മിന്നുകെട്ട്: ഭാഗം 12

minnukett

എഴുത്തുകാരി: ആര്യ പൊന്നൂസ്

ചെന്നിരുന്നു.... അവന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു.....പെട്ടന്നാണ് അവനു അവിനാഷിനെ പോയി കണ്ടത് ഓർമ വന്നത്.. *** അമ്പലത്തിൽ വച്ചു വേദികയെ ഭീഷണിപെടുത്തിയതിന്റെ പിറ്റേന്ന് തന്നെ അവൻ അവിനാഷിന്റെ ഓഫീസിൽ പോയി... " അല്ല...... റോയ് മാത്യുന് ഓഫീസ് മാറി പോയോ? എനിവേ വെൽക്കം... " " അവിനാശ്.....നീയും ഞാനും തമ്മിലുള്ള കാര്യങ്ങൾ നമ്മൾ തമ്മിലായിരിക്കണം കുടുംബത്ത് കേറിയാൽ " അത് കേട്ടതും അവിനാഷൊന്ന് ചിരിച്ചു... " ഓഹ് ഇന്നലെ അവളെയൊന്ന് വെറുതെ കണ്ടപ്പോഴേക്കും നീയിവിടെ എത്തിയിട്ടുണ്ടെങ്കിൽ എനിക്ക് ഊഹിക്കാം അവളെത്രത്തോളം വാല്യൂബിൾ ആണ് നിന്റെ ലൈഫിൽ എന്ന്... " " അവിനാശ് i ആൾറെഡി ടോൾഡ് you its ജസ്റ്റ്‌ between us.... " " യെസ് between us..... ഈ കല്യാണം എന്റെ അച്ഛന്റെ കോൺട്രിബൂഷൻ അല്ലായിരുന്നോ....

അതിലേക്ക് ഞാനും എന്തെങ്കിലും തരേണ്ടെ? ഡെഫിനിടെലി തന്നിരിക്കും... you dont worry... " " വേദികയെ നീ എന്തെങ്കിലും ചെയ്താൽ നിന്റെ കുടുംബത്തോടെ ഞാൻ കത്തിക്കും.. " അവിനാഷൊന്ന് ചിരിച്ചു.. " റോയ് now i know യുവർ വീക്നെസ്... so എവെരിതിങ് will be ഈസി for മീ... " റോയ് അവന്റെ കോളറയ്ക്ക് പിടിച്ചു ചുമരിനോട് ചേർത്ത് അവന്റെ കഴുത്തിൽ പിടിച്ചു... കൃഷ്ണ വർമ വരുമ്പോൾ കണ്ട കാഴ്ച അതായിരുന്നു.. അയാളൊന്ന് ഞെട്ടി പിന്നെ റോയിയെ പിടിച്ചു മാറ്റി. " റോയ് whats this? " "എന്നോടല്ല നിങ്ങളുടെ മകനോട് ചോദിക്കണം... ഒരു കാര്യം രണ്ടുപേരോടും പറഞ്ഞേക്കാം ബിസിനസ് കാര്യങ്ങൾ പേർസണൽ ലൈഫിൽ കൊണ്ടുവരരുത്... അച്ഛൻ മകനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്ക്... ഇല്ലെങ്കിൽ ഞാനിത് പേർസണൽ ആക്കി എടുക്കും അങ്ങനെ വന്നാൽ നീയൊന്നും ബാക്കിയുണ്ടാകില്ല കേട്ടല്ലോ..." റോയ് അതും പറഞ്ഞു അവിടുന്നിറങ്ങി... ***

