മിന്നുകെട്ട്: ഭാഗം 11

minnukett

എഴുത്തുകാരി: ആര്യ പൊന്നൂസ്

വേദിക ഉറങ്ങിയെങ്കിലും റോയ് ഉറങ്ങാതെ അവളെ തന്നെ നോക്കി കിടക്കുകയായിരുന്നു....അവള് ഇടയ്ക്കൊന്ന് കണ്ണ് തുറന്നതും റോയ് അവളെ കണ്ണിമ വെട്ടാതെ നോക്കുന്നതാണ് കണ്ടത്. അവള് പുരികം പൊക്കി. അവനപ്പോഴും കണ്ണെടുക്കാതെ നോക്കുകയാണ്. അവള് മൂക്കിൽ പിടിച്ചു. അവൻ കൈ പിടിച്ചു മാറ്റി. " എന്താ ഇച്ചായ... എന്താ ഇങ്ങനെ നോക്കുന്നത്? " " .. വെറുതെ " " പറാ ഇച്ചായാ... എന്തിനാ നോക്കുന്നെ? " " ഞാൻ നോക്കും എന്റെ സ്വന്തം പ്രോപ്പർട്ടി അല്ലേ... " അവള് തിരിഞ്ഞു കിടന്നു. അവനപ്പോ തന്നെ തിരിച്ചു കിടത്തി എന്നിട്ട് നെറ്റിയിൽ ചുണ്ടമർത്തി ചേർത്തുപിടിച്ചു കിടന്നു കണ്ണുകളടച്ചു... ദിവസങ്ങൾ കടന്നുപോകുംതോറും അവര് പരസ്പരം സ്നേഹിക്കാൻ മത്സരിക്കുകയായിരുന്നു... അവള് സിസ്റ്റത്തിലേക്ക് നോക്കി ഇരിക്കുമ്പോഴാണ് നിഷ അങ്ങോട്ട് വന്നത്. " വേദികേ... റോയ് സാർ പോയോ? " അവളൊന്ന് നെറ്റിച്ചുളിച്ചു..

" ഇല്ലല്ലോ... ക്യാബിനിൽ ഇല്ലേ? " " ഇല്ലാ... അവിടെ കണ്ടില്ല... " " ഹ്മ്... ഞാനൊന്ന് നോക്കട്ടെ... " അവള് ക്യാബിനിലേക് കയറി അവന്റെ പ്രൈവറ്റ് റൂമിൽ നോക്കി.. അവൻ സോഫയിൽ കിടക്കാണ്.. " ഇച്ചായാ.... ഇച്ചായാ... എന്തുപറ്റി... " " മ്മ്ച്... ഒന്നൂല്യ .. " അവന്റെ സൗണ്ട് ഒക്കെ മാറിയിരുന്നു. കാലത്ത് ചെറിയൊരു പനിക്കൊളു ഉണ്ടായിരുന്നു. അവള് വേഗം അവനെ തൊട്ട് നോക്കി നല്ല പൊള്ളുന്ന പനി.. " ഇച്ചായാ... എണീക്ക് നമുക്ക് ഹോസ്പിറ്റലിൽ പോകാം... വാ എണീക്ക്... " അവളവനെ അവിടെ ചാരി ഇരിപ്പിച്ചു. എന്നിട്ട് അവന്റെ ഫോണെടുത്തു ശ്രീജിത്തിനെ വിളിച്ചു വണ്ടിയെടുക്കാൻ പറഞ്ഞു... " ഇങ്ങനെ ഇരിക്കല്ലേ പനി കൂടും... വാ " അവള് പതിയെ അവനെ എണീപ്പിച്ചു.. പിന്നെ അവനൊന്നു മുഖം കഴുകി. രണ്ടുപേരുംകൂടെ ഹോസ്പിറ്റലിൽ പോയി .. വൈറൽ ഫീവർ ആണ് നല്ല റസ്റ്റ്‌ എടുക്കണം എന്ന് പറഞ്ഞു അവിടുന്നിറങ്ങി മരുന്നൊക്കെ വാങ്ങി വീട്ടിൽ വന്നു. അവള് വേഗം അവനെ കിടത്തി.. എന്നിട്ട് പുതപ്പിച്ചു കൊടുത്ത്.. അവൻ അങ്ങനെ കിടന്ന് ഉറങ്ങി... അവള് കഞ്ഞിയുണ്ടാക്കി കൊണ്ടുവന്നു അവനെ വിളിച്ചു..

