മഞ്ഞുപോലെ ❤️: ഭാഗം 5

manjupole

രചന: നീല മഴവില്ല്

SIDHARTH-MBA FINAL YEAR സിദ്ധു തലയിൽ കൈ വച്ച് നിന്നു... ശെടാ എന്നാലും ഇതെങ്ങനെ...🤦‍♂️ ഇവള്മാർക്ക് ഇതൊക്കെ എങ്ങനെ കറക്റ്റ് ആയി കിട്ടുന്നു...🤔 വേറെ വഴിയില്ലതെ സിദ്ധു സ്റ്റേജിലേക്ക് കയറി... മിതു ൻറെ കയ്യിലെ ബൗളിൽ നിന്നും ഒരു തുണ്ട് എടുത്തു വായിച്ചു... Jealous lover... സിദ്ധു വായിച്ചതും അനുവും സിദ്ധുവും പരസ്പരം നോക്കി... വായിച്ചപ്പോ സന്തോഷം തോന്നിയെങ്കിലും ഇവളാണല്ലോ എന്നോർത്തപ്പൊ തന്നെ പണി പിന്നാലെ വരും എന്ന് സിദ്ധു ഊഹിച്ചു... അപ്പൊ മനസ്സിലായല്ലോ ലെ... തന്റെ കാമുകൻ മറ്റൊരു പെണ്ണുമായി സംസാരിക്കുമ്പോ കാമുകി ക്ക് തോന്നുന്ന ഫീലിംഗ്സ്... കാമുകനോടുള്ള പ്രതികരണം... അന്ന തുടങ്ങിക്കോ ന്നും പറഞ്ഞു നല്ലൊരു ഇളി പാസാക്കി അച്ചു സ്ഥലം വിട്ടു... സിദ്ധു തനിക്ക് പ്രത്യേകിച്ചു പണിയൊന്നും ഇല്ലല്ലോ ന്നു മനസ്സിലാക്കി ഒരു മൂലയിൽ ചെന്ന് നിന്നു... അനു ചങ്കുകളെ നോക്കി... അവിടെ thumbs up കൊടുത്ത് പ്രോത്സാഹിപ്പിക്കുകയാണ്... കിച്ചു നെ നോക്കിയപ്പോ plz അവനു എന്തേലും ഒരു പണി കൊടുക്ക് എന്ന് കേഴുന്ന പോലെ😁

അനു ഇത്തിരി ദേഷ്യത്തിൽ സിദ്ധുവിന്റെ അടുത്തേക്ക് നടന്നു ഡോ ഏതാ ആ പെണ്ണ്... സിദ്ധു ഒന്ന് ചുറ്റും നോക്കി... ഏത് പെണ്ണ് 🤨?? ഓഹോ എന്നേക്കാൾ വലിയ അഭിനെതാവോ ഒന്നാത്മകതിച്ചു കൊണ്ട് അനു അവനെ ഒന്ന് കണ്ണ് കൂർപിച്ചു നോക്കി... ഇപ്പൊ തന്റെ അടുത്ത് ന്ന് പോയ ആ പുട്ടി ഏതാന്ന്.. അതോ... ഫ്രണ്ട് ആ... ഓഹോ വർത്താനം കണ്ടിട്ട് വെറും ഫ്രണ്ട് ആന്ന് തോന്നിയില്ലല്ലോ.. സത്യായിട്ടും ഫ്രണ്ട... കാമുകൻമാരുടെ അനുനയ സ്വഭാവം സിദ്ധു പുറത്തെടുത്തു... ഇനി അങ്ങാനും ഇവള് പിടിച്ചു കടിചലോ... (ഏയ് കുരയ്ക്കും പട്ടി കടിക്കില്ലന്ന ശാസ്ത്രം... 😉 ല്ലേ) ഉവ്വ... തന്നോട് ഞാൻ ആയിരം വട്ടം പറഞ്ഞിണ്ട് കോളേജിൽ വച്ച് ഇങ്ങനെ കണ്ട പെണ്ണുങ്ങളോടോന്നും ഒട്ടി ഉരുമി സംസാരിക്കാൻ നിക്കരുത് ന്ന്... ദൈവമേ... ടാസ്‌കിനോട്‌ ഇവൾക്ക് ഇത്രേം ആത്മാർത്ഥതയോ...🤔 സിദ്ധു ആത്മകതിച്ചു കൊണ്ട് അവളെ ഒന്നൂടെ നോക്കി... തനിക് സംസാരിക്കണം എങ്കി നീ അവളേം കൊണ്ട് വല്ല ബീച്ചിലോ പാർക്കിൽലോ പോയി സംസാരിച്ചോ... ആഹ് അങ്ങനെ പണ...ഞാനും വിചാരിച്ചു..

