മീനാക്ഷി: ഭാഗം 25

meenakshi aswathi

രചന: അശ്വതി കാർത്തിക

അപ്പൊ കിടക്കാം... നാളെ വെളുപ്പിനെ പോണം ഇപ്പൊ കിടന്നുറങ്ങി രാവിലെ ഫ്രഷ് ആയിട്ട് എണീക്കാൻ പറ്റില്ല.. കാശ്മീരിൽ ചെന്നിട്ട് നമ്മുടെ സ്വപ്നം ഭൂമി എന്നിട്ടാവാം ഒരുമിച്ച് ജീവിതം തുടങ്ങുന്നത് പോരെ... ശ്രീ അവളുടെ താടി ഉയർത്തിക്കൊണ്ടു ചോദിച്ചു... അവൾ ചിരിച്ചുകൊണ്ടു കെട്ടിപ്പിടിച്ചു......... 🌹🌹🌹🌹🌹🌹🌹🌹🌹 ബസിൽ ശ്രീയോട് ചേർന്നിരിക്കുമ്പോൾ മീനു വേറൊരു ലോകത്തായിരുന്നു.. പഠിക്കുന്ന സമയത്ത് ഒക്കെ ഫ്രണ്ട്സിനെ ഒപ്പം ഇങ്ങനെ ബസ്സിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത് അതിൽനിന്നൊക്കെ വ്യത്യസ്തമായൊരു യാത്ര.. പ്രിയപ്പെട്ടവനൊപ്പം ഇങ്ങനെ ചേർന്നിരിക്കുമ്പോൾ... അതൊരു വല്ലാത്ത സന്തോഷമാണ്... ഹെഡ്സെറ്റ് പാട്ടും കേട്ട് അങ്ങനെ സീറ്റിൽ ചാരിയിരുന്നു... ശ്രീ ഉറങ്ങിയിട്ടുണ്ട്... പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു മീനു... പുലർച്ചെ ആവാറായി... സൂര്യകിരണങ്ങൾ പയ്യെപ്പയ്യെ ഭൂമിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു... അനേകം തെരുവ് കച്ചവടക്കാരെ കണ്ടു... പല വീടിനുമുന്നിൽ വെളിച്ചം എത്തി തുടങ്ങി....

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വണ്ടി ഒന്നു നിന്നു... ആർക്കെങ്കിലും ചായ കുടിക്കണം എങ്കിൽ ചായ കുടിച്ചിട്ട് ആകാം ബാക്കി യാത്ര എന്ന് കണ്ടക്ടർ പറഞ്ഞു.... ബസ് നിന്നടത്ത്‌ മൂന്നാല് ചെറിയ കടകൾ കണ്ടു... ശ്രീ ക്കൊപ്പം പുറത്തേക്കിറങ്ങി... നല്ല തണുപ്പുണ്ട് ശ്രീ... അവർ കൈകൾ കൂട്ടിത്തിരുമ്മി കൊണ്ടു പറഞ്ഞു... നല്ല ചൂട് ഒരു കാപ്പി കുടിക്കുമ്പോൾ തണുപ്പും ഒക്കെ മാറും.... മണ്ണുകൊണ്ടുണ്ടാക്കിയ ചെറിയൊരു കപ്പിൽ ആണ് ചായ തന്നത്... ഏലക്ക ഒക്കെ ഇട്ട ചായ ആണ്.. നല്ല രുചി തോന്നി.... ശരിക്കും എനിക്ക് തോന്നിയിട്ടുണ്ട് ചെറിയ ചെറിയ കടയിൽ നിന്നാണ് ഏറ്റവും ടേസ്റ്റ് ഉള്ള ഭക്ഷണം കിട്ടുക എന്ന്... കോളേജിൽ പഠിക്കുന്ന സമയത്ത് ഇതുപോലെ നടക്കാൻ പോകുമായിരുന്നു വൈകുന്നേരം... അപ്പോൾ റോഡ് സൈഡിൽ കാണുന്ന തട്ടുകടയിൽ ഒക്കെ ബജി ഒക്കെ മേടിച്ചു കഴിച്ചിട്ടുണ്ട് ... ആ റോഡിന്റെ സൈഡിൽ നിന്ന് റോഡിൽ പോകുന്നവരെ ഒക്കെ വായിനോക്കി കഴിച്ചാൽ കിട്ടുന്ന ടേസ്റ്റ് ഒന്ന് വേറെ ഏതു ഹോട്ടലിൽ പോയി കഴിച്ചാലും കിട്ടില്ല...

