മഞ്ഞുപോലെ ❤️: ഭാഗം 8

manjupole

രചന: നീല മഴവില്ല്

 അനന്യ... തന്നെ കീർത്തി മിസ്സ്‌ വിളിക്കുന്നുണ്ട്... ആ കോറിഡോറിന്റെ അവിടെ ഉണ്ട്... ക്ലാസ്സിലെ ബുജി വന്നു പറഞ്ഞപ്പോ അനു ഒന്ന് തലയാട്ടി എണീറ്റു എടി വരണുണ്ടോ... കൂടെ.. പിന്നിൽക്ക് തിരിഞ്ഞ് ചോദിച്ചപ്പോ മൂന്നാളും ഇല്ല എന്ന് തലയാട്ടി.. നീ പോയിട്ട് വാ ഞങ്ങൾ അപ്പോഴേക്ക് ഇതൊന്ന് മുഴുവനാക്കട്ടെ... ഹോ... psc ടെസ്റ്റ്‌ എഴുതണ പോല്യാ.. BINGO അല്ലെ കളിക്കണേ😏 ഒന്ന് പുച്ചിചിട്ട് അനു പുറത്തേക്ക് നടന്നു... കോറിഡോറിന്റെ അവിടെ ആരെയും കണ്ടില്ല... അടുത്ത് കണ്ട ലാബിൽ നിന്ന് ശബ്ദം കേട്ടപ്പോ അവള് അങ്ങോട്ട് നടന്നു... ഹലോ... കീർത്തി മിസ്സ്‌ ഉണ്ടോ ഇവിടെ.. അവിടെ നിക്കുന്ന വരോട് ചോദിച്ചപ്പോ അറിയില്ല എന്ന് പറഞ്ഞു അവര് പുറത്തോട്ട് പോയി... അവള് കുറച്ചൂടെ മുന്നോട്ട് പോയപ്പോ കയ്യടി ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി... ഹലോ... ഡിയർ... ഞാനാ വിളിച്ചേ.. കീർത്തി മിസ്സ്‌ ഒന്നും അല്ല...😁 ഇളിച്ചു കൊണ്ട് നിക്കണ സിദ്ധു നെ കണ്ടു അവൾക് ആകെ ദേഷ്യം വന്നു... എങ്കിലും അത് ഒതുക്കി അവള് ചോദിച്ചു... താനോ... താനെന്താ ഇവിടെ...

ഞാൻ നിന്നെ വിളിച്ചിട്ട് പിന്നെ എവിടെ പോവാന... നിന്നെ വെയിറ്റ് ചെയ്ത് ഇരുന്നതാ... ന്തിനാ വിളിച്ചേ🤨? അല്പം ഗൗരവത്തിൽ അവനെ നോക്കിയപ്പോ അവൻ അവനെ സ്വയം ഒന്ന് നോക്കി... അവളും അവനെ മൊത്തത്തിൽ ഒന്ന് നോക്കി... അവന്റെ കോലം കണ്ടതും അവൾക്ക് ചിരി പൊട്ടി... കിച്ചു ന്റെ ഷർട്ട്‌ ഇട്ടിട്ട നിക്കണേ... 😂😂ഇതെന്താ പറ്റ്യേ... ഐവ പൊളിച്ച്... എന്റെ പ്രാർത്ഥന ദൈവം കേട്ട്... അവള് ചിരിച്ചിരിക്കലെ അവൻ ഷർട്ട്‌ ഊരാൻ തുടങ്ങി... അതോടെ അവളെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു... താ... താൻ... താനെന്താ കാണിക്കണേ... വിക്കി വിക്കി അവള് ചോദിച്ചു ഞാൻ ഷർട്ട്‌ ഊരുന്നു... കണ്ടില്ലേ... എന്തിനാ ഷർട്ട്‌ ഊരണേ.. തിരിഞ്ഞ് നിന്ന് കണ്ണ് പൊത്തി കൊണ്ട് അനു ചോദിച്ചതും സിദ്ധു ന് ചിരി പൊട്ടി... (ഇവളെന്താ കരുതിയെ...😂... ഒന്ന് പേടിപ്പിച്ചലോ..😉) വന്ന ചിരിയെ അടക്കി നിർത്തി അവൻ അവളുടെ അടുത്തേക്ക് നടന്നു... നീയെന്തിനാ കണ്ണ് പൊത്തിയെ... അവളുടെ തൊട്ടടുത് എത്തി അവൻ ചോദിച്ചതും അവള് പയ്യെ കണ്ണ് തുറന്ന് നോക്കി... താൻ എന്തിനാ ഷർട്ട്‌ ഊരിയെ... ബനിയൻ ഇട്ട് നിക്കണ അവനോട് മടിച്ചു മടിച്ചു അവള് ചോദിച്ചു അതോ... ഈ ഷർട്ട്‌ ഒന്ന് കഴുകണം... അതിനാ... അവളുടെ പേടി കണ്ടു അവൻ പറഞ്ഞു ഹോ..