ഇവളെന്താ പെട്ടെന്ന് ബോധം വച്ചോ ന്നൊക്കെ... സിദ്ധു ആലോചിച്ചു കൊണ്ട് അവളെ നോക്കി പല്ല് ഞെരിച്ചു... കിച്ചുനേം അരുണിനെo നോക്കിയപ്പോ തൊള്ളയും തുറന്ന് നിപ്പുണ്ട്... ഇതൊക്കെ പ്രതീക്ഷിച്ചത് കൊണ്ട് സിദ്ധുന് ഞെട്ടൽ ഒന്നും ഇല്ലാ .. ടാ അരുണേ...😕 ഞെട്ടൽ മാറാതെ തന്നെ കിച്ചു വിളിച്ചു... എന്താടാ....😟 മറുപടിയും അതെ ടോണിൽ... നമ്മക്ക് പറ്റിയ വല്യ ഒരു തെറ്റ് എന്താന്നറിയോ...🧐 മ്മ്മ് എന്താ...🙄 നമ്മള് സെലക്ട്‌ ചെയ്യുമ്പോ ഒരേ ഗ്രൂപ്പിൽ നിന്ന് ഒരിക്കലും നോക്കാൻ പാടില്ലായിരുന്നു.... അല്ലേ ആർക്കെങ്കിലും നല്ലതിനെ കിട്ടിയേനെ...😔 ശരിയാ... സ്വല്പം ബുദ്ധിയെങ്കിലും ഉണ്ടായേനെ..😌 അരുൺ ദയനീയമായി അച്ചു വിനെ ഒന്ന് നോക്കി... എനിക്ക് വേണ്ടി കണ്ടെത്താൻ നിനക്ക് നല്ല ഒന്നിനേം കിട്ടിയില്ലേ😌 എന്നായിരുന്നു ആ ദയനീയതക്ക് പിന്നിൽ.... 😂 അനു അപ്പോഴേക്കും ബാക്കി സംസാരിച്ചു തുടങ്ങിയിരുന്നു.. ഇവിടെ പൊതുവെ എല്ലാരുടെയും മുന്നിൽ ഞാനാണ് നിന്റെ ക്യാമുകി..

. അപ്പൊ അവർക്ക് മുന്നിൽ എങ്കിലും താൻ നിന്റെ ഈ കോഴി പണി ഒന്ന് നിർത്തി വക്ക്.. അതിനെങ്ങനാ.. പട്ടിടെ വാല് പന്തിരാണ്ട് കൊല്ലം കുഴലിലിട്ടാലും നിവരൂലല്ലോ...😏 ഇനി മേലാക്കം താൻ കോളേജിൽ വച്ച് വല്ലവളുമാരോട് സംസാരിക്കണ കണ്ട...!!! ഒരു ഭീഷണി പോലെ പറഞ്ഞു നിർത്തി അനു തിരിഞ്ഞ് നടന്നു... അനു, ഒന്ന് നിന്നെ... പുറകിൽ നിന്ന് സിദ്ധു ൻറെ വിളി കേട്ടു എല്ലാരും അവനെ നോക്കി... അനു തിരിഞ്ഞ് നിന്നു അവനെ നോക്കി എന്തെ എന്നാ മട്ടിൽ പുരികം പൊക്കി... അപ്പൊ അവൻ അവളെ കൈ മാടി വിളിച്ചു... പണി വരുന്നുണ്ടവറാച്ചാ.... മനസ്സിൽ പറഞ്ഞു കൊണ്ട് അനു അവന്റെ അടുത്തേക്ക് നടന്നു... അവള് അടുത്തെത്തിയതും സിദ്ധു സദസ്സിന് നേരെ തിരിഞ്ഞു... പറഞ്ഞു തുടങ്ങി.. അപ്പൊ എല്ലാർക്കും പറഞ്ഞത് മനസ്സിലായല്ലോ... പൊതുവെ ഇവിടെ എന്റെ ക്യാമുകി ആരാ... അനുൻറെ അതെ ടോണിൽ സിദ്ധു ചോദിച്ചു കഴിഞ്ഞതും പിള്ളേർ എല്ലാരും കൂടി ഉറക്കെ ""അനു...."" എന്ന് കൂകി... ആക്കൂട്ടത്തിൽ ഋതുവും ഐശുവും അമ്മുവും ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു സത്യം😂😂

