മഴപോൽ: ഭാഗം 32

mazhapol

എഴുത്തുകാരി: മഞ്ചാടി

ഭദ്രനെ ഒന്ന് പിഴിഞ്ഞെടുത്താൽ തീരാവുന്നതേ ഉള്ളു തന്റെ ഉള്ളിലെ സംശയങ്ങൾ... ഗൗരവത്തോടെ ഉണ്ണിയേട്ടൻ അവന്റെ കഴുത്തിന് പിടിച്ച് എഴുന്നേൽപ്പിച്ചു... ആ കണ്ണുകളിൽ ആളി കത്തുന്ന കോപാഗ്നി മതിയായിരുന്നു ഒളിഞ്ഞു കിടക്കുന്ന ഓരോ സത്യങ്ങളും ഭദ്രനെ കൊണ്ട് പറയിപ്പിക്കാൻ....  കയ്യിൽ ഒരു വടി വാളുമായി മനക്കലെ തറവാടിന്റെ മുൻ വാതിൽ ചവിട്ടി പൊളിക്കുമ്പോൾ അവൻ ശെരിക്കും ഒരു ഭ്രാന്തനായിരുന്നു.... പേശികളൊന്നാകെ വലിഞ്ഞു മുറുകുന്നുണ്ട്...ചുവന്ന് കലങ്ങിയ കണ്ണുകളിൽ കോപം ആളിക്കത്തി...ഉള്ളിൽ നുരഞ്ഞു പൊന്തുന്ന പകയെ അവൻ ധന്തങ്ങൾ ഞെരിച്ചു കൊണ്ട് കടിച്ചമർത്തുന്നുണ്ടായിരുന്നു.... """എല്ലാം ചെയ്തു വെച്ചിട്ട് ഒന്നും ഞാൻ അറിയില്ലെന്ന് കരുതിയോ... നിങ്ങൾ.... ഇത്രയും കാലം കൂടെ നിന്ന് ചതിക്ക്യായിരുന്നു ല്ലേ....ന്റെ കുടുംബത്തെ ഇല്ലാതെയാക്കി അല്ലെ.....ഒരു വിഡ്ഢി വേഷം കെട്ടിച്ചല്ലേ എല്ലാവരും കൂടി....ന്റെ പെണ്ണിനെ കൊല്ലാൻ നോക്കിയില്ലേ നിങ്ങൾ.....വെറുതെ വിടില്ല ഒന്നിനെയും...ഭ്രാന്ത് പിടിച്ചെന്ന് കരുതി ഞാൻ ഒന്നും അറിയില്ലെന്ന് വിചാരിച്ചോ "" തൊണ്ട പൊട്ടി അലറുമ്പോൾ കയ്യിൽ കരുതിയിരുന്ന വടി വാൾ കൊണ്ടവൻ കൺ മുന്നിൽ ഉണ്ടായിരുന്നതൊക്കെ തല്ലി പൊളിച്ചു.... തറവാട്ടിലെ നടു മുറിയിൽ ഉണ്ടായിരുന്ന അലങ്കാര വസ്തുക്കളോരോന്നും തറയിൽ ചിന്നി ചിതറി... സഭ കൂടിയിരുന്ന പത്മാവാതിയും കൂട്ടരും അപ്പോഴേക്കും ചാടി എഴുന്നേറ്റു....

