മഴപോൽ: ഭാഗം 28

mazhapol

എഴുത്തുകാരി: മഞ്ചാടി

ഉള്ളിൽ നിറഞ്ഞ പരിഭ്രാന്തിയോടെ വീണ്ടുമവൻ തല മുടി പിച്ചി വലിച്ചതും പെട്ടന്നുണ്ട് അവന്റെ ശരീരത്തിന് വിറവൽ ബാധിക്കുന്നു.... ചുണ്ട് കോടി വായിലൂടെ നുരയും പദയും ഒലിച്ചിറങ്ങിയതും ബോധം മറഞ്ഞവൻ കിടക്കയിലേക്ക് കുഴഞ്ഞ് വീണിരുന്നു... മറ്റൊരു മുറിയിൽ ഉറക്കമൊഴിച്ചിരിക്കുന്ന പത്മാവാതിയുടെ കാതുകളിൽ ഭദ്രന്റെ അലർച്ച മുഴങ്ങിയതും നെറ്റി മെല്ലെ ചുളിഞ്ഞു വന്നു... ചാടി എഴുന്നേറ്റ് ഗോവണിപടികൾ തിടുക്കത്തിൽ കയറുമ്പോൾ പിറകിലായ് അച്യുതനും വസുധയും പിന്നെ ഭഗീരനുമുണ്ടായിരുന്നു.....ചെറുതായി ചാരിയിരുന്ന വാതിൽ പൊളി തുറന്ന് അകത്തു കയറിയ അവരെ വരവേറ്റത് ബോധം മറഞ്ഞു കിടക്കുന്ന മൂന്ന് ശരീരങ്ങൾ.... ഭൂത കാലം ഒരു തവണ കൂടി ആവർത്തിച്ചിരിക്കുന്നു... കഴുത്തിൽ സൂചി തുളഞ്ഞു കയറിയ മട്ടിൽ മറിഞ്ഞു കിടക്കുന്ന ഭദ്രനെ കണ്ടതും പത്മാവതിയുടെ ഞരമ്പുകൾ വലിഞ്ഞു മുറുകിയിരുന്നു.... തന്റെ പദ്ധതികളോരോന്നും പൊളിഞ്ഞ ദേശത്തിൽ മേശ പുറത്ത് വെച്ചിരുന്ന ജഗ്ഗെടുത്തവരും എറിഞ്ഞുടച്ചു....ഘോരമായ ശബ്ദത്തോടെ ചില്ലു കഷ്ണങ്ങൾ നിലത്താക്ക് ചിതറി വീണ്... ""നാശം... പിടിക്കാൻ ഇവിനെ ഒക്കെ ആണല്ലോ ഈ പണിക്ക് ഏല്പിച്ചത്.... എല്ലാം നശിപ്പിച്ചു.... ഇനി എന്താ നോക്കി നിക്കുന്നെ....

