മഴപോൽ: ഭാഗം 24

mazhapol

എഴുത്തുകാരി: മഞ്ചാടി

""ദേ... മനുഷ്യാ ഇത് വല്ലതും നടക്കും ... എന്ന് നിക്കി തോന്നണില്ല.... കൊല്ലം മൂന്നായി ആ ചെക്കന് ഭ്രാന്ത് പിടിച്ചിട്ട്....ഇപ്പഴും അത്ര വലിയ മാറ്റമൊന്നും ഇല്ല.... പോരാത്തതിന് ആ പെണ്ണും.... ഹും ഇന്ന് കണ്ടില്ലേ രണ്ടും കൂടി കാട്ടി കൂട്ടിയതൊക്കെ....ഇനി ഇപ്പൊ ചെക്കന്റെ വട്ട് മാറിയാലും ആ പെണ്ണ് ഒഴിഞ്ഞു പോവില്ല എന്ന് ഉറപ്പാ...ഞാൻ അപ്പഴേ പറഞ്ഞതാ ആ ചെക്കനെ കൊണ്ട് വിവാഹമൊന്നും കഴിപ്പിക്കണ്ടാന്ന്... നിങ്ങൾക്കെല്ലാർക്കും ആയിരുന്നില്ലേ ഒരേ നിർബന്ധം... ഇതിപ്പോ വട്ട് മാറുന്നൂല്ല.... ആ പെണ്ണിവിടെ സുഖിച്ച് ജീവിക്കുന്നു... ഇനി ഇപ്പൊ എന്നാ സ്വത്തും മുതലും നമ്മുടെ പേരിലേക്ക് ആവുന്നത്..അപ്പഴേക്കും മൂക്കിൽ പല്ല് വന്ന് കാണും..."" മുറിയിലിരുന്ന് മനക്കലെ തറവാട്ടിലെ മുതിർന്ന കാരണവരോട് ഉറുഞ്ഞു തുള്ളുകയായിരുന്നു ഭാര്യ വസുധ..{വല്യമ്മ } ""എന്റെ വസൂ.... നീ പറയുന്നത് കേട്ടാൽ തോന്നും ഞാനാണ് ഇതൊക്കെ ചെയ്യുന്നത് എന്നാ.... അമ്മ പറയുന്ന പോലെ അല്ലെ നിക്കി മുന്നോട്ട് പോവാൻ പറ്റൂ.... പിന്നെ ആ ചെക്കന്റെ വട്ടിന്റെ കാര്യം....കാണിക്കാവുന്നതിൽ ഏറ്റവും നല്ല ഡോക്ടറെ തന്നെയാ നമ്മൾ കാണിക്കുന്നേ....

അവനിപ്പോ പണ്ടത്തെ പോലെ ഒന്നും അല്ലല്ലോ.... നല്ല മാറ്റമില്ലേ.....പിന്നെ ഡോക്ടർ പറഞ്ഞില്ലേ ഒരു ഭാര്യയുടെ പരിചരണത്തിലൂടെ അവന്റെ അസുഗം മാറുമെന്ന്... അത് കൊണ്ടല്ലേ ഈ വിവാഹത്തിന് മുതിർന്നത്..... പിന്നെ ഇനി അധിക കാലമൊന്നും മനക്കലെ തറവാട്ടിൽ അവളെ പൊറുപ്പിക്കില്ല....അതിനീ അച്യുതൻ സമ്മതിക്കില്ല...."" കലിയോടെ നിന്നിരുന്ന വസുധയെ അയാൾ കാട്ടിലിലേക്ക് പുടിച്ചിരുത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ സ്ത്രീ കോപത്താൽ ജ്വലിക്കുകയായിരുന്നു.... ""ഹും... ഇനീപ്പോ ഇത് പോലെ എന്തെങ്കിലും മുടന്തൻ ന്യായം പറഞ്ഞോ.... നിങ്ങൾ എല്ലാവരും ചേർന്ന അവനെ ഒരു വട്ടനാക്കിയത്.... പോരാത്തതിന് ഒരു പെണ്ണും കെട്ടിച്ച് കൊടുത്തു... ആ പെണ്ണിന് പകരം നമ്മുടെ ഗായത്രിയെ കൊണ്ട് തന്നെ അവനെ വിവാഹം കഴിപ്പിച്ചാൽ മതിയായിരുന്നു.... "" ""വസുധേ....നമ്മളൊന്നും അറിഞ്ഞു കൊണ്ട് ചെയ്തതല്ലല്ലോ.... ചെയ്യിപ്പിച്ചതല്ലേ.... നമ്മുടെ എല്ലാ പ്ലാനും ഒരു പ്രശ്നവും കൂടാതെ മുന്നോട്ട് പോവുകയായിരുന്നില്ലേ.... അതിന്റെ ഇടക്ക് ഒന്ന് ഇടംകോലിടാൻ ഉണ്ണീടെ പെങ്ങളൊന്ന് നോക്കി....

