മഞ്ഞുപോലെ ❤️: ഭാഗം 42 || അവസാനിച്ചു

രചന: നീല മഴവില്ല്
ബാൽക്കണിയിൽ ഊഞ്ഞാലിൽ കിടന്ന് ദച്ചുനേം നെഞ്ചത്തു കിടത്തി പാട്ട് പാടി ഉറക്കാണ് അനു... 🎵ഒരു കുഞ്ഞി കാലല്ലേ... കളം തീർത്തു മണ്ണിൽ... നറു വെണ്ണ കുടമല്ലേ... ഉടക്കുന്നു കള്ളൻ... ഒരു കുഞ്ഞി കാലല്ലേ.... കളം തീർത്തു മണ്ണിൽ.... നറു വെണ്ണ കുടമല്ലേ... ഉടക്കുന്നു കള്ളൻ...🎵 🎵ആട്ടുതൊട്ടിൽ പാട്ട് മൂളി കൂട്ടിരിക്കാം കുഞ്ഞാവേ നെഞ്ചിനകത്ത് കിടന്നുറങ്ങും മായ പൂമൈനേ....🎵 അതും പാടി സിദ്ധു അടുത്ത് വന്നിരുന്നു തൊട്ടിൽ ആട്ടി.... അനു പെട്ടെന്ന് അവന്റെ ശബ്ദം കേട്ട് ഞെട്ടിയെങ്കിലും പിന്നെ ചിരിച്ചു കൊണ്ട് അവനെ നോക്കി.... സിദ്ധു ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... 🎵വാവാവോ വാവേ.... വന്നുമ്മകൾ സമ്മാനം.....🎵 പെട്ടെന്ന് പാട്ട് കേട്ട് രണ്ടും ഞെട്ടി സൈഡിൽ ക്ക് നോക്കിയപ്പോ ഫുൾ ഫാമിലി മുന്നിൽ.... അനു രണ്ട് കണ്ണും അടച്ചു എരി വലിച്ചു, ഒറ്റക്കണ്ണ തുറന്ന് അവരെ നോക്കി... ഇളിച്ചു കൊടുത്തു ദച്ചു ഉറങ്ങിയോ വാവേ.... വല്യേട്ടൻ ആക്കി കൊണ്ട് ചോദിച്ചു... ദീപ്തി വന്നു ദച്ചുനെ കയ്യിൽ എടുത്തു..
അനു എണീക്കാൻ നിന്നതും സഞ്ജു കീർത്തിയുടെ കയ്യിൽ ഉള്ള സച്ചുവിനെ (സംഗീത്) എടുത്തു അവളെ നെഞ്ചത്തു വച്ചു കൊടുത്തു... എന്തായാലും കിടന്നതല്ലേ... ഇതിനെകൂടി ഉറക്കിട്ട് വന്ന മതി കേട്ട്യോനും കേട്ട്യോളും... അതിന് പാല് കൊടുക്കണം... കീർത്തി അനുന്റെ കയ്യിൽ നിന്നും കുഞ്ഞിനെ എടുത്തോണ്ട് പറഞ്ഞു... നേരം പതിനൊന്ന് മണി കഴിഞ്ഞു പിള്ളേരെ... പോയി കിടന്നുറങ്ങാൻ നോക്ക്... രേവതി എല്ലാരേം നോക്കി പറഞ്ഞപ്പോ അച്ഛനും അത് ശരി വച്ചു എല്ലാരോടും പോവാൻ പറഞ്ഞു... അന്ന ശരി ഗുഡ് നൈറ്റ്... അനു... നാളെ പാക്കലാം... വല്യേട്ടൻ അതും പറഞ്ഞു റൂമിലേക്ക് വിട്ടു... പിന്നാലെ ദീപ്തി എടത്തിയും അപ്പൊ ഞങ്ങളും... ശുഭ നിദ്ര... സുഗ നിദ്ര... സഞ്ജു വും കീർത്തിയും പിന്നാലെ വിട്ടു... ഇനി ഇവിടെ നിക്കണ്ട... ചെല്ല് ചെന്ന് കിടക്കാൻ നോക്ക്.... അമ്മ അതും പറഞ്ഞു താഴേക്ക് പോയി... സിദ്ധു അനുനേ നോക്കി... അന്ന പിന്നെ നമ്മക്കും വിട്ടാലോ... അനു ചിരിച്ചോണ്ട് അവന്റെ കൂടെ റൂമിലേക്ക് പോയി വാവേ... മ്മ്‌മ്മം...