ദേ നുരയും പതയും ഒലിപ്പിച്ച് ഉണ്ണി കിടക്കുന്നു.... ആ അടുക്കള പുറത്തുള്ള മീൻ വെട്ടണ കത്തിയില്ലേ.... എടുത്ത് കൊണ്ട് താ....നെഞ്ചിൽ കുത്തി കയറ്റി ആ ഭ്രാന്തനെ അങ്ങ് തീർത്തു കളയാം... ശേഖര വർമ്മ (മുത്തശ്ശൻ ) മറ്റൊരുത്തിയിൽ പോയി പെറീപ്പിച്ച് ഉണ്ടാക്കിയ തലമുറ ഇന്നിവിടെ തീരണം.... സ്വത്തും മുതലും ഒന്നും എനിക്ക് വേണ്ട പക്ഷെ ഉണ്ണി ഇനി ജീവിക്കണ്ടാ...."" ഒരു ഭ്രാന്തിയെ പോലെ പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പുലമ്പുന്ന പത്മാവാതിയെ അച്യുതനൊന്ന് പിടിച്ചുലച്ചു.... ""അമ്മ എന്തൊക്കെയാ ഈ പറയുന്നേ.... ഉണ്ണിയെ ഇവിടെ ഇട്ട് വെറും അങ്ങ് കൊന്ന് കളഞ്ഞാൽ എന്താ അതിലൊരു രസമുള്ളത്.... വില്പത്രമനുസരിച്ച് പിന്നെ നമ്മൾ ഇത്രയും നാൾ കാത്തിരുന്ന മനക്കലെ കോടി കണക്കിന് വിലയുള്ള സ്വത്തിന്റെ അവകാശി ദേ.... ഈ പീറ പെണ്ണാ.... ഉണ്ണീടെ ഭാര്യ.... അതിനാണോ നമ്മൾ ഇത്രയും കാലം കാത്തിരുന്നത്....അമ്മേ.... പറയാൻ... ഞങ്ങളെ ഒക്കെ നക്കാപിച്ചകൾ ആക്കാനാണോ അമ്മക്ക് ഇഷ്ട്ടം....ഗായത്രിയും ഉണ്ണിയുമായുള്ള വിവാഹം ഒന്ന് നടക്കട്ടെ... എന്നിട്ട് ഉണ്ണിയെ എന്ത് വീണെങ്കിലും അമ്മ ചെയ്തോ...."" കലി തുള്ളി നിന്നിരുന്ന പത്മാവതിയുടെ മുഖത്ത് പെട്ടന്നൊരു ചിരി വിടർന്നു.... ക്രൂരമായൊരു ചിരി.....

ഉള്ളിൽ വീണ്ടുമവർ കുരുക്കുകൾ മെനയുകയായിരുന്നു... ""അച്യുതാ....ഒരു തവണ എല്ലാ നശിച്ചെന്ന് കരുതി ഈ പത്മാവതി തോറ്റ് പിന്മാറില്ല....പത്മാവതി എവിടെയും തോറ്റ ചരിത്രമില്ല.... ഇനി എന്താ ചെയ്യേണ്ടത് എന്ന് എനിക്കറിയാം....""" മറ്റുള്ളവരൊക്കെയും ആകാംഷയോടെ പത്മാവാതിയെ നോക്കിയെങ്കിലും ആ സ്ത്രീ മൗനത്തെ കുടിച്ചിരുന്നു... കുറച്ചു നേരത്തെ കണക്കുകൂട്ടലുകൾക്ക് ശേഷം വീണ്ടുമവരുടെ മുഖത്താ പഴയ ചിരി തെളിഞ്ഞു.... ക്രൂരത നിറഞ്ഞ.... പകയെരിയുന്ന വന്യാമായൊരു ചിരി.... ഉണ്ണിയേട്ടൻ അപ്പോഴും അതെ കിടപ്പായിരുന്നു....വിറവൽ ബാധിച്ച ശരീരത്തോടെ കോടിയ ചുണ്ടിലൂടെ നുരയും പതയും ഒലിച്ച് കുഴഞ്ഞുള്ള കിടപ്പ്...മറ്റൊരു വഷത്ത് മരുന്നിന്റെ മയക്കിൽ ബോധം മറഞ്ഞ് കിടക്കുകയായിരുന്നു അമ്പിളി... ശത്രു പക്ഷത്തുള്ളവർ അൽപ്പ നേരം കൂടി എന്തൊക്കെയോ ചർച്ച ചെയ്തിരുന്നു... പിന്നീട് മനക്കലെ തറവാട്ടിലെ മുറ്റത്ത് കിടന്നിരുന്ന രണ്ട് കാറുകൾ ഗേറ്റ് കടന്ന് എങ്ങോ ദൂരേക്ക് കുതിച്ചു...  ഓടിട്ട ഒരു കുഞ്ഞു വീടിന്റെ മുന്നിലെത്തിയതും ഭഗീരനുണ്ട് കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങുന്നു...കൂടെ വല്യമ്മയും..... ഇറയത്തുള്ള മഞ്ഞ ബൾബിന്റെ നറുങ്ങു വെട്ടം ഒഴിച്ച് ചുറ്റും കൂരാകൂരിരുട്ടായിരുന്നു....പുറത്ത് തൂക്കിയിട്ടിരുന്ന മണി രണ്ട് മൂന്ന് തവണ ശക്തിയിൽ അടിച്ചതും ഉറക്ക ചവിടോടെ ഒരു സ്ത്രീ കതക് തുറന്നു... അപ്പച്ചി.... മനക്കലെ തറവാട്ടിലുള്ളവരെ കണ്ടതും അപ്പച്ചിയുടെ മുഖം സംശയത്തോടെ ചുളിഞ്ഞു വന്നു....