" ഇച്ചായാ... എണീറ്റെ ഇത് കുടിച്ചിട്ട് കിടന്നോ... ഇച്ചായാ... " അവള് കുറേ നേരം വിളിച്ചതിനു ശേഷമാണ് അവൻ എണീറ്റത്... അവൻ കട്ടിലിൽ തന്നെ ഇരുന്നു. അവള് കഞ്ഞി കുടിപ്പിക്കാൻ തുടങ്ങി.. മുഖത്തായത് അവളുടെ സാരികൊണ്ട് തുടച്ചു കൊടുത്തു. അവൻ കിടക്കാൻ തുടങ്ങിയതും അവളതിന് സമ്മതിച്ചില്ല.. " ഇച്ചായന് മരുന്ന് കുടിക്കണ്ടേ... എന്നിട്ട് കിടക്കാം.. " അവള് മരുന്നും വെള്ളവും എടുത്ത് കൊടുത്തു അവൻ വേഗം അത് കുടിച്ചിട്ട് കിടന്നു.. അവളവിടെയൊക്കെ ക്ലീൻ ആക്കി അടുക്കളയിലേക്ക് ചെന്നു... കുറച്ചു കഴിഞ്ഞ് അവനെ നോക്കിയപ്പോൾ സുഖമായിട്ട് ഉറങ്ങാണ്. അവളവന്റെ നെറ്റിയിൽ കൈ വച്ചു നല്ല ചൂടുണ്ട്.. അവള് വേഗം ചെന്ന് ഒരു ചെറിയ തുണിയെടുത്തു നനച്ചു അവന്റെ നെറ്റിയിൽ വച്ചു കൊടുത്തു..... പിന്നെ തലയെടുത്തു അവളുടെ മടിയിലേക്ക് വച്ചു പതിയെ തല മസാജ് ചെയ്തു കൊടുക്കാൻ തുടങ്ങി.... അവനുറക്കമുണർന്നപ്പോൾ കുറച്ചു സമാധാനം തോന്നി.... വേദികയെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു. " ഇച്ചായാ ഇപ്പൊ എങ്ങനെയുണ്ട്? " " കുഴപ്പല്യ... ഇപ്പൊ കുറച്ചു സമാധാനം തോന്നുന്നു.." അവന്റെ സൗണ്ട് നന്നായി മാറിയിട്ടുണ്ട്... "

എന്നാ വാ എഴുന്നേൽക്ക് ഭക്ഷണം കഴിക്കണ്ടേ... ഉച്ചയ്ക്കുള്ള മെഡിസിനും കഴിക്കണം.. " " എനിക്കൊന്നും വേണ്ടാ... " " ഇച്ചായാ എണീറ്റെ.... അസുഖം മാറുന്നത് വരെ ഇങ്ങോട്ട് ഒന്നും പറയണ്ട ഞാൻ പറയുന്നതങ്ങു അനുസരിച്ചാൽ മതി... കേട്ടല്ലോ... " അവനൊന്നു ചിരിച്ചു.. " എഴുന്നേൽക്ക് " അവനെണീറ്റു... മരുന്ന് കുടിച്ചതിന്റെ എഫക്ട് കാരണം നല്ല ക്ഷീണം ഉണ്ട്.. " ഇച്ചായാ.... ഇച്ചായൻ ഇവിടെ ഇരുന്നോ ഭക്ഷണം ഞാൻ ഇങ്ങോട്ട് കൊണ്ടുവരാം... " അവൻ വേഗം സോഫയിൽ ചെന്നിരുന്നു... " വേദികേ കഞ്ഞി എനിക്ക് വേണ്ടാ.... കുടിക്കാൻ വയ്യാ... " " എന്നാ ഞാൻ ചോറെടുത്തിട്ട് വരാം... " അവള് വേഗം ചെന്ന് ഭക്ഷണം എടുത്തിട്ട് വന്നു.. അവനൊരുപിടി കഴിച്ച് എഴുന്നേൽക്കാൻ തുടങ്ങി... " ഇച്ചായനിത് എങ്ങോട്ടാ? " " എനിക്ക് വേണ്ടാ... വായ ഒക്കെ കയ്ക്കുന്നു... " " ആണോ അത് സാരമില്ല.... ഇച്ചായാ മരുന്ന് കുടിക്കാനുള്ളതാ... ഞാൻ കഴിപ്പിക്കാം ഇവിടെ ഇരിക്ക്.. "

