മഴപോൽ: ഭാഗം 12

മഴപോൽ: ഭാഗം 12

എഴുത്തുകാരി: മഞ്ചാടി

ചാൽ തീർത്ത് ഒഴുകിയ കണ്ണുനീർ തുടച്ചു കൊണ്ടവൾ കിടക്കയിലിരുന്നു… അപ്പോഴേക്കും ഗായു മുറി വിട്ട് പോയിരുന്നു…. ഫസ്റ്റ് എയ്ഡ് ബോക്സ്‌ തുറന്ന് പഞ്ഞി കീറിയെടുത്ത് ഡെറ്റോളിൽ മുക്കി ഓരോ മുറിവിൽ നിന്നും പൊടിഞ്ഞ ചോര മെല്ലെ ഒപ്പിയെടുത്തു….ഞരങ്ങുന്നുണ്ടവൻ….പിന്നേ മുറിവിൽ മെല്ലെ ഒന്നൂതി കൊടുത്തു…. “”സാരല്ലാട്ടോ…..ന്റെ ഉണ്ണിയേട്ടന്…. വാവു പെട്ടന്ന് മാറിക്കോളും ….. “” ജഡ പിടിച്ചു കിടന്ന മുടിയിൽ വെറുതെ വിരലോടിച്ചു…. നോവുന്നുണ്ടാ പെണ്ണിന്…. വല്ലാതെ വല്ലാതെ നോവുന്നുണ്ട്….. താലികെട്ടിയവൻ ഇങ്ങനെ ഒരവസ്ഥയിൽ കിടക്കുന്നത് ഒരു പെണ്ണിനും സഹിക്കാൻ കഴിയില്ല….

ഏറെ ഇഷ്ടത്തോടെ ആ പെണ്ണവന്റെ നെറ്റിയിലൊന്ന് മുത്തി…. കട്ടി തീരെ കുറഞ്ഞൊരു പുതപ്പെടുത്തവനെ നെഞ്ചോളം പുതപ്പിച്ചു….കഴുത്തിടം പിന്നെയും നീറി തുടങ്ങിയതും കിടക്കയിൽ നിന്നുമെഴുന്നേറ്റവൾ കണ്ണാടി ലക്ഷ്യം വെച്ചു നടന്നു… വീർത്തു കെട്ടിയ കൺപോളകൾ….. ചുവന്ന് തുടുത്ത മൂക്കിൻ തുമ്പും മിഴി നീർ വീണു നനഞ്ഞ കവിളുകളിൽ പടർന്നു പിടിച്ച കരിമഷിയും….. എന്തോ ഒരസ്വസ്ഥത അവളെ പിടി കൂടി…. ചെവിക്കുള്ളിൽ ആ ഭ്രാന്തന്റെ ദയനീയമായ നിലവിളികൾ മാത്രമായിരുന്നു…. “”ന്നേ തല്ലല്ലേ…. ന്നേ തല്ലല്ലേ…. നിക്ക്… നിക്ക് നോവുന്നു…. ആാാ…. നിക്ക് നോവുന്നു….മ്മാ… മ്മാ… ഉണ്ണിക്കുട്ടൻ നല്ല കുട്ടി ആയിക്കോളാ…. ഇനി വികൃതി ഒന്നും കാട്ടൂല്ല… ഉണ്ണിക്കുട്ടനെ തല്ലല്ലേ…. ഉണ്ണിക്കുട്ടന് നോവുന്നുണ്ട്…..

