മീനാക്ഷി: ഭാഗം 1

meenakshi aswathi

രചന: അശ്വതി കാർത്തിക

"എനിക്കൊന്ന് പുറത്തേക്ക് പോണം".... രാവിലെ ഓഫിസിലേക്ക് പോവാൻ നിന്ന ഹരിയുടെ അടുത്ത് വന്നു മീന പറഞ്ഞു...... അവൾ പറഞ്ഞത് കെട്ടിട്ടും മിണ്ടാതെ നിന്ന ഹരിയുടെ മുന്നിലേക്ക് അവൾ കേറി നിന്നു.... "ഹരിയേട്ടനോടാണ് ഞാൻ പറഞ്ഞത്.. എനിക്ക് ഒന്ന് പുറത്തു പോണം എന്ന് " അവളുടെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ ഓഫിസിൽ കൊണ്ടു പോകാനുള്ള സാധനങ്ങൾ ഒക്കെ എടുത്തു വയ്ക്കാൻ തുടങ്ങി.... "ഹരി ഏട്ടന് ചെവി കേൾക്കില്ല എന്ന് ഉണ്ടോ? മീന ഹരിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു..." "നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് മീന ഓഫീസിലേക്ക് പോവാൻ നിൽക്കുമ്പോൾ ഇതുപോലെ ഓരോന്ന് പറഞ്ഞു വരരുതെന്ന് " ഹരി ദേഷ്യത്തോടെ അവളുടെ കൈകൾ എടുത്തുമാറ്റി കൊണ്ട് പറഞ്ഞു..... പിന്നെ ഞാൻ എപ്പോൾ പറയും.. പോയി വരാൻ ബുദ്ധിമുട്ടാണ് എന്നും പറഞ്ഞ് മൂന്നു ദിവസം കൂടുമ്പോഴാണ് നിങ്ങൾ വീട്ടിലേക്ക് വരുന്നത്... വന്നുകഴിഞ്ഞാൽ രാത്രി വരെ ഫ്രണ്ട്സിനെ ഒപ്പം പുറത്ത്...

അതുകഴിഞ്ഞാൽ ടിവി കണ്ടിരിക്കും അച്ഛനോടും ബാക്കി ഉള്ളവരോടും ഒക്കെ മിണ്ടി അതിനൊപ്പം ഭക്ഷണം കഴിക്കും ബാക്കി സമയത്ത് ഫോൺ നോക്കി ഇരിക്കും.... ഞാൻ അടുക്കളയിൽ നിന്ന് പണി ഒക്കെ തീർത്തു വരുമ്പോഴേക്കും കിടക്കും അതല്ലങ്കിൽ നിങ്ങൾ ഭർത്താവിന്റെ അധികാരം കാണിക്കാൻ തുടങ്ങും.. ഇതിനിടയ്ക്ക് ഞാൻ എന്തെങ്കിലും ചോദിക്കാനോ പറയാനോ വന്ന ദേഷ്യപ്പെട്ട് എണീറ്റ് പോവുകയും ചെയ്യും...... "അതിന് നിനക്ക് ഇവിടെ എന്താ ഒരു കുറവ്. നിന്റെ ആവശ്യങ്ങൾ ഒക്കെ സമയാസമയം നടത്തി തരുന്നില്ലേ... മാസത്തിൽ ഒരു ദിവസം നിന്നെ വീട്ടിലേക്ക് കൊണ്ടുപോകുന്നില്ലേ.. നിനക്ക് ആവശ്യത്തിനുള്ള ഭക്ഷണവും വസ്ത്രവും ഒക്കെ കിട്ടുന്നില്ല പിന്നെ എന്താണ് പ്രശ്നം.... ഹരിയേട്ടാ നിങ്ങൾ ഒന്നു മനസ്സിലാക്കണം ഞാൻ ഒരു മനുഷ്യ ജീവിയാണ്...... നിങ്ങളുടെ അടിമയല്ല നിങ്ങൾ താലികെട്ടി കൊണ്ടുവന്ന സ്വന്തം ഭാര്യയാണ് ..... കല്യാണം കഴിഞ്ഞു വന്നിട്ട് ആറുമാസം കഴിഞ്ഞു... എനിക്ക് സ്വന്തമായി ഒരു ജോലി ഉണ്ടായിരുന്നു അത് നിങ്ങൾ എന്നെക്കൊണ്ട് വേണ്ടെന്ന് വെപ്പിച്ചു... എന്റെ ഫോൺ മേടിച്ചു വെച്ചു.. എന്റെ വീട്ടിലേക്ക് പോയതന്നെ പുറകെ എപ്പോഴും നിങ്ങളുണ്ടാവും........

