മിന്നുകെട്ട്: ഭാഗം 13

minnukett

എഴുത്തുകാരി: ആര്യ പൊന്നൂസ്

അവളവന്റെ നെഞ്ചിൽ അങ്ങനെ ചാരി ഇരുന്നു.... ഇടയ്ക്കെപ്പോഴോ ഉറങ്ങിയതും അവനവളെ അവിടെ കിടത്തി. അപ്പോഴും അവളവന്റെ കയ്യിൽ വിടാതെ പിടിച്ചിരുന്നു...അവനവളെ ചേർത്തുപിടിച്ചു അവിടെ കിടന്നു ....... രാത്രി ഭക്ഷണം കഴിപ്പിച്ചതും മറ്റും അവൻ തന്നെയായിരുന്നു.. പിറ്റേന്ന് രാവിലെ അവൻ എണീക്കുമ്പോൾ കണ്ടത് ഒരു കൈ കൊണ്ട് സാരിയുടുക്കാൻ പെടാപാട് പെടുന്ന വേദികയെ ആണ്.. അവൻ വേഗം എണീറ്റു അവളുടെ അടുത്തേക്ക് ചെന്നു പിന്നിൽ കൂടെ കയ്യിട്ട് ചേർത്തുപിടിച്ചു.. അവളുടെ ഷോൾഡറിൽ മുഖം കുത്തി നിന്നു... " കൊച്ചിന് എന്നെയൊന്നു വിളിച്ചാൽ പോരായിരുന്നോ ഇച്ചായൻ ഉടുത്തു തരില്ലേ... താ ഇച്ചായൻ ഉടുത്ത് തരാം... " " അതിനു ഇച്ചായനിത് അറിയോ? " " ഇല്ലാ... കൊച്ച് പറഞ്ഞു തന്നാൽ മതി.. " അവൻ വേഗം സാരി കയ്യിലെടുത്തു അവള് പറഞ്ഞ പോലെ ഉടുപ്പിച്ചു കൊടുത്തു..

അവളുടെ കണ്ണ് നിറഞ്ഞിരുന്നു. അത് കണ്ടതും റോയ് വേഗമത് തുടച്ചു.. " കൊച്ചേ.... ഈ കണ്ണ് നിറയുന്നത് ഇച്ചായന് സഹിക്കില്ല..." അവനവളുടെ നെറ്റിയിൽ ചുണ്ടമർത്തി... " ഇച്ചായൻ പോയി റെഡി ആവട്ടെ... കൊച്ച് ഇനി ഇതൊക്കെ മാറിയിട്ട് വന്നാൽ മതി... " അവള് തലയാട്ടി... അവൾക്ക് ഇന്നലത്തെക്കാൾ വേദന കുറവുണ്ടായിരുന്നു.. അവള് വേഗം അടുക്കളയിലേക്ക് ചെന്നു.. ഒന്നും ചെയ്യാൻ പറ്റില്ലെങ്കിലും വെറുതെ അവിടെ നിന്നു.... റോയ് മാറ്റി വന്നതും വേഗം ചായ കൊണ്ട് വച്ചു. അവളോട് ചെയ്യണ്ട എന്ന് പറഞ്ഞെങ്കിലും ഇടത് കൈ കൊണ്ട് സാധനങ്ങൾ എടുത്ത് വെക്കാൻ അവൾ പോയി... റോയ് അവന്റെ അടുത്തിരുത്തി അവളെ കഴിപ്പിച്ചു.. ത്രേസ്യാമ്മച്ചിക്ക് മനസ് നിറഞ്ഞു...അത് കഴിഞ്ഞ് രാവിലത്തെ മെഡിസിനും കൊടുത്തു. " കൊച്ചേ.... ഇച്ചായൻ ഉച്ചയ്ക്ക് വരാൻ പറ്റോ എന്ന് നോക്കട്ടെ... " " വേണ്ടാ ഇച്ചായാ... എന്തിനാ വെറുതെ ബുദ്ധിമുട്ടുന്നെ എനിക്ക് കുഴപ്പൊന്നുമില്ല... "