പിന്നെ അവളെ തട്ടാനല്ലാതെ വേറെ വഴിയില്ലായിരുന്നു....ആ പെണ്ണ് ഇരന്നു വാങ്ങിയതല്ലേ....പിന്നെ പെങ്ങൾ ചത്ത് കിടക്കുന്നത് കണ്ട് അവന് വട്ട് പിടിക്കുമെന്നൊന്നും ഞാൻ ഒരിക്കലും വിചാരിച്ചില്ല.... പിന്നെ ഗായുവിന്റെ കാര്യം അവളെ എങ്ങനെ ആ ഭ്രാന്തൻ ചെക്കന്റെ അടുത്ത് വിശ്വസിച്ച് പൊറുപ്പിക്കും.... അവന് വല്ലതും ചെയ്താലോ...അമ്പിളി ആവുമ്പോ പിന്നെ കുഴപ്പമില്ലല്ലോ... ഉണ്ണി ആ പീറ പെണ്ണിനെ കടിച്ചാലും കൊന്നാലും നമുക്കെന്നാ.... അത് കൊണ്ടല്ലേ ഈ വിവാഹം നടത്തിയത്....പക്ഷെ അവിടെ നമുക്ക് തെറ്റി... "" ""ഹ്മ്മ്.... എന്താ ഇവിടെ ഒരു കഷപിശ.... ഹ്മ്മ് അച്യുതാ എന്തെങ്കിലും പ്രശ്നമുണ്ടോ...."" അടച്ചിട്ടിരുന്ന കതക് തുറന്ന് മുത്തശ്ശി അകത്തേക്ക് കയറിയതും അച്യുതനും ഭാര്യ വസുധയും ബഹുമാനത്തോടെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് നിന്നു...ഇരുവരുടെയും മുഖം ആ വൃദ്ധയോടുള്ള താഴ്മയാൽ കുനിഞ്ഞിരുന്നു... ""ഒന്നുല്ലമ്മേ...ഞങ്ങൾ വെറുതെ ഉണ്ണീടെ കാര്യം പറഞ്ഞിരിക്ക്യാർന്നു...."" ""ഹ്മ്മ്....ഉണ്ണീടെ കാര്യത്തിൽ ഇനി ഒട്ടും വൈകിപ്പിക്കാൻ കഴിയില്ല....

