മറുതീരം തേടി: ഭാഗം 27

marutheeram thedi

രചന: രാജേഷ് രാജു

അതിന് പഴി കേൾക്കാത്ത ദിവസമില്ല... ഇവിടെ വരുമ്പോൾ ചെറിയ വീട്ടിൽ താമസിക്കാമെന്ന സന്തോഷത്തിലാണ് അമ്മ... സംസാരിച്ച് സമയം പോകുന്നു... നീ എന്നെ സ്റ്റേഷനിലൊന്ന് എത്തിക്കണം... പോയി വന്നതിനുശേഷം എല്ലാം നമുക്ക് വിശദമായി പറയാം... " "പോകാമെടോ... അയ്യോ ഇത്രയും കൃത്യനിഷ്ഠയുള്ള ഒരാള്... നീയിരിക്ക്... ഞാനൊന്ന് ഈ ഡ്രസ്സൊന്ന് മാറ്റി വരാം.... " ജിമ്മിച്ചൻ അകത്തേക്ക് നടന്നു... ആ സമയം ഒരു കാർ ഗെയ്റ്റുകടന്ന് മുറ്റത്ത് വന്നുനിന്നു... അതിൽനിന്നിറങ്ങിയവരെ കണ്ട് കാർത്തിക് എഴുന്നേറ്റു... "അയ്യോ ആരാണിത്... നമ്മുടെ പഴയ എസ്ഐ ഏമാനല്ലേ... " കറിയാച്ചന്റെ മകൾ ജിൻസി ചിരിച്ചുകൊണ്ടതും പറഞ്ഞ് അവന്റെയടുത്തേക്ക് വന്നു... "എന്തൊക്കെയാണ്... ഗൾഫുകാരിക്ക് സുഖമല്ലേ... " "എന്റെ സുഖ വിവരം അന്വേഷിക്കാനാണോ ഇത്രയും ദൂരം വന്നത്... ഇതെന്താ പുറത്ത് ഇരിക്കുന്നത്... ജിമ്മിച്ചായൻ അകത്തേക്ക് കയറ്റിയില്ലേ... " "ഇവൾക്ക് ഒരു മാറ്റവുമില്ലല്ലോ... ഞാൻ കരുതി വിവാഹം കഴിഞ്ഞ് ഒരു കുടുംബമായി കഴിഞ്ഞാൽ ഈ സ്വഭാവത്തിന് മാറ്റം വരുമെന്ന്... എങ്ങനെ സഹിക്കുന്നു നിന്റെ കെട്ട്യോൻ... "

"അതിന് നിങ്ങളെപ്പോലെയല്ല എന്റെ കെട്ട്യോൻ എന്റെ എല്ലാ തോന്നിവാസത്തിനും കൂട്ടാണ്... അല്ലേ ഇച്ചായാ..." അവൾ തിരിഞ്ഞ് അവിടേക്ക് വന്ന വിൽസനോട് ചോദിച്ചു... " "അല്ലാതെ എന്തുചെയ്യാനാണ് അനുഭവിക്കാതിരിക്കാൻ പറ്റില്ലല്ലോ... " "ഇച്ചായാ... " ജിൻസി കൊഞ്ചിക്കൊണ്ട് വിൽസന്റെ നെഞ്ചിൽ രണ്ടുകൈകൊണ്ടും ഇടിച്ചു... അതുകണ്ട് എല്ലാവരും ചിരിച്ചു... "കാർത്തി വന്നിട്ട് അധികസമയമായോ... എവിടെ അച്ഛനുമമ്മയും മോളും..." കറിയാച്ചന്റെ ചോദിച്ചു... " "ഇല്ല വന്നതേയുള്ളു... അവർ വൈകീട്ടത്തേക്ക് എത്തും... സ്റ്റേഷനിൽ പോകാൻ നിൽക്കുകയാണ്... ഡ്രസ്സ് മാറ്റാൻവേണ്ടി ജിമ്മിച്ചൻ അകത്തേക്ക്പോയിട്ടുണ്ട്... " "അയ്യോ അങ്ങനെ പോവല്ലേ... ഞാൻ ചായയെടുക്കാം..." കറിയാച്ചന്റെ ഭാര്യ മേരി പറഞ്ഞു... " ഇപ്പോഴൊന്നും വേണ്ട... " "അതു പറഞ്ഞാൽ പറ്റില്ല... നിനക്കെന്താ ഇത്ര തിരക്ക്...