കീർത്തി എടത്തിനേം കുഞ്ഞിനേം എല്ലാ ചടങ്ങും കഴിഞ്ഞു ഇങ്ങോട്ട് കൊണ്ട് വന്നു... അതെനിക്ക് അറിഞ്ഞൂടെ... ഞാനും ഈ വീട്ടിൽ തന്ന്യാ... അളിയനും ഗുഡ് ന്യൂസ് കേൾപ്പിച്ചു... ആഹ്... അതിനിപ്പോ എന്താ... ഒന്നൂല്ലേ.... ആഹ്... അമ്മ പറഞ്ഞു എടത്തിക്ക് ഇപ്പൊ ഫുൾ റെസ്റ്റ് ആണെന്ന്... ഞാൻ കുറച്ചീസം അവിടെ ചെന്ന് നിക്കട്ടെ സിദ്ധു ഏട്ടാ...😜 പുല്ല്... ഞാനൊന്നും പറഞ്ഞില്ല.... അനു അടക്കി പിടിച്ച് ചിരിച്ചു.. അതില്ലേ വാവേ... പറഞ്ഞോളൂ..... നമ്മക്കും വേണ്ടേ.... ന്ത്... അല്ല,,, ദച്ചുനും സച്ചുനും അച്ചുനും ഒരു കൂട്ടൊക്കെ.... ദച്ചുന് കൂട്ടിനല്ലേ സച്ചു... അച്ചുന് കൂട്ടിനുള്ള ആള് കുറച്ചു കഴിഞ്ഞ വരൂലോ.... അപ്പൊ നമ്മക്ക് വേണ്ടന്നാണോ...😕 അങ്ങനെ ഞാൻ പറഞ്ഞോ.... സമയം ആവുമ്പോ അതും വരും☺ അവന്റെ മടിയിലേക്ക് കിടന്നു കൊണ്ട് അനു പറഞ്ഞു... സിദ്ധു വും ചിരിച്ചു... കുറെ സമയം രണ്ടും ഓരോന്ന് പറഞ്ഞിരുന്നു.... പെട്ടെന്ന് രണ്ടാളും സൈലന്റ് ആയി,,കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു.... രണ്ടാളും വാച്ചിൽ ഒന്ന് നോക്കി പിന്നെ പരസ്പരം നോക്കി... ഹാപ്പി ആനിവേഴ്സറി സിദ്ധു ഏട്ടാ... ഹാപ്പി ബർത്ത് ഡേ വാവേ.... രണ്ടാളും ഒരുമിച്ചു പരസ്പരം പറഞ്ഞു... ഹേ... ഞാൻ ഫസ്റ്റ് ഞാൻ ഫസ്റ്റ്... അനു തുള്ളി ചാടി അയ്യടി... രണ്ടാളും ഒരുമിച്ചു തന്ന്യാ പറഞ്ഞേ...
ഞഞഞ്ഞാ... എവിടെ... എന്റെ ഗിഫ്റ്റ് എവ്ടെ.... കൈ നീട്ടി കൊണ്ട് അനു ചോദിച്ചു സിദ്ധു ചിരിച്ചു കൊണ്ട് കബോർഡിൽ നിന്ന് ഒരു കുഞ്ഞി ബോക്സ് എടുത്തു കൊണ്ട് വന്നു അനുന്റെ കയ്യിൽ കൊടുത്തു ഉള്ളിൽ ഒരു റിങ് ആയിരുന്നു... അനു അതെടുത്തു നോക്കി... പ്ലാറ്റിനം ആണ്... സൂക്ഷിച്ചു നോക്കിയാൽ ഉള്ളിലായി ചെറുതായി S❤A എഴുതിയത് കാണാം... അനു ചിരിച്ചു കൊണ്ട് സിദ്ധു നെ നോക്കി... അവൻ ഇഷ്ടായോ ന്ന് പുരികം പൊക്കി ചോദിച്ചു... അവൾ ആ മോതിരം അവന്റെ കയ്യിൽ വച്ചു കൊടുത്തു വിരൽ നീട്ടി.. അവൻ ചിരിച്ചു കൊണ്ട് അത് അവൾക്ക് ഇട്ട് കൊടുത്തു... ഹാപ്പി ആനിവേഴ്സറി.. നെറ്റിയിൽ ഒരുമ്മ കൊടുത്തു കൊണ്ട് പറഞ്ഞു... അവളും കൊടുത്തു ഒരുമ്മ... പിന്നെ അല്ല,,, എനിക്ക് ഗിഫ്റ് ഒന്നും ഇല്ലേ.. സിദ്ധു അവളെ നോക്കി ചോദിച്ചു അനു ഒരു ബോക്സ് എടുത്തു അവനു നേരെ നീട്ടി... അവൻ അവളെ ഒന്ന് നോക്കി തുറന്ന് നോക്കി.... കപ്പിൾ വാച്ച് ആയിരുന്നു അതിൽ.... എങ്ങനിണ്ട്... മ്മ്‌മ്മം കൊള്ളാം... ഞാൻ ചുമ്മാ ചോദിച്ചതാര്ന്നു... ണ്ടാവും ന്ന് കരുതിലാ...