വേദികയൊന്ന് ഞരങ്ങിയതും അവൻ പതിയെ വേദികയുടെ കയ്യിലൊന്ന് തലോടി...അവള് മയക്കം വിട്ട് കണ്ണ് തുറന്നു.. അതുകണ്ടതും അവൻ ശ്വാസം വിട്ടു..അവനെ കണ്ടതും അവളൊന്ന് പുഞ്ചിരിച്ചു.. " ഇച്ചായാ.... " " കൊച്ചിന് പോകുമ്പോൾ എന്നെ വിളിക്കായിരുന്നില്ലേ.... എന്തിനാ ഒറ്റയ്ക്കു പോയത്? " " ഇച്ചായൻ നല്ല ഉറക്കത്തിലായിരുന്നു അതാ... " " ഉം..... ഇനി ഒറ്റയ്ക്ക് പോകരുത്.... വേദനയുണ്ടോ? " " ചെറുതായിട്ട്... " " പെട്ടന്ന് മാറും... പേടിക്കണ്ട ... " " ഉം... " " ഞാൻ ഡോക്ടറെ കണ്ടിട്ട് വരാം.. " അവനവിടുന്നെണീറ്റ് ഡോക്ടറുടെ അടുത്തേക് പോയി.. രണ്ടുപേരും കൂടെ വേദികയുടെ അടുത്ത് വന്നു.. " വേദിക how do you ഫീൽ now? " അവളൊന്ന് ചിരിച്ചു.. " ഓക്കേ... ചെറിയൊരു ഫ്രാക്ചർ ആണ്... ഒരുമാസം കൊണ്ട് റെഡി ആകും.. അത് കഴിഞ്ഞു പ്ലാസ്റ്റർ എടുക്കാം... റോയ് വേദനയ്ക്കുള്ള ഇൻജെക്ഷൻ എടുത്തതുകൊണ്ടാണ് ഇപ്പൊ വേദന അറിയാത്തത് അതിന്റെ എഫക്ട് വിടുമ്പോൾ വേദനയുണ്ടാകും... സഹിക്കാൻ കഴിയാത്ത വേദനായാണെങ്കിൽ ഇവിടെ വന്ന് ഒരു ഇൻജെക്ഷൻ കൂടെ എടുക്കാം... അല്ലെങ്കിൽ ടാബ്‌ലെറ്റ്സ് തന്നെ മതി..

" അവൻ തലയാട്ടി... " എന്നാൽ പോകാം അല്ലേ? " " ഓഹ് sure... " റോയ് പോയി ബില്ലൊക്കെ സെറ്റ്ൽ ചെയ്തു വന്നു.. വേദിക പതിയെ കട്ടിലിൽ നിന്നും ഇറങ്ങി റോയ് അവളുടെ കൈ പിടിച്ചിരുന്നു.. " ഇച്ചായൻ എടുക്കണോ? ".. " വേണ്ടാ ഇച്ചായാ ഞാൻ നടന്നോളാം... " അവള് പതിയെ നടന്നു...റോയ് അവളുടെ ഇടത് കൈ പിടിച്ചിരുന്നു.. ഫ്രന്റിലെ സ്റ്റെപ് ഇറങ്ങാൻ ബുദ്ധിമുട്ട് തോന്നിയതും അവനവളെ എടുത്ത് നടന്നു.. വേഗം കാറിൽ കൊണ്ട് ഇരുത്തി അവനു കേറി പതിയെ ഡ്രൈവ് ചെയ്തു. അവള് സീറ്റിലേക്ക് ചാരി കണ്ണടച്ച് കിടന്നു.. ത്രേസ്യാമ്മച്ചി ആകെ ആധിപിടിച്ചു നടക്കായിരുന്നു. വേദിക തിരിച്ചെത്താത്തതും റോയ് ഒന്നും പറയാതെ പെട്ടന്ന് ഇറങ്ങി പോയതും അവരിൽ പേടി ഉണ്ടാക്കി.. അവര് ഉമ്മറത്തു വന്നിരുന്നു ... റോയിയുടെ വണ്ടി കണ്ടതും അവരവിടുന്ന് എണീറ്റു അങ്ങോട്ട് നോക്കി. റോയ് വേഗം ഇറങ്ങി വന്ന് വേദികയ്ക് ഡോർ തുറന്ന് കൊടുത്തു.