ഓരോരുത്തരും വെള്ളില പോലെ വിളറി വെളുക്കുന്നുണ്ടായിരുന്നു... വല്യമ്മ ഭയപ്പാടോടെ തന്റെ ഭർത്താവിന്റെ കയ്യിൽ മുറുകെ പിടിച്ചു.... വെട്ടി വിറക്കുന്നുണ്ടായിരുന്നാ സ്ത്രീ...സംഹാര താണ്ഡവമാടി നിൽക്കുന്ന ഉണ്ണിയേട്ടനെ കാൺകെ വീണ്ടുമവനൊരു ഭ്രാന്തനായോ എന്ന് പോലും അവർ സംശയിച്ചു.... എങ്കിലും പത്മാവതി ആകെ ആസ്വസ്ഥയായിരുന്നു...മുറുക്കി ചുവപ്പിച്ച ചുണ്ടുകൾക്കിടയിലൂടെ നേർത്ത ശബ്ദത്തിൽ ആ വൃദ്ധ എന്തൊക്കെയോ മന്ത്രിച്ചു കൊണ്ടിരുന്നു... തന്റെ പദ്ധതികളെല്ലാം ഒറ്റ നിമിഷം കൊണ്ട് തകർന്ന് തരിപ്പണമായതിലുള്ള ക്രോധത്തിൽ ചുക്കി ചുളിഞ്ഞ മുഖം ചുവന്ന് തുടുത്തു...പിന്നീട് വിഭ്രാന്തിയോടെ മുഖം വെട്ടിക്കുമ്പോഴും കണ്ണടക്കുള്ളിലെ അവരുടെ കണ്ണുകളിൽ പകയുടെ തീ ആളുന്നുണ്ടായിരുന്നു....ഒരിക്കലും തോൽക്കില്ലെന്ന ഭാവമായിരുന്നു മുഖത്ത്... ""എന്റെ കുഞ്ഞോളെ കൊല്ലാൻ നിങ്ങൾ കൂട്ട് നിന്നല്ലേ...ന്റെ മോള് ന്ത്‌ തെറ്റാ നിങ്ങളോട് ചെയ്തേ...ന്റെ അച്ഛനും അമ്മയും...ഒരനാഥനാക്കിയില്ലേ നിങ്ങളെന്നെ പൊറുത്തു തരില്ല... കൊല്ലും ഞാൻ എല്ലാത്തിനെയും...."" ഘോരമായ ശബ്ദത്തോടെയുള്ള അവന്റെ അലർച്ചകൾ മനക്കലെ തറവാടിന്റെ അകത്തളങ്ങളിൽ മുഴങ്ങി കേട്ടു...ഒരു ഭ്രാന്തനെ പോലെ...എല്ലാം നഷ്ട്ടപെട്ടവനെ പോലെ... അവന്റെ കരുത്തുള്ള കരങ്ങളിലുണ്ടായിരുന്ന വാൾ എങ്ങോട്ടെന്നില്ലാതെ ആഞ്ഞു വീശിയതും കൊത്ത് പണികൾ കൊണ്ട് മനോഹരമാക്കി തീർത്ത ഒരു കുഞ്ഞി ഭരണി മറിഞ്ഞു വീണ് രണ്ടായി പിളർന്നു.... ""ഒറ്റ എണ്ണത്തിനെ ഞാൻ ബാക്കി വെക്കില്ല..."" കലി പൂണ്ടവൻ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു...

അച്യുതൻ വല്ലാത്തൊരു പരിഭ്രാന്തിയോടെ പത്മാവതിയെ പിടിച്ചു കുലുക്കിയതും വലിയ ശബ്ദത്തിൽ അവർ അലറിയതും ഒരുമിച്ചായിരുന്നു.... ""ഭഗീരാ........എന്ത് നോക്കി നിൽക്കുവാടാ വിഡ്ഢി.... വെട്ടി നുറുക്കൂടാ ഇവനെ... ""സ്വത്തും പണവും എനിക്ക് വേണ്ട പക്ഷെ ശേഖര വർമ്മ മറ്റൊരുത്തിയിൽ പെറീപ്പിച്ചുണ്ടാക്കിയ പരമ്പര ഇന്നിവിടെ അവസാനിക്കണം....വിവേകും വൈശാലിയും (ഉണ്ണിയേട്ടന്റെ അച്ഛനും അമ്മയും ) ഇവന്റെ പെങ്ങളും ചത്തത് നമ്മുടെ കൈ കൊണ്ടല്ലേ... ഇവന്റെ അന്ത്യം മാത്രം വെച്ച് താമസിപ്പിക്കണ്ടാ.... ശേഖര വർമ്മക്കുള്ള ശിക്ഷയാ അത് കൊല്ലടാ അവനെ...ജീവന് വേണ്ടി ഇവൻ പിടയണം....അതെനിക്ക് കണ്ടാസ്വാധിക്കണം... """ വീണ്ടും വീണ്ടും പത്മാവതി അലറി വിളിച്ചു...ആസ്വസ്ഥതയോടെ മുഖം എങ്ങോട്ടെന്നില്ലാതെ വെട്ടിച്ചു കൊണ്ടിരുന്നു... സ്വത്തിനോടുള്ള ആർത്തിയേക്കാളേറെ അവരുടെ ഉള്ളിലെ മനുഷ്യത്വത്തെ തല്ലി കെടുത്തുന്നത് മറ്റൊരുത്തിയെ സ്നേഹിച്ച തന്റെ ഭർത്താവായ ശേഖര വർമ്മയോടുള്ള വിരോധമായിരുന്നു... ഉള്ളിൽ കുടിയേറിയ സ്വാർത്ഥതയും അഹങ്കാരവും അവരെ തികച്ചും ഒരു ക്രൂരയാക്കി.... വില്പത്രമനുസരിച്ച് ഗായത്രിയുമായുള്ള വിവാഹത്തിന് മുൻപുള്ള ഉണ്ണിയുടെ അന്ത്യത്തോടെ തങ്ങൾക്ക് എല്ലാ സ്വത്തുക്കളും നഷ്ട്ടമാവും എന്നുള്ള ശരിയായ ബോധ്യമുണ്ടെങ്കിലും ജീവനിലുള്ള കൊതിയിൽ അച്യുതനും ഭാര്യയും മൗനത്തോടെ പത്മാവതിയുടെ നിർദ്ദേശങ്ങൾക്ക് എതിരൊന്നും പറയാതെ അതിനെ അനുകൂലിച്ചു.... കളത്തിൽ ആരുടെയെങ്കിലും ചോര വീഴുമെന്ന് ഉറപ്പായിരുന്നു....

