മീനാക്ഷി: ഭാഗം 16

meenakshi aswathi

രചന: അശ്വതി കാർത്തിക

നിങ്ങടെ പഴയ കാര്യങ്ങളൊക്കെ ഞാൻ അതിനോട് പറഞ്ഞിരുന്നു അപ്പോഴാണ് ഒന്നു സംസാരിക്കണം എന്ന് പറഞ്ഞത്... പുറത്തേക്ക് വരാൻ ഒന്നും പറ്റില്ല അതിന്.....ഫോൺ നമ്പർ കൊടുക്കട്ടെ ഏടത്തിക്ക് ബുദ്ധിമുട്ടാകുമോ.. 🌹🌹🌹🌹🌹🌹🌹🌹🌹 എന്ത് ബുദ്ധിമുട്ട് ഒരു ബുദ്ധിമുട്ടുമില്ല ഇന്ന് ഉച്ചകഴിഞ്ഞ് വിളിച്ചോളാൻ പറയൂ ...... ❣️❣️❣️❣️❣️❣️❣️❣️❣️❣️ വൈകുന്നേരം ചായ കുടിച്ചോണ്ടിരിക്കുമ്പോഴാണ് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും കോൾ വന്നത്...... 📞 ഹലോ മീനാക്ഷി ചേച്ചി അല്ലേ.... 📞അതെല്ലോ.. ആരാ? 📞 ചേച്ചി എന്റെ പേര് മാളു.... ഞാൻ ഹേമ പറഞ്ഞിട്ടാണ് വിളിക്കുന്നത് മനസ്സിലായോ.... 📞 ആ എന്നോട് പറഞ്ഞിരുന്നു വിളിക്കുമെന്ന്...

പറയും മാളു എന്താണ് എന്നോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്... 📞 ചേച്ചി അറിഞ്ഞുകാണുമല്ലോ കാര്യങ്ങളൊക്കെ... വിവാഹത്തിനു മുന്നേ ചേച്ചിയോട് ഒന്ന് സംസാരിക്കണം എന്ന് തോന്നി... എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചാൽ അത് അറിയില്ല.... അതിന്റെ സംസാരത്തിൽ നിന്നും ഒരു പാവം കുട്ടിയാണെന്ന് മീനുവിന് മനസ്സിലായി... 📞 മാളു പൂർണ്ണ സമ്മതത്തോടെയാണോ വിവാഹത്തിന് തയ്യാറായത്. 📞 സമ്മതം ചോദിക്കാൻ ഒക്കെ ആരെങ്കിലുമുണ്ടെങ്കിൽ അല്ല ചേച്ചി ഉള്ളൂ... ഒരു ബാധ്യത എങ്ങനെ ഒഴിവാക്കും എന്ന് ആലോചിച്ച് ഇരിക്കുന്ന വീട്ടുകാരോട് ഞാനെന്തു പറയാനാണ്..... അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല സ്വന്തം മകൾ ഒന്നുമല്ലല്ലോ.... എങ്ങനെയെങ്കിലും തലയിൽ നിന്നും ഭാരം ഇറക്കി വയ്ക്കണം... അവിടെ എന്ത് ഇഷ്ടങ്ങൾക്കും അനിഷ്ടങ്ങൾ ക്കും എന്ത് പ്രസക്തി...... 📞 ഇങ്ങനെ പാവം ആയി പോകരുത് കുട്ടി... ആ വീട്ടിൽ ചെല്ലുമ്പോൾ നിനക്ക് പിടിച്ചുനിൽക്കാൻ പറ്റിയെന്നു വരില്ല..... നിനക്കൊരു ജോലിക്ക് ശ്രമിച്ചൂടെ.... അതോ വീട്ടിൽ പോയി നരകിക്കാൻ തയ്യാറായി ആണോ നിൽക്കുന്നത്... 📞

