മിന്നുകെട്ട്: ഭാഗം 10

minnukett

എഴുത്തുകാരി: ആര്യ പൊന്നൂസ്

അവൻ അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നു. വേദിക ഡോറിന്റെ അവിടെ തന്നെ മുട്ടുകാലിലേക്ക് തലയും വച്ചു ഇരുന്നു....... അവൾക്ക് ഉറക്കം വന്നേ ഇല്ലാ... റോയി ഇങ്ങനെ കാണിക്കും എന്നവൾ കരുതിയില്ല എന്നതാണ് സത്യം. പിറ്റേന്ന് ഞായറാഴ്ച വേദിക കാലത്ത് തന്നെ എണീറ്റ് അമ്പലത്തിലേക്ക് പോയി.. റോയി വാതില് ഉള്ളിൽനിന്നും അടച്ചതുകൊണ്ട് അവനോട് പറയാതെയാണ് അമ്പലത്തിൽ പോയത്.. അവനും ഉറക്കം വന്നില്ലായിരുന്നു. ആദ്യമായാണ് വേദിക ഇങ്ങനെ പൊട്ടിത്തെറിക്കുന്നത്.... അവൻ വേഗം വാതില് തുറന്ന് പുറത്ത് വന്നു നോക്കി അവിടെയൊക്കെ നോക്കിയശേഷം അടുക്കളയിൽ ചെന്നു. അവിടെ ത്രേസ്യാമ്മച്ചി മാത്രേ ഉള്ളായിരുന്നു.. പുറത്തെവിടെയെങ്കിലും ഉണ്ടോ എന്ന് അവൻ ഒന്നുകൂടി ഉറപ്പിച്ചു.. പെട്ടന്നെന്തോ ഒരു ടെൻഷൻ പോലെ. ' ഈ കൊച്ചിത് എവിടെ പോയി... ഇനി ഇവിടുന്ന് പോയോ..ഏയ്‌ അങ്ങനെ എന്റടുത്തു നിന്നും കൊച്ച് പോവില്ല '

അപ്പോഴാണ് ത്രേസ്യാമ്മച്ചി അവനുള്ള ചായയുമായി വന്നത്.. " കുഞ്ഞേ... മോള് അമ്പലത്തിൽ പോയതാ... കുഞ്ഞ് നല്ല ഉറക്കമായതുകൊണ്ടാ പറയാഞ്ഞേ എന്ന് പറഞ്ഞു.. " അതറിഞ്ഞപ്പോൾ അവനു സമാധാനമായി. " ഉം... ഏത് അമ്പലത്തിലാണെന്ന് പറഞ്ഞോ.? " " അത് ഞാൻ ചോദിച്ചില്ല... " അവര് അടുക്കളയിലേക്ക് പോയി.. അവനവിടെ തന്നെ ഇരുന്നു... *** ക്ഷേത്രത്തിൽ തന്റെ ആരാധ്യ ദേവന്റെ മുന്നിൽ കൈ കൂപ്പി നിൽക്കുകയായിരുന്നു വേദികാ... ഇടയ്ക്കവളുടെ കണ്ണുകൾ നിറയുന്നുണ്ട് ' ഭഗവാനെ ഇതുവരെ ഞാൻ അവിടുത്തോടൊന്നും ആവശ്യപ്പെട്ടിട്ടില്ല എനിക്ക് ഒരേയൊരു ആവശ്യമെയുള്ളു ... ഒരൊറ്റ അനുഗ്രഹം മാത്രം മതി ദീർഘസുമംഗലി ആയിരിക്കാനുള്ള ആശിർവാദം... ന്റെ ഇച്ചായന് ഒരാപത്തും ഉണ്ടാവരുത്..... എന്നും ഇച്ചായൻ എന്റെ കൂടെ ഉണ്ടാകണം... ഞാൻ ആവശ്യപ്പെട്ടിട്ടല്ല അവിടുന്ന് എനിക്ക് ഇച്ചായനെ തന്നത്...