ചായകുടിച്ച് ഒരു അഞ്ചു മിനിറ്റ് അവിടെ നിന്നിട്ട് ആണ് പിന്നീടുള്ള യാത്ര തുടങ്ങിയത്... ❣️❣️❣️❣️❣️❣️❣️❣️❣️❣️ ബസ് സ്റ്റേഷനിൽ ഞങ്ങളെ കാത്ത് വിവേകും ഭാര്യ ഉണ്ടായിരുന്നു.... അവരോടൊപ്പം അവിടെനിന്നും അവരുടെ വീട്ടിലേക്ക്... വിവേക്ന്റെ ഭാര്യ രമ്യ വളരെ നല്ലൊരു കുട്ടിയാണ്... നല്ല സ്നേഹത്തോടെയുള്ള പെരുമാറ്റം.... അവിടെ ചെന്ന് ഫ്രഷായി ഭക്ഷണമൊക്കെ കഴിച്ചു പിന്നെ കിടന്നു...... വൈകുന്നേരം അവരോടൊപ്പം ചെറുതായിട്ട് ഒന്ന് കറങ്ങി .. ഭക്ഷണം ഒക്കെ കഴിച്ച രാത്രിയിലാണ് തിരിച്ചുവന്നത്... നാളെ ഇവിടെ നിന്നും കാശ്മീർ... ബാംഗ്ലൂർ നിന്ന് ട്രെയിൻ ആണ് പോയത്.. ജമ്മുവില്‍ നിന്നും കശ്മീരിലേക്ക് share taxiയിലായിരുന്നു യാത്ര. 11 മണിക്കൂര്‍ നീണ്ട ഈ യാത്രയില്‍ തന്നെ കശ്മീരിനെ ആസ്വദിച്ചു തുടങ്ങി. മലകള്‍ കയറി ചുരങ്ങള്‍ താണ്ടിയുള്ള ഈ യാത്ര വളരെ അപകടം നിറഞ്ഞതാണ്‌. കൊക്കകള്‍ക്കു മുകളിലൂടെയുള്ള റോഡില്‍ സര്‍ക്കസുകളിച്ച് നീങ്ങുന്ന വാഹനങ്ങള്‍. ചുറ്റും വെള്ളപുതച്ച ഹിമവാന്‍....

യാത്രയുടെ തുടക്കത്തില്‍ വീതികൂടിയ റോഡുകളായിരുന്നെങ്കിലും അത് അധികദൂരം ഉണ്ടായില്ല ഗ്രാമങ്ങളും, പെട്ടിക്കൂടുപോലെയുള്ള വീടുകളും, വെള്ളച്ചാട്ടങ്ങളും, കൃഷിഭൂമിയും എല്ലാം മനോഹരമായിരുന്നു. പാറക്കെട്ടിലൂടെ ഒഴുകിയൊലിക്കുന്ന നദികളിലെ പുല്‍മേട്ടില്‍ മേയുന്ന കുതിരകളും ചെമ്മരിയാടിന്‍ കൂട്ടവും പുതിയ അനുഭവമായി. പാതകള്‍ പിന്നിട്ട് ശ്രീനഗറില്‍ എത്തിയപ്പോഴേക്കും രാത്രി എട്ടുമണിയായി. ദാൽ തടാകത്തിലുള്ള house boat ലായിരുന്നു അന്നത്തെ താമസം..... ഒരുപാട് നാളായി ഉള്ള ആഗ്രഹത്തിലേക്ക് എത്തി ചേർന്ന സന്തോഷം ഉള്ളിൽ നിറഞ്ഞു തുളുമ്പിയ നിമിഷം... കൂട്ടിനു എന്റെ പ്രിയപ്പെട്ട ശ്രീയും.... ഹിമാലയൻ മലനിരകളുടെ പശ്ചാത്തലത്തിൽ തടാകം ഏറെ മനോഹരിയായി തോന്നി... ഏറെ സന്തോഷം ഉള്ള നിമിഷങ്ങളിൽ ഞങ്ങൾ എല്ലാ അർദ്ധതിലും ഒന്നായി... ശ്രീയുടെ മീനു ആയി.... രാവിലെ കണ്ണ് തുറന്നു നോക്കുമ്പോൾ ശ്രീ എന്നെ തന്നെ നോക്കി കിടക്കുന്നു... നാണത്തോടെ ശ്രീയുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

