മഴപോൽ: ഭാഗം 20

mazhapol

എഴുത്തുകാരി: മഞ്ചാടി

""ചേച്ചി... ഒന്നാലോചിച്ചു നോക്കിയേ.... സ്വന്തം പെങ്ങൾ അതും താൻ പൊന്ന് പോലെ കൊണ്ട് നടന്നിരുന്നവളെ മറ്റൊരുത്തൻ പിച്ചി ചീന്തുന്നത് കാണേണ്ടി വരുന്ന അവസ്ഥ.... പാവാ ചേച്ചി ഉണ്ണിയേട്ടൻ.... ചേച്ചി ഭാഗ്യവതിയാ ഉണ്ണിയേട്ടനെ പോലെ ഒരു പാതിയെ കിട്ടിയില്ലേ... സ്നേഹിക്കാൻ മാത്രേ അതിനറിയൂ.... ബന്ധങ്ങൾക്ക് മറ്റെന്തിനെക്കാളും വിലകൽപ്പിക്കുന്നവനാ.... പാവാ ചേച്ചി...."" നിറഞ്ഞു വന്ന കണ്ണ് ഗായത്രി ശാളിന്റെ തുമ്പ് കൊണ്ട് തുടച്ചു.... അമ്പിളിക്കുള്ളിൽ പിന്നെയും ഒരുപാട് സംശയങ്ങൾ അവശേഷിച്ചിരുന്നു ... എന്തോ ചോദിക്കാൻ തുനിഞ്ഞതും താഴെ നിന്നും ചെറിയമ്മ വിളിച്ചിരുന്നു.... ""ഗായു ഒന്ന് നിന്നെ... അല്ല കുഞ്ഞോളെ ആക്രമിച്ച അയാൾ മരിച്ചില്ലേ..."" ""അതെ മരിച്ചതല്ല... കൊന്നതാ ആ കാമ മൂത്ത പിശാചിനെ ഉണ്ണിയേട്ടൻ തന്നെ... അന്ന് അവിടെ അവര് തമ്മിൽ നടന്ന അടി പിടിയിൽ ഉണ്ണിയേട്ടന് അങ്ങനെ ഒക്കെ സംഭവിച്ചു....പൂജ കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് തിരികെ വന്നപ്പോൾ കണ്ടത് ബോധമറ്റ് കിടക്കുന്ന മൂന്ന് ശരീരങ്ങൾ....

കുഞ്ഞോളെ അങ്ങനൊരവസ്ഥയിൽ കണ്ട ഷോക്കിൽ ഉണ്ണിയേട്ടന് മാനസികം പിടിപെട്ടു.... ബോധം വരുമ്പോൾ ഉണ്ണിയേട്ടൻ തികച്ചും ഒരു ഭ്രാന്തനായിരുന്നു....അടുത്ത് വരുന്നവരെ ഒക്കെ പിച്ചി പറിച്ചും മാന്തിയും ആക്രമിക്കുന്നൊരാൾ....അത് കൊണ്ട് ആ ഗുണ്ടയെ കൊന്നതിനു കാസൊന്നും ഉണ്ടായില്ല... ഭയങ്കര അലർച്ചയും നില വിളിയുമായിരുന്നു വീട്ടിലേക്ക് കൊണ്ട് വന്നപ്പോൾ....ആ ദിവസങ്ങളൊന്നും ഓർക്കാൻ കൂടി വയ്യ.... ഭയാനകമായിരുന്നു..... ഉണ്ണിയേട്ടനെ അടക്കി നിർത്താൻ വല്യച്ഛൻ എത്ര അടിച്ചിട്ടുണ്ടെന്നറിയോ... എങ്കിലും ഉണ്ണിയേട്ടനും അയാളും തമ്മിലുണ്ടായ സംഘട്ടനത്തിൽ ആ കാമ ഭ്രാന്തന്റെ ഇരുമ്പ് വടി കൊണ്ടേറ്റ അടി കാരണം ഉണ്ണിയേട്ടന് പല ഓർമ്മകളും നഷ്ട്ടപെട്ടു. ചിലത് മാത്രം പൂർണമല്ലാതെ അവശേഷിക്കുന്നു....ഡോക്ടർ പ്രതേകം പറഞ്ഞതാ കുഞ്ഞോളുടെ ഓർമ്മകൾ ഉണ്ണിയേട്ടന് തിരിച്ചു കിട്ടാൻ സാധ്യതയുള്ള ഒരു സാഹചര്യവും ഉണ്ടാക്കരുതെന്ന്.... അങ്ങനെ വന്നാൽ ചിലപ്പോ പെട്ടന്നുള്ള ഷോക്കിൽ മരണം വരെ സംഭവിക്കാം എന്ന്.....അത് കൊണ്ട് കുഞ്ഞോളുടെ വസ്ത്രങ്ങളും ഫോട്ടോസും എല്ലാം ഇവിടെ നിന്നും മാറ്റി....അവളെ കുറിച്ചുള്ള ഒരോർമ്മയും ഇന്നീ വീട്ടിലില്ല....."" ഗായത്രി എഴുന്നേറ്റതും അമ്പിളി എന്തൊക്കെയോ ചിന്തിച്ചിരിപ്പായിരുന്നു....