ജോലിക്ക് ശ്രമിക്കാം എങ്കിൽ ഇവിടുന്ന് ആരെങ്കിലും ഒന്ന് സപ്പോർട്ട് ചെയ്യേണ്ട ചേച്ചി ഒറ്റയ്ക്ക് ഞാൻ എന്ത് ചെയ്യാനാണ്... ബി എ പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് അച്ഛനുമമ്മയും ഒരു അപകടത്തിൽ മരിച്ചത്..... അതുകഴിഞ്ഞ് മറ്റുള്ളവരുടെ സഹായത്തോടെ ജീവിക്കുന്നത്.... സ്വന്തമായിട്ട് ജോലിയോ വരുമാനമോ ഉണ്ടെങ്കിൽ ഞാൻ എവിടേക്കെങ്കിലും ഇറങ്ങി പോയേനെ..... 📞 ഞാനൊന്നു ചോദിക്കട്ടെ നിനക്ക് സ്വന്തമായി വരുമാനം.... അതിനുള്ള മാർഗ്ഗം ഞാൻ കാണിച്ചു തരാം നീ വരുന്നോ.... ഞാൻ നിർബന്ധിക്കുന്നില്ല നിനക്ക് വിവാഹത്തിന് സമ്മതം അല്ലെങ്കിൽ മാത്രം വന്നാൽ മതി... ശരിക്ക് ആലോചിച്ച് മതി... ഒരു കാര്യം ഞാൻ പറയാം ആ വീട്ടിൽ നിന്റെ ജീവിതം വളരെ ദുസ്സഹമായിരിക്കും..... പുറമേ കാണുന്ന സ്വഭാവം ഒന്നുമല്ല അവിടെ ഉള്ളവർക്ക് അനുഭവിച്ചതാണ് ശരിക്കും അതുകൊണ്ടാണ് പറയുന്നത്.... 📞 കുറെയൊക്കെ എനിക്കറിയാം ചേച്ചി ഹേമ പറഞ്ഞിരുന്നു..... ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ചേച്ചി പറഞ്ഞാൽ മതി എനിക്ക് ആലോചിക്കാൻ ഒന്നുമില്ല..... 📞

ശരി നിന്നെ ഞാൻ രണ്ടു ദിവസം കഴിഞ്ഞ് വിളിക്കാം അപ്പൊ പറയാം എന്തുവേണമെന്ന്... തൽക്കാലം ഇതൊന്നും വേറെ ആരും അറിയേണ്ട ഹേമയോട് ഞാൻ പറഞ്ഞോളാം... 📞ശരി ചേച്ചി... ആ കുട്ടിക്ക് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ എന്താകും പറയാനുള്ളത് എന്ന് ഒരു ആകാംക്ഷ ഉണ്ടായിരുന്നു... ഹേമ പറഞ്ഞതുപോലെ ഇതൊരു പാവം കുട്ടി അവിടെ ചെന്നാൽ അതിനെ കൊന്നു തിന്നും അവർ..... തന്തയും മോനും ഇനിയൊരു പെണ്ണിന്റെ ജീവിതം വച്ച് പന്ത് ആടാൻ ഞാൻ സമ്മതിക്കില്ല..... 🌹🌹🌹🌹🌹🌹🌹🌹🌹 മാളു വിളിച്ചതിനെ പറ്റിയും ഒക്കെ വീട്ടിൽ പറഞ്ഞപ്പോൾ അമ്മയ്ക്ക് ചെറിയൊരു പേടി തോന്നി അവർ തിരിച്ച് എന്തെങ്കിലും ചെയ്യുമോ എന്ന്... പക്ഷേ അച്ഛനും ചേട്ടനും അപർണയും ഒക്കെ ഫുൾ സപ്പോർട്ട് ആയിരുന്നു..... നീ ചെയ്യുന്നത് നല്ലൊരു കാര്യമാണ് മോളെ... ആരുമില്ലാത്തതിന്റെ പേരിൽ ആ കുട്ടിക്ക് ഒരു ദുരിതമനുഭവിക്കേണ്ടി വരരുത്.... നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് ആ കുട്ടിക്ക് ചെയ്തു കൊടുക്കണം...