അവനൊന്നു ചിരിച്ചു... " കൈ അനക്കണ്ട... മെഡിസിൻ കറക്റ്റ് കഴിക്കണം... ഫുഡ് പിന്നെ ത്രേസ്യാമ്മച്ചി തരും... എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി... " അവളൊക്കെ മൂളി കേട്ടു.. " എന്ന പിന്നെ ഇച്ചായൻ ഇറങ്ങട്ടെ... " " ശരി ഇച്ചായാ.... ഇച്ചായൻ ഉച്ചയ്ക്ക് ഭക്ഷണം കറക്റ്റ് കഴിക്കണേ.... " അവനത് സമ്മതിച്ചു.. ഇറങ്ങുമ്പോൾ അവളുടെ നെറ്റിയിൽ മുത്തം കൊടുക്കാനും മറന്നില്ല.അവളവൻ പോകുന്നതും നോക്കി അവിടെ നിന്നു.. അവള് പിന്നെ ത്രേസ്യാമ്മച്ചിയുടെ അടുത്തേക്ക് ചെന്നു.. " മോളേ റോയ് കുഞ്ഞിന് നല്ല മാറ്റം വന്നിട്ടുണ്ട്.. എല്ലാം മോള് കാരണമാ.... കുഞ്ഞിന്റെ അപ്പച്ചൻ പോയതിൽ പിന്നെ ആ മുഖം സന്തോഷിച്ചു ഞാൻ കണ്ടില്ല... പിന്നെ ഇപ്പോഴാ ഈ ഒരു തെളിച്ചവും സന്തോഷവുമെല്ലാം " അവളൊന്ന് ചിരിച്ചു... റോയിക്ക് ഡെയിലി അവളുടെ കൂടെ പോയി ഇന്ന് ഒറ്റയ്ക്കു പോകുമ്പോൾ ഒരു വല്ലായ്മ ഫീൽ ചെയ്തിരുന്നു.. ശ്രീജിത്തിന് അത് മനസിലായി..

" സാർ മാഡത്തിനു എന്താ പറ്റിയത്? " " ഒരു ചെറിയ ആക്‌സിഡന്റ്... " " എവിടുന്ന് സംഭവിച്ചതാ സാർ? " " ഇന്നലെ അമ്പലത്തിൽ പോയപ്പോൾ " ശ്രീജിത്തിന് എന്തൊക്കയോ ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് വേണ്ടാന്ന് വച്ചു.. റോയ് ഓഫീസിലേക്ക് ഒറ്റയ്ക്കു വരുന്നത് കണ്ടപ്പോൾ ബാക്കിയുള്ളവർക്ക് പലതരം സംശയമായി...ഒടുക്കം നിഷ റോയിയുടെ ക്യാബിനിലേക്ക് ചെന്നു.. " സാർ... " " യെസ്... " " വേദിക.... " " she is not വെൽ " " എന്താ പറ്റിയത് സാർ? " " കൈക്ക് ഒരു ഫ്രാക്ചർ... " അവര് വേഗം പെർമിഷൻ ചോദിച്ചു പുറത്തേക്കിറങ്ങി.. റോയ് ഇടയ്ക്കിടെ അവളുടെ കാര്യങ്ങൾ വിളിച്ചന്വേഷിച്ചു... അന്നവൻ നേരത്തെ പോയി... പിറ്റേന്ന് ജിതിൻ ഒരു ഉച്ചയായപ്പോൾ റോയിയോട് അവന്റെ വീട്ടിലേക്ക് ചെല്ലാൻ വേണ്ടി പറഞ്ഞു.. അവൻ വേഗം അങ്ങോട്ട് പോയി.. " ജിതിൻ... എന്താ കാര്യം? " " നീ ചോദിച്ചവന്മാരെ കിട്ടിയിട്ടുണ്ട്...