കേട്ടതിൽ എന്തൊക്കെയോ പൂർണ്ണമല്ലാത്തത് പോലെ.....ഉള്ളിൽ വീണ്ടും സംശയത്തിന്റെ നാമ്പുകൾ തളിരെടുത്തു.... ""ഗായു.... എടി ഗായത്രി.... നിന്നെ എത്ര തവണ വിളിക്കണം.... ഇങ്ങോട്ട് വാടി പോത്തേ.... എന്താടി നിനക്ക് വിളിച്ചാ വിളി കേട്ടൂടെ...."" ചെറിയമ്മ വീണ്ടും ചീത്ത വിളി തുടങ്ങിയതും ഗായത്രി തിടുക്കത്തിൽ തറയിൽ കിടന്നിരുന്ന ദുപ്പട്ട എടുത്ത് കഴുത്തിൽ ചുറ്റിയിട്ടു... ""ഓ... ന്റെ ചേച്ചി.. ഈ അമ്മേടെ ഒരു കാര്യം ഞാൻ ചെല്ലട്ടെ....എന്താണാവോ.... ഹോ... തറ തുടക്കാനാവും... നിക്ക് വയ്യ... കോളേജ് ഒന്ന് തുറന്നോട്ടെ.... ന്റെ പട്ടി തുടയ്ക്കും തറ.... ഈ പണ്ടാറ സ്റ്റഡി ലീവ് എന്നാ ഒന്ന് തീരാ... ന്റെ തമ്പുരാനേ...കഴിഞ്ഞ് കിട്ടിയാ മതിയായിരുന്നു..."" പിറു പിറുത്ത് കൊണ്ടവൾ ഗോവണി പടികൾ ഇറങ്ങി താഴെ എത്തിയിരുന്നു... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•° അമ്പിളി കിടക്കയിൽ മലർന്നു കിടന്നു....നേരം പന്ത്രാണ്ടടിച്ചെങ്കിലും കണ്ണിൽ ഉറക്കമില്ലായിരുന്നു... എഴുന്നേറ്റ് പുറത്തേക്കുള്ള ജാലകത്തിന്റെ കൊളുത്തഴിച്ചു....പാതി മുറിഞ്ഞ തിങ്കൾ കലയുണ്ട് മാനത്ത് തിളങ്ങി നിൽക്കുന്നു....അടുത്തായി ഒരു കുഞ്ഞു നക്ഷത്രവും.... കാണാൻ ചേലുള്ളൊരു രാത്രി.... അന്തി പൂക്കളുടെ മണം പേറി ഒരിളം കാറ്റ് പയ്യെ വീശുന്നുണ്ട്... അതിനൊത്ത് മുടി ഇഴകൾ മെല്ലെ ഇളകി കൊണ്ടിരുന്നു...

