മീനാക്ഷി: ഭാഗം 11

meenakshi aswathi

രചന: അശ്വതി കാർത്തിക

അമ്മ പതിയെ അവളുടെ തലോടി കൊടുത്തു...... ഒരു ചെറിയ കുഞ്ഞ് അമ്മയുടെ മാറിൽ ഒട്ടിക്കിടക്കുന്ന പോലെ അവൾ അമ്മയോട് ചേർന്ന് കിടന്നുറങ്ങി... ❣️❣️❣️❣️❣️❣️❣️❣️❣️❣️ അച്ഛൻ പറയുന്നത് മോൾ കേൾക്കണം..... ഈ ഒരു തവണകൂടി മോർ അവർക്കൊപ്പം പോണം.. എന്തായാലും അവര് വന്ന് മാപ്പ് ഒക്കെ പറഞ്ഞതല്ലേ..... അച്ഛനെ ഓർത്തെങ്കിലും മോള് പോണം..... ഞെട്ടി എണീറ്റു... കണ്ടത് സ്വപ്നമാണെന്ന് മനസ്സിലാക്കാൻ കുറച്ചു സമയം വേണ്ടി വന്നു...... നോക്കുമ്പോൾ അമ്മ അടുത്തില്ല... സമയം ആറു മണി കഴിഞ്ഞിട്ടുണ്ട്...... മനസ്സാകെ കലങ്ങി മറിയുകയാണ്.... ഈ ദിവസം എങ്ങനെയെങ്കിലും ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി.... കുറച്ചുനേരം കണ്ണടച്ചിരുന്നു.... ആറു മാസത്തിനിടയ്ക്ക് കഴിഞ്ഞുപോയ സംഭവങ്ങളെല്ലാം മനസ്സിലേക്ക് ഓർത്തെടുത്തു.... ഇല്ല ആരൊക്കെ എന്ത് പറഞ്ഞാലും ഇനി തിരിച്ചു പോകില്ല.... കുളിയൊക്കെ കഴിഞ്ഞ് താഴേക്ക് ചെന്നു.... അമ്മ അടുക്കളയിൽ ഉണ്ട് അച്ഛൻ പത്രം വായിക്കുന്നു.... ചേട്ടൻ എണീറ്റിട്ടില്ല തോന്നുന്നു.....

അടുക്കളയിൽ ചെല്ലുമ്പോൾ അമ്മ അച്ഛനു ഉള്ള ചായ എടുത്തു കൊണ്ട് നിൽക്കുകയാണ്... ചായ തന്നേക്ക് അമ്മ... ഞാൻ കൊടുക്കാം... അച്ഛാ ചായ..... ആഹാ ഇന്ന് മോളാണോ.... കുറെ നാളായി നിന്റെ കയ്യിൽ നിന്നും ചായ മേടിച്ചു കുടിച്ചിട്ട്.... അതിന് ഇപ്പൊ എന്താ ഇനിമുതൽ ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ സ്ഥിരം ഞാൻ തന്നെ രാവിലെ ചായ തന്നേക്കാം................ മോൾ ഇവിടെ ഇരിക്ക്.... അച്ഛൻ അടുത്തുള്ള കസേര കാണിച്ച് എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു....... നീ ഇങ്ങനെ ചിരിച്ച കാണിക്കുന്നുണ്ടെങ്കിലും ഉള്ളിൽ നല്ല വിഷമമുണ്ട് അച്ഛന് അറിയാം...... ഇവിടെയുള്ളത് നിന്റെ സ്വന്തം അച്ഛനും അമ്മയും ചേട്ടനും ആണ്... ഞങ്ങളുടെ മുന്നിൽ മോള് അഭിനയിക്കേണ്ട.... നിനക്ക് കരയാൻ തോന്നുന്നതെങ്കിൽ കരയണം.... ചിരിക്കാനാണ് തോന്നുന്നെങ്കിൽ ചിരിക്കണം.... കല്യാണത്തിന് മുൻപ് എങ്ങനെ ആയിരുന്നോ അങ്ങനെതന്നെ മതി ഇനിയും..... മോൾക്ക് ഹരിയേ ഒരുപാട് ഇഷ്ടമായിരുന്നു അല്ലേ....... അച്ഛന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചില്ല......