ഏതെങ്കിലും ഒരുത്തനെ സ്റ്റേഷനിൽ പിടിച്ചുകൊണ്ടുവന്നിട്ടുണ്ടോ... നിന്റെ സ്വഭാവം വച്ച് അങ്ങനെയെന്തെങ്കിലുമുണ്ടാകും... " മേരി പറഞ്ഞു... "ഹേയ് അങ്ങനെയൊന്നുമില്ല... പറഞ്ഞുപറഞ്ഞ് ജിൻസിയുടെ ആളുടെ മുന്നിൽ എന്നായൊരു ഭീകരനാക്കല്ലേ... " "എന്നാൽ മര്യാദക്ക് ചായ കുടിച്ചിട്ട് പോയാൽ മതി... പണ്ട് നിനക്കിഷ്ടപ്പെട്ട ഇലയട ഇവിടെ വന്നാലേ കിട്ടുമെന്ന് പറയാറില്ല... അത് നീ വരുന്നുണ്ടെന്ന് അറിഞ്ഞ് ഉണ്ടാക്കിവച്ചിട്ടുണ്ട്... " "നേരോ... എന്നാൽ ചായ കുടിച്ചിട്ട് പോകുന്നുള്ളൂ.." "ഇവന് അടയിൽ ആരോ കൈവിഷംകൊടുത്തിട്ടുണ്ട്... അതാണ് ഇത്ര ആക്രാന്തം... " ഡ്രസ്സ് മാറ്റിവന്ന ജിമ്മിച്ചൻ പറഞ്ഞു... "അതൊന്നുമല്ല... അതിനോടുള്ള കൊതിയാണ്... അന്ന് എനിക്ക് വച്ച ഇലയടവരെ അടിച്ചു മാറ്റിയ ആളാണ്... " "പോടി പോടി... വല്ലാതെ വേണ്ട നിന്റെ കളിയാക്കൽ... " "നിങ്ങളെക്കുറിച്ച് പറയാനേ ഇവൾക്ക് നേരുമുള്ളൂ... ഇവൾക്ക് ജിമ്മിച്ചായനെ കൂടാതെ ഒരേട്ടനുണ്ടെന്നും ജിമ്മിച്ചായനെക്കാളും കൂടുതൽ സ്വാതന്ത്യം നിങ്ങളോടാണെന്നും ഇവൾ പറയും..

. അന്നേ നിങ്ങളെ പരിചയപ്പെടാൻ ഞാനാഗ്രഹിച്ചതാണ്... ഈ വരവിൽ നിങ്ങളുടെ നാട്ടിൽ വരണമെന്നും നിങ്ങളെ പരിചയപ്പെടണമെന്നും കരുതിയതാണ്... അതേതായാലും വേണ്ടിവന്നില്ല... ഞാൻ വിൽസൻ...പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷ മുണ്ട്... " "നിങ്ങളുടെ വിവാഹത്തിന്റെയന്ന് കണ്ടതാണ് നിങ്ങളെ... അന്ന് അത്യാവശ്യമായി ഒരു കേസന്വേഷണം കാരണം പെട്ടന്ന് പോകേണ്ടിവന്നു... അതുകൊണ്ടുതന്നെ പരിചയപ്പെടാൻ കഴിഞ്ഞില്ല... ഇനിയെന്തായാലും നമുക്ക് കാണാമല്ലോ... "കാർത്തീ അകത്തേക്ക് വാ ചായയെടുത്ത് വച്ചിട്ടുണ്ട്... " അകത്തുനിന്നും മേരി വിളിച്ചു പറഞ്ഞു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഭദ്ര ചെല്ലുമ്പോൾ അച്ചു എന്തോ കണക്കുകൾ നോക്കുകയായിരുന്നു... "ഇതെന്താ രണ്ട് മാസത്തിനടുത്തായി ജോലിക്ക് പോയിട്ട്... പിന്നെ എന്തുകണക്കാണ് എഴുതുന്നത്... " "ഞാൻ പോയിട്ടില്ലെങ്കിലും കണക്കെല്ലാം എന്റെയടുത്ത് വരും... അത് ശരിയാക്കികൊടുത്തേ പറ്റൂ... " "ഓ.. അതുമറന്നു... ഇയാളാണല്ലോ കണക്കുകൾ നോക്കുന്നത്... ഞാൻ വന്നത് ബുദ്ധിമുട്ടായോ... "

