മിന്നുകെട്ട്: ഭാഗം 1

minnukett

എഴുത്തുകാരി: ആര്യ പൊന്നൂസ്

" അമ്മേ ഞാൻ പോവാ.... നേരം ഒരുപാട് വൈകി.... അല്ലെങ്കിലേ അയാളൊരു മുരടനാ.... എന്നും എനിക്ക് ചീത്തയാ നേരം വൈകുന്നു എന്നും പറഞ്ഞു... " " എടീ ചിഞ്ചു ഓവർ ആക്കല്ലേ നീയ്യ്....അവള് വല്യ ഉദ്യോഗസ്ഥ... " " അതേടി... നീ കാരണ ഈ ചെറുപ്രായത്തിൽ തന്നെ ഞാൻ ഉദ്യോഗസ്ഥ ആകേണ്ടി വന്നേ...ഹൗസിങ് ലോൺ നിന്റെ കല്യാണത്തിന്റെ ലോൺ.... പോരാഞ്ഞു ദാ ആ ഫോട്ടോയിൽ ചിരിച്ചിരിക്കുന്ന മൂപര് ഒരു സുപ്രഭാതത്തിൽ നിന്റെ കല്യാണവും നടത്തി അങ്ങ് പോയില്ലേ.... ഇനി ഈ ലോണൊക്കെ ഞാൻ അടയ്ക്കണം പിന്നെ എനിക്കെന്നെ കെട്ടിച്ചു വിടേണ്ടേ? " ദേവികയുടെ കണ്ണുകൾ നിറഞ്ഞു. " എന്റെ ചേച്ചീ ഒരു തമാശ പറയാൻ പറ്റില്ലേ? അതാ മോള് ഇരുന്ന് കരയുന്നു... അവളെ നോക്ക്... " വേദിക വീട്ടിൽനിന്നും ഇറങ്ങി ഓടി.. പതിനഞ്ചു മിനിറ്റ് നടക്കണം ബസ് സ്റ്റോപ്പിലേക്ക്... ഓടിപിടഞ്ഞു അവിടെയെത്തി.. ബസ്സിലെ തിക്കും തിരക്കും വക വെക്കാതെ അതിൽ കേറി തൂങ്ങി.. ഡോറിമ്മിൽ ആണ് നിൽക്കുന്നത്...

ഇടയ്ക്കെങ്ങാനും ആരുടേലും കയ്യെങ്ങാനും തട്ടി ഡോർ തുറന്നു പോയാലുള്ള അവസ്ഥ ആലോചിച്ചു.... ന്റെ പൊന്നോ ബാക്കിലെ ടയർ ശരീരത്തിലൂടെ കേറിയിറങ്ങുന്നത് ആലോചിച്ചപ്പോൾ രോമം എഴുന്നേറ്റു നിന്നു...അവിടെയെത്തിയപ്പോൾ പത്തുമണി കഴിഞ്ഞു. സെക്യൂരിറ്റി ചേട്ടനോട് ഇളിച്ചു കാട്ടി വേഗം അങ്ങോട്ട് ഓടി കേറി.. " വേദികാ നിന്നെ ആനന്ദ് സാർ തിരക്കി വേഗം അങ്ങോട്ട് ചെല്ല്... " നിഷേച്ചി പറഞ്ഞതും അവളുടെ നല്ല ജീവൻ പോയി. ' സബാഷ് രാവിലെ എന്തായാലും വയറു നിറയെ കേൾക്കാം....' ജനറൽ മാനേജർ കം എം ഡി യുടെ കേബിനിലേക് ഒന്ന് തലയെത്തിച്ചു നോക്കി അവിടെ ഉണ്ടെന്ന് തോന്നുന്നില്ല...എങ്കിൽ പാതി ആശ്വാസം.... അയാളുടെ തെറിയാണ് സഹിക്കാൻ പറ്റാത്തത്.. ആനന്ദ് സാറിനെ എങ്ങനെയേലും സോപ്പിടാം... അവള് അസിസ്റ്റന്റ് മാനേജർ ആനന്ദിന്റെ കേബിനിൽ ചെന്നു അയാളാരോടോ ഫോണിൽ സംസാരിക്കുകയാണ്. വേദിക അവിടെ വെയിറ്റ് ചെയ്തു.. " വേദികാ... താനിന്നും ലേറ്റ് ആണല്ലേ... ഹ്മ്... ഞാൻ കുറച്ചു ഫയൽസ് തരാം അതുമായി ഹോട്ടൽ ബ്ലൂ റെയിൻസിൽ പോവണം... റോയ് സാർ അവിടെ ഉണ്ട്... " " സാർ ഞാൻ എന്തിനാ? " " വേദികാ ഞാനാണ് പോവേണ്ടത്... ബട്ട്‌ എനിക്കൊരു അർജന്റ് മീറ്റിംഗ് ഉണ്ട്.. so you must go ...