നല്ലോണം…നല്ലോണം നോവുന്നുണ്ട്….. “” കിടക്കയിൽ അലസമായി കിടന്നിരുന്ന ഓയിന്റ്മെന്റ് എടുത്ത് ആ ഭ്രാന്തൻ ഊക്കോടെ കടിച്ചിടത്ത് പുരട്ടി….. അവിടം നീലിച്ച് തിണർത്തിട്ടുണ്ട്…അന്നത്തെ മുറിവ് ഉണങ്ങുന്നതേ ഉണ്ടായിരുന്നൊള്ളു അതിനു മുന്നേ മറ്റൊന്ന് കൂടി…..മെല്ലെ ഒന്ന് തൊട്ടപ്പോൾ പിടക്കുന്ന വേദന…. കണ്ണുകൾ ഇറുകെ പൂട്ടി….തുറക്കുമ്പോൾ മിഴി നീർ കാഴ്ചയെ മറച്ചു പിടിച്ചിരുന്നു…. “””സ്സ്…. “” നീറി പുകയുന്നുണ്ടവൾക്ക്…..കണ്ണാടിക്കരികിൽ ഊർന്നിരുന്നു….. കാല് മുട്ടിൽ മുഖമൊളിപ്പിക്കുമ്പോൾ ആ പെണ്ണ് ഏറെ അവശയായിരുന്നു… “”ഉണ്ണിയേട്ടാ… എന്ന… ന്റെ ഉണ്ണിയേട്ടന്റെ സുഖമില്ലായ്മ ഒന്ന് ഭേതാവാ….. പേടിയാ…. ഉണ്ണിയേട്ടാ…..അമ്പൂട്ടിക്ക് പേടിയാ…. ഉണ്ണിയേട്ടാ… നിക്ക് ഈ ഭൂമിയിൽ സ്വന്തമെന്ന് പറയാൻ ന്റെ ഉണ്ണിക്കുട്ടൻ മാത്രല്ലേ…. ഉള്ളു…..ഓരോ വികൃതി കാട്ടി അമ്പൂട്ടിയെ നോവിക്കല്ലേ ഉണ്ണിയേട്ടാ…

നിക്ക് സഹിക്കില്ല… വയ്യ….. ഒട്ടും വയ്യ ഈ പെണ്ണിന് ഇതൊക്കെ സഹിക്കാൻ…. ന്നേ ഒന്ന് സ്നേഹിക്കോ ഉണ്ണിയേട്ടാ…..നിക്ക് കൊതിയായിട്ടാ …. ഒത്തിരി ഒത്തിരി കൊതിയായിട്ടാ…..ഈ അനാഥ പെണ്ണിനെ സ്നേഹിക്കാൻ ആരും ഇല്ലല്ലോ….ന്നേ ആരും സ്നേഹിക്കണ്ട…. ന്റെ ഉണ്ണിയേട്ടൻ മാത്രം സ്നേഹിച്ചാൽ മതീല്ലോ…. നിക്ക് കൊതിയായിട്ടാ…. ഉണ്ണിയേട്ടാ…. ഒത്തിരി കൊതിയായിട്ടാ…. നിക്കി “” ആ ഭ്രാന്തനോടവൾക്ക് പ്രേമം തോന്നി തുടങ്ങിയോ… !! അവന്റെ കുറുമ്പുകളോട്….ഏറെ രസമുള്ളവന്റെ കുസൃതികളോട്…. ഒട്ടും കളങ്കമില്ലാത്തവന്റെ ഭ്രാന്തിനോടാവൾക്ക് ഭ്രാന്തമായ പ്രണയം തോന്നി തുടങ്ങിയോ… !! എങ്കിലും ആ ഭ്രാന്തന്റെ കുഞ്ഞു കളികളോടായിരുന്നവൾക്കേറെ ഇഷ്ട്ടം…. “”ഒത്തിരി ഇഷ്ട്ട….. ഒത്തിരി ഒത്തിരി ഇഷ്ട്ടാ… നിക്കി ന്റെ ഉണ്ണിക്കുട്ടനെ….. ന്റെയാ…. ന്റെ മാത്രാ…. “” കാല് മുട്ടിൽ നിന്നും മുഖമുയർത്തി ഏറെ പ്രേമത്തോടെ ആ പെണ്ണവനെ നോക്കുകയായിരുന്നു….

