മഞ്ഞുപോലെ ❤️: ഭാഗം 9

manjupole

രചന: നീല മഴവില്ല്

 ഋതു ഞാൻ ചോദിച്ചത് കേട്ടോ നീ... ഓരോന്ന് ആലോചിച്ചു ഇരിക്കണ ഋതു നെ ഒന്ന് തട്ടി കൊണ്ട് അരുൺ ചോദിച്ചു... ഏഹ്... എന്താ... ചിന്തകളിൽ നിന്നുണർന്ന പോലെ അവൾ ചോദിച്ചു... കുന്തം😏 ഒന്ന് പോയെ... നീയെന്തേ വല്ല സ്വപ്നം കാണനുണ്ടോ... പെണ്ണ് വേറേതോ ലോകത്ത... അരുൺ പറയണ കേട്ട് ഋതു ഒന്ന് ചിരിച്ചു... കാമുകനെ ഓർത്തിരിക്കാവും ലെ... ഒന്നിടറി കൊണ്ട് ഋതുനെ നോക്കാതെ അരുൺ പറഞ്ഞു... എന്റെ മനസ്സിൽ ഇടം പിടിച്ച പുരുഷൻ നിങ്ങ മാത്രമാണ് അരുണേട്ടാ... അവന്റെ മുഖത്തെക്ക് നോക്കി അവൾ മനസ്സിൽ പറഞ്ഞു... ഋതു... അരുൺ വിളിച്ചത് കേട്ട് അവൾ അവനെ ഒന്ന് നോക്കി... നിനക്ക് അങ്ങനെ വല്ല പ്രണയം തോന്നുന്നു എങ്കി ഒന്ന് പറഞ്ഞോളു ട്ടോ... വെറുതെ കുറെ സ്വപ്‌നങ്ങൾ കാണണ്ടല്ലോ... അതിനു അവളൊന്നു പുഞ്ചിരിക്ക മാത്രേ ചെയ്തുള്ളു... അരുണിന്റെ ഫോണിൽ msg ടോൺ വന്നപ്പോ അവൻ എണീറ്റു... വാ പണി ണ്ട്... നിനക്ക് അനു നെ കാണണ്ടേ... അവര് ക്ലാസ്സിൽ നിന്ന് പുറത്തിറങ്ങി സ്റ്റൈർ കേറി... കിച്ചുവും അമ്മുവും അവിടെ ഒരു പടിയിൽ ഇരിക്കുന്നുണ്ട്...അവൻ ഋതുവിനെ അങ്ങോട്ട് വിട്ടു... നീ പൊക്കോ ഞാൻ വരാം ഹ.. വന്നോ... ഋതുവിനെ കണ്ട പാടെ അമ്മു ചോദിച്ചു... മ്മ്മ്...

