മീനാക്ഷി: ഭാഗം 8

meenakshi aswathi

രചന: അശ്വതി കാർത്തിക

എന്റെ ശബ്ദം കേട്ടപ്പോൾ തന്നെ മോളെ എന്ന് പിടിച്ച് ഒരുപാട് സന്തോഷത്തോടെയാണ് ചേട്ടൻ സംസാരിക്കാൻ തുടങ്ങിയത്...... പിന്നീട് ഞാൻ പറയുന്ന കാര്യങ്ങൾ ഒന്നും കേട്ടിട്ട് ചേട്ടൻ തിരിച്ച് ഒന്നും മിണ്ടിയില്ല ..... നാളെ അവിടേക്ക് വരാം എന്നു പറഞ്ഞു..... രാത്രി ആകാശ് വന്നുകഴിഞ്ഞ ചേട്ടനെ വിളിച്ച് സംസാരിച്ചു. ❣️❣️❣️❣️❣️❣️❣️❣️ ഹരിയുടെ വീട്ടിൽ..... അവൾ കാറ് എടുത്തോണ്ട് പോയത്.......... എത്ര മാത്രം അഹങ്കാരം ഉണ്ടായിട്ട് വേണം..... ഹരി നീ പെട്ടെന്ന് തന്നെ അവളുടെ വീട്ടിൽ വിളിച്ച് കാര്യം പറയുക... ഇവിടുന്ന് നീയായിട്ട് വഴക്കിട്ട് ഇറങ്ങിപ്പോന്നത് ആണെന്ന് പറഞ്ഞാൽ മതി.... അല്ലെങ്കിൽ പെണ്ണ് വല്ല ബുദ്ധി മോശവും കാണിച്ചാൽ നമ്മുടെ തലയിൽ ആകും.... ജോലിക്ക് പോകുന്ന കാര്യം പറഞ്ഞു നീ ആയിട്ട് വഴക്കുണ്ടാക്കി എന്നോ പറ്റില്ലെന്ന് പറഞ്ഞപ്പോൾ വഴക്കുണ്ടാക്കി ഇറങ്ങിപ്പോയ എന്നോ മറ്റോ പറഞ്ഞാൽ മതി.... നിന്റെ തലയിൽ ജഗ്ഗു ഇടിച്ച കാര്യമൊക്കെ പറഞ്ഞോ...... മകളുടെ ഭാവിയോർത്ത് അവർ തന്നെ അവളെ ഇവിടെ കൊണ്ടു വിട്ടോളും......

അച്ഛാ അതിന് അവൾ അവിടേക്ക് ആണോ പോയിരിക്കുന്നത് എന്ന് അറിയില്ല.... ഒറ്റയ്ക്ക് അവിടം വരെ കാറോടിച്ചു പോകും എന്ന് എനിക്ക് തോന്നുന്നില്ല.... അവൾ പോയത് എവിടേക്കാ ആവട്ടെ..... നീ വിളിച്ച് അവളുടെ വീട്ടുകാരോട് പറഞ്ഞേക്കു.... ഇങ്ങനെയൊരു നീക്കം ഹരിയുടെ വീട്ടിൽ നിന്നും ഉണ്ടാവും എന്ന് സംശയം തോന്നിയ കൊണ്ട് മാധവ് ആകാശനേ നോട്‌ പറഞ്ഞു അവന്റെ അമ്മയെ കൊണ്ട് നേരത്തെ തന്നെ വീട്ടിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു........ അതുകൊണ്ട് ഹരി പറഞ്ഞതിനൊക്കെ മൂളി കേൾക്കുക അല്ലാതെ അവർ വേറൊന്നും പറഞ്ഞില്ല..... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ആ കാലൻ എന്നാ പിടുത്തം ആണ് പിടിച്ചത്... മീനുവിന്റ കവിളിൽ ഒക്കെ മരുന്ന് വക്കുക ആണ് ആകാശ് ന്റെ അമ്മ... സത്യം പറയാലോ മോളെ എനിക്ക് അവിടെ ഉള്ളവരെ വല്യ താല്പര്യം ഒന്നും ഇല്ല... ഹേമയേ ചൂണ്ടി കാണിച്ചു കൊണ്ട്... ഈ കൊച്ചു എത്ര നന്നായി പഠിക്കും എന്നോ.. അവർ പഠിക്കാൻ ഒന്നും വിട്ടില്ല.... ഇവിടെ ഇവളെ പഠിപ്പിക്കാൻ വിടും ന്ന് പറഞ്ഞപ്പോൾ വല്യ ദേഷ്യം ആയിരുന്നു...