അതുകൊണ്ട് ആണെന്നു തോന്നുന്നു കണ്ണ് നിറഞ്ഞു വന്നു..... ഇഷ്ടമായിരുന്നു..... ഒരുപാട്.... അച്ഛനു അറിയമല്ലോ ഒരാളോടും പ്രണയം ഒന്നും എനിക്ക് തോന്നിയിട്ടില്ല ........ അതുകൊണ്ടുതന്നെ ഇത്രയും നാളും എന്റെ മനസ്സിൽ ഉണ്ടായിരുന്ന പ്രണയം മുഴുവൻ ഹരിയേട്ടനു കൊടുത്തു..... ഹരിയേട്ടനെ എനിക്കിഷ്ടമായിരുന്നു എന്നല്ല... പ്രാണൻ ആയിരുന്നു എന്റെ ജീവനായിരുന്നു.... ആദ്യത്തെ ഒന്നുരണ്ടാഴ്ച ഒന്ന് കുഴപ്പം ഉണ്ടായില്ല.... പിന്നെയാണ് സ്വഭാവം മാറിയത്..... അന്നുവരെ കണ്ട ഹരിയേട്ടൻ അല്ലായിരുന്നു പിന്നെ ഉണ്ടായത്................. അന്നുവരെ കാണിച്ചത്തൊരു അഭിനയമാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി...... പിന്നേ എനിക്ക് പ്രണയം മനസ്സിൽ തോന്നിയിരുന്നോ എന്ന് അറിയില്ല.... വാക്കുകൾ കൊണ്ടും ശരീരംകൊണ്ടും എന്നെ നോവിക്കുമ്പോൾ എന്നിൽ ഉണ്ടായിരുന്ന പ്രണയം എല്ലാം പോയി കഴിഞ്ഞു........ പോട്ടെ അതൊക്കെ കഴിഞ്ഞില്ലേ ഇനി അതൊന്നും ആലോചിക്കേണ്ട...... മുൻപോട്ടുള്ള കാര്യങ്ങൾ മാത്രം ചിന്തിച്ചാൽ മതി....

ആദ്യം അവര് വന്ന് പോട്ടെ എന്നിട്ട് നമുക്ക് ബാക്കിയൊക്കെ തീരുമാനിക്കാം..... ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഒക്കെ മനസ്സിന് വല്ലാത്ത ഒരു അസ്വസ്ഥത പോലെ തോന്നി..... ഒന്നും അങ്ങോട്ട് ഇറങ്ങുന്നില്ല..... വിശപ്പ് തോന്നുന്നില്ല.... അമ്മയുടെ വഴക്ക് പേടിച്ച കഷ്ടിച്ച് ഒരു ഇഡ്ഡലി കഴിച്ചു.... പത്തു മണി ആയപ്പോഴേക്കും ഗൗരിയും വല്യച്ചനും വല്ല്യമ്മയും ഗിരിയെട്ടനും ഒക്കെ വന്നു...... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ചേച്ചി...... എന്തുകൊണ്ട് ഈ ആറുമാസം ചേച്ചി അവിടെനിന്ന് ഇതൊക്കെ അനുഭവിച്ചു...... താലി ഒരു വാഗ്ദാനമാണ് ചേച്ചി.... അല്ലാതെ അതൊരു കുടുക്കല്ല.... നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെ നിയന്ത്രിക്കുന്ന ചരട് അല്ല താലി .... നിനക്ക് ഞാനും എനിക്ക് നീയും എന്ന വിശ്വാസത്തെ ഊട്ടിയുറപ്പിക്കൽ ആണ് ചേച്ചി വിവാഹം.... മരണംവരെ നമ്മോടൊപ്പമുണ്ടാകും.......... സുഖത്തിലും സന്തോഷത്തിലും നമ്മളെ ചേർത്തു നിർത്തും.... അങ്ങനെ ഒക്കെ ആണ്.... അല്ലാണ്ട് ഭാര്യയുടെ ഇഷ്ടങ്ങളെ ഒരു താഴിട്ട് പൂട്ടുന്നത് അല്ല വിവാഹം..... എനിക്ക് ഇപ്പോഴും അത്ഭുതം തോന്നുവാണ് ചേച്ചി എന്തിനാ അവിടെ പിടിച്ചു നിന്നു എന്നുള്ളത്.......