അപ്പൊ ഇനി അനു നിങ്ങൾക്ക് ആരാ... ബോയ്സിന്റെ സൈഡിൽ നോക്കി അവൻ ചോദിച്ചതും ""പെങ്ങൾ"" എന്നെല്ലാരും കൂടി ഒറ്റ വാക്കിൽ ഉറക്കെ പറഞ്ഞപ്പോ അനു രണ്ട് കൈ കൊണ്ടും ചെവി രണ്ടും പൊത്തി പിടിച്ചു കണ്ണടച്ചു നിന്നു... ആഹ്... അപ്പൊ ഇനി നിങ്ങടെ പെങ്ങൾക്ക് എല്ലാരും കൂടി ഒരു കയ്യടി കൊടുത്തേ... സദസ്സ് മുഴുവൻ കയ്യടിച്ചപ്പോ സിദ്ധുനെ ഒന്ന് നോക്കി കണ്ണ് കൂർപ്പിച്ചു അനു ഇറങ്ങിപോയി... ചിരിച് കൊണ്ട് പിന്നാലെ സിദ്ധുവും... സ്റ്റേജിൽ പിന്നെയും ബാക്കി കുട്ടികൾക്കുള്ള പണികൾ നടന്നു കൊണ്ടേയിരുന്നു... സിദ്ധു അരുണിന്റേം കിച്ചുന്റേം അടുത്ത് പോയി ഇരുന്നു പുരികം പൊക്കി എങ്ങനുണ്ടെന്നു ചോദിച്ചു... രണ്ടു പേരും ഒരുമിച്ച് ഇടത്തോട്ട് തുപ്പുന്ന പോലെ കാണിച്ചു... അവന്റെ ഓഞ്ഞ ഐഡിയ... കിച്ചു പറഞ്ഞപ്പോ അരുൺ ഏറ്റുപിടിച്ചു... കിച്ചു.... ഈ പണ്ടുള്ളോരു പറയും കിട്ടാത്ത മുന്തിരി പുളിക്കും ന്ന്... എന്താ ന്നറിയോ അത്... സിദ്ധു കളിയാക്കി ചോദിച്ചതും കിച്ചു അവനെ കൂർപ്പിച്ചു നോക്കി... സിദ്ധു ചിരിച് കൊണ്ട് കിച്ചുൻറെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു...

