മീനാക്ഷി: ഭാഗം 3

meenakshi aswathi

രചന: അശ്വതി കാർത്തിക

അച്ഛനും വല്യച്ഛനും അവരും എന്തൊക്കെയോ പറയുന്നുണ്ട് ....... ചേട്ടൻ അവര് പറയുന്നതൊക്കെ കേട്ടുകൊണ്ടിരിക്കുന്നു.... എനിക്ക് ആളോട് ഒന്ന് സംസാരിക്കണം എന്നുണ്ട്..... എന്റെ മനസ്സ് മനസ്സിലാക്കിയതുപോലെ അച്ഛൻ കാര്യം അവതരിപ്പിച്ചു... എന്നാ ഇനി മക്കൾ രണ്ടാളും കൂടി സംസാരിക്കട്ടെ അത് കഴിഞ്ഞ് ബാക്കി തീരുമാനങ്ങളൊക്കെ എടുക്കാം..... മോളെ ചെല്ല്..... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ കുറച്ചു നേരമായി സംസാരിക്കാൻ ആയി ഇവിടെ വന്ന് നിൽക്കാൻ തുടങ്ങിയിട്ട്..... ലക്ഷണം കണ്ടിട്ട് പുള്ളി ഒന്നും മിണ്ടും ന്ന് തോന്നുന്നില്ല..... ഹം.... മീനു ചെറുതായൊന്നു ചുമച്ചു..... ഹരീഷ് അവളെ നോക്കി കൊണ്ട്... സംസാരിക്കാൻ ആണെന്നും പറഞ്ഞ് നമ്മളെ ഇവിടെ വന്നിട്ട് കുറച്ചു നേരമായി അല്ലേ..... എനിക്ക് എങ്ങനെ പറഞ്ഞു തുടങ്ങണം എന്നറിയില്ല... പെണ്ണുകാണാൻ പോകുന്നത് ആദ്യമായിട്ടാണ്..... മീനു ചിരിച്ചു... എന്നെ പെണ്ണുകാണാൻ വരുന്നതും ആദ്യമായിട്ടാണ്... അച്ഛനോട് ഞാൻ ആദ്യമേ പറഞ്ഞിരുന്നു എനിക്ക് ഒരുപാട് പേരുടെ മുന്നിൽ ഒരുങ്ങി കെട്ടി നിൽക്കാൻ ഒന്നും താല്പര്യം ഇല്ല എന്ന്.....

മീനാക്ഷിയുടെ ജോലിയൊക്കെ എങ്ങനെ പോകുന്നു.... ഫാഷൻ ഡിസൈനർ ആണെന്ന് അറിഞ്ഞു.... ജോലി ഒക്കെ നന്നായി പോകുന്നു... ഞാൻ ഒരുപാട് ആഗ്രഹിച്ച പ്രൊഫഷൻ ആണിത്... അതുകൊണ്ട് തുടന്നും പോകണം എന്നാണ് എനിക്ക് ആഗ്രഹം... അതൊക്കെ ശരിയാക്കാം എന്നല്ലാതെ ഹരീഷ് വേറെ മറുപടിയൊന്നും പറഞ്ഞില്ല...... കുറച്ചുകൂടി എന്തെങ്കിലുമൊക്കെ സംസാരിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും അപ്പോഴേക്കും ആളെ അച്ഛൻ വന്നു വിളിച്ചു... കല്യാണമൊക്കെ തീരുമാനിചില്ലേ ഇനിയൊരു ജീവിതം മുഴുവൻ സംസാരിക്കാൻ മുന്നിൽ ഉണ്ടല്ലോ എന്നൊരു ന്യായവും.... തിരിച്ച് എന്ത് പറയാനാ നന്നായിട്ട് ഒന്ന് ചിരിച്ചു കാണിച്ചു.... ഊണൊക്കെ കഴിഞ്ഞ് അവര് പോയി കഴിഞ്ഞ് പിന്നെ വീട്ടിൽ ഭയങ്കര ചർച്ച ആണ്.... എല്ലാവർക്കും തന്നെ പയ്യനെയും വീട്ടുകാരെ ഇഷ്ടമായി ചേട്ടന് മാത്രം എന്തോ ഒരു ഇഷ്ടക്കുറവ്.... എന്താണെന്ന് ചോദിച്ചപ്പോൾ അത് പറയുന്നില്ല......അവരുടെ വീട്ടിലേക്ക് ഇവിടുന്ന് ആൾക്കാര് പോവുകല്ലോ അതുകഴിഞ്ഞ് പറയാം എന്ന് പറഞ്ഞു...