"ആയി.. എന്തേ തിരിച്ചു പോവുകയാണോ... " "അതാണ് വേണ്ടതെങ്കിൽ ബുദ്ധിമുട്ടിക്കുന്നില്ല... പോയേക്കാം... " "പോകാനാണെങ്കിൽ ഇത്ര ഗതികെട്ട് എന്തിനാണ് പോന്നത്... " "ഞാൻ ഇയാൾക്ക് കട്ടൻ വല്ലതും വേണോ എന്നറിയാൻ വന്നതാണ്... " "ഇപ്പോഴൊന്നും വേണ്ട... നിനക്ക് പോയിട്ട് അർജജന്റ് വല്ലതുമുണ്ടോ... " "എന്തേ അങ്ങനെ ചോദിക്കാൻ... " "ഒന്നുമില്ല... ഫ്രീയാണെങ്കിൽ ഈ കണക്കുകൾ ഒന്ന് നോക്കാൻ വേണ്ടിയാണ്... ഒരുപാടുണ്ട്... തിങ്കളാഴ്ച പോകുമ്പോൾ എല്ലാം ശരിയാക്കി കൊണ്ടുപോണം... " "തിങ്കളാഴ്ചക്കല്ലേ... സമയമുണ്ടല്ലോ രാത്രിയോ നാളെയോ ഞാൻ നോക്കി ശരിയാക്കിത്തരാം... " "അതായാലും മതി... നിനക്ക് ബുദ്ധിമുട്ടാവില്ലല്ലോ... " "ആണെങ്കിൽ.. " "അത് സാരമില്ല... സഹിച്ചേ പറ്റൂ... " "അയ്യടാ... ഇപ്പോഴേ അധികാരം കാട്ടിതുടങ്ങിയോ... അതു വേണ്ടട്ടോ... " "അതെന്താ കാട്ടിയാൽ... എന്തായാലും നിന്നിൽ അധികാരം കാണിക്കാൻ എനിക്ക് അവകാശം തന്നതല്ലേ നീ... അത് കുറച്ച് നേരത്തേയായന്ന് കരുതിയാൽ മതി... " "മനസ്സിലിരിപ്പ് കുറച്ചൊന്നുമല്ലല്ലോ കയ്യിൽ.. അധികാരമെല്ലാം ഇയാളുടേതാകുമ്പോഴല്ലേ...

അത് നടക്കുമോ എന്നൊന്നുമറിയില്ല... അന്നേരം ഇപ്പോൾ കാണിക്കുന്ന അധികാരം വെറുതേയാവില്ലേ... ഒരു സഹായം എന്ന നിലക്ക് ഞാൻ ചെയ്തുതരാം... " "എന്തായാലും വേണ്ടില്ല...ഇപ്പോൾ ഈ കണക്ക് ശരിയാക്കി തന്നാൽ മതി... " "അങ്ങനെ വഴിക്കുവാ... പിന്നെ ഇന്ന് വൈകീട്ട് കറിയാച്ചൻമുതലാളിയുടെ വീട്ടിൽ പോകാനുള്ളതല്ലേ... എന്തെങ്കിലും വാങ്ങിക്കണ്ടേ... " "എന്ത് വാങ്ങിക്കാൻ... അതുംകൊണ്ട് ആ പരിസരത്തേക്ക് ചെന്നാൽ ഓടിക്കും അവർ... " 'എന്നാലും ഒന്നും വാങ്ങിക്കാതെ എങ്ങനെയാണ് പോവുക... " "എന്നാൽ എന്റെ മോള് നല്ല കനമുള്ള ഒരു പത്തുപവന്റെ മാല വാങ്ങിച്ച് കൊടുക്ക്... അതാകുമ്പോൾ അവിടെ വരുന്നവരുടെ മുന്നിൽ ഗമയോടെ നിൽക്കാമല്ലോ... " "കളിയാക്കല്ലേ... ഇപ്പോൾ ഒരു പത്തുപവൻവേണമെന്നുവച്ചാൽ ഉണ്ടാക്കാൻ എനിക്ക് കഴിയും.. എന്റെ ആഭരണമുണ്ട് കയ്യിൽ... അത് വച്ച് ഉണ്ടാക്കാവുന്നതേയുള്ളൂ... " "നീയിപ്പോൾ ഒന്നും ചെയ്യേണ്ട... അവിടെപ്പോയി കിട്ടുന്നത് കഴിച്ച് പോന്നാൽ മതി... പിന്നെ അടുത്താഴ്ച ഞാൻ നാട്ടിൽ പോകുന്നുണ്ട് അമ്മയെ ഇവിടേക്ക് കൊണ്ടുവരാൻ പോവുകയാണ്...