അവനെതിർത്തൊന്നും പറയാൻ തോന്നിയില്ല. അവള് അവനെ കഴിപ്പിക്കാൻ തുടങ്ങി... ഓർമ വച്ചതിനുശേഷം ഇത് ആദ്യമായാണ് ഒരാള് അവന് ഭക്ഷണം വാരി കൊടുക്കുന്നത്... ഇടയ്ക്കവന്റെ കണ്ണുകൾ കലങ്ങി.. അവനവളെ തന്നെ നോക്കിയിരിക്കാൻ തുടങ്ങി... എടുത്തത് മുഴുവൻ അവൻ കഴിച്ചു... അത് കഴിഞ്ഞു അവള് തന്നെ വെള്ളവും കുടിപ്പിച്ചു.. " ഇപ്പൊ ഇതൊക്കെ ആരാ കഴിച്ചേ? " പുരികം പൊക്കി അവള് ചോദിച്ചതും അവനൊന്നു ചിരിച്ചു... " എന്റെ കൊച്ചിങ്ങനെ വാരി തരുമ്പോൾ ഞാൻ എങ്ങനെയാ വേണ്ടാന്ന് വെക്കാ? കൊച്ച് കഴിക്കുന്നില്ലേ? " " ഉം... ഇച്ചായന് മരുന്ന് തന്നിട്ട് കഴിച്ചോളാം... " അവൻ വേഗം വായ കഴുകി വന്നു അവളപ്പോഴേക്കും മരുന്നൊക്കെ എടുത്ത് വച്ചു.... " ദാ ഇച്ചായാ... " അവളത് നീട്ടി... " എന്താ കൊച്ചേ.... ഞാനെന്താ കൊച്ചു കുഞ്ഞാണോ ഇങ്ങനെ കയ്യിൽ എടുത്ത് തരാൻ? " അവൻ കളിയായി ചോദിച്ചതും അവള് ശുണ്ഠിയെടുത്തു..

" ആ... അതേ... ഇച്ചായനിത് കുടിക്ക്... " അവനത് വേഗം വാങ്ങി കുടിച്ചു സോഫയിൽ ചെന്നിരുന്നു ഫോണെടുത്തു ശ്രീജിത്തിനെ വിളിച്ചു ഓഫീസിൽ നിന്നും ലാപ് എടുക്കാൻ ഏല്പിച്ചു.. " ഇച്ചായനിപ്പോ എന്തിനാ ലാപ്.... ഇപ്പൊ വയ്യാത്തത് അല്ലേ അതിലേക് നോക്കിയിരുന്നാൽ തലവേദന കൂടും... " " ശരി നോക്കുന്നില്ല... അവിടെ വെക്കണ്ടല്ലോ.... കൊച്ച് പോയി ഭക്ഷണം കഴിക്ക്.. " അവള് വേഗം പുറത്തേക്കിറങ്ങി... റോയ് അവള് പോകുന്നതും നോക്കി നിന്നു... അവന്റെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു... അന്ന് മുഴുവൻ ഒരു കൊച്ചു കുഞ്ഞിനെപോലെ അവളവനെ പരിചരിച്ചു... ഒരു ഭാര്യയിൽ നിന്നും മാറി ഒരമ്മയാകുകയായിരുന്നു അവളവന്. അവനും അത് അനുഭവിച്ചറിയാൻ കഴിഞ്ഞു.. പകല് കുറേ ഉറങ്ങിയത് കൊണ്ട് അവൻ ഉറങ്ങാതെ നിന്നു ... കുറച്ചുനേരം അവൻ അമ്മച്ചിയുടെ ഫോട്ടോയിലേക്ക് നോക്കിയിരുന്നു..പിന്നെ വന്ന് കിടന്നു അവളെ തന്നെ നോക്കിയിരിക്കാൻ തുടങ്ങി.. പതിയെ അവളുടെ കയ്യിൽ പിടിച്ചു.... ' വേദികേ.... അമ്മാമ്മ പറഞ്ഞത് സത്യമാ... നിനക്കെന്റെ അമ്മച്ചിയുടെ ഛായ ഉണ്ട്......