എന്നാൽ ഇന്ന് ഞാൻ ആവശ്യപ്പെടാ ഈ ജന്മം മുഴുവൻ എനിക്കെന്റെ ഇച്ചായനെ വേണം... ഇച്ചായനെ എന്നിൽ നിന്നും പിരിക്കല്ലേ നീയ്യ്...' കുറേ നേരം അവള് അവളെ തന്നെ മറന്ന് അവിടെ നിന്നു...പിന്നെ അമ്പലം ചുറ്റി വന്ന് പ്രസാദം വാങ്ങി അവിടുന്ന് തിരിച്ചിറങ്ങി... ചുറ്റമ്പലത്തിൽ നിന്നും പുറത്തിറങ്ങി ചെരിപ്പിടുമ്പോഴാണ് ആരോ അവളുടെ അടുത്തേക്ക് വന്നത്.. " മിസിസ് റോയ് അല്ലേ? " " അതേ.... " അയാളൊന്ന് ചിരിച്ചു അവള് മുഖം ചുളിച്ചു. " ഞാൻ അവിനാശ്... അവിനാഷ് വർമ... റോയ് ഇല്ലേ? " " ഇല്ലാ... " " ഓഹ് ഞാനത് മറന്നു... ഇത് നമ്മുടെ സ്ഥലമാണല്ലോ i മീൻ അമ്പലം... അവര് പള്ളിയിലാണല്ലോ പോവാ... " അവളവനെ നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.. " എന്തായാലും നീയവന് വേണ്ടി നന്നായി പ്രാർത്ഥിച്ചോ....പ്രാർത്ഥിക്കുന്നതിനൊപ്പം നല്ല ബുദ്ധിയും ഉപദേശിക്ക്... കുറേ കാലമായി അവൻ എനിക്കിട്ട് താങ്ങുന്നു... എല്ലാം ചേർത്ത് ഒരൊറ്റ പണിയേ ഞാൻ പണിയൂ...

അത് വേണ്ടെങ്കിൽ ഇനിയും എന്നോട് മത്സരിക്കേണ്ട എന്ന് പറഞ്ഞേക്ക്... എനിക്ക് നിന്നെ കാണുമ്പോൾ സഹതാപമാ തോന്നുന്നത്... ഇത്രേം ചെറുപ്രായത്തിൽ വിധവ ആക എന്നൊക്കെ പറയുമ്പോൾ അതിത്തിരി കടുപ്പം തന്നെയാ... അങ്ങനെ വല്ലതും സംഭവിച്ചാൽ ധൈര്യമായി നിനക്ക് എന്റെ അടുത്ത് വരാം.... " അത് പറഞ്ഞു തീരുന്നതിനു മുൻപ് വേദികയുടെ കൈ അവന്റെ മുഖത്ത് പതിഞ്ഞു... ആളുകൾ അത് ശ്രദ്ധിച്ചു.... " ഇനിയെന്റെ ഇച്ചായനെ പറഞ്ഞാൽ... " അവന്റെ നേരെ വിരൽ ചൂണ്ടി അവള് പറഞ്ഞു... " എടീ.... എന്ത് ധൈര്യത്തിലാടി നീയെന്നെ ദേഹത്തു കൈ വെച്ചത് " " എന്റെ ഇച്ചായൻ കൂടെയുണ്ടെന്ന ധൈര്യത്തിൽ.... " " ആ ധൈര്യം ഇല്ലാതാകുമ്പോൾ നമ്മള് ശരിക്കുമൊന്ന് കാണും... അല്ലെങ്കിൽ അതിനു മുൻപേ നമ്മള് കാണും.... " അവളവനെ പുച്ഛിച്ചൊന്ന് ചിരിച്ചു... ആളുകൾ അങ്ങോട്ട് വന്ന് കാര്യം അന്വേഷിക്കുന്നുണ്ടായിരുന്നു..