എനിക്ക് അച്ഛനോടോ അമ്മയോടോ സ്വാതന്ത്രം ആയിട്ട് ഒന്ന് സംസാരിക്കാൻ പോലും പറ്റുന്നില്ല...... ചേട്ടനെ വിളിച്ചു ഞാൻ ശരിക്കും ഒന്ന് മിണ്ടിയിട്ട് എത്ര നാളായി എന്ന് അറിയുമോ.... എന്റെ സുഹൃത്തുക്കൾ അവരെ ഒന്ന് കോൺടാക്ട് ചെയ്യാൻ പോലും എനിക്ക് പറ്റുന്നില്ല... എന്തിനു വേണ്ടിയാണ് നിങ്ങൾ ഈ നാലുചുവരുകൾക്കുള്ളിൽ എന്നെ തളച്ചിടുന്നത് ..... ആറുമാസം ഉള്ളിലടക്കി പിടിച്ച സങ്കടം എല്ലാം വക്കുകളിലൂടെ പുറത്തേക്ക് ഒഴുക്കി അവൾ..... മടുത്തു എനിക്ക് വയ്യാണ്ടായി... ഒരാളോട് സ്വാതന്ത്രം ആയിട്ട് ഒന്നും മിണ്ടാൻ പറ്റാതെ... എനിക്ക് എന്റെ തായ ആവശ്യങ്ങളുണ്ട് ആഗ്രഹങ്ങൾ ഉണ്ട് ..... ഒരു ഡ്രസ്സ് പോലും എന്റെ ഇഷ്ടത്തിന് ഇടാൻ നിങ്ങൾ സമ്മതിക്കുന്നില്ല... ഇവിടെ അടിമപ്പണി എടുക്കാനോ നിങ്ങളുടെ കാമം തീർക്കാൻ വേണ്ടി മാത്രം ആയിട്ടാണ് ഞാൻ....

ഭർത്താവിനും ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും ഭക്ഷണം ഉണ്ടാക്കി കൊടുക്കണം അത് സമ്മതിക്കാം പക്ഷേ, അമ്മായി അച്ഛന്റെ പെങ്ങൾക്കും അവരുടെ ഭർത്താവിനും മക്കൾക്കും ഒന്നും എല്ലാദിവസവും വെച്ചുവിളമ്പി കൊടുക്കേണ്ട ആവശ്യം എനിക്കില്ല... ഇവിടെ ഉള്ളത് ഒന്നും പോരാഞ്ഞിട്ട് എല്ലാ ആഴ്ചയും സ്വന്തക്കാർ ആണെന്ന് പറഞ്ഞു കുറേപ്പേര് വരുന്ന കാണാം. കഴിക്കാൻ അല്ലതെ ഒന്നും അടുക്കളയിൽ കേറില്ല.. " പറഞ്ഞുപറഞ്ഞ് എവിടേക്കാണ് നീ പോകുന്നത്... വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം.... ആണുങ്ങളുടെ ശബ്ദത്തിനു മേലെ ഇന്നുവരെ ഇവിടെ ഒരു പെണ്ണും സംസാരിച്ചിട്ടില്ല.... ഒരിക്കൽ കൂടി പറയുകയാണ് മര്യാദയ്ക്ക് അച്ഛനും അമ്മയും ഞാനും പറയുന്നതുപോലെ കേട്ട് ഇവിടെ ജീവിച്ചോണം.. അല്ലാതെ നിന്റെ ഇഷ്ടത്തിന് നടക്കാൻ ഒന്നും ഇവിടെ പറ്റില്ല... ഇതുപോലൊരു സംസാരം ഇനി വീട്ടിൽ നടക്കരുത്.... അത്രയും പറഞ്ഞവൻ കയ്യിലിരുന്ന ബാഗുമായി പുറത്തേക്ക് പോയി..... കോണിപ്പടികൾ ഇറങ്ങി താഴേക്ക് ചെന്ന് ഹരിയെ കണ്ടത് ഹോളിൽ തന്നെ നോക്കി ഇരിക്കുന്ന അച്ഛനെയാണ്..... "ഹരീ "