അതിനായിരുന്നോ... നെഞ്ചത് കൈ വച്ച് കൊണ്ട് അവൾ പറഞ്ഞു നീയെന്തിനാന്നാ കരുതിയെ... കള്ള ചിരി ചിരിച് കൊണ്ട് അവൻ ചോദിച്ചതും അവള് നിന്ന് പരുങ്ങാൻ തുടങ്ങി... ഞാൻ.. ഞാനൊന്നും കരുതിയോന്നും ഇല്ല.... താൻ കുറച്ചു അങ്ങ് മാറി നിന്നെ... ചമ്മിയ മുഖത്തു ഗൗരവം വരുത്തി കൊണ്ട് അവള് പറഞ്ഞു അതെന്താ എന്റെ അടുത്ത് നിക്കുമ്പോ നിനക്ക് വേറെ വല്ലോം തോന്നുന്നുണ്ടോ...😉 സൈറ്റ് അടിച്ചു കൊണ്ട് അവൻ ചോദിച്ചു... എനിക്കെന്ത് തോന്നാൻ... താൻ എന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചേ... ഈ ഷർട്ട്‌ ഒന്ന് കഴുകാൻ... നീയിത് ഒന്ന് വേം കഴുകി താ അയ്യെടാ... ന്താ പൂതി... തന്നെതാൻ അങ്ങോട്ട് കഴുകിയ മതി... ഞാൻ കാരണം ഒന്നുമല്ലല്ലോ ചെളി ആയെ..😏 ഒന്ന് പുച്ഛിച്ചു കൊണ്ട് അനു തിരിഞ്ഞ് നടന്നു... നീയേങ്ങോട്ടാ പോണേ... ഡോർ ലോക്ക് ആ... പിന്നിൽ നിന്നുള്ള സിദ്ധു ന്റെ ശബ്ദം കേട്ട് അനു ദേഷ്യത്തിൽ അവന്റെ അടുത്തേക്ക് വന്നു... ഡോ... മര്യാക്ക് ഡോർ തുറക്കാൻ പറഞ്ഞോ... നീയിത് കഴുകിയ നിനക്ക് പോവാം... ഇല്ലേ ഇന്ന് നീയും ക്ലാസ്സിൽ കേറൂല.. ഞാനും ക്ലാസ്സി കേറൂല... എന്ത് പറയുന്നു..🤨

പുരികം പൊക്കിയും താഴ്ത്തിയും സിദ്ധു ചോദിച്ചപ്പോ അനു വന്ന ദേഷ്യത്തിനു അവന്റെ അടുത്തേക്ക് ചെന്നു.. പിന്നെ നിന്നിട്ട് ഒരു മൂലയിൽ ചെന്നിരുന്നു... എനിക്ക് കഴുകാൻ സൗകര്യം ഇല്ല... താൻ കൊണ്ടോയി കേസ് കൊടുക്ക്... എത്ര നേരം ഇവിടെ ഇരിക്കും ന്ന് എനിക്കൊന്ന് കാണണം... അതും പറഞ്ഞു അനു ഒരു ബഞ്ചിൽ ചെന്നിരുന്നതും സിദ്ധു അവളുടെ അടുത്തേക്ക് ചെന്നു... മീശ പിരിച്ചു കള്ള ചിരി ചിരിച് അടുത്തേക്ക് വരണ സിദ്ധു നെ കണ്ടപ്പോ തന്നെ അനു ന് വയറിന്ന് ഒരു കാളലങ്ങു പോയി... സൈഡിൽ കൂടി ഓടാൻ നോക്കിയപ്പോഴേക്കും സിദ്ധു അവളെ വയറിലൂടെ വട്ടം പിടിച്ചിരുന്നു... വിട് വിട്.. ഞാൻ അലക്കാo... plz ഞാൻ കഴുകി തരാം... അലറാതെടി പിശാശ്ശെ... അവളുടെ വായ പൊത്തി അവൻ പറഞ്ഞതും അവൾ അതിൽ കടിച്ചിരുന്നു... മിത്തു പറഞ്ഞത് നേരാ... മരപ്പട്ടി പെണ്ണിനെ തൊട്ടാൽ വെട്ടണ്ടത് കയ്യല്ലാ... തലയാ...😎 ബാഹുബലി സ്റ്റൈലിൽ അനു പറഞ്ഞു... ആഹാ.. എന്ന് കരുതി സ്വന്തം പ്രോപ്പർട്ടി തൊടാൻ പാടില്ല എന്നില്ലല്ലോ... അയ്യെടാ..

