മഞ്ഞുപോലെ ❤️: ഭാഗം 3

manjupole

രചന: നീല മഴവില്ല്

അരുണേട്ടൻ... ഋതുവിന്റെ ചുണ്ടുകൾ അറിയാതെ പറഞ്ഞു... ഹാ അരുണേട്ടാ.. അരുണേട്ടൻ എപ്പോ വന്നു.. സുഖല്ലേ... വീട്ടിലെല്ലാരും സുഗായി ഇരിക്കുന്നു ലെ... അന്ന ഞാൻ പൊക്കോട്ടെ... ഓടരുത്.. ഋതുവിന്റെ ലക്ഷ്യം മുന്നിൽ കണ്ടു അരുൺ പറഞ്ഞു ഓടാൻ നിന്ന ഋതു സ്വിച്ച് ഇട്ട പോലെ നിന്നു.. അരുൺ അച്ചുവിനെയും രാഹുലിനെയും മിതുവിനെയും മാറിമാറി നോക്കി... അച്ചു എഴുന്നേറ്റ് ഋതുവിന്റെ അടുത്തേക്ക് ചെന്ന് അവളെ ചേർത് പിടിച്ചു... ഏട്ട.. ഇതാ ഞാൻ പറഞ്ഞ ഏട്ടനുള്ള ആള്... നമ്മടെ മിതുന്റെ പെങ്ങളാ... ഞങ്ങൾ അവളെ ഏട്ടന്റെ പേരും പറഞ്ഞു കളിയാക്കൽ ഇണ്ട്.. അതുപോലെ ഇന്നും പറഞ്ഞെന്റെ പുകിലാ ഏട്ടൻ കണ്ടത്... അച്ചു പറഞ്ഞു ഋതുനെ നോക്കി... അവള് ഇപ്പഴും തല പൊക്കിട്ട് ഇല്ല... ഏഹ് പുലി പൂച്ചയായ?? രാഹുൽ ചോദിച്ചതും കൂട്ടചിരി മുഴങ്ങി... അരുണും ചിരിച്ചു... അവൻ ഋതുവിനെ തന്നെ നോക്കായിരുന്നു... അനു ചിരിച് ചിരിച് അടുത്തുള്ള ആളെ പുറത്ത് തല്ലി കൊണ്ടിരുന്നു.. പെട്ടെന്ന് തല പൊക്കി നോക്കിയതും ദേ മുന്നിലൊരു സിദ്ധു...😲

അത്ര നേരം അവളെ നോക്കി ചിരിച്ചോണ്ട് ഇരുന്ന അവൻ അവള് നോക്കണ കണ്ടപ്പോ കലിപ്പായി അവള് ആദ്യം എണീറ്റ് പോവാൻ നോക്കി.. പിന്നെ അവനെ വെറുപ്പിക്കലാണ് തന്റെ ലക്ഷ്യം എന്ന് മനസ്സിൽ പറഞ്ഞു അവനു നേരെ തിരിഞ്ഞു.. ഡോ താനെന്താ ഇവിടെ . എണീറ്റെ.. എവിടെ.. സിദ്ധുന് യാതൊരു കൂസലുമില്ല.. ഡോ തന്നോട പറയണേ.. എണീക്കാൻ.. അത്ര നേരം ഋതുനേം അരുണിനേം ശ്രദ്ധിച്ചിരുന്നവർ ഇപ്പൊ അനുന്റേം സിദ്ധുന്റേം നേർക്ക് തിരിഞ്ഞു അത് പറയാൻ നീയാരാ... ഞാനാരെലും ആയിക്കോട്ടെ.. ഞാനിരിക്കുന്ന സീറ്റിൽ നിന്ന് എണീക്ക്.. സീനിയർസ്സിനോട് കല്പ്പിക്കുന്ന? കഴിഞ്ഞ നാല് കൊല്ലമായിട്ട് ഞാനിരിക്കുന്ന സീറ്റ ഇത്... നിന്നോട് ആരാ ഇവിടെ വന്നിരിക്കാൻ പറഞ്ഞെ... ഓഹ് ഒന്ന് നിർത്തുന്നുണ്ടോ രണ്ടും... കിച്ചു മധ്യസ്ഥാനം ഏറ്റെടുത്തു.. ഞാനല്ല... ദോ ഇവള.. സിദ്ധു അനുനെ ചൂണ്ടി പറഞ്ഞു.. ഇയാൾ കഴിഞ്ഞ നാല് കൊല്ലം ഇരുന്നോ ന്ന് ആരും ചോദിച്ചില്ല... ഇപ്പൊ ഇവിടെ ഇരിക്കുന്നത് ഞാനല്ലേ.. പൊന്നു അനു... സിദ്ധുവേട്ടൻ അവിടെയെ ഇരിക്കൂ..

