മഞ്ഞുപോലെ ❤️: ഭാഗം 31

manjupole

രചന: നീല മഴവില്ല്

 ടാ... അരുണേ... നീ ഒന്ന് അങ്ങോട്ട് നോക്കിയെടാ... പാചകശാലയിൽ ചെന്ന് എല്ലാം സെറ്റ് ആക്കി ഫുഡ്‌ കഴിക്കാൻ എല്ലാരേം വിളിക്കാൻ പുറത്തിറങ്ങിയതാണ് കിച്ചുവും അരുണും... ആ സമയത്താണ് കിച്ചുന്റെ ഡയലോഗ്... എന്താ സംഭവംന്നറിയാൻ അങ്ങോട്ട് നോക്കിയ അരുണിന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി.... എടാ... ആരാടാ ഇതൊക്കെ... ആാാ.... ഏഹ്??? നിനക്ക് മനസ്സിലായില്ലേ... ചെല മുഖങ്ങൾ ഒക്കെ പരിചയം തോന്നുന്നുണ്ട്.. പക്ഷെ മനസ്സിലാവുന്നില്ല... അകത്തു താലിo കെട്ടി ചിരിച്ചു ഇരിക്കണ ആ സാദനം കുറെ ഫാൻസിനെ ഉണ്ടാക്കി വച്ചിട്ടില്ലേ... അവരാണ് തത്...😁 അവരോ... ഇവരൊക്കെ ആരാ ഇങ്ങോട്ട് വിളിച്ചേ... ഹൈവ... ഇവരെയൊക്കെ വിളിച്ചിട്ട് വേണേലോ😜... എടാ ചെമ്പു കൊട്ടണ ശബ്ദം കേട്ട കടൽ താണ്ടി വരണ ടീംസ് ആണ്😂... അല്ല,, അപ്പൊ നമ്മക്ക് കഴിക്കാൻ😇... വാ നമ്മക്ക് സാമ്പാറിൽ രണ്ട് പാട്ട വെള്ളം കോരി ഒഴിക്കാം😭😭 എന്ത്... ടാ നമ്മടെ മലർവാടി ൽ നിവിൻ പൊളിo സലിം കുമാറും ഒക്കെ കൂടി ചെയ്യില്ലേ... അതെന്നെ സംഭവം... വാ...

അല്ലാതെ ഇവര് തിന്ന് എണീക്കുമ്പോഴേക്കും ചെമ്പു തുടച് നക്കാൻ പോലും കാണൂല... കിച്ചു പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് നടന്നതും അരുൺ അവരെ ഒന്നൂടെ നോക്കി... നാനി, മുന്ന, അഞ്ചു, അമ്മു... ആഹാ എല്ലാരും ണ്ടല്ലോ...😄 ഞണ്ണിക്കോട്ടാ.. നല്ലോണം ഞണ്ണിക്കോ😭 എവിടെ എന്റെ സദ്യ എവിടെ?? പായസം എവിടെ?? ദൈവമേ ഇതാരാ.... അരുൺ തിരിഞ്ഞ് നോക്കിയപ്പോ ഒഴിവുള്ള സീറ്റ് തപ്പി ഓടുന്നു ദേവു... ആഹാ അന്തസ്സ്... എല്ലാർക്കും എല്ലാം കിട്ടിയല്ലോലേ... അരുൺ എല്ലാരേം ദയനീയമായി നോക്കി ചോദിച്ചു... കയ്യിലെ സാമ്പാർ വലിച്ചു കുടിച് കൊണ്ട് ഒന്ന് മൂളി അരുണേട്ടാ... ഐസ് ക്രീം ഉണ്ടോ... വിളി കേട്ട് തിരിഞ്ഞപ്പോ ഉണ്ട് ഒരുത്തി ഇളിച്ചോണ്ട് നിക്കുന്നു... അയ്യോ അപ്പുസിനു ഐസ് ക്രീം കിട്ടിയില്ലേ... കിച്ചു ഞാനും വരുന്നെടാ... എനിക്ക് ഇതൊന്നും കണ്ടു നിൽക്കാനുള്ള ശേഷി ഇല്ലേ... അരുൺ അകത്തേക്ക് ഓടി... ചെല്ലുമ്പോ കിച്ചു ഫോൺ വിളിക്കാണ്... ആരാടാ... കാൾ കട്ട്‌ ആക്കിയ കിച്ചുനോട്‌ അരുൺ ചോദിച്ചു... റിസപ്ഷന് കൊടുത്ത ഓർഡർ ഒന്ന് തിരുത്തിയതാടാ...

