മീനാക്ഷി: ഭാഗം 23

meenakshi aswathi

രചന: അശ്വതി കാർത്തിക

ശ്രീയുടെ അമ്മക്ക് ഒരു നേർച്ച ഉള്ളത് കൊണ്ട് അവരുടെ കുടുംബ ക്ഷേത്രത്തിൽ വച്ച് കല്യാണം നടത്താം എന്ന് പറഞ്ഞു.... അങ്ങനെ അന്നത്തെ ദിവസം എല്ലാവരും ഒരുമിച്ച് ഒരുപാട് സന്തോഷത്തോടെ ചിലവിട്ടു.. 🌹🌹🌹🌹🌹🌹🌹🌹🌹🌹 ഭക്ഷണം ഒക്കെ കഴിഞ്ഞു കിടക്കാൻ ആയിട്ട് റൂമിൽ വന്നതാണ് മീനു.... ഫോൺ എടുത്തു നോക്കിയപ്പോൾ ശ്രീയുടെ രണ്ടുമൂന്നു മിസ്കോൾ ഉണ്ട്.... തിരിച്ചു വിളിക്കണോ... വേണ്ട ഒന്നു കൂടി അങ്ങോട്ട് വിളിക്കട്ടെ കല്യാണത്തിന് കാര്യം ഒന്നും എന്നോട് പറയാതിരുന്നത് അല്ലേ... വലിയ ജാഡ ആയിരുന്നു അല്ലേ ഞാൻ ചോദിച്ചപ്പോൾ... വേണേ വിളിക്കട്ടെ.... കുറച്ചുനേരം നോക്കിയിട്ടും വിളിയൊന്നും കണ്ടില്ല... ഞാൻ എടുക്കാത്തത് കൊണ്ട് ഉറങ്ങി എന്ന് വിചാരിച്ചിട്ടുണ്ടാവോ അതാണോ.... അല്ലേ വിളിച്ചിട്ട് എന്താണെന്ന് ചോദിച്ചേക്കാം... കുറച്ചുനേരം കൂടി ഫോണിൽ നോക്കിയിരുന്നിട്ട് അവൾ ശ്രീ യെ വിളിച്ചു... ഫോണെടുത്ത് അവനെക്കൊണ്ട് ഒന്നു സംസാരിക്കാൻ നിൽക്കാതെ അവൾ അങ്ങോട്ട് കയറി സംസാരിച്ചു.... 📞

എന്റെ ഫോണിൽ രണ്ടുമൂന്ന് മിസ്കോൾ കിടപ്പുണ്ടായിരുന്നു എന്തിനാണാവോ വിളിച്ചത്... സംസാരത്തിൽ നിന്നും അവൾ ചെറിയ പിണക്കത്തിൽ ആണെന്ന് അവനു മനസ്സിലായി.... 📞അയ്യ ന്റെ മീനുട്ട്യേ നിനക്ക് ഈ പിണക്കം ഒന്നും ചേരില്ല ട്ടോ... നീ എന്റെ അയൺ ലേഡി അല്ലേ ടി... അതിൽ അല്ലെടി ചേട്ടൻ വീണു പോയത്... 📞 ഒരു ചോട്ടൻ... വല്യ സോപ്പ് ഇടാതെ വിളിച്ച എന്തിനാണ് ന്ന് പറയു ചോട്ടാ.... മീനുവിനെ സംസാരം കേട്ട് അവന് ചിരിവന്നു.... 📞 എന്റെ മീനു നിനക്ക് ഈ സ്വഭാവം ഒന്നും ചേരില്ല കേട്ടോ... നീ ഇങ്ങനെ പിണങ്ങി ഒന്നും ഇരിക്കുന്നത് കാണാൻ ഒരു രസവുമില്ല..... ശരിക്കും നിനക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടിയിട്ട് ആണ് ഇത് ചെയ്തത്... ഞാൻ വിചാരിച്ചു നീ സന്തോഷംകൊണ്ട് ഭയങ്കര അത്ഭുതപ്പെട്ട് എന്നെ കേറി വന്നു കെട്ടിപ്പിടിച്ച് ഒരു ഉമ്മ ഒക്കെ തരും എന്ന്... ഇതൊരുമാതിരി അമ്മായിയമ്മയും മരുമോളും കൂടി വഴക്ക് കൂടുന്നത് പോലെ ഉണ്ട്.... സത്യത്തിൽ നിനക്ക് എന്താ പ്രശ്നം എനിക്ക് മനസ്സിലാവുന്നില്ല.... നിനക്ക് ഒരുപാട് സന്തോഷം ആവാൻ വേണ്ടി ചെയ്തതല്ല ഞാൻ അതെനിക്ക് പാരയായോ....