പിന്നെ ഇവിടുത്തെ എല്ലാ കണക്കും കാര്യങ്ങളും കയ്യിൽ ഇല്ലേ അതും എടുത്തോ.. സാർ ഏതോ ഇമ്പോര്ടന്റ്റ്‌ ക്ലയിന്റിനെ വെയിറ്റ് ചെയ്യാണ്..അത് രണ്ടും സാറിനെ ഏല്പിച്ചു താൻ തിരിച്ചു പോരെ... ഉച്ചയ്ക്ക് ശേഷം സ്റ്റാഫ് മീറ്റിംഗ് ഉണ്ട്... ഓക്കേ... then go ahead... " പറ്റില്ല എന്ന് പറയണം എന്നുണ്ടായിരുന്നു എങ്ങനെയാ മാസാമാസം ശമ്പളം കറക്റ്റ് വാങ്ങുന്നതല്ലേ. അവള് ഫയലൊക്കെ വാങ്ങി അക്കൗണ്ടിങ് ഡീറ്റെയിൽസ് മുഴുവൻ പെൻഡ്രൈവിൽ കോപ്പി ചെയ്ത് അങ്ങോട്ട് പോയി. ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ... റീസെപ്‌ഷനിൽ ചെന്ന് അവിടെ രണ്ട് സ്റ്റാഫ് ഇരിക്കുന്നുണ്ട്... " എസ്ക്യൂസ്‌ മീ... റോയ് സാർ ഏത് റൂമിലാണ്? " " one മിനിറ്റ് ചെക്ക് ചെയ്തിട്ട് പറയാം... " അവര് വേഗം കമ്പ്യൂറ്ററിൽ നോക്കി... " റൂം നമ്പർ 201... തേർഡ് ഫ്ലോർ ആണ് മേഡം... " അവളെങ്ങോട്ട് പോകാൻ തുടങ്ങി. " മേഡം... " പിന്നിൽ നിന്ന് വിളിച്ചതും വേഗം തിരിഞ്ഞു നോക്കി. " മേഡം ലിഫ്റ്റ് വർക്ക്‌ ചെയ്യുന്നില്ല... " അവള് വേഗം സ്റ്റേർ കേസിന്റെ അങ്ങോട്ട് നടന്നു... ഓടി കയറി അവിടെ എത്തുമ്പോഴേക്കും കിതയ്ക്കാൻ തുടങ്ങി. ബെൽ അടിച്ചതും ഉള്ളിലേക്ക് ചെല്ലാനുള്ള പെർമിഷൻ കിട്ടി.. വാതിൽ തുറന്ന് പോയി നോക്കിയപ്പോ ലാപ്പിലേക്ക് കണ്ണും നാട്ടിരിക്കുന്ന റോയ് സാറിനെ കണ്ടു..