അത് താനങ് തീരുമാനിച്ച മതിയ... ഇപ്പൊ ഞാൻ തീരുമാനിക്കും.. പിന്നെ നമ്മടെ വീട്ടുകാർ തീരുമാനിക്കും... പിന്നെ.... പറഞ്ഞു നിർത്തി അവൻ ഒരു കള്ള ചിരിയോടെ അവളെ നോക്കി... അവന്റെ സംസാരം കേട്ട് അവൾക്കും ചിരി വന്നിരുന്നു... പെട്ടെന്ന് തന്നെ അത് മറച്ചു ഗൗരവത്തിൽ നിന്നു... പക്ഷെ ചുണ്ടിലൂറിയ ചിരി സിദ്ധു ശ്രദ്ധിച്ചിരുന്നു... എവടെ തന്റെ ഷർട്ട്‌... അനു ചോദിച്ചപ്പോ അവൻ ഷർട്ടും ചെറിയ പാക്കറ്റ് സോപ്പ് പൊടിയും എടുത്ത് കൊടുത്തു... അവളതും കൊണ്ട് പൈപ്പിന്റെ അടുത്തേക്ക് ചെന്നു... തനിക്ക് ഇതല്ലാതെ വേറെ വല്ല ഷർട്ട്‌ ഉണ്ടോ ഇപ്പൊ ഇടാൻ... എന്തോ ആലോചിച്കൊണ്ട് തിരിഞ്ഞ് നിന്ന് അനു ചോദിച്ചതും സിദ്ധു ഇല്ല ന്ന് തലയാട്ടി... അത് കണ്ടു ഒന്ന് ഗൂഡമായി ചിരിച് കൊണ്ട് അനു തേച് ഉരച്ചു ഷർട്ട്‌ കഴുകാൻ തുടങ്ങി... ആ ഷർട്ട്‌ അങ്ങാനും കീറിയ പിന്നെ ഈ വാതിൽ തുറക്കുന്നത് പ്രിൻസി ആയിരിക്കും ട്ടോ... സിദ്ധു ന്റെ വർത്താനം കേട്ട് ഞെട്ടി പണ്ടാറടങ്ങി അനു തിരിഞ്ഞ് നോക്കി... ഒന്നും സംഭവിക്കാത്ത മട്ടിൽ ഇളിച്ചു നിക്കാ...

ഒന്ന് പുച്ഛിച്ചു കൊണ്ട് അവള് സൂക്ഷിച് ഷർട്ട്‌ കഴുകാൻ തുടങ്ങി... നീ പഠിച്ച സ്കൂളിൽ ഞാൻ ഹെഡ് മാഷ്😎😎 അവളുടെ മുഖം കണ്ടു സിദ്ധു വിളിച്ചു പറഞ്ഞു... നല്ല വൃത്തിലു കഴുകി പിഴിഞ്ഞ് കുടഞ്ഞു അനു ഷർട്ട്‌ സിദ്ധുന് നേരെ നീട്ടി... ആ ജനലിന്റെ സൈഡിൽ ഉള്ള കയറിൽ ഇട്ടോ.. നല്ല വെയിൽ ഉണ്ട്... പെട്ടെന്ന് ഉണങ്ങും... സിദ്ധു പറഞ്ഞപ്പോ അവള് ഷർട്ട്‌ കയറിൽ വിരിച്ചിട്ടു... ഇനി ഞാൻ പൊക്കോട്ടെ... അവനെ നോക്കി നിഷ്കു ഭാവത്തിൽ അവള് ചോദിച്ചപ്പോ അവനൊന്നു ചിരിച് കൊണ്ട് അവളെ നോക്കി... മംഹും... ആ ഷർട്ട്‌ ഉണങ്ങി തേച് തന്നിട്ട് നീ പോയ മതി... ഹേയ് ഇത് കള്ളക്കളി... അതൊന്നും താൻ ആദ്യം പറഞ്ഞില്ലല്ലോ... ഞാൻ ന്റെ ഷർട്ട്‌ നിനക്ക് തരുമ്പോ അത് ചുളിഞ്ഞിട്ടുണ്ടായില്ലാ... സൊ തേക്കാൻ പറയണ്ട കാര്യം ഇല്ല... ഇപ്പൊ നീ തന്നെയാ അത് പിഴിഞ്ഞ് ചുളിവാക്കിയത്... സൊ നീ തന്നെ തേക്കണം...😜 അവൻ പറയണ കേട്ട് അനു അവന്റെ കഴുത ഞെരിക്കണ പോലെ കാണിച്ചു പല്ല് കടിച്ചു... അവനൊന്നു ഇളിച്ചു കൊടുത്തു... കുറച്ചു സായം എടുക്കും ഉണങ്ങി കിട്ടാൻ...

