മഴപോൽ: ഭാഗം 21

mazhapol

എഴുത്തുകാരി: മഞ്ചാടി

അമ്പിളി പെണ്ണറിയാതെ ചിരിച്ചു പോയി...പിന്നെ ഓടി ചെന്നവന്റെ കട്ടി മീശ പിരിച്ചു വെച്ചു.... ചുണ്ട് നനച്ച് വീണ്ടുമവന്റെ കവിളിൽ കുറുമ്പോടെ നാനാവുള്ളൊരുമ്മ കൊടുത്ത് അടുക്കളയിലേക്ക് തന്നെ തിടുക്കത്തിലോടി.... ""നീ... പൊടി കൊമ്പൂട്ടി....മുത്തശ്ശി ഇവള്.... ന്റെ കവിൾ ഉമ്മ വെച്ച് നനക്കാ...."" സോഫയിലിരുന്ന് ദേഷ്യത്തോടെ കൈ കാലിട്ടടിക്കുന്നാ ഭ്രാന്തൻ മുത്തശ്ശിയോട് പരിഭവം പറയുന്നത് കേട്ടതും ചമ്മലോടെയവൾ ഒറ്റ കണ്ണിറുക്കി.... ""ഹയ്.... വീണ്ടും റൊമാൻസ്.... ഈ ചേച്ചീടെ ഒരു കാര്യം... ഇത്രയും ദിവസത്തേത് പലിശ സഹിതം വീട്ടുന്നതായിരിക്കും ല്ലേ..... ഹാ അതൊക്കെ താങ്ങാൻ ന്റെ ഉണ്ണിക്കുട്ടന് ത്രാണി നൽകണേ.... തമ്പുരാനേ...."" അടുക്കള തിണ്ണയിലിരുന്ന് ഊണിനുള്ള പച്ച കറികൾ അരിയുന്നതിനിടെയുള്ള ഗായുവിന്റെ പ്രാർത്ഥന കേട്ടതും അമ്പിളി കുട്ടിയുടെ മുഖത്തൊരു കള്ള ചിരിയായിരുന്നു....നെറ്റി ചുളിച്ചവളെ കൂർപ്പിച്ചു നോക്കി.... പിന്നെ തട്ട് തുറന്ന് ചൂടാറിയ പായസം ഒരു സ്റ്റീൽ ഗ്ലാസ്സിലേക്ക് പാർന്നു വെച്ച് ഒരു കുഞ്ഞി പാത്രത്തിൽ ഒത്തിരി ഉണ്ണിയപ്പവും നിറച്ചു....

സോഫയിലിരുന്ന് ട്ടി. വി യിലേക്ക് തന്നെ കണ്ണും നട്ടിരിക്കുകയായിരുന്നവൻ അടുത്തേക്ക് വരുന്നവളെ കണ്ടതും മുഖം പൊത്തി വെട്ടി തിരിഞ്ഞിരുന്നു .... ഇനിയുമവൾ ഉമ്മ വെച്ച് കവിൾ നനക്കുമെന്ന പിണക്കമായിരുന്നവനിൽ.... ഒട്ടും കളങ്കമില്ലാത്തവന്റെ ഭ്രാന്തമായ മനസ്സിലെ ചേലുള്ള കൊച്ചു കുസൃതികൾ... ചുണ്ടിൽ ഊറി വന്ന ചിരിയെ കടിച്ചു പിടിച്ചവൾ അവന്റെ അരികിലായി ഒട്ടിയിരുന്നു... ""അമ്പൂട്ടി.... പൊക്കോ.... ന്നെ ഉമ്മ വെച്ച് കവിൾ നനക്കാനല്ലേ.... ഉണ്ണിക്കുട്ടൻ മിണ്ടില്ല.... പിണക്ക...."" പറ്റി ചേർന്ന് ഇരിക്കുന്നവളിൽ നിന്നും അകന്ന് മാറി സോഫയുടെ അറ്റത്തേക്കവൻ നീങ്ങിയിരുന്നു....കൈ കൊണ്ട് മുഖമപ്പോഴും പൊത്തിപിടിച്ചിട്ടുണ്ടായിരുന്നു.... വിരലുകളുടെ വിടവിലൂടെ ഇടയ്ക്കിടെ അവളെ ഒളിഞ്ഞു നോക്കുന്നുണ്ട്.... "" അയ്യയ്യോ.... ഞാൻ ഉണ്ണിയേട്ടന് അടപായസവും ഉണ്ണിയപ്പവും തരാൻ വന്നതായിരുന്നു...ഉണ്ണിക്കുട്ടന് നല്ലഷ്ടമുള്ള അടപായസം...അല്ലാതെ ഉമ്മ വെക്കാൻ വന്നതൊന്നും അല്ല.... അമ്പൂട്ടിയോട് പിണക്കല്ലേ ഉണ്ണിക്കുട്ടൻ.... ന്നാ... ഞാൻ ഇനി പായസം തരുന്നില്ല.... ഞാൻ തനിയെ കുടിച്ചോളാട്ടോ.....""

