മീനാക്ഷി: ഭാഗം 13

meenakshi aswathi

രചന: അശ്വതി കാർത്തിക

കാറിൽ കയറുന്നതിനു മുന്നേ അവൻ എല്ലാവരെയും നോക്കി... ഇതുകൊണ്ട് തീർന്നു എന്ന് വിചാരിക്കണ്ട എന്നെയും എന്റെ വീട്ടുകാരേയും അപമാനിച്ചതിന് അവൾക്ക് കിട്ടാൻ പോകുന്നതേയുള്ളൂ നോക്കിയിരുന്നോ... ❣️❣️❣️❣️❣️❣️ അച്ഛനു ഇപ്പോൾ തൃപ്തിയായി കാണുമല്ലോ അല്ലേ..... വേണ്ട ചേട്ടാ വെറുതെ അച്ഛനെ കുറ്റം പറയണ്ട.... ഞാൻ പറഞ്ഞില്ലേ എനിക്ക് ഇങ്ങനെ അനുഭവിക്കാൻ യോഗം ഉണ്ടാകും..... എന്തായാലും ഇത്രയുമൊക്കെ സംഭവിച്ച സ്ഥിതിക്ക് നമുക്ക് പോലീസ് സ്റ്റേഷനിൽ ഒരു പരാതി ഇടാം.... ഡിവോഴ്സ് ആയിട്ട് മുന്നോട്ടു പോകുമ്പോൾ അതൊക്കെ ആവശ്യം വരും.... തന്നെയല്ല അവന്റെ സ്വഭാവം വച്ച് അവൻ എന്തെങ്കിലും ചെയ്യുമോ എന്ന് എനിക്ക് നല്ല പേടിയുണ്ട്..... ഒരു കേസ് കൊടുത്ത അത് നല്ലത് ആണ്... അങ്ങനെയാണെങ്കിൽ വലിയ പ്രശ്നം വരത്തില്ല.... അതുമാത്രമല്ല ഇവിടെ വന്ന് അത്രയും ഷോ കാണിച്ച അവനെ വെറുതെ വിടുന്നത് ശരിയല്ല... വല്യച്ഛൻ പറഞ്ഞു..... ചേട്ടൻ പറഞ്ഞത് കാര്യം ആണ്.... നമുക്ക് ഇപ്പൊ തന്നെ പോവാം.... ഞാനും വരാം....

SI എനിക്ക് പരിചയം ഉള്ള ആളാണ്... ഗിരി പറഞ്ഞു.. 🌹🌹🌹🌹🌹🌹🌹 മാധവും ഗിരിയും പിന്നെ അച്ഛനും വല്യച്ഛനും മീനുവും കൂടി പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു....... സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിക്കുക... മർദ്ദിക്കുക വീട്ടിൽ കയറി ആക്രമണം അങ്ങനെ അത്യാവശ്യം എല്ലാം കൂടി ഉൾപ്പെടുത്തി തന്നെ അവന്റെ പേരിൽ കേസെടുത്തു.... ഗിരിയുടെ പരിചയം കൂടി ആയപ്പോൾ കാര്യങ്ങളൊക്കെ പെട്ടെന്ന് തന്നെ നടന്നു.... 🌹🌹🌹🌹🌹🌹🌹🌹🌹🌹 ആണും പെണ്ണും കെട്ടവൻ.... കെട്ടിയ പെണ്ണിനെ നിലയ്ക്കു നിർത്താൻ കഴിയില്ലെങ്കിൽ നീ ഇതിനു നിൽക്കുന്നതായിരുന്നു... മീനു വിന്റെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തൊട്ടു തുടങ്ങിയതാണ് ഹരിയുടെ അച്ഛൻ ചീത്ത വിളിക്കാൻ.... അച്ഛൻ ഒന്ന് നിർത്താമോ... എനിക്ക് കഴിവുണ്ടോ എന്ന് ഞാൻ കാണിച്ചു തരാം.... ഹരി വണ്ടി നിർത്തിച്ച അവിടെ നിന്നും ഇറങ്ങിപ്പോയി.... 🌹🌹🌹🌹🌹🌹🌹🌹 രാത്രി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു എല്ലാവരും കൂടി വർത്തമാനം പറഞ്ഞ് ഇരിക്കുമ്പോഴാണ് മുറ്റത്ത് ഒരു വണ്ടി വന്നു നിന്ന ഒച്ചകെട്ടത്.....