പിറ്റേന്ന് രാവിലെ തന്നെ യാത്ര തുടർന്നു.... നല്ല തണുപ്പ് ഉണ്ടെങ്കിലും ലക്ഷ്യസ്ഥാനത്തെത്താൻ മനസ്സ് ഓടുകയായിരുന്നു.... കാശ്മീരിലെ മനോഹരമായ റോഡുകളിലൊന്നാണ് സോനാമാര്‍ഗിലേത്. മഞ്ഞു മലകള്‍ ശരീരത്തെയും നീലപുതച്ച നദികളും താഴ്വരകളും മനസ്സിനെയും കുളിരണിയിച്ചു. വഴിയോരങ്ങളിലെ ആപ്പിള്‍ മരങ്ങളാണ് സോനാമാര്‍ഗിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തത്.... ഇടയ്ക്കു ഞങ്ങൾ ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തി ഗുല്‍മര്‍ഗിലേക്ക് ശ്രീനഗറില്‍ നിന്നും 50 കിലോമീറ്ററാണ് ദൂരം. ചുരം കയറി ഒരുകിലോമീറ്റര്‍ നടക്കണം ലക്ഷ്യത്തിലെത്താന്‍. മഞ്ഞുമലകള്‍ താണ്ടിവേണം മുകളിലെത്താന്‍. ഒരു ചെറിയ ട്രെക്കിംഗ്. റോപ് വെ സൗകര്യവുമുണ്ട്. ബോളിവുഡ് സിനിമകളിലെ പാട്ടുകള്‍ക്ക് ലൊക്കേഷനായ ഗുല്‍മര്‍ഗ് ആറുമാസം മഞ്ഞുപുതഞ്ഞു കിടക്കും. അതുകൊണ്ടുതന്നെ ഇവിടെ സ്ഥിരതാമസക്കാര്‍ കുറവാണ്... മിനി സ്വിറ്റ്സര്‍ലാന്‍റ് എന്നാണ് പഹല്‍ഗാം അറിയപ്പെടുന്നത് . ശ്രീനഗറില്‍ നിന്നും 90 കിലോമീറ്റര്‍ ദൂരം. വഴികളില്‍ ആപ്രിക്കോട്ട് തോട്ടങ്ങളും ആപ്പിള്‍ തോട്ടങ്ങളും പീലിവിരിച്ച് നില്‍ക്കുന്നു.

