മീനാക്ഷി: ഭാഗം 24

meenakshi aswathi

രചന: അശ്വതി കാർത്തിക

ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം അതുകഴിഞ്ഞ് ഒരു കാര്യം പറയാം ഒരു സർപ്രൈസ് ഉണ്ട്... എന്ത് സർപ്രൈസ്... അതൊക്കെ ഉണ്ട് നീ അവിടെ ഇരിക്ക് ഞാൻ ഒന്നു കുളിച്ചിട്ട് വരാം..... ❣️❣️❣️❣️❣️❣️❣️❣️ കുളി കഴിഞ്ഞു വരുമ്പോൾ കാണുന്നത് താടിക്ക് കയ്യും കൊടുത്ത് എന്തോ ചിന്തിച്ചിരിക്കുന്ന മീനുവിനെ ആണ്... അവൻ ചെന്ന് അവളുടെ തലക്കെട്ട് ഒരു കൊട്ട് കൊടുത്തു.. നീ എന്തുവാ ചിന്തിച്ചു ഇരിക്കുന്നെ... ഒന്നുല്ല ശ്രീ എന്തോ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞില്ലേ അതെന്താണെന്ന് ആലോചിക്കുകയായിരുന്നു.... ശ്രീ അവിടെ നിന്ന് ചിരിക്കാൻ തുടങ്ങി... എന്തിനാ ചിരിക്കുന്ന ഞാനിവിടെ തമാശ ഒന്നും പറഞ്ഞില്ലല്ലോ... ശ്രീ കയ്യിൽ ഇരുന്ന ടർക്കി എടുത്തു അവളുടെ മേലേക്ക് എറിഞ്ഞു.... ഞാൻ നിന്നെ ഒന്ന് പറ്റിക്കാൻ പറഞ്ഞ അല്ലേ മോളൂസ്.... മീനു ദേഷ്യത്തോടെ അവനെ നോക്കി... പോ ശ്രീ... കഷ്ടം ഉണ്ട് കേട്ടോ.. അവൾ മുഖം വീർപ്പിച്ചു ഇരുന്നു... അവൻ എന്തോ പറയാൻ ആയി അവളുടെ അടുത്ത് ചെന്നു... അപ്പോഴേക്ക് താഴെ അമ്മ വിളിച്ചു... അവൾ അവനെ നോക്കാതെ താഴെക്ക് പോയി... 🌹🌹🌹🌹🌹🌹🌹🌹🌹🌹

താഴെ ചെല്ലുമ്പോൾ മീനുവിന്റ വീട്ടിൽ നിന്നും എല്ലാവരും വന്നിട്ടുണ്ടായിരുന്നു... മീനു ഓടിച്ചെന്നു അമ്മേ കെട്ടിപിടിച്ചു.... നിങ്ങൾ വരും ന്ന് പറഞ്ഞില്ലല്ലോ.... പെട്ടന്ന് തീരുമാനിച്ചു വന്ന ആണ് മോളെ അതാ... അമ്മ പറഞ്ഞു... എല്ലാവരും കൂടെ ഇരുന്നു സംസാരിച്ചു അപ്പോഴേക്കു ശ്രീയും വന്നു... അവർ വന്നു കുറച്ചു നേരം എല്ലാവർക്കും ഒപ്പം ചിലവിട്ടു... സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് ശ്രീക്കു ഒരുകാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞത്. ഞങ്ങൾ രണ്ടാളും നാളെ ബാംഗ്ലൂർ പോവും... ശ്രീ പറഞ്ഞത് മീനു ഉൾപ്പെടെ എല്ലാവരും അത്ഭുതത്തോടെ ആണ് കെട്ടത്. എന്താ മോനെ നാളെ... അച്ഛൻ ചോദിച്ചു.. അച്ഛാ അവിടെ എന്റെ ഒരു ഫ്രണ്ട് ഉണ്ട് വിവേക് .. നാളെ അവന്റെ ഒപ്പം പിന്നേ മറ്റന്നാൾ കശ്മീർ പോവും... അവനും ഭാര്യയും കൂടെ ഉണ്ട്.. ഒരാഴ്ച കശ്മീർ... അല്ല മോനെ ഇന്ന് വിവാഹം കഴിഞ്ഞു അല്ലേ ഒള്ളൂ... മീനുന്റെ അമ്മ ചോദിച്ചു.... അത്‌ അമ്മേ.... ഞാൻ ഇത് നേരത്തെ തീരുമാനിച്ചു വച്ചത് ആണ്... കശ്മീർ എന്റെയും മീനുവിന്റെയും ഒരു സ്വപ്നം ആണ്...

