ങ അപ്പോഴേക്ക് ഇതും സെലക്ട്‌ ചെയ്യാം.. ദീപ്തി സിദ്ധുനെ നോക്കി പറഞ്ഞതും സിദ്ധു ഒന്ന് തലയാട്ടി കൊണ്ട് അനുനോട്‌ വരാൻ പറഞ്ഞു... അനു ദച്ചുനേം എടുത്ത് സിദ്ധുന്റെ കൂടെ കിഡ്സ്‌ സെക്ഷനിൽക്ക് പോയി... ഞാൻ എടുക്കണോ വാവേ.. കൈ നീട്ടി കൊണ്ട് സിദ്ധു ചോദിച്ചതും അനു വേണ്ടെന്ന് പറഞ്ഞു മുന്നോട്ട് നടന്നു... നമ്മക്കും വേണം ഇതുപോലെ ഒരെണ്ണം... അവളെ ഒളികണ്ണിട്ട് നോക്കി കൊണ്ട് സിദ്ധു പറഞ്ഞു.. അയ്യെടാ ന്താ പൂതി... അനു അതും പറഞ്ഞു അവനെ ഒന്ന് പുച്ഛിച്ചു... ന്തേയ്‌ വേണ്ടേ... അവളെ അവനു നേരെ തിരിച്ചു കൊണ്ട് സിദ്ധു ചോദിച്ചു.. മ്മ്മ്... അനു തലതാഴ്ത്തി പിടിച്ചു കൊണ്ട് തലയാട്ടി... സിദ്ധു ഒന്ന് ചിരിച് കൊണ്ട് അവളെ താടി പിടിച്ചു ഉയർത്തി... അനു പതിയെ അവന്റെ മുഖത്തേക്ക് നോക്കി... പിന്നെ രണ്ടാളും കൂടി പൊട്ടിച്ചിരിച്ചു... വാ... അവളേം വലിച്ചു കിഡ്സ്‌ സെക്ഷനിൽ ക്ക് കടന്നു... നിറയെ പല തരത്തിൽ ഉള്ള കുഞ്ഞു ഉടുപ്പുകൾ കണ്ടു അനു ചുറ്റും നോക്കി... വായ നോക്കി നിക്കാതെ സെലക്ട്‌ ചെയ് വാവേ.. പോണ്ടേ നമ്മക്ക്... സിദ്ധു അവളെ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു ഇതിൽ ന്ന് ഏതെടുക്കും ന്ന ഞാൻ ആലോചിക്കണേ...

നോക്ക്യേ എന്ത് ഭംഗിയാ ഒക്കെ കാണാൻ... അവൾ പറയുന്നത് കേട്ട് അവൻ ചിരിയോടെ അവളെ നോക്കി നിന്നു... ദേ സിദ്ധു ഏട്ടാ... അച്ചുന് അതെടുത്തമതി... ഒരു ഇളം റോസ് കളർ ഉടുപ്പ് ചൂണ്ടി അനു പറഞ്ഞു... രണ്ടെണ്ണം കൂടെ എടുത്തോ... സിദ്ധു പറഞ്ഞപ്പോ അനു വേറെ രണ്ട് ഉടുപ്പുകൾ കൂടി എടുത്തു... പിന്നെ ദച്ചുനും മൂന്നാല് നല്ല ഉടുപ്പ് എടുത്ത് അവര് അവിടുന്ന് ഇറങ്ങി... നിനക്ക് എന്തേലും വേണോ വാവച്ചി... അനുനെ നോക്കി കൊണ്ട് സിദ്ധു ചോദിച്ചു മ്മ് ഹും... വേണ്ട.. അവര് തിരിച്ചു എല്ലാരുടെ അടുത്തേക്ക് എത്തുമ്പോഴേക്കും സനുവും കാശിയും വീണയും അച്ചുവും ഒക്കെ വന്നു... അനു നെ കണ്ടതും അച്ചു അനു... ന്നും വിളിച്ചു ഓടി അവളുടെ അടുത്തേക്ക് വന്നു... അനുന്റെ കയ്യിൽ വാവയെ കണ്ടതും എടുക്കാനായി നീട്ടിയ കൈ താഴ്ത്തി കൊണ്ട് ചുണ്ട് പിളർത്തി അവള് അനുനെ നോക്കി... അത് കണ്ടപ്പോ അനുനും വല്ലാതായി... അച്ചോടാ... സിദ്ധു എടുത്ത മതിയോ... അവൾക്ക് നേരെ കൈ നീട്ടി കൊണ്ട് സിദ്ധു ചോദിച്ചു... അവള് അവൻ നെറ്റി ചുളിച്ചു നോക്കി...