" സാർ.... " അവള് നന്നായി കിതയ്ക്കുന്നുണ്ട്. " വേദിക... താനെന്താ ഇവിടെ? " " സാർ... അതാ ഫയൽസ്.... തരാൻ.... " " ഫസ്റ്റ് you റിലാക്സ്.... " അയാള് വേഗം വെള്ളം എടുത്ത് കൊടുത്തു . കിതപ്പോടെ അവളൊരു ഇറക്ക് കുടിച്ചു.. " സാർ ഞാൻ ഈ ഫയൽസ് തരാൻ വന്നതാ... ഇതാ സാർ പെൻഡ്രൈവ് അക്കൗണ്ടിങ് കാര്യങ്ങളൊക്കെ ഇതിലുണ്ട്.. " അതയാൾക്ക് നീട്ടി.. വാതിലിൽ ആരോ കൊട്ടുന്ന ശബ്ദം കേട്ടതും റോയ് വേദികയെ നോക്കി. അവള് വേഗം ചെന്ന് വാതിൽ തുറന്നു കൊടുത്തു.. മുന്നിൽ നിൽക്കുന്നവരെ കണ്ടതും അവളൊന്ന് ഭയന്നു... മനസിലൊരു കൊള്ളിയാൻ മിന്നി.. " വേദികാ who are they? " അവളെ കടന്ന് രണ്ടു മൂന്ന് പോലീസ് ഓഫീസർസ് അങ്ങോട്ട് വന്നു. " എന്താണ്....... ഇവിടെ ചില കലാപരിപാടികൾ നടക്കുന്നുണ്ടെന്ന ഇൻഫർമേഷൻ കിട്ടിയിട്ട് വന്നതാണ്... " " ഞാനൊരു ബിസിനസ് മാൻ ആണ്.... എന്റെ ബിസിനസ് ആവശ്യത്തിനാണ് ഇവിടെ വന്നത്... ഇതെന്റെ സ്റ്റാഫ് ആണ്... " " ഓഹോ... അങ്ങനെ.... എന്തായാലും സാറും സ്റ്റാഫും ഒന്ന് ഞങ്ങടെ കൂടെ വരണം.... " " for what? " " അനശാസ്യം.... രണ്ടുപേരും നടക്ക്... ബാക്കി ആവശ്യം പിന്നെയാകാം... " വേദികയ്ക് തലകറങ്ങുന്ന പോലെ തോന്നി. അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.... " സിന്ധു അവളെ പിടിച്ചു വണ്ടിയിൽ കേറ്റ്.... റോയ് നിങ്ങളും നടക്ക്... " " സാർ നിങ്ങളെ ആരോ mislead ചെയ്തതാണ്...

നിങ്ങള് കരുതുന്ന പോലൊന്നും ഇവിടെ ഉണ്ടായിട്ടില്ല..." " മാഡം... ഞാൻ സാറിനു ഫയൽ കൊടുക്കാൻ വേണ്ടി വന്നതാ... അല്ലാതെ മറ്റൊന്നും ഇല്ലാ മാഡം.... മാഡമൊന്ന് സാറിനോട് പറാ.... " " ഛീ... കണ്ടവന് തുണി അഴിച്ചുകൊടുത്തിട്ട് ഇനി ഞാൻ നിനക്ക് വക്കാലത്തു പറയണോ.. അങ്ങോട്ട് നടക്കെടി... " അവരവളെ പിടിച്ചു വലിച്ചു നടന്നു. ആ പാവം പെണ്ണ് പൊട്ടിക്കരയുന്നുണ്ടായിരുന്നു... റോയ് പെട്ടന്ന് ഫോൺ എടുത്ത് ആരെയോ വിളിക്കാൻ തുടങ്ങിയതും അയാൾ ഫോൺ പിടിച്ചു വാങ്ങി. " ഫോൺ ഇൻ പ്രോഗ്രാം അങ്ങ് സ്റ്റേഷനിൽ ചെന്നിട്ടാകാം... നീയങ്ങോട്ട് നടക്ക്... " റോയ് അയാളുടെ കൂടെ നടന്നു. ഹോട്ടലിന്റെ ഫ്രന്റിൽ അവരെയും കാത്ത് ചില മഞ്ഞപത്രക്കാർ നിൽക്കുന്നുണ്ട്... അവരുടെ മുന്നിലെത്തിയതും വേദിക ഷാള് കൊണ്ട് മുഖം മറച്ചു. അതുകണ്ടു നിന്ന വനിതാ കോൺസ്റ്റബിൾ ആ ഷാൾ മാറ്റി അവരുടെ രണ്ടുപേരുടെയും ഫോട്ടോസ് എടുത്തു. വേദിക ദയനീയതയോടെ റോയിയുടെ മുഖത്തേക്ക് നോക്കി. അവനു ഒന്നും ചെയ്യാൻ പറ്റുന്ന സിറ്റുവേഷൻ അല്ലായിരുന്നു....അവിടുന്ന് നേരെ സ്റ്റേഷനിൽ വന്നു....അവിടെ എത്തിയതും റോയ് അയാളുടെ വക്കീലിനെ വിളിച്ചു. വേദിക ചുറ്റും നടക്കുന്നതൊന്നും അറിയാതെ മറ്റേതോ ലോകത്തായിരുന്നു... ജീവിതം ഇപ്പൊ ഒരു ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്നു... എല്ലാം അവസാനിച്ചു....