നീ വാ ഇവിടെ ഇരുന്നോ.. അച്ചു പറഞ്ഞപ്പോ അനു ചുണ്ട് കോട്ടി എണീറ്റ് അച്ചുന്റെ അടുത്ത് ചെന്നിരുന്നു.. നിങ്ങള് തമ്മിൽ വല്ല പൂർവ വൈരാഗ്യം ഉണ്ട... ചുമ്മാ ആവശ്യമില്ലാത്ത കാര്യത്തിന് തല്ലു കൂടണേ.. രാഹുൽ രണ്ടിനെയും നോക്കി ചോദിച്ചു... ഞാനിതിനെ ആദ്യമായിട്ടാണ് കാണനേ.. സിദ്ധു പറഞ്ഞു പിന്നെ ഇവിടുന്ന് തന്നെ സഹിക്കാൻ പറ്റണില്ല.. പിന്നെ പൂർവ ബന്ധം...😡 അനു ഇരുന്ന് പിറുപിറുക്കുന്നുണ്ട് സിദ്ധു ചിരിച് കണ്ണടച്ചു കാണിച്ചു ചുമ്മാ ന്ന് പറഞ്ഞു... ഇനി രണ്ടും കൂടി ഇവിടെ ഇരുന്ന് തല്ലു കൂടിയ രണ്ടിനെയും എടുത്ത് വെളിയിൽ ഇടും.. പറഞ്ഞില്ല ന്ന് വേണ്ട.. കിച്ചു മുന്നറിയിപ്പ് നൽകി അതോടെ എല്ലാരും സൈലന്റ് ആയി.. അച്ചു എല്ലാർക്കും ചായേം പഴംപൊരിയും പറഞ്ഞു.. സിദ്ധുവും കിച്ചുവും രാഹുലും അരുണും സ്വന്തം കോഴികൂട്ടിൽ കണ്ണും നട്ട് ഇരിക്കുന്നുണ്ട്... പെണ്പടകൾ അതൊന്നും ശ്രദ്ധിക്കാതെ അവരുടെ കോഴി പണി നോക്കി ക്യാന്റീനിൽ ഉള്ള ബാക്കി സ്റ്റുഡന്റസിനു മാർക്ക്‌ ഇടുന്നുണ്ട്..

എന്നാലും ഇടക്ക് ഋതുവിന്റെ കണ്ണ് അരുണിന്റെ നേരെയും ഐശുവിന്റെ കണ്ണ് രാഹുലിന് നേരെയും പോവും.. അവര് നോക്കി ഇരിക്കുന്ന കാണുമ്പോ വേഗം മാറ്റും.. ചായേം പഴം പൊരിയും വന്നപ്പോ എല്ലാരും അത് കഴിച്ചു.. അവരവരുടെ ക്ലാസ്സിലേക്ക് നീങ്ങി... പെണ്പടകളൊക്കെ പോയി കഴിഞ്ഞപ്പോ കിച്ചു അച്ചുനെ പിടിച്ചു നിർത്തി എടാ.. എന്തായി അമ്മു ൻറെ പേര് കിട്ടിയ... 😊കിച്ചുഏട്ടൻ ഗസ് ചെയ്തത് തന്ന്യാ.. അമൃത.. ആഹ്.. തതാണ്... പേര് പറഞ്ഞു തന്നത് ഞങ്ങളാണ് എന്ന് അവരറിഞ്ഞ?? കുറെ ചോദിച്ചു... ബട്ട്‌ പറഞ്ഞില്ല.. 😊നന്നായി😜😜... അന്ന മോൻ പൊക്കോ... ഞാനും പോട്ടെ ശരി ശരി ###################### എടി ഋതു... നിനക്ക് ശരിക്കും അരുണേട്ടനെ ഇഷ്ടാണോ.. ഫ്രീ പീരീഡ് കിട്ടിയപ്പോളായിരുന്നു അനു ൻറെ സംശയം.. അത് കേട്ടു എല്ലാവരും ഋതു നെ നോക്കി... നീയെന്തേ അങ്ങനെ ചോദിച്ചേ..🙄 ഋതു അനു നെ നോക്കി ചോദിച്ചു.. അല്ല കുറ്റങ്ങളാണെങ്കിലും നീ അരുണേട്ടൻറെ മൊത്തം സ്ട്രക്ചർ പറഞ്ഞെ.. അതാ ചോദിച്ചേ...😉 😜😜ശ്രദ്ധിച്ചാർന്നുലെ... ശരിയാ...