ന്താ ഇവിടെ... ഋതു ചോദിച്ചപ്പോ അമ്മു ഒരു സൈഡിൽ ക്ക് ചൂണ്ടി കാട്ടി കൊടുത്തു... കോണി പടിയിൽ ഇരുന്ന ചുമരിന്റെ അറ്റത്തുള്ള എയർഹോളിലൂടെ ലാബിന്റെ ഉൾവശം ശരിക്ക് കാണാം... അനു ഒരു ബഞ്ചിൽ ഇരിക്കുന്നുണ്ട്... ഇടക്ക് സിദ്ധുനെ നോക്കുന്നുണ്ട്... സിദ്ധു ആണേ അനുനെ തന്നെ നോക്കി ഇരിക്ക... ബനിയൻ മാത്രം ഇട്ട് ഇരിക്കണ അവനെ കണ്ടു ഋതു ഞെട്ടി എന്താന്ന് കാര്യം അന്വേഷിച്ചു... അപ്പൊ അമ്മുവിനോട്‌ കിച്ചു പറഞ്ഞു കൊടുത്ത സംഭവം ഋതുന് അമ്മു പറഞ്ഞു കൊടുത്തു... ഋതുവും അമ്മുവും ചിരിച്ചു... ദേ ഷർട്ട്‌ ഉണങ്ങി... ഇതെങ്ങനെ തേക്കാനാ.. സിദ്ധുവിന്റെ സൈഡിൽക്ക് തിരിഞ്ഞ് കൊണ്ട് അനു ചോദിച്ചു... ഒറ്റ മിനിറ്റ് ഇപ്പൊ വരും... സിദ്ധു പറഞ്ഞു കഴിയുമ്പോഴേക്കും അരുൺ കയ്യിൽ ഒരു പാത്രവുമായി ഡോർ തുറന്ന് വന്നു... അരുൺ ഡോർ തള്ളി തുറക്കുന്ന കണ്ടു അനു ഞെട്ടി സിദ്ധുനെ നോക്കി... അവന്റെ കള്ളചിരി കണ്ടപ്പോ തന്നെ മനസ്സിലായി നേരത്തെ ഡോർ ക്ലോസ് അല്ലായിരുന്നുന്ന്... പട്ടി പറ്റിച്ചതാണല്ലേ...😬 അനു പറയണ കേട്ട് അരുണും സിദ്ധുവും ചിരിച്ചു... എടാ നീ പോവുമ്പോ ആ ഡോർ ശരിക്കും ഒന്ന് പൂട്ടിയെക്ക് അല്ലെ ഞാൻ ഒറ്റക്ക് തേക്കണ്ടി വരും😌 സിദ്ധു പറഞ്ഞപ്പോ ഒന്ന് ചിരിച് തലയാട്ടി കൊണ്ട് അരുൺ പുറത്തേക്ക് നടന്നു...

എന്നെ കൂടി കൊണ്ട് പോ... അരുണേട്ടാ... അനു പറയണ കേട്ടപ്പോ സോറി ഡിയർ യാം ഹെല്പ്ലെസ്സ് എന്നും പറഞ്ഞു അരുൺ ഡോർ ക്ലോസ് ആക്കി പോയി... സിദ്ധു നെ നോക്കി പല്ല് ഞെരിച്ച് കൊണ്ട് അനു ഷർട്ട്‌ എടുത്തു അരുൺ പാത്രം കൊണ്ട് വച്ച ടേബിളിന്റെ അടുത്ത് ചെന്നു... നോക്കിയപ്പോ ഒരു പാത്രം നിറയെ ആവി പറക്കണ ചോറ്... അനു അന്തം വിട്ട് സിദ്ധു നെ നോക്കി... അവനെന്തേ എന്ന് പുരികം പൊക്കി ചോദിച്ചപ്പോ അവള് ചോറ് ചൂണ്ടി കാട്ടി കൊടുത്തു... അതിനിപ്പോ എന്താ... നല്ല ചൂടുണ്ട്... ചുളിവ് പോയ പോരെ.. തേച്ചോ ഇളിച്ചു കൊണ്ട് സിദ്ധു പറഞ്ഞു... ഹും... അവനെ നോക്കി മുഖം ചുളിച്ച് കൊണ്ട് അനു ഷർട്ട്‌ തേക്കാൻ തുടങ്ങി... അത് കണ്ടു കോണിപടിയിൽ ഇരുന്ന നാല് പേരും നല്ല ചിരി ആയിരുന്നു... ഋതു അരുണിന്റെ തോളിൽ ചാരി കിടന്ന ചിരിക്കണേ... അത് കണ്ടു അരുൺ ഒന്ന് പുഞ്ചിരിച്ചു എടി ഐശു കൂടി വേണായിരുന്നു ലെ.. അമ്മു പറഞ്ഞു... ശരിയാ... നമുക്ക് അവളെ വിളിച്ചോണ്ട് വന്നാലോ... ഋതു പറഞ്ഞപ്പോ അമ്മു ശരി ന്നും പറഞ്ഞു രണ്ടാളും ഐശു നെ വിളിക്കാൻ പോയി... ആഹ് വന്നോ എവിടെയായിരുന്നു.. എത്ര നേരായി പോയിട്ട്... ഒരു പിരീഡ് കഴിഞ്ഞു അവരെ കണ്ട വഴിക്ക് ഐശു ചോദിച്ചു