ഇടം കണ്ണിട്ടവനെ ഒന്ന് നോക്കിയ ശേഷം മധുരമൂറും പായസം ആ പെണ്ണ് ചുണ്ടോട് ചേർത്ത് നുണയുന്നതേ ഉണ്ടായിരുന്നുള്ളു.... അതിന് മുന്നേ അമ്പിളി പെണ്ണിന്റെ കയ്യിൽ നിന്നും ഗ്ലാസ് പിടിച്ചു വാങ്ങി പായസം വായിലേക്ക് ഒന്നിച്ചു കമിഴ്ത്തിയവൻ....അതിന്റെ അടയാളമേന്നോണം പായസം വീണവന്റെ നീളൻ താടിയും കട്ടി മീശയും നരച്ചത് പോലെ വെളുത്തിരുന്നു.... തിടുക്കത്തിൽ കുടിച്ചത് കൊണ്ട് പായസം തരിപ്പിൽ കയറി ഊക്കിൽ ആ ഭ്രാന്തനൊന്ന് ചുമച്ചു.... അമ്പിളി പെണ്ണിൽ ഒരു തരം വെപ്രാളമായിരുന്നു... പൊടുന്നനെ എഴുന്നേറ്റ് അവന്റെ നെറുകിൽ മെല്ലെ തട്ടി കൊടുത്തു.... ""ഉണ്ണിയേട്ടാ.... പതുക്കെ കുടിച്ചാ പോരെ.... ന്തിനാ ഒറ്റയടിക്ക് കമിഴ്ത്തിയത്.... തരിപ്പി പോയില്ലേ...."" വീണ്ടും വീണ്ടും ചുമക്കുന്നവന്റെ കണ്ണിൽ നീർ മുത്തുകൾ പൊടിഞ്ഞിരുന്നു....ആ പെണ്ണ് വേഗത്തിൽ അടുക്കളയിലേക്കോടി വെള്ളം എടുത്ത് കൊണ്ട് വന്നു ....പതിയെ അവനെ കുടിപ്പിക്കുമ്പോൾ പുറത്ത് മെല്ലെയവൾ തടവി കൊണ്ടിരുന്നു..... ""ഇപ്പൊ മാറിയോ.... ഉണ്ണിയേട്ടാ...."" ""ഹ്മ്മ്... മാറി ഇനി ഉണ്ണിയപ്പം താ അമ്പൂട്ടി.... ഞാൻ പിണങ്ങൂല്ല..."" ഏറെ കൊതിയോടെ ഉണ്ണിയപ്പം നിറച്ച പാത്രത്തിലേക്കവൻ നോക്കുമ്പോൾ ആ പെണ്ണിനവനോടുള്ള ഇഷ്ടവും വാത്സല്യവും പതിൻ മടങ്ങ് കൂടുകയായിരുന്നു....