ഉണ്ണിയേട്ടനിലായിരുന്നു ആ പെണ്ണിന്റെ ചിന്ത മുഴുവനും.... ഇപ്പൊ ഉറങ്ങി കാണുവോ.... ഉണ്ണിക്കുട്ടൻ..... നാളെ രാവിലെ തന്നെ ഇങ്ങെത്തും.... എന്നാലും കാണാൻ കൊതിയാവാ....അവന്റെ കുറുമ്പും വാശിയും ചേലുള്ള പരിഭവങ്ങളും ആസ്വദിക്കാൻ പൂതി തോന്നുന്നു.... ഹൃദയം ആ ഭ്രാന്തനോടുള്ള പ്രേമത്തിൽ വല്ലാതെ തുടി കൊട്ടുകയായിരുന്നപ്പോൾ.... നേരം പരക്കെ പരക്കെ വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളു.... അതിന് മുന്നേ അമ്പൂട്ടി തട്ടി പിടഞ്ഞെഴുന്നേറ്റു....കുളിച്ചൊരുങ്ങി നെറ്റിയിൽ സിന്ദൂരം തൊട്ട് അടുക്കളയിലേക്ക് ഓടി.... വല്ലാത്തൊരാവേഷമായിരുന്നവളിൽ... ഇന്ന് ഉണ്ണിക്കുട്ടൻ വരുവല്ലോ.... ഉള്ളിൽ സന്തോഷത്തിന്റെ തിരിയിളക്കമായിരുന്നു....ഓരോ പണി ചെയ്യുമ്പോഴും ആ പെണ്ണിലെ ഉത്സാഹം കൂടി വന്നു.... കുഞ്ഞു കിളികളുടെ ശബ്ദം കാതിലേക്ക് വന്ന് തുടങ്ങി.... വടക്കേ വളപ്പിലുള്ള ആൽ മരത്തിന്റെ കൊമ്പിലിരുന്ന പറവകൾ കൂട്ടത്തോടെ ചിറകടിച്ചുയരുന്നതും കൊത്ത് കൂടുന്നതും ദോശക്കുള്ള മാവ് കലക്കമ്പോൾ കൗതുകത്തോടെയവൾ ആസ്വദിച്ചു.... വെളിച്ചം ഭൂമിയിലേക്ക് പതിഞ്ഞു തുടങ്ങിയതും പുറത്തിറങ്ങി കൂട്ടിയിട്ട തേങ്ങയിൽ നിന്നോരെണ്ണം എടുത്ത് പൊതിച്ചു... ""ആഹാ.... അമ്പിളി കുട്ടി നേരത്തെ എഴുന്നേറ്റോ.....