ചുമരിൽ തൂക്കിയിരുന്ന പഴക്കം ചെന്ന പട വാൾ ഭഗീരൻ തിടുക്കത്തിൽ ഊരിയെടുത്ത് ഉണ്ണിയേട്ടനെ വെട്ടാനാഞ്ഞെങ്കിലും അതിന് മുന്നേ അവന്റെ കൈ പത്തി അറ്റ് നിലത്തേക്ക് ചാടിയിരുന്നു...തൊണ്ട പൊട്ടിയവൻ വേദനയുടെ കാഠിന്ന്യത്തിൽ അലറി വിളിച്ചു...രക്ത തുള്ളിൽ തറയിൽ ചിന്നി ചിതറി.... ""ഈ കൈ കൊണ്ടല്ലേടെ.... ന്റെ പൊന്നിനെ കൊല്ലാൻ നീ പണം കൊടുത്ത് ഗുണ്ടയേ ഏർപ്പാടാക്കിയത്....എല്ലാം ഞാനറിഞ്ഞടാ നായിന്റെ മോനെ... ആ കൈ നിനക്കിനി വേണ്ടാആആആആആആആ......"" അതിനേക്കാൾ ഉച്ചതിലായിരുന്നു മനക്കലെ തറവാട്ടിലെ കാർത്തിക്ക് വർമ്മയുടെ ശബ്ദം... ചോരയുടെ രൂക്ഷ ഗന്ധം അവിടമാകെ പരന്നു.... പത്മാവാതി കൂടുതൽ ആസ്വസ്ഥയായി കൊണ്ടിരുന്നു... പരിഭ്രാന്തിയോടെ നര വീണ മുടി ഇഴകൾ അവർ പിച്ചി വലിച്ചു.... അച്യുതനും ഭാര്യയും വേദന കൊണ്ട് പിടയുന്ന ഭഗീരന്റെ അടുത്തേക്ക് മൂട്ടിൽ തീ പിടിച്ച പോലെ ഓടിയിരുന്നു...വേദന തിന്ന് നിലവിളിക്കുന്ന മകനെ കണ്ണീരോടെ വസുധ നെഞ്ചോട് ചേർത്തു.... അപ്പോഴും മുറിഞ്ഞു പോയ ഭഗീരന്റെ കൈ പത്തി ചോരയിൽ കുളിച്ച് നിശ്ചലമായി കിടന്നു.... ""നിലവിളിക്ക്.... ഉച്ചത്തിൽ നിലവിളിക്കടാ ഭഗീരാ.... ഇത്.... പോലെ ഇതിനേക്കാൾ വേദനയിൽ... പ്രാണൻ പറിയുന്ന...നോവിൽ ന്റെ കുഞ്ഞോൾ കെഞ്ചിയിട്ടുണ്ടാവില്ലേ.... അനുഭവിക്ക്...നീ...തള്ളേ.... സ്വന്തം ചോരയുടെ പിടിച്ചിൽ കാണുമ്പോൾ നിങ്ങടെ നെഞ്ച് പൊട്ടുന്നില്ലേ....