ചെറുതെന്തേലും ഒപ്പിക്കാം ന്ന കരുത്തിയെ... പിന്നെ ഇങ്ങനായി... അല്ല,,, bd ആയിട്ട് ആരും വിളിച്ചില്ലല്ലോ വീട്ടിന്ന്... ഞങ്ങ ഉത്രാടത്തിനാ ആഘോഷിക്കാർ... കഴിഞ്ഞ കൊല്ലം ഓണത്തിന് ഞാൻ ഇവിടാർന്നില്ലേ... അതാ അന്ന് കേക്ക് മുറിച്ചേ... ഹാ അങ്ങനെ... എന്നാ പിന്നെ നമ്മക്ക് കിടന്നാലോ...😜😜 അതിനെന്താ... കിടക്കാലോ... നല്ല ക്ഷീണം...😁 മോൾക്ക് ക്ഷീണം ലെ... വാ ശരിയാക്കി തരാ.... സിദ്ധു ചിരിച്ചു കൊണ്ട് അനുനേം കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു... ######################## ഇന്നാണ് കിച്ചുന്റേം അമ്മുന്റേം കല്യാണം.... പെൻപടകളൊക്കെ അമ്മുന്റെ വീട്ടിലും ആണുങ്ങൾ ഒക്കെ കിച്ചുന്റെ വീട്ടിലും കോർചൂസായി വന്നിട്ട്... രാവിലെ എണീറ്റ് എല്ലാരും ആദ്യം അമ്മുനെ ഒരുക്കാൻ നിന്നു... പിന്നെ ഓരോരുത്തർ ആയിട്ട് ഒരുങ്ങാനായി പോയി... പെണ്ണുങ്ങൾ എല്ലാരും പല കളർ സാരി ആയിരുന്നു. ആണുങ്ങളും കളർ ചേഞ്ച് ഷർട്ടും അതേ കരയുള്ള വൈറ്റ് മുണ്ടും... എട്ടു മണിയോടെ എല്ലാവരും അമ്പലത്തിൽ എത്തി...
കിച്ചുവും കൂട്ടരും നേരത്തെ എത്തിയിരുന്നു.. കിച്ചുവിനേയും അമ്മുവിനെയും തൊഴാനായി അമ്പലത്തിന്റെ ഉള്ളിലേക്ക് പറഞ്ഞയച്ചു... അവര് പോയതിന്റെ പിന്നാലെ തന്നെ പടകളും വിട്ടു ഒമ്പതിനും പത്തിനും ഇടക്കുള്ള ശുഭ മുഹൂർത്തത്തിൽ കിച്ചു അമ്മുവിന്റെ കഴുത്തിൽ താലി ചാർത്തി.. പിന്നെ ഫോട്ടോ ഷൂട്ട് ആയിരുന്നു... വന്നോരും പോണോരും ഒക്കെ സ്റ്റേജിൽ കേറി ഫോട്ടോ എടുക്കാൻ നിന്ന്... ചിരിച്ചു ചിരിച്ചു രണ്ടാളും ഒരു വിധമായി.. ഫുഡ് കഴിക്കാൻ പടകളെല്ലാം ഒരുമിച്ചാണ് ഇരുന്നത്... പഴേ പോലെ കളികളും തമാശകളുമായി പരസ്പരം വാരി കൊടുത്തും കഥകൾ പറഞ്ഞും അവര് ഭക്ഷണം കഴിച്ചു.... വൈകീട്ട് കിച്ചുന്റെ വീട്ടിലെ റിസപ്ഷൻ സിദ്ധുൻറേം അരുണിൻറേം വകയായിരുന്നു... സിദ്ധു ൻറേം അനുന്റേം റിസപ്ഷൻ പോലെ അതും അടിപൊളി ആക്കി റീസെപ്ഷന്റെ ഇടയിൽ ഓടി നടക്കുമ്പോ അരുണിന്റെ അച്ഛനും ഋതുടെ അച്ഛനും കാര്യമായി എന്തൊക്കെയോ പറയണത് അരുൺ ശ്രദ്ധിച്ചു... അവൻ കുറച്ചു നേരം നോക്കി നിന്നെങ്കിലും പിന്നെ കിച്ചു വന്നു വിളിച്ചപ്പോ പിന്നാലെ പോയി... വീട്ടിലെത്തിയപ്പോ അച്ഛൻ പറഞ്ഞു കല്യാണ തിയതി മാറ്റി ന്ന്... അമ്മയും അരുണും അച്ചുവും ഒന്ന് പരസ്പരം നോക്കി...
എങ്ങോട്ട് മാറ്റി ന്ന്... അമ്മ അച്ഛനെ ഒന്ന് നോക്കി മാർച്ചിൽ നിന്ന് ഡിസംബറിലേക്ക്.... അച്ഛൻ നീട്ടി കൊണ്ട് പറഞ്ഞു... അരുൺ അച്ചുവിനെ ഒന്ന് നോക്കി... അവൻ അടക്കി പിടിച്ചു ചിരിക്കാണ് അല്ല,,,, എന്താ അപ്പൊ പെട്ടെന്ന് തീരുമാനം മാറ്റിയെ... ഇവരെ ഇങ്ങനെ അതികം വിട്ടാ ശരിയാവില്ല ന്ന് തോന്നി.... രണ്ടിനും കറക്കം കുറച്ചു കൂടുതലാ.... ഇനി മൂന്ന് മാസം ഉള്ളു.... അതുവരെ കറക്കം ഒന്നും വേണ്ട... കേട്ടാ അരുണിനെ നോക്കി ഒരു വാർണിങ് പോലെ അച്ഛൻ പറഞ്ഞപ്പോ അരുൺ ചിരിച്ചു കൊണ്ട് തലയാട്ടി... എന്നിട്ട് അച്ചുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി.... നേരെ മുകളിലേക്ക് ഓടി ഫോണ് എടുത്തു ഋതുനെ വിളിച്ചു ######################## അനു... ഞാനിന്ന് കുറച്ചു ലേറ്റ് ആവും കാത്തിരിക്കേണ്ട... കിടന്നോട്ട...ഞാൻ ഫുഡ് കഴിച്ചേ വരൂ അല്ല സിദ്ധു ഏട്ടാ... ഞാൻ...ചെ കട്ട് ആക്കി.. എന്നുല്ലാത്ത പണി ന്താ ഇന്ന്.... ഇനി ഇപ്പൊ ഏത് നേരത്തണാവോ... അനു പിറുപിറുത്തു പന്ത്രണ്ട് മണി കഴിഞ്ഞാണ് സിദ്ധു വന്നത്... വീട്ടിൽ വന്ന് കേറുമ്പോ ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് ആണുങ്ങൾ ഒക്കെ വർത്താനം പറയുന്നുണ്ട്...