ഇന്ന് സത്യത്തിൽ നീയെനിക്കു അമ്മച്ചി തന്നെ ആയിരുന്നു.... ജീവിതത്തിൽ ആദ്യമായ ഈ ഒരു കരുതലും സ്നേഹവും ഞാൻ അനുഭവിക്കുന്നത്.... നിന്നോട് എങ്ങനെയാ ഞാൻ നന്ദി പറയേണ്ടേ.... എനിക്കറിയില്ല.... വേദികേ ഈ ജന്മം മുഴുവൻ എനിക്ക് ഇത് വേണം.... ഇത്രയും കാലം കിട്ടാത്ത ഈ വാത്സല്യവും കരുതലും എനിക്കിനി എന്നും വേണം......' അവന്റെ കണ്ണ് നിറഞ്ഞു. അവൻ വേഗം അത് തുടച്ചു അവളെ ചേർത്തു പിടിച്ചു കിടന്നുറങ്ങി.... രണ്ടുദിവസം കൊണ്ട് അവനു പനി ഭേദമായി.. അതിനുശേഷമാണ് അവളവനെ ഓഫീസിൽ വിട്ടത്... എന്നത്തേയും പോലെ അവള് റെഡിയാകുമ്പോൾ അവനടുത്തേക്ക് വന്നു പിന്നിൽ കൂടെ കയ്യിട്ട് അവളുടെ വയറിൽ പിച്ചി... " ഇച്ചായാ വേണ്ടാട്ടോ.... " " കൊച്ചേ... " " ഉം.... എന്താ? " " എനിക്കെന്നും അസുഖം വന്നാൽ മതി എന്ന് തോന്നുവാ... " അവള് തിരിഞ്ഞു നിന്ന് ഇത്തിരി ദേഷ്യത്തോടെ അവനെ നോക്കി... " ഇച്ചായന് എന്താ പറ്റിയെ...? "

" വയ്യാതെ ആയപ്പോൾ നിനക്കെന്നോട് സ്നേഹം കൂടിയില്ലേ... അതാ... " അവളൊന്ന് ചിരിച്ചു... " എനിക്കെന്റെ ഇച്ചായനോട് എന്നും സ്നേഹം കൂടി വരികയാ... " " ഹ്മ്... എന്നാൽ അപ്പൊ നീയെനിക്കു ഭാര്യ മാത്രം അല്ലായിരുന്നു.... എന്റെ അമ്മച്ചി കൂടി ആയിരുന്നു... " അത് കേട്ടതും അവളവനെ നോക്കി... അവൻ അതേന്ന് തലയാട്ടി.. അവളവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. നെറ്റിയിൽ ചുംബിച്ചശേഷം അവനവൾക്ക് സിന്ദൂരം തൊട്ട് കൊടുത്തു.. ദിവസങ്ങൾ കടന്നുപോയി... അവളെല്ലാ ഞായറാഴ്ചകളിലും അമ്പലത്തിൽ പോകും ഇടയ്ക്ക് അവനൊപ്പം ചെല്ലും എന്നിട്ടവള് വരുന്ന വരെ പുറത്ത് നിൽക്കും.. അല്ലെങ്കിൽ അവള് തനിയെ പോകും... ഇതെല്ലാം മനസിലാക്കിയ ഒരാൾ ചിലതെല്ലാം കണക്കുകൂട്ടിയിരുന്നു...ഇതൊന്നുമറിയാതെ അവളാ ഞായറാഴ്ചയും അമ്പലത്തിൽ പോയി.. തനിച്ചാണ് പോയത്...