ചെറു ചിരിയോടെ കിച്ചുവും.... അനു ഇറങ്ങി വന്നതും മൂന്നും കൂടി കൂട്ട ചിരി തുടങ്ങി... അവള് തറപ്പിച്ചു നോക്കിയപ്പോ ചിരിയുടെ വോൾടെജ് കൂടിയെന്നല്ലാതെ കുറഞ്ഞില്ല... എടി പട്ടികളെ... ചിരിക്കെടി ചിരിക്ക് നല്ലോണം ചിരിക്ക്.. നാണം കെട്ടത് ഞാനല്ലേ... ആവശ്യമില്ലത്ത പണിക്ക് നിന്നിട്ടല്ലേ... അമ്മു ചോദിച്ചപ്പോ അനു ഒന്ന് ഇളിച്ചു കൊടുത്തു... അത് ഞാൻ ചുമ്മാ... ഹാ അത് പോലെ സിദ്ധു ഏട്ടനും ഒന്ന് ചുമ്മാ കാണിച്ചതാവും... ലക്ക് ആടി... വേണേ നോക്കിക്കോ ഋതു പറഞ്ഞപ്പോ അനു അവളെ ഒന്ന് നോക്കി കൈ പിടിച്ചു ഒരു കടി കൊടുത്തു... അസ്സൽ ഒരു കടി... അതിന് ശേഷം പരിപാടി കഴിയണ വരെ ഋതു അനുൻറെ മുഖത്തുക്കെ നോക്കിയിട്ടില്ല എന്നതാണ് വേറൊരു സത്യം...😂😂 നെക്സ്റ്റ് ആൻഡ് ലാസ്റ്റ് വൺ ഐശ്വര്യ... പേര് വിളിച്ചതും ഐശു കിടന്ന് വിറക്കാൻ തുടങ്ങി... കൂട്ടത്തിലെ പൂച്ചയാണെ...😜 എല്ലാരും ഉന്തി തള്ളി വിട്ടപ്പോ പാവം പേടിച് പേടിച് സ്റ്റേജിലേക്ക് നടന്നു... മിതു ൻറെ കയ്യിൽ നിന്ന് തുണ്ട് എടുത്ത് അവള് ഞെട്ടി മുന്നിലേക്ക് നോക്കി..

. അമ്മു അവിടെ നിന്ന് ധൈര്യം കൊടുക്കുന്നുണ്ട്... അവള് ദയനീയമായി അച്ചുവിനെ നോക്കി അച്ചു മൈക്ക് കൊടുത്തപ്പോ അവള് തുണ്ട് അച്ചു നു നേരെ നീട്ടി അവനോട് വായിക്കാൻ പറഞ്ഞു... RAHUL-BBA THIRD YEAR അച്ചു തുണ്ട് നോക്കി മൈക്ക് എടുത്ത് വായിച്ചു.. എന്നിട്ട് മുന്നോട്ട് നോക്കി പറയാൻ തുടങ്ങി... എണ്ണം തികയ്ക്കാൻ വേണ്ടി BBA യിൽ നിന്ന് ഒന്ന് രണ്ട് പേരെ എടുത്തിട്ട് ഉണ്ടായിരുന്നു.... അതാണ്‌ ഐശ്വര്യ ക്ക് കിട്ടിയത്... അപ്പൊ രാഹുൽ വായോ... സ്റ്റേജിൻറെ സൈഡിൽക്ക് ഒളി കണ്ണിട്ട് നോക്കികൊണ്ട് അച്ചു പറഞ്ഞപ്പോ രാഹുൽ കണ്ണ് തള്ളി നിക്കുന്നുണ്ട്... പതിയെ അവൻ സ്റ്റേജിലേക്ക് കയറി വന്നു... അച്ചു ഒന്ന് ഇളിച്ചു കൊണ്ട് അവനു നേരെ ബൗൾ നീട്ടി... മിതുനേം അച്ചുനേം നോക്കി പേടിപ്പിച്ചു കൊണ്ട് അവൻ തുണ്ട് തുറന്ന് നോക്കി അവനോട് തന്നെ വായിച്ചോ എന്നാ മട്ടിൽ മിതുനു നേരെ നീട്ടി... പെണ്ണ് കാണൽ.... മിതു ഉറക്കെ വായിച്ചു... ഹാ... സാദാരണ പെണ്ണ് കാണൽ അല്ലാട്ടോ.. തന്റെ കാമുകനാണ് പെണ്ണ് കാണാൻ വരുന്നതെന്ന് അറിയാതെ കരഞ്ഞു കലങ്ങിയ കണ്ണുമായി ചായ കൊണ്ട് വരുന്ന നായിക...