അതോ നിനക്ക് ഈ കല്യാണത്തിന് സമ്മതം ഇല്ലേ.. അങ്ങനെ ആണോ? 📞 അങ്ങനെ ഞാൻ പറഞ്ഞോ.... എന്നോട് പറയാത്ത സങ്കടം.. പിന്നേ അമ്പലത്തിൽ വച്ചു ഞാൻ വീട്ടിൽ പറയുന്ന കാര്യം പറഞ്ഞപ്പോൾ ഒന്നും മിണ്ടിയില്ലല്ലോ.... സത്യത്തിൽ എന്നോടൊന്നും പറയാതെ ഇന്ന് പോന്നപ്പോൾ ഞാനാകെ ടെൻഷനായി പോയി... വീട് എത്തിയത് എങ്ങനെയാണെന്ന് എനിക്ക് മാത്രമേ അറിയൂ... ഇനിയൊരു വിവാഹം ഞാൻ അതിനെപ്പറ്റി അങ്ങനെ കാര്യമായ ചിന്തിച്ചിട്ട് പോലും ഉണ്ടായില്ല.... ഞാനത് നേരത്തെ പറഞ്ഞതും ആണ്..... പക്ഷേ ഇപ്പോ... ഇപ്പൊ ശ്രീ ഇല്ലാതെ എനിക്ക് പറ്റില്ല.... കുറച്ചു നേരത്തേക്കുള്ള അവഗണന പോലും എന്നെക്കൊണ്ട് സഹിക്കാൻ പറ്റുന്നില്ല.... ശ്രീക്കു ചിലപ്പോൾ പൈങ്കിളി ആണെന്ന് തോന്നും. ഞാൻ എന്റെ ഉള്ളിലുള്ള കാര്യമാണ് പറഞ്ഞത്... മറച്ചുവെച്ച് സംസാരിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.... അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ ശബ്ദം ഇടറിപ്പോയി... 📞എടാ നീ കരയുവാ.ഞാൻ നിനക്ക് ഒരു സർപ്രൈസ് തന്നത് അല്ലേ കൊച്ചേ...

