മധുര പ്രതികാരം: ഭാഗം 33

mathura prathikaram

രചന: NESNA ANWAR

സ്വാതിയുടെ വയറ്റിൽ വളരുന്നത് കി വിന്റെ കുഞ്ഞാവും അങ്ങനെ ഒന്നും ആവില്ലടാ . നീ വണ്ടി എടുക്ക് നമ്മുക്ക് ഒരിടം വരേ പോകാം എവിടെയാടാ അതൊക്കെ പറയാം നീ വാ അവൻ കൂടെ നിന്ന് ചതിക്കുവാണോ എന്ന് എനിക്ക് അറിയണം. നീ വാ ........ ധ്രുവൻ അഭിയും കാറിൽ കയറി ധ്രുവന്റെ കാർ സ്പീടിൽ ഒരു വീടിന്റെ മുറ്റത്ത് നിറുത്തി. എന്തിന ഇവിടെ വന്നത് ഇത് നീ സ്വാതിയെ താമസിപ്പിച്ചിരുന്ന വീടല്ലേ . അതേടാ ഇവിടെ ഇപ്പോ ആ സ്ത്രീയും വയ്യാത മോനും ഉണ്ട്. സ്വാതിയേ നോക്കാൻ നിറുത്തിയിരുന്ന സ്ത്രീയല്ലേ. അതേ ടാ നീ വാ. കോളിംഗ് ബെല്ല് അടിച്ചതും അവര് വാതിൽ തുറന്ന് അവരെ അകത്ത് ഇരുത്തി. എന്താ സാർ വന്നത്. എന്തെങ്കിലും പ്രശ്നം ഉണ്ടോ.

ചേച്ചി ഞാൻ വന്നത് സ്വാതിയേ കാണാൻ ഒരാൾ വരും എന്ന് പറഞ്ഞില്ലേ അയാളെ ഇനിയും കണ്ടൽ തിരിച്ചറിയുമല്ലോ. അറിയും സാറേ . അത് അവളെ കാണാൻ വരുന്നത് അവളെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ ഉത്തരവാതിതന്നയ. അവനെ എവിടെ വച്ച് കണ്ടാലും ഞാൻ തിരിച്ചറിയും. എങ്കിൽ ചേച്ചി എന്റെ കൂടെ ഒന്ന് വരുമോ . എനിക്ക് ഒരാളെ സംശയം ഉണ്ട് അതാണോന്ന് അറിയാനാ . അതിനെന്താ ഞാൻ വരാം ആ കള്ള കൂട്ടങ്ങളെ എങ്ങനെയും മോൻ കണ്ട് പിടിക്കണേന്ന് ചേച്ചി പ്രർത്തിക്കാറുണ്ട്. എന്നാ വാ നമ്മുക്ക് കിച്ചന്റെ വീട് വരെ ഇവരെയും കൂട്ടി പോകാം . ഇനി അവനല്ലേങ്കിൽ അവളെ കൊണ്ട് പറയിപ്പിക്കാം നീ വാ അഭി. അവര് രണ്ട് പേരും ആസ്ത്രീയം കൊണ്ട് കിച്ചുവിന്റെ വീട്ടിലേക്ക് പോയി. കിച്ചുവും സ്വാതിയും ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോളാണ് ധ്രുവനം അഭിയും അങ്ങോട്ട് വന്നത്.

ഒത്തിരുന്ന് ഭാര്യദർത്താക്കമാരേ പോലെ ഇടപെടുന്നവരെ കണ്ട് അവൻ അഭിയേ നോക്കി. ടാ ..... കിച്ചു. വിളി കേട്ട ഭാഗത്തേക്ക് നോക്കിയും കിച്ചുവും സ്വാതിയും ആകെ വിയർത്ത് കുളിച്ച് . എന്താടാ ഒരു മുന്നറിയിപ്പും ഇല്ലാതെ വന്നത്. ഇവളങ്ങ് നിന്റെ കൂട കേറി പൊറുതി തുടങ്ങിയോ . ഇവളെ കുഞ്ഞിന്റെ ഉത്തരവാധിത്യം നിന്നെ ഏൽപ്പിച്ചോ. നീ എന്തക്ക യാ ധ്രുവാ പറയുന്നത് ഇവൾക്ക് പോകാൻ വേറേ ഇടമില്ലാത്തത് കൊണ്ട് ഞാൻ ഇവിടെ താമസിച്ച് കൊള്ളാൻ പറഞ്ഞു പ്രശ്നന്റല്ലേ അതാ ഇത്തിരി കരുണ കാണിച്ചത്. അത് പറയാൻ നീ എന്തിനാ വിയർക്കുന്നത്. എന്തെങ്കിലും പേടി ഉണ്ടോ . ഏയ് ഞാൻ എന്തിനാ പേടിക്കുന്നത് നെറ്റിയിലേ വിയർപ്പ് തുടച്ച് കൊണ്ടവൻ പറഞ്ഞു. നീ ട്രിപ്പ് പോണെന്ന് പറഞ്ഞിട്ട് പോയില്ലേ. പിന്നെന്തിനാ വീട്ടിൽ വന്ന് യാത്ര ചോദിച്ചത്.