""ഉണ്ണിയേട്ടൻ... അമ്പൂട്ടിയോട് പിണക്കല്ലേ....പിന്നെന്തിനാ ഉണ്ണിയപ്പം "" അവളിൽ ലവലേശം കുറുമ്പ് നിറഞ്ഞു....ചൊടികളിൽ ചേലുള്ളൊരു കുസൃതി ചിരി വിരിഞ്ഞു...പിന്നെ മേശക്ക് മുകളിലിരുന്ന ഉണ്ണിയപ്പം നിറച്ച പാത്രം പിറകിലേക്ക് മാറ്റി പിടിച്ചു....ഉണ്ണിക്കുട്ടന്റെ ചുണ്ടുകളപ്പോൾ പരിഭവത്തോടെ പുറത്തേക്കുന്തിയിരുന്നു....ചിണുങ്ങി കൊണ്ടവളുടെ സാരി തുമ്പ് പിടിച്ചു വലിച്ചു... ""താ അമ്പൂട്ടി.... നിക്കി വേണം ഉണ്ണിയപ്പം.... കൊതിയാവുന്നുണ്ട്...."" ""ഉണ്ണിയപ്പം ഒക്കെ തരാം....പക്ഷെ ഉണ്ണിക്കുട്ടൻ നിക്കൊരു മുത്തം തര്വോ... ദേ.... ഇവിടെ...."" കുങ്കുമത്താൽ നീട്ടി ചുവന്ന് കിടക്കുന്ന നെറ്റിയിൽ മെല്ലെ തൊട്ട് കൊണ്ട് അവന്റെ കാതരികിൽ സ്വകാര്യം പോലെ പറഞ്ഞു....മറുത്തൊന്നും പറയാതെ കണ്ണുകൾ വിടർത്തി ആ ഭ്രാന്തൻ സമ്മതം മൂളിയിരുന്നു.... അവന്റെ അധരങ്ങൾ ഏറെ നിഷ്കളങ്കതയോടെ അമ്പിളി പെണ്ണിന്റെ നെറ്റിയിൽ പതിക്കുമ്പോൾ ഒത്തിരി കൊതിയോടെ കൺപോളകൾ കൂമ്പിയടഞ്ഞിരുന്നു.... താലി ചാർത്തിയവനിൽ നിന്നും ലഭിച്ച നെറുകിലെ ആദ്യ ചുംബനം.... ഒത്തിരി നാളായി ഈ നിമിഷത്തിനു വേണ്ടിയവൾ കൊതിയോടെ കാത്തിരിക്കാൻ തുടങ്ങിയിട്ട്.... ഇന്നത് സഫലമായിരിക്കുന്നു.... ""ഇനി ഉണ്ണിയേട്ടന്റെ അസുഗം മാറുമ്പോൾ ഞാൻ ചോദിക്കാതെ തന്നെ...