ഇവിടെ പിന്നെ അച്ഛനും മോനും അത്‌ ഒന്നും കാര്യം ആക്കില്ല.. പിന്നീടുള്ള ഇഷ്ടമുള്ള ഡ്രസ്സ് ഇടുന്നത് അതൊന്നും അവർക്ക് ഇഷ്ടമല്ല..... എല്ലാവർക്കും അവരുടേതായ ഇഷ്ടങ്ങൾ ഇല്ലെ..... അതൊന്നു അവിടെയുള്ളവർക്ക് പറഞ്ഞാൽ മനസ്സിലാവില്ല... എന്റെ അഭിപ്രായത്തിൽ പെൺകുട്ടികൾ ആയ സ്വന്തം കാലിൽ നിൽക്കണം... അവനവന്റെ കാര്യങ്ങൾ നടത്താൻ ഉള്ള കഴിവ് എങ്കിലും വേണം.. എങ്കിലേ നമുക്ക് നാലാളുടെ മുന്നിൽ വില ഉണ്ടാവു... ഹേമടെ വീട്ടുകാർക്ക് കുറെ പണവും സ്വർണം ഒക്കെ മതി.. അതാണ് വലുത് എന്നാ അവരുടെ വിചാരം... ഹരീടെ കാര്യം ഓർത്തു ആണ് എനിക്ക് ദേഷ്യം... അവനു പഠിപ്പ് ഒക്കെ ഉള്ളത് അല്ലേ.... ഹരിയേട്ടൻ എന്താ ഇങ്ങനെ എനിക്ക് അറിയില്ല അമ്മേ. ആ വീട്ടിൽ ഹരിയെട്ടന്റെ അമ്മ അല്ലാണ്ട് മനുഷ്യ സ്വഭാവം ഉള്ള ആരും ഇല്ല.... രാത്രി അമ്മയും അച്ഛനും മീനു വിനെ വിളിച്ചു സംസാരിച്ചു.... നാളെ രാവിലെ എത്താം എന്ന് പറഞ്ഞു..... കുറെ നാള് കൂടി അന്ന് മീനു രാത്രി സ്വസ്ഥം ആയി ഉറങ്ങി... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

രാവിലെ എണീറ്റു കുളി ഒക്കെ കഴിഞ്ഞു ഭക്ഷണം കഴിച്ചു ഇരുന്നപ്പോഴേക്ക് മാധവും അച്ഛനും അമ്മയും വന്നു...... ആകാശന്റെ വീട്ടുകാർ അവരെ സ്നേഹത്തോടെ അകത്തേക്ക് വിളിച്ചിരുത്തി... മീനു വിന്റെ കോലം കണ്ടു മൂന്നാൽടേം കണ്ണ് നിറഞ്ഞു.... എന്തിന് ആണ് മോളെ നി അവിടെ ഇങ്ങനെ പിടിച്ചു നിന്നത്.... കല്യാണം കഴിപ്പിച്ചു വിട്ടു എന്നുവച്ച് അച്ഛനും അമ്മയും നിന്നെ ഉപേക്ഷിച്ചിട്ടില്ല.... എന്ത് വിഷമം ഉണ്ടെങ്കിലും മോൾക്ക് ഞങ്ങളോട് പറയാമായിരുന്നു..... അച്ഛൻ അവളുടെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു... ഞാൻ അച്ഛനോട് അന്നേ പറഞ്ഞതാ ഈ ബന്ധം ശരിയാവില്ല എന്ന്.... അവരെയൊന്നും കണ്ടിട്ട് അത്ര നല്ല ആൾക്കാർ ആയിട്ട് തോന്നുന്നില്ല എന്ന്...... അന്നേരം അച്ഛന് വലിയ തറവാടും പാരമ്പര്യവും ഒക്കെയായിരുന്നു മുഖ്യം........ എന്നിട്ടിപ്പോ എന്തായി.... മാധവന് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു .... മിണ്ടാതെ ഇരിക്ക് ന്ന് അമ്മ കണ്ണ് കൊണ്ട് കാണിച്ചു.... ഞാൻ മിണ്ടാതിരിക്കുക ഒന്നുമില്ല... അന്നൊരു പക്ഷേ ഇതിൽ ഉറക്കെ ഞാൻ പറഞ്ഞിരുന്നെങ്കിൽ ഈ കല്യാണം നടക്കില്ല ആയിരുന്നു..... ആറുമാസം അനുഭവിച്ചത് ഇവളല്ലേ..... എന്തെങ്കിലും സ്വാതന്ത്ര്യം ഉണ്ടായിരുന്നോ ഇവൾക്ക് അവിടെ....