പിന്നെ സ്റ്റേഷനിൽ കൊണ്ടുപോകുന്നതിന് മുൻപ് നിനക്കൊന്ന് കാണണമെങ്കിൽ കണ്ടോട്ടെ എന്ന് കരുതിയാ വിളിപ്പിച്ചത്.. " " എവിടെ ആ ബസ്റ്റാർഡ്‌സ്... " " വാ... " റോയ് ജിതിന്റെ പിന്നാലെ ചെന്നു... ഒരു റൂം തുറന്ന് അങ്ങോട്ട് കയറി.. " കോട്ടേഷൻ ടീംസ് ആണ് " റോയി അവരെ കണ്ടതും ശരിക്കൊന്ന് പെരുമാറി... ഒരാൾക്ക് ശരിക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റാതെ ആയി.. " ആരാ ഡ്രൈവ് ചെയ്തത്? " ഒരാൾ മറ്റേയാളെ ചൂണ്ടി കാട്ടി... റോയി അയാളുടെ രണ്ടു കയ്യും പിടിച്ചൊടിച്ചു അയാള് വേദന കൊണ്ട് അലറി... " നിങ്ങള് എന്തിന് വേണ്ടിയാ ഇത് ചെയ്തത്... എത്ര പണം കിട്ടി? " അവരൊന്നും മിണ്ടാതെ നിന്നു... ജിതിൻ അടിവയറ്റിൽ മുട്ട് കാല് കേറ്റിയത്തും അവര് സത്യങ്ങൾ തുറന്ന് പറയാൻ തീരുമാനിച്ചു... " അഞ്ചു ലക്ഷം... " റോയ് ഒന്ന് നെറ്റി ചുളിച്ചു... " വെറും ഒരു ആക്സിഡന്റിന് അഞ്ചു ലക്ഷമോ? " " കൊല്ലാനായിരുന്നു.... ബട്ട്‌ അത് മിസ്സായി... "

റോയിയുടെ ചവിട്ടേറ്റ് അയാള് മലന്നടിച്ചു വീണു.. " ആര് പറഞ്ഞിട്ട്... വേഗം പറഞ്ഞോ ഇല്ലെങ്കിൽ നീയൊന്നും ജീവനോടെ പുറത്ത് പോകില്ല... " അയാളൊന്നും മിണ്ടാതെ കിടന്നു.. " അവിനാഷ് ആണോ? " അതിനും മറുപടിയില്ല..ജിതിൻ ഗൺ ലോഡ് ചെയ്യുന്നത് കണ്ടതും അവര് പേടിച്ചു.. " ഒരു സ്ത്രീ ആണ് തന്നത്.... പേരൊന്നും അറിയില്ല... കണ്ടാൽ തിരിച്ചറിയും... " റോയിയും ജിതിനും പരസ്പരം നോക്കി... ' അമ്മച്ചി ആകുമോ?... ഏയ്‌... അങ്ങനെയാവില്ല.... ഒരു സംശയം വേണ്ടാ...' അവൻ വേഗം ഫോണിൽ നിന്നും ഫോട്ടോ എടുത്ത് കാണിച്ചു... അവരതേയെന്ന് സമ്മതിച്ചു... റോയി ആകെ തളർന്നു പോയി... വേദിക മുൻപ് പറഞ്ഞതൊക്കെയും അവനു മനസിലേക്ക് ഓടിയെത്തി.. ജിതിനും അത് കണ്ട് ഒന്ന് അമ്പരന്ന്... അവര് വേഗം ആ റൂമിൽ നിന്നും പുറത്തിറങ്ങി... " റോയ്... എന്താ ഇതൊക്കെ...? " " എനിക്കൊന്നും മനസിലാകുന്നില്ല ജിതിൻ... "