അമ്മയും ണ്ട് ഏയ്... നിങ്ങ ആരും ഉറങ്ങീലെ... ദേ അച്ഛനും മോനും ഇപ്പൊ വന്ന് കേറിയെ ഉള്ളു.. എല്ലാരും ഇപ്പോള കഴിച്ചേ... നീ കഴിച്ചോ രേവതി അവനെ നോക്കി ചോദിച്ചു... ആഹ്.. അമ്മേ ഞാൻ കഴിച്ചു... ഞാനൊന്ന് കിടക്കട്ടെ.. നല്ല തല വേദന സിദ്ധു അതും പറഞ്ഞു മുകളിലേക്ക് കയറി... അന്ന നീ കിടന്നോ.. ഞാൻ അനുനേ വിടാം... സിദ്ധു റൂമിൽ എത്തി ലേറ്റ് ഇട്ട് നേരെ ഫ്രഷ് ആവാൻ കയറി... അത് കഴിഞ്ഞു കിടക്കാനായി ബെഡിന്റെ അടുത്തേക്ക് വന്നപ്പോ ബെഡിൽ നിറയെ പേപ്പർ നിരത്തി ഇട്ടേക്കുന്നു... തല വേദന കാരണം കിടക്കാൻ വന്ന സിദ്ധുവിനു ബെഡ് നിറയെ പേപ്പർ കണ്ടതും നല്ല ദേഷ്യം വന്നു... കുഞ്ഞു കുട്ടി ആണെന്ന വിചാരം.. ഇതൊക്കെ എടുത്ത അതുപോലെ അടക്കി വച്ചൂടെ..ബെഡിൽ വലിച്ചിട്ടേക്കാ സിദ്ധു പിറുപിറുത്തു കൊണ്ട് കടലാസ് എല്ലാം പെറുക്കി എടുത്തു... മറഞ്ഞു കിടന്ന പേപ്പർ കണ്ണിലുടക്കിയതും അവൻ ഒരു സംശയതോടെ അതെടുത്തു നോക്കി... പിന്നെ എല്ലാ പേപ്പറും മറച്ചു നോക്കി... എന്തോ ഓർത്തെന്ന പോലെ ബെഡിലേക്ക് നോക്കിയതും അവിടെ ഇരിക്കുന്ന സദനം കണ്ട് അവന്റെ കണ്ണു രണ്ടും വിടർന്നു....
അത് കയ്യിലെടുത്തു അതിലേക്ക് തന്നെ നോക്കി നിന്നതും പിന്നിലൂടെ രണ്ട് കൈകൾ അവനെ വലയം ചെയ്തു ഹാപ്പി ബർത്ത് ഡേ അച്ഛേ... അവന്റെ കാതിലായി അനു പറഞ്ഞതും അവൻ വലത്തെ കയ്യിലുള്ള പ്രേഗ്നെൻസി കിറ്റിലേക്കും ഇടത്തെ കയ്യിലുള്ള പാപ്പറുകളിലേക്കും ഒന്നൂടെ നോക്കി അനുനേ പിടിച്ചു ഫ്രണ്ടിലേക്ക് നിർത്തി.. അനു ചിരിച്ചു കൊണ്ട് അവനെ നോക്കിയതും കണ്ണൊക്കെ നിറഞ്ഞു കൊണ്ട് സിദ്ധു ആണൊന്ന് തല ആട്ടി ചോദിച്ചു അതേ എന്ന് കാണിച്ചു കൊണ്ട് അനു അവന്റെ കയ്യ് എടുത്തു അവളുടെ വയറിൽ വച്ചു... സിദ്ധു അവളുടെ മുഖം രണ്ടു കൈ കൊണ്ടും കോരി എടുത്തു ചുംബനങ്ങൾ കൊണ്ട് മൂടി.... പിന്നെ മുട്ടുകുത്തി ഇരുന്ന് വയറിൽ അമർത്തി ചുംബിച്ചു... Thankyou... അവളെ നോക്കി അവൻ പറഞ്ഞു വീണ്ടും വയറിൽ മുഖം പൂഴ്ത്തി... അവരൊക്കെ അറിഞ്ഞോ... കുറച്ചു കഴിഞ്ഞു ഏഴെന്നേറ്റ നിന്നു അവൻ ചോദിച്ചു... അവൾ ഇല്ലെന്ന് തലയാട്ടി.. ആദ്യം സിദ്ധു ഏട്ടൻ അറിയണം ന്ന് തോന്നി... നീ ഡോക്ടറെ കാണിച്ചോ... കയ്യിലുള്ള പേപ്പറുകളിൽ നോക്കി സിദ്ധു ചോദിച്ചു ഇല്ല...