ഇനിയതിന് എന്തെങ്കിലും മുടക്കം പറയാനുണ്ടോ നിനക്ക്... " "ഇല്ല... അസുഖമെല്ലാം മാറിയില്ലേ... ഇനി അമ്മയേയോ പെങ്ങളേയോ ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ... " "ആരെ വേണമെങ്കിലും കൊണ്ടുവരാൻ പറ്റുമോ... ഒരു പെണ്ണിനെ കല്യാണം കഴിച്ച് കൊണ്ടുവന്നാലോ... " "അതിനും സമ്മതം... എന്നാൽ അതോടെ ഈ നശിച്ചവളുടെ ഇടയിൽനിന്നു രക്ഷപ്പെടുമല്ലോ... " "ഞാനോ അതോ നീയോ രക്ഷപ്പെടുന്നത്...അങ്ങനെ എന്റെ മോൾ രക്ഷപ്പെടേണ്ട... എനിക്കായി ജനിച്ചവളാണ് നീയെങ്കിൽ നിന്നെ ഞാൻ കൊണ്ടേ പോവൂ..." "ആശിക്കാം... അതിന് ആരുടേയും അനുവാദം വേണ്ടല്ലോ... " "എല്ലാം നമ്മൾ ആശിക്കുന്നതുപോലെ നടക്കും... അമ്മക്ക് ചെറിയൊരു സൂചന കൊടുത്തിട്ടുണ്ട്... എപ്പോൾ വിളിക്കുമ്പോഴും എന്റെ കല്ല്യാണക്കാര്യമാണ് അമ്മക്ക് പറയാനുള്ളത്..." "എന്റെ ദൈവമേ... എന്താകും എങ്ങനെ വരുമെന്ന് ഒരു ഉറപ്പുമില്ല... എന്തിനാണ് ആ പാപത്തിന് വെറുതെ ആശ കൊടുക്കുന്നത്... " "അങ്ങനെയൊന്നും വ്യക്തമായി പറഞ്ഞിട്ടില്ല... അമ്മയാണ് ആള്...

നാടു മുഴുവൻ കൊട്ടിയാഘോഷിക്കും... വിവാഹക്കാര്യം പറഞ്ഞപ്പോൾ അമ്മയുടെ ആഗ്രഹം ഞാൻ നടത്തിത്തരാൻ നോക്കാമെന്നേ പറഞ്ഞുള്ളു... ഇവിടെ വന്നിട്ട് അമ്മ നിന്നെ നേരിൽ കാണട്ടെ... ഇതാണ് ഞാൻ കെട്ടാൻ പോകുന്ന പെണ്ണെന്ന് കാണിച്ചുകൊടുക്കാലോ... " "അതൊന്നും വേണ്ട... എല്ലാം ശരിയാകും എന്ന് ഇപ്പോഴും എനിക്ക് വിശ്വാസമില്ല... ശരിയാട്ടെ എന്നിട്ട് പറഞ്ഞാൽ മതി... " "അങ്ങനെയെങ്കിൽ അങ്ങനെ... നീ പോയി കുറച്ച് ചൂടോടെ ഉപ്പിട്ട് കഞ്ഞിവെള്ളം കൊണ്ടുവാ... ലഹരിയെല്ലാം ശരീരത്തിൽ നിന്നും മാറ്റിവച്ചതിൽപ്പിന്നെ നല്ല വിശപ്പാണ്... " "ഇപ്പോൾ കൊണ്ടുവരാം... കുറച്ച് വറ്റ് ഇട്ട് കഞ്ഞിയാക്കി കൊണ്ടുവരട്ടെ... " "വേണ്ട... ഇപ്പോൾ വെള്ളം മതി... " ഭദ്ര കഞ്ഞിവെള്ളം എടുക്കാനായി വീട്ടിലേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ സ്റ്റേഷനിൽ എത്തിയ കാർത്തിക്കിനേയും പ്രതീക്ഷിച്ച് ഒരാൾ അവിടെയിരിപ്പുണ്ടായിരുന്നു... ജിമ്മിച്ചനോട് വൈകീട്ട് കാണാമെന്ന് പറഞ്ഞ് അവൻ സ്റ്റേഷനിലേക്ക് കയറി....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story