""എന്താ... എന്താ നിങ്ങളീ നേരത്ത് അമ്പിളിയുണ്ടോ നിങ്ങളുടെ കൂടെ...."" ""ദേ തള്ളേ.... ഞങ്ങൾക്ക് അധിക സമയം ഇവിടെ നിൽക്കാൻ നേരമില്ല .... ഉള്ള കാര്യം എന്താന്ന് വെച്ചാൽ അങ്ങ് പറയാം അതിന്റെ ഇടക്ക്.... എന്താ ഏതാ എന്തിനാ... എന്നുള്ള ചോദ്യങ്ങൾ വേണ്ട ശ്രദ്ധിച്ചു കേട്ടോളൂ.... നിങ്ങളുടെ അമ്പിളിയെ ഇനി മനക്കലെ തറവാട്ടിലെ മരുമോളായി ആവിശ്യമില്ല.... ആ പെണ്ണ് കാറിലുണ്ട്....ഇനി ഒരിക്കലും അവൾ മനക്കലെ തറവാടിന്റെ പടി ചവിട്ടാൻ പാടില്ല.... ഇനി അങ്ങനെ എങ്ങാനും സംഭവിച്ചാൽ തല പോകുന്നത് നിങ്ങളുടേതായിരിക്കും....അത് കൊണ്ട് ഇനി മുതൽ അവളീ വീടിന്റെ പുറം ചാടാതെ നിങ്ങൾ വേണം നോക്കാൻ.... ഒന്നും വെറുതെ വേണ്ട.... ചെയ്യുന്ന പണിക്ക് അർഹിക്കുന്നതിനേക്കാളേറെ പ്രതിഫലം മനക്കലെ തറവാട്ടുകാർ തരും.... "" കാറിന്റെ ഡിക്കി തുറന്ന് ഭഗീരൻ അത്യാവശ്യം വലിപ്പമുള്ളൊരു പെട്ടിയെടുത്തു....അപ്പച്ചിയെ ഏൽപ്പിക്കുമ്പോൾ അവരുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമായിരുന്നു.... ""ഇതാ.... ഇത് വെറും അഡ്വാൻസ്... പണി ഒരു പാകപിഴയും കൂടാതെ എടുത്താൽ ബാക്കി കൂടി തരും....പ്രശ്നങ്ങളെന്തെങ്കിലും സംഭവിച്ചാൽ അറിയാലോ....""