അവനു നാണക്കേട് തോന്നി. വേദികയെ ഒന്ന് തറപ്പിച്ചു നോക്കി അവൻ വേഗം അവിടുന്ന് പോയി...... വേദിക വേഗം ക്ഷേത്ര കവാടത്തിലേക്ക് നിന്ന് ഒന്നുകൂടി തൊഴുതു. പിന്നെ തിരിഞ്ഞു നടന്നു... **** റോയ് ലാപ്പിൽ നോക്കിയിരിക്കുമ്പോഴാണ് ഫോൺ അടിഞ്ഞത്. അവൻ വേഗം അത് അറ്റൻഡ് ചെയ്തു. അവന്റെ ഡ്രൈവർ ശ്രീജിത്ത്‌ ആയിരുന്നു... " സാർ.... " " പറയൂ ശ്രീജിത്ത്‌? " " സാർ.... എന്തിനാണെന്ന് അറിയില്ല ഇന്ന് അമ്പലത്തിൽ വച്ചു വേദിക മാഡം ആ അവിനാശ് വർമയെ തല്ലി... ഞാൻ അങ്ങോട്ട് ചെല്ലുമ്പോഴേക്കും അയാള് വണ്ടിയെടുത്തു പോയിരുന്നു.... സാർ മാഡത്തിനോട് ഒന്ന് സൂക്ഷിക്കാൻ പറയണേ.... " " ഓക്കേ ശ്രീജിത്ത്‌... താങ്ക്സ്... " റോയിക്ക് ഒരു ചെറിയ സന്തോഷം തോന്നി.. വേദികയുടെ മാറ്റം അതവന് ഇഷ്ടമായി.. അവള് വരുന്നതും കാത്ത് അവൻ ഫ്രന്റിൽ ചെന്നിരുന്നു.... അവളെ കണ്ടതും അവനൊന്നു പുഞ്ചിരിച്ചു.. അവളെടുത്തെത്തിയതും തോളിലൂടെ കയ്യിട്ട് അകത്തേക്ക് കൂട്ടി.. " എന്താ കൊച്ച് ഇച്ചായനോട് പറയാതെ പോയത്? " അവളവനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല "

ഉം.... അതിരിക്കട്ടെ എന്തായിരുന്നു അമ്പലത്തിൽ ആ അവിനാഷുമായി...? " അവളവനെയൊന്ന് നെറ്റിച്ചുളിച് നോക്കി. " ഇച്ചായനല്ലേ പറഞ്ഞത് തെറ്റ് കണ്ടാൽ പ്രതികരിക്കണം എന്ന്... " അവനവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ചുണ്ടമർത്തി.. " അവൻ നിന്നോട് മോശമായിട്ട് പെരുമാറിയല്ലേ.... എന്ത് വൃത്തിക്കെടാ അവൻ പറഞ്ഞത്? " " എന്നെ പറഞ്ഞാൽ ഞാൻ സഹിക്കും ഇച്ചായനെ പറഞ്ഞാൽ ഞാനത് കേട്ട് നിൽക്കില്ല... " അത് കേട്ടതും അവൻ നെറ്റിച്ചുളിച്ചു... " ഭീഷണിപ്പെടുത്തിയതാണോ? " " ഉം.... ഇച്ചായാ എനിക്ക് പേടിയാകാ... ഇച്ചായനെന്തെങ്കിലും പറ്റിയാൽ എനിക്കത് സഹിക്കാൻ പറ്റില്ലാ... ജീവിതത്തോട് ഇത്രയേറെ കൊതി തോന്നിയത് ഇപ്പോഴാ... മരണം വരെ ഇച്ചായന്റെ കൂടെ ജീവിക്കാൻ കഴിയണേ എന്ന ഒറ്റ പ്രാർത്ഥനയെ ഉള്ളൂ എനിക്ക്... ഇച്ചായാ എനിക്ക് ഒന്നും വേണ്ടാ ഇച്ചായനെന്റെ കൂടെ ഉണ്ടായാൽ മാത്രം മതി " അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് അവൾ പറഞ്ഞു. അവനവളുടെ മുടിയിൽ തലോടി... " എന്റെ കൊച്ചിനെ വിട്ട് ഇച്ചായൻ എങ്ങും പോകില്ലാ.... പോരെ? " " ഉം.... ഇച്ചായാ ഇന്നലെ ഞാൻ പറഞ്ഞത്... "