ചായ കൊടുക്കുന്ന സമയത്ത് മുഖത്തെക്ക് നോക്കുമ്പോ തന്നെ നോക്കി ചിരിച് കൊണ്ടിരിക്കുന്ന കാമുകൻ... അപ്പൊ നായികയുടെ മുഖത്തു വിരിയണ ഭാവങ്ങൾ ആണ് ടാസ്ക്... മനസ്സിലായോ... മിതു ഉറക്കെ പറഞ്ഞു കൊണ്ട് ഐശു ന് നേരെ തിരിഞ്ഞ് ചോദിച്ചു... ഐശു ൻറെ മുഖം അപ്പോഴേക്ക് ഏകദേശം ആ ഒരു ഭാവം വന്നിരുന്നു... അവൾ ഒന്ന് തലയാട്ടി... രാഹുലും പല്ല് ഞെരിച്ചു ചിരിച്ചു കൊണ്ട് ഒന്ന് തലയാട്ടി കൊടുത്തു... അന്ന തുടങ്ങിക്കോ എന്നും പറഞ്ഞ് അച്ചുവും മിത്തുവും പോയി.. രാഹുൽ ഒരു ബഞ്ചിൽ ചെന്നിരുന്നു.. മിതു ഒരു പ്ലേറ്റിൽ രണ്ട് ഗ്ലാസ്‌ വച്ചു ഐശു നു കൊണ്ട് കൊടുത്തു... അവൾ അത് വാങ്ങി രാഹുലിന്റെ അടുത്തേക്ക് നടന്നു... അവന്റെ മുഖത്ത് നോക്കാതെ ട്രേ അവനു നേരെ നീട്ടി... രാഹുൽ ഒരുവേള അവൾ ശരിക്കും തനിക്ക് ചായ കൊണ്ട് വരണത് ഓർത്തു പോയി... അവൻ ആ ഗ്ലാസ്‌ എടുത്തില്ല... കുറച്ചു കഴിഞ്ഞിട്ടുo ഗ്ലാസ്‌ എടുക്കാത്തത് കണ്ടു ഐശു മുഖം ഉയർത്തി അവനെ നോക്കി.. ആ ഉണ്ട കണ്ണുകൾ പതിയെ വികസിച്ചു തുടങ്ങി... ഒരു തുള്ളി ആനന്ദശ്രു പൊഴിച്ച് അവൾ പതിയെ പുഞ്ചിരിച്ചു...

☺️ അത് കണ്ടതും രാഹുലിന്റെ ചുണ്ടിൽ ചെറിയ ഒരു പുഞ്ചിരി വിരിഞ്ഞു... സ്റ്റേജിൻറെ രണ്ട് സൈഡിലും വച്ച സ്‌ക്രീനിൽ കൂടി രാഹുലിന്റെയും ഐശുവിന്റെയും മുഖ ഭാവങ്ങൾ വ്യക്തമായി എല്ലാരും നോക്കി കണ്ടു... ഐശുവും രാഹുലും കണ്ണും കണ്ണും നോക്കി വേറേതോ ലോകത്ത് ആയിരുന്നു... പതിയെ പുഞ്ചിരിച്ച് ഐശുവിൽ നിന്ന് കണ്ണേടുക്കാതെ രാഹുൽ ഗ്ലാസ്‌ എടുത്തതും സദസ്സ് മുഴുവൻ കയ്യടി മുഴങ്ങി... അത് കേട്ടാണ് രണ്ട് പേരും സ്വബോധത്തിലേക്ക് വന്നത്... ഐശു ചമ്മിയ ഒരു ചിരി ചിരിച് വേഗം സ്റ്റേജിൽ നിന്നിറങ്ങി പോയി... രാഹുൽ എണീറ്റ് ആദ്യം അച്ചുനേം മിതുനേം തറപ്പിച്ചു ഒന്ന് നോക്കി അവര് ഇളിച്ചു കൊടുത്തപ്പോ അവനും ഒന്ന് ചിരിച് കൊണ്ട് സ്റ്റേജിൽ നിന്നിറങ്ങി... അച്ചു സ്റ്റേജിലേക്ക് കയറി കൊണ്ട് പരിപാടി വൈൻറ്റപ്പ് ചെയ്യാണ് ന്നും പറഞ്ഞു ഓരോ കാര്യങ്ങൾ പറയാൻ തുടങ്ങി... ####### രാഹുൽ സ്റ്റേജിലേക്ക് കയറിയത് മുതൽ മൂന്നെണ്ണം ഇവിടെ തല പുകഞ്ഞു ചിന്തിച് കൂട്ടുകയാണ്... എടാ കിച്ചു നിനക്ക് എന്തേലും കിട്ടിയ... അരുൺ ചോദിച്ചപ്പോ കിച്ചു ഇല്ലെന്ന് തലയാട്ടി...