സത്യത്തിൽ ഗൗരിയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി...... ആ വായീന്ന് ഇങ്ങനെയുള്ള വാക്കുകൾ ഒക്കെ കേൾക്കുക എന്ന് പറഞ്ഞാൽ മഹാ അത്ഭുതമാണ്.... ഗിരി ഏട്ടനായി തല്ലു പിടിക്കാനും പൊട്ടത്തരം വിളമ്പനും അവൾ കൂടുതലും വാ തുറക്കുന്നത്..... പക്ഷേ ഇന്ന് ഒരു മുതിർന്ന ആളെ പോലെ സംസാരിച്ചു..... കണ്ണും മിഴിച്ച് അവളെ തന്നെ നോക്കിയിരുന്നു പോയി..... ചേച്ചി ഇപ്പൊ എന്താ ചിന്തിച്ചേ ഞാൻ പറയട്ടെ.... ഈ പെണ്ണിന്റെ വായീന്ന് ആണോ ഇഇതൊക്കെ വന്നത് എന്നല്ലേ.... കാര്യം പറയേണ്ട സ്ഥലത്ത് കാര്യം തുറന്നുപറയുകതന്നെ വേണം ചേച്ചി അല്ലെങ്കിൽ ഇങ്ങനെ അനുഭവിക്കും.......... അതുകൊണ്ട് എന്റെ പുന്നാര ചേച്ചി കുട്ടി കഴിഞ്ഞതെന്നും ഓർത്തു വിഷമിക്കാതെ നല്ല മനസ്സ് ഉറപ്പോടെ അവരു വരുമ്പോൾ പറയാനുള്ള കാര്യങ്ങൾ ഒക്കെ പറയണം കേട്ടോ............. അവൾ എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നു..... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ റൂമിലെ ജനാലയിലൂടെ കണ്ടു അവരുടെ വണ്ടി വന്നത്....... ചേച്ചി അവര് വന്നു താഴേക്ക് വിളിക്കുന്നുണ്ട്......

ഗൗരി കൊപ്പം താഴേക്ക് പോകുമ്പോൾ ഇനി എന്താകും എന്ന് ആലോചിച്ച് ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു.... 🌹🌹🌹🌹🌹🌹🌹🌹 ഹരി ഏട്ടനും അച്ഛനും പിന്നേ ആ കുഞ്ഞിരാമനും (അച്ഛന്റെ പെങ്ങളുടെ ഭർത്താവ് ) പിന്നേ വേറെ ഒന്ന് രണ്ട് പേരുകൂടി ഉണ്ട്.... ഓർമ കിട്ടുന്നില്ല പക്ഷേ അവരെ വീട്ടിൽ വച്ച് കണ്ടിട്ടുണ്ട്....... അച്ഛനും വല്യച്ഛനും ചേട്ടനും ഗിരിയേട്ടനും ഹാളിൽ ഉണ്ട്..... ഹരിയേട്ടന്റെ അച്ഛനാണ് സംസാരത്തിനു തുടക്കമിട്ടത്... പിള്ളേര് തമ്മിൽ ഒരു പ്രശ്നം.... സാധാരണ ഭാര്യയും ഭർത്താവും തമ്മിലുള്ള അതൊക്കെ തന്നെ ഉള്ളൂ......... പക്ഷേ ഇവന്റെ തലയ്ക്ക് അടിച്ചിട്ട് അവൾ നിന്ന നിൽപ്പിന് കാറും എടുത്തോണ്ട് ഒരു പോക്കു പൊന്നു............. തൽക്കാലം ഒരുതവണ ക്ഷമിച്ചു...... പക്ഷേ ഇനി ഇത് ആവർത്തിക്കരുത്... ഭർത്താവിനെ ദൈവത്തിനെ പോലെ കാണണം എന്നാണ് ആചാരം.... ഞങ്ങളുടെ കുടുംബത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമായാണ്....... അപ്പോഴേക്കും അച്ഛൻ ഇടയ്ക്കു കയറി പറഞ്ഞു..... വെറും പ്രശ്നമല്ലല്ലോ ഹരിയുടെ അച്ഛാ...... മോള് അവിടെ അനുഭവിച്ച ഒക്കെ അവൾ പറഞ്ഞു ഞങ്ങളോട്......