നമ്മളോടുന്നു സ്വാതന്ത്രത്തോടെ സംസാരിക്കാൻ പറ്റുമായിരുന്നു... വെറും അടുക്കളക്കാരി മാത്രം ആക്കിയില്ലേ ഇവർ അവളെ... അത്രയും പറഞ്ഞപ്പോഴേക്കും മാധവിന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു വന്നു.... ആകാശ് അവന്റെ അടുത്ത് പോയിരുന്നു... മാധവ് കഴിഞ്ഞതൊക്കെ കഴിഞ്ഞു.... അവിടുത്തെ അവസ്ഥ ഇത്രയും ഭീകരമായിരുന്നു എന്ന് എനിക്കും അറിയില്ലര്ന്നു... ഞാൻ പൊതുവെ അവിടേക്ക് പോക്ക് കുറവാണ്.... ഇടയ്ക്ക് അമ്മയോട് വിളിച്ച് സംസാരിക്കും മാത്രമേ ഉള്ളൂ... അപ്പോഴേക്കും ആകാശ്ന്റെ അച്ഛനും ഇവരുടെ സംസാരത്തിൽ ഇടയിലേക്ക് വന്നു ..... എന്താണ് തീരുമാനം..... മീനു വിന്റെ അച്ഛനോട് ചോദിച്ചു.... കൂടുതൽ തീരുമാനം ഒന്നും ഇല്ല. ഇവളെ ഞങ്ങൾ കൊണ്ടു പോകുവാ.... കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി കൊണ്ട് വന്ന കുഞ്ഞു ആണ്... കല്യാണം കഴിപ്പിച്ചു എന്ന് വിചാരിച്ചു അവർക്ക് തട്ടി കളിക്കാൻ വിട്ട് കൊടുക്കില്ല ഞാൻ അവളെ... എനിക്ക് ഒരു അബദ്ധം പറ്റി.... അറിയുന്ന ആൾക്കാർ ആണല്ലോ നല്ല വീട്ടുകാർ ആണല്ലോ എന്നൊക്ക വിചാരിച്ചു.... പക്ഷെ എന്റെ കുഞ്ഞു അവിടെ നരകിക്കുക ആണെന്ന് ഞാൻ അറിഞ്ഞില്ല.... അവൾ ഒരു വാക്ക് പോലും പറഞ്ഞില്ല.........

അച്ഛനും അമ്മയ്ക്കും ഒന്നും വിഷമം ആവരുത് ല്ലോ എന്നുവിചാരിച്ച് പല പെൺകുട്ടികളും അവരുടെ സങ്കടങ്ങൾ പുറത്തു പറയില്ല... അതുതന്നെയാണ് ഇവിടെ മീനു ചെയ്തതും.... ആകാശന്റെ അമ്മ പറഞ്ഞു..... മോളെ നീ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം അതാണെന്ന് ഞാൻ പറയൂ...... സ്വന്തം വീട്ടിൽ ആയാലും നാട്ടിൽ ആയാലും ഭർത്താവിന്റെ വീട്ടിൽ ആയാലും നമുക്കൊരു വില ഉണ്ട് അത് ഇല്ലാതാക്കരുത്..... പ്രതികരിക്കേണ്ടത് നീ ആദ്യം മുതലേ പ്രതികരിക്കണം ആയിരുന്നു... മിണ്ടാതെ തലകുനിച്ചു നിൽക്കുമ്പോഴാണ് അവർ നമ്മുടെ തലയിൽ കയറുന്നത്..... എല്ലാവരെയും തൃപ്തിപ്പെടുത്തി സന്തോഷിപ്പിച്ചു ഒരു ജീവിതം ഒന്നും നടക്കില്ല കുട്ടി........ നീ ലോകം കണ്ട പെണ്ണല്ലേ പഠിപ്പുള്ളവളല്ലേ എന്നിട്ട് ഇങ്ങനെ നിന്നുകൊടുത്തത് എന്താണെന്ന് എനിക്ക് അറിയാത്തത്... മീനു ആകാശ്ന്റെ അമ്മയോട്.. അമ്മ പറഞ്ഞതൊക്കെ ശരിയാണ്.... ഞാനും അവിടുന്ന് ഇറങ്ങി പോകണം എന്ന് വിചാരിച്ചതാണ്.. പിന്നെ അച്ഛനെ കുറിച്ച് ആലോചിച്ചു.... അച്ഛൻ ഒരുപാട് സന്തോഷത്തോടെ ആഗ്രഹത്തോടെ നടത്തിയതന്ന വിവാഹമാണ്.... എനിക്കവിടെ നരകം ആണെന്ന് അറിഞ്ഞാൽ അച്ഛന്റെ അവസ്ഥ എന്താകും എന്ന് ആലോചിച്ചപ്പോൾ പിന്നെ അവിടെ പിടിച്ചുനിൽക്കാൻ തോന്നി......