എനിക്ക് അരുണേട്ടനെ ഇഷ്ടാ.. ശരിക്കും?? അത് ബാക്കി രണ്ടെണ്ണത്തിൻറെ വകയായിരുന്നു... അതിന് എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് അവളൊന്നു തലയാട്ടി... ഇരുന്ന് സ്വപ്നം കാണണ്ട് കഥ പറ പെണ്ണെ... ഐശു അവളുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് പറഞ്ഞു... സ്സ്.. പറയാടി... തല തടവി കൊണ്ട് ഋതു പറഞ്ഞു... അച്ചുഏട്ടനും രാഹുലെട്ടനും മിതുഏട്ടനും പ്ലസ് വൺ മുതലുള്ള കൂട്ട.. അന്ന് മുതലേ അവരൊക്കെ വീട്ടിൽ വരുമായിരുന്നു.. പൊന്നു ഋതു... ഫ്ലാഷ് ബാക്ക് ഒന്നാമതെ ബോറടി ആണ്... എന്നിട്ടും കേട്ടിരിക്കണത് കഥ അറിയാന... ഒന്ന് ചുരുക്കി പറയോ... അമ്മു ഇടയിൽ കേറി പറഞ്ഞപ്പോ ബാക്കി രണ്ടും പല്ല് കടിച് പിടിച്ചു അവളെ നോക്കി അപ്പൊ അവർക്ക് ഒന്ന് ഇളിച്ചു കൊടുത്തിട്ട് പറയാ സത്യായിട്ടും എനിക്ക് ഇങ്ങനെ നീട്ടി വലിച്ചു ഫ്ലാഷ് ബാക്ക് പറയണത് ഇഷ്ടല്ല... അതോണ്ടാ..😌 😬😬അമ്മു plz... 🤫🤫ഇനി കഥ കഴിയണ വരെ നീ വായ തുറന്ന... അതോടെ അവള് കൈ വിരൽ ചുണ്ട് വച്ച് മിണ്ടാണ്ട് ഇരുന്നു.. അച്ചു ഏട്ടനും അരുണേട്ടനും ഏട്ടനും അനിയനും എന്നതിലുപരി ഭയങ്കര ക്ലോസ് ആയിരുന്നു... നമ്മളീ സിനിമയിൽ ഒക്കെ കാണണ പോലെ.. അവര് തമ്മിൽ ഒരു രഹസ്യം പോലും ഇല്ലാ.. എല്ലാത്തിനും ഏട്ടൻ ഏട്ടൻ ഏട്ടൻ... ഉണ്ണാൻ ഏട്ടൻ ഉറങ്ങാൻ ഏട്ടൻ.. രണ്ടാളും ഇപ്പഴും ഒരുമിച്ച കിടക്ക😃😃...