അത് ഞാൻ സിദ്ധു ഏട്ടന് സർപ്രൈസ് തരാൻ ഗൂഗിളിൽ നിന്നെടുത്തതാ... ഇളിച്ചു കൊണ്ട് അനു പറഞ്ഞപ്പോ സിദ്ധു ചിരിച്ചു കൊണ്ട് അവളെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... അവര് കിടന്നിട്ടുണ്ടാവില്ല... വാ... സിദ്ധു അതും പറഞ്ഞു അവളെ കൈ പിടിച്ചു താഴേക്ക് ഇറങ്ങി... പറഞ്ഞപോലെ എല്ലാവരും ഹാളിൽ തന്നെ ഇരിക്കുന്നുണ്ട്... കിടന്നില്ലേ.... സിദ്ധു ന്റെ ശബ്ദം കേട്ടതും എല്ലാം അവരെ നോക്കി... ഹാപ്പി bd സിദ്ധു..... എല്ലാവരും ഒരുമിച്ചു പറഞ്ഞു... നിനക്ക് തലവേദന ന്ന് പറഞ്ഞപ്പോ പരിപാടി മാറ്റി വച്ചു കിടക്കാൻ പോവാർന്നു... വല്യേട്ടൻ അവനെ നോക്കി പറഞ്ഞു കീർത്തി... കേക്ക് എടുത്തിട്ട് വാ സഞ്ജു കീർത്തിയെ നോക്കി പറഞ്ഞതും കീർത്തി പോയി കേക്ക് എടുത്ത് വന്നു അതിനുമുമ്പ് എല്ലാരോടും ഒരു കാര്യം പറയാനുണ്ട്... സിദ്ധു പതിയെ ഇളിച്ചോണ്ട് പറഞ്ഞതും എല്ലാരും അവനെ ഒന്ന് നോക്കി... അനു വേം സിദ്ധുന്റെ പുറകിലേക്ക് നിന്നു... എന്താടാ... അച്ഛൻ സിദ്ധു നെ നോക്കി ചോദിച്ചു അച്ഛാ.... അച്ഛൻ ഒന്നൂടെ മുത്തശ്ശൻ ആവാൻ പോവ...
ഇളിച്ചോണ്ട് തന്നെ സിദ്ധു പറഞ്ഞു പൂർത്തിയാക്കിയതും എല്ലാവരും ഒരു നിമിഷം ഒന്ന് ആലോചിച്ചു പിന്നെ എല്ലാ മുഖങ്ങളിലും പുഞ്ചിരി വിരിഞ്ഞു... രേവതി ഓടി വന്നു അനുനേ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മ വച്ചു.. പിന്നാലെ ദീപ്തിയും കീർത്തിയും വന്നു കെട്ടിപിടിച്ചു... വല്യേട്ടനും കുഞ്ഞേട്ടനും വന്ന് അനുനേ കെട്ടിപിടിച്ചു ഓരോ ഉമ്മ കൊടുത്തു... അച്ഛന്റെ വകയും കിട്ടി അപ്പൊ ഇന്ന് ശരിക്കും ആഘോഷിക്കാം.. വാ കേക്ക് മുറിക്കാ... സഞ്ജു പറഞ്ഞപ്പോ എല്ലാം കൂടി ടേബിളിന്റെ അടുത്തേക്ക് നടന്നു... ഇന്ന് അനു മുറിച്ച മതി കേക്ക്.. സനു അതും പറഞ്ഞു കേക്കിൽ സിദ്ധു ന്റെ പേര് എഴുതിയത് കൈ കൊണ്ട് തുടച്ചെടുത്തു നക്കി... എല്ലാവരും ചിരിച്ചു കൊണ്ട് വല്യേട്ടനെ നോക്കി... സിദ്ധു അനുന്റെ കൈ പിടിച്ചു കേക്ക് മുറിച്ചു... ആദ്യത്തെ കഷ്ണം അവൾക്ക് കൊടുത്തു.. പിന്നെ എല്ലാവർക്കും വായിൽ വച്ചു കൊടുത്തു... എല്ലവരും അവന് വാങ്ങിയ ഗിഫ്റ്റും കൊടുത്തു അനു... എന്താ വേണ്ടേ നിനക്ക്... എന്ത് വേണേലും പറഞ്ഞോ.. ഇനി നിന്റെ ദിവസാ... വല്യേട്ടൻ അനുനേ ചേർത്ത് പിടിച്ചോണ്ട് ചോദിച്ചു... അനു ചിരിച്ചു കൊണ്ട് ഒന്നും വേണ്ടന്ന് തലയാട്ടി പിറ്റേന്ന് കാശിയുടെ അടുത് പോയി ടെസ്റ്റ് ചെയ്തപ്പോ ഇരട്ടി മധുരം എന്നോണം ട്വിൻസ്..