കണ്ണിലെ കടും കാപ്പി ഗോളങ്ങൾ പ്രണയത്താലൊന്ന് പിടച്ചു…. ചൊടികളിലപ്പോൾ ആ ഭ്രാന്തനു വേണ്ടിയൊരു കുഞ്ഞിളം ചിരി മൊട്ടിട്ടു…. ഓടി ചെന്ന് ഉറങ്ങി കിടന്നിരുന്നവന്റെ അരികിലായ് മുട്ട് കുത്തിയിരുന്നു….ആള് നല്ല ഉറക്കാ…. വേദന കൊണ്ട് മുഖം ഇടയ്ക്കിടെ ചുളിയുന്നത് ഒത്തിരി വിഷമത്തോടെയവൾ നോക്കി നിന്നു…. കൊച്ചു കുഞ്ഞുങ്ങളെ പോലെ വിരൽ വായിലിട്ടു നുണയുന്നുണ്ടവൻ….. മെല്ലെ അടർത്തി മാറ്റി സാരി തലപ്പ് കൊണ്ട് തുടച്ചു കൊടുത്തു……. “”ശാരല്ലാട്ടോ…. ന്റെ ഉണ്ണിയേട്ടന്റെ വാവു പെട്ടന്ന് മാറിക്കോളും…വാവു മാറീട്ട് നമ്മക്ക് കളിക്കണം….. എന്തൊക്കെ കളിക്കണം….? സാറ്റ് കളിക്കണം…. തൊട്ട് കളിക്കണം…..കൊറേ കൊറേ കളിക്കണം… നിക്ക് കൊതിയാവാ….. ഈ കുഞ്ഞുട്ടന്റെ ഒപ്പം കൂടി നിക്കും കുഞ്ഞു കളികളൊക്കെ ഇപ്പൊ ഒത്തിരി ഇഷ്ട്ടാ….”” തളർച്ചയോടെ മയങ്ങുന്നവനോട് കിന്നരിച്ചിരിക്കാൻ ന്ത്‌ രസാന്നറിയോ…..

പിന്നെയും ആ വിരി നെറ്റിയിൽ ഒരു മുത്തമിട്ടു….. താടി രോമങ്ങളിലൂടെ മൃദുവായി തലോടി…. കൊതി തീരുന്നില്ലാ പെണ്ണിന് ഒട്ടും……ഒട്ടും കൊതി തീരുന്നില്ല…. ഹൃദയം ആ ഭ്രാന്തനോടുള്ള പ്രണയത്തിൽ തുടി കൊട്ടി കൊണ്ടിരുന്നു…. “”ഗായൂട്ടി സാറ്റ്….”” “”ഇനി ഞാൻ എണ്ണൂല്ല….. വേണെങ്കി നീ പോയി എണ്ണെഡീ….ഉണ്ണിക്കുട്ടന് ഒളിച്ചിരിക്കണം…. “” “”അമ്പൂട്ടി… നിക്ക് കഥ പറഞ്ഞു താ…. ഉണ്ണിക്കുട്ടന് കഥ കേൾക്കാൻ കൊതിയാവാ….. “” ഉറക്കിൽ എന്തൊക്കെയോ പിച്ചും പേയും പറയുന്നവനെ ഒരു നോവോടെ നെഞ്ചോട് ചേർത്തവൾ….ഏറെ പ്രേമത്തോടെ പിന്നെയും കവിളുകളിൽ ചുണ്ട് ചേർത്ത് വെച്ചു….മെല്ലെ തട്ടി കൊടുത്തുറക്കി…മയക്കത്തിൽ ഇടയ്ക്കിടെ ചിരിക്കുന്നുണ്ട്…. ഇടയ്ക്കിടെ ചുണ്ട് പിളർത്തുന്നതും കണ്ടവൾ ….