" വേദികേ ആ ടോപ്പിക്ക് നമുക്ക് ഒഴിവാക്കാം... അതല്ലേ നല്ലത്.... ഉം... " അതാണ് നല്ലതെന്ന് അവൾക്ക് തോന്നി... ഈ ഒരു കാര്യത്തിനെ കുറിച് വാദിക്കാൻ മാത്രേ കഴിയൂ എവിഡൻസ് ഒന്നുമില്ല... ഒരിക്കൽ ഇച്ചായൻ തന്നെ എല്ലാം മനസിലാക്കും എന്നവൾക്ക് ഉറപ്പായിരുന്നു .. അവളൊന്ന് ചിരിച്ചു.... അവന്റെ നെറ്റിയിലേക്ക് പ്രസാദം കൊണ്ടുപോയതും പെട്ടന്നെന്തോ ഓർത്തിട്ടെന്നപോലെ അവള് കൈ താഴ്ത്തി... " എന്താ കൊച്ചേ? " " അത്.... ഇത്.... " " ദൈവങ്ങൾക്ക് ജാതിയും മതവുമില്ല... കൊച്ച് ധൈര്യമായിട്ട് തൊട്ടോ... ".. അവള് വേഗം ചന്ദനം തൊട്ടു കൊടുത്തു.... അവള് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവനവളെ കോരിയെടുത്തു ബെഡിലേക്കിട്ടു എന്നിട്ടവളിലേക്ക് ചാഞ്ഞു കിടന്നു.. " ഇച്ചായാ.... "

" ഈ പ്രണയം വല്യ സംഭവം ആണല്ലേ... പണ്ടൊക്കെ ഈ പ്രണയിക്കുന്നവരോട് ഒരു പുച്ഛമായിരുന്നു.... എന്നാൽ കൊച്ചിനെ പ്രണയിക്കാൻ തുടങ്ങിയത് മുതൽ ഞാനാ വികാരത്തിന് അടിമപ്പെട്ട് പോയി.... " അവള് മുഖം താഴ്ത്തി.... " കൊച്ചിന് വേദനിച്ചോ ഇന്നലെ... ഇച്ചായൻ അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തുപോയതാ... അമ്മച്ചി അങ്ങനെ പറഞ്ഞത് നിന്നോടുള്ള ദേഷ്യം കൊണ്ടാവും.. അല്ലാതെ ഒരിക്കലും അങ്ങനെ മീൻ ചെയ്തിട്ടാകില്ല... കൊച്ച് അതാലോചിച്ചു സങ്കടപെടണ്ട.... " " ഇച്ചായാ.... എനിക്ക് ഇച്ചായൻ മാത്രേ ഉള്ളൂ.... " " എനിക്കറിയാം.... ഒരർത്ഥത്തിൽ നോക്കിയാൽ എനിക്ക് സ്വന്തമെന്ന് പറയാൻ നീയല്ലേ ഉള്ളൂ... ഉം.... " അവളവനെ കെട്ടിപിടിച്ചു. തിരിച്ചവനും. പതിയെ അവനവളിലേക്ക് കൂടുതൽ കൂടുതൽ ആഴത്തിലിറങ്ങി.... തളർന്നുകൊണ്ട് അവന്റെ നെഞ്ചിലെ ചൂടേറ്റ് അവള് കിടന്നു. പിന്നെ ബെഡ്ഷീറ്റും പുതച്ചുകൊണ്ട് ബാത്‌റൂമിലേക്ക് നടന്നു പെട്ടന്ന് കുളിച്ചിറങ്ങി.....

" വേദികേ വേഗം റെഡിയാക് നമുക്കൊന്ന് അമ്മാമ്മയുടെ അടുത്ത് പോയിട്ട് വരാം.... ന്റെ അമ്മച്ചീടെ അമ്മ.... നിന്നെ കാണണം എന്ന് പറയാൻ തുടങ്ങിയിട്ട് കുറച്ചായി... " അവളുടെ മുഖം വായിച്ചെന്നോണം അവൻ പറഞ്ഞു. " അമ്മച്ചിയോടു പറഞ്ഞോ? " " ത്രേസ്യാമ്മച്ചി റെഡിയാവുന്നുണ്ട്... " അവള് വേഗം റെഡിയായി ഇറങ്ങി. അവിടുന്ന് ഒന്നൊന്നര മണിക്കൂർ ഉണ്ട് അങ്ങോട്ട്... മറിയാമ്മച്ചി അവരെയും കാത്തിരിക്കായിരുന്നു. എഴുപതു കഴിഞ്ഞു കാണും എങ്കിലും ആരോഗ്യവതിയാണ്.. റോയിയെ കണ്ടതും അവരവനെ പൊതിഞ്ഞു....പിന്നെയവന്റെ ചെവിക്ക് കിഴുക്കി. " അമ്മാമ്മേ... വിട്... " " നിനക്കൊന്ന് ഇവിടെ വരാൻ പോലും പറ്റില്ലല്ലോ... " " അമ്മാമ്മക്ക് എന്റെ തിരക്ക് അറിയില്ലേ... "