പിന്നെ അനുനെ നോക്കി... അവള് തലയാട്ടിയപ്പോ അച്ചു സിദ്ധുന്റെ നേരെ തിരിഞ്ഞ് എടുക്കാൻ വേണ്ടി കൈ കാണിച്ചു സിദ്ധു ചിരിച് കൊണ്ട് അച്ചുനെ പൊക്കി എടുത്തു... ആഹാ.. കിട്ടിയോ... അവരെ കണ്ട വഴിക്ക് ദീപ്തി ചോദിച്ചു ആഹ്.. ബില്ലടിക്കാൻ കൊടുത്തു... നിങ്ങടെ കഴിഞ്ഞോ സിദ്ധു അവരോട് പറഞ്ഞു ആഹ്.. ഞങ്ങ പെണ്ണുങ്ങളെ കഴിഞ്ഞ്... ഇനി നിങ്ങ ആണുങ്ങൾ എടുക്കണം... കീർത്തി ആണ് പറഞ്ഞെ.. പിന്നെ വീണയെ വലിച്ചു എടുത്ത് സാരി കാണിക്കാൻ കൊണ്ട് പോയി... അച്ചോടാ.. ഇതാര് ആന്റിടെ അച്ചു മോളോ... ഇങ്ങ് വന്നേ... നോക്കട്ടെ പനി മാറിയോ ന്ന്... സിദ്ധുന്റെ ഒക്കത്ത് ഇരിക്കണ അച്ചുനെ ചൂണ്ടി ദീപ്തി പറഞ്ഞതും അവള് ദീപ്തിയുടെ മേൽക്ക് ചാടി... യൂറിൻ ടെസ്റ്റ്‌ ചെയ്തോ കാശി ഏട്ടാ... ദീപ്തി കാശിക്ക് നേരെ തിരിഞ്ഞ് ചോദിച്ചു ആഹ്.. ചെറിയ ഇൻഫെക്ഷൻ ഇണ്ട്.. കുഴപ്പില്ല... പിന്നെ ആണുങ്ങൾ ഡ്രസ്സ്‌ എടുക്കാൻ പോയി... സിദ്ധുന് എടുക്കുന്നില്ല ന്ന് പറഞ്ഞു... സിദ്ധുവും അനുവും കൂടി താഴേക്ക് ഇറങ്ങി... കീർത്തിയോട് പറഞ്ഞു രണ്ടും നേരെ ബീച്ചിൽക്ക് വിട്ടു..

സിദ്ധു ഏട്ടാ... എന്തേലും പറ... ആഹാ.. അപ്പൊ നിനക്ക് പറയാനുള്ളത് കഴിഞ്ഞോ... മ്മ്.. ഓർമ വരണില്ല ഒന്നും... ആഹ്.. ഇന്നും കൂടിയേ ഇങ്ങനെ ഫോണിൽ സൊള്ളി ഇരിക്കു... അതെന്താ നിങ്ങ നാളെ അമേരിക്കക്ക് പോണുണ്ടോ ഞാനെങ്ങും പോണില്ല... പക്ഷെ നീ എന്റെ അടുത്ത് ണ്ടാവുമ്പോ പിന്നെ ഫോണിന്റെ ആവശ്യം ഇല്ലല്ലോ... അയ്യെടാ.. അതാര് പറഞ്ഞു... ഞാൻ നാളെയും ഇവിടെ തന്നെ ഉണ്ടാവും... അച്ചോ... മോൾ ഒന്ന് ചോദിച്ചു നോക്ക്... നാളെ മുതൽ ഇവിടെയാ... ഇനിയെന്നും.. ചിരിച് കൊണ്ടുള്ള സിദ്ധുന്റെ വർത്താനം കേട്ടതും അനു പെട്ടെന്ന് സൈലന്റ് ആയി... വാവേ... ഹലോ... അനുന്റെ അനക്കം ഒന്നും ഇല്ലാതെ വന്നപ്പോ സിദ്ധു ഒന്ന് വിളിച്ചു നോക്കി... റിപ്ലൈ ഒന്നും വന്നില്ല... വാവച്ചി... ഞാൻ പറഞ്ഞത് ഓർത്തിട്ട് ആണോ... ഞാൻ.. ഞാനെ.. ചുമ്മാ പറഞ്ഞതാ... നീ എന്നും ഇവിടെ നിക്കുന്നൊന്നും ഇല്ലാ... പിന്നെ ഓണം വരെ ഉണ്ടാവും ജസ്റ്റ് a വീക്ക്‌.. അത്രേ ഉള്ളു... മ്മ്മ്... എന്തേലും ഒന്ന് മിണ്ടു... മൂളല്ലേ... സിദ്ധു ഏട്ടൻ പറഞ്ഞോ... ഞാൻ കേൾക്കുന്നുണ്ട്..