ഏട്ടനുള്ള പെണ്ണിനെ അനിയനും അനിയന്റെ ഏട്ടനും കണ്ടു പിടിക്കും ന്ന് പണ്ടേ പറഞ്ഞിട്ടുള്ളതാത്രെ.. 😀 ഇതൊക്കെ മിതു ചേട്ടൻ പറഞ്ഞുള്ള അറിവാട്ടോ...😉 അച്ചു ഏട്ടനും രാഹുലെട്ടനും വീട്ടിൽ വന്ന രാഹുൽ ഏട്ടൻ എപ്പോഴും ഞാനുമായി തല്ലു കൂടി ഇരിക്കുള്ളൂ... അപ്പൊ ഞാൻ അച്ചു ഏട്ടന്റെ അടുത്ത് പോയി ഇരിക്കും... ഒരീസം ഞാൻ അച്ചു ഏട്ടന്റെ ഫോൺ നോക്കുമ്പോഴാ അരുണേട്ടൻറെ ഫോട്ടോ കണ്ടേ.. ഇതാണോ ചേട്ടൻ ന്ന് ചോദിച്ചതിന് രാഹുലെട്ടൻ ന്നെ കളിയാക്കി കൊന്നു... എന്താ കൃതൂസെ... ബോധിച്ചോ😉 രാഹുലെട്ടനെ നോക്കി കൊഞ്ഞനം കാട്ടിയെങ്കിലും ആ മുഖം എന്റെ മനസ്സിൽ പതിഞ്ഞിരുന്നു...🙈🙈 മിതു... ഇവളെ ഞാൻ ൻറെ ഏട്ടത്തിയായിട്ട് കൊണ്ടോയിക്കോട്ടേ...😉 അച്ചു ഏട്ടൻ ചോദിച്ചപ്പോ മിതു ചിരിച് കൊണ്ട് അവൾക് സമ്മതമാണെ നീ കൊണ്ടോയിക്കോ ന്ന് പറഞ്ഞു... അപ്പൊ എല്ലാരും കൂടി എന്നെ നോക്കിയപ്പോ ഞാൻ ഒന്ന് തറപ്പിച്ചു നോക്കി അവിടെന്ന് എണീറ്റ് പോയി റൂമിൽ ചെന്ന്... പക്ഷെ മനസ്സിന് എന്തെന്നില്ലാത്ത കുളിർമ പടർന്നിരുന്നു...

ഈ ലവ് at ഫസ്റ്റ് sight എന്നൊക്കെ പറയില്ലേ... തത് പോലെ... പിന്നെ ഞാൻ fb m insta യും ഒക്കെ പരതി മൂപ്പരാളെ കണ്ടു പിടിച്ചു.. ഫോളോ ചെയ്യാനും റിക്വസ്റ്റ് അയക്കാൻ ഒന്നും പോയില്ല... അങ്ങനെ രണ്ട് കൊല്ലം... 🙈 ഏഹ്... രണ്ട് കൊല്ലോ 😲 എല്ലാരും കൂടി ഒന്നിച്ചു ചോദിച്ചപ്പോ ഋതു കണ്ണടച്ച് തലയാട്ടി കൊടുത്തു യായ😆 ന്നിട്ട്... ന്നിട്ടെന്താ... ഇതുവരെ അച്ചു ഏട്ടനോട് പോലും ഇക്കാര്യം ഞാൻ പറഞ്ഞില്ല... പ്ലസ്ടു കഴിഞ്ഞ് പഠിക്കാൻ ഒന്നും ഇഷ്ടല്ലാണ്ട് ഇങ്ങോട്ട് വന്നതും വെറുതെ ഇരുന്ന് ബോർ അടിക്കേണ്ട ന്ന് കരുതിയും അരുണേട്ടനെ കാണാനും വേണ്ടിയാ😁 ഞാനും അതെന്നെയാ ഈ BBA എടുത്തേ... ഏഹ്... നീയിനി വല്ലോരെo വളക്കാൻ വന്നതാണോ... അനു പറഞ്ഞതും ബാക്കി മൂന്നും അന്തം വിട്ട് ചോദിച്ചു... ഹോ... വളക്കാൻ അല്ല... വീട്ടിൽ ഇരുന്ന് ബോർ അടിക്കേണ്ട ന്ന് കരുതി വന്നതാന്ന്... പഠിക്കാൻ ഇഷ്ടമുണ്ടായിട്ടല്ല... ഹാ... അങ്ങനെ... ഞാൻ കരുതി നിനക്കും വല്ല പ്രേമം ഉണ്ട് ന്ന്... ഹോ ഇനി അതിന്റെ കുറവ് ഉള്ളൂ... എടി മിതു ഏട്ടനും അച്ചു ഏട്ടനും സിംഗിൾ ആണോ... അനു ഋതു നെ തോണ്ടി ചോദിച്ചു അച്ചു ഏട്ടൻ സിംഗിൾ ന്ന് മുഴുമിപ്പിച്ച് പറയാൻ പറ്റില്ല ട്ടൊ... അച്ചു ഏട്ടന്റെ മുറപെണ്ണ് ഇണ്ട് ഒരുത്തി.. അരുണേട്ടന് അവളെ കൊണ്ട് അച്ചു ഏട്ടനെ കെട്ടിക്കാനാ ഇഷ്ടം..