എന്തായിരുന്നു മുകളിൽ ഒരു ശബ്ദം.... വീടിനു പുറത്തേക്ക് വരെ കേട്ടല്ലോ അവളുടെ ശബ്ദം... ഇതൊന്നും ഇവിടെ പറ്റില്ല എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം... കല്യാണം കഴിഞ്ഞിട്ട് ഇപ്പോ ഇത്രയും നാൾ ആയില്ലേ ഇതുവരെ അവൾക്ക് ഇതൊന്നും മനസ്സിലായില്ല എന്ന് പറഞ്ഞ.... പുറത്തു ഒരാൾ കേട്ടാൽ തറവാടിന്റെ മാനം പോവും.... നിന്റെ അമ്മയെ കണ്ടില്ലേ ഞാൻ പറയുന്നതിന് അപ്പുറത്തേക്ക് ഒരു വാക്ക് അവൾക്കില്ല..... ഞാൻ പറയുന്നത് നിനക്ക് മനസ്സിലാകുന്നുണ്ടോ ഹരി.... ഉവ്വ് അച്ഛാ ഞാൻ എല്ലാം പറഞ്ഞ് മനസ്സിലാക്കി കൊടുത്തിട്ടുണ്ട് ഇനി അതൊന്നും ഉണ്ടാവില്ല... ഹരി കാറുമായി പുറത്തേക്ക് പോകുന്നത് നോക്കി അവന്റെ അച്ഛൻ അവിടെ നിന്നു.... ❣️❣️❣️❣️ ഹരി പോയി കുറച്ചു നേരം കൂടി മീന റൂമിൽ തന്നെ ഇരുന്നു.... കണ്ണാടിക്ക് മുന്നിൽ ചെന്ന് അവൾ തന്നെ പ്രതിബിംബംത്തിലേക്ക് നോക്കി...... താൻ തന്നെയാണോ ഈ നിൽക്കുന്നത് എന്ന് അവൾക്ക് സംശയം തോന്നി.... എന്തെല്ലാം നിറമുള്ള സ്വപ്നങ്ങളായിരുന്നു ജീവിതത്തിൽ.... സ്വന്തമായി ഒരു ജോലി.... നല്ലൊരു കുടുംബജീവിതം...... കല്യാണത്തിന് മുൻപുവരെ എന്തൊരു സന്തോഷമായിരുന്നു ജീവിതത്തിൽ..... മീനാക്ഷി വാസുദേവനിൽ നിന്നും മീനാക്ഷി ഹരീഷേലേക്കുള്ള മാറ്റം...... പേരിൽ വന്ന മാറ്റം തന്റെ ജീവിതത്തിലും വന്നിരിക്കുന്നു...... 🌹🌹🌹🌹🌹🌹🌹

പാസ്റ്റ് ആണേ 😁 അച്ഛൻ വാസുദേവനും അമ്മ ഊർമിളയും ചേട്ടൻ മാധവും അടങ്ങിയതാണ് മീനാക്ഷിയുടെ മാധവം എന്ന വീട്... നാട്ടിലെ തന്നെ അത്യാവശ്യം പേരുകേട്ട വീട്ടുകാർ..... നാട്ടിലും സ്കൂളിലൊക്കെ നിറയെ കൂട്ടുകാർ ഉണ്ടായിരുന്നു മീനയ്ക്ക്.... ഒരിക്കലും ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടപ്പെടാത്ത പ്രകൃതക്കാരിയായിരുന്നു മീന ... ഏട്ടന്റെ കുഞ്ഞി മീനു..... വാസുദേവനു തന്റെ മക്കൾ ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം എന്ന് നിർബന്ധം ആയിരുന്നു.. അതുകൊണ്ട് അവരുടെ ഇഷ്ടം പോലെ തന്നെ പഠിപ്പിച്ചു... ഇഷ്ടം ഉള്ള കോളജിൽ തന്നെ രണ്ടാളെയും ചേർത്തു..... മാധവിന് ഡോക്ടർ ആവാൻ ആയിരുന്നു ഇഷ്ടം... മീനക്കു ഒരു ഫാഷൻ ഡിസൈനറും....

എറണാകുളത്തെ പ്രശസ്ഥമായ ഒരു കോളേജിൽ തന്നെ അവൾക്ക് അഡ്മിഷൻ കിട്ടി... കോട്ടയത്ത് നിന്ന് (മീനയുടെ വീട് ) എന്നും പോയി വരൽ ബുദ്ധിമുട്ട് ആയതു കൊണ്ട് അവിടെ തന്നെ ഒരു ഹോസ്റ്റലിലാണ് മീന താമസിച്ചത്... കൂട്ടിന് സെറീനയും ദീപയും.... മൂന്ന് ശരീരവും ഒരു മനസ്സുമായി അവർ അവിടെ കഴിഞ്ഞു കൂടി..... പഠനമൊക്കെ കഴിഞ്ഞ് പെട്ടെന്നുതന്നെ മീന ഒരു സ്ഥാപനത്തിൽ ജോലിക്ക് കയറി... സ്വന്തമായി ഒരു ഡിസൈനർ സ്റ്റുഡിയോ തുടങ്ങുകയാണ് ലക്ഷ്യം.... പക്ഷേ അതിനു മുൻപ് കുറച്ച് കാര്യങ്ങളും കൂടി പഠിക്കണം... അതിനുവേണ്ടിയാണ് അവിടെ ജോലിക്ക് കയറുന്നത്..... തുടരും... ബാക്കി എഴുതണോ... ബോർ ആണോ ഇഷ്ടം ആയെ പറയണേ... ✍️✍️അശ്വതി കാർത്തിക 🌹

Share this story