രാത്രി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു കിടക്കാൻ നേരത്ത് ആണ് അമ്മ റൂമിലേക്ക് വന്നത്.... മോളെ ഈ കല്യാണം ഏകദേശം ശരിയാകും എന്നാണ് എല്ലാവരും പറയുന്നത്.... അമ്മയ്ക്കും അതാണ് പ്രാർത്ഥന ഇതാവുമ്പോൾ നമ്മൾ അറിയുന്ന ആൾക്കാരാണ്... കുറച്ചു ദൂരം ഉണ്ടെന്നേ ഉള്ളൂ.... നല്ല പാരമ്പര്യമുള്ള വീട്ടുകാർ പയ്യന് നല്ല ജോലി..... അങ്ങനെ എല്ലാംകൊണ്ടും നല്ല ബന്ധം അച്ഛന് ഒരുപാട് ഇഷ്ടമായി നീ ഇനി എതിരൊന്നും പറയരുത്... അടുത്താഴ്ച ഇവിടുന്ന് ആൾക്കാരൊക്കെ കൂടി വീട്ടിലേക്ക് പോകുന്നുണ്ട് അതുകഴിഞ്ഞ് മിക്കവാറും ഉടനെ കല്യാണ തീയതി തീരുമാനിക്കും .... എനിക്ക് എതിർപ്പൊന്നുമില്ല അമ്മേ ഞാൻ അച്ഛനോട് പറഞ്ഞതല്ലേ അച്ഛൻ കണ്ടുപിടിക്കുന്ന ആളെ ഞാൻ വിവാഹം കഴിക്കുമെന്ന് പക്ഷേ ഒരു കാര്യമുണ്ട് എനിക്ക് ജോലിക്ക് പോണം അതിനെതിരെ ഒന്നും പറയരുത്..... അതൊക്കെ അച്ഛൻ അവരോട് പറഞ്ഞോളും.... മോൾക്ക് നല്ല സന്തോഷമായിരിക്കും അവിടെ നമ്മക്ക് നല്ല വിശ്വാസമുണ്ട്.... അല്ല അമ്മേ ഹരീഷ് ന് എന്താ ജോലി..

അവിടെ വീട്ടിൽ ആരൊക്കെ ഉണ്ട്. എനിക്ക് അതൊന്നും പുള്ളിയോട് ചോദിക്കാൻ പറ്റിയില്ല.... അമ്മ തലക്കെട്ട് ഒരു കൊട്ട് തന്നു... കല്യാണം കഴിക്കാൻ പോണ പയ്യനാ പേരൊന്നും വിളിക്കാതെ കൊച്ചേ.. നിന്നെ കാട്ടിലും ഒരു ആറു വയസ്സ് എങ്കിലും മൂപ്പ് ഉണ്ടാവും.... ഓ... ഇപ്പോൾ കല്യാണം കഴിഞ്ഞിട്ട് ഇല്ലല്ലോ അമ്മേ ...... കല്യാണം കഴിയുമ്പോൾ ഞാൻ ചേട്ടന്നോക്കെ വിളിച്ചോളാമേ..... അമ്മ ഉള്ള കാര്യം പറ...... ആ വിളിച്ചാൽ നിനക്ക് കൊള്ളാം... അഹങ്കാരിയാണെന്ന് ഒന്നും ചെന്നു കയറുന്ന വീട്ടിൽ പറയിപ്പിക്കരുത്... ഇവിടുന്ന് അമ്മ നല്ലശീലങ്ങൾ ഒന്നും പഠിപ്പിച്ചില്ല എന്ന് ആൾക്കാർ പറയുകയുള്ളൂ... എന്റെ പൊന്നമ്മേ ഞാൻ ശ്രദ്ധിച്ചോളാം..... അമ്മ ഞാൻ ചോദിച്ചതിനുള്ള മറുപടി താ..... ഇവരുടെ വീട്ടിലെ ഹരീഷ് ഹരീഷിന്റെ അച്ഛൻ പിന്നെ അമ്മ പിന്നെ ഹരീഷിന് ഒരു പെങ്ങൾ ഉള്ളത്..... ആ കുട്ടി കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ..... ആ കുട്ടിയുടെ പേര് ഹേമ കല്യാണം കഴിഞ്ഞിട്ട് അധികനാളായിട്ടില്ല കുട്ടികൾ ഒന്നും ആയിട്ടില്ല എന്ന് പറഞ്ഞു..... ഹരീഷ് തൃശൂർ ഒരു ബാങ്കിൽ ആണ് ജോലി...