അതുകൊണ്ട് എന്റെ മോൾക്ക് നന്മയെ വരൂ.... അച്ഛൻ പറഞ്ഞു.... ചെയ്യാൻ പോകുന്നത് ശരിയാകുമോ എന്ന് ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു എന്നാൽ അച്ഛന്റെ ആ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ ഒരു ധൈര്യം വന്നു... ആകാശിനെ യും ഹേമയും വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു അവരും ഫുൾ സപ്പോർട്ട്.... ❣️❣️❣️❣️❣️❣️❣️❣️❣️❣️ അമ്പലത്തിൽ പോകുവാണെന്നും പറഞ്ഞു ഇറങ്ങിയതാണ് മാളു.... ഇന്നലെയാണ് മീനു വിളിച്ച് അവളോട് പോരൻ റെഡിയായി നിന്നു കൊള്ളാൻ പറഞ്ഞത്... എങ്ങനെയാ വീട്ടിൽ നിന്നും ഇറങ്ങും എന്നായിരുന്നു ഒരു പ്രശ്നം.,. അമ്പലത്തിൽ പോകാറുള്ളത് കൊണ്ട് ആ കാര്യം പറഞ്ഞ് അവിടെ നിന്നും ഇറങ്ങാം എന്ന് വിചാരിച്ചു... പക്ഷേ അപ്പോൾ ആണ് സർട്ടിഫിക്കറ്റുകളും കയ്യിൽ ഉണ്ടായിരുന്ന സ്വർണ്ണവും ഒക്കെ അമ്മാവനും അമ്മായിയും മേടിച്ച് വച്ചിരിക്കുകയാണ് ല്ലോ എന്നോർത്ത്..... അത് മീനു വിനോട് പറഞ്ഞപ്പോൾ പേടിക്കണ്ട അതിന് വഴി ഉണ്ടാക്കാം എന്ന് പറഞ്ഞു... അമ്പലത്തിൽ തൊഴുതു ആൽത്തറയുടെ അടുത്തു നിൽക്കുമ്പോഴേക്കും മീനുവിന്റെ കോൾ മാളുന്റെ ഫോണിലേക്ക് വന്നു....

റോഡ് സൈഡിൽ ഒരു വെള്ളക്കാർ കിടപ്പുണ്ടെന്ന് പെട്ടെന്ന് തന്നെ അതിലേക്ക് കയറി കൊള്ളാനും പറഞ്ഞു.... ഒരിക്കൽ കൂടി ദൈവങ്ങളോട് പ്രാർത്ഥിച്ചു മാളു ആ വണ്ടിക്ക് അടുത്തേക്ക് നീങ്ങി.... 🌹🌹🌹🌹🌹🌹🌹🌹🌹🌹 മാളുവിനേ കൂട്ടിക്കൊണ്ടുപോകാൻ ആരെ വിടും എന്ന് ചെറിയൊരു സംശയം ഉണ്ടായിരുന്നു.... അപ്പോഴാണ് ഗിരി ഏട്ടന്റെ കാര്യം ഓർമ്മ വന്നത്.... ഇനി എങ്ങനെയെങ്കിലും അറിഞ്ഞ് ഹരിയോ മാളു വിന്റെ വീട്ടുകാരോ വന്നാൽ അവരെ കൈകാര്യം ചെയ്യാൻ ഗിരി ഏട്ടന് കഴിയും അതുകൊണ്ടുതന്നെയാണ് ഗിരി ഏട്ടനെ പറഞ്ഞുവിട്ടത്.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഗിരി കണ്ടു കാറിനടുത്തേക്ക് വെപ്രാളത്തോടെ ഓടി വരുന്ന ഒരു പെൺകുട്ടിയെ.... അധികം നിറമോ ഭയങ്കര സൗന്ദര്യമോ ഒന്നുമില്ലെങ്കിലും ഒരു കുട്ടിത്തം തുളുമ്പുന്ന പെൺകുട്ടി.... ഈശ്വരാ ഇതിനെയാണോ കാലന് കെട്ടിച്ചു കൊടുക്കാൻ പോയത്...