ഇതാരാ ഈ രാത്രിയിൽ ഇപ്പൊ.... വാതിൽ തുറക്കാനായി അച്ഛൻ എണീറ്റ് അപ്പോഴേക്കും വേണ്ട എന്നു പറഞ്ഞ് മാധവ് ചെന്ന് വാതിൽ തുറന്നു.... നിയോ നിനക്കെന്താ ഇവിടെ കാര്യം............ വണ്ടിയിൽ നിന്നും ഇറങ്ങിയ ഹരിയെ കണ്ട് മാധവ് ചോദിച്ചു.... ഹരി ക്കൊപ്പം വേറെ ഒന്ന് രണ്ട് പേരും കൂടി ഉണ്ടായിരുന്നു..... എനിക്കെന്താ കാര്യമെന്നോ.... എനിക്ക് അല്ലേ ഇവിടെ കാര്യം... എന്റെ പുന്നാര ഭാര്യവീട് അല്ലേ ഇത്... അകത്തേക്ക് വന്ന ഹരിയെ മാധവ് തടഞ്ഞു.... ഹരി നന്നായി മദ്യപിച്ചിട്ടുണ്ട്... നീ കുടിച്ചിട്ടുണ്ടോ.... മാറടാ എന്നും പറഞ്ഞ് മാധവിനെ തട്ടിമാറ്റിക്കൊണ്ട് ഹരി അകത്തേക്ക് കയറി..... നേരെ ചെന്ന് മീനു വിന്റെ കയ്യിൽ പിടിച്ചു വലിച്ചു... വാടി..... നിന്നെ കൊണ്ടുപോകാൻ ആ ഞാൻ വന്നത്.... ഞാൻ വരുന്നില്ല എന്ന് പറഞ്ഞില്ലേ നിങ്ങളോട്... എന്റെ കയ്യീന്ന് വിട്.... എന്റെ കുഞ്ഞിന്റെ കയ്യീന്ന് വിടടാ എന്നുപറഞ്ഞ് അച്ഛനോടി വന്നു... ഹരി അച്ഛനെ പിടിച്ചു തള്ള് വച്ചുകൊടുത്തു..... അമ്മ ചെന്നു അച്ഛനെ പിടിച്ചു... ഭാഗ്യത്തിന് ഒന്നും പറ്റിയില്ല... അയ്യോ അച്ഛാ... മീനു അച്ഛന്റെ അടുത്തേക്ക് പോവാൻ നിന്നു...

നിക്കെടി അവിടെ.... ഹരി അവളെ അവിടെ പിടിച്ചു നിർത്തി....... മീനു വിനെ തല്ലാൻ തുടൻങ്ങിയപ്പോഴേക്കും മാധവ് അവനെ പുറകിൽ നിന്നും ചവിട്ടി....... എടാ ന്നും പറഞ്ഞു ഹരി ചാടി എണീക്കാൻ നോക്കി.. പക്ഷെ മാധവ് അപ്പോഴേക്ക് ഒരു ചവിട്ടു കൂടെ കൊടുത്തു.... ഹരിയുടെ ഒച്ച കേട്ടു അവന്റെ കൂടെ വന്നവർ ഒക്കെ അകത്തേക്ക് കയറി...... ഹരിയെ തല്ലാൻ ചെന്ന മാധവനെ അവർ വട്ടം പിടിച്ചു... ഹരി എണീറ്റ് മീനുവിനെ പിടിച്ചു എല്ലാവരുടെയും മുന്നിൽ വെച്ച് രണ്ട് കവിളത്തും മാറിമാറി തല്ലി... തടയാൻ വന്ന അച്ഛനെയും അമ്മയെയും അവർ തള്ളി ഇട്ടു... വീട്ടിലെ ബഹളം ഒക്കെ കേട്ട അടുത്തുള്ളവരൊക്കെ ഓടി വന്നു.... ഇവർ വന്നപ്പോൾ തന്നെ ചേട്ടൻ വിളിച്ചു പറഞ്ഞു തോന്നുന്നു... അവരുടെ പുറകെ വല്യച്നും ഗിരിയേട്ടനും ഉണ്ടായിരുന്നു.... എല്ലാവരും കൂടെ ഹരിയേട്ടനെ യും കൂടെ വന്നവരെയും പിടിച്ചുമാറ്റി...

ഗിരി ഏട്ടൻ ഹരിഏട്ടനെ ശരിക്ക് പെരുമാറി... എന്നെ തല്ലിയ കൈ പുറകിലേക്ക് പിടിച്ചു ഓടിച്ചു.... എല്ലാവരും കൂടുതൽ അത്യാവശ്യം നന്നായിട്ട് ഒന്ന് പെരുമാറിയ ശേഷമാണ് പോലീസിനെ വിളിച്ചു കൊടുത്തത്..... അമ്മയും അച്ഛനും ഒക്കെ ആകെ ഭയന്നു പോയി.... പിന്നെ അങ്ങോട്ട് കേസിന്റെ പിറകെയായിരുന്നു.... ഈ ഒരു പ്രശ്നം കൂടി ആയപ്പോൾ ഡിവോഴ്സ് കേസ് പെട്ടെന്ന് ശരിയായി....... വിവാഹം കഴിഞ്ഞ് ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും എനിക്ക് ഡിവോഴ്സ് കിട്ടി... അങ്ങനെ തീരാദുരിതം ആയിരുന്ന വിവാഹ ജീവിതത്തിൽ നിന്ന് ഞാൻ സ്വതന്ത്രയായി... കൂട്ടിലടച്ച ഒരു കിളി പറന്ന് ആകാശത്തേക്ക് ഉയർന്നത് പോലെയാണ് എനിക്ക് തോന്നിയത്.... കേസും പ്രശ്നങ്ങളും കാരണം അയാളുടെ ജോലിയൊക്കെ പോയി.... പിന്നേ ജയിൽശിക്ഷ യും കിട്ടി........