" ഇവരുടെ മൊഴി വച്ചു നമുക്കവരെ വേണമെങ്കിൽ ഒന്ന് ചോദ്യം ചെയ്യാം... " " അത് വേണ്ടാ.... തത്കാലം നമ്മളിത് അറിഞ്ഞെന്നു ആരും അറിയണ്ട... അവരും.... എനിക്ക് ആ കാര്യമൊന്ന് കൺഫോം ചെയ്യണം.... അങ്ങനെ പെട്ടന്നൊന്നും അവരെ ഞാൻ ഒഴിവാക്കില്ല... അവരുടെ മുന്നിൽ ആദ്യത്തെ പോലെ തന്നെ നിൽക്കുന്നു.... പിന്നെ എന്ത് വേണമെന്ന് തീരുമാനിക്കാം... " " റോയ് സൂക്ഷിക്കണം.... പ്രത്യേകിച്ച് വേദികയെ.... " " ഹ്മ്.... എന്നാൽ ഞാൻ ഇറങ്ങട്ടെ... " " ഓക്കേ ഡാ.... നീ പേടിക്കണ്ട എന്തിനായാലും ഞാൻ ഉണ്ടാകും കൂടെ... " റോയിയുടെ പുറത്ത് തട്ടി ജിതിൻ പറഞ്ഞു.റോയ് ഒന്ന് ചിരിച്ചു.. പിന്നെ വണ്ടിയെടുത്തു നേരെ വീട്ടിലേക്ക് പോയി.. വേദികയാണ് വാതിൽ തുറന്നത്... " എന്താ ഇച്ചായാ.... എന്താ ഈ സമയത്ത്... " " ഏയ്‌ ഒരു ചെറിയ തലവേദന.... ഞാൻ കുറച്ചുനേരമൊന്ന് കിടക്കട്ടെ... " അവൻ റൂമിലേക്ക് ചെന്നു.. വേദികയും ഒപ്പം പോയി... അവൻ മലർന്ന് കിടക്കുകയായിരുന്നു... ഒരു കൈ നെറ്റിയിലേക്കായി വച്ചിട്ടുണ്ട്... അവള് വേഗം അടുത്ത് ചെന്നിരുന്നു... " എന്താ ഇച്ചായാ മൈഗ്രൈൻ ആണോ? "

" ഏയ്‌.... അല്ലെടോ.... ഞാൻ കുറച്ചുനേരം തന്റെ മടിയിൽ തലവച്ചു കിടന്നോട്ടെ... " അവള് ചിരിച്ചു എന്നിട്ട് നേരെയിരുന്നു.. അവൻ വേഗം അവളുടെ മടിയിലേക്ക് തലവച്ചു കിടന്നു... അവള് പതിയെ ഒരു കൈ കൊണ്ട് എങ്ങനെയോ മസാജ് ചെയ്ത് കൊടുക്കാൻ തുടങ്ങി... കുറച്ചു നേരം അങ്ങനെ കിടന്നതും അവനൊന്നു റിലേക്സ് ആയി..അവളുടെ കയ്യിൽ മുറുകെ പിടിച്ചു... പതിയെ ആ കയ്യിൽ ചുംബിച്ചു... അവളുടെ ചുണ്ടിലൊരു നേർത്ത പുഞ്ചിരിയുണ്ടായിരുന്നു... " കൊച്ച് കഴിച്ചോ? " " ഇല്ലാ ഇച്ചായാ... " " എന്നാൽ വാ നമുക്ക് കഴിക്കാം... കൊച്ച് നടന്നോ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് പെട്ടന്ന് വന്നേക്കാം... " അവള് വേഗം ചെന്ന് ഭക്ഷണമൊക്കെ എടുത്തു വച്ചു.. റോയ് ഫ്രഷ് ആയി അങ്ങോട്ട് ചെന്നു.. എന്നിട്ടവളെ കഴിപ്പിക്കാൻ തുടങ്ങി.. " ഇച്ചായൻ കഴിക്ക് എന്നിട്ട് എനിക്ക് തന്നാൽ മതി... " " കൊച്ചിനല്ലേ മരുന്ന് കഴിക്കാനുള്ളത്... ആദ്യം കൊച്ച് കഴിക്ക്... "

അവള് പിന്നെ എതിർപ്പൊന്നും പറയാതെ ഇരുന്ന് കഴിച്ചു... അവളെ കഴിപ്പിച്ചു അവനും ഇരുന്ന് കഴിക്കാൻ തുടങ്ങി.... എല്ലാം കഴിഞ്ഞ് അവൻ ലാപ്പിൽ എന്തോ ചെയ്യുമ്പോഴാണ് സിസിലിയുടെ കോൾ കണ്ടത്... വന്ന ദേഷ്യം അടക്കികൊണ്ട് അവൻ കോള് അറ്റൻഡ് ചെയ്തു.... അവര് നാളെ വരും എന്ന് പറഞ്ഞു കോൾ വച്ചു.. വേദിക അവന്റെ അടുത്തായി ഇരിക്കുന്നുണ്ട്... " ആരാ ഇച്ചായാ? " " അമ്മച്ചി.... " തത്കാലം അവളിൽ നിന്നും അത് മറച്ചു വെക്കാൻ അവൻ തീരുമാനിച്ചു.. ഒരുപക്ഷെ അറിഞ്ഞാൽ അവള് കൂടുതൽ പേടിക്കുമോ എന്ന ടെൻഷനായിരുന്നു അവനു..അവൻ അമ്മച്ചി എന്ന് പറഞ്ഞതും അവളുടെ മുഖം മാറുന്നത് അവൻ ശ്രദ്ധിച്ചു... " എന്താ കൊച്ചേ,... " " ഒന്നൂല്യ ഇച്ചായാ.... " " കൊച്ചെന്തിനാ പേടിക്കുന്നെ ഇച്ചായാനില്ലേ കൂടെ " അത് കേട്ടതും അവളൊന്ന് ചിരിച്ചു...