എന്റെ കാലം കഴിയാറായി അതിന് മുന്നേ എന്റെ മക്കൾക്ക് അവകാശപ്പെട്ട സ്വത്തും മുതലും ഞാൻ എഴുതി തന്നിരിക്കും അതീ പത്മാവതിയുടെ വാക്കാണ്.... പക്ഷെ ആദ്യം അമ്പിളിയുടെ കാര്യത്തിലൊരു തീരുമാനമെടുക്കണം അതിന് വേണ്ടി തന്നെയാ ഭഗീരന്റെ ഒപ്പം ഭദ്രനെ കൂടി ഞാൻ ഇങ്ങോട്ടേക്കു വിളിപ്പിച്ചത്....."" ഉറച്ച ശബ്ദത്തോടെയായിരുന്നു അവർ സംസാരിച്ചത്...പല കാര്യങ്ങളും നിശ്ചയിച്ചുറപ്പിച്ച മട്ടിൽ.... പ്രായം ചെന്ന് കുഴിഞ്ഞു പോയ കണ്ണുകൾ എന്തിനോ വേണ്ടി പകയോടെ കത്തി കൊണ്ടിരുന്നു... അച്യുതന്റെയും വസുധയുടെയും മുഖത്തൊരു ആശ്വാസം ചിരി വിടരുകയായിരുന്നപ്പോൾ..... പക.... വല്ലാത്ത പകയായിരുന്നു ആ വയസ്സിയുടെ മുഖത്ത്....ചുളിവുകൾ വീണ കവിൾ തടങ്ങൾ ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു.... ഭൂത കാലത്ത് നടന്നതന്തൊക്കെയോ ആ സ്ത്രീയെ ഒരു ക്രൂരയാക്കി.....ഇമകളിൽ പകയുടെ കോപാഗ്നി ആളി കത്തി...  ""ഉണ്ണിയേട്ടാ.... എപ്പോ കിടന്നതാ.... നേരം രണ്ടരായിട്ടോ.... ന്ത്‌ ഉറക്കാടാ ഉണ്ണിക്കുട്ടാ.... ഞാൻ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി വെച്ചിട്ടുണ്ട്... ചോറ് ഉണ്ണണ്ടേ.... എല്ലാരും ഭക്ഷണം കഴിച്ചു... ഇനി ഉണ്ണിയേട്ടനും കൂടി ഒള്ളു.... എഴുന്നേറ്റെ.... ന്നിട്ട് മുഖം കഴുകി വായോ.... ഞാൻ ചോറെടുത്ത് വെച്ചിട്ടുണ്ട്....

"" തട്ടി വിളിച്ചവളെ പിടിച്ചു വലിച്ച് അരികിലായ് കിടത്തി... പിന്നെ പാതി മുറിഞ്ഞ മയക്കത്തിൽ അവളെ കെട്ടി പുണർന്നു കിടന്നു...പെണ്ണൊന്ന് വെട്ടി വിറച്ച് അവനോട് പറ്റി ചേർന്നു... കണ്ണിലെ പളുങ്കു ഗോളങ്ങൾ ഉറങ്ങി കിടക്കുന്നവന്റെ മുഖമാകെ പാഞ്ഞു നടന്നു...താടി രോമങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന കുഞ്ഞു മറുകിലായിരുന്നു പിന്നെ മിഴികൾ തങ്ങി നിന്നത്.... മെല്ലെ ആ മറുകിൽ അവളൊന്ന് തൊട്ടു.... ഉള്ളിൽ നിറഞ്ഞ കുറുമ്പോടെ അതിലൊന്നും മുത്താൻ ഉയർന്നതും ആ ഭ്രാന്തനുണ്ട് ഉറക്കം വെടിഞ്ഞ് തല കുടയുന്നു....ചമ്മലോടെയവൾ തിടുക്കത്തിൽ പിണ്ടഞ്ഞു മാറി... വിറക്കുന്ന ചുണ്ടുകളെ കടിച്ചുപിടിച്ചിരുന്നു.. ""അയ്യോ.... സമയ ഒത്തിരി ആയല്ലോ.... എല്ലാരും ചോറുണ്ട് കാണും... ന്റെ മാമ്പഴ പുളിശ്ശേരീം എല്ലാവരും കൂടി കഴിച്ചു കാണും...."" ചുമരിൽ തൂക്കിയിരുന്ന ക്ലോക്കിലേക്ക് നോക്കി പരിഭവം പറയുന്നവനെ തീവ്രമായ പ്രണയത്തോടെയവൾ നോക്കി കിടന്നു.. ""ആരാ പറഞ്ഞേ മാമ്പഴ പുളിശ്ശേരി കഴിഞ്ഞൂന്ന്.... ന്റെ ഉണ്ണികുട്ടനെ ഒരു കുഞ്ഞു പാത്രത്തിൽ ഒത്തിരി പുളിശ്ശേരി ഞാൻ മാറ്റി വെച്ചിട്ടുണ്ട്..എത്ര നേരമായിന്നറിയോ ഞാൻ വിളിക്കാൻ തുടങ്ങീട്ട്.... വായോ വന്ന് മുഖം കഴുക്..."" ഉണ്ണിക്കുട്ടന്റെ താടിയിൽ പിടിച്ചവൾ കൊഞ്ചിച്ചു പറഞ്ഞതും കൂർത്ത കണ്ണുകൾ വിടരുന്നത് കണ്ടു...