അതൊക്കെ പറയാം നീ വന്നേ ഒരു കാര്യം കാണിച് തരാം... ഐശു ചോദിച്ചതിന് മറുപടി കൊടുക്കാതെ അവളേം വലിച്ചു കൊണ്ട് പോയി അനു നെ കാണിച് കൊടുത്തു... അഞ്ചാളും കൂടി ഏതോ സിനിമ കണ്ടിരിക്കണ പോലെ കണ്ടു രസിക്കാണ്... പാവം..... അമ്മുന് കിട്ടണ്ട പണിയ അനു ചെയ്യണേ അരുൺ പറഞ്ഞപ്പോ അമ്മുവും ഋതുവും ഐശുവും ഒരു സംശയത്തോടെ അവനെ നോക്കി... അപ്പൊ അരുൺ അത് കിച്ചു ന്റെ ഷർട്ട്‌ ആണെന്നും രാവിലെ ബോൾ കൊണ്ടതു അവനാണെന്നും പറഞ്ഞു കൊടുത്തു.. കഷ്ടം ഉണ്ട്ട്ടാ... നിങ്ങക്ക് തന്നെ കഴുകിയ മതിയായിരുന്നില്ലേ... അമ്മു കിച്ചു ന്റെ പുറത്ത് തല്ലി കൊണ്ട് പറഞ്ഞു... അതിനിത് സിദ്ധു ന്റെ ഐഡിയ ആണ്... സിദ്ധുവിനെ ഒന്നാം പ്രതി ആക്കി കൊണ്ട് കിച്ചു മുൻ‌കൂർ ജാമ്യം എടുത്തു.... അനു, ഒരു പുറം തേച് കഴിഞ്ഞ് ഷർട്ട്‌ മറച്ചു വച്ച് തേക്കാൻ പാത്രം തൊട്ടപ്പോ കൈ പൊള്ളി ആഹ്... നല്ല പൊള്ളി ഇരിക്കണ സ്റ്റീൽ പാത്രം ആയിരുന്ന കൊണ്ട് കൈ വിരൽ നല്ല വണ്ണം പൊള്ളിയിരുന്നു... അവളെ തന്നെ നോക്കി ഇരിക്കണ സിദ്ധു പെട്ടെന്ന് അവളുടെ പിടച്ചിൽ കണ്ടു ഓടി അടുത്തേക്ക് വന്നു.... അനു... എന്താ പറ്റ്യേ... ഏഹ്?? വെപ്രാളപ്പെട്ട് കൊണ്ട് സിദ്ധു ചോദിച്ചു... ഞാൻ പെട്ടെന്ന് അയേൺ ബോക്സ്‌ ആന്ന് വിചാരിച്ചു...

നോക്കട്ടെ... അവളുടെ കൈ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു... അവന്റെ സാമീപ്യം അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തുന്നത് അവൾ അറിഞ്ഞു... വേണ്ട... ഒന്ന് പോയെ അവന്റെ കയ്യിൽ നിന്നും കൈ വേർപെടുത്തി കൊണ്ട് അനു പറഞ്ഞു... തിരിഞ്ഞ് വീണ്ടും തേക്കാൻ തുടങ്ങി... മാറിയേ... ഇനി നീ തേക്കണ്ട... ഞാൻ തേക്കാം... നീ പൊക്കോ... ഓഹ് വേണ്ട... ഇത് ഞാനല്ലേ ചുളിച്ചെ... ഞാൻ തന്നെ തേച്ചോളാം... അവനെ തേക്കാൻ സമ്മതിക്കാതെ അവൾ സൂക്ഷിച്ചു പാത്രം എടുത്ത് കൊണ്ട് ഷർട്ട്‌ തേക്കാൻ തുടങ്ങി... അനു കൈ വേദന ഉള്ളതല്ലേ ഞാൻ തേക്കാം... അവൻ പറഞ്ഞത് കേട്ടില്ല എന്നാ പോലെ മൈൻഡ് ചെയ്യാതെ അവള് തേക്കാൻ തുടങ്ങി... തടയാൻ ചെന്ന സിദ്ധു നെ തറപ്പിച്ചു ഒന്ന് നോക്കി... അതോടെ അവൻ കൈ പിൻവലിച്ചു... അയ്യോ അവളുടെ കൈ പൊള്ളി ന്നാ തോന്നണേ(ഐശു നമക്ക് ചെന്ന് നോക്കിയാലോ... അമ്മു ചോദിച്ചപ്പോ കിച്ചു തടഞ്ഞു.... വേണ്ട ഇപ്പൊ നമ്മ അങ്ങോട്ട് ചെന്ന സീൻ മാറും... നോക്കാം... അവര് അത് പറഞ്ഞിരിക്കലെ ആണ് സിദ്ധു ന്റെ ക്ലാസ്സിലെ ഒരു കുട്ടി ലാബ് തുറക്കുന്ന കണ്ടേ... കിച്ചുവോ അരുണോ തടയുന്നതിന് മുന്നേ ആ കുട്ടി ഉള്ളിലേക്ക് കയറിയിരുന്നു... അഞ്ചു പേരും തലയിൽ കൈ വച്ചു നിന്നു...