നീ നിന്ന് കാല് കഴക്കണ്ട... ഇവിടെ ഇരുന്നോ... അല്പം നീങ്ങി ഇരുന്ന് കൊണ്ട് സിദ്ധു പറഞ്ഞു.. അവനെ ഒന്ന് നോക്കി പുച്ചിച്ചിട്ട് അനു അവന്റെ ഒപോസിറ്റ് ചെന്നിരുന്നു... ഇടക്ക് അവനെ നോക്കുമ്പോ അവളെ തന്നെ നോക്കി ഇരിക്കണ കാണും... അനു വേം നോട്ടം മാറ്റും... ################### എടി ദേ കീർത്തി മിസ്സല്ലേ പോണേ... അനു എന്തിയെ... ക്ലാസിനു വെളിയിലൂടെ പോണ കീർത്തി മിസ്സിനെ നോക്കി ഐശു പറഞ്ഞു... ആ ശരിയാണല്ലോ... പറഞ്ഞ പോലെ അവള് എവിടെ...(അമ്മു വന്നേ... നോക്കാം... സീറ്റിൽ നിന്ന് എഴുന്നേറ്റു ഋതു പറഞ്ഞപ്പോ അമ്മുവും കൂടെ എഴുന്നേറ്റു... നീ വരണില്ലേ...(അമ്മു ഇല്ലെടി എല്ലാരേം ഒരുമിച്ച് കണ്ട ചിലപ്പോ പണി ആവും നിങ്ങ പോയി നോക്കിട്ട് വാ...(ഐശു അന്ന ശരി... അവര് രണ്ടും കൂടി പുറത്തോട്ട് പോയി... മിസ്സേ.... അമ്മു മുന്നിൽ നടന്നു പോണ കീർത്തിയെ വിളിച്ചു... തിരിഞ്ഞ് നോക്കിയപ്പോ ഓടി അടുത്തേക്ക് പോയി... അനു നെ കണ്ട...(ഋതു ഹേ... ഇല്ലല്ലോ... അവള് ഇന്ന് വന്നില്ലേ... അല്ല... അവളെ... മി... ഒന്നുല്ല മിസ്സേ.. അവള് ഒന്ന് വാഷ് റൂം വരെ പോയിരുന്നു.. മിസ്സങാനും വരണ വഴി കണ്ടോ ന്ന് അറിയാൻ ചോദിച്ചതാ.. അമ്മു പറഞ്ഞു തുടങ്ങും മുന്നേ ഋതു ഇടയിൽ കയറി പറഞ്ഞു... ഇല്ല... ഞാൻ കണ്ടില്ല... അന്ന ശരി...