അറിയാതെ ചിരിച്ചു പോയ്…. “”ഈ ഉണ്ണിക്കുട്ടനെ നിക്കൊത്തിരി ഇഷ്ട്ടാ…..ന്തൊരു ചേലാ…..കുട്ടി കുറുമ്പൻ… “” ആ ഭ്രാന്തനോട് ഏറെ വാത്സല്യം തോന്നിയവൾക്ക്…. ഇടയ്ക്കിടെ തെളിയുന്ന നുണക്കുഴികളിൽ പിടി മുറിക്കിയൊരു മുത്തം വെച്ചു…. നാണത്തോടെ അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു…. “”ഇങ്ങേര്…. ഉറങ്ങി കിടക്കുന്നതോട് കുഴപ്പല്ല… അല്ലെങ്കി… ഇപ്പൊ…. ന്നെ കാല് വാരി നിലത്തടിച്ചേനെ….ല്ലേഡാ….കുട്ടി കുറുമ്പാ… “” കുസൃതിയോടെ പറഞ്ഞവൾ ആ ഭ്രാന്തന്റെ താടി രോമങ്ങളിൽ പതുക്കെ പിടിച്ചു വലിച്ചതും ഒരു ഞരക്കത്തോടെ അവളോട് പറ്റി ചേർന്ന് കിടന്നവൻ… പെട്ടന്നായത് കൊണ്ടവളൊന്ന് പൊള്ളി പിടഞ്ഞു….. കവിളിൽ രക്ത വർണ്ണം പടർന്നു…..വീണ്ടുമവന്റെ മുഖത്തേക്ക് നോക്കി കിടന്നു…. “”അമ്പിളീ………. “”

താഴെ നിന്നാരോ കൂവി വിളിച്ചതും അവന്റെ കര വലയത്തിൽ നിന്നും പുറം ചാടി അവൾ എഴുന്നേറ്റിരുന്നു…. അഴിഞ്ഞുലഞ്ഞ മുടി വാരി കെട്ടി…. ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്ത് വെച്ചു…. കിടക്കയിൽ അലസമായി കിടന്നിരുന്ന ചോര പറ്റിയ പഞ്ചികളോരോന്നും കുപ്പത്തൊട്ടിയിലേക്കിട്ടു….. മുറി ആകെ അലോങ്കോലമായി കിടപ്പാണ്….. നിലത്ത് ചിതറി വീണിരുന്നു ചില്ല് കഷ്ണങ്ങളിൽ ചവിട്ടാതെ ശ്രദ്ധിച്ചവൾ പുറത്തേക്കിറങ്ങി…..അതിന് മുന്നേ ഉണ്ണിയേട്ടനെ ഒന്ന് കൂടി പുതപ്പിച്ചിരുന്നു…. അടുക്കളയിലേക്കെത്തുമ്പോൾ ഗായു തിണ്ണയിലിരുന്ന് ഉണ്ണിയപ്പം വായ്ക്കകത്ത് കുത്തി കയറ്റുന്നുണ്ട്….അമ്പിളി പെണ്ണിനെ കണ്ടപാടെ ഉണ്ണിയപ്പം ചുട്ട് വെച്ചിരുന്ന കൊട്ടയിൽ നിന്നൊരെണ്ണം എടുത്ത് അവൾക്ക് നേരെ എറിഞ്ഞു…. “”അമ്പിളി ചേച്ചി…. ന്ന പിടിച്ചൊ….””

എറിഞ്ഞ ഉണ്ണിയപ്പം വായിലിട്ട് അമ്പിളി സിങ്കിൽ കിടന്നിരുന്ന അഴുക്കും കറിയും പിടിച്ച പാത്രങ്ങൾ കഴുകി കൊണ്ടിരുന്നു…. “”ഗായു…. നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്…. ഭക്ഷണ സാധനം എടുത്ത് എറിയരുതെന്ന്… അതെങ്ങനെയാ പറഞ്ഞാ കേക്കില്ലല്ലോ…..അച്ഛൻ തലയിൽ കയറ്റി വെച്ചിരിക്കല്ലേ…. പുന്നാരേ മോളെ….. ഹും അന്യ വീട്ടിലേക്ക് കയറി പോണ്ടവളാ…. ഒരു മര്യാദയും ഇല്ല…”” ടവറയിൽ കലക്കി വെച്ചിരുന്ന മാവെടുത്ത് ചട്ടിയിലെ കുഴിയിലേക്ക് ദേഷ്യത്തോടെ ചെറിയമ്മ ഒഴിക്കുന്നുണ്ട്….പിന്നേ പൊള്ളച്ചു വരുന്ന കുഞ്ഞി ഉണ്ണിയപ്പങ്ങൾ കുത്തിയെടുത്ത് കുട്ടയിലേക്കിട്ടു… “”ഹോ…. ന്റെ പൊന്നമ്മേ….ഇതിനും ഭേദം ന്നെ കെട്ടിച്ചു വിടുന്നതാ….ന്നാ അമ്മേടെ വായക്ക് ഒരൽപ്പം റെസ്റ്റെങ്കിലും കിട്ടും…. ഇതേത് നേരവും റേഡിയോ തുറന്ന പോലെ ഒരെ പല്ലവി…. ബ്വേ…. “” ചുണ്ട് കൊട്ടി കയ്യിൽ കരുതിയിരുന്ന ഉണ്ണിയപ്പം പിച്ചിയെടുത്തവൾ വായിൽ വെച്ചു….

