മിന്നുകെട്ട്: ഭാഗം 15

minnukett

എഴുത്തുകാരി: ആര്യ പൊന്നൂസ്

" അതൊക്കെ ഓക്കേ.... ബട്ട്‌ വേദിക.... ഇത് സെക്കന്റ്‌ attempt ആണ്.... ഇനി ഇതുപോലെ ഉണ്ടാവില്ല എന്ന് എന്താ ഉറപ്പ്... ഇതേപോലെ രക്ഷപെടാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ? " " ഇവൾക്കൊന്നും പറ്റില്ല.... അതിന് ഞാൻ സമ്മതിക്കുകയുമില്ല.... ഒരുപക്ഷെ പെട്ടന്ന് റിയാക്ട് ചെയ്ത് കഴിഞ്ഞാൽ അവര് വേറെയെന്തെങ്കിലും പ്ലാൻ ചെയ്‌താൽ? " " അതും ശരിയാണ്.... നിങ്ങള് രണ്ടുപേരും സൂക്ഷിക്കണം.. പ്രത്യേകിച്ച് വേദിക.... എന്നാൽ അവർക്കെന്തിനാ വേദികയോട് ഇത്ര വെറുപ്പും ദേഷ്യവും? " അവളൊന്ന് റോയിയുടെ മുഖത്തേക്ക് നോക്കി.. " എനിക്കും അതാണ്‌ മനസിലാക്കാതെ... " " എനിക്കറിയാം... " രണ്ടുപേരും അവളെ നോക്കി "ഇച്ചായന് ഒരിക്കലും ഒരു ഫാമിലി ലൈഫ് ഇല്ലാതിരിക്കാൻ....അവരതാണ് ആഗ്രഹിച്ചത്.... ഇത്രയും കാലം അതങ്ങനെ ആയിരുന്നു.... എന്നാലിപ്പോൾ " അവള് പാതി പറഞ്ഞു നിർത്തി.റോയ് അവളുടെ അടുത്ത് വന്നിരുന്നു .... തോളിൽ കയ്യിട്ടു... "

ജിതിൻ ഞാൻ നിനക്ക് വിളിക്കാം... ഇപ്പൊ ഇറങ്ങട്ടെ ഞങ്ങൾ... " " ഓക്കേ ഡാ..... വേദികാ you ടേക്ക് കെയർ... ".. അവള് തലയാട്ടി.. റോയ് പതിയെ ആണ് ഡ്രൈവ് ചെയ്യുന്നത്.. " കൊച്ചേ.... നിനക്ക് പേടിയുണ്ടോ? " " ഇല്ലാ ഇച്ചായാ... ഇച്ചായൻ എന്റെയൊപ്പം ഉള്ളപ്പോൾ എനിക്കൊരു പേടിയുമില്ല... എനിക്ക് ഇച്ചായന്റെ കാര്യം ആലോചിച്ചാ ടെൻഷൻ.... അവരെന്നോട് പറഞ്ഞതാ ഞാൻ ഇച്ചായന്റെ ജീവിതത്തിൽ നിന്ന് പോയില്ലെങ്കിൽ അവരിച്ചായനെ കൊന്നുകളയും എന്ന്.... ഇച്ചായാ അവരതിനും മടിക്കില്ല... ഇച്ചായാ എനിക്ക് പേടിയാ " " കൊച്ച് പേടിക്കണ്ട... ഇച്ചായാനൊന്നും പറ്റില്ല.... കൊച്ചിനും... കൊച്ചേ അവരെന്തായാലും അഭിനയിക്കല്ലേ ഇനി നമുക്കും അഭിനയിക്കാം ഓക്കേ... ഒരു സംശയവും കൊടുക്കാതെ.... " അവര് വീട്ടിലെത്തിയതും സിസിലി അങ്ങോട്ട് വന്നു. വേദികയ്ക് ഒരു കുഴപ്പവും സംഭവിക്കാത്തതിൽ അവർക്ക് അത്ഭുതം തോന്നി.