" കൊച്ച് പോയി കിടന്നോ....കൊച്ച് ഇച്ചായന്റെ ഒപ്പം ഇരിക്കുമ്പോൾ ഇച്ചായന് ജോലിയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല... " അവള് വേഗം അവിടുന്ന് എണീറ്റു ചെന്ന് കിടന്നു..... ജോലിയൊക്കെ കഴിഞ്ഞ് അവൻ ചെന്നു നോക്കിയപ്പോൾ അവള് സുഖമായി ഉറങ്ങുകയാണ്... അവനവളുടെ കയ്യിലൊന്ന് പതിയെ തൊട്ട് നോക്കി.. അവന്റെ കണ്ണൊന്നു നിറഞ്ഞു.. ' സോറി വേദികേ.... നീയന്ന് അവരെ കുറിച് പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചില്ല... അത്രയ്ക്ക് വിശ്വാസമായിരുന്നു എനിക്കവരെ... അവർക്ക് നിന്നോട് ദേഷ്യം ഉണ്ടെന്ന് എനിക്കറിയാം എന്നാൽ നിന്നെയില്ലാതെ ആക്കാൻ മാത്രം വെറുപ്പ് നിന്നോടുണ്ടാകും എന്ന് സ്വപ്നത്തിൽ കൂടെ കരുതിയില്ല... ഇച്ചായനുള്ളപ്പോ കൊച്ചിന് ഒന്നും സംഭവിക്കാൻ ഇച്ചായൻ സമ്മതിക്കില്ല.....' അവനവളുടെ മുഖത്തേക്ക് വീണ മുടി ഒതുക്കി കൊടുത്തു.. എന്നിട്ട് അവളെ നോക്കി അവിടെയിരുന്നു... പിന്നെ എണീറ്റ് അടുക്കളയിൽ ചെന്ന് മൂന്നപേർക്കും ചായ ഇട്ടു... ത്രേസ്യാമ്മച്ചിക്ക് കൊടുത്ത ശേഷം വേദികയ്ക്കും അവനുമുള്ള ചായയുമായി റൂമിൽ വന്നു..

അതവിടെ വെച്ച് അവളെ പതിയെ തട്ടി വിളിച്ചു. " കൊച്ചേ.... എഴുന്നേറ്റെ... " അവള് പെട്ടന്ന് തന്നെ എണീറ്റു.. " ഇച്ചായന്റെ ജോലി കഴിഞ്ഞോ? " " ഉം... കഴിഞ്ഞു... " " എന്നാൽ ഞാൻ ചായ ഇടാം... " " ഇന്ന് ഇച്ചായൻ ചായ ഇട്ടിട്ടുണ്ട്... ദാ കൊച്ച് കുടിക്ക് " അവനതും പറഞ്ഞു ചായ കപ്പ്‌ അവൾക് നീട്ടി... അവളത് വാങ്ങി ഒരിറുക്ക് കുടിച് അവനെ നോക്കി.. " എങ്ങനെയുണ്ട്? " " നല്ല ടേസ്റ്റ് ഉണ്ട്.... " അവനൊന്നു ചിരിച്ചു... " കൊച്ചിനിപ്പോ വേദനയുണ്ടോ? " " കുറവുണ്ട് ഇച്ചായാ.... " " ഹ്മ്..... നാളെ അമ്മച്ചിയും ജോയിയും വരും.... " അത് കേട്ടതും അവളുടെ കണ്ണിൽ ഒരു നിരാശ നിറഞ്ഞു.......................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story