" ഓഹ് അവൻ വല്യ ആള്... " വേദികയും ത്രേസ്യായമ്മയും ഇത് നോക്കി നിൽക്കായിരുന്നു.. " മോളെന്താ അവിടെ തന്നെ നിന്നെ... ഇങ്ങ് അടുത്തേക്ക് വാ അമ്മാമ്മ ഒന്ന് കാണട്ടെ... " അവള് വേഗം അങ്ങോട്ട്‌ ചെന്നു. അവരവളുടെ കയ്യിൽ പിടിച്ചു.. പിന്നെ മുടിയിലൊന്ന് തലോടി. തന്റെ പേരകുട്ടിയുടെ കെട്ടിയോളെ കൺനിറയെ കാണുകയായിരുന്നു അവര്.. അവളെ ചേർത്ത് നിർത്തി നെറ്റിയിൽ മുത്തം നൽകി.... " അമ്മാമ്മക്ക് കൊച്ചിനെ ഇഷ്ടായി... മോനെ കുറേ യാത്ര ചെയ്തതല്ലേ പോയി മുഖമൊക്കെ കഴുകി വാ... രണ്ടാളും പോയേച്ചും വാ... " വേദിക റോയിയുടെ പിന്നാലെ ചെന്നു.. അവര് അവിടുന്ന് പോയതും മറിയാമ്മ ത്രേസ്യായമ്മയുടെ കൈ പിടിച്ചു ഉള്ളിലേക്ക് നടന്നു.. " ത്രേസ്യാമ്മേ... കാണാനൊക്കെ ചേലുണ്ട്.... കൊച്ചിന്റെ സ്വഭാവം എങ്ങനെയാ? " " നല്ല തങ്കപ്പെട്ട സ്വഭാവാ ചേട്ടത്തീ... റോയി കുഞ്ഞിനെ ജീവനാ.... " " നമ്മടെ കൂട്ടരല്ലാ ല്ലേ.... "

" അല്ലാ.... പിന്നെ ചേടത്തിക്ക് അറിയാലോ കാര്യങ്ങളൊക്കെ... " " ഉം.... എന്നതായാലും അത് നന്നായി... അവനൊരു കൂട്ടായല്ലോ... അവൾക്കിത് ഇഷ്ടപ്പെട്ടു കാണില്ലല്ലോ " " സിസിലിക്ക് മോളോട് ദേഷ്യമാ.... " " എങ്ങനെയാ ദേഷ്യമില്ലാതിരിക്കാ അവളൊരുത്തിയല്ലേ എന്റെ കൊച്ചിന്റെ ജീവിതം നശിപ്പിച്ചത്... എത്ര ആലോചനകളാ നമ്മള് നോക്കിയത് അതൊക്കെ ഓരോ കാരണമുണ്ടാക്കി മുടക്കിയതല്ലേ അവള്.... ന്റെ കൊച്ച് ഒറ്റത്തടിയായി ജീവിച്ചാലല്ലേ അവൾക് കൊണമുള്ളു.....ന്റെ ആലീസുണ്ടായിരുന്നെങ്കിൽ... " അതും പറഞ്ഞു അവര് കരഞ്ഞു.. " എന്നതാ ചേടത്തീ ഇത്... അതൊക്കെ കഴിഞ്ഞിട്ട് കൊല്ലങ്ങളായില്ലേ.... " " ഹ്മ്... എന്നാലും തള്ളാര് ഉള്ളപ്പോ മക്കളെ അങ്ങ് കർത്താവ് കൊണ്ടുപോയാൽ അതെന്നും വേദനയാ.... " അവരൊന്ന് വിതുമ്പി. റോയിയും വേദികയും വന്നപ്പോൾ കണ്ണ് തുടയ്ക്കുന്ന മറിയാമ്മയെ ആണ് കണ്ടത്. " അമ്മാമ്മേ.., എന്തുപറ്റി? "