ചെലപ്പോ അവിടെ ഉണ്ടാവും... ഞങ്ങ ഒന്ന് നോക്കട്ടെ... ശരി അന്ന... എന്തോ ഓർത്തു തലയാട്ടി കൊണ്ട് കീർത്തി നടന്നു... ടി നീ നേരത്തെ എന്താ മിസ്സിനോട്‌ പറയാൻ പോയപ്പോ തടഞ്ഞെ.. കോറിഡോറിലേക്ക് നടക്കണ വഴി അമ്മു ചോദിച്ചു... ടി മിസ്സ്‌ ചോദിച്ചത് കേട്ട... അവള് ഇന്ന് വന്നില്ലേ ന്ന്... അതിനർത്ഥം മിസ്സ്‌ ഇന്ന് അവളെ അന്വേഷിച്ചിട്ടെ ഇല്ല എന്നല്ലേ... അപ്പൊ ഇത് വേറെ ആരോ ആവും... ഋതു പറഞ്ഞു... ആഹ്.. ശരിയാ... ഞാനതങ് ആലോചിച്ചില്ലാ... ഇനി ചെലപ്പോ സിദ്ധു ഏട്ടൻ അങ്ങാനും ആവോ?? ആണേ കൂടെ കിച്ചു ഏട്ടനും ഉണ്ടാവും നമുക്ക് പോണോടി... ചോദിച്ചു ഋതു ന് നേരെ തിരിഞ്ഞ അമ്മു കാണണത് ഋതു വിന്റെ സ്ഥാനത് തന്നോടൊപ്പം നടന്നു വരണ കിച്ചു നെ ആണ്.. ചിരിച് കൊണ്ട് അവളുടെ വർത്താനം കേട്ട് നടക്കാണ് അവൻ... അവള് നിന്നപ്പോ അവനും നിന്നു... ഏഹ്... കിച്ചു ഏട്ടനോ... ഋതു എന്തിയെ... അരുൺ കൊണ്ടോയി... അപ്പൊ അനു... സിദ്ധു ന്റെ അടുത്ത്... അപ്പൊ ഞാൻ... ഏഹ്?? ഹേയ്... ഒന്നുല്ല... അന്ന അവര് സംസാരിച്ചിട്ട് വരട്ടെ... ഞാൻ ക്ലാസ്സിൽ പോട്ടെ...

ടാറ്റാ ഏയ്.. അങ്ങനിപ്പോ പോണ്ട... നീ വാ എനിക്ക് കുറച്ചു ഭാവി കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാനുണ്ട്... ന്തോ... അതിനെന്തിനാ ഞാൻ തന്നെതാനെ പോയി ഡിസ്‌കസ് ചെയ്തോ നമ്മടെ ഭാവിയാ... വായോ... അവളുടെ കൈ പിടിച്ചു അവൻ ഒരു മൂലയിലേക്ക് കൊണ്ട് പോയി.. അമ്മു അന്തം വിട്ട് കിച്ചുനെ തന്നെ നോക്കുന്നുണ്ട്... അമ്മു... ഞാൻ സീരിയസ് ആയിട്ട് പറയാ.. ഇക്കൊല്ലം വരെ ഞാൻ പ്രണയത്തെ പറ്റി സീരിയസ് വിട്ട് തമാശക്ക് പോലും ചിന്തിച്ചിട്ടില്ല... നിനക്ക് അറിയാമായിരിക്കും... സിദ്ധു ന് അവന്റെ വീട്ടിൽ ഈ ഒരു കാര്യത്തിന് മാത്രം പെർമിഷൻ ഉണ്ടായിരുന്നില്ല... അതോണ്ട് തന്നെ ഞാനും അരുണും അത് വേണ്ടെന്ന് തന്നെയാണ് തീരുമാനിച്ചത്... നിന്നെ അന്ന് ആദ്യം കണ്ടപ്പോ തന്നെ... എനിക്ക്.. എന്താ പറയാ.. ഇതുവരെ എനിക്ക് ആരോടും തോന്നാത്ത ഒരു ഫീൽ... പക്ഷെ സിദ്ധു ന് വേണ്ടാത്തത് എനിക്കും വേണ്ട എന്ന് തീരുമാനിച്ച കാരണം ഒരു spark അത്രെ അപ്പൊ ചിന്തിച്ചുള്ളൂ... പക്ഷെ അന്ന് വൈകുന്നേരം സിദ്ധു ന് വീട്ടുകാർ പെർമിഷൻ കൊടുത്തതറിഞ്ഞപ്പോ ആദ്യം മുന്നിൽ വന്നത് നിന്റെ മുഖ... കിച്ചു പറയണം കേട്ട് ഒന്ന് അനങ്ങാൻ കൂടെ പറ്റാതെ അന്തം വിട്ട് നിക്കാണ് അമ്മു... അമ്മു.... അവന്റെ വിളി ആർദ്രമായിരുന്നു... മ്മ്മ്... അവൾ ഒന്ന് മൂളിയതെ ഉള്ളു..