പനി മാറുന്നല്ലേ ഉള്ളു.... മോൾ പണികളൊന്നും ചെയ്യണ്ട...."" അടുക്കള വാതിൽക്കൽ ഉറക്കപ്പിച്ചോടെ നിൽക്കുന്നുണ്ട്, ചെറിയമ്മ.... ""ന്റെ പനിയൊക്കെ എപ്പഴോ മാറി ചെറിയമ്മേ..... ദേ ഞാൻ അടുപ്പത്ത് ചായ ഇട്ട് വെച്ചിട്ടുണ്ടേ...ചെറിയമ്മ കുടിക്കൂ ട്ടോ... ഞാൻ ഈ തേങ്ങ ഒന്ന് പൊളിക്കട്ടെ...."" ചെറിയമ്മ അകത്തേക്ക് തന്നെ കയറുന്നത് കണ്ടു...വെട്ട് കത്തി കൊണ്ട് തേങ്ങ പൊട്ടിച്ച് അമ്പിളി ചിരവുമ്പോഴാണ് ഗായു എഴുന്നേറ്റ് വരുന്നത് ...കിളി കൂട് പോലുള്ള മുടി മാന്തി പറിക്കുന്നുണ്ട് ""ആഹാ.... അമ്പിളി ചേച്ചി നേരത്തെ എഴുന്നേറ്റോ.... ഇന്ന് നല്ല ഉത്സാഹവാണല്ലോ.... ആഹ്.... കെട്ട്യോൻ വരുന്നതിന്റെ പൊലിവ് ആണല്ലെടി കള്ളി... മഹ്ഹ് നടക്കട്ടെ... നടക്കട്ടെ..." കളിയാക്കി കൊണ്ടവൾ ചിരവി കൊണ്ടിരിക്കുന്ന തേങ്ങയിൽ നിന്ന് ഒരു പിടി എടുത്ത് വായക്കകത്ത് കയറ്റി...ചെറിയമ്മയുടെ അടക്കിയ ചിരി കേട്ടതും ലജ്ജയോടെ മറ്റെങ്ങോ അമ്പൂട്ടി മിഴികളൂന്നിയിരുന്നു... ""ഡീ... ഡീ വെക്കടി അവിടെ...ഹാ ."" ഗായു വീണ്ടും ചിരകിയ തേങ്ങയിൽ നിന്നും കയ്യിട്ട് വാരാൻ തുനിഞ്ഞതും കയ്യിൽ ചെറുതായി അമ്പിളി പിച്ചി... ഭവതി പല്ല് തേച്ചോ എന്തോ... പത്തരക്ക് ഉണ്ണിയേട്ടന് വരുമെന്നാ പറഞ്ഞത്... സമയം ഇഴഞ്ഞു നീങ്ങുന്നത് പോലെ.... അമ്പിളികുട്ടിക്ക് നിക്ക പൊറുതി ഇല്ല... ഉണ്ണി കുട്ടന് ഇഷ്ട്ടമുള്ളതൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്...

അട പായസവും ഉണ്ണിയപ്പവും പിന്നെ ഗായത്രിയെ സോപ്പിട്ട് അടുത്തുള്ള കുമാരേട്ടന്റെ കടയിൽ നിന്നും ഒരു പൊതി നാരങ്ങ മിട്ടായിയും വേടിപ്പിച്ചു...ചുവപ്പും ഓറഞ്ചും നിറത്തിലുള്ള ഒത്തിരി ചന്തമുള്ള നാരങ്ങ മിട്ടായികൾ.... ""ഗായു പത്തേ മുക്കാലയല്ലോ.... എന്താ അവര് വരാത്തെ...."" ഉണ്ണിക്കുട്ടനെ കാണാൻ കൊതിയാവുന്നുണ്ടവൾക്ക്.... താടക്ക് കൈ കൊടുത്ത് ഉമ്മറത്തിണ്ണയിൽ ചടഞ്ഞിരുന്നു...ചെറിയമ്മയും മുത്തശ്ശിയും എന്തൊക്കെയോ പറഞ്ഞ് ഇറയത്ത് തന്നെ ചിരിചിരിപ്പാണ്.. ""ഹൗ... ന്റെ ചേച്ചി... നിങ്ങടെ കെട്ട്യോൻ ഇപ്പൊ വരും കുറച്ച് കൂടി കാത്തിരിക്കൂ....അങ്ങേര് മിനിഞ്ഞാന്ന് പോയതല്ലേ.... കെട്ട്യോനെ കാണാൻ ഇങ്ങനെയും ഉണ്ടോ ആക്രാന്തം ...."" ഉണ്ണിക്കുട്ടനെ കാണാത്തതിലുള്ള പരിഭവത്തിൽ അമ്പൂട്ടി മുഖം തിരിച്ചു.... ചുണ്ടുകൾ പിണക്കത്താൽ പുറത്തേക്കുന്തിയിരുന്നു.... ഒത്തിരി നേരായി കാത്തിരിക്കാൻ തുടങ്ങിയിട്ട്.... ഉണ്ണിക്കുട്ടൻ ഇതുവരെ വന്നില്ലല്ലോ.... കുറച്ച് കഴിഞ്ഞതും ഒരു കുഞ്ഞു പൊട്ട് പോലെ വല്യച്ഛന്റെ വാഹനം വരുന്നത് കണ്ടതും ചാടി എഴുന്നേറ്റവൾ...ഗേറ്റ് കടന്ന് കാർ മുറ്റത്ത് നിർത്തിയതും വല്ലാത്തൊരാഹ്ലാദം ആ പെണ്ണിനെ വന്ന് മൂടുകയായിരുന്നു... ഉണ്ണിക്കുട്ടന്റെ കയ്യിൽ നിറയെ പല നിറത്തിലുള്ള ബലൂണാ... മറു കയ്യിൽ കുഞ്ഞുങ്ങളെ പോലെ വായിലിട്ട് നുണയുന്ന കോലുമിട്ടായിയുടെ കോല് പിടിച്ചിട്ടുണ്ട്...ഓടി ചെന്നവളാ കൊച്ചു ഭ്രാന്തനെ ഇറുകെ പുണർന്നു...പേരറിയാത്ത ഏതോ ഒരു വികാരം അവളെ പൊതിയുന്നുണ്ടായിരുന്നപ്പോൾ... ""ഉണ്ണിയേട്ടാ.... ഞാൻ എത്ര നേരായി ന്നറിയോ കാത്തിരിക്കാൻ തുടങ്ങീട്ട്....ഉണ്ണികുട്ടനെ കാണാൻ കൊതിച്ചിരിക്ക്യായിരുന്നു...അമ്പൂട്ടി...""