പിന്നത്തെ ആഴ്ച്ച ആർന്നു അരുണിൻറേം ഋതുന്റേം കല്യാണോം.... അതും നല്ല അടിപോളി ആയി കഴിഞ്ഞു..... അനുനേ ആരും ഒന്നനങ്ങാൻ പോലും സമ്മതിച്ചില്ല... ഫുൾ കേറിങ് ആയിരുന്നു... കൊച്ചിന്റെ മാമന്മാരും അമ്മായിസും... ദിയടെ ചേച്ചീടെ കല്യാണം കഴിഞ്ഞു... ആ സമയം ദിയ മിത്ത്‌നെ അച്ഛനും അമ്മയ്ക്കും ഒക്കെ പരിചയപ്പെടുത്തി കൊടുത്തു... രണ്ടാൾക്കും മിത്തു നെ ഇഷ്ടായി... ദിയയുടെ ഇഷ്ടം തന്നെയായിരുന്നു അവരുടേം... ഐശു ന്റെ വീട്ടിൽ കല്യാണാലോചന മുറുകി തുടങ്ങി... ഐശുവിനാണെ വീട്ടിൽ പറയാൻ പേടി... മാത്രല്ല അവർക്ക് ഉടനെ കല്യാണം വേണം... രാഹുലിനാണെ കോഴ്സ് കഴിയാൻ ഇനിയും ഒരു കൊല്ലം ബാക്കി... അവസാനം പെണ്ണ്കാണൽ വരെയെത്തി കാര്യങ്ങൾ... ഐശു ആണേ രാഹുലിനെ വിളിച്ചു ഒരേ കരച്ചിൽ... അവൻ പാമാവധി സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും ഈ കല്യാണം നടന്ന ചത് കളയും ന്ന് പറഞ്ഞു ഐശു ഫോണ് വച്ചു പിറ്റേന്ന് പെണ്ണ് കാണാൻ വന്നവരുടെ മുന്നിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ചെന്ന് നിന്ന ഐശു കാണണത് ഇളിച്ചു കൊണ്ട് മുന്നിൽ ഇരിക്കുന്ന രാഹുലിനെ...
ആദ്യം ഒരു ഞെട്ടലും പിന്നീട് അതിയായ സന്തോഷവും തോന്നിയെങ്കിലും പെട്ടെന്ന് തന്നെ ആ മുഖം കൊട്ടക്ക് ചോക്കുന്നത് കണ്ട ഐശുവിന്റെ ഏട്ടൻ രാഹുലിനെ ഒന്ന് നോക്കി... എന്താണ് അളിയാ... പെങ്ങളെ മുഖം മാറിലോ... ഏതോ ഒരു കൊന്തൻ കാണാൻ വരുന്നുന്നും പറഞ്ഞു ഇന്നലെ വിളിച്ചു ഭയങ്കര കരച്ചിൽ ആയിരുന്നു... ഈ കല്യാണം നടന്ന ചത്ത് കളയും ന്ന പറഞ്ഞേക്കണേ... രാഹുൽ ഇളിച്ചോണ്ട് പതിയെ പറഞ്ഞു അടിപൊളി... അന്ന പിന്നെ അളിയൻ ചെന്ന് കിട്ടേണ്ടത് വാങ്ങിക്കോ... ഏട്ടൻ പറഞ്ഞപ്പോ രാഹുൽ ഒരു സംശയതോടെ അവനെ നോക്കി... അപ്പൊ ഏട്ടൻ ഫ്രൻഡിലേക്ക് നോക്കാൻ ആക്ഷൻ കാണിച്ചു എന്ന പിന്നെ പിള്ളേർക്ക് ഏതേലും സംസാരിക്കാനുണ്ടെ ആയിക്കോട്ടെ... ഐശുവിന്റെ അച്ഛൻ രാഹുലിന്റെ അച്ഛനെ നോക്കി പറഞ്ഞതും രാഹുൽ ഞെട്ടി ഏട്ടനെ നോക്കി... ചെല്ലളിയാ... ഇളിച്ചോണ്ട് ഏട്ടൻ പറഞ്ഞപ്പോ അവൻ വേണ്ടെന്ന് തലയാട്ടി ഐശുവിനെ നോക്കി... അവൾ ഒന്ന് കനത്തിൽ ചിരിച്ചു റൂമിലേക്ക് നടന്നു...