അച്ചു ഏട്ടനും ഇഷ്ടാ.. പക്ഷെ പെണ്ണ് ഇപ്പൊ പ്ലസ് വൺ ആയുള്ളൂ... അതോണ്ട് പ്രേമിച്ച നടക്കാനുള്ള പെർമിഷൻ കിട്ടീട്ടില്ല... അപ്പൊ അരുണേട്ടന് വേറെ വല്ല കുട്ട്യോളെ ഇഷ്ടമാണേലോ... അമ്മു ഋതു വിനെ നോക്കി ഇളിച്ചോണ്ട് ചോദിച്ചതും ബാക്കി രണ്ടും അവളെ നോക്കി പല്ല് ഞെരിച്ചു... പക്ഷെ ഋതു ചിരിച്ചേ ഉള്ളൂ... എടി... സിദ്ധു ഏട്ടൻ ഇല്ലേ... അരുൺ ഏട്ടനും കിച്ചു ഏട്ടനും ജീവനാണ് സിദ്ധു ഏട്ടനെ... തിരിച്ചും അങ്ങനെ തന്നെ... സിദ്ധു ഏട്ടന്റെ വീട്ടിൽ അച്ഛൻ അമ്മ ഏട്ടന്മാർ എല്ലാത്തിനും സപ്പോർട്ട് ആണ്... പക്ഷെ സിദ്ധു ഏട്ടനോട് പ്രേമിക്കരുത് ന്ന് മാത്രം അവർ പറഞ്ഞിട്ടുണ്ട്... അതിനുള്ള അവകാശം അവർക്ക് കൊടുക്കാൻ... അതോണ്ട് തന്നെ അപ്പരിപാടി കിച്ചു ഏട്ടനും അരുണേട്ടനും അങ്ങ് വേണ്ടന്ന് വച്ചു...😀 നല്ല കാര്യം... അനു പറഞ്ഞപ്പോ എല്ലാം കൂടി അവളെ നോക്കി എടിയേ... പക്ഷെ ഇന്നലെ വരെ കണ്ട സിദ്ധു ഏട്ടൻ അല്ല ട്ടൊ ഇന്ന്... നിന്നെ കണ്ടപ്പോ മൂപ്പർക്ക് എന്തോ പറ്റിട്ടുണ്ട്.. ഋതു പറഞ്ഞപ്പോ ബാക്കി രണ്ടും കൂടി ചിരിക്കാൻ തുടങ്ങി... ഞഞാഞ്ഞാ😏 വല്ലാണ്ട് ചിരിക്കേണ്ട... കിച്ചു ഏട്ടൻ നിന്നേം രാഹുലെട്ടൻ നിന്നേം നല്ലോണം നോട്ടം ഇട്ടിട്ടുണ്ട്... അമ്മുനെo ഐശുനേം മാറി മാറി ചൂണ്ടി അനു പറഞ്ഞപ്പോ രണ്ടാളും പെട്ടെന്ന് ചിരി നിർത്തി...

അത് തന്ന്യാ ഞാനും ആലോചിക്കണേ.. രാഹുലെട്ടൻ പോട്ടെ ന്ന് വക്കാം.. കിച്ചു ഏട്ടനും അരുണേട്ടനും സിദ്ധു ഏട്ടനും എന്തോ പറ്റിട്ടുണ്ട്... ഇന്നലെ വരെ പ്രേമമെ വേണ്ടെന്ന് വച്ച് നടന്നോരാ.. സoതിങ് fishy...🤔.. കണ്ടു പിടിക്കേണ്ടി ഇരിക്കുന്നു.. ഇനി ഇപ്പൊ മിതു ഏട്ടനെയോ അച്ചു ഏട്ടനെയോ കൊടയണം.. ഋതു പറഞ്ഞു നിർത്തിയതും മൈക്കിലൂടെ announcement സൗണ്ട് കേട്ടു കുട്ടികൾ നിശബ്ദരായിരിക്കുക... ഫസ്റ്റ് ഇയർ BCOM,BBA .കുട്ടികളുടെ ഫ്രഷേഴ്‌സ് ഡേ നാളെ ഉച്ചക്ക് ശേഷം നടക്കുന്നതാണ്... എല്ലാരും മുഖത്തൊട് മുഖം നോക്കി... ചിലർക്ക് പേടി... മറ്റു ചിലർക്ക് ആകാംഷ... എല്ലാരും നാളെത്തെതിനുള്ള കാത്തിരിപ്പിലാണ്... ###################### സിദ്ധു ക്ലാസ്സ്‌ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാ ഫോണിൽ കുഞ്ഞേട്ടൻറെ മെസ്സേജ് കണ്ടത്... 'വീട്ടിൽ ആരും ഇല്ലാ.. ഏടത്തിനെ അഡ്മിറ്റ്‌ ആക്കി.. നീ കീർത്തിനേം കൊണ്ട് ഹോസ്പിറ്റലിൽക്ക് വായോ...' അവൻ കിച്ചു നോടും അരുണിനോടും കാര്യം പറഞ്ഞു കീർത്തി നെ തപ്പി സ്റ്റാഫ് റൂമിലേക്ക് പോയി...