ഇവിടെ വരാൻ കഴിയാത്തവരൊക്കെ അവിടെ വരൂലോ... ഹാ അതും ശരിയാ... അല്ല ഇനി ഇത് എന്ത് ചെയ്യും... ഹോട്ടലിൽ വിളിച്ചു പറഞ്ഞിന്... അവർ എത്തിക്കാം ന്ന് പറഞ്ഞു ഹാ.... നന്നായി അരുണേട്ടാ... അവര് സംസാരിച്ചിരിക്കലേ മിത്തു അവരുടെ അടുത്തേക്ക് വന്നു വിളിച്ചു.... എന്താടാ... അരുണേട്ടൻ വന്നേ പറയാം... അവൻ അരുണിന്റെ കയ്യും വലിച്ചു നടന്നു... എങ്ങോട്ടാടാ... പറയാം അരുണേട്ടൻ വാ... മിത്തു ചെന്ന് നിന്നത് അവന്റെ അച്ഛന്റേം അമ്മയുടെo മുന്നിൽ ആയിരുന്നു... അവരെ കണ്ടതും അരുൺ ഞെട്ടി മിത്തുനെ നോക്കി... അച്ഛാ.... മിത്തു വിളിച്ചപ്പോ അച്ഛനും അമ്മയും തിരിഞ്ഞു നോക്കി... അച്ഛാ.. ഇതാ അരുണേട്ടൻ.. ഞാൻ ഇന്നലെ പറഞ്ഞില്ലേ.. അച്ചുന്റെ ഏട്ടൻ... മിത്തു പറയണ കേട്ട് അച്ഛൻ അരുണിനെ നോക്കിയപ്പോ അവൻ വേണോ വേണ്ടേ എന്ന മട്ടിൽ ഒന്ന് ചിരിച് കൊടുത്തു... ആഹ്...

മോൻ ഇപ്പോ ന്ത്‌ ചെയ്യാ... ഞാൻ പിജി ഫൈനൽ യർ.. ഹ അത് കഴിഞ്ഞ്...?? ഞങ്ങ മൂന്നാളും കൂടി ഒരു കമ്പനി തുടങ്ങാൻ ആണ് തീരുമാനം... ഹാ നല്ല കാര്യം... വേറെന്താ കഴിച്ചോ.. ഞങ്ങ കഴിക്കട്ടെ... ശരി അന്ന.. അച്ഛൻ തിരിഞ്ഞ് നടന്നതും മിതു അരുണിനെ ദയനീയമായി ഒന്ന് നോക്കി... അരുൺ അവനു ഒന്ന് ചിരിച് കൊടുത്തു അച്ഛാ... ഞാൻ ഇന്നലെ പറഞ്ഞില്ലേ... ഋതുന്റെ കാര്യം... പുറകിൽ നിന്ന് അച്ഛനെ വിളിച്ചു കൊണ്ട് മിത്തു ചോദിച്ചപ്പോ അരുൺ അവനെ പിടിച്ചു കൊണ്ട് വേണ്ട എന്ന് ആക്ഷൻ കാട്ടി... ഋതുന്റെ എന്ത് കാര്യം... അല്ലച്ച... ഋതുന് ഒരാലോചന... അത് നിങ്ങള് കുട്ടികൾ ആണോ തീരുമാനിക്കണേ.. പിന്നെന്തിന അവൾക്ക് അച്ഛൻ എന്ന് പറഞ്ഞു ഞാൻ... മിത്തു ഒന്നും മിണ്ടാതെ തല താഴ്ത്തി... അച്ഛൻ മുന്നോട്ട് നടന്നു.. അരുണേട്ടാ... സോറി... മിത്തു അവന്റെ കൈ കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു... ഏയ്.. വിടെടാ... അച്ഛൻ ആലോചിക്കാം ന്നല്ലേ പറഞ്ഞെ... മിത്തു... അരുൺ പറഞ്ഞിരിക്കലെ അച്ഛൻ വിളിച്ചപ്പോ മിത്തു തിരിഞ്ഞ് നോക്കി...