സിദ്ധു... നിനക്കോ... എടാ... എനിക്ക് കിട്ടി നല്ല വ്യക്തമായി കിട്ടി.. സിദ്ധു രണ്ട് പേരോടും അവന്റെ നിഗമനം പറഞ്ഞു... എന്താ തോന്നുന്നേ... സിദ്ധു ചോദിച്ചപ്പോ കിച്ചു പറഞ്ഞു... അങ്ങനെ തന്നെ ആവാനാണ് ചാൻസ്.. എന്റെ അനിയൻ ആയത് കൊണ്ട് അതെന്നെ ആവും... ഇനി ഒരു സംശയം വേണ്ട... അന്ന പിന്നെ ഒന്നും നോക്കണ്ട... പരിപാടി കഴിഞ്ഞ ഉടനെ പൂട്ടണം... 😬ആ തെണ്ടി പ്രസംഗം കഴിഞ്ഞ് ഒന്ന് ഇറങ്ങിക്കോട്ടെ... അവനുള്ളത് ഞാൻ തന്നെ ആദ്യം കൊടുക്കും... അരുൺ ഷിർട്ടിന്റെ കൈ മടക്കി വച് കൊണ്ട് പറഞ്ഞു... പരിപാടി ഒക്കെ കഴിഞ്ഞ് കുട്ടികൾ എല്ലാം പോയി തുടങ്ങി... ലിസ്റ്റും മറ്റു സാധനങ്ങളും സെറ്റ് ചെയ്ത് തിരിഞ്ഞ അച്ചു മുന്നിൽ നിക്കുന്നവരെ കണ്ടു ഞെട്ടി നെഞ്ചത് കൈ വച്ചു... ഹോ നിങ്ങളായിരുന്നോ... പേടിപ്പിക്കാൻ വന്നതാണോ... ഞെട്ടൽ പുറത്ത് കാണിക്കാതെ അവൻ പറഞ്ഞു അല്ല കൊല്ലാൻ വന്നതാ... അരുൺ അവന്റെ കഴുത്തിലൂടെ കയ്യിട്ട് ഇറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു.. എന്താ... എന്താ പ്രശ്നം... അത് ചോദിക്കാൻ വന്നേ... എന്താ ഉണ്ടായേ... കിച്ചു അവനെ നോക്കി പുരികം പൊക്കി ചോദിച്ചു...