പിന്നെയുള്ളത് ഹരീഷിന്റെ അച്ഛന്റെ പെങ്ങള് ഭർത്താവ് അവരുടെ മക്കളും ....... ഹോ എല്ലാവരും കൂടി ഒരു വീട്ടിലാണോ താമസം...... അടുത്താഴ്ച അമ്മ പോകുന്നുണ്ടോ അവിടെ വീടുകാണാൻ ഒക്കെ....... ശരിക്കും സ്ഥലം എവിടെയാ... സ്ഥലം ഒറ്റപ്പാലം ആണ്.. ടൗണിൽ നിന്ന് കുറച്ചു ഉള്ളിൽ ആണെന്ന് പറഞ്ഞു.. അമ്മ അവർക്ക് ഒപ്പം പോകുന്നുണ്ട് അച്ഛനോട് നേരത്തെ പറഞ്ഞിട്ടുണ്ട്.... അമ്മ അച്ഛനും പിന്നെ വല്യമ്മയും വല്യച്ഛനും.. മാധവും ഗിരിയും (വല്യച്ഛന്റെ മകൻ ) ഉണ്ടാവും... അമ്മാവന് അന്ന് എന്തോ തിരക്കാണെന്ന് പറഞ്ഞു അതുകൊണ്ട് വരാൻ സാധ്യതയില്ല... പിന്നെ എല്ലാം ഉറപ്പിച്ച ഉടനെ നിശ്ചയം ഉണ്ടല്ലോ അതുകൊണ്ട് വേണ്ടെന്ന് ഞാൻ പറഞ്ഞു..... ഹോ... അങ്ങനെ എന്റെ കല്യാണം ആയില്ലേ..... എത്ര പെട്ടെന്നാണ്.... അത് പിന്നെ അങ്ങനെ അല്ലേ മോളേ... പെൺമക്കളുള്ള ഏതു അച്ഛന്റെയും അമ്മയുടെയും ഏറ്റവും വലിയ ആഗ്രഹം അവരുടെ വിവാഹം ആണ്..... നിന്നെ ഒരാളുടെ കയ്യിലേക്ക് പിടിച്ചു കൊടുക്കുമ്പോൾ മനസ്സിൽ നല്ല വിഷമം ഉണ്ടെങ്കിലും സന്തോഷത്തോടെ അതൊക്കെ ചെയ്യും എല്ലാവരും....

നല്ല ഭാര്യയായി മരുമകളായി അമ്മയൊക്കെ നീ ജീവിക്കുന്നത് കാണുമ്പോ ആണ് അച്ഛനും അമ്മയ്ക്കും ഒക്കെ ഒരുപാട് സന്തോഷം തോന്നുന്നത്.... യ്യോ...... ന്റെ പൊന്നമ്മേ സെന്റി അടിക്കേണ്ട.... സെന്റി കേൾക്കൻ ഉള്ള മൂഡിലല്ല ഞാൻ...... പഠിക്കുന്ന സമയത്തു പ്രേമിച്ചു ഒന്നും സ്വപ്നം കണ്ടിട്ടില്ല.. ഇപ്പൊ ഒന്ന് ഞാൻ കണ്ടോട്ടെ പ്ലീസ്... അമ്മ ചളം ആക്കരുത്.. ഇങ്ങനെ ഒരു പെണ്ണ് അമ്മയോട് എന്തൊക്കെ പറയുന്നു പോലും ഒരു ബോധം ഇല്ല... നീ കിടന്നു സ്വപ്നം കണ്ടോ...... ഞാൻ പോവാ...... അമ്മ പോയി കഴിഞ്ഞു ഞാൻ എന്റെ പുന്നാര പില്ലോ എടുത്തു കെട്ടിപ്പിടിച്ചു സ്വപ്നം കാണാൻ തുടങ്ങി..... നിശ്ചയം കഴിഞ്ഞു കുറച്ചു നാൾ കൂടെ കഴിഞ്ഞു കല്യാണം മതി ന്ന് അച്ഛനോട് പറയാം... കുറച്ചു നാള് പ്രണയിച്ചു നടക്കാം.. അച്ഛന് ഇഷ്ടം ഉള്ള ആള് ആയതു കൊണ്ട് പേടിക്കണ്ട ആവശ്യം ഒന്നും ഇല്ല...

ഓരോന്നും ആലോചിച്ചു സ്വപ്നം കണ്ട് ഉറക്കത്തിലേക്ക് വീണു... പിറ്റേന്ന് തന്നെ എറണാകുളം പോയി.. ജോലിക്ക് കേറണ്ടത് ആണ്... ഇതിനിടയ്ക്ക് ഒരു ദിവസം ഹരിയേട്ടൻ വിളിച്ച് വിശേഷം ഒക്കെ ചോദിച്ചു.... വല്യ കാര്യം ആയി ഒന്നും ചോദിച്ചില്ല.. ജോലി എങ്ങനെ സുഖം ആണോ എന്നൊക്കെ ചോദിച്ചു...അതോടെ കഴിഞ്ഞു.. ❣️❣️❣️❣️ ഇന്നാണ് അവരൊക്കെ ഹരിയേട്ടന്റെ വീട്ടിലേക്ക് പോകുന്നത്.... എന്നോട് വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കണ്ട എന്ന് പറഞ്ഞു ഗൗരിയെ (വല്യച്ഛന്റെ മോൾ )കൂടെ ഇരുത്തിയിട്ട് ആണ് പോയത്.... അവൾ ഒരു വായാടി ആണ് എന്നെ കാട്ടിലും മൂന്ന് വയസ്സിന് ചെറുത്... എന്തെങ്കിലുമൊക്കെ പറഞ്ഞ് എപ്പോഴും പുറകെ നടക്കും.... അച്ഛൻ ഒക്കെ തിരിച്ചുവരാൻ വൈകുന്നേരമായി... തിരിച്ചുവരുമ്പോൾ എല്ലാവരുടെയും മുഖത്ത് സന്തോഷം ആയിരുന്നെങ്കിൽ ചേട്ടന്റെ യും ഗിരിയേട്ടന്റെയും മുഖത്ത് അത്ര തെളിച്ചം ഉണ്ടായില്ല....... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story