അവന്റെ അച്ഛന്റെ നമ്പർ ഉണ്ടോ നിന്റെൽ... ഇല്ലേ വേടിച് വച്ചോ... കാര്യങ്ങൾ ഒക്കെ ഞങ്ങള് അച്ചന്മാർ തീരുമാനിച്ചോളാം ട്ടാ... ചിരിച് കൊണ്ട് അച്ഛൻ പറയുന്നത് സത്യത്തിൽ മിത്തുന് മനസ്സിലായില്ല... എന്ത് എന്നവൻ ഞെട്ടി ചോദിക്കുമ്പോഴേക്കും അച്ഛൻ തിരിഞ്ഞ് നടന്നിരുന്നു... അളിയാ.... അച്ഛൻ സമ്മതിചെടാ... അരുൺ അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു... മിത്തുവിനും സന്തോഷം അടക്കാൻ ആയില്ല... അരുൺ മിത്തുവിന്റെ കവിളിൽ ഒരുമ്മ കൊടുത്ത് ഓടിയതും പെട്ടത് നഖവും കടിച് നിക്കണ ഋതുന്റെ മുന്നിൽ... അരുണിനെ കണ്ടപ്പോ അവൾ ഓടി വന്നു... അരുണേട്ടാ... അച്ഛൻ... അച്ഛനെന്താ പറഞ്ഞെ.... ഋതു ചോദിച്ചു കഴിയുമ്പോഴേക്കും അരുൺ അവളെ പൊക്കി എടുത്ത് വട്ടം കറങ്ങിയിരുന്നു... ഋതുസേ... അച്ഛൻ സമ്മതിചെടി.... അവളെ നിലത്തു നിർത്തി നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു... ആണോ... ഋതു സന്തോഷം കൊണ്ട് അവനെ തിരിച്ചും കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു....

രാഹുലെട്ടാ വിട്... എങ്ങോട്ടാ ഇത് എന്നെ കൊണ്ട് പോണേ... മിണ്ടാതിരി.. പറയാം... ആളൊഴിഞ്ഞ ഒരിടത് എത്തിയപ്പോ രാഹുൽ ഐശുനെ വിട്ടു... ന്തേയ്‌... കൈ രണ്ടും മാറിൽ കെട്ടി പുരികം പൊക്കി ഐശു ചോദിച്ചു... അതുണ്ടല്ലോ... ഐശു... ഏയ്.. നിക്ക് നിക്ക്... എങ്ങോട്ട് തള്ളി കേറി പോവാ... ഡിസ്റ്റൻസ് ഇട്ട് നിന്നിട്ട് പറഞ്ഞാമതി... ഹും... രാഹുൽ ഒന്ന് നീട്ടി ശ്വാസം വലിച്ചുവിട്ടു... പറയുന്നുണ്ടൊ... ഐശു... എനിക്ക് എങ്ങനെ പറയണം എന്നൊന്നും അറിയില്ല... എന്ത്.... ഐശ്.... ഞാനൊന്ന് പറയട്ടെ.. നീ concentration കളയല്ലേ... ആഹ് അന്ന പറ... കൂടുതൽ വർണന ഒന്നും ഇല്ലാ... i love you... നിന്നെ കണ്ട നാൾ മുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നു... ആഹ്.. ഫ്രഷ് ഫ്രഷേയ്.... ടി.. ഞാൻ സീരിയസ് ആയിട്ട് പറയുമ്പോ...😬 അതിനിത് ഇനി പറയാൻ മാത്രം ന്താ ഉള്ളെ... അറിയാൻ ആരാ ബാക്കി... വന്നപ്പോ മുതൽ കാണണത് അല്ലെ... ആടി.. എന്നാലും ഇവിടെ ചെലോർക്ക് പരാതി... പരസ്പരം ഇഷ്ടം ആണേലും രണ്ട് പേരും തുറന്ന് പറയുന്നില്ല ന്ന്... അപ്പൊ ഞാൻ തന്നെ ആ ഉദ്യമം അങ്ങ് നടപ്പിലാക്കാo ന്ന് കരുതി😁 ആഹാ.. പരസ്പരം ഇഷ്ടം ആണെന്ന് ആര് പറഞ്ഞു... വന്ന ചിരി ഒതുക്കി കൊണ്ട് ഐഷു ചോദിച്ചു.. ഹേ.. അപ്പൊ അല്ലെ... രാഹുൽ ഞെട്ടി കൊണ്ട് അവളെ നോക്കി...