യാദൃശ്ചികം ആയി ആണ് ഇത് വിവേക് നോട്‌ പറഞ്ഞത്... അപ്പൊ അവൻ ആണ് ഇങ്ങനെ ഒരു ഐഡിയ പറഞ്ഞത്.. ഞാൻ വിചാരിച്ചു മീനുവിന് ഒരു സർപ്രൈസ് ആവും അല്ലേ ന്ന്... പിന്നേ ഞങ്ങൾ ഒരുമിച്ചു ഒരു ജീവിതം തുടങ്ങുന്നത് അവിടെ നിന്നും ആവട്ടെ എന്ന് ഞാനും അപ്പൊ ആഗ്രഹിച്ചു.... നിങ്ങക്ക് ആർക്കും എതിർപ്പ് ഇല്ലന്ന് തോന്നുന്നു... ശ്രീ പറയുന്ന കേട്ട് എല്ലാവർക്കും സന്തോഷം ആയി... നിങ്ങൾ എന്നും ഇങ്ങനെ സന്തോഷം ആയി ഇരിക്കുന്നത് ആണ് ഞങ്ങളുടെ ഇഷ്ടം.. രണ്ടാളും സന്തോഷത്തോടെ പോയി വാ... ശ്രീയുടെ അമ്മ പറഞ്ഞു... സന്ധ്യ ആകാൻ ആയപ്പോൾ ആണ് മീനുവിന്റ വീട്ടിൽ നിന്നും വന്നവർ പോവാൻ ഇറങ്ങിയത്... പോകുന്നതിനു മുൻപ് മീനുവിന്റെ അച്ഛൻ ശ്രീയേ അടുത്തേക്ക് വിളിച്ചു മോനോട് അച്ഛൻ ഒന്നും പറഞ്ഞു തരേണ്ട കാര്യം ഇല്ല എന്നറിയാം... എന്നാലും അച്ഛന്റെ ഒരു മനസ്സമാധാനത്തിനു വേണ്ടി പറയുക.. ഒരുപാട് അനുഭവിച്ചതാണ് എന്റെ മോള്... അതു ഞാൻ കാരണം തന്നെയാണ്... എന്റെ എടുത്തുചാട്ടം ഉണ്ട്....

മോനു അവളെ ജീവൻ ആണെന്ന് അറിയാം നന്നായിട്ടു നോക്കും എന്ന് അറിയാം... അപ്പോഴേക്ക് ശ്രീ അച്ഛനോട് പറഞ്ഞു... അച്ഛാ ഞാൻ പൂർണ്ണ സമ്മതത്തോടു കൂടി തന്നെയാണ് അവളെ വിവാഹം കഴിച്ചത്... എന്റെ ഭാര്യ ആയിട്ട് ഈ വീട്ടിൽ വന്ന് കയറി എന്നുവച്ച് അവളുടേതായ യാതൊരുവിധ ഇഷ്ടങ്ങൾക്ക് ഇവിടെ ആരും ഒരു തടസ്സവും നിക്കില്ല.. ഇനി എന്തായാലും ഞങ്ങളുടെ രണ്ടാളുടെയും ജീവിതം കണ്ട അച്ഛന് കരയേണ്ടി വരില്ല അത്രമാത്രം ഞാൻ പറയാം.... അച്ഛൻ അവനെ കെട്ടിപ്പിടിച്ചു... സന്തോഷംകൊണ്ട് നിറഞ്ഞ കണ്ണുനീർ ആരും കാണാതെ തുടച്ചു മാറ്റി കൊണ്ട് അച്ഛൻ കാറിൽ കയറി... 🌹🌹🌹🌹🌹🌹🌹🌹 ശ്രീ ഹാളിൽ വരുമ്പോൾ മീനു അമ്മയ്ക്കൊപ്പം അടുക്കളയിൽ ആയിരുന്നു.... എന്നാലും ചേട്ടൻ ഞങ്ങളോട് ഒന്നും പറഞ്ഞില്ല കേട്ടോ നാളെ പോകുന്ന കാര്യം... എടാ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു പറയാഞ്ഞതാ നിങ്ങൾ രണ്ടാളും അറിഞ്ഞാൽ എന്തായാലും അത് അവളുടെ ചെവിയിൽ എത്തും എന്ന് എനിക്കറിയാം...