അനു തേച് കൊണ്ടിരിക്കലെ ആണ് ഒരു കുട്ടി ഡോർ തുറന്ന് വന്നത്... അനു നെ കണ്ടു ആ കുട്ടി അടുത്തേക്ക് വന്നു.... അനന്യ... താൻ ഒറ്റക്ക് ഇവിടെ ന്താ ചെയ്യണേ.. ഡോർ പുറത്ത്ന്ന് പൂട്ടിയിരിക്കുകയായിരുന്നുലോ... പറഞ്ഞു ചുറ്റും നോക്കിയപ്പോഴ അവള് സിദ്ധു നെ കാണണേ... സിദ്ധു... നീയും ഉണ്ടാർന്നോ... എന്താ സംഭവം... ആരേലും ട്രാപ് ചെയ്തതാണോ... സിദ്ധു ന്റെ കോലം കണ്ടു അവള് ചോദിച്ചു ഹേയ് നതിംഗ്... ആര്യ... അങ്ങനൊന്നും ഇല്ല... എന്റെ ഷിർട്ടിൽ ജസ്റ്റ്‌ ചെളി ആയി... അപ്പൊ അതൊന്ന് കഴുകാൻ വേണ്ടി... സിദ്ധു പെട്ടെന്ന് അവളെ കണ്ട ഞെട്ടൽ വിട്ടു പറഞ്ഞു... ഹാ... എന്നിട്ട് കഴുകിയോ... ഞാൻ കഴുകി തരണോ... അവളുടെ വർത്താനം കേട്ട് അനുന് ദേഷ്യം വരണത് അവളുടെ മുഖത്ത് വ്യക്തമായിരുന്നു... ഏയ്... വേണ്ട... അത് അനു കഴുകി... ഹോ... എന്തായാലും തന്റെ ബോഡി അടിപൊളി ആട്ടോ... ലൂകിംഗ് സൊ ഹോട് അവൾക്ക് മറുപടി കൊടുക്കും മുന്നേ അനു ന്റെ ശബ്ദം എത്തി... സിദ്ധു ഏട്ടാ... ഇന്നാ ഷർട്ട്‌... ആര്യയെ ഇടം കണ്ണിട്ട് നോക്കി പല്ല് ഞെരിച്ച് അനു പറഞ്ഞു...