മാളുവിനെ കണ്ടപ്പോ ഗിരിക്ക് കഷ്ടം തോന്നി.. മാളു അടുത്തേക്ക് വന്നതും ഡോർ തുറന്നു കൊടുത്തു.... മീനു പറഞ്ഞിട്ട് വന്നതാണ് മാളു കയറിക്കോളും പെട്ടെന്ന് പോകാം.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 കാറ് മുൻപോട്ടു പോകുമ്പോഴും അവൾ ഇടയ്ക്കിടെ പുറകോട്ട് നോക്കുന്നുണ്ടായിരുന്നു..... കണ്ണടച്ചു പ്രാർത്ഥിക്കുന്നുണ്ട് ഇടയ്ക്ക്...... നാട്ടിൽ നിന്നും കുറെ ദൂരം മുൻപോട്ടു പോയി കഴിഞ്ഞപ്പോൾ ആണ് അവൾക്ക് സമാധാനമായത്..... നമ്മൾ എവിടേക്കാ പോണത്..... അതൊക്കെ അവിടെ ചെന്നിട്ട് അറിയാം.... തൽക്കാലം താൻ പേടിക്കാതിരിക്കുക.... ഇനിയെന്തായാലും തന്നെ ആരും കൊണ്ടുപോകില്ല അതുപോരെ.... മാളു അവനെ നോക്കി ഒന്ന് ചിരിച്ചു... വണ്ടി നേരെ പോയത് പോലീസ് സ്റ്റേഷനിൽ ആയിരുന്നു.... അവരെ കാത്ത് അവിടെ മീനുവും മാധവും അച്ഛനും നിൽപ്പുണ്ട്..... തനിക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് നിർബന്ധിക്കുകയാണ് എന്നും സർട്ടിഫിക്കറ്റും സ്വർണവും ഒക്കെ അവർ പിടിച്ചു വച്ചിരിക്കുകയാണെന്നും..... സ്വന്തം താല്പര്യത്തിന് ആ വീട്ടിൽ നിന്നും ഇറങ്ങിയത് ആണെന്നും ഒക്കെ മാളു പോലീസ് സ്റ്റേഷനിൽ വന്ന് പറഞ്ഞു...... സർട്ടിഫിക്കറ്റുകളും സ്വർണം ഒക്കെ തിരിച്ച് എങ്ങനെയെങ്കിലും മേടിച്ചു തരണമെന്നും പരാതി കൊടുത്തിട്ടാണ് പോന്നത്....

അവരൊരു പ്രശ്നമുണ്ടാക്കുന്ന അതിനുമുന്നേ കേസ് കൊടുത്തു ഇടുന്നതാണ് നല്ലത് എന്ന് മാധവന്റെ അഭിപ്രായമായിരുന്നു.... എല്ലാം കഴിഞ്ഞ് മീനു ആകാശിനോടും ഹേമ യോട് വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു അവർക്കും ഒരുപാട് സന്തോഷമായി... മാളുവിനെ കൊണ്ട് നേരെ വീട്ടിലേക്കാണ് പോയത്..... 🌹🌹🌹🌹🌹🌹🌹 ചേച്ചി...... മീനു റൂമിലിരുന്ന് ലാപ്ടോപ്പിൽ work ചെയ്യുമ്പോഴാണ് മാളു അകത്തേക്ക് വന്നത്.... ഇരിക്കു മാളു.... ചേച്ചി..... ഞാൻ എന്താണ് ചെയ്യേണ്ടത് ഇനി... മാളു പേടിക്കണ്ട...നാളെ നമ്മൾ ഇവിടുന്ന് പോകും.... നിനക്കൊരു ജോലി ശരിയാക്കിയിട്ടുണ്ട്.... എന്റെ സ്ഥാപനത്തിൽ തന്നെയാണ്.... താമസിക്കാനുള്ള സൗകര്യവും അവിടെത്തന്നെയുണ്ട്.... നമ്മുടെ ഷോപ്പിൽ തന്നെ ദൂര നിന്നും വരുന്ന കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യവും ഭക്ഷണം പാകംചെയ്യാൻ ഉള്ളതും എല്ലാം ഉണ്ട്.... നിനക്ക് അവരോടൊപ്പം കൂടാം.... ആറുമാസം ട്രെയിനിങ് ആയിരിക്കും........ ആറുമാസംകൊണ്ട് നിന്നെ ഞാൻ ഒറ്റയ്ക്ക് ജീവിക്കാൻ പര്യാപ്ത ആകും.......