ന്റെ ഹൃദയം കീറി മുറിഞ്ഞതാ ന്റെ കുഞ്ഞിനെ അങ്ങനെ കണ്ടപ്പോ... ന്റെ കുഞ്ഞോളെ കണ്ടപ്പോ... അനുഭവിക്ക്..."" സ്ഥലകാല ബോധം നഷ്ട്ടപെട്ട ഉണ്ണിയേട്ടൻ, നോവോടെയുള്ള ഭഗീരന്റെ മുരൾച്ചയും അവന്റെ പുളച്ചിലും ആസ്വദിക്കുകയായിരുന്നു....കരഞ്ഞു കൊണ്ട് മകനെ ആശ്വസിപ്പിക്കുന്ന വസുധയെ നോക്കി അവൻ ഉച്ചത്തിൽ അട്ടഹസിച്ചു....തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോടുള്ള പകയായിരുന്നു.... കലിയായിരുന്നു..... അതിന്റെ ഇടക്കുള്ള പത്മാവാതിയുടെയും അച്യുതന്റെയും കണ്ണ് കൊണ്ടുള്ള സംസാരം അവൻ ശ്രദ്ധിച്ചിരുന്നില്ല.... ഭഗീരനിൽ നിന്നും തെറിച്ചു വീണ വാളെടുത്ത് നിശബ്ദമായി ഉണ്ണിയേട്ടന്റെ വയറ്റിലൂടെ കുത്തി കയറ്റാൻ പത്മാവതി തന്ത്രപൂർവം മുന്നോട്ടാഞ്ഞെങ്കിലും ആരോ തള്ളിയത് കാരണം ഒരു കിതപ്പോടെ നിലത്തേക്കവർ തെറിച്ചു വീണു... പ്രായം ചെന്ന അവരുടെ ശരീരം ചെറിയൊരു വീഴ്ചയിൽ പോലും നന്നേ തളർന്നു....ബോധം മറഞ്ഞ് അവരുടെ കുഴിഞ്ഞ കണ്ണുകൾ അടഞ്ഞിരുന്നു.... വന്യമായ ചിരിയോടെ ഇരുന്ന അച്യുതന്റെ മുഖം ഭദ്ര കാളിയെ പോലെ കലി തുള്ളി നിൽക്കുന്ന ഗായത്രിയെ കണ്ടതും ഇരുണ്ട് കൂടി...ഉമിനീരിറക്കി പരിഭ്രാന്തിയോടെ അയാൾ ഒരു മൂലയിലേക്ക് ചുരുണ്ട് കൂടിയിരുന്നു... വസുധ അപ്പോഴും മകനെ ചേർത്ത് പിടിച്ച് കണ്ണീർ ഒലിപ്പിച്ചിരിപ്പാണ്.... ""മുത്തശ്ശി.... ചേ... അങ്ങനെ വിളിക്കാൻ പോലും നിക്ക് അറപ്പ് തോന്നാ...ഇങ്ങനെ നീചമായ കുടുംബത്തിലാണല്ലോ ഞാൻ ജനിച്ചത്...

നാശം പിടിക്കാൻ... ഇത്രയും നാൾ എല്ലാവരും കൂടി കാട്ടി കൂട്ടിയതിനൊക്കെ നിങ്ങൾ അഴിയെണ്ണും.... വിവിയച്ചൻന്റെയും അല്ലിമ്മയുടെയും കുഞ്ഞോൾടെയും ഒക്കെ മരണത്തിനു പിന്നിൽ നിങ്ങളുടെ ഓരോരുത്തരുടേയും കറുത്ത കൈകളുണ്ടെന്ന സത്യം മുത്തശ്ശി പറഞ്ഞ വാക്കുകളിലൂടെ തന്നേ വീഡിയോ സഹിതം എന്റെ കയ്യിൽ തെളിവുണ്ട്.... എല്ലാത്തിനെയും ഞാൻ അഴിയെണ്ണിക്കും...."" ഗായുവിന്റെ ഉറച്ച ശബ്ദത്തോടെയുള്ള വാക്കുകൾ അടഞ്ഞ മിഴികളോടെയായിരുന്നു ഉണ്ണിയേട്ടൻ കേട്ടു നിന്നത്...ദേഷ്യം അതിന്റെ പരകോടിയിലായിരുന്നു...പേശികളൊക്കെയും വലിഞ്ഞു... വലിഞ്ഞു മുറുകി...ഉള്ളിൽ നിറഞ്ഞ ക്രോധത്തോടെ വല്യച്ഛന്റെ നേരെ അവൻ കയ്യിലുണ്ടായിരുന്ന വടിവാൾ ആഞ്ഞു വീശി.... മരണം മുന്നിൽ കണ്ടെന്ന പോലെ അയാൾ കണ്ണുകൾ ഇറുകെ മൂടിയിരുന്നു... മറുവശത്ത് ഭർത്താവിന്റെ തല പിളരുന്നത് കാണാനുള്ള ത്രാണിയില്ലാതെ വസുധ മുഖം തിരിച്ചു... എങ്കിലും ഒന്നും സംഭവിച്ചിരുന്നില്ല... ""നിങ്ങളേം നിങ്ങടെ തള്ളയേയും വെട്ടി നുറുക്കാൻ എനിക്കറിയാഞ്ഞിട്ടല്ല....ജീവിതം ഉഴിഞ്ഞു വെച്ച് എനിക്ക് വേണ്ടി കാത്തിരിക്കുന്നൊരു പെണ്ണുണ്ട്... നിങ്ങളെല്ലാവരും കൂടി ചേർന്ന് ആട്ടിയോടിച്ച ഒരുത്തിയില്ലേ... ന്റെ അമ്പിളി... അവളെ ഓർത്തു കൊണ്ട് മാത്രം നിങ്ങളെ ഞാൻ വെറുതെ വിടുന്നു...""...............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story