ഈ പൊട്ടി പെണ്ണിന് ഇത് പോലെ ഒത്തിരി... ഒത്തിരി ഉമ്മ തരൂല്ലേ ഉണ്ണിയേട്ടാ.... നിക്കി കൊതിയായിട്ടാ...."" ഏറെ പ്രേമത്തോടെ നേർത്ത ശബ്ദത്തിൽ അവനോട് ചോദിച്ചെങ്കിലും അവന്റെ നോട്ടം മുഴുവൻ അവൾ പിറകിലേക്ക് മറച്ചു പിടിച്ചിരുന്ന മൊരിഞ്ഞു കിടക്കുന്ന ഉണ്ണിയപ്പത്തിലായിരുന്നു....ആ പെണ്ണിന്റെ ചുണ്ടുകൾ പരിഭവത്തോടെ കൂർത്ത് വന്നു .... ഉള്ളിൽ എവിടെയോ ഒരു ചെറു നോവ് കിടന്ന് പുകയും പോലെ.... ഒരു നിമിഷം മുൻപ് വരെ തന്നെ മൂടിയിരുന്ന ഉന്മാദം എങ്ങോ മറഞ്ഞിരിക്കുന്നു.... ""എന്നാ.... ഉണ്ണിക്കുട്ടാ.... ഇനി ഈ അമ്പൂട്ടിയെ ഒന്ന് പ്രണിയിക്കാ....ഞാൻ കാത്തിരുന്നോട്ടെ ഉണ്ണിയേട്ടാ.... എന്നെങ്കിലും ഒരു നാൾ ഏറെ പ്രണയത്തോടെ ഒത്തിരി ഇഷ്ടത്തോടെ ന്നെ നെഞ്ചോട് ചേർക്കുന്ന നിമിഷത്തിന് വേണ്ടി ഞാൻ കാത്തിരുന്നോട്ടെ ....അതോ ഇനി ഈ പൊട്ടി പെണ്ണിനെ വേണ്ടെന്ന് പറയോ.... നിക്ക് സഹിക്കില്ലാട്ടോ അത്.... ഒട്ടും സഹിക്കില്ല "" കൺകോണിലെപ്പഴോ നീർ തുള്ളികൾ തളം കെട്ടി.... എങ്കിലും ഏറെ ഇഷ്ടത്തോടെയവൾ നോക്കി ഇരുന്നു....ഉണ്ണിയപ്പം ആർത്തിയോടെ തിന്നുന്നാ ഭ്രാന്തനെ....ഇത്തിരി പോലും മടുപ്പില്ലാതെ....

""കണ്ണും... കണ്ണും ഹൊയ്... ഹൊയ് ഹൊയ്.... തമ്മിൽ തമ്മിൽ ... ഹൊയ് ഹൊയ്....നോക്കി ഇരിക്കുന്നതിന് പകരം ന്നെ അടുക്കളയിൽ വന്ന് ഒന്ന് സഹായിചാൽ കൊള്ളാമായിരുന്നു... "" പ്രതേക ഈണത്തിലുള്ള ഗായുവിന്റെ പാട്ട് കേട്ടതുമവൾ തട്ടി പിടഞ്ഞെഴുന്നേറ്റു.... ചെറിയമ്മ നടു വേദന കൂടി കിടക്കുകയാണെന്ന് അപ്പോഴാണാവൾക്ക് ഓർമ്മ വന്നത്..... ""ദേ.... ഉണ്ണിയേട്ടാ.... എല്ലാം കൂടി കുത്തി കയറ്റല്ലേ... പതിയെ കഴിച്ചാ മതി.... ഈ വെള്ളം കുടിക്കൂ... ട്ടോ അല്ലെങ്കി ചങ്കിലിരിക്കും...."" ജഗിൽ നിന്നും ഒരു ഗ്ലാസ്‌ വെള്ളമെടുത്ത് അവന്റെ മുന്നിലേക്ക് നീക്കി വെച്ചവൾ അടുക്കളയിലേക്ക് നടന്നു.... അവളെറിയാതെ അവളുടെ ഓരോ ചെയ്തികളും പകയോടെ രണ്ട് കണ്ണുകൾ വീക്ഷിച്ചു കൊണ്ടിരുന്നു... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•° ഉച്ച ഭക്ഷണം കഴിച്ച് ഉണ്ണിയേട്ടന്നുള്ള മരുന്നുമായി മുറിയിലേക്ക് ചെല്ലുമ്പോൾ കക്ഷി മലർന്ന് കിടന്ന് ബാലരമ വായിക്കുന്ന തിരക്കിലാണ്... ഇടയ്ക്കിടെ മുഖത്തൊരു പുഞ്ചിരി വിരിയുന്നുണ്ട്... അതിന്റെ ചന്തം കൂട്ടാനെന്നോണം കവിളിൽ പതിയെ നുണക്കുഴികൾ തെളിഞ്ഞു വന്നു...