എല്ലാ പ്രതീക്ഷകളും...കുറച്ചു കഴിഞ്ഞതും റോയിയുടെ വക്കീൽ വന്നു രണ്ടുപേരെയും അവിടുന്ന് ഇറക്കി. വക്കീലിനോട്‌ സംസാരിച്ചശേഷം റോയ് വേദികയുടെ അരികിലെത്തി. " വേദികാ.... " അവള് അവന്റെ മുഖത്തേക്ക് നോക്കി... " try to ഫോർഗെറ്റ്‌ this ഡേ.... its happened.... താനിന്ന് ഓഫീസിൽ വരണ്ട... നാളെ വന്നോളൂ... ഞങ്ങൾ ഡ്രോപ്പ് ചെയ്യണോ? " വേണ്ടന്ന് തലയാട്ടി.. അവളവിടെ തറഞ്ഞു നിന്നു. പതിയെ ബസ്സ്റ്റോപ്പിലേക് നടന്നു. അയാള് പോയിരുന്നു... കുറച്ചു നേരം ബസ് സ്റ്റോപ്പിൽ ഇരുന്നു. ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോ പിന്നെ വന്ന ബസിൽ കയറി വീട്ടിലേക്ക് വിട്ടു... അവളെ ഈ സമയം അവിടെ കണ്ട് ചേച്ചിയും അമ്മയും അതിശയിച്ചു. എന്നാൽ അവളുടെ മുഖം വാടിയിരുന്നു അത് കണ്ടു രണ്ടാൾക്കും ടെൻഷനായി.. " എന്താ മോളേ.... എന്തുപറ്റി നിനക്ക്... " അവളൊന്നും പറയാതെ റൂമിൽ കയറി കതകടച്ചു.. അവിടെയിരുന്നു പൊട്ടിക്കരയാൻ തുടങ്ങി... " മോളേ കതക് തുറക്ക്... " രണ്ടുപേരും വാതിലിൽ തട്ടി വിളിച്ചു. ഒടുക്കം വാതിൽ തുറന്നു. ചേച്ചിയേ കെട്ടിപിടിച്ചു കരഞ്ഞു. " എന്താ ഉണ്ടായത് കരയാതെ പറാ... " അവളെല്ലാം അവരോട് പറഞ്ഞു.. രണ്ടുപേരും ഞെട്ടി... നാട്ടുകാരൊക്കെ അറിഞ്ഞാ അതോർത്തു ആ അമ്മയും ചേച്ചിയും വേവലാതിപൂണ്ടു.. " മോളേ നീ അറിഞ്ഞോണ്ട് ഒരു തെറ്റും ചെയ്തില്ലല്ലോ പിന്നെയെന്താ... " അവള് ചേച്ചിയുടെ തോളിലേക്ക് തലചായ്ച്ചു....