അവളെ അങ്ങനെ കണ്ടതും ത്രേസ്യാമ്മച്ചി അങ്ങോട്ട് ഓടി... " അയ്യോ... ഇതെന്നതാ.... മോൾക്ക് എന്താ പറ്റിയെ... " " ഒന്നൂല്യ... " " ന്റെ കർത്താവേ.... " " പേടിക്കാനൊന്നൂല്യ ത്രേസ്യാമ്മച്ചി അമ്പലത്തിൽ നിന്നും ഇറങ്ങുമ്പോൾ കാല് തടഞ്ഞു വീണതാ... " വേദിക നോക്കിയതും റോയ് കണ്ണടച്ചു കാണിച്ചു.. " സൂക്ഷിക്കണ്ടേ മോളേ.... എന്നിട്ട് എന്നതാ പറ്റിയെ... " " ഒരു ചെറിയ പൊട്ടലെ ഉള്ളൂ... വേറെ കുഴപ്പൊന്നും ഇല്ലാ... " റോയ് വേഗം അവളെ എടുത്ത് അകത്തേക്ക് നടന്നു...എന്നിട്ട് സെറ്റിയിൽ കൊണ്ടിരുത്തി... ത്രേസ്യാമ്മച്ചിയും ഒപ്പം ചെന്നു.. " വേദന ഉണ്ടോ മോളേ ". " ചെറിയൊരു വേദനയാ അമ്മച്ചി... " അവരവളുടെ നെറ്റിയിലൊക്കെ ഒന്ന് തടവി കൊടുത്തു.. " ത്രേസ്യാമ്മച്ചി ഇവളൊന്നും കഴിച്ചിട്ടില്ല മരുന്ന് കഴിക്കാനൊക്കെ ഉണ്ട്... " അവര് വേഗം അടുക്കളയിലേക്ക് പോയി ഭക്ഷണം എടുത്തു വന്നു. അവര് കഴിപ്പിക്കാൻ നോക്കിയതും റോയ് വേഗം വാങ്ങി...

അവളെ കഴിപ്പിക്കാൻ തുടങ്ങി. അവനവളെ നോക്കി പുരികം പൊക്കി... അവള് ചിരിച്ചു... " ഇനിയിത് മാറുന്നവരെ ഇങ്ങനെയായിരിക്കും കേട്ടല്ലോ കൊച്ചേ... " അവളൊന്നും പറയാതെ ചിരിച്ചു.. " നിക്ക് മതി ഇച്ചായാ... " അവള് പറഞ്ഞതും അവൻ കണ്ണുരുട്ടി.. അവള് പിന്നെയും കഴിക്കാൻ തുടങ്ങി... കഴിച്ചു കഴിഞ്ഞ് അവൾക്ക് വായകഴുകിച് കൊടുത്തതും അവൻ തന്നെയായിരുന്നു..... അത് കഴിഞ്ഞ് മരുന്നും കൊടുത്തു അവളെ റൂമിൽ കൊണ്ടുചെന്ന് കിടത്തി... " കൊച്ച് ഇവിടെ കിടന്നുറങ്ങിക്കോ... ഇച്ചായൻ ഇപ്പൊ വരാം... " " ഇച്ചായൻ എങ്ങോട്ടാ? " " ജിതിനെ ഒന്ന് കാണണം... " " എന്തിന്? " " ഇത് ചെയ്തവർ ആരാണെന്ന് എനിക്കറിയണം.... കൊച്ച് പേടിക്കണ്ട ഇച്ചായൻ വേഗം വരാം.... " അവൻ വേഗം ജിതിന്റെ അടുത്തേക്ക് പോയി. ഞായറാഴ്ച ആയതുകൊണ്ട് അവൻ വീട്ടിലായിരുന്നു... " എന്താ റോയ് പതിവില്ലാതെ... ഇപ്പോഴും ഒറ്റയ്ക്കാണോ നടപ്പ്? " റോയ് ഒന്ന് ചിരിച്ചു... "