പാറക്കെട്ടുകളും, വലിയ ഉരുളന്‍ കല്ലും, അവയില്‍ തട്ടിത്തെറിച്ച് പല ദിക്കുകളിലേക്കായി പരന്നൊഴുകുന്ന നദികളും കടന്നാണ് യാത്ര. ആട്ടിന്‍ പറ്റങ്ങളെ ചിട്ടയോടെ മേച്ചു വരുന്ന കാഴ്ച രസം പിടിപ്പിക്കുന്നതാണ്... അവരോടൊപ്പം നിന്ന് കുറെ ഫോട്ടോസ് ഒക്കെ എടുത്തു.... ഏതൊരു യാത്രയും ആസ്വദിക്കണമെങ്കിൽ നമ്മോടൊപ്പം ഉള്ളവരും നമ്മളെപ്പോലെ തന്നെ ആയിരിക്കണം... വിവേക് ഭാര്യയും അതുപോലെ തന്നെ ഉള്ളവരാണ്... അതുകൊണ്ടുതന്നെ ഓരോ നിമിഷവും ഞങ്ങൾ ആസ്വദിച്ചു.... ഏക്കറുകളോളം പരന്നു കിടക്കുന്ന കുങ്കുമപ്പാടങ്ങള്‍ കണ്ട് അവയിലേക്ക് ഓടി ഇറങ്ങാൻ തോന്നി . വഴിയരികില്‍ കുങ്കുമപ്പൂവും ഡ്രൈഫ്രൂട്സും വില്‍ക്കുന്ന ധാരാളം കടകളുമുണ്ട്... അവിടുന്ന് ഒക്കെ കുറെ മേടിച്ചു... ഗർഭിണിയായിരിക്കുമ്പോൾ കുങ്കുമപ്പൂവ് കഴിച്ചാൽ കുഞ്ഞു വെളുക്കും എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് എന്നും പറഞ്ഞു ഇതുവരെ എന്നെ കളിയാക്കി..... അവിടുത്തെ സ്ത്രീകളുടെ വസ്ത്രധാരണ രീതിയൊക്കെ നല്ല ഭംഗിയുണ്ട് കാണാൻ... നല്ല ആഭരണങ്ങളും ഒക്കെ വളരെ മനോഹരമാണ്..

അവരുടെയൊക്കെ ഒപ്പം നിന്ന് ഫോട്ടോ എടുത്തു.. ഞങ്ങൾക്കൊപ്പം വന്ന ഗൈഡ് നല്ലൊരു മനുഷ്യനാണ് അദ്ദേഹം ഞങ്ങൾക്ക് ഓരോ സ്ഥലവും വിശദീകരിച്ചു തന്നു... യാത്രയുടെ അവസാന ദിവസമാണ് ശ്രീനഗര്‍ ചുറ്റിയടിക്കാന്‍ തീരുമാനിച്ചത്. ശ്രീനഗറിനെ മനോഹരമാക്കുന്നത് ദാൽ തടാകത്തിന്റെ കരയിലെ പൂന്തോട്ടങ്ങളും പാർക്കുകളും തന്നെയാണ്. ശരത്‌കാലത്തെ കശ്മീരിന്റെ ഭംഗി പറഞ്ഞറിയിക്കാൻ കഴിയില്ല. എങ്ങും പച്ചയും മഞ്ഞയും ചുവപ്പും കലർന്ന ചിനാർ മരങ്ങൾ.... ശ്രീനഗറിലെ ശങ്കരാചാര്യ ടെമ്പിൾ ലോകപ്രശസ്തമാണു. പണ്ടിതൊരു ബുദ്ധിസ്റ്റ് ടെമ്പിളായിരുന്നെന്ന് ചരിത്രങ്ങൾ പറയുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ശങ്കരാചാര്യർ കേരളത്തിൽ നിന്നും കാൽനടയായി വന്ന് ഈ അമ്പലത്തിൽ സമാധിയിരുന്നെന്നാണു ഐതിഹ്യം. 1100 അടി ഉയരത്തിലാണു അമ്പലം നിൽക്കുന്നത്.കിതച്ചും തളർന്നും വഴിയിൽ ഇരുന്നും മുകളിലെത്തിയാൽ നയനാനന്ദകരമായ കാഴ്ചയാണു. ശങ്കാരാചാര്യനല്ല നമ്മളായാലും സന്യസിച്ച് പോകും. താഴെ ശ്രീനഗർ മൊത്തം കാണാം.