എന്നെ കൊല്ലാൻ വല്ല പ്ലാനുമായിട്ടാണോ. കിച്ചു ഞെട്ടി തിരിഞ്ഞ് അവനെ നോക്കി. കള്ളത്തരങ്ങൾ പൊളിയാൻ പോകുന്നത് പോലെ അവന് തോന്നി. എന്താടാ ഒന്നും മിണ്ടാത്തത് ഇവളും ഉണ്ടോ നിന്റെ ക്ക ട്രിപ്പ് പോകാൻ സ്വതിയേ നോക്കി അഭി ചോദിച്ചു. അവളുടെ കയ്യും കാലും വിറച്ചു ദയനീയ ഭാവത്തിൽ കിച്ചുവിനെ നോക്കി. എന്താടാ നീയോക്കെ വന്ന് ചോദ്യം ചെയ്യുവാണോ പോലീസ് കാരെ പോലെ . കൂൾ ഡൗൺ കിച്ചു ചോദ്യം ചെയ്യാൻ പോകുന്നതേ ഒള്ളു അതിന് മുൻപ് ഒരാളെ ഇങ്ങോട്ട് വിളിക്കട്ടേ. ഒരു കാര്യം കൂടി ക്ലിയറി ക്കാൻ ഉണ്ട്. ചേച്ചി കയറി വന്നോ. ധ്രുവൻ നോക്കിയ ഭാഗത്തേക്ക് കിച്ചുവും സ്വാതിയും നോക്കി. നടന്നു വരുന്ന ആളെ കണ്ടതും കിച്ചുവും സ്വാതിയും പരസ്പരം നോക്കി രണ്ടുപേരുടേയും നെഞ്ചിൽ വെള്ളിടി വെട്ടി. ചേച്ചി വാ ഇവനെ ചേച്ചി ഇതിന് മുൻപ് കണ്ടിട്ടുണ്ടോ .

അവർ അവനെ സൂക്ഷിച്ച് നോക്കി അവൻ അവരെ ഭയപ്പെടു ആന്ന രീതിയിൽ നോക്കി. പറചേച്ചി ഇവനെ അറിയാമോ ഇവനാണോ ആ ആൾ. ധ്രുവൻ അവരോട് ചോദിച്ചു. ഒരു മിനിറ്റ് മോനെ അത് പറയുന്നതിന് മുൻപ് എനിക്ക് ഒരു കാര്യം ചെയ്യണം അതും പറഞ്ഞ് അവർ സ്വാതിയുടെ മുന്നിൽ വന്ന് നിന്നു അവളുടെ കരണത്ത് ആഞ്ഞടിച്ചു. ടീ നീയക്കൊ ഒരു പെണ്ണാണോ . ഒരുത്തന്റെ കൂടെ കിടന്നിട്ട് . മറ്റൊരുത്തന്റെ തലയിൽ കെട്ടിവയ്ക്കാൻ നാണമില്ലേ. നിനക്ക് നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനോട് എന്തെങ്കിലും സ്നേഹമുണ്ടോ .നിന്നെ പോലെ കുറേയെണ്ണം കാണും അതുപോലെ ഉള്ളവളുമാര ജനിച്ച യുടെ നെ കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊന്ന് കുപ്പതൊട്ടിയിലും കരിയിലക്കൂട്ടത്തിലും കളയുന്നത്. നീയും അതുപോലെ വല്ലതും പ്ലാൻ ചെയ്ത് കാണുമല്ലോ. നിന്നയെക്കെ ചാട്ടവാറ് കൊണ്ട് അടിക്കണം. പെണ്ണെന്ന ജന്മത്തിന് തന്നെ ശാപമാ നീ .....

സ്വാതി തല കുനിച്ച് തന്നെ നിന്നു . ചേച്ചി ....... അവർ തിരിഞ്ഞ് വന്ന് കിച്ചുവിന്റെ കരണത്തും അടി കൊടുത്തു. സ്വന്തം പെണ്ണിനെയും കൊച്ചിനേയും മറ്റൊരുത്തന്റെ തലയിൽ കെട്ടിവയ്ക്കാൻ നാണമുണ്ടോ നിനക്കിട്ട് അന്നേ ഒന്ന് തരണമെന്ന് കരുതിയതാ . മോനെ ധ്രുവാ ഇവനാ നിന്നെ മറഞ്ഞിരുന്ന് ചതിക്കുന്നത്. മോന്റെ ഭാര്യയെ സ്വന്തമാക്കാൻ നടക്കുന്ന നീചൻ. ധ്രുവന്റെയും അഭിയുടെയും കണ്ണുകൾ ചുമന്നു . ധ്രുവന്റെ അടിയിൽ കിച്ചു തെറിച്ച് വീണു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story