അത്‌ ഇങ്ങനെ ആകും എന്ന് വിചാരിച്ചില്ല... നിന്നെ ഇഷ്ടം അല്ലങ്കിൽ ഞാൻ എന്റെ പേര് എഴുതിയ മോതിരം നിന്റെ കയ്യിൽ ഇട്ടു തരുമോ പൊട്ടി പെണ്ണെ.... നീ പറഞ്ഞതുപോലെ വിവാഹത്തിന് എനിക്കും വലിയ താൽപര്യമൊന്നും ഉണ്ടായില്ല... പക്ഷെ ഇപ്പൊ നീ ഇല്ലാണ്ട് എനിക്ക് ഒട്ടും പറ്റില്ലടി... അതുകൊണ്ടല്ലേ എല്ലാവരെക്കൊണ്ടും പെട്ടെന്ന് കല്യാണത്തിന് തീരുമാനം ഒക്കെ ഞാൻ എടുപ്പിച്ചത്.... ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ... 📞മം.. കേക്കുന്നുണ്ട്.. 📞 പിണക്കം മാറിയോ. 📞എനിക്ക് പിണക്കം ഒന്നും ഇല്ല 📞 മം.എന്നാൽ കിടന്നോ... പിന്നേ വിളിക്കാം എനിക്ക് ഓഫ്‍സിലെ കുറച്ചു വർക്കുണ്ട്... Gdnit 📞 gd nit... ❣️❣️❣️❣️❣️❣️❣️❣️ ദിവസങ്ങൾ പെട്ടെന്ന് പോയി വലിയ ആർഭാടം ഒന്നും ആയിട്ടില്ല വിവാഹമെങ്കിലും അത്യാവശ്യം വേണ്ടപ്പെട്ടവരെയ് സുഹൃത്തുക്കളെയും വിളിച്ചു... കല്യാണത്തിന് അന്ന് വൈകുന്നേരം ശ്രീ യുടെ വീട്ടിൽ വച്ച് ഒരു പാർട്ടി നടത്താമെന്ന് ആദ്യം ഒരു അഭിപ്രായം പറഞ്ഞു എങ്കിലും ശ്രീയുടെ അമ്മയ്ക്ക് അതിനോട് വലിയ താല്പര്യം തോന്നിയില്ല....

വരുന്നവരൊക്കെ വെറുതെ കുറ്റവും കുറവും പറയാൻ ആയിരിക്കും ഉത്സാഹം.... വെറുതെ എന്തിനാണ്... ആ പണം ഏതെങ്കിലും പാവപ്പെട്ട വീട്ടിലെ കുട്ടികളുടെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ അതിന്റെ പുണ്യം എങ്കിലും കിട്ടും... പാർട്ടിക്ക് വരുന്നവർക്കൊക്കെ കുറ്റവും കുറവും കണ്ടുപിടിക്കാൻ നേരം ഉണ്ടാകുള്ളൂ എനിക്ക് താല്പര്യമില്ല ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ.... അമ്മ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ എല്ലാവർക്കും സമ്മതം ആയി... ശ്രീക്കും മീനും ആദ്യമേ ആർഭാടത്തിന് താൽപര്യമില്ലാത്തതുകൊണ്ട് അവരും അമ്മയെ സപ്പോർട്ട് ചെയ്തു... അധികം സ്വർണ്ണം ആഡംബരവും ഒന്നും വേണ്ട എന്ന് നേരത്തെ തന്നെ ശ്രീ പറഞ്ഞിരുന്നു.... അമ്പലത്തിൽ വച്ച് താലികെട്ട് ആയത് കാരണം സെറ്റ് മുണ്ട് മതിയെന്ന് അവന്റെ അഭിപ്രായമായിരുന്നു.... വിവാഹത്തിന്റെ തലേദിവസം അങ്ങനെ വലിയ ആർഭാടം ഒന്നും ഉണ്ടായില്ല.... മീനുവിന്റെ അച്ഛന്റെയും അമ്മയുടെയും വീട്ടുകാരും അപർണയുടെ വീട്ടുകാരും മാത്രം. രാവിലെ എട്ടുമണിക്ക് പോണം അത്‌ കൊണ്ട് എല്ലാവരും നേരത്തെ കിടന്നുറങ്ങി 🧡🧡🧡🧡🧡🧡🧡🧡🧡🧡