അവര് വേഗം അവളുടെ അടുത്ത് വന്ന് അവളുടെ കയ്യിൽ പിടിച്ചു.. " ഹൌ എനിക്ക് വേദനയാകുന്നു... നിങ്ങളിത് എന്തിനാ ഇടയ്ക്കിടെ എന്റെ കയ്യിൽ പിടിച്ചു വേദനയാക്കുന്നെ? " അവൾക്ക് വേദനയായില്ലെങ്കിലും വെറുതെ പറഞ്ഞു. " ഞാൻ അതിന് ഒന്നും ചെയ്തില്ലല്ലോ... റോയ് നീയിത് കേട്ടോടാ... " " എന്താ വേദികാ... " " ഇത് നോക്ക് ഇച്ചായാ ഇച്ചായനും കണ്ടതല്ലേ എന്റെ കയ്യിൽ പിടിച്ചു വേദനയാക്കുന്നത്... ഇവർക്കിത് എന്തിന്റെ അസുഖമാ... നിങ്ങളെന്താ സാഡിസ്റ് ആണോ? " " വേദികാ... നീയിത് ആരോടാ സംസാരിക്കുന്നത്... " " അറിഞ്ഞിട്ട് തന്നെയാ സംസാരിക്കുന്നത്... ഇത്രയ്ക്കും അഹങ്കാരം ഉള്ള ഒരു പെണ്ണുങ്ങളെ ഞാൻ ആദ്യമായ കാണുന്നത്... " " വേദികേ എന്നോട് എന്തേലും ദേഷ്യമുണ്ടെൽ അത് നീ എനിക്ക് വേണ്ടപ്പെട്ടവരോട് കാണിക്കരുത്... കേട്ടല്ലോ... " " ദേ ഇച്ചായാ... ഞാൻ ഇച്ചായന്റെ ഭാര്യയാ സമ്മതിച്ചു... അത് വിചാരിച് ഇച്ചായൻ പറയുന്നതൊക്കെ അങ്ങ് അക്‌സെപ്റ് ചെയ്യും എന്ന് വിചാരിക്കരുത്... എനിക്ക് എന്റേതായ കാര്യങ്ങൾ ഉണ്ട്... " " എടാ റോയ്.... ഈ പെണ്ണിത് എന്ത് തുള്ളലാണ്... ഇങ്ങനെയൊരു അസത്ത്...

താഴ്ന്ന കുടുംബത്തിൽ ജനിച്ചതിന്റെ കൊണം ആണ് ഇത്... " " ദേ പെണ്ണുമ്പിള്ളേ എന്റെ കുടുംബത്തെ പറഞ്ഞാലുണ്ടല്ലോ.... ഇത്രയ്ക്കും കുടുംബമഹിമ പറയാൻ നിങ്ങളെത് കോലോത്തെയാ.... ഇച്ചായന്റെ അപ്പച്ചൻ നിങ്ങളെ കെട്ടിയതു കൊണ്ടല്ലേ ഇത്ര നെഗളിപ്പ്.... " " ഡീ... നീയെന്റെ അമ്മച്ചിയെ പറയുന്നോ " റോയ് അതും പറഞ്ഞു അവളുടെ മുഖത്ത് വീശിയടിച്ചു... ത്രേസ്യാമ്മച്ചി ഇതൊക്കെ കണ്ട് വല്ലാതായി.. സിസിലിക്ക് നല്ല സമാധാനം തോന്നിയെങ്കിലും അത് പുറത്ത് കാണിച്ചില്ല.. ' എടീ.... നിന്നെ ഇവിടുന്ന് എങ്ങനെ പുറത്താക്കണം എന്ന് എനിക്ക് അറിയാടി... നീ നോക്കിക്കോ ' " ഇച്ചായൻ എന്നെ തല്ലിയല്ലേ.... നോക്കിക്കോ ഞാൻ കാണിച്ചു തരാം.... ഞാൻ പോലീസിൽ കംപ്ലയിന്റ് ചെയ്യും... ദാ ഈ പെണ്ണുമ്പിള്ളയാണ് എന്റെ കൈ ഒടിച്ചതെന്നും ഞാൻ പറയും നോക്കിക്കോ... " " ന്റെ കർത്താവേ....എടാ റോയ് നീയിത് കേട്ടില്ലേ...