എല്ലാരേം ഒന്ന് നോക്കി രാഹുലും പിന്നാലെ പോയി.... അളിയാ.. ഒന്ന് നിന്നെ... റൂമിലേക്ക് കേറാൻ നേരമാണ് പിന്നിൽ നിന്ന് ഏട്ടൻ വിളിച്ചേ എന്താ അളിയാ... രാഹുൽ ആളെ നോക്കി ചോദിച്ചു... ഇത് വച്ചോ... ആവശ്യം വരും ഒരു ടൗവൽ കയ്യിൽ കൊടുത്തൊണ്ട ഏട്ടൻ പറഞ്ഞു... ഇത്??? രാഹുൽ ഒരു സംശയത്തിൽ ഏട്ടനെ നോക്കി... അവൾ അടി തുടങ്ങിയ ഇത് വായിൽ കുത്തി കേറ്റിക്കോണം...😁😁 ശബ്ദം പുറത്തു വരരുത്... ഒക്കെ😜😜 😬അളിയാ.....😬 രാഹുൽ പല്ല് കടിച്ചു ആളെ ഒന്ന് നോക്കി റൂമിലേക്ക് കടന്നു... പ്രതീക്ഷിച്ച പോലെ ആദ്യം മൊത്തത്തിൽ ഒന്ന് പിച്ചി മാന്തി എടുത്തു... അത് കഴിഞ്ഞപ്പോ പിന്നെ സ്നേഹ പ്രകടനം... രാഹുൽ റൂമിൽ നിന്ന് ഇറങ്ങിയതും ഐശു നേരെ ഏട്ടന്റെ അടുത്തേക്ക് വിട്ടു... അല്ല,,ഐശു ഈ കല്യാണം വേണ്ടല്ലേ... ഇത് നടന്ന നീ ചത്തു കളയും ന്നൊക്കെ പറഞ്ഞല്ലോ... അവിടെയും കൊടുക്കേണ്ടതൊക്കെ കൊടുത്തു വീട്ടി... ഇത് നടന്നില്ലേ ഞാൻ ചാവും നോക്കിക്കോ... ഏട്ടനെ നോക്കി കലിപ്പിൽ പറഞ്ഞു... ഏട്ടന്റെ നോട്ടം കണ്ടപ്പോ ഒന്ന് ഇളിച്ചു കൊടുത്തു ആറു മാസം കഴിഞ്ഞു കല്യാണം തീരുമാനിച്ചു...
രാഹുൽ ഇക്കൊല്ലം കഴിഞ്ഞു ജോലിക്ക് കേറി സെക്കന്റ് യർ ഡിസ്റ്റൻസ് ആയി ചെയ്യാൻ തീരുമാനിച്ചു... ഗ്രൂപ്പിൽ കാര്യം പറഞ്ഞപ്പോ അനു ന്റെ കമെന്റ് Fresher's day reloaded 😂 ######################## പറഞ്ഞു വച്ച പോലെ ആറു മാസം കഴിഞ്ഞപ്പോ അവരെ കല്യാണോം കഴിഞ്ഞു... ഐശു രണ്ട് മാസം ലീവ് എടുത്തു... മറ്റൊരു സന്തോഷ വാർത്ത എന്തെന്നാൽ അമ്മുവും ഋതുവും പ്രേഗിനെന്റ് ആണ്.. അനു നു 7 മാസവും അമ്മുന് ആറു മാസവും ഋതുന് മൂന്ന് മാസവും മൂന്നും വീട്ടിൽ ഇരുന്നാണ് തിർഡ് യർ പഠിപ്പ്... പടിക്കുന്നൊന്നും ഇല്ല... അങ്ങാനാണ് പേര്..😝 ചുരുക്കി പറഞ്ഞ ഇപ്പൊ കോളേജിൽ അച്ചുവും മിതുവും ദിയയും ലച്ചുവും മാത്രേ ഉള്ളു... ദിയക്ക് ഒറ്റക്കായ സങ്കടം ആണ്... മിത്തു ഉള്ള കാരണം ദിയ പോകുന്നു എന്ന് മാത്രം... ★★★★★ വാവേ... എന്തേലും വേണോ...
നീ ഒന്നും വേണം ന്ന് പറയുന്നില്ലല്ലോ... നിനക്ക് സാദാരണ ഗർഭിണികൾക്കുള്ള ആഗ്രഹങ്ങൾ ഒന്നും ഇല്ലേ.... അനു ന്റെ മടിയിൽ കിടന്ന് കുഞ്ഞുങ്ങളോട് വർത്താനം പറഞ്ഞിരിക്കലെ സിദ്ധു ചോദിച്ചു... അതിനെനിക്ക് ആഗ്രഹിക്കാൻ സമയം കിട്ടണ്ടേ സിദ്ധു ഏട്ടാ... അപ്പോഴേക്ക് മുന്നിൽ എത്തിച്ചു തരും വല്യേട്ടനും കുഞ്ഞേട്ടനും... കീർത്തി ഏടത്തി ഗർഭിണി ആയിരിക്കുമ്പോ ഞാൻ കണ്ടിട്ടില്ല കുഞ്ഞേട്ടന് മാവിൽ കേരണത്...😃 വല്യേട്ടൻ എന്തൊക്കെയാ വാങ്ങി തരണേ... നീ അവരെ പൊന്നാര അനിയത്തി കുട്ടി അല്ലെ... ഏട്ടന്മാരു അമ്മയോട് എപ്പോഴും പറയും എനിക്ക് പകരം പെണ്കുഞ്ഞിനെ പ്രസവിച്ചൂടർന്നോ.. എന്നെ കഴിഞ്ഞു ഒരനിയതിനെ തന്നോടർന്നോ ന്നൊക്കെ... കീർത്തി ഏടത്തി വന്നപ്പോ വല്യേട്ടൻറെ പരാതി മാറി.. നീ വന്നതോടെ കുഞ്ഞേട്ടൻറേം...😍 എന്റെ ഭാഗ്യ സിദ്ധു ഏട്ടാ ഈ ഫാമിലി... അച്ഛൻ അമ്മ ഏട്ടന്മാര് ഏടത്തിമാര്... പിന്നെ സിദ്ധു ഏട്ടനും... കുനിഞ്ഞു അവന്റെ നെറ്റിയിൽ ഒന്ന് മുത്തി കൊണ്ട് അനു പറഞ്ഞു.. നിനക്ക് വിഷമം ഉണ്ടോ... വീട്ടിൽ നിക്കാൻ ഞാൻ സമ്മതിക്കാത്തത് കൊണ്ട്... പിന്നെ... എന്റെ അച്ഛനും അമ്മയ്ക്കും ഇല്ല പരാതി.. പിന്ന്യ എനിക്ക്... അവിടെ ഏടത്തി വന്നു... അമ്മക്ക് നോക്കാൻ വാവ ഉണ്ടല്ലോ...