കുന്നുകളും മലകളും തടാകങ്ങളും എല്ലാമായ് കണ്ണും മനസ്സും നിറഞ്ഞു... എല്ലാവരുടെയും മുഖത്ത് നിറയെ സന്തോഷം...... ഉദ്യാനങ്ങളുടെ നഗരമാണ് ശ്രീനഗര്‍. ലോക പ്രശസ്തമായ തുലിഫ് ഗാര്‍ഡന്‍ ഇവിടെയാണുള്ളത്. ദാല്‍ തടാകത്തിലെ ശിക്കാര വള്ളങ്ങളിലൂടെയുള്ള യാത്ര ത്രസിപ്പിക്കുന്ന അനുഭവമാണ് സമ്മാനിച്ചത്‌. സന്ധ്യയില്‍ വിളക്കു തെളിയുമ്പോള്‍ ദാല്‍ തടാകത്തില്‍ സ്വര്‍ണവെളിച്ചം പരക്കും. അപ്പോള്‍ ഹസ്രത്ത് ബാല്‍ പള്ളിയുടെ മിനാരങ്ങളില്‍ പ്രാവുകള്‍ രാവുറങ്ങാന്‍ ചേക്കേറും. മുഗള്‍ ബാക്കിപത്രമായ ഷാലിമാറും, നിഷാത്ത് ബാഗും സ്ഥിതിചെയ്യുന്നത് ദാല്‍ തടാകക്കരയിലാണ്. എഡി 1394ല്‍ സുല്‍ത്താന്‍ സിക്കന്തര്‍ പണികഴിപ്പിച്ച ജാമിയാ മസ്ജിദ് ഒറ്റമരം തൂണുകളില്‍ ഇപ്പോഴും പ്രൗഡിയോടെ തടാകക്കരയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. കശ്മീരിനോടും കാശ്മീരികളോടും യാത്രപറയുമ്പോള്‍ മനസ്സിനും ശരീരത്തിനും ഒരേ കുളിരായിരുന്നു..... 🌹🌹❣️❣️❣️❣️❣️❣️❣️🌹🌹 തിരിച്ചുള്ള യാത്രയിൽ എല്ലാ അർഥത്തിലും ശ്രീയുടെ ആയെങ്കിലും മനോഹരമായ കശ്‍മീറിനോട് വിടപറയുന്ന സങ്കടം ഉള്ളിൽ ഉണ്ടായിരുന്നു.....

കാശ്മീർ എത്ര മനോഹരമാണെന്ന് വാക്കുകൾകൊണ്ട് പറഞ്ഞാൽ തീരില്ല...... മറ്റുള്ളവർ പറഞ്ഞുകേൾക്കുന്നത് അല്ല കാശ്മീർ ശരിക്കും നമ്മൾ അനുഭവിക്കുന്നത് ആണ് കശ്‍മീർ... ബാംഗ്ലൂരിൽ എത്തി ആദ്യത്തെ ദിവസം ഫുൾ റസ്റ്റ്‌ ആയിരുന്നു... പിന്നേ ഞങ്ങൾ ബാംഗ്ലൂർ മുഴുവൻ കറങ്ങി... ഷോപ്പിംഗ് നടത്തി.... അങ്ങനെ രണ്ടു ദിവസം അടിച്ചു പൊളിച്ചു... തിരിച്ചു നാട്ടിലേക്കു ഫ്ലൈറ്റ് ബുക്ക്‌ ചെയ്തു.. അതുകൊണ്ട് യാത്ര പെട്ടന്ന് കഴിഞ്ഞു... പോരുമ്പോൾ വിവേക് നെയും ഭാര്യയും വീട്ടിലേക്ക് ക്ഷണിച്ചു... കുറച്ചു ദിവസം കൊണ്ട് തന്നെ അവർ അത്രമേൽ പ്രിയപ്പെട്ടവർ ആയി.... ❣️❣️❣️❣️❣️❣️❣️❣️❣️ രാത്രി ആയി വീട്ടിൽ എത്താൻ... നാളെ വിശേഷം ഒക്കെ പറയാം എന്ന് പറഞ്ഞു നേരെ പോയി കിടന്നു... റൂമിൽ ശ്രീയുടെ നെഞ്ചിൽ തല വച്ചു കിടക്കുമ്പോൾ ഒരു പാട് സന്തോഷം തോന്നി... ഈ യാത്ര എന്ത് കൊണ്ടും നന്നായി എന്ന് തോന്നി.... ഇവിടെ ആയിരുന്നു എങ്കിൽ എനിക്ക് ഇത്രയും പെട്ടന്ന് ശ്രീയുടെ ആയി മാറാൻ പറ്റില്ലാരുന്നു... ഉറങ്ങുന്ന ശ്രീയുടെ മുഖത്തേക്ക് നോക്കി എപ്പഴോ ഉറക്കത്തിലേക്ക് വീണു......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story