ജിതിൻ i need യുവർ ഹെല്പ്... " " എന്താ കാര്യം? " റോയ് കാര്യങ്ങളൊക്കെ പറഞ്ഞു... " അവിനാശണെന്ന് ഉറപ്പാണോ? " " അവൻ അന്ന് എന്റെയടുത്തു പറഞ്ഞതാ... നിനക്ക് ആ വണ്ടിയും ഡ്രൈവറെയും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാകുമോ? " " ഏയ്‌ അതൊക്കെ ഈസി ആണ്... ടു ഡേയ്‌സ് അത് ചെയ്തവരെ ഞാൻ നിനക്ക് കാണിച്ചു തരും.. റോയ് ടെൻഷൻ ആകണ്ട... ഒന്നും സംഭവിക്കില്ല... " " എന്റെ കാര്യത്തിൽ എനിക്ക് പേടിയില്ല ജിതിൻ... വേദിക.... അവൾക്കൊന്നും സംഭവിക്കരുത്.... എന്നെ ട്രാപ് ചെയ്യാൻ മറ്റുള്ളവർ അവളെയാണ് യൂസ് ചെയ്യുന്നത്... റിയലി എനിക്ക് വല്ലാത്തൊരു പേടി.... " ജിതിൻ അവന്റെ തോളിൽ തട്ടി.... " ഒരു ഭാര്യയോടുള്ള സ്നേഹമാണോ.... അതോ മറ്റെന്തെങ്കിലുമൊ? " " ജിതിൻ അവളെനിക്ക് ഇപ്പൊ എന്റെ ഭാര്യ മാത്രമല്ല... she is my ലൈഫ്.... " " അപ്പൊ ഈ ഒറ്റകൊമ്പൻ വീണല്ലേ? " റോയ് ഒന്ന് ചിരിച്ചു...

" യെസ് i fallen.... really i എൻജോയ് this റോൾ and this ലൈഫ് .... " ജിതിൻ ഒന്ന് ചിരിച്ചു... " നീ പേടിക്കണ്ട നിന്റെ കെട്ടിയോൾക്കൊന്നും സംഭവിക്കില്ല... ചെയ്തവന്മാരെ ഞാൻ നിനക്ക് തന്നേക്കാം എന്ത് വേണം എന്ന് നീ തീരുമാനിച്ചോ.. " " ഓക്കേ.. ഡാ... ഞാൻ എന്നാൽ ഇറങ്ങട്ടെ... " " ശരി... " റോയ് വേഗം അവിടുന്നിറങ്ങി... വീട്ടിലെത്തി നോക്കുമ്പോൾ വേദിക കണ്ണ് മുറുക്കി അടച്ചിട്ടുണ്ട് അവളുടെ മുഖത്ത് നിന്നും അവളനുഭവിക്കുന്ന വേദനയുടെ കാഠിന്യം അവനു മനസിലായി അവനും അത് ഫീൽ ചെയ്യാൻ തുടങ്ങി... അവനവളുടെ അടുത്തായി ഇരുന്നു.... " കൊച്ചേ..... എന്താ നല്ല വേദനയുണ്ടോ? ".. അവനെ കണ്ടതും അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു... " നമുക്ക് ഹോസ്പിറ്റലിൽ പോകാം... " " വേണ്ടാ ഇച്ചായാ... ഇപ്പൊ മാ.... മാറും.... " അവള് വേദന കടിച്ചുപിടിച്ചു പറഞ്ഞു... " എവിടെയാ വേദന? " " അറിയില്ലാ...ശരീരം മുഴുവൻ വേദനിക്കുന്ന പോലെ.. " " ഞാൻ മരുന്നെടുത്തു തരാം... " അവൻ വേഗം മരുന്നെടുത്തു കൊണ്ടുവന്നു അവൾക്ക് കൊടുത്ത്... കുറച്ചു കഴിഞ്ഞതും അവൾക്ക് സമാധാനമായി.... അവനവളുടെ അടുത്തിരുന്നു കയ്യും കാലുമൊക്കെ തടവി കൊടുക്കാൻ തുടങ്ങി....