""ആണോ...ന്നാ വേഗം വായോ...വിശന്ന് ന്റെ കുടല് കരിഞ്ഞു... മാമ്പഴ പുളിശ്ശേരി കൂട്ടാൻ കൊതിയായി..."" കൈ കഴുകി കഴിക്കാനിരിക്കുമ്പോളേക്ക് അമ്പിളി തീൻ മേശയിൽ ഉണ്ണാനുള്ളതൊക്ക നിരത്തി വെച്ചിരുന്നു....ഒരു കുഞ്ഞു പാത്രത്തിൽ ഉണ്ണിയേട്ടന് ഏറെ ഇഷ്ട്ടമുള്ള മാമ്പഴ പുളിശ്ശേരിയും.ചോറ് വിളമ്പി കറിയൊഴിച്ചു കൊടുത്തു....പിന്നെ ചോറും കൂട്ടാനും എല്ലാം കൂടി കുഴച്ചളിമ്പി കഴിക്കുന്ന ആ ഭ്രാന്തനെ വെറുതെ നോക്കിയിരുന്നു....നീണ്ടു വന്ന താടിയിലും ഇട്ടിരുന്ന ഷർട്ടിലും ഒക്കെ വെച്ച് തേച്ചിട്ടുണ്ട്.... തികച്ചും ഒരു കൊച്ചുഭ്രാന്തൻ.... ഹൃദയം അവന്റെ നിഷ്കളങ്കതയോടുള്ള വാത്സല്യത്തിൽ തുടിക്കുകയായിരുന്നു... അന്നവരുടെ വിവാഹ ദിനത്തിൽ ഒട്ടും വൃത്തിയില്ലാതെ ഭക്ഷണം കഴിക്കുന്ന ഉണ്ണിയേട്ടനോടവൾക്ക് അറപ്പ് തോന്നിയിരുന്നെങ്കിലും ഇന്നവൾ അവനിലെ എല്ലാ ഭ്രാന്തിനെയും ഒത്തിരി ഇഷ്ടത്തോടെ സ്നേഹിക്കുന്നു..... ""അയ്യേ.... ഉണ്ണിയേട്ടാ.... ന്തോന്നാ ഈ കാണിച്ചു വെച്ചേക്കുന്നേ ... ഹ്മ്മ്... ഉടുപ്പിലൊക്കെ വറ്റ് വീണിട്ടുണ്ടല്ലോ.... ഉണ്ണിക്കുട്ടന് അമ്പൂട്ടി ചോറ് വാരി തന്നോട്ടെ...""