ഏഹ്... നിങ്ങൾ എന്താ പറയണേ.. എനിക്കൊന്നും മനസ്സിലാവണില്ല.. അച്ചോടാ... പാവം... അവനെ ഒന്നൂടെ ഇറുക്കി കൊണ്ട് അരുൺ പറഞ്ഞു... അല്ല... ഇന്നേന്തിനാ... പരിപാടിൽ രാഹുലിന്റെ പേര് കൂടി ഇട്ടേ... സിദ്ധു അച്ചുവിനെ നോക്കി ചോദിച്ചു... ഇത് കേട്ടതും സൈഡിലൂടെ വലിയാൻ നിന്ന മിതുവിനെ കിച്ചു തടഞ്ഞു നിർത്തി... ഏഹ്... ഞാൻ.. ബാത്‌റൂമിൽ.. പോവാൻ... മിതു വിക്കി വിക്കി പറഞ്ഞു... അത് നമ്മക്ക് ഇത് കഴിഞ്ഞിട്ട് ഒരുമിച്ചു പോവാം.. മിതുവിനെ ചേർത് പിടിച്ചു കൊണ്ട് കിച്ചു പറഞ്ഞു... ആഹാ... നിങ്ങൾ അത് ചോദിക്കാൻ വന്നതാണോ... ഞാനും കൊടുക്കാനിരിക്കായിരുന്നു... എന്റേതും കൊടുത്തോ...😬 അങ്ങോട്ട് വന്ന രാഹുൽ പറഞ്ഞു... അത്... ഞാൻ പറഞ്ഞില്ലേ... പേര് തികയാണ്ട് വന്നപ്പോ... അഡ്ജസ്റ്റ് ചെയ്യാൻ... അച്ചുവും വിക്കി വിക്കി പറഞ്ഞു നിർത്തി... ഓഹോ... അങ്ങനെ തികയാതിരിക്കാൻ പിജിൽ പിള്ളേർക്ക് ക്ഷാമം ഒന്നും ഇല്ലല്ലോ... ഇനി ഉണ്ടെ തന്നെ പിജി ഫസ്റ്റ് ഇയർ കാരെ അല്ലെ എടുക്കണ്ടേ... എന്തിനാ ഡിഗ്രിന്ന് തന്നെ എടുത്തേ... കിച്ചു ഒന്നാക്കി കൊണ്ട് ചോദിച്ചു... അത്..... അച്ചു എന്തോ പറയാൻ തുടങ്ങിയതും സിദ്ധു പറഞ്ഞു തുടങ്ങി... മാത്രല്ല.... ഋതുന് അരുണിനെ കിട്ടി... അപ്പൊ ഞങ്ങൾ കരുതി ഗെയിം അല്ലെ സ്വാഭാവികം...

അത് കഴിഞ്ഞ് ഒരുപാട് കഴിഞ്ഞ് വന്ന അമ്മുന് കിട്ടിയത് കിച്ചു നെ.... അപ്പോഴും ചെറിയ സംശയങ്ങൾ വന്നെങ്കിലും നടക്കാലോ ന്ന് കരുതി മിണ്ടിയില്ല.... കുറച്ചു കഴിഞ്ഞ് അനു വന്നപ്പോ കിട്ടിയത് എന്നേം... ഇവരെങ്ങനെ ഇതിത്ര കൃത്യമായി എടുക്കുന്നു എന്നാ ആദ്യം തോന്നിയത്... ഞാൻ കേറി വന്നപ്പോ നിങ്ങടെ ഒക്കെ വളിച്ച ചിരിയും ആളെ ഷോർട് ആയപ്പോ രാഹുലിന്റെ പേരും വന്നതോടെ മനസ്സിലായി അതിന്റെ പിന്നിലും നിങ്ങടെ കൈകൾ തന്നെ ആണെന്ന്.. ഇനി ഉരുളണ്ട .. പറഞ്ഞോ.. എന്താ ഒപ്പിച്ചെ.... ഷിർട്ടിന്റെ കൈ മടക്കി വച്ച് ഒരങ്കത്തിനു തയ്യാർ എന്നാ പോലെ സിദ്ധു പറഞ്ഞു നിർത്തിയതും അച്ചു എല്ലാർക്കും ഒന്ന് ഇളിച്ചു കൊടുത്തു പറയാം എന്ന് പറഞ്ഞു.. ദേ രാഹുൽ ഓടി... അച്ചു വിളിച്ചു പറഞ്ഞപ്പോഴേക്കും രാഹുൽ സിദ്ധുന്റെ കയ്യിൽ പെട്ടിരുന്നു.. മ്മ്മ് ഇനി പറ.. കിച്ചു പറഞ്ഞപ്പോ അച്ചു അരുണിന്റെ കയ്യിൽ നിന്നും പിടി ഒന്നഴിച്ചു തിരിഞ്ഞ് ടസ്ക്കിന്റെ അടിയിൽ നിന്നും ഒരു പെട്ടി പുറത്തെടുത്തു... അതിനെ നാല് കള്ളികൾ ആക്കി തിരിച്ചിട്ടുണ്ട്... ഓരോ കള്ളികളിളും കുറച്ചു കടലാസ് മടക്കി വച്ചിട്ടുണ്ട്.. സിദ്ധു ഒരു കള്ളിയിലെ തുറന്ന് നോക്കിയപ്പോ അത് മുഴുവൻ അവന്റെ പേരുകൾ ആയിരുന്നു.. അവൻ ഒരു സംശയത്തോടെ അച്ചുനെ നോക്കിയപ്പോ അവൻ ഒന്ന് ഇളിച്ചിട്ട് പറയാൻ തുടങ്ങി..