അവളുടെ കണ്ണിൽ ഒരു തിളക്കം ഉണ്ടായിരുന്നു.... " ഇച്ചായാ.... " " എന്താ കൊച്ചേ... " " അത്.... " " എന്താണെങ്കിലും കൊച്ച് പറാ... " " എനിക്കിച്ചായന്റെ നെഞ്ചില് തല വച്ചു ഇരിക്കാൻ തോന്നുന്നു... " അവനൊന്നു ചിരിച്ചു... വേഗം അവളെ അവന്റെ നെഞ്ചിലേക് ചേർത്തു പിടിച്ചു ഇരുത്തി... പതിയെ നെറ്റിയിലെ കെട്ടിൽ ചുണ്ടമർത്തി.... " ഇച്ചായാ..... " " ഉം..... " " ഇച്ചായോ.... അതേ... ഇച്ചായാ... " അവളുടെ കൊഞ്ചൽ കേട്ടതും അവനൊന്നു ചിരിച്ചു... " കൊച്ച് പറാ.... ഇച്ചായൻ കേൾക്കാം " " അതെന്താന്ന് അറിയോ... " " എന്താ? " " ആദ്യമൊക്കെ ഇച്ചായനെ ഉറക്കത്ത് കണ്ട് ഞാൻ പേടിച്ചെണീക്കാറുണ്ടായിരുന്നു... " അവനൊന്നു മുഖം ചുളിച്ചു... " ആദ്യമെന്ന് പറയുമ്പോ? " " ആദ്യം.... നമ്മുടെ കല്യാണം കഴിയുന്നതിനു മുൻപ് " അവനൊന്നു ചുണ്ട് കടിച്ചു... " അപ്പൊ ആദ്യമേ ഞാൻ ആയിരുന്നു നിന്റെ മനസില്... " കുസൃതിയോടെ അവൻ ചോദിച്ചതും അവള് ചുണ്ട് കൂർപ്പിച്ചു...

" ഞാൻ ഇച്ചായനെ കണ്ട് പേടിക്കാറുണ്ടായിരുന്നു എന്ന പറഞ്ഞത്... " " അതെന്തിനാ... ഞാൻ എന്താ സാത്താൻ ആണോ... ഉറക്കത്തിൽ കാണുമ്പോൾ എങ്ങനാ എനിക്ക് രണ്ട് കൊമ്പൊക്കെ ഉണ്ടായിരുന്നോ? " " അങ്ങനെ അല്ല... ഇച്ചായൻ ചീത്ത പറയുന്നത് കണ്ട്.... അന്നൊക്കെ എനിക്ക് ഏറ്റവും പേടി ഇച്ചായനെ ആയിരുന്നു... ഇച്ചായന്റെ ക്യാബിനിലേക് വരണം എന്നറിയുമ്പോൾ തന്നെ മുട്ട് വിറയ്ക്കും അത്രയ്യ്ക്കും പേടിയായിരുന്നു.... " " ഇപ്പോഴോ? " " ഇപ്പൊ അങ്ങനെയൊന്നും തോന്നുന്നില്ല .... " " പിന്നെ എങ്ങനെയാണ് തോന്നുന്നത്...? " " ദാ ഇങ്ങനെ എപ്പോഴും ഇച്ചായന്റെ നെഞ്ചോട് ഒട്ടിച്ചേർന്നു ഇരിക്കാനാ തോന്നുന്നേ... " അവനവളെ രണ്ട് കൈ കൊണ്ടും ചേർത്ത് പിടിച്ചു അവളുടെ തോളിൽ താടി കുത്തി പതിയെ അവളുടെ കവിളിൽ കടിച്ചു.... " ഞാനും ഒരിക്കലും വിചാരിച്ചില്ല ഈ പാവം മിണ്ടാപൂച്ച എന്നിലിങ്ങനെ പറ്റിപ്പിടിച്ചു വളരും എന്ന്.... i really love you.... " അവള് ഇടത്തെ കൈ കൊണ്ട് അവന്റെ കയ്യിൽ മുറുകെ പിടിച്ചു......അവളവന്റെ നെഞ്ചിൽ അങ്ങനെ ചാരി ഇരുന്നു.... ഇടയ്ക്കെപ്പോഴോ ഉറങ്ങിയതും അവനവളെ അവിടെ കിടത്തി. അപ്പോഴും അവളവന്റെ കയ്യിൽ വിടാതെ പിടിച്ചിരുന്നു...അവനവളെ ചേർത്തുപിടിച്ചു അവിടെ കിടന്നു ......................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story