ഒന്ന് കൂടി ഓർമ്മപ്പെടുത്തിയവൻ ബാക്ക് സീറ്റിൽ കിടത്തിയിരുന്ന അമ്പിളിയെ തോളിലിട്ട് ആ കൊച്ചു വീടിന്റെ അകത്തേക്ക് കയറി.... നടുമുറിയിൽ ഉണ്ടായിരുന്ന അറ്റം പൊളിഞ്ഞു പൊടി പിടിച്ച പഴയ ഒരു സോഫയിൽ അവളെ കിടത്തി... അപ്പച്ചി ആ സമയമെത്രയും ഭഗീരൻ തന്നേൽപ്പിച്ച പെട്ടിയെ ആർത്തിയോടെ തിരിച്ചും മറിച്ചും നോക്കുന്ന തിരക്കിലായിരുന്നു... അടഞ്ഞ കൺപോളകൾ പ്രയാസത്തോടെയവൾ വലിച്ചു തുറക്കുമ്പോൾ പരിചിതമായ ഏതോ മുറിയിലായിരുന്നു... തുറന്നിട്ട ജനാലയിലൂടെ സൂര്യ കിരണങ്ങൾ അകത്തേക്ക് തള്ളി കയറുന്നുണ്ട്.... തലക്കപ്പോഴും വല്ലാത്തൊരു ഭാരമായിരുന്നു.... സ്ഥലകാല ബോധം വന്നതും ആ പെണ്ണ് തട്ടി പിടഞ്ഞെഴുന്നേറ്റു..... ചുറ്റും പേടിയോടെ അവൾ മിഴികളോടിച്ചു കൊണ്ടിരുന്നു ..... ""ആഹാ.... ന്റെ അമ്പിളി കുട്ടി എഴുന്നേറ്റോ... അപ്പച്ചി നോക്കി ഇരിക്കുവായിരുന്നു.... നീ പോയതിൽ പിന്നെ ഈ വീടിന് ഇപ്പൊ പണ്ടത്തെ വൃത്തിയും വെടിപ്പും ഒന്നും ഇല്ല.... പിന്നെ അപ്പു മോനാണെങ്കി കൊറേ നാളായി പറയുന്നു അമ്പിളി ചേച്ചിയെ കാണാൻ കൊതിയാവുന്നുണ്ട് ന്ന് .... ഇത്ര പെട്ടന്ന് നീ ഇവിടെ എത്തുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല .... ഏതായാലും മോള് പെട്ടന്ന് എഴുന്നേറ്റ് താഴെയും മുകളിമുള്ള മുറികളൊക്കെ ഒന്ന് തൂത്തു വാരി തുടച്ചിട്...."" പരിഹാസത്തോടെയുള്ള അപ്പച്ചിയുടെ വർത്തമാനം കേട്ടതും നെഞ്ചിൻ കൂട് വല്ലാതെ പിടക്കുകയായിരുന്നു... ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല....

ഇന്നലെ ഉണ്ണിയേട്ടനെ പാട്ട് പാടി കൊടുത്ത് ഉറക്കി താനും എപ്പഴോ ഉറങ്ങിയിരുന്നു.... പിന്നെ ഇരുട്ടിൽ ഒരു രൂപത്തെ കണ്ടതും നിലവിളിക്കാൻ വാ തുറക്കും മുന്നേ അയാൾ തന്റെ വാ പൊത്തി പിടിച്ചതും ഓർമയുണ്ട്... ""അപ്പച്ചി.... ഞാൻ...എങ്ങനാ ഇവിടെ... നിക്കി ഉണ്ണിയേട്ടന്റെ അടുത്തോട്ട് പോണം... ന്നെ കാണാതെ ഉണ്ണിയേട്ടന് പറ്റില്ല...."" ഉണ്ണിക്കുട്ടനെ കാണാത്തതിലുള്ള പരിഭവത്താൽ അപ്പോഴേക്കും ആ പെണ്ണിന്റെ മിഴികളിൽ നീർ മുത്തുകൾ ഉരുണ്ട് കൂടി....എത്രയും പെട്ടന്നവനെ കാണാനുള്ള കൊതിയായിരുന്നു....ധൃതിയായിരുന്നു അവളിൽ നിറയെ.... ""പ്പാഹ്ഹ്ഹ്... ഡീ ഉരുമ്പെട്ടോളെ.... മിണ്ടി പോവരുത് നിന്നെ ഇനി ആ മനക്കലെ തറവാടിന്റെ പടിക്കല് പോലും കണ്ട് പോവരുത് ന്നാ അവിടന്ന് പറഞ്ഞേക്കുന്നെ.... ഓരോന്ന് കാട്ടി കൂട്ടുമ്പോ ഓർക്കേണ്ടിയിരുന്നു....പിന്നെ കുറച്ച് മാസങ്ങൾക്കുള്ളിൽ നിന്റെ ഡിവോഴ്സ് പേപ്പർ വരുമെന്നും പറഞ്ഞിട്ടുണ്ട്....പിന്നെ എന്റെ കണ്ണ് വെട്ടിച്ച് എങ്ങാനും നീ ഈ വീടിന്റെ പുറത്തിറങ്ങിയാൽ പിന്നെ നിന്റെ കിടപ്പ് മുറി അങ്ങ് തെരുവിലായിരിക്കും ഓർത്തോ.... ഒഴിഞ്ഞു പോയല്ലോ എന്ന് കരുതി സമാധാനിച്ചതാ.... ന്നാലും വലിഞ്ഞു കേറി വന്നിരിക്കുന്നത് കണ്ടില്ലേ....