അല്ല...😤 ഐശു... നീ സീരിയസ് ആയിട്ട് പറയുവാണോ... ശരിക്കും ഇഷ്ടം അല്ലെ... ആരെ...??? എന്നെ...😌 എനിക്കെ ഒരാളെ ഇഷ്ടാ... ഹേ.. അതാരാ...☹️ ആളെ എല്ലാരും അറിയും... എപ്പോ നോക്കിയാലും ചിരിയും തമാശയും ഒക്കെ ആയി നടക്കണ ആളാ.. പക്ഷെ ആള് സീരിയസ് ആയ എനിക്ക് ഇഷ്ടല്ല... അവനെ നോക്കി ചിരിച് കൊണ്ട് ഐശു പറഞ്ഞു... അത് ഞാനല്ലേ... ഞാൻ എപ്പോഴാ സീരിയസ് ആയെ... ദേ ഇപ്പൊ പറഞ്ഞില്ലേ സീരിയസ് ആണെന്ന്... അയ്യോ... ഞാൻ അങ്ങനെ സീരിയസ് ഒന്നും അല്ല... അപ്പൊ എന്നോടുള്ള ഇഷ്ടം സീരിയസ് അല്ലെ...🤨 ദൈവമേ...😇😇 തലക്ക് വെളിവില്ലതത്തിനെ ആണല്ലോ പ്രേമിക്കാൻ തോന്നിയെ... ദേ മനുഷ്യ... തലക്ക് വെളിവില്ലാതത് നിങ്ങടെ കെട്ട്യോൾക്ക്.. ഐശു ചീറി അവന്റെ അടുത്തേക്ക് വന്നതും അവൻ അവളെ അരയിലൂടെ വട്ടം പിടിച്ചു... അപ്പൊ ഇഷ്ടല്ലേ... കള്ളചിരി ചിരിച് കൊണ്ട് അവൻ ചോദിച്ചു ആരെ... അവന്റെ ഷിർട്ടിന്റെ ബട്ടണിൽ തിരി പിടിച്ചു കൊണ്ട് ഐശുവും എന്നെ... ആർക്ക്... നിനക്ക്... മ്മ്... ഇഷ്ടവാ... എങ്ങനെ.. ഒന്നൂടെ പറഞ്ഞെ...

രാഹുൽ ഒന്നുടെ മുഖം അടിപ്പിച്ചതും അവൾ അവനെ തള്ളി മാറ്റി ഓടി... കപ്പിൾ no:4🔔 ലച്ചുസേ.... ഇങ് വാ... ദൂരെ നിക്കണ ലച്ചുനെ കൈ മടി വിളിക്കാണ് അച്ചു... മ്മ് ഹും... അവള് ഇല്ലെന്ന് തലയാട്ടി Plz... അഞ്ചു മിനിറ്റ്.. ഇപ്പൊ പോവാം... ലച്ചു ഒന്ന് ചുറ്റും നോക്കി.. ആരും തന്നെ ശ്രദ്ധിക്കുന്നില്ലന്ന് കണ്ടതും പതിയെ എണീറ്റ് അച്ചുന്റെ അടുത്തേക്ക് നടന്നു... എന്താ... പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു... മ്മ്ച്ചുo... ഒന്നുല്ല... ചുമ്മാ കാണാൻ... അച്ചോടാ... ലച്ചു അവനെ കളിയാക്കി... ടാ..... അരുണിന്റെ ശബ്ദം കേട്ട് അച്ചു ഞെട്ടി കൊണ്ട് തിരിഞ്ഞ് നോക്കി... അയ്യോ ഏട്ടൻ... ന്നും പറഞ്ഞു ഓടാൻ നിന്നപ്പോഴേക്കും അരുൺ രണ്ടാളേം ചെവിയിൽ പിടുത്തം ഇട്ടു... എന്താടാ ഇവിടെ... അത് ഏട്ടാ... ചുമ്മാ.. ഓണ പരീക്ഷ ഒക്കെ എങ്ങനിണ്ടർന്നു ന്ന് ചോദിച്ചതാ... ആഹ്.. വിട്.. അരുൺ ലച്ചുനെ ഒന്ന് നോക്കിയപ്പോ അവളും അതെ എന്ന് തല കുലുക്കി... അരുൺ ചിരിച് കൊണ്ട് അവരെ വിട്ടു... എന്നിട്ട് അച്ചുനെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു... നീ പ്രേമിച്ചോടാ... പെട്ടെന്ന് അരുണിന്റെ വായിൽ നിന്ന് കേട്ടതും അച്ചു ഞെട്ടി അവനെ നോക്കി...