I LOVE YOU❤️ അവളുടെ കാതോരത്തായി അവൻ മന്ത്രിച്ചു... അമ്മുവിന്റെ ശരീരം മുഴുവൻ കുളിരു കോരുന്നത് അവളറിഞ്ഞു... ഞെട്ടി കിച്ചു ന്റെ നേരെ നോക്കി... അവളെ തന്നെ നോക്കി നിക്കണ കണ്ടപ്പോ വേം നോട്ടം താഴേക്ക് മാറ്റി... ഋതുവിനു അരുണിനെ ഇഷ്ടമാണെന്നു അറിയാം...സിദ്ധുവിന് ആണേ അനു അവന്റെ കൈ വിട്ട് പോവില്ല എന്ന് നല്ല ഉറപ്പുണ്ട്... എനിക്ക് അങ്ങനുള്ള ധൈര്യം ഒന്നും ഇല്ല... അതോണ്ടാ ഞാൻ തുറന്ന് പറഞ്ഞെ... നീയിപ്പോ ഒന്നും പറയണ്ട... ഈ ഒരു കൊല്ലം മുഴുവൻ സമയം ഉണ്ട്... നിനക്ക് എന്നെ മനസ്സിലാക്കാൻ... നീയെന്താണോ കാണണേ അതാണ് ഞാൻ... അല്ലാതെ ആഗ്രഹിച്ചത് നേടാൻ മുഖം മൂടി അണിഞ്ഞു നടക്കാൻ എനിക്ക് അറിയില്ല... നന്നായി കണ്ടു മനസ്സിലാക്കി ഒരു തീരുമാനം നീ പറഞ്ഞ മതി... കി... കിച്ചു ഏട്ടാ.. ഞാൻ... വേണ്ട... അങ്ങനൊന്നും ചിന്തിച്ചിട്ടില്ല എന്നല്ലേ... അതാ ഞാനും പറഞ്ഞെ... എപ്പോഴെങ്കിലും അതിനെ പറ്റി ചിന്തിക്കുമ്പോ എന്നെ ഒന്ന് പരിഗണിച്ച മതി...😊 കേട്ട... ശരി അത് വിട്... വാ നിനക്ക് അനു എന്താ ചെയ്യണേന്ന് അറിയണ്ടേ...

കിച്ചു അവളെ കൈ പിടിച്ച് പടികൾ കയറി... അപ്പോഴും അവൻ പറഞ്ഞ വാക്കുകളുടെ ഷോക്ക് അമ്മുവിൽ നിന്ന് വിട്ട് മാറിയിട്ടുണ്ടായിരുന്നില്ല... അവളെ ഒരു പ്രതികരണം ഇല്ലാതെ വന്നപ്പോ കിച്ചു അവളെ തിരിഞ്ഞ് നോക്കി... അമ്മുസേ... നീയത് വിട്ടില്ലേ... നിന്നോട് ഇപ്പ ചിന്തിക്കാനല്ല പറഞ്ഞെ... ചിന്തിക്കണ ടൈമിൽ പരിഗണിക്കാനാ... 🎵കായലരികതു വലയെറിഞപ്പോ വള കിലുക്കിയ സുന്ദരി...🎵 🎵പെണ്ണ്കെട്ടിന് കുറിയെടുകുമ്പോ ഒരു നറുക്കിന് ചേർക്കണേ🎵 അതാ ഞാനും പറഞ്ഞുള്ളൂ... പാട്ടും പാടി കിച്ചു പറഞ്ഞതും അമ്മുവിന് ചിരി പൊട്ടി... ################### തന്നെ പൊതിഞ്ഞു പിടിച്ച കൈകളുടെ ഉടമയെ തിരിച്ചറിയാൻ ഋതുവിന് ഒട്ടും സമയം വേണ്ടി വന്നില്ല... കയ്യ് എടുക്ക് അരുണേട്ടാ... വായ പൊത്തിയ കൈ മാറ്റി കൊണ്ട് ഋതു പറഞ്ഞു... ഏഹ്... ഞാനാ പിടിച്ചത് ന്ന് നിനക്ക് എങ്ങനാ മനസ്സിലായെ... പിന്നെ... എന്റെ കെട്ട്യോനെ തിരിച്ചറിയാൻ എനിക്ക് ആധാർ കാർഡ് പ്രൂഫ് ഒന്നും വേണ്ട...😤 അരുണേട്ടാ... കയ്യ് എടുത്തേ... അല്ല ഋതു നീ ഇപ്പൊ എന്താ പറഞ്ഞെ... കൈ മാറ്റി കൊണ്ട് ഒരു സംശയത്തോടെ അരുൺ ചോദിച്ചു കയ്യ് എടുക്കാൻ... ഒട്ടും കൂസതെ ഋതു പറഞ്ഞു... അല്ല അതിനു മുന്ന്... ഏതിനു മുന്ന്... ഞാൻ ആകെ മൂന്നക്ഷരെ പറഞ്ഞുള്ളൂ...