ഇനി ഇതിനേം കൂടി ഞാൻ തന്നേ തീറ്റി പോറ്റണല്ലോ.... ന്റെ കാവിലമ്മേ...."" അപ്പച്ചിയിൽ നിന്നുമുള്ള ഓരോ വാക്കും കാര മുള്ള് പോലെ ആ പെണ്ണിന്റെ ഹൃദയത്തിൽ കുത്തി തറക്കുന്നുണ്ടായിരുന്നു....ഒരു തരം മരവിപ്പോടെ നിലത്തേക്ക് പടിഞ്ഞിരുന്നു... ""ഇനി ആ മനക്കലെ തറവാടിന്റെ പടിക്കല് പോലും കണ്ട് പോവരുത് ന്നാ അവിടന്ന് പറഞ്ഞേക്കുന്നെ....പിന്നെ കുറച്ച് മാസങ്ങൾക്കുള്ളിൽ നിന്റെ ഡിവോഴ്സ് പേപ്പർ വരുമെന്നും പറഞ്ഞിട്ടുണ്ട്....""" കാതിൽ ഒരിടി മുഴക്കം പോലെ വീണ്ടുമാ വാക്കുകൾ പ്രതിധ്വനിച്ചു കൊണ്ടിരുന്നു...ചാല് തീർത്തൊഴുകുന്ന കണ്ണീരോടെ കാൽ മുട്ടിലേക്ക് മുഖം പൂഴ്ത്തി വെച്ചവൾ...നെഞ്ചിൽ താലിയുടെ കൂർത്ത അറ്റം ഉരഞ്ഞ് മുറിവേൽപ്പിക്കുന്നത് പോലെ തോന്നിയാ പെണ്ണിന്... ""ഉണ്ണിയേട്ടാ... നിക്കി പറ്റില്ല... ന്നെ ഇഷ്ട്ടല്ലതായോ.... അമ്പൂട്ടിക്ക് പറ്റില്ല..."" സങ്കടം തിങ്ങി നിറഞ്ഞ ഏങ്ങലടികൾ അവളിൽ നിന്നും പുറം ചാടി കൊണ്ടിരുന്നു... ""ഉണ്ണിക്കുട്ടാ... അമ്പൂട്ടീനെ വേണ്ടാന്ന് പറയല്ലേ..."" ഉള്ളിലെ നോവ് ഒട്ടും സഹിക്കാവയ്യാതെയവൾ തൊണ്ട പൊട്ടി കരഞ്ഞു.... ""ഞാൻ എന്ത് തെറ്റ് ചെയ്തൂന്നാ നിങ്ങളീ പറയുന്നേ.... ന്നെ വേണ്ടാന്ന് പറയല്ലേ.... ഉണ്ണിക്കുട്ടാനില്ലാതെ ഈ അമ്പൂട്ടിക്ക് വയ്യ....അമ്പൂട്ടി പോയാൽ ഒത്തിരി വിഷമാവും ന്നൊക്കെ പറഞ്ഞിട്ട്... ഇപ്പൊ ന്നെ വേണ്ടേ.... ന്നാലും നിക്കി.... നിക്കി വേണം ന്റെ ഉണ്ണിക്കുട്ടനെ...."" മുഖം കൈ വെള്ള കൊണ്ട് പൊത്തിപ്പിടിച്ചവൾ കണ്ണീരിനിടയിലും പുലമ്പി കൊണ്ടിരുന്നു...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story