""ഉണ്ണിയേട്ടോയ്.... മരുന്ന് കഴിച്ചേ..."" കയ്യിൽ ഒരു ഗ്ലാസ് വെള്ളവും അവന്റെ ഗുളികയും കൊണ്ട് അടുത്തേക്ക് ചെന്നതും മുഖം വെട്ടിച്ച് മലർന്നു കിടന്നു... മരുന്ന് കുടിക്കാനുള്ള മടിയാണെന്ന് കണ്ടതും അമ്പൂട്ടി മെല്ലെ മേശ തുറന്നൊരു പൊതിയെടുത്തു... പൊതിയഴിച്ച് ഉണ്ണിയേട്ടന്റെ മുന്നിലേക്ക് വെച്ചതും ആ പാതിരാ കണ്ണുകൾ ആവേശത്തോടെ വിടരുന്നത് കണ്ടു.... ""ഹയ് നാരങ്ങ മിട്ടായി...."" ചാടിയവൻ മിട്ടായി എടുക്കാൻ തുനിഞ്ഞതും തിടുക്കത്തിലവൾ മിട്ടായി പൊതി കുറുമ്പോടെ പിറകിലേക്ക് മാറ്റി പിടിച്ചു... ""ഹമ്പട വിരുതാ... അപ്പൊ മിട്ടായി വേണം... എങ്കിലേ ആദ്യം ഈ മരുന്ന് കുടിക്കൂ ട്ടോ... "" മുഖം ഒരു കുട്ടക്കവൻ വീർപ്പിച്ചിട്ടുണ്ട്...എങ്കിലും മിട്ടായി കൊത്തി കൊണ്ട് എതിർപ്പൊന്നും പറയാതെ ഗുളിക വാങ്ങി കഴിച്ചു... ഒരു ചെറു ചിരിയോടെ പൊതി അവന്റെ കയ്യിൽ ഏല്പിച്ചവൾ കുളിമുറിയിലേക്ക് നടന്നെങ്കിലും കയ്യിൽ പിടി വീണിരുന്നു.... "

"അമ്പൂട്ടി എങ്ങോട്ടാ... പോവുന്നെ.... ഇവിടെ ഇരുന്നേ ... ഇത് കണ്ടോ ബാലരമയാ.... വല്യച്ഛൻ മേടിച്ചു തന്നതാ.... അമ്പൂട്ടി നിക്കി ഇതിലെ ചിത്രകഥകളൊക്കെ വായിച്ചു താ....നാരങ്ങ മിട്ടായി തിന്നോണ്ട് കഥ കേൾക്കാൻ നല്ല രസാന്നെ...."" തുള്ളി ചാടി കൊണ്ട് പറയുമ്പോൾ ആ ഭ്രാന്തനിൽ കഥ കേൾക്കാനുള്ള ആവേഷമായിരുന്നു... പിന്നെ അമ്പിളിയെ പിടിച്ച് കിടക്കയിലിരുത്തി അവളുടെ മടിയിലവൻ നാരങ്ങാ മിട്ടായിയും നുണഞ്ഞു കിടന്നു.... ഇടക്കെപ്പഴോ അവനൊന്ന് തിരിഞ്ഞു കിടന്ന് അവളുടെ അണി വയറിൽ മുഖം പൂഴ്ത്തുകയായിരുന്നു... ആ പെണ്ണൊരു പിടച്ചിലായിരുന്നു... കഥ പറഞ്ഞു കൊണ്ടിരുന്നവളുടെ ശബ്ദം ഇടയ്ക്കിടെ മുറിഞ്ഞു വന്നു...ഏതോ ഒരനുഭൂതിയിൽ ഹൃദയം വല്ലാതെ തുടികൊട്ടി.... ""അമ്പൂട്ടി....ഉറക്കെ പറ നിക്ക് കേൾക്കണില്ല...."" നേർത്ത് വരുന്നവളുടെ ശബ്ദം കേട്ടതും ചിണുങ്ങി കൊണ്ടവൻ അവളോട് കൂടുതൽ പറ്റി ചേർന്ന്..............….. തുടരും…… ✍മഞ്ചാടി

മഴപോല്‍ : ഭാഗം 20

Share this story