മിന്നുകെട്ട്: ഭാഗം 18

minnukett

എഴുത്തുകാരി: ആര്യ പൊന്നൂസ്

അവളൊന്ന് ശ്വാസം വലിച്ചു വിട്ടു....... കുടുംബക്കാർക്ക് പലർക്കും അവളോട് ഉള്ള നീരസം പ്രകടമായിരുന്നു..... അവളും ദേവികയും ത്രേസ്യാമ്മയും കൂടെ റൂമിലിരിക്കുമ്പോഴാണ് മാമി അങ്ങോട്ട് വന്നത്..... " ഞാൻ നിന്നെയൊന്നു കാണാൻ ഇരിക്കായിരുന്നു.... എന്നാലും മോളെ നിനക്ക് എങ്ങനെ തോന്നി.... നമ്മുടെ കൂട്ടരാണെങ്കിൽ പിന്നെ കുഴപ്പല്യ.... ഒരു അന്യമതക്കാരന്റെ ഒപ്പം.... എല്ലാർക്കും ഇപ്പൊ നാണക്കേടായി.... " " മാമീ.... അതിനിപ്പോ എന്താ കുഴപ്പം.... മനുഷ്യൻ തന്നെയാ... അല്ലാതെ അന്യഗ്രഹത്തീന്ന് വന്നതൊന്നുമല്ല.... " " നീ ചെയ്ത തെറ്റ് നീ പിന്നെ ന്യായീകരിക്കുമല്ലോ... ആളുകൾ പറയുന്നത് കേൾക്കണം... മനുഷ്യന് നാണക്കേടാ.... " " ന്റെ അമ്മയ്ക്കില്ലാത്ത നാണക്കേടൊന്നും മാമിക്ക് വേണ്ടാ.... നിങ്ങടെയൊക്കെ പ്രശ്നം എന്താ.... ഇനി നിങ്ങളെന്തൊക്കെ പറഞ്ഞാലും എനിക്കൊരോറ്റ കാര്യമേ പറയാനുള്ളൂ.... ഇച്ചായനെ ഭർത്താവായി കിട്ടാൻ മാത്രം എന്ത് പുണ്യമാ ഞാൻ ചെയ്തതെന്ന് എനിക്കറിയില്ല.... ഇച്ചായന്റെ ഭാര്യ ആണെന്ന് പറയാൻ എനിക്ക് അഭിമാനമേ ഉള്ളൂ...... " അവരോരോന്ന് ഞൊടിഞ്ഞുകൊണ്ട് പുറത്തക്ക് നടന്നു.....

ത്രേസ്യാമ്മ അവളെ നോക്കിയിരിക്കുകയായിരുന്നു.... " ചേച്ചീ.... കുറേ നേരായി എല്ലാവരും എന്നെ ഓരോന്ന് പറയുന്നു... അതൊക്കെ ഞാൻ സഹിച് നിൽക്കാ... ന്റെ ഇച്ചായനെ എന്തെങ്കിലും പറഞ്ഞാൽ ഞാൻ കേട്ട് നിൽക്കില്ല.... ഞാനും ഇച്ചായനും എന്ത് തെറ്റാ ചെയ്തത്.... എന്റെ കാര്യം വിട്ടേക്ക്... ആ പാവം എന്താ ചെയ്തേ.... എന്റെ മാനം രക്ഷിക്കാൻ വേണ്ടി എന്നെ താലികെട്ടി കൂടെ കൂട്ടിയതോ... അതോ പൊന്നുപോലെ നോക്കുന്നതോ......" " അവളുടെ ഒരു ഇച്ചായൻ.... നാണമില്ലെടി നിനക്ക് ഒരു നസ്രാണിക്ക് വേണ്ടി വാദിക്കാൻ.... " " ഇല്ലാ... എന്റെ ഭർത്താവിന് വേണ്ടി വാദിക്കാൻ ഞാൻ എന്തിനാ നാണിക്കുന്നെ.... " " ഒരു കാര്യം ഞാൻ നിന്നോട് പറഞ്ഞേക്കാം... അവനെ ഇന്ന് ഇങ്ങോട്ട് എഴുന്നള്ളിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഞങ്ങള് പിന്നെയീ പടി ചവിട്ടില്ല... അമ്മേം മക്കളും എന്താന്ന് വച്ചാൽ ആയിക്കോളണം... " " എന്താ ഏട്ടാ ഇങ്ങനെയൊക്കെ.... " ശ്രീദേവി ഒരു മയത്തിൽ സംസാരിച്ചു.... " എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു... " " മാമൻ ന്റെ ഇച്ചായന് മാത്രമാണോ വിലക്ക് കല്പിച്ചത്... അതോ എനിക്കും ഉണ്ടോ? "