പെരു വിരലിൽ ഉയർന്ന് പൊങ്ങി കവിളിൽ തുരു തുരെ ഉമ്മ വെച്ചവൾ...ചുണ്ടിലെ നനവുള്ള അനേകം ചുംബനങ്ങൾ...വീണ്ടും അവന്റെ ഇട നെഞ്ചിൽ നാണത്തോടെ അമ്പൂട്ടി മുഖമൊളിപ്പിച്ചു... ഒത്തിരി നാൾ കാണാത്തതിലുള്ള പരിഭവമായിരുന്നവളിൽ... ഉണ്ണിക്കുട്ടന് ഇക്കിളിയാവുന്നുണ്ടെന്ന് തോന്നുന്നു... കിടന്ന് ഞെളി പിരി കൊള്ളുന്നുണ്ട്... പിന്നെ ആ പെണ്ണിന്റെ അധരങ്ങൾ സ്പർശിച്ചിടത്ത് കൗതുകത്തോടെയവൻ തൊട്ട് നോക്കി.... ""അയ്യേ.... നനവ്.... ഈ അമ്പൂട്ടി ഉമ്മ വെച്ച് ന്റെ കവിളൊക്കെ നനച്ചു....ഞ്ഞ.. ഞ്ഞ... കാണിച്ചു തരാട്ടോ...."" അവന്റെ നിഷ്കളങ്കത കേൾക്കെ അമ്പിളി നാക്ക് കടിച്ചു നിന്നു ... പിന്നെ വീണ്ടും നാണത്തോടെ താഴേക്ക് മിഴികളൂന്നി... അവന്റെ പാതിരാ കണ്ണുകളിൽ കുറുമ്പ് നിറയുകയായിരുന്നു...നാവ് പുറത്തേക്കിട്ട് ചുണ്ട് നനക്കുന്നത് കണ്ടു... പിന്നെ നാണിച്ചു നിന്നിരുന്നവളുടെ മുഖം കൈകുമ്പിളിലെടുത്ത് ഒത്തിരി ഉമ്മ വെച്ചു.... ആ പെണ്ണൊരു പിടച്ചിലായിരുന്നു.... ഹൃദയം ആ ഭ്രാന്തന്റെ നിഷ്കളങ്കതയെ പ്രണയിക്കുകയായിരുന്നപ്പോൾ.... കവിളിൽ വീണ്ടും രക്ത വർണ്ണം പടർന്നു.... ""ഉണ്ണിക്കുട്ടാ.... അമ്പിളി കുട്ടി.... രണ്ട് പേരും മതി സ്നേഹിച്ചത്.... അകത്തേക്ക് കയറൂ...."" തല ഉയർത്തുമ്പോൾ ഉമ്മറത്ത് നിന്ന് എല്ലാവരും അവരുടെ കളി കണ്ട് ചിരി തൂകി നിൽക്കുന്നു.... ആ പെണ്ണിൽ വല്ലാത്തൊരു പരവേഷമായിരുന്നു... കവിൾ തടങ്ങൾ മഞ്ചാടി കുരു പോലെ ചുവന്ന് തുടുത്തു....