“”ആഹാ …. അങ്ങനെ ഇപ്പൊ നിക്ക് റെസ്റ്റെടുക്കണ്ടാ…. ഹോ ഓളൊരു പൂതി കണ്ടില്ലേ…. ന്നാലെ ആ പൂതി മനസ്സിൽ വെച്ച് ഇരുന്നാ മതി… ട്ടോ… നിന്നെ ഈ അടുത്തൊന്നും കെട്ടിക്കാൻ പ്ലാനില്ല….. “” “”ഹാ… ഇങ്ങനെ മൂത്ത് നെരച്ച് നിൽക്കാനാവും ന്റെ വിധി…. “” കൈ നെഞ്ചിൽവെച്ച് നെടുവീർപ്പിടുന്ന ആ കുസൃതിക്കാരിയെ കണ്ടപ്പോൾ അമ്പിളി അറിയാതെ ചിരിച്ചു പോയി……. “”അയ്യടാ കെട്ടിക്കാൻ പറ്റിയൊരു മുതല്…. ആ സിങ്കിൽ പാത്രം നിറഞ്ഞു കിടന്നത് നീ കണ്ടതല്ലേ… ന്നിട്ട് ഒന്ന് കഴുകി വെച്ചോ…. അമ്പിളി മോളെ കണ്ട് പടിക്ക്…. ഒരു ജോലിയും കണ്ടറിഞ്ഞു ചെയ്യില്ല…. ഒരു നൂർ തവണ പറഞ്ഞാല് നൂറ്റി ഒന്നാമത്തെ വട്ടം ചെയ്യും….കുഴി മടിച്ചി….. ന്നിട്ടിപ്പോ നിന്നെയാ കെട്ടിച്ചു വിടുന്നെ… “” ഉണ്ണിയപ്പം ചുട്ട് കഴിഞ്ഞ് ഗ്യാസ് സ്റ്റോവ് ഓഫ്‌ ചെയ്ത് ചെറിയമ്മ പിന്നെയും അവൾക്ക് നേരെ കുരച്ച് ചാടിയതും ആ പെണ്ണ് കൈ രണ്ടും ചെവി പുറത്ത് വെച്ചിരുന്നു….