എന്നാ അവളുടെ വായിൽ നിന്ന് ആദ്യമായി സിദ്ധു ഏട്ടാ ന്ന് കേട്ട ഷോക്ക് ആയിരുന്നു സിദ്ധുവിൽ... ആര്യയിലേക്കുള്ള നോട്ടം കണ്ടു പതിയെ അതൊരു പുഞ്ചിരി ആയി മാറി... അപ്പൊ പെണ്ണിന് കുശുമ്പ് ഒക്കെ ഉണ്ടല്ലേ...🤭🤭 ഉള്ളിൽ പൊട്ടിച്ചിരിച്ച് കൊണ്ട് സിദ്ധു ഓർത്തു... ഹാ.. അനന്യ അതിങ് തന്നേക്ക്... താൻ പൊക്കോ... അവളുടെ മറുപടി അറിയാൻ വേണ്ടി സിദ്ധു പറഞ്ഞു... അവൻ അങ്ങനെ പറയും ന്ന് അവൾ ഒട്ടും പ്രതീക്ഷിച്ചില്ല... അതും തന്നെ അനന്യ ന്ന് വിളിച്ചു കൊണ്ട്... ഹും... ചുണ്ട് കൊട്ടി ആര്യയെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് അവൾ പുറത്തേക്ക് നടന്നു... അവിടെ നടന്ന കാര്യങ്ങൾ കണ്ടു വയറും പൊത്തി ചിരിയാണ് അഞ്ചു പേരും... അവൾ പുറത്തേക്ക് വരണ കണ്ടപ്പോ പെണ്പടകൾ എല്ലാം കൂടി ക്ലാസ്സിലേക്ക് ഓടി... അരുണും കിച്ചുവും മോളിൽക്കും... ലാബിൽ നിന്ന് പുറത്തിറങ്ങണ വരെ അനു ഒരു മൂന്നാല് വട്ടം തിരിഞ്ഞ് നോക്കി... അത് കാണുന്നുണ്ട് എങ്കിലും കാണാത്ത പോലെയാണ് അവന്റെ നിൽപ്പ്... ദേഷ്യം വന്നു ലാബിന്റെ ഡോർ വലിച്ചടച്ചു അനു പുറത്തേക്ക് നടന്നു അവള് പോയതിനു പിന്നാലെ സിദ്ധുവും ആര്യയോട് പറയാതെ ലാബിൽ നിന്ന് പുറത്തിറങ്ങി... അവളുടെ പിന്നാലെ നടന്നു... അനന്യ.... സ്റ്റാഫ്‌ റൂം കഴിഞ്ഞപ്പോഴാണ് ഉള്ളിൽ നിന്ന് മിസ്സ്‌ വിളിച്ചത്...

ഹാ.. വിളി കേട്ട് സ്റ്റാഫ്‌ റൂമിലേക്ക് തിരിഞ്ഞപ്പോ പുറകെ വരണ സിദ്ധു നെ അവൾ കണ്ട്... ഒന്ന് പുച്ഛിച്ചു വിട്ട് മിസ്സിന്റെ അടുത്തേക്ക് ചെന്നു... താൻ എവിടെ പോയതാ... ഫ്രണ്ട്സ് അന്വേഷിച് നടക്കുന്നുണ്ടായിരുന്നു ലോ... ഇത് തന്നെ പറ്റിയ സമയം... പണിതാലോ... കുഴപ്പം ആവോ... വേണ്ട... അല്ലെ കുഴപ്പം ആയ എനിക്കിപ്പോ ന്തേയ്‌... മിസ്സേ... എന്നെ തട്ടി കൊണ്ട് പോയതാ... അവള് പറയണ കേട്ട് മിസ്സും സിദ്ധുവും ഞെട്ടി... എന്താ... അവള് എല്ലാ കാര്യങ്ങളും സെൻസർ ചെയ്ത് പറഞ്ഞു കൊടുത്തു... അവിടെ ആരാ... പറയുന്നതിന്റെ ഇടയിൽ ഇടത്തോട്ട് ചൂണ്ടണ കണ്ടു മിസ്സ്‌ ചോദിച്ചു ആ ചേട്ടനാ...😌 ചുണ്ട് പിളർത്തി കൊണ്ട് അവൾ പറഞ്ഞതും മിസ്സ്‌ അങ്ങോട്ട് നോക്കി... ദൈവമേ... കുഞ്ഞേടത്തി...😇 മിസ്സിനെ കണ്ട സിദ്ധു മനസ്സിൽ പറഞ്ഞു പതിയെ തിരിഞ്ഞു നടന്നു നിക്കട അവിടെ... കീർത്തിയുടെ വിളി കേട്ട് അവൻ ഒന്ന് സ്റ്റക്ക് ആയി... തിരിഞ്ഞ് നിന്നു ഇവിടെ വാ.... അവള് കൈ മാടി വിളിച്ചപ്പോ അവൻ പയ്യെ അടുത്തേക്ക് ചെന്നു... ഇവള് പറഞ്ഞത് സത്യാണോ..