" ഒന്നൂല്യ കുഞ്ഞേ.... മക്കള് വാ കഴിച്ചിട്ട് സംസാരിക്കാം.... " അവരവളുടെ കൈ പിടിച്ചു മുന്നിൽ നടന്നു. പിന്നെ അടുക്കളയിലേക്ക് നീട്ടി വിളിച്ചു ചായയും പലഹാരവും എടുത്ത് വെക്കാൻ പറഞ്ഞു ... അവര് തന്നെയാണ് എല്ലാവർക്കും വിളമ്പി കൊടുത്തത്. " അമ്മാമ്മ ഇരിക്കുന്നില്ലേ? " ഒരുഭാഗത്തേക്കായി മാറി നിന്ന അവരോടായി വേദിക ചോദിച്ചു.... " ഞാൻ കുടിച്ചു മോളേ.... നിങ്ങള് വരുന്നതിന്റെ കുറച്ചു മുൻപാ അമ്മാമ്മ കഴിച്ചത്...മക്കള് കഴിക്ക്... " അവര് കഴിക്കുന്നതും നോക്കി മറിയാമ്മ നിന്നു. കഴിച്ചു കഴിഞ്ഞു മറിയാമ്മ വേദികയേയും റോയിയെയും അവിടെ പിടിച്ചിരുത്തി എന്നിട്ടവരുടെ നടുക്ക് ഇരുന്നു... " മോൾടെ പേര് എന്നതാ? " " വേദികാ... " " ആ... ത്രേസ്യാമ്മേ എന്റെ ആലീസിന്റെ ഒരു ഛായ ഇല്ലേ മോൾക്ക്... നീയൊന്ന് നോക്കിയേ ദാ ഈ ഒരു സൈഡിൽ നിന്നും നോക്കുമ്പോ പെട്ടന്ന് ആലീസാണെന്നെ തോന്നു.... ". ത്രേസ്യാമ്മ അത് ശരി വച്ചു.. റോയ് അവളെ ഒന്നുകൂടെ സൂക്ഷിച്ചു നോക്കി.. പെട്ടന്നെന്തോ ഓർത്തിട്ടെന്ന പോലെ അവനവിടുന്ന് എണീറ്റു... " അമ്മാമ്മേ ഞാനിപ്പോ വരാം... ഇവിടെ അടുത്ത് ഒരാളെ കാണാൻ ഉണ്ട്... "

" അപ്പൊ നീ ഇങ്ങോട്ടായിട്ട് വന്നതല്ല.... " " അതല്ല അമ്മാമ്മേ ഇവിടെ എത്തിയില്ലേ അപ്പൊ പിന്നെ ഒന്ന് കണ്ടിട്ട് പോകാം എന്ന് വച്ചു.. " " ശരി വേഗം വരണം... " അവനിറങ്ങുമ്പോൾ വേദികയെ ഒന്ന് നോക്കി.. " മോളേ.... ന്റെ കൊച്ചൊരു പാവമാ... ഒരമ്മച്ചീടെ സ്നേഹമോ ലാളനയോ ന്റെ കൊച്ചിന് കിട്ടിയിട്ടില്ല.... ആ സിസിലി കാരണമാ എന്റെ കൊച്ചിനെ അവിടെ വിട്ടേച്ചു ഞാനിങ്ങു പോന്നത്.... ത്രേസ്യാമ്മ പറഞ്ഞു അവൾക്ക് മോളോട് വിരോധമാണെന്ന്.... അവളെ മോള് പേടിക്കണം അത്രയ്ക്കും വിഷമാണ്... റോയിടെ അപ്പന്റെ സ്വത്തു കണ്ടിട്ടാ അവള് ഈ കെട്ടിന് സമ്മതിച്ചത് തന്നെ.... ആദ്യമൊക്കെ റോയിയെ അവള് ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് പിന്നെയാ അറിയുന്നേ സ്വത്തെല്ലാം അവന്റെ പേരിലാണെന്ന് അതിനുശേഷാ അവളവനെ സ്നേഹിക്കുന്നപോലെ നടിക്കുന്നെ.... ഇത്രയും കാലം അവള് കണക്കുകൂട്ടിയപോലെ അവൻ കെട്ടാതെ നടന്നു...