അവിടുന്നിറങ്ങിയതും പെട്ടെന്നൊരു കാർ ചീറിപ്പാഞ്ഞു വന്ന് അവളെ തട്ടി... ആളുകൾ കൂടിയെങ്കിലും അയാളെ പിടിക്കാൻ കഴിഞ്ഞില്ല... അവരൊക്കെ കൂടെ അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.... തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും അവളെ കാണാതായപ്പോ റോയിക്ക് വല്ലാത്തൊരു ടെൻഷൻ... അവൻ വേഗം അവളുടെ ഫോണിലേക്കു വിളിച്ചു.. റിങ് ചെയ്യുന്നുണ്ട്.. അവളുടെ പേഴ്‌സും ഫോണുമൊക്കെ അവിടെ കൊണ്ടുവന്ന ആളുടെ കയ്യിലായിരുന്നു അയാൾ ആരെയെങ്കിലും അറിയിക്കാൻ നമ്പർ നോക്കിയെങ്കിലും ഒന്നും കിട്ടിയില്ല പോരാത്തതിന് ഫോൺ ലോക്ക് ആണ്... ഫോൺ അടിയുന്ന ശബ്ദം കേട്ടതും അയാള് വേഗം നോക്കി . ' ഇച്ചായൻ കോളിങ്ങ്.... ' അയാള് കോള് അറ്റൻഡ് ചെയ്തു... " നീയെവിടെയ കൊച്ചേ.... ".. " ഹലോ... " മറുപുറത്തു നിന്നും ഒരാണുങ്ങളുടെ സൗണ്ട് കേട്ടതും റോയ് ഒന്ന് പേടിച്ചു ... " ഇതാരാ.... വേദിക എവിടെ... " " ഈ കുട്ടിയെ ആക്‌സിഡന്റ് പറ്റിയിട് സിറ്റി ഹോസ്പിറ്റലിൽ കൊണ്ടുവന്നതാണ് നിങ്ങള് ഇവിടെ വരെ വന്നാൽ.... " " ഞാനിപ്പോ എത്താം.... " റോയിക്ക് ചങ്ക് പിടയുന്ന പോലെ തോന്നി...

വല്ലാത്തൊരു വേദന.... അവൻ വേഗം അവിടുന്നിറങ്ങി ഹോസ്പിറ്റലിൽ ചെന്നു.. അവിടുന്ന് വേദികയുടെ ഫോണിലേക്ക് പിന്നെയും വിളിച്ചു അയാൾ കറക്റ്റ് പ്ലേസ് പറഞ്ഞുകൊടുത്തു... റോയ് അങ്ങോട്ട് ഓടി പിടച്ചു ചെന്നു..... റോയിയെ കണ്ടതും വേദികയെ ഹോസ്പിറ്റലിൽ കൊണ്ടുവന്ന ആള് അടുത്തേക്ക് ചെന്നു... " നിങ്ങളാണോ ഫോണിൽ സംസാരിച്ചത്? " " അതേ.... വേദിക എവിടെയാ... " അവന്റെ കണ്ണിൽ വല്ലാത്തൊരു പരവേശം ഉണ്ടായിരുന്നു...ഡോക്ടർ അപ്പൊ അയാളുടെ അടുത്തേക്ക് വന്നു ..നോക്കുമ്പോൾ റോയിയുടെ പരിചയക്കാരനാണ് ഡോക്ടർ... " റോയ് താൻ എന്താ ഇവിടെ? ".. റോയിയുടെ ടെൻഷൻ കണ്ട് ഡോക്ടർ പെട്ടന്ന് ചോദിച്ചു.. " ഇപ്പൊ ആക്‌സിഡന്റ് ആയി വന്ന വേദിക എന്റെ wife ആണ്... അവൾക് എങ്ങനെയുണ്ട്... എനിക്കൊന്ന്... എനിക്കൊന്ന് കാണണം... " " കം... dont worry... she is ഫൈൻ... " അയാള് റോയിയെ ഒബ്സെർവേഷൻ റൂമിലേക്ക് കൂട്ടി.. അവള് കണ്ണടച്ചു കിടക്കുന്നു.. നെറ്റിയിൽ ഒരു കെട്ടുണ്ട്... പിന്നെ കൈക്ക് പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്... റോയി വേഗം അവളുടെ അടുത്ത് ചെന്നിരുന്നു... അവളുടെ കൈ പിടിച്ചു..