അരുണേട്ടാ കൈ എടുത്തേ ന്ന്... പക്ഷെ ഞാൻ എന്തോ കേട്ടുലോ... എന്ത് കേട്ടുന്ന്... അരുണേട്ടൻ എന്താ പകൽ കണ്ണ് തുറന്ന് വല്ല സ്വപ്നം കാണുന്നുണ്ടോ...ഏഹ്😏 നിനക്ക് എങ്ങനാ ഞാൻ ആന്ന് മനസ്സിലായെ... അത് എന്നെ പുറകിന്ന് പിടിച്ച ടൈമിൽ അമ്മു ന്റെ കൂടെ കിച്ചു ഏട്ടൻ പോണ കണ്ട്... അപ്പൊ മനസ്സിലായി...(ദൈവമേ ആ നിഴൽ കണ്ടത് കിച്ചു ഏട്ടൻ തന്നെയാവണേ..) അപ്പൊ നീ ഒന്നും പറഞ്ഞില്ല...?? ശെടാ ഇത് വല്യ കഷ്ടായല്ലോ... ഇല്ലെന്ന് പറഞ്ഞില്ലേ... ഇനി വല്ല ക്യാമറ ഉണ്ടേൽ ചെന്ന് ടെസ്റ്റ്‌ ചെയ്യ്... ചെല്ല്... ആ ഇല്ലെങ്കി വേണ്ട... പോട്ടെ തോന്നിയതാവും... ഹോ ഭാഗ്യം... മനസ്സിലായില്ല... (ഋതു 'സ് ആത്മ) അല്ല... എന്തിനാ ഇപ്പൊ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നേ... ഏഹ്??🤨 അതോ... സത്യത്തിൽ അമ്മുന്റെ അടുത്ത്ന്ന് നിന്നെ മാറ്റിയതാ... പിന്നെ നിനക്ക് വേണേ.... വേണേ....?? നമുക്ക് വല്ലോം കളിക്കാ...

എങ്ങനിണ്ട്😁 🤦ഇതിനെ കൊണ്ട്... മാറിയെ എനിക്ക് പോണം... ഏയ് നിക്ക് ഞാൻ ചുമ്മാ പറഞ്ഞതാ... നമുക്ക് എന്തേലും വർത്താനൊക്കെ പറഞ്ഞിരിക്കാം... ഞാൻ ഇല്ല തന്നെ അങ്ങ് ഇരുന്ന് മിണ്ടിയ മതി... അല്ലേടി നീ ഇപ്പൊ അങ്ങോട്ട്‌ പോണ്ട... അവിടെ കിച്ചു അമ്മുനെ പ്രൊപ്പോസ് ചെയ്യാ.. അട പാവി.. എന്നെ മാറ്റിട്ട് ഇതാ പരിപാടി ലെ ... ന്നും പറഞ്ഞു ഋതു അരുണിന്റെ അടുത്ത് ഇരുന്നു.... അരുണേട്ടൻ പ്രേമിച്ചിട്ടുണ്ടോ... അവളുടെ ചോദ്യത്തിന് അവൻ ചെറുതായി ഒന്ന് ചിരിച്ചു... എനിക്ക് പ്രേമിക്കണം ന്ന് തോന്നിയതെ നിന്നെ കണ്ടപ്പൊഴാ.... അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു.... അവന്റെ നോട്ടം നേരിടാനാവാതെ അവള് താഴേക്ക് നോക്കി... നീ ആരേലും പ്രേമിച്ചിട്ടുണ്ടോ.. പെട്ടെന്നായിരുന്നു അവന്റെ ചോദ്യം......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story