അവിടെ കീർത്തി അവനെ കാത്തെന്ന പോലെ നിൽക്കുന്നുണ്ടായിരുന്നു... ഏടത്തി ഏട്ടൻ വിളിച്ചിരുന്നോ... ആട ഞാൻ നിന്നെ വെയിറ്റ് ചെയ്ത് ഇരിക്കയായിരുന്നു... ആഹ്.. വാ പോവാം... രണ്ടാളും ബൈക്കിൽ കേറി ഇരുന്നു.. സിദ്ധു വണ്ടി നേരെ ഹോസ്പിറ്റലിൽക്ക് വിട്ടു... NAADHAN'S HOSPITAL എന്ന് ഗേറ്റിലും ബിൽഡിംഗ്‌ൻറെ ചുമരിലും എല്ലാം നല്ല വലുതായി തന്നെ എഴുതിയിട്ടുണ്ട്.. അവരുടേത് തന്നെയാണ് ഈ ഹോസ്പിറ്റൽ... സനലും ദീപ്തിയുമൊക്കെ ഇവിടെ തന്നെയാണ് വർക്ക്‌ ചെയ്യുന്നതും... സനൽ ഓർത്തോ ആണ്.. ദീപ്തി pediatrician ഉം... ഇപ്പൊ പ്രസവത്തിനു ഇവിടെ അഡ്മിറ്റ്‌ ആക്കിയതാണ് അവർ നേരെ ലേബർ റൂമിന്റെ അവിടേക്ക് പോയി. അവിടെ സിദ്ധു വിന്റെയും ദീപ്തിയുടെയും വീട്ടുകാർ മുഴുവനും ഉണ്ടായിരുന്നു... കുറച്ചു സമയം കഴിഞ്ഞതും ഒരു നേഴ്സ് വന്നു പറഞ്ഞു... ദീപ്തി പ്രസവിച്ചു ട്ടൊ.. പെൺകുട്ടി ആണ്... ടെൻഷൻ അടിച്ചു നിന്നിരുന്ന എല്ലാരുടെ മുഖത്തും പുഞ്ചിരി വിടർന്നു.... മറ്റൊരു മാലാഖ വെള്ളയിൽ പൊതിഞ്ഞ പൈതലിനെ കൊണ്ട് വന്നു...രേവതി (സിദ്ധുവിന്റെ അമ്മ) കുഞ്ഞിനെ വാങ്ങി... വല്യേട്ടൻ കുഞ്ഞിന്റെ കവിളിലും തലയിലും ഒക്കെ തലോടി കൊണ്ടിരുന്നു... അമ്മ കുഞ്ഞിനെ വല്യേട്ടന് നേരെ നീട്ടി...