അവന്റെ കണ്ണ് കലങ്ങിയിരുന്നു...നെറ്റിയിൽ പതിയെ തലോടി... " റോയ്... പേടിക്കാനൊന്നുമില്ല ഇപ്പൊ വേദനയ്ക്കൊരു ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട് അതിന്റെ മയക്കം ആണ്... " " മം... താങ്ക്സ്... " " റോയ് താൻ പുറത്ത് നിൽക്കുന്ന ആളെയൊന്ന് കണ്ടേക്ക്... അവരാണ് ഇവിടെ എത്തിച്ചത്..." റോയ് വേഗം അവരുടെ അടുത്തേക്ക് ചെന്നു... വേഗം അയാളുടെ കയ്യിൽ പിടിച്ചു... " ഒരുപാട് നന്ദി.... ഞാൻ... എനിക്കെന്താ പറയേണ്ടതെന്ന് അറിയില്ല... " റോയിക്ക് എന്തുപറയണം എന്നൊന്നും അറിയില്ലായിരുന്നു... " ഏയ്‌ ഒന്നും വേണ്ടാ.... ഇതൊക്കെ നമ്മുക്ക് ഒരു സന്തോഷമാ.... ഇതാ ആ കുട്ടിയുടെ... " വേദികയുടെ പേഴ്‌സും ഫോണും അവനു നീട്ടി.. അവനത് വാങ്ങി പോക്കറ്റിൽ വച്ചു.. പിന്നെ അയാളുടെ തോളിൽ കൂടെ കയ്യിട്ടു... അവനു വാക്കുകൾ കിട്ടാത്ത പോലെ തോന്നി... " ആ കുട്ടിക്ക് ശത്രുക്കൾ എങ്ങാനും ഉണ്ടോ? " അയാളുടെ ചോദ്യം കേട്ടതും റോയ് നെറ്റി ചുളിച്ചു.... "

എന്താ അങ്ങനെ ചോദിച്ചേ? " " അല്ല ഇടിച്ചതൊരു കാറാണ്... അത് അത്രേം നേരം സൈഡിൽ ഒതുക്കിയിട്ടതായിരുന്നു പെട്ടന്ന് വന്ന് ഇടിച്ചിട്ട് ഒന്ന് നിർത്തുകയോ തിരിഞ്ഞു നോക്കുകയോ ചെയ്യാതെ പോയി.... അതുകൊണ്ട് ചോദിച്ചതാ.... " " കാറിന്റെ നമ്പർ വല്ലതും അറിയോ? " " ഇല്ലാ പെട്ടന്ന് അത് നോട്ട് ചെയ്തില്ല.... " റോയ് ഒന്ന് മുഷ്ടി ചുരുട്ടി... അവൻ വെറുതെ ചുറ്റുമൊന്ന് നോക്കി... മൈൻഡ് ആകെ ഡിസ്റ്റർബ്ഡ് ആയ പോലെ തോന്നി... " എന്നാൽ പിന്നെ ഞാൻ പോട്ടെ " അയാള് പറഞ്ഞതും റോയ് അയാളെ നോക്കി...എന്നിട്ട് പേഴ്സിൽ നിന്നും ക്യാഷ് എടുത്ത് കൊടുക്കാൻ നോക്കിയെങ്കിലും അയാളത് വാങ്ങിയില്ല... " അയ്യോ ഞാൻ ഇതിനൊന്നും വേണ്ടിയിട്ടല്ല... " " അറിയാം... എന്റെയൊരു സന്തോഷത്തിനു... " " അത് ശരിയാവില്ല... അതാ... " " എന്നാ ഇതെന്റെ കാർഡ് ആണ് ചേട്ടന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇതാ ഈ നമ്പറിൽ വിളിച്ച മതി.... എന്താണെങ്കിലും മടിക്കരുത്... " റോയ് അവന്റെ വിസിറ്റിംഗ് കാർഡ് എടുത്തുകൊടുത്തു കൊണ്ട് പറഞ്ഞു... അയാളത് വാങ്ങി... എന്നിട്ട് തിരിഞ്ഞു നടന്നു..... റോയ് വേദികയുടെ അടുത്ത് ചെന്നിരുന്നു.... അവന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു............................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story