മാത്രല്ല എനിക്കും വാവകൾക്കും അവരെ അച്ഛന്റെ അടുത് നിക്കാനാ ഇഷ്ടം😉 സിദ്ധു ചിരിച്ചു കൊണ്ട് കണ്ണടച്ചു കിടന്നു... എട്ടാം മാസത്തിന്റെ അവസാനം അനുനു പൈൻ വന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയി... മക്കളെ... അമ്മയെ വേദനിപ്പിക്കല്ലേ ട്ട... വേഗം വയോ... അനുന്റെ വയറിൽ മുഖം ചേർത്ത അത് പറയുമ്പോ സിദ്ധുന്റെ ശബ്ദം ഇടറിയിരുന്നു... അനുന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു ലേബർ റൂമിലേക്ക് പറഞ്ഞയക്കുമ്പോ അവൾ അവനൊന്ന് ചിരിച്ചു കൊടുത്തു വേം വരാ ന്ന് പറഞ്ഞു... അഞ്ചുമണിക്കൂർ കഴിഞ്ഞാണ് ഒരു നഴ്‌സ് വന്നു പ്രസവവിവരം പറഞ്ഞത്... രണ്ടും പെണ്കുട്ടി ആണു ട്ടോ... ഒരു കുഞ്ഞിനെ സിദ്ധുവും മറ്റേതിനെ രേവതിയും എടുത്തു ######################## Two years later....😉 പാതിരാത്രി ശാന്തമായ അന്തരീക്ഷം സാക്ഷി നിർത്തി ഹിൽടോപ്പിൽ വട്ടം കൂടി ഇരിക്കയാണ് വാനര പടകൾ... അംഗ സംഖ്യ പതിനേഴര😉 അതായത് ഉത്തമ പന്ത്രണ്ട് എണ്ണത്തിനെ പരിചയപ്പെടുത്തണ്ടല്ലോ.... No. 13&14 അനശ്വര സിദ്ധാർഥ് and ആർത്തന സിദ്ധാർഥ്💙
(രണ്ട് വയസ്സ്) No. 15 അർച്ചന കിഷോർ (രണ്ട് വയസ്സ്) No. 16 ശ്രീഹരി അരുൺ (രണ്ട് വയസ്സ്) No.17 ഗ്രീഷ്മ രാഹുൽ (ഒരു വയസ്സ്) ദിയ യും മിത്തവും ബേബിക്കുള്ള വൈറ്റിങ്ങിൽ ആണ്... മൂന്ന് മാസം ആയി... അതാണ് അര കണക്ക്😝 അച്ചുവും ലച്ചുവും just married😁 അപ്പൊ എല്ലാം ഒക്കെ ആയില്ലേ... അരുണിനും ഋതുനും ആണ്കുട്ടി ആണ്... ബാക്കി നാല് പെണ്കുട്ടികളും😃 (അതാർക്കുള്ളതാണോ എന്തോ😝😝) ഗ്രീഷു പിച്ച വച്ചു നടക്കാൻ ശ്രമിക്കാണെങ്കിൽ ബാക്കി മൂന്നും ഓടി കളിക്കാന്... പടകളൊക്കെ വട്ടത്തിൽ ഇരുന്ന് നടുവിലാണ് അവരെ നിർത്തിയേക്കണ.... ഇല്ലേ താഴെന്ന പെറുക്കി എടുക്കേണ്ടി വരുംന്നറിയാ... ഹിൽ ടോപ്പിലാണെ😉 സമയം അഞ്ചും കഴിഞ്ഞു അഞ്ചരയും കഴിഞ്ഞു ആറിലേക്ക് അടുത്തൊണ്ട് ഇരിക്കാണ്... സൂര്യൻ കിഴക്കേ ചക്രവാളത്തിൽ നിന്ന് പതിയെ പ്രകാശം പരത്തി ഉയർന്നു വരുന്ന കാഴ്ചക്ക് സാക്ഷ്യം വഹിച്ചു കൊണ്ട് മഞ്ഞുപോലെ ടീം നിങ്ങളിൽ നിന്ന് വിട പറയുകയാണ്.... ഇതുവരെ കൂടെ നിന്ന എല്ലാവർക്കും ഒത്തിരി സ്നേഹം....💙💙