ഈ കള്ളി മുഴുവൻ സിദ്ധു ഏട്ടന്റെ പേരാ.. ഇത് മുഴുവൻ കിച്ചു ഏട്ടന്റെo ഇത് മുഴുവൻ ഏട്ടന്റേം.. മറ്റേതിൽ അവർക്ക് നാല് പേർക്ക് മാത്രം കൊടുത്ത പണികളും... അവരെടുത്ത ബൗളിൽ നിങ്ങടെ പേര് മാത്രേ ഉണ്ടായിരുന്നുള്ളൂ... ഋതു ഏതെടുത്തലും ഏട്ടനെ തന്നെ കിട്ടും.. അത് പോലെ തന്നെ അനുവും അമ്മുവും.. ഐശുവും എല്ലാം കേട്ട് അന്തം വിട്ടു നിക്കുന്നോരെ കണ്ടു അച്ചു പറഞ്ഞു... രാഹുലിന്റെ ബുദ്ധിയാ.. ആട എനിക്കിട്ട് തന്നെ പണിയ്യ്.. നിങ്ങളോട് ആരാ എന്റെ പേര് അതിൽ ചേർക്കാൻ പറഞ്ഞെ... അത് പിന്നെ എല്ലാർക്കും പണി കിട്ടുമ്പോ ഐശുന് മാത്രം വിഷമം ആവണ്ടല്ലോ ന്ന് കരുതി അതും പറഞ്ഞു രാഹുലിന്റെ പേര് മാത്രം എഴുതിയ ബൗൾ മിതു അവിടെ കൊട്ടി... സിദ്ധുവും കിച്ചുവും അരുണും മുഖത്തോട് മുഖം നോക്കി... ആ ഗാപ്പിൽ തോമസുട്ടി വിട്ടോടാ എന്ന് മിതു പറഞ്ഞതും മൂന്നും മൂന്ന് വഴിക്ക് ഓടി.. പിന്നാലെ ഇവരും.. അവസാനം ഒക്കെത്തിനേം പിടിച്ചു ആവശ്യത്തിനു കൊടുത്തപ്പോ എല്ലാരും ഹാപ്പി😂 ഏട്ടാ... ഇന്ന് ഞാൻ ഏട്ടന്റെ കൂടെയ... വരണേ.. ന്റെ ബൈക്ക് ഇവിടെ ഇരുന്നോട്ടെ.... മേലാകെ തടവി കൊണ്ട് അച്ചു പറഞ്ഞു... ആൾക്ക് സിദ്ധുന്റെന്ന് ആണേ കിട്ടിയേ... കുട്ടി കുറെ കൊഞ്ചിയത് ഓർമ ഇല്ലേ... അപ്പോഴത്തെ അഭിനയത്തിന് oskar കൊടുത്തതാ സിദ്ധു...😉😉 അപ്പൊ ഇനി എല്ലാരും പൊക്കോ... നാളെ കാണാം... അല്ലേടാ... കിച്ചു പറഞ്ഞപ്പോ മിതു ഒന്ന് നോക്കി തലയാട്ടി കൊണ്ട് പറഞ്ഞു... അതെയതെ.... എല്ലാരും പോയി നാളെ വാ... അപ്പോഴേക്ക് ഞങ്ങൾ ഒന്ന് എണ്ണയിൽ മുങ്ങട്ടെ.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story