അരുൺ ആണേ ചിരിച് കൊണ്ട് നിക്കാണ്... എന്താണ്... മോനെ ചിരി... എടാ.. ഋതുന്റെ അച്ഛൻ സമ്മതിച്ചേടാ... അരുൺ പറയുന്ന കേട്ട് അച്ചുവിനും ഒരുപാട് സന്തോഷം ആയി.... ഫൂടടി കഴിഞ്ഞ് പലതരത്തിലുള്ള ഫോട്ടോസും എടുത്ത് പരിപാടി എല്ലാം കൂടെ കളർ full ആക്കി... ഇനി അടുത്തത് അനുനെ സിദ്ധുന്റെ വീട്ടിൽ കേറ്റണ ചടങ്ങ് ആണ്... വാവച്ചി.. അച്ഛനും അമ്മയും ഒക്കെ നോക്കുന്നുണ്ട്... കരയരുത് ട്ടാ... അവർക്ക് കൂടെ വിഷമം ആവും... ഏഹ്... അനുന് മാത്രം കേൾക്കാൻ പാകത്തിന് സിദ്ധു പറഞ്ഞു... അവള് അവനെ ദയനീയമായി ഒന്ന് നോക്കി... നല്ല മോളല്ലേ... plz.. ഇപ്പൊ കരയണ്ട.. നീ സന്തോഷത്തോടെ ഇറങ്ങിയ അവർക്കും സന്തോഷം ആവും... ആളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു... അവളും നിറഞ്ഞു വന്ന കണ്ണ് തുടച് ഒന്ന് ചിരിച്... അനു ചിരിച് കൊണ്ട് തന്നെ അച്ഛനോടും അമ്മയോടും കാശിയോടും ഒക്കെ യാത്ര പറഞ്ഞു... കണ്ണ് നിറഞ്ഞു ചാടാതെ അവൾ പ്രത്യേകം ശ്രദ്ധിച്ചു... കാറിൽ കയറിയതും അവള് സിദ്ധുന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു കരച്ചിലിനെ തുറന്ന് വിട്ടു...

അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ആശ്വാസിപ്പിച്ചു... വീടിന്റെ മുന്നിൽ കാർ നിർത്തിയതും സിദ്ധു അനുനെ എഴുന്നേൽപ്പിച്ചു കണ്ണ് രണ്ടും നന്നായി തുടച് കൊടുത്തു.. വാ ഇറങ്ങു... അവൻ ഇറങ്ങി അവൾക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു... അവനു ഒന്ന് ചിരിച് കൊടുത്ത് അവളും ഇറങ്ങി... രേവതി രണ്ട് പേരെയും ആരതി ഉഴിഞ്ഞു... ദീപ്തിയുടെ കയ്യിൽ നിന്നും വിളക്ക് വാങ്ങി അനുന് കൊടുത്തു... അനു വലത് കാൽ വച്ചു തന്നെ അകത്തേക്ക് കയറി... പൂജ മുറിയിൽ വിളക്ക് വച്ച് അവൾ കണ്ണടച്ചു പ്രാർത്ഥിച്ചു... പിന്നെ തിരികെ ഹാളിലേക്ക് ചെന്നു.... മോൾ ചെന്ന് ഫ്രഷ് ആയിട്ട് വായോ... കീർത്തി മോൾക്ക് റൂം കാണിച്ച കൊടുക്ക്... രേവതി അവളെ തലോടി കൊണ്ട് പറഞ്ഞു കീർത്തിയെ നോക്കി... ഇതാണ് റൂം.. നിനക്ക് വേണ്ട സാധനങ്ങൾ ഒക്കെ ഷെൽഫിൽ ഉണ്ട്... ചെല്ല്.. ഞാൻ സഹായിക്കണോ... വേണ്ട ഏടത്തി...