ഏട്ടൻ വിറച്ചു വിറച്ചണ് കുഞ്ഞിനെ വാങ്ങിയത്... അത് കണ്ടു എല്ലാരും ചിരിച്ചു... എല്ലാരും കുഞ്ഞിന് ഓരോ മുത്തങ്ങൾ കൊടുത്തു... അപ്പോഴേക്ക് ഇനി റൂമിൽ ക്ക് മാറ്റിയിട്ട് കാണാം എന്ന് പറഞ്ഞു നേഴ്സ് കുഞ്ഞിനെ അങ്ങോട്ട് തന്നെ കൊണ്ട് പോയി... കുറച്ചു കഴിഞ്ഞ് ഡോക്ടർ ലേബർ റൂമിൽ നിന്ന് ഇറങ്ങി വന്നു... എല്ലാരോടും സംസാരിച്ച ശേഷം സനലിനെയും കൊണ്ട് കുറച്ചങ്ങോട്ട് മാറി നിന്നു... സിദ്ധു അവരെ നോക്കിയപ്പോ സനൽ അവനെ കൈമാടി വിളിച്ചു... എടാ.. ഇത് ഡോക്ടർ ആകാശ്.. gynec ആണ്... പിന്നെ നിന്റെ അളിയനും... അവസാനo ശബ്ദം അല്പം കുറച്ചണ് പറഞ്ഞതെങ്കിലും ഡോക്ടർ നല്ല വ്യക്തമായി കേട്ടിരുന്നു ... ഡോക്ടർക്ക് ഷേക്ക്‌ ഹാൻഡ് കൊടുക്കാൻ കൈ നീട്ടിയ സിദ്ധു ഏട്ടന്റെ വർത്താനം കേട്ടു ഞെട്ടി ഏട്ടനെ നോക്കി... എന്താന്ന്...😲 എടാ... അനു ൻറെ ഏട്ടനാണ്... mr. ആകാശ് വിശ്വനാഥൻ...😁 ഓഹ്... ഏഹ് 😲സിദ്ധു ഞെട്ടി ഏട്ടനെയും ഡോക്ടറെയും മാറി മാറി നോക്കി... ഡോക്ടർ ചിരിക്കണ കണ്ടപ്പോ അവൻ ഒന്ന് ഇളിച്ചു കൊടുത്തു ഏട്ടനെ നോക്കി പല്ല് ഞെരിച്ചു... ഏയ്... നീയിങ്ങനെ ചമ്മണ്ട... അവനു എല്ലാം അറിയാം.... വിളറി നിക്കണ സിദ്ധു നെ കണ്ടു സനൽ പറഞ്ഞു... കാശി (ആകാശ്) അവന്റെ കൈ പിടിച്ചു കുലുക്കി..

കഥകളൊക്കെ ഞാൻ അറിഞ്ഞു... സനു ൻറെ അനിയൻ അവിടെ ഉണ്ടെങ്കി എന്റെ പെങ്ങളെ കാര്യത്തിൽ എനിക്ക് പേടിക്കണ്ടല്ലോ... നോക്കിക്കോളണേ.... പൊന്നു കാശി ഏട്ടാ... അല്ലെ തന്നെ അവൻ ആ കൊച്ചിന്റെ പിന്നാലെയാ... ഇനി പറയേം കൂടെ ചെയ്ത അവനൊന്നുടെ ചെന്ന് ഡിഗ്രി ചെയ്യും....😂 അങ്ങോട്ട് വന്ന സഞ്ജു ഇടയിൽ കയറി പറഞ്ഞു...അതോടെ കാശിയും സനലും സഞ്ജുവും കൂടി ചിരി തുടങ്ങി... ഉത്തരം മുട്ടി നിക്കണ സിദ്ധു നെ കണ്ടു അവരുടെ ചിരിയുടെ കനം കൂടി... അന്ന ശരി കാണാം ന്നും പറഞ്ഞു ഡോക്ടർ പോയി... അപ്പൊ തന്നെ സിദ്ധു സനലിനെയും സഞ്ജുവിനെയും മാറി മാറി നോക്കി... അത് അനു ൻറെ ചേട്ടനാണ് എന്ന് ഏട്ടന് എങ്ങനെ അറിയാം... ടാ ഞങ്ങൾ ഒരുമിച്ചല്ലേ വർക്ക്‌ ചെയ്യണേ... അപ്പൊ ഫാമിലി നെ കുറിച്ചൊക്കെ പരസ്പരം ഷെയർ ചെയ്യും... മ്മ്മ്.... സിദ്ധു ഒന്ന് നീട്ടി മൂളി.. പിന്നെ ദീപ്തിയെ റൂമിലേക്ക് മാറ്റി... എല്ലാരും ദീപ്തിയെയും കുഞ്ഞിനേയും കാണാൻ തിരക്ക് കൂട്ടി... കുറെ കഴിഞ്ഞ് അച്ഛനും കുഞ്ഞേട്ടനും കുഞ്ഞേടത്തിയും സിദ്ധുവും തിരിച്ചു പോന്നു... അമ്മയും വല്യേട്ടനും അവിടെ തന്നെ നിന്നു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story