അതൊക്കെ കഴിഞ്ഞ് നിനക്ക് വേണമെങ്കിൽ അവിടെ തന്നെ തുടരാം അല്ലെങ്കിൽ പുതിയ ജോലി അന്വേഷിച്ചു പോകാം....ഇതിനൊപ്പം തന്നെ പ്രൈവറ്റ് ആയിട്ട് മുടങ്ങിയ പഠനം ചെയ്യാനുള്ള സംവിധാനവും ചെയ്യാം..... മീനു പറയുന്നതൊക്കെ കേട്ട് മാളുവിന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു വന്നു... ഞാൻ ഇത് എങ്ങനെയാ ചേച്ചി നന്ദി പറയുക.... വെറു നന്ദി എന്ന രണ്ടു വാക്കു കൊണ്ട് പറഞ്ഞു തീരാൻ പറ്റുന്നതല്ല ചേച്ചി എനിക്ക് ചെയ്തു തന്നത്..... എന്റെ ജീവിതം തിരിച്ചുപിടിച്ച തന്നത് ...........നാളെ ഒരുപക്ഷെ ഒരു മുഴം കയറിൽ തൂങ്ങി അടേണ്ട ജീവിതം ആയിരുന്നു ഇത്.. അതിനെ ആണ് ചേച്ചി രക്ഷിച്ചു എടുത്തത്... അത് കേട്ടപ്പോൾ സത്യത്തിൽ മീനു ഞെട്ടി..... മീനു മാളു വിന്റെ ഒഴുകി വന്ന കണ്ണുനീർ തുടച്ചു കളഞ്ഞു..... കരയരുത് മോളെ.... എന്തിനും ഏതിനും കരയാൻ എന്നാൽ നമുക്ക് അതിനെ ജീവിതത്തിൽ നേരം കാണൂ...

മറിച്ച് വരുന്ന പ്രശ്നങ്ങളെ അല്ലേ ഭരണം ചെയ്യാൻ നമുക്ക് കഴിയും എന്ന് നമ്മുടെ മനസ്സിനെ തന്നെ ബോധ്യപ്പെടുത്താൻ ശ്രമിക്കണം.... സ്വന്തമായി ഒരു ജോലിയും വരുമാനവും ഉണ്ടെങ്കിൽ ആരുടേയും മുന്നിൽ തലകുനിച്ചു നിൽക്കേണ്ടിവരില്ല..... മറ്റാരുടെയെങ്കിലും ആഗ്രഹങ്ങൾക്ക് വേണ്ടി ബലി ആവൻ ഉള്ളതല്ല നമ്മുടെ ജീവിതം എന്ന് സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക ആദ്യം..... മനസ്സിലായോ.... നമ്മൾ ഒരാളുടെയും അടിമ അല്ല എന്ന്..... മാളു ചിരിച്ചുകൊണ്ട് തലയാട്ടി.... ഇപ്പൊ പോയി കിടന്നു നാളെ രാവിലെ യാത്ര പോകാൻ ഉള്ളതല്ലേ.... പിന്നെ സർട്ടിഫിക്കറ്റ് ഉള്ള സ്വർണവും ഒക്കെ ഉടനെ തന്നെ നമുക്ക് തിരിച്ചെടുക്കാം കേസ് കൊടുത്തിട്ടുണ്ടല്ലോ അധികം വൈകാതെ തിരിച്ചു കിട്ടും.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 മാളു വിനെ കാണാൻ ഇല്ലാ എന്ന അവളുടെ അമ്മാവന്റെ വീട്ടിൽ പറഞ്ഞപ്പോഴേക്കും അവരെ അന്വേഷിച്ച് അവിടെ പോലീസ് എത്തിയിരുന്നു.......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story