എടീ എങ്കിൽ പിന്നെ നീയിതും കൂടെ കംപ്ലയിന്റ് ചെയ്യ്... " അവരതും പറഞ്ഞു അവളുടെ മറ്റേ കൈ പിടിച്ചു തിരിക്കാൻ നോക്കിയതും വേദിക കൈ എങ്ങനെയോ വിടുവിപ്പിച്ചു അവരെയൊന്നു തള്ളി... മെല്ലെയാണെങ്കിലും അവരവിടെ തറയിൽ ഇരുന്നു... വേദിക മൈൻഡ് ചെയ്യാതെ അകത്തേക്ക് നടന്നു... " ഇത് കണ്ടോ റോയ്.... ഇന്നലെ വന്ന് കേറിയ ആ നാശം പിടിച്ചവൾ നിന്റെ അമ്മച്ചിയെ തള്ളി താഴെയിട്ടു..... " അതും പറഞ്ഞു അവര് കരയാൻ തുടങ്ങി.. റോയ് അവരെ റൂമിലാക്കി... " പോട്ടെ അമ്മച്ചി... അവൾക്കുള്ളത് ഞാൻ കൊടുത്തോളാം... അമ്മച്ചി പറഞ്ഞപോലെ കുറച്ചു അഹങ്കാരം കൂടിയിട്ടുണ്ട്.... സ്നേഹിച്ചതും വിശ്വസിച്ചതും കൂടി പോയിട്ട ഇങ്ങനെ തിരിഞ്ഞു കൊത്തുന്നത്... അത് ഞാൻ തീർത്തേക്കാം... " അവരെ കൊള്ളിച്ചാണ് അത് പറഞ്ഞതെങ്കിലും അവർക്കത് മനസിലായില്ല... " അമ്മച്ചി നോക്കിക്കോ അധികം വൈകാതെ ഇവിടുന്ന് ഞാൻ തല്ലിയിറക്കുന്നുണ്ട്... അവളെ ഞാൻ ഒന്ന് കണ്ടിട്ട് വരാം എന്റെ അമ്മച്ചിയെ തള്ളിയിട്ടു പോയതല്ലേ... ശരിക്കുമൊന്ന് പെരുമാറിയില്ലെങ്കിൽ എനിക്ക് സമാധാനം കിട്ടുമോ... അമ്മച്ചി ഇവിടെ കിടക്... "

അവരെ കിടത്തി അവൻ റൂമിലേക്ക് ചെന്നു.. വേദിക അവിടെ ഇരുന്ന് കൈ കുടയുക ആയിരുന്നു. റോയ് വേഗം കതകടച്ചു അവളുടെ അടുത്തിരുന്നു.. " കൊച്ചേ... എന്തേയ് കൈക്ക് നല്ല വേദനയുണ്ടോ? " " ചെറുതായിട്ട്... " " താ ഇച്ചായൻ ഉഴിഞ്ഞു തരാം... " അവൻ പതിയെ കയ്യിൽ തടവി... അവളവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു... " അവര് മറ്റന്നാൾ തിരിച്ചു പോകും അത് വരെ ഇങ്ങനെ അഭിനയിക്കാം... ഇച്ചായൻ വിചാരിച്ച പോലെ അല്ലല്ലോ കൊച്ചിന് അഭിനയിക്കാനും അറിയാം ല്ലേ " റോയ് ചോദിച്ചതും അവള് ചിരിച്ചു... " ഇങ്ങനെ ചെയ്യാം എന്ന് വച്ചത് നിന്റെ സേഫ്റ്റിയെ കരുതിയാ.... അധികം ഇത് നീളില്ല... രണ്ടിനെയും കാണിച്ചു കൊടുക്കാം ഞാൻ..... ഇപ്പൊ ഇവിടുന്ന് നിനക്ക് വിഷമൊന്നും തരാൻ അവര് ശ്രമിക്കില്ല... നമ്മളെ തമ്മിൽ അകറ്റാനേ നോക്കൂ.... " " ഇച്ചായാ അവരിത് അറിഞ്ഞാൽ... അവര് പഠിച്ച കള്ളിയാ...? ". " നമുക്ക് നോക്കാം... " സിസിലിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. എന്നാൽ അവർക്ക് വേദികയും റോയിയും തമ്മിലുള്ള പ്രശ്നം എന്താണെന്ന് അറിയാത്തത്തിൽ നല്ല വിഷമം ഉണ്ടായിരുന്നു. ' ഛെ അവരുടെ പ്രശ്നം എന്താണെന്നറിഞ്ഞെങ്കിൽ അത് ഒന്നുകൂടെ കൊഴുപ്പിക്കാമായിരുന്നു... സാരല്യ.... എന്തായാലും ഈ ചാൻസ് ഞാൻ മിസ്സാക്കില്ല....'.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story