നിനക്ക് ഇവിടെ നിൽക്കാൻ ഇഷ്ടല്ലേ വാവേ... ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല ഏട്ടാ... പെട്ടെന്ന് ഒരീസം അച്ഛനേം അമ്മേം ഏട്ടനെo ഒന്നും കാണാതെ... ഞാൻ എങ്ങനെയാ... അയ്യേ... വാവ കരയല്ലേ... നിനക്ക് എപ്പോ കാണണം ന്ന് തോന്നിയാലും നമ്മ അപ്പൊ പോവും.. ഏതു പാതിരാത്രികും... ഏഹ്... വിഷമിക്കല്ലേ... നേരം ഒരുപാട് ആയി കിടന്നോ... ഏയ്.. സിദ്ധു ഏട്ടാ വക്കല്ലേ... ഏഹ്.. എന്താ... പറഞ്ഞോ... ഒന്നുല്ല... കുറച്ചു കഴിഞ്ഞ് വക്കാം... ഹാ... അന്ന നീ പറ... മൈലാഞ്ചി ഒക്കെ ചോന്നോ... അറിയില്ല... നാളെ കഴുകിയാ മതിന്ന് പറഞ്ഞു... എന്നാലും ഉണങ്ങിയത് ഞാൻ പൊട്ടിച്ചു കളഞ്ഞു... അവിടെ ഒക്കെ നല്ല ചോപ്പ് വന്നിട്ടുണ്ട്... ചിരിച് കൊണ്ടാണ് അനു സംസാരിച്ചത്... ആ ചിരി അവനിലേക്കും പടർന്നു... സിദ്ധു ഏട്ടാ... മ്മ്... പറഞ്ഞോളൂ... അത് പിന്നെ നാളെ ഏതാ ദിവസം ന്ന് അറിയാലോ... ന്റെ വാവേ... അരുൺ വിളിക്കുന്നു... എന്താണാവോ... ഞാൻ കട്ട്‌ ചെയ്യുവാണ്... കിടന്നോ... നാളെ കാണാം.. സിദ്ധു ഏട്ടാ.. ഒരു... ച്ചെ കട്ട്‌ ആക്കി... സാദനം... എന്റെ bd ആണെന്ന് പോലും ഓർമ ഇല്ലാ... നോക്യേ പതിനൊന്നു മുക്കാൽ കഴ്ഞ്ഞു... കുറച്ചു നേരം കൂടിയല്ലേ ഉള്ളു... ദുഷ്ടൻ... അനു സ്വയം ഓരോന്ന് പിറുപിറുത്തു... ഇനി വല്ല സർപ്രൈസ് അങ്ങാനും...

ഒലക്ക ആണ്... ഹും... ഞാൻ ഒറങ്ങാൻ പോവാ... ഇനി വിളിക്കോ... കട്ടിലിൽ കിടന്ന അവൾ എന്തോ ചിന്തിച് എണീറ്റ് ഇരുന്നു... ഇടക്കിടക്ക് ഫോണിലെക്ക് നോക്കി കൊണ്ടിരുന്നു... പതിനൊന്നു അൻപതു കഴിഞ്ഞ് അമ്പത്തഞ്ചു കഴിഞ്ഞു... സിദ്ധുന്റെ കാൾ മാത്രം വന്നില്ല... ഹും... ഇനി എന്നെ വിളിക്കണ്ട... അവിടുന്ന് കാൾ കണക്ട് ആക്കി ഇങ്ങോട്ട് എത്തുമ്പോഴേക്കും സമയം കഴിയും... ദുഷ്ടൻ... മനപ്പൂർവം മറന്നത... അനു തലവഴി പുതപ്പ് മൂടി ഓരോന്ന് പിറുപിറുത്തു... പുതപ്പിനുള്ളിലും അവന്റെ ചാറ്റ് ലിസ്റ്റ് എടുത്ത് വച്ച് നോക്കി ഇരിക്കയാണ് അവൾ... കുറച്ചു കഴിഞ്ഞപ്പോ തലയുടെ ഭാഗത്തു നിന്നും പുതപ്പ് ആരോ നീക്കുന്ന പോലെ തോന്നി... തിരിഞ്ഞ് നോക്കാൻ നിന്നപ്പോഴേക്കും ചെവിയിൽ ഒരു ചുടു നിശ്വാസം... അനു ഞെട്ടി കൊണ്ട് ഒന്ന് പിടഞ്ഞു... HAPPY BIRTH DAY VAAVACHI....😘 ചെവിക്കരികിൽ ഒന്ന് മുത്തി കൊണ്ട് പതിഞ്ഞ സ്വരത്തിൽ സിദ്ധുന്റെ ശബ്ദം കേട്ടതും അനുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവൾ തിരിഞ്ഞ് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... അപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടിരുന്നു........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story