ഗൗരവത്തിൽ ഉള്ള കീർത്തിയുടെ സംസാരം കേട്ട് അവൻ ആണെന്നും അല്ലെന്നും തലയാട്ടി... അനു ന് ആണേ കുഴപ്പമയോ എന്നാ ടെൻഷനും... അത് പിന്നെ ഷർട്ടിൽ ചെളി ആയപ്പോ... അവൻ വിക്കി കൊണ്ട് പറഞ്ഞു.... അതിനു നീയിന്നു വന്നപ്പോ വെള്ള ഷർട്ട്‌ അല്ലല്ലോ ഇട്ടത്..... അവന്റെ ചെവി പിടിച്ചു തിരിച്ചു കൊണ്ട് കീർത്തി ചോദിച്ചു ആാാ ഏടത്തി... വിട്.... എന്റെ അല്ല... കിച്ചു... കിച്ചു ന്റെയാ... 😲ഏടത്തിയോ.... ഞെട്ടി പണ്ടാരടങ്ങി നിക്കാണ് അനു... ഇയാളെ ഷർട്ട്‌ അല്ലെ... ഞാൻ കഴുകിയതും തേച്ചതും ഒക്കെ കിച്ചു ഏട്ടന്റെ ആയിരുന്നോ.... നിനക്ക് ഇതിനു വേണ്ടി ആണോ പ്രേമിക്കാനുള്ള ലൈസൻസ് തന്നെ... കീർത്തി പിടി വിടാതെ തന്നെ പതിയെ ചോദിച്ചു ചോദിച്ചു.... പക്ഷെ അനു കേട്ടു ഐവ... അടിപൊളി😇.. നല്ല ആളോടാ കംപ്ലയിന്റ് ചെയ്തേ.... അനു മനസ്സിൽ ഓർത്തു.. മോൾ പൊക്കോ....

ഇവനുള്ളത് ഞാൻ കൊടുത്തോളം... അത് കേട്ടതും അനു ഓടി പോയി... സിദ്ധുവും കീർത്തിയും അത് നോക്കി ഒന്ന് ചിരിച്ചു... പാവം... കീർത്തി പറഞ്ഞു മ്മ്മ്... പാവം തന്നെയാ... ഷർട്ട്‌ കഴുകി ഉണക്കി തേച് തന്നു... കൈ പൊള്ളിയിട്ടും എന്നെ കൊണ്ട് തേക്കാൻ സമ്മതിച്ചില്ല... തുടങ്ങി ഇന്ന് നടന്ന എല്ലാ കാര്യങ്ങളും അവൻ പറഞ്ഞു.... ആര്യ വന്നപ്പോ അനു ന്റെ റിയാക്ഷൻ പറഞ്ഞു കുറെ ചിരിച്ചു അനു നെ കുറിച് പറയുമ്പോ മാത്രം അവന്റെ മുഖത്ത് വിരിയണ ഭാവങ്ങൾ വീക്ഷിക്കുകയായിരുന്നു കീർത്തി... അല്ല, ഏടത്തി അന്ന് ഫ്രഷേഴ്‌സ് ഡേ ടെ വീഡിയോ ആരാ അയച്ചു തന്നെ... അവന്റെ ചോദ്യം കേട്ടപ്പോ തന്നെ കീർത്തി എന്തോ മിസ്സ്‌ എന്നെ വിളിച്ചോ ന്നും ചോദിച്ചു സ്റ്റാഫ്‌ റൂമിലേക്ക് കയറി പോയി... ഞാൻ കണ്ടു പിടിച്ചോളാം ട്ടാ... പിന്നിൽ നിന്ന് സിദ്ധു വിളിച്ചു പറഞ്ഞു... ഒന്ന് ചിരിച് കൊണ്ട് അവൻ തിരിഞ്ഞ് നടന്നു............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story