ഞാൻ ചെയ്തോളാം... ആഹ്.. അന്ന ഫ്രഷ് ആയിട്ട് താഴേക്ക് വാ... അപ്പോഴേക്ക് ഞാനും ഇതൊക്കെ ഒന്ന് മാറ്റട്ടെ... അനു കീർത്തിക്കൊന്നു ചിരിച് കൊടുത്ത് റൂമിലേക്ക് കയറി... അവൾ റൂം മുഴുവനായി ഒന്ന് നോക്കി... അത്യാവശ്യം വലുപ്പം ഉള്ള റൂം തന്നെ... വലിയ കട്ടിൽ... ഒരു മേശ അലമാര... കൂടാതെ വലിയ ഒരു ഷെൽഫും... ചുറ്റും നോക്കുന്നതിന്റെ ഇടയിൽ പെട്ടെന്ന് എന്തോ കണ്ണിൽ ഉടക്കിയതും അനു ഒന്നുടെ തിരിഞ്ഞ് നോക്കി... അവളുടെ കണ്ണുകൾ വികസിച്ചു... അതിന്റെ അടുത്തേക്ക് പതിയെ ചുവട് വച്ചു... കണ്ണ് ചിമ്മാതെ ആ ടെടി തന്നെ നോക്കി നിന്നതും രണ്ട് കൈകൾ വയറിലൂടെ വട്ടം ചുറ്റി പിടിച്ചു... അനു ഞെട്ടിയില്ല... മ്മ് ന്തേയ്‌ നോക്കണേ... സിദ്ധു ഏട്ടാ... ഇത്... അവള് ടെഡി ചൂണ്ടി കൊണ്ട് അവനെ നോക്കി... ന്തേയ്‌... നിനക്ക് ഓർമ ഇല്ലേ... നീയെന്നോട് bd ക്ക് ഗിഫ്റ്റ് ചോദിച്ചത്... ഹേ.. അന്ന് ഞാൻ പറഞ്ഞതോ... അത് സിദ്ധു ഏട്ടന് ഇപ്പോഴും ഓർമ ഇണ്ടോ... ഇല്ലാണ്ട്?? നീയേന്നോട് ആദ്യം ആയി ഒരു കാര്യം ചോദിച്ചതല്ലേ... ഞാൻ മറക്കോ.... ഇതെപ്പോ വാങ്ങി...

നീയെന്നോട് ചോദിച്ച അന്ന് തന്നെ.. അന്നോ... അപ്പൊ ഇതാരും കണ്ടില്ലേ... എല്ലാരും കണ്ടു... അനുനുള്ളതാന്ന് പറഞ്ഞു... അയ്യേ... അവരൊക്കെ എന്താ വിചാരിച്ചു കാണാ... എന്തോന്ന് അയ്യേ... അത് ഒരു കുഴപ്പം ഇല്ലാ... എന്നാലും... ഒരെന്നാലും ഇല്ലാ.. ഞാൻ നിന്നോട് ഇന്നലെ രാത്രി പറഞ്ഞ അടുത്ത ഗിഫ്റ്റ് ആണ് ഇത്... ഇഷ്ടായോ.. മ്മ് ഒരുപാട്.. ഇത് എന്റെ അത്ര തന്നെ ഉണ്ട് ലെ... മ്മ്... നീയേ ചെന്ന് ഫ്രഷ് ആവു... അവന്മാർ നയ്റ്റ് റിസപ്ഷൻ വച്ചിട്ടുണ്ട്... ഫ്രഷ് ആയി ക്ഷീണം മാറുമ്പോഴേക്കും അവര് എത്തും... ചെല്ല്... അവളെ വിട്ട് കൊണ്ട് അവൻ പറഞ്ഞു... അവള് അവനെ നോക്കി ഒന്ന് ചിരിച് കൊണ്ട് ഫ്രഷ് ആവാൻ കയറി......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story