അതുകൊണ്ട് മനപ്പൂർവ്വം പറഞ്ഞിരുന്നതാണ്... വല്യ കാര്യമായി...രണ്ടാളും അവനെ നോക്കി ഗോഷ്ടി കാണിച്ചു.. നാളെ എപ്പോഴാണ് മോനെ പോകുന്നത്... അച്ഛനാണ്... രാവിലെ പോകും അച്ഛാ... ആദ്യം കാർ എടുക്കാം എന്ന് വിചാരിച്ചത്.. പക്ഷേ തിരിച്ചു വരുമ്പോൾ ഭയങ്കര ക്ഷീണം ആയിരിക്കും ... അതുകൊണ്ട് വെളുപ്പിന് മൂന്നു മണിക്ക് ഒരു ബസ് ഉണ്ട് അത് ബുക്ക് ചെയ്തു... അപ്പോ അവിടെ ചെന്ന് അത്യാവശ്യം റസ്റ്റ്‌ എടുക്കാനുള്ള സമയവും കിട്ടും.. അതുകഴിഞ്ഞ് അവരെയും കൂട്ടി അവിടുന്ന് കാശ്മീർ.. വിവേകും ഭാര്യയും ഒരു തവണ പോയിട്ടുണ്ട്.... അവിടെ താമസിക്കാനുള്ള സൗകര്യം ഒക്കെ ചെയ്തിട്ടുണ്ട്... ഒരാഴ്ച അവിടെ നിന്നിട്ട് തിരിച്ചു ബാംഗ്ലൂർ... ഒന്ന് രണ്ട് ദിവസം അവരുടെ അവിടെ നിന്നിട്ട് തിരിച്ചു വരുകയുള്ളൂ... അതുവരെയുള്ള ഓഫീസിലെ കാര്യമൊക്കെ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട് എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി... അല്ല ഏട്ടാ.... ചേച്ചിക്കു ഷോപ്പിന്നു ഇത്രയും ദിവസം മാറിനിന്ന പ്രശ്നമാവില്ലേ... കല്യാണം പ്രമാണിച്ച് അവൾ ഒരാഴ്ച ഷോപ്പിൽ പോണില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു ആ ധൈര്യത്തിലാണ് ഞാൻ ഇതിന് ഇറങ്ങിപ്പുറപ്പെട്ടത്... പിന്നെ ഒന്നോ രണ്ടോ ദിവസത്തെ കാര്യമല്ലേ ഉള്ളൂ അത് എന്തെങ്കിലും ചെയ്ത് ശരിയാക്കാം...

പിന്നെ സീസൺ time ഒന്നുമല്ലല്ലോ... വലിയ തിരക്ക് ഇല്ല എന്ന് പറഞ്ഞത്.. പിന്നെ അങ്ങനെ പുതിയ ഓർഡർ വന്നിട്ടുമില്ല.. അതുകൊണ്ട് പ്രശ്നമില്ല പിന്നെ അവിടെ അത്യാവശ്യം നല്ല സ്റ്റാഫ് ഒക്കെ ഉണ്ടല്ലോ അവർ അഡ്ജസ്റ്റ് ചെയ്തോളും.. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 രാത്രിയിലെ ചപ്പാത്തിയും കറിയും അമ്മയും മീനവും കൂടി ഉണ്ടാക്കി.... എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്.... ഭക്ഷണം കഴിക്കുമ്പോഴും ഇടക്കൊക്കെ ശ്രീ അവളെ നോക്കുന്നുണ്ട്... മീനു അത്‌ കാണുന്നുണ്ട് എങ്കിലും മൈൻഡ് ചെയ്തില്ല... കിടക്കാൻ ആകും തോറും മനസ്സിൽ ഒരു വല്ലാത്ത ഒരു ഭയം പോലെ തോന്നി മീനുവിന്... അമ്മ കൊടുത്ത പാൽ ഗ്ലാസ്‌ ആയി മുറിയിൽ ചെല്ലുമ്പോൾ നെഞ്ച് വല്ലതെ ഇടിക്കുന്നുണ്ട്... ശ്രീക്കു നേരെ പാൽ നീട്ടുമ്പോൾ കൈ വിറക്കുന്നുണ്ട്... അവൻ ചിരിച്ചു കൊണ്ട് പകുതി പാൽ അവൾക്ക് കൊടുത്തു...