എന്റെ മോളെ നിങ്ങളുടെ മകന് വിവാഹം കഴിച്ചു തന്നു എന്നുവെച്ച് അവളെ ഞങ്ങൾ പടിയടച്ചു പിണ്ഡം വെച്ചു എന്ന് അതിനു അർത്ഥമില്ല............... അവളെ ജോലിക്ക് വിടാമെന്ന് നിങ്ങൾ വിവാഹത്തിനുമുൻപ് പറഞ്ഞിരുന്നു അതൊക്കെ മറന്നു പോയോ.... ആരോടും മിണ്ടാൻ വയ്യ ഇഷ്ടമുള്ള വസ്ത്രം അണിയാൻ വയ്യ... ഒന്ന് പുറത്തു പോകാൻ വയ്യ...ഒരു തരം വീട്ടുതടങ്കൽ തന്നെ... എന്റെ കുട്ടി ഒരുപാട് ആഗ്രഹിച്ച നേടിയ ജോലിയാണ് അതിനുപോലും നിങ്ങൾ വിടുന്നില്ല...... ഭാര്യയെ വീട്ടിൽ പൂട്ടി കെട്ടി വയ്ക്കാൻ ആണോ ..... പൂട്ടിടാൻ ആണെങ്കിൽ ഒരു നായയെ വാങ്ങിയാൽ മതിയല്ലോ..... എന്റെ കുഞ്ഞിനെ മർദിച്ചിട്ടില്ലേ നിങ്ങളുടെ മകൻ..... ഇതൊക്കെയാണോ നിങ്ങളുടെ കുടുംബത്തിൽ നടക്കുന്നത്..... എന്റെ തെറ്റാണ് കൂടുതൽ ഒന്നും അന്വേഷിക്കാതെ മകളെ അവിടേയ്ക്ക് വിട്ടത്......

ഭർത്താവിനെ ദൈവത്തിനെ പോലെ കാണുന്നതാണ് ആചാരം എന്ന് നിങ്ങൾ പറഞ്ഞു.... വിവാഹം കഴിഞ്ഞു വന്ന പെൺകുട്ടിയെ വേലക്കാരിയെ പോലെ കാണുന്നതാണോ നിങ്ങളുടെ വീട്ടിലെ രീതി..... കഴിഞ്ഞതൊക്കെ കഴിഞ്ഞു പിള്ളേരല്ലേ രണ്ടാളുടെയും ഭാഗത്ത് തെറ്റുണ്ട് നമ്മൾ വെറുതെ അതൊക്കെ പറഞ്ഞു മുഷിപ്പിക്കാതെ കുട്ടിയെ ഞങ്ങൾക്കൊപ്പം വിടൂ..... കൂടെ വന്ന ആൾ പറഞ്ഞു...... ഇതിനൊരു തീരുമാനമെടുക്കേണ്ടത് ഞാനല്ല എന്റെ മകളാണ് അവളാണ് അവിടെ വന്ന് അനുഭവിച്ചത് മുഴുവൻ........ അച്ഛൻ കുറെ നേരമായല്ലോ പറയുന്നു അനുഭവിച്ചു അനുഭവിച്ചു എന്താണ് അവിടെ വന്ന് അനുഭവിച്ചത് ഹരിയേട്ടൻ എണീറ്റ് നിന്ന് ഒച്ചയിൽ ചോദിച്ചു.............. തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story