ചുണ്ട് കുറുമ്പോടെ കൂർപ്പിച്ചു വെച്ചിട്ടുണ്ട്…. “”മോളെ…. ഉണ്ണിക്ക് ഇപ്പൊ കൊഴപ്പം ഒന്നുല്ലല്ലോ…..ഗായു പറഞ്ഞു ഉറങ്ങീന്ന്……അവന് ഈ ഇളക്കം എല്ലാ മാസവും ഉണ്ടാവുന്നതാ….ആ സമയത്ത് ഞങ്ങളെ ഒക്കെ കാണുന്നതേ അവന് ദേഷ്യാ….വല്യച്ഛൻ നന്നായി പെരുമാറി ല്ലേ…. ന്താ ചെയ്യാ…. ഓരോ വിധി…. ന്റെ കുട്ടി വിഷമിക്കരുത്…..”” കണ്ണ് നിറച്ച് തറയിലേക്ക് മിഴികളൂന്നി നിന്നിരുന്നവളെ ചെറിയമ്മ ചേർത്ത് പിടിച്ചു….നെറുകയിൽ മൃദുലമായി ചുംബിക്കുമ്പോൾ കവിലൂടെ രണ്ടിറ്റു കാണു നീർ ഒഴുകിയിരുന്നു…. ഒരമ്മയുടെ വാത്സല്യവും സ്നേഹവും ആ പെണ്ണ് ആവോളം ആസ്വദിച്ചു….. “”ഹയ്‌… ന്റെ കുട്ട്യേ…. ന്താ ഞാനീ കാണുന്നെ…. മഹ്ഹ്… ഉണ്ണി ദേഷ്യത്തില് കടിച്ചതാല്ലേ…. ചോര കല്ലച്ചു നിൽക്കുന്നുണ്ട്…. ഗായു…. നീ ആ ആര്യ വേപ്പില കുറച്ച് പൊട്ടിച്ചു കൊടുന്നേ…. കുറച്ച് അരച്ചിടാം…. ന്ന പെട്ടന്ന് മുറി ഉണങ്ങും … “” സാരി മറ നീക്കി കഴുത്തിലെ മുറിപ്പാടിൽ ചെറിയമ്മ പിന്നെയും ഐസ് കട്ട വെച്ചു കൊടുത്തു.. വല്ലാത്തൊരു വെപ്രാളമായിരുന്നവരുടെ മുഖത്ത്…. “”ചെറിയമ്മേ….ഇത് ഒന്നുല്ല…. ചെറിയ ഒരു വേദന… അത് തന്നേ മാറിക്കോളും …. “”

ഒരു പുഞ്ചിരിയോടെ മുറിവിന്റെ നീറ്റൽ കടിച്ചമർത്തി ആ പെണ്ണത് പറയുമ്പോൾ ചെറിയമ്മ കെറുവിച്ചു നോക്കിയവളെ ശകാരിച്ചു…. ഗായുവാണെങ്കിൽ കണ്ണൊക്കെ വിടർത്തി ചുണ്ട് കടിച്ച് നിൽപ്പുണ്ട്….. “”ഹൗ…. ചേച്ചി നല്ല വേദന കാണും ല്ലേ… “” “”ഇല്ലെടി പെണ്ണേ…. നല്ല സുഗാന്നെ…. “” അമ്പിളി കുസൃതിയോടെ അവളെ നോക്കി ഒറ്റ കണ്ണിറുക്കി… “”ഗായു… വായിനോക്കി നിൽക്കാതെ ചെന്ന് ആര്യ വേപ്പ് പൊട്ടിച്ചു… വാടി…. എത്ര തവണ പറയണം……… നിന്നോട്…. ഏഹ് “” ചെറിയമ്മ വീണ്ടും ചീത്ത തുടങ്ങിയതുമവൾ പുറത്തെ തൊടിയിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന വേപ്പ് മരത്തിന്റെ ചോട്ടിലേക്ക് ഓടിയിരുന്നു…. അമ്പിളി പെണ്ണിനെ അടുത്തുള്ള തിണ്ണയിലിരുത്തി ഒരു ഗ്ലാസിൽ ചായയും കുഞ്ഞു പാത്രത്തിൽ ഉണ്ണിയപ്പവും വിളമ്പി മുന്നിലേക്ക് നീട്ടിയിരുന്നവർ…. പിന്നെ പൊട്ടിച്ചു കൊടുന്ന പച്ചില ചതച്ചരച്ച് മെല്ലെ അവളുടെ മുറിവിലൊന്ന് വെച്ചു കൊടുത്തു… “”സ്സ് “” നീറി പുകച്ചിൽ കാരണം ആ പെണ്ണ് ചുണ്ടുകൾ കടിച്ചമർത്തിയിരുന്നു……………………………………… തുടരും…………..ഇഷ്ട്ടായോ…. കഴിഞ്ഞ പാർട്ടിന് നിങ്ങള് തന്ന സ്നേഹത്തിന് ഒത്തിരി നന്ദി…. തുടർന്നും പ്രതീക്ഷിക്കുന്നു…  ✍മഞ്ചാടി

മഴപോല്‍ : ഭാഗം 11

മുഴുവൻ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

Share this story