മെറൂൺ കളർ ബ്ലൗസും സെറ്റ് മുണ്ട് അതിന് മാച്ച് ചെയ്യുന്ന കുറച്ച് ആഭരണങ്ങളും ആയിരുന്നു മീനുവിന്റെ വേഷം .... അതിനു ചേരുന്ന രീതിയിൽ ആണ് ശ്രീയും വന്നത്...... ശ്രീനാഥും ശ്രീകാന്തും മാധവും അപർണ്ണയും ഒക്കെ അതെ കളർ... അച്ഛന്റെയും അമ്മയുടെയും ഒക്കെ അനുഗ്രഹത്തോടെ ശ്രീ അവന്റെ പേര് എഴുതിയ താലി അവളുടെ കഴുത്തിലേക്ക് ചാർത്തിക്കൊടുത്തു.......... ഇനിയൊരിക്കലും തന്നെ മകൾക്ക് കിട്ടില്ല എന്ന് വിചാരിച്ചിരുന്നു സൗഭാഗ്യം പിന്നെയും അവളെ തേടിയെത്തിയപ്പോൾ അച്ഛനുമമ്മയും നിറകണ്ണുകളോടെ ദൈവത്തിനു നന്ദി പറഞ്ഞു..... അവിടെ അടുത്തു തന്നെ ചെറിയൊരു ഹാളിലായിരുന്നു സദ്യയും..... എല്ലാവരുടെയും അനുഗ്രഹം മേടിച്ച് ശ്രീക്ക് ഒപ്പം കാറിൽ കയറുമ്പോൾ എന്തിനെന്നറിയാത്ത ഒരു ടെൻഷൻ ഉണ്ടായിരുന്നു.... 🌹🌹🌹🌹🌹🌹🌹🌹🌹🌹 ശ്രീവത്സം എന്ന ഗേറ്റ് കടന്നു അവരുടെ കാർ അകത്തേക്ക് കയറി... ശ്രീ അവളുടെ കൈ പിടിച്ചു ഇറക്കി.... മീനു അവിടെ നിന്ന് വീട് നോക്കി... ഇരുനില വീടാണ്... പുതിയ മോഡലിൽ ഉള്ളത്...

മുറ്റത്തു അത്യാവശ്യം ചെടികളൊക്ക ഉണ്ട്. ബാക്കി ഒക്കെ പിന്നെ നോക്കാം മോളെ..... ഇപ്പൊ വിളക്കുമായി വലതു കാൽ വച്ച് അകത്തേക്ക് വരൂ... ശ്രീയുടെ അമ്മ അവളെ വിളിച്ചു. . അമ്മയുടെ കയ്യിൽ നിന്നും നിലവിളക്കുമായി വലതുകാൽ വച്ച് അകത്തേക്ക് കയറി... പൂജാമുറി പോയി വിളക്ക് വച്ചു.. പ്രാർത്ഥിക്കാനായി കണ്ണടച്ചപ്പോൾ ഹരിയേട്ടൻ ഒപ്പം അന്നാ വീട്ടിലേക്ക് ചെന്നു കയറിയതാണ് ഓർമ്മ വന്നത്....... ഭഗവാനെ പരീക്ഷിക്കരുതെ.. പഴയതൊക്കെ മറന്നു പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്... നല്ലൊരു ഭാര്യയായും മകളായും സഹോദരിയായും ഇവരോടൊപ്പം കഴിയാൻ എന്നെ തുണയ്ക്കേണം... മീനു അവിടെ വിളക്കിന് മുന്നിൽ നിന്ന് പ്രാർഥിച്ചു...... 🌹🌹🌹🌹🌹🌹🌹🌹 മധുരം കഴിക്കൽ ഒക്കെ കഴിഞ്ഞു അവളെ ശ്രീയുടെ മുറിയിൽ കൊണ്ടു ചെന്നാക്കി എല്ലാവരുംകൂടി... വലിയ ഒരുമുറി.... കേറി ചെന്നപ്പോഴേ കണ്ടത് രണ്ടാളും കൂടെ ഒരുമിച്ച് നിൽക്കുന്ന ഒരു ഫോട്ടോ ആണ്... എവിടെയോ യാത്ര പോയപ്പോൾ എടുത്തത് ആണ്....