അലമാരയിൽ നിന്ന് ഒരു ബാഗ് എടുത്തു ശ്രീ... ഇതിൽ നിന്റെ അത്യാവശ്യം എല്ലാം ഞാൻ എടുത്തു വച്ചിട്ടുണ്ട്.. വേറെ എന്തെങ്കിലും ഉണ്ടേ എടുത്തു വച്ചിട്ട് നേരത്തെ കിടക്കാം... വെളുപ്പിന് പൊണം... മീനു ബാഗിൽ നോക്കിട്ട് അവൾക്ക് വേണ്ട ബാക്കി സാധനങ്ങൾ കൂടെ എടുത്തു വച്ചു... മീനു ഒന്നും മിണ്ടാതെ നിൽക്കുന്ന കണ്ടു ശ്രീ അവളുടെ അടുത്തേക്ക് ചെന്നു... നിനക്ക് പിണക്കമാണോ... അതോ കശ്മീർ പോകുന്നത് ഇഷ്ടം അല്ലേ... നിന്നോട് ചോദിക്കാതെ തീരുമാനം എടുത്തത് ദേഷ്യം ആയോ... അവൻ അത്രയും ചോദിച്ചിട് അവൾ ഒന്നും പറഞ്ഞില്ല... ശ്രീക്കു ആകെ ടെൻഷൻ ആയി... ഡി... ഒന്ന് പറ.... അവൾ അവന്റെ വയറ്റിന്നിട്ട് ഒരു ഇടി കൊടുത്തു... ആ... എന്താടി... ഇത് ഉണ്ടല്ലോ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞു എന്നെ പറ്റിച്ചതിന്.... ഹോ... ഇപ്പൊ സമാധാനമായി... കുറെ നേരമായി ഇത് ഓന്ന് എങ്ങനെ തരും വിചാരിച്ചിരുന്നു..

ഇപ്പഴാ ഒന്ന് സൗകര്യം കിട്ടിയത്.... അതും പറഞ്ഞ് മീനു നന്നായിട്ട് ഒന്ന് ചിരിച്ചു കാണിച്ചു..... പിന്നെ പോകാൻ ഇഷ്ടമല്ലെന്ന്.. അങ്ങനെ പോവാൻ ഇഷ്ടം ഇല്ലാണ്ട് ഇരിക്കോ . ഒരുപാട് സന്തോഷമുണ്ട്.. പിന്നെ ഒരു പിണക്കം മനസ്സിൽ ഉണ്ടായിരുന്നു അതുകൊണ്ടാണ് അവിടെ വച്ച് കാണിക്കതെ ഇരുന്നേ... ഒരുപാട് സന്തോഷമുണ്ട് ഉള്ളതും പറഞ്ഞ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.. അവന്റെ മുഖം പതിയെ കൈകളിൽ എടുത്തു... Love u.... രണ്ടാളും അങ്ങനെ കുറച്ചു നേരം നിന്നു..... അപ്പൊ കിടക്കാം... നാളെ വെളുപ്പിനെ പോണം ഇപ്പൊ കിടന്നുറങ്ങി രാവിലെ ഫ്രഷ് ആയിട്ട് എണീക്കാൻ പറ്റില്ല.. കാശ്മീരിൽ ചെന്നിട്ട് നമ്മുടെ സ്വപ്നം ഭൂമി എന്നിട്ടാവാം ഒരുമിച്ച് ജീവിതം തുടങ്ങുന്നത് പോരെ... ശ്രീ അവളുടെ താടി ഉയർത്തിക്കൊണ്ടു ചോദിച്ചു... അവൾ ചിരിച്ചുകൊണ്ടു കെട്ടിപ്പിടിച്ചു.............. തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story