ഏറെ കൊതിയോടെയവൾ ചോദിക്കുമ്പോൾ മിഴികൾ ആവേശത്തോടെ വിടർന്നിരുന്നു... ""ന്നാ.... അമ്പൂട്ടി ചോറ് വാരി താ...."" ചോറ്റുപാത്രം അവളുടെ മുന്നിലേക്ക് നീക്കി വെച്ചു കൊടുത്ത് വിരലിൽ പറ്റി കിടന്നിരുന്ന കഴമ്പവൻ വായിലിട്ട് നുണഞ്ഞു.... ഒത്തിരി ഇഷ്ടത്തോടെയവൾ കുഞ്ഞുരുകളാക്കി വാരി കൊടുക്കുമ്പോൾ ഉള്ളിൽ ആ ഭ്രാന്തനോടുള്ള പ്രണയം ഒരു മഴ പോലെ പൊഴിയുകയായിരുന്നു... ""മതി അമ്പൂട്ടി വയറ് നിറഞ്ഞു..."" ""മതിയോ...ന്നാ ഉണ്ണിക്കുട്ടൻ ഈ വെള്ളം കുടിച്ചിട്ട് കയ്യും വായും കഴുകൂട്ടോ..."" ജഗ്ഗിൽ നിന്നും വെള്ളം ഒരു കപ്പിലേക്ക് പാർന്നു കൊണ്ട് അമ്പൂട്ടി മെല്ലെ അടുക്കളയിലേക്ക് നടന്നു... തിണ്ണയിലിരുന്ന് ഉണ്ണിയേട്ടൻ ഉണ്ട ചോറിന്റെ ബാക്കി നന്നേ കൊതിയോടെ കഴിച്ചു കൊണ്ടിരുന്നു....എന്തോ ഭക്ഷണത്തിന് എന്നത്തേക്കാളേറെ രുചിയുള്ളത് പോലെ.... കണ്ണുകൾ പയ്യെ അടച്ചവൾ ജാലകത്തിലൂടെ ഒഴുകി വരുന്ന കാറ്റും കൊണ്ട് ആസ്വദിച്ചു കഴിച്ചു.... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•° ചുറ്റും കൂരാകൂരിരുട്ടായിരുന്നു. ഒരു കുഞ്ഞു നക്ഷത്രം പോലുമില്ലാതെ അന്തിയാകാശം ശൂന്യമായി കിടന്നു....അമ്പിളിക്കെന്തോ കിടന്നിട്ട് ഉറക്കം വരുന്നതേ ഇല്ല.... അനാവശ്യമായൊരു ഭയം തന്നെ പൂർണ്ണ ശക്തിയോടെ വരിഞ്ഞു മുറുക്കുന്നു....

ഉത്തരത്തിൽ ഫാൻ വേഗത്തിൽ കറങ്ങുന്നുണ്ടെങ്കിലും കാറ്റിനെന്തോ പൊള്ളുന്ന ചൂടുള്ളത് പോലെ....നെറ്റിയിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു കൊണ്ടിരുന്നു.... കൺപോളകളെ ഉറക്കം മെല്ലെ തഴുകുന്നതേ ഉണ്ടായിരുന്നുള്ളു... അതിന് മുന്നേ രണ്ട് കൈകൾ ശരീരമാകെ ഇഴഞ്ഞു നടന്നു.... പിന്നെ ശക്തിയോടെ കഴുത്തിൽ മുറുകെ പിടിച്ചതും ശ്വാസമെടുക്കാൻ ആ പെണ്ണ് പിടയുകയായിരുന്നു....ഭദ്രൻ.... കണ്ണുകളിൽ കത്തുന്ന കാമത്തോടെയവളുടെ ഉടലിനെ ചൂഴ്ന്ന് നോക്കുന്നു.... കൂടുതൽ ശക്തിയോടെ അവന്റെ കൈകൾ കഴുത്തിൽ മുറുകിയതും ഞെട്ടി കൊണ്ടവൾ എഴുന്നേറ്റു.... സ്വപ്നമായിരുന്നോ.... വിശ്വസിക്കാൻ കഴിയുന്നില്ല.... കഴുത്തിൽ വീണ്ടുമവന്റെ കൈകൾ മുറുകുന്ന പോലെ.... ശ്വാസം വിലങ്ങുന്ന പോലെ തോന്നിയതും വെപ്രാളത്തോടെ സ്വിച്ചമർത്തി ലൈറ്റിട്ടു....കട്ടിലിന്റെ ഓരത്തായി പുറം തിരിഞ്ഞ് കിടന്നുറങ്ങുന്ന ഉണ്ണിയേട്ടനെ കണ്ടതും തെല്ലൊരാശ്വാസം തോന്നി.... മേശക്ക് മുകളിൽ കരുതിയിരുന്ന വെള്ളക്കുപ്പി കയ്യിലെടുത്ത് ആർത്തിയോടെ വേണ്ടുവോളം കുടിച്ചു..... കൈകാലുകൾ ചെറുതായി വിറക്കുന്നുണ്ട്....നെഞ്ചിൻ കൂട് ഉറക്കെ.... ഉറക്കെ മിടിച്ചു കൊണ്ടിരുന്നു.... ഓടി ചെന്ന് ചാരി വെച്ചിരുന്ന കതകിന്റെ കൊളുത്തിട്ട് കട്ടിലിൽ വന്ന് കിടന്നു....