ഉണ്ണിയേട്ടൻ അപ്പോഴേക്കും അകത്തേക്ക് ഓടി കയറിയിരുന്നു....പിറകിലായ് അമ്പിളിയും വെച്ചു പിടിച്ചു.... ""പകച്ചു പോയെന്റെ ബാല്യം.... ന്നാലും ന്റെ ചേച്ചി.. ഇത്രയും റൊമാൻസ്... ഹോ എങ്ങനെ സാധിക്കുന്നു.... അടുത്ത തവണ ഇങ്ങനെ പബ്ലിക്കായി പ്രണയിക്കുമ്പോൾ പ്രായപൂർത്തി ആയ ഒരു കൊച്ചു പൈതൽ ഇവിടെ ഉണ്ടെന്ന് ഓർക്കണേ...."" ഗായുവിന്റെ സംസാരത്തിൽ തമാശ കലർന്നു... ചമ്മലോടെ മുഖം കുനിച്ചു നിൽക്കുന്നവളുടെ തുടുത്ത കവിൾ മൃദുവായി ഒന്ന് നുള്ളിയെടുത്തു.. ഗായുവിന്റെ കൂടെ അകത്തേക്ക് കയറുമ്പോൾ ഉണ്ണിയേട്ടൻ കൊണ്ട് വന്ന ബലൂണൊക്കെ നിലത്ത് അങ്ങിങായി വലിച്ചെറിഞ്ഞ മട്ടിൽ കിടപ്പാണ്.... ആ ഭ്രാന്തനുണ്ട് സോഫയിലിരുന്ന് ട്ടി. വി കാണുന്നു.... സിനിമയിൽ ഏതോ നടൻ മീശ പിരിക്കുന്നത് കണ്ട് അത് പോലെ ചെയ്യാൻ നോക്കുന്നുണ്ട്.... അമ്പിളി പെണ്ണ് അറിയാതെ ചിരിച്ചു പോയി...പിന്നെ ഓടി ചെന്നവന്റെ കട്ടി മീശ പിരിച്ചു വെച്ചു.... ചുണ്ട് നനച്ച് വീണ്ടും അവന്റെ കവിളിൽ കുറുമ്പോടെ നാനാവുള്ളൊരുമ്മ കൊടുത്ത് അടുക്കളയിലേക്ക് തിടുക്കത്തിലോടി.... ""നീ... പൊടി കൊമ്പൂട്ടി....മുത്തശ്ശി ഇവള്.... ന്റെ കവിൾ ഉമ്മ വെച്ച് നനക്കാ...."" സോഫയിലിരുന്ന് ദേഷ്യത്തോടെ കൈ കാലിട്ടടിക്കുന്നാ ഭ്രാന്തൻ മുത്തശ്ശിയോട് പരിഭവം പറയുന്നത് കേട്ടതും ചമ്മലോടെയവൾ ഒറ്റ കണ്ണിറുക്കി...........….. തുടരും…… ✍മഞ്ചാടി

മഴപോല്‍ : ഭാഗം 19

Share this story