എന്നാൽ ഇത് കർത്താവിന്റെ നിയോഗാ.... അത് തടുക്കാൻ ആർക്കും ആവില്ല... അവളുള്ളപ്പോ മോള് കരുതിയിരിക്കണം... റോയിയോട് പറഞ്ഞിട്ട് കാര്യമില്ല... അവന്റെ മുന്നിൽ അവളെങ്ങനെയല്ലേ നിൽക്കുന്നത്.... മോള് പതിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം അവനെ.... അമ്മാമ്മ എന്നും മുട്ടിപ്പായ് പ്രാർത്ഥിക്കും നിങ്ങൾക്ക് ആപത്തൊന്നും വരാതിരിക്കാൻ.... " " ഇച്ചായാനൊന്നും വരില്ലാ അമ്മാമ്മേ.... ഞാനുള്ളപ്പോ അതിന് സമ്മതിക്കില്ല.... " " മോൾക്കും ഒന്നും ഉണ്ടാവാൻ പാടില്ല.... ത്രേസ്യാമ്മേ എന്റെ കൊച്ചുങ്ങളെ രണ്ടിനെയും നീ നോക്കിക്കോളണേ " അവര് തലയാട്ടി....മറിയാമ്മ വേദികയുടെ കൈ പിടിച്ചു... " ഇതെന്നതാ മോളേ കയ്യിങ്ങനെ ഒഴിച്ചിട്ടേക്കുന്നെ... അവനിങ് വരട്ടെ... " " എനിക്ക് ഇതാ അമ്മാമ്മേ ഇഷ്ടം... " " അതൊന്നും പറഞ്ഞിട്ട് കാര്യമില്ലാ... മോള് വാ. " അവരവളെ അവിടുന്ന് കൈപിടിച്ച് കൂട്ടി അവരുടെ റൂമിലേക്ക് നടന്നു.

അവിടുന്ന് സേഫ് തുറന്ന് പഴയ രീതിയിലുള്ള ആഭരണ പെട്ടിയെടുത്തു... " ഇത് ന്റെ ആലീസിന്റെയാ... ഇതൊക്കെ ഇനിയെന്റെ മോൾക്കുള്ളതാ... " " എനിക്കിതൊന്നും വേണ്ടാ അമ്മാമ്മേ.... " " ഒരാള് സ്നേഹത്തോടെ തരുമ്പോൾ അത് വാങ്ങിക്കണം... " അവരത് തുറന്ന് രണ്ടുമൂന്നു വളയെടുത്തു അവളുടെ കയ്യിലിട്ട് കൊടുത്തു. റോയ് അങ്ങോട്ട് വന്നപ്പോൾ അതാണ് കാണുന്നത്. അവൻ വാതിലിൽ ചാരി കയ്യും കെട്ടി നോക്കി നിന്നു ... " നീയെന്നതാടാ അവിടെ നിന്നേ ഇങ്ങ് വാ... " അവനങ്ങോട്ട് ചെന്നു.. അവരവന്റെ കൈ പിടിച്ചു അവളുടെ കൈ അവന്റെ കയ്യോട് ചേർത്തുവച്ചു.. " എന്നും ഒരുമിച്ചാകണം രണ്ടുപേരും.... " അവര് രണ്ടുപേരുടെയും തലയിൽ കൈ വച്ചു അനുഗ്രഹിച്ചു.... അവരവിടുന്നിറങ്ങുമ്പോൾ മറിയാമ്മ രണ്ടുപേരെയും കെട്ടിപിടിച് കരഞ്ഞു. വേദികയ്ക് എന്തോ വിഷമമായി പിന്നെ വരാം എന്നും പറഞ്ഞു അവരിറങ്ങി.... വേദിക ഉറങ്ങിയെങ്കിലും റോയ് ഉറങ്ങാതെ അവളെ തന്നെ നോക്കി കിടക്കുകയായിരുന്നു..........................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story