അത്‌ കഴിഞ്ഞു ഹരിയേട്ടന്റെ അച്ഛൻ ഇവിടെ വന്നു കുറെ ഒച്ചയും ബഹളവും ഒക്കെ എടുത്തു.... ഇടയ്ക്ക് ഹേമ അവിടെ പോകുമ്പോൾ അമ്മയും ആയിട്ട് വിളിച്ച് സംസാരിക്കും.....അവിടെ ആകെ എന്നോട് ഇത്തിരി സ്‌നേഹത്തോടെ പെരുമാറിയത് അമ്മ ആണ്... ഹേമയും അമ്മയും ആകാശും അവന്റെ വീട്ടുകാരും ആയിട്ട് ഇപ്പോഴും നല്ലൊരു ബന്ധം തുടർന്നു പോകുന്നുണ്ട്...... 🌹🌹🌹🌹🌹🌹🌹🌹🌹🌹 എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്ന ദിവസമാണിന്ന്... സ്വന്തമായിട്ട് ഒരു ബോട്ടിക്... ഡിവോഴ്സ് കഴിഞ്ഞപ്പോഴേക്കും എനിക്ക് എന്റെ സ്വർണവും തിരിച്ചുകിട്ടി.... അതെല്ലാം കൂടി വിറ്റു.... അങ്ങനെയാണ് ഞാൻ എന്റെ സ്വപ്നം പൂർത്തീകരിച്ചത്..... 🌹🌹🌹🌹🌹🌹🌹🌹🌹🌹 രാവിലെ മുതൽ നല്ല തിരക്കാണ്... 10 മണിക്കാണ് കടയുടെ ഉദ്ഘാടനം..... വലിയ ഏതെങ്കിലും ഒരു നടിയെ കൊണ്ട് ഉദ്ഘാടനം നടത്തി ക്കാമെന്ന് എല്ലാവരും പറഞ്ഞപ്പോൾ എനിക്ക് പക്ഷേ അമ്മയും അച്ഛനും കൂടെ ഉദ്ഘാടനം ചെയ്യണമെന്നായിരുന്നു ആഗ്രഹം ......

എന്റെ എല്ലാ നല്ലതിനും പിറകിൽ എന്റെ അച്ഛനും അമ്മയും ആണ് ഉള്ളത്..... അന്ന് ഹരിയേട്ടന്റെ വീട്ടിൽ നിന്നും ഇറങ്ങി പോരുമ്പോൾ അച്ഛനും അമ്മയും എന്നെ സപ്പോർട്ട് ചെയ്ത ഇല്ലായിരുന്നെങ്കിൽ ഇന്ന് ഒരു പക്ഷേ ഞാൻ ഉണ്ടാവില്ലായിരുന്നു..... സ്വർണ്ണം തിരിച്ചു കിട്ടിയപ്പോൾ എന്റെ തന്നെ കൈയിലേക്കാണ് അച്ഛൻ അത് തന്നത്... നിന്റെ സ്വത്താണ് നിനക്ക് ഇഷ്ടം പോലെ ചെയ്യാം എന്ന് പറഞ്ഞു....... 🌹🌹🌹🌹🌹🌹🌹🌹🌹🌹 ഈശ്വരൻ മാരെയും പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി അച്ഛനുമമ്മയും ദീപം കൊളുത്തി കട ഉദ്ഘാടനം ചെയ്തു... മൂന്ന് നിലകളിലായി അത്യാവശ്യം നല്ല രീതിയിൽ തന്നെയാണ് നീഹാര എന്ന എന്റെ സ്വർഗം ......

എന്റെ ഒപ്പം പഠിച്ച രണ്ടു കൂട്ടുകാരെ തന്നെ ഡിസൈനർ ആയി കിട്ടി.... സ്റ്റാഫ് എല്ലാം സ്ത്രീകളാണ്.... അങ്ങനെ വേണം എന്ന് എനിക്ക് ഭയങ്കര നിർബന്ധമായിരുന്നു... ആരായാലും ഏതു സ്ത്രീയായാലും സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തരാവണം.... ❣️❣️❣️❣️❣️❣️❣️❣️❣️ ചേട്ടന്റെ കല്യാണം ഏതാണ്ട് ഉറപ്പിച്ചു... പേര് അപർണ.. അധ്യാപിക ആണ്... നല്ല വീട്ടുകാരൊക്കെയാണ്... എന്റെ അനുഭവം ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു എല്ലാം നന്നായിട്ട് അന്വേഷിച്ചു..... അടുത്താഴ്ച നിശ്ചയം ഉറപ്പിച്ചു വച്ചു.... ഇന്ന് ഞാൻ ആളെ കാണാൻ പോവുകയാണ്... എനിക്ക് ഒന്ന് ഒറ്റയ്ക്ക് സംസാരിക്കാൻ ഉണ്ടെന്ന് അപർണ്ണയോട് പറഞ്ഞിട്ടുണ്ട്......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story