ലൈറ്റണച്ചതും മുറിയിൽ വീണ്ടും ഇരുട്ട് പരന്നു....എന്തോ പേടി തോന്നിയതും ഉറങ്ങി കിടക്കുന്ന ഉണ്ണിയേട്ടന്റെ അരികിലേക്ക് നീങ്ങി കിടന്ന് പിറകിലൂടെ മുറുകെ കെട്ടിപ്പിടിച്ചു.... ""ഉണ്ണിയേട്ടാ.... നിക്കി... നിക്കി പേടിയാ... ആ ഭദ്രൻ ന്നെ എന്തേലും ചെയ്താലോ.... നിക്കി ഉണ്ണിയേട്ടൻ മാത്രല്ലേ.... ഉള്ളു...ന്നെ വിട്ട് കൊടുക്കരുത് ട്ടോ.... ആ ദുഷ്ട്ടന്...."" ഒന്നുമറിയാതെ നിദ്രയിലാണ്ടു കിടക്കുന്നവന്റെ പുറത്ത് വെറുതെ വട്ടം വരച്ചിരുന്നവൾ...ഉറക്കം എത്രയോ ദൂരെയാണെന്ന് തോന്നി... ""പിന്നേയ്...ന്റെ ഉണ്ണിക്കുട്ടന്റെ അസുഖൊക്കെ മാറി നല്ല കുട്ടപ്പനായാൽ ഈ അമ്പൂട്ടിയെ വേണ്ടാന്ന് പറയോ.... ന്നെ മറക്കോ.... ഉണ്ണിയേട്ടൻ.... നിക്കി സഹിക്കില്ലാട്ടോ....അത് ഒട്ടും സഹിക്കില്ല....അമ്പൂട്ടിക്ക് വല്ലാതെ കൊതി തോന്നുണ്ടോ ഈ ഇടനെഞ്ചിലെ സ്നേഹം ആസ്വദിക്കാൻ.... ന്നെ ചേർത്ത് നിർത്തില്ലേ ന്റെ ഉണ്ണിയേട്ടൻ...."" ആ ഭ്രാന്തന്നോടാവൽ ദീർഘ നേരം കിന്നരിച്ചു.... പിന്നെ വെറുതെ കണ്ണുകൾ ഇറുകെ മൂടി അവനോട് പറ്റി ചേർന്ന് കിടന്നു....ഉറക്കത്തിലെപ്പഴോ ആ പെണ്ണിനെ അവൻ നെഞ്ചിലേക്ക് പിടിച്ചു കിടത്തിയിരുന്നു...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story