.. ഒരു കൂട്ടിലടച്ച കിളിയുടെ പോലെയായിരുന്നു അവസ്ഥ.... ആദ്യം ഒന്നും വലിയ കുഴപ്പം ഉണ്ടായില്ല പിന്നെ എന്റെ സ്വർണം മേടിച്ചു പിന്നെ എന്നെ ജോലിക്ക് വിടാണ്ടായി... പിന്നെ എന്നെ സുഹൃത്തുക്കളിൽ നിന്നും അകറ്റി... അവസാനം വീട്ടിൽ വിളിക്കുമ്പോൾ വരെ കാവലാൾ ഉണ്ടാകും.... എനിക്കറിയില്ല ഞാൻ അതൊക്കെ എങ്ങനെ പിടിച്ചുനിന്നു എന്ന് ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു.... ഇന്ന് ചെയ്തത് നേരത്തെ ചെയ്തിരുന്നെങ്കിൽ.... മീനു ഒന്ന് ദീർഘമായ ശ്വാസമെടുത്തു......... പോട്ടെ ചിലപ്പോൾ എനിക്ക് ഇങ്ങനെ അനുഭവിക്കാൻ യോഗം ഉണ്ടായിട്ടുണ്ടാവും... മീനുവിന്റെ അമ്മ എണീറ്റ് അവളുടെ അടുത്ത് വന്നിരുന്നു... എന്റെ പൊന്നുമോളെ നിന്നെ വിവാഹം കഴിച്ച് അയച്ചു എന്ന് പറഞ്ഞ് അച്ഛനുമമ്മയും ഉപേക്ഷിക്കുക അല്ല ചെയ്തത്... നിനക്കൊരു വിഷമം വന്നാൽ കൂടെ അച്ഛനുമമ്മയും ഉണ്ടാകും..... ഒരു വാക്ക് ഞങ്ങളോട് പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കുകയില്ല.... കഴിഞ്ഞത് കഴിഞ്ഞു ഇപ്പോഴെങ്കിലും ഇറങ്ങിപ്പോരാൻ അവൾക്ക് തോന്നിയല്ലോ..... അമ്മ ഇനി അതും പറഞ്ഞ് അവളെ കൂടുതൽ സങ്കടം ആക്കണ്ട... പിന്നെ ഈ കല്യാണം നടത്തി മീനുവിന് ഇങ്ങനെയൊക്കെ വന്നതിൽ അച്ഛനുമമ്മയ്ക്കും പങ്കുണ്ട്...