കുറേ നേരം അവളെങ്ങനെ ഇരുന്നു... അവളൊന്നും കഴിച്ചില്ല... തെറ്റൊന്നും ചെയ്തില്ല എന്നാൽ ആരാ അത് വിശ്വസിക്ക.... ആരും വിശ്വസിക്കില്ല...രാത്രി വിനീത് പതിവിലും നേരത്തെ എത്തി. ദേവികയെ അവനൊന്നു പുച്ഛത്തോടെ നോക്കി വേദിക അപ്പോഴും അവളുടെ മടിയിൽ കിടക്കുകയായിരുന്നു... " ഓഹ് ഇവിടെയുണ്ടായിരുന്നോ? ഞാനൊന്ന് തൊട്ടപ്പോഴല്ലേ നിനക്ക് പൊള്ളിയത്... കണ്ടവന് കൊടുക്കാം... ചേച്ചിയെയും അനിയത്തിയെയും ഞാൻ പൊറുപ്പിച്ചോളാം എന്ന് പറഞ്ഞപ്പോ എന്തായിരുന്നു പുകില്.... ഇപ്പോഴും ഞാൻ റെഡിയാ അല്ലെങ്കിലും ഇനി നീ എനിക്കുള്ളത് തന്നെയാ... " വേദിക വേഗം റൂമിൽ പോയി കതകടച്ചു. ദേവിക അവനെ പുച്ഛത്തോടെ നോക്കി.... " എന്താടി നീ നോക്കുന്നത്.... അവളെ കണ്ടിട്ട് തന്നെയാ നിന്റെ പുറകെ ഞാൻ നടന്നത്... " " നാണമില്ലേ നിങ്ങക്ക്... " " എനിക്കല്ല നിന്റെ പുന്നാര അനിയത്തിക്ക നാണമില്ലാത്തത്... അറിഞ്ഞായിരുന്നോ റെയ്‌ഡിൽ പിടിച്ചത്.... ഇല്ലെങ്കിൽ ഇതാ വായിച്ചു പഠിക്ക്... " അയാളവളുടെ നേർക്ക് പേപ്പർ വലിച്ചെറിഞ്ഞു...അവളത് തൊട്ട്പോലും നോക്കിയില്ല.. കുഞ്ഞിനേയും എടുത്ത് റൂമിലേക്ക് നടന്നു... പിറ്റേന്ന് വേദിക നേരത്തെ വീട്ടിൽനിന്നും ഇറങ്ങി...

ചിലരൊക്കെ നോക്കി ചിരിക്കുന്നുണ്ട്... എല്ലാവരും അറിഞ്ഞു കാണും അല്ലെങ്കിലും ഇതൊക്കെ ആളുകൾ പെട്ടന്നറിയുമല്ലോ... ബസ് വന്നതും വേഗം ചാടി കയറി. ഓഫീസിലെ സെക്യൂരിറ്റി ചേട്ടന്റെ മുഖത്തും കണ്ടു ഒരു പുച്ഛം.. അയാൾ അവളുടെ അടുത്തേക്ക് വന്നു... " എന്റെ കൊച്ചേ ഈ വിശാലമായ ഓഫീസ് ഇവിടെ ഉള്ളപ്പോൾ എന്തിനാ ഹോട്ടലിൽ പോയത്.... അതല്ലേ എല്ലാവരും അറിഞ്ഞത്... " പിന്നിൽ റോയ് നിൽക്കുന്നത് അയാൾ കണ്ടില്ലായിരുന്നു. വേദിക തല താഴ്ത്തി വേഗം നടന്നു. എല്ലാവരും പരിഹസിച്ചു ചിരിക്കുന്നുണ്ട്.. റോയ് സെക്യൂരിറ്റിയെ നോക്കിയതും അയാള് തല താഴ്ത്തി... വേദിക അവളുടെ ഡെസ്കിൽ വന്നിരുന്നു.... " വേദികാ.... ഇവിടുന്ന് കിട്ടുന്ന സാലറി പോരായിരുന്നോ... കൂടുതൽ വേണമെന്ന് കരുതിയിട്ടല്ലേ.... ഇനി സൂക്ഷിച്ചും കണ്ടും നടന്നോ.... " നിഷേച്ചി പറഞ്ഞതും അവളൊന്നും പറയാതെ അവരെ നോക്കി.. " വേദികേ കുറേ ആയോ ഇത് തുടങ്ങിയിട്ട്.. ഇപ്പോഴല്ലേ റോയ് സാർ കല്യാണം കഴിക്കാത്തതിന്റെ കാര്യം മനസിലായത്.... " പലരും പലതും പറഞ്ഞു... റോയിയും കേട്ടു പലതും. അവൻ ക്യാബിനിൽ ഇരുന്നു ആലോചിച്ചു. പിന്നെ വേദികയെ അങ്ങോട്ട് വിളിപ്പിച്ചു.... ചില തീരുമാനങ്ങൾ എടുത്തിരുന്നു റോയ്.... തുടരും

Share this story