ഒരുപാട് സന്തോഷം തോന്നി അത്‌ കണ്ടപ്പോൾ.... മീനു റൂം മുഴവൻ ഒന്ന് നോക്കി.... വലിയ കട്ടിൽ ഡ്രസിങ് ഏരിയ, ബാത്രൂം, കാബോർഡ് അങ്ങനെ എല്ലാ സൗകര്യവും ഉണ്ട്.... അപ്പോഴേക്ക് ശ്രീ അവിടേക്ക് വന്നു.... താനിതുവരെ ഡ്രസ്സ് ഒന്നും മാറിയില്ലേ..... പ്രത്യേകിച്ച് ആരും വരാൻ ഒന്നുമല്ല.വൈകുന്നേരം ഫങ്ക്ഷന് ഒന്നും ഇല്ലല്ലോ.... കബോർഡിൽ ആവശ്യമുള്ള ഡ്രസ്സ് ഒക്കെ മേടിച്ച് വെച്ചിട്ടുണ്ട് ഇഷ്ടമുള്ളത് എടുത്തോ... നീയൊന്നു ഫ്രഷായി ഡ്രസ്സ് മാറിയിട്ട് വാ എനിക്ക് അപ്പോഴേക്കും ഒന്ന് രണ്ട് കോൾ വിളിക്കാനുണ്ട്.... ശ്രീ പോയി കഴിഞ്ഞ് മീനു വാതിൽ അടച്ചിട്ടു ഡ്രസ്സ്‌ എടുക്കാൻ പോയി... കബോർഡിൽ നല്ല ഭംഗിയായി ഡ്രസ്സ് മടക്കി വെച്ചിട്ടുണ്ട്... ഒരുഭാഗത്ത് ശ്രീടേം ഒരുഭാഗത്ത് മീനുന്റേം..... അവൾ ഒരു ചുരിദാർ എടുത്ത് കുളിക്കാനായി കയറി... കുളിയൊക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും ശ്രീ പുറത്ത് വന്ന് വാതിലിൽ മുട്ടി... കുളി കഴിഞ്ഞിട്ട് ഉണ്ടാവോന്നു എനിക്കൊരു സംശയം ഉണ്ടായിരുന്നു... ഞാൻ ദേ ഇപ്പൊ ഇറങ്ങിയുള്ളൂ.... താൻ അണിയിച്ചു കൊടുത്ത താലിമാല ഇട്ട് മുന്നിൽ നിൽക്കുന്ന മീനുവിനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി....

ന്താ ഇങ്ങനെ നോക്കുന്നെ.... ഒന്നുല്ലേ... ഞാൻ വെറുതെ നോക്കി എന്നേയുള്ളൂ...... അവൻ അവളുടെ അടുത്തേക്ക് ചെന്ന് കബോർഡിൽ നിന്നും കുങ്കുമച്ചെപ്പ് എടുത്ത് അതിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് അവളുടെ നെറ്റിയിൽ ചാർത്തി കൊടുത്തു....... ഹാപ്പി അല്ലേ താൻ.. അവളുടെ നെറ്റിയിൽ അവന്റെ നെറ്റി മുട്ടിച്ചു കൊണ്ട് ചോദിച്ചു.... ഒരുപാട്..ഒരുപാട് എന്നു പറഞ്ഞാൽ ഒരുപാട്... വാക്കുകൊണ്ട് പറയാവുന്ന അതിനുമപ്പുറം.... ശ്രീ അവളെ അവിടെ ഒരു കസേരയിൽ ഇരുത്തി..... അവന്മാരുടെ വണ്ടിയില് തന്റെ വീട്ടിൽ നിന്നും കൊണ്ടുവന്ന ബാഗൊക്കെ ഇരിപ്പുണ്ട്... അത് കുറച്ചു കഴിഞ്ഞു ഇവിടേക്ക് എടുത്ത് വയ്ക്കാം... ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം അതുകഴിഞ്ഞ് ഒരു കാര്യം പറയാം ഒരു സർപ്രൈസ് ഉണ്ട്... എന്ത് സർപ്രൈസ്... അതൊക്കെ ഉണ്ട് നീ അവിടെ ഇരിക്ക് ഞാൻ ഒന്നു കുളിച്ചിട്ട് വരാം.......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story