ഞാനും ഗിരിയും അന്നേ പറഞ്ഞതാ ഇത് ശരിയാകുമെന്ന് തോന്നുന്നില്ല എന്ന്..... അതുകൊണ്ട് കഴിഞ്ഞ അതിനെപ്പറ്റി ഇനി വെറുതെ സംസാരിച്ചിട്ട് കാര്യമില്ല........ മുന്നോട്ടുള്ള കാര്യങ്ങൾ നോക്കാം.... അപ്പോഴേക്കും മീനുവിന്റെ അച്ഛന്റെ ഫോൺ ബെല്ലടിച്ചു നോക്കിയപ്പോൾ ഹരിയുടെ വീട്ടിൽ നിന്നാണ്...... ❣️❣️❣️❣️❣️❣️ എന്താണ് അവർ പറഞ്ഞത് എന്തിനാ വിളിച്ചത് എന്ത് ചോദിച്ചു.... മോളെ നിന്നെ അന്വേഷിക്കാൻ വിളിച്ചതാണ്.... നീ ഇന്നലെ എപ്പോ വന്നു എന്തു പറഞ്ഞു എന്നൊക്കെ ചോദിച്ചു.... എത്രയും പെട്ടെന്ന് നിന്നെ തിരിച്ച് അവിടേക്ക് വിടാൻ പറഞ്ഞു..... എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു.... എനിക്ക് പറയാനുള്ളത് ഫോണിലൂടെ വിളിച്ചു പറയാൻ പറ്റില്ല.... അങ്ങനെ പറഞ്ഞാൽ ശരിയാവില്ല നേരിട്ട് ചോദിക്കണം.... എന്തായാലും രണ്ടു ദിവസം ഇങ്ങനെ പോകട്ടെ അവർ എന്ത് ചെയ്യും എന്ന് നോക്കാം.... നിന്നെ അന്വേഷിച്ച് വീട്ടിലേക്ക് വരുമോ എന്ന് അറിയണമല്ലോ.... തൽക്കാലം മോള് നമ്മുടെ വീട്ടിൽ നിൽക്ക്... ബാക്കി നമുക്ക് ആലോചിച്ച് ചെയ്യാം..........

ഉച്ചയ്ക്ക് അവിടുന്ന് ഭക്ഷണം കഴിച്ചിട്ട് ആണ് എല്ലാവരും ഇറങ്ങിയത്...... മീനു മനസ്സിലാക്കുകയായിരുന്നു രണ്ടു വീട്ടുകാരും തമ്മിൽ ഉള്ള വ്യത്യാസം.... ഹേമയെ ഇവിടെ ആകാശന്റെ അച്ഛനുമമ്മയും സ്വന്തം മകളെ പോലെ സ്നേഹിക്കുന്നു... അവളുടെ ഇഷ്ടങ്ങൾ നടത്തിക്കൊടുക്കുന്നു..... സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കുന്നു.... ഇവിടെ ആകാശ്ന്റെ അമ്മയ്ക്കണെങ്കിൽ എന്തിനും സ്വന്തമായ അഭിപ്രായം ഉണ്ട്.... സ്വന്തമായൊരു വ്യക്തിത്വം ഉണ്ട് അമ്മയ്ക്ക് വേണ്ട സ്ഥാനം അറിഞ്ഞു കൊടുക്കുന്നുണ്ട് വീട്ടിൽ.... അടുക്കളയിൽ ഒതുങ്ങി ഇരിക്കേണ്ട അവളല്ല സ്ത്രീയെന്നു ആകാശിനും അച്ഛനും അറിയാം... ശരിക്കും അവർ എന്റെ അച്ചനെയും ചേട്ടനെയും പോലെ.... എന്നാൽ ഹരി ഏട്ടന്റെ വീട്ടുകാരോ.... പെണ്ണ് അടുക്കളയിൽ ഒരുങ്ങി കൂടേണ്ടവൾ എന്നാണ് അവരുടെ വിചാരം..... അവൾക്ക് സ്വന്തമായി അഭിപ്രായങ്ങൾ ഇല്ല ആഗ്രഹങ്ങൾ ഇല്ല ഇഷ്ടങ്ങൾ ഇല്ല....... മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിക്കുന്നു..... ശരിക്കും എന്റെ അമ്മയും ആകാശ അമ്മയും മേമയും ഒക്കെ നല്ല ഭാഗ്യം ചെയ്ത സ്ത്രീകളാണ്..... പക്ഷേ എനിക്ക് ഭാഗ്യം ഇല്ലാണ്ടായി പോയി.... ഇനി പക്ഷേ അവിടേക്ക് പോകേണ്ടി വരുമോ.... അവര് വന്ന് സംസാരിച്ചു കഴിയുമ്പോൾ അച്ഛൻ പോകാൻ പറയുമോ... ഇന്നുവരെ അച്ഛനെ എതിർത്ത് സംസാരിച്ച് ശീലവും ഇല്ല.... എന്ത് ചെയ്യും എന്ന് ആലോചിച്ചിട്ട് ഒരു പിടിയും ഇല്ല.... കാറിലിരുന്ന് ഓരോന്ന് ആലോചിച്ച് ആലോചിച്ച് വീട്ടിലെത്തിയത് മീനു അറിഞ്ഞില്ല........ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story