" നീയതിന് ഇവിടുത്തെ അല്ലേ? നിന്റെ അച്ഛന്റെ ആണ്ടല്ലേ... അതിന് വരരുത് എന്ന് പറയാൻ എനിക്ക് പറ്റില്ല....... " " ഇച്ചായന് വരാൻ പറ്റാത്തിടത് എനിക്കും വരണമെന്നില്ല.... " " മോളെ.... " അമ്മയുടെ വിളി... " ഇന്നലെ അമ്മ തന്നെയല്ലേ ഇച്ചായനെ വിളിച്ചത്..... " " ശ്രീദേവി ഞങ്ങള് ഇവിടുന്നിറങ്ങാണ്... നീയും മക്കളും മരുമക്കളും എന്താന്ന് വച്ചാൽ ആയിക്കോ... ഞങ്ങൾക്കെന്തായാലും ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്... " റോയ് ഇതിനോടകം അവിടെ എത്തിയിരുന്നു... അവര് പറയുന്നതൊക്കെയും അവൻ കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു. " നിങ്ങളാരും പോകണ്ട... ഞാൻ തന്നെ പോയ്കോളാം.... ആര് മനസിലാക്കിയില്ലെങ്കിലും അച്ഛനെന്നെ മനസിലാക്കും.... അമ്മേ ചേച്ചീ ഞാൻ പോവാ.... ന്റെ ഭർത്താവ് എന്ത് കാര്യത്തിനായാലും മറ്റൊരാളുടെ മുന്നിൽ തല കുനിക്കുന്നത് എനിക്ക് സഹിക്കില്ല.... ഇനി ഇങ്ങനത്തെ ആവശ്യങ്ങൾക്ക് അമ്മ ഇച്ചായനെയോ എന്നെയോ വിളിക്കരുത്......അമ്മച്ചീ.... വാ നമുക്ക് പോകാം... " അവള് ത്രേസ്യാമ്മച്ചിയെ വിളിച്ചു. അവര് വേഗം അവളുടെ ഒപ്പം ചെന്നു ...

റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് റോയിയെ കാണുന്നത്... അവളൊന്ന് ഞെട്ടി. " ഇച്ചായാ ..... കുറേ നേരായോ വന്നിട്ട്? " " ഉം.... എന്നാ പോവല്ലേ? " അവളവന്റെയൊപ്പം ചെന്നു... അവൻ വാങ്ങിയ സാധനങ്ങളും പിന്നെ മോൾക്കുള്ള ഡ്രെസ്സും വിനീതിനെ നേരത്തേയെ ഏൽപ്പിച്ചിരുന്നു .... അവര് വേഗം അവിടുന്ന് പോയി...... അവൾക്ക് റോയിയെ നോക്കാൻ ഒരു മടിയുണ്ടായിരുന്നു.. റോയിയെ മാത്രമല്ല ത്രേസ്യാമ്മച്ചിയേയും... വീടെത്തിയതും അവള് റൂമിലേക്കോടി ബെഡിൽ കമഴ്ന്നു കിടന്നു... റോയ് ഒന്ന് ഫ്രഷായ ശേഷം അവളുടെ അടുത്ത് വന്നിരുന്നു ...... " എടോ..... എഴുന്നേൽക്ക്.... കൊച്ചേ.... " അവള് വേഗം എണീറ്റിരുന്നു.. കണ്ണ് കലങ്ങിയിട്ടുണ്ട്... അവൻ പതിയെ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു... " എന്താ.... ഉം.... എന്തിനാ കരയുന്നെ.... അവിടുന്ന് ഇറങ്ങിയത് കൊണ്ടാണോ?.. വേണേൽ ഇപ്പൊ ഞാൻ കൊണ്ടുപോയി വിടാം... " " വേണ്ടാ ഇച്ചായാ..... ഞാൻ കാരണം ഇച്ചായൻ നാണംകെട്ടില്ലേ? " " ആര് പറഞ്ഞു? നീ കാരണം തല ഉയർത്തി തന്നെയാ ഞാൻ നിന്നത്....... " " സോറി ഇച്ചായാ.... ഇങ്ങനെ ആണെന്ന് അറിഞ്ഞിരുന്നേൽ പോകണ്ടായിരുന്നു..."

" its ഓക്കേ... ഞാൻ ഒരു കാര്യം ചോദിക്കട്ടെ.... നിനക്ക് എപ്പോഴേലും തോന്നിയിട്ടുണ്ടോ ഈ മാര്യേജ് വേണ്ടിയിരുന്നില്ല എന്ന് " അവളവനെ കെട്ടിപിടിച്ചു....അവന്റെ ആ സംശയത്തിനുള്ള ഉത്തരം അതിൽ ഉണ്ടായിരുന്നു. അവനും അവളെ വലിച്ചു നെഞ്ചിലേക്കിട്ട്.......... ദിവസങ്ങൾ കടന്നുപോയി.. ഒരു ദിവസം പതിവിന് വിപരീതമായി റോയ് നല്ല ദേഷ്യത്തിൽ ആയിരുന്നു.. വേദിക എന്തൊക്കെ ചോദിച്ചിട്ടും അവൻ ഒന്നും പറഞ്ഞില്ല.... " ഇച്ചായാ... " " ഉം... " " അമ്മച്ചിക്ക് വയ്യാ... ഹോസ്പിറ്റലിൽ കൊണ്ടുപോകണമായിരുന്നു... " " നീ പോകില്ലേ... ഞാൻ ഓഫീസിൽ പോയിട്ട് വണ്ടി തിരിച്ചയക്കാം... " " വേണ്ടാ ഇച്ചായാ ഞങ്ങള് ഓട്ടോ പിടിച്ചു പൊക്കോളാം... " " ഉം.... " " ഇച്ചായന് എന്താ പറ്റിയെ? എന്താ കാര്യം... " " വേദികാ ജസ്റ്റ്‌ ലീവ് മീ അലോൺ.... " " ഇച്ചായാ... ഞാൻ... " " ജസ്റ്റ്‌ ഗെറ്റ് ലോസ്റ്റ്‌.... " " എന്താ പ്രശ്നം..... " അവനൊന്നു എരു വലിച്ചു... " വേദികാ.... പ്ലീസ്.... i dont want to സീ you... ജസ്റ്റ്‌ ഗെറ്റ് ഔട്ട്‌.... " അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു... അവനത് മൈൻഡ് ചെയ്യാതെ റൂമിൽ നിന്നുമിറങ്ങി ഒന്നും കഴിക്കാതെ പോയി... 'ഇന്നലെ തുടങ്ങിയതാണ് ഈ സ്വഭാവം.....

ഇച്ചായന് എന്താ പറ്റിയെ... എന്തിനാ ഇങ്ങനെ കാണിക്കുന്നേ?' " മോളെ.... " ത്രേസ്യാമ്മച്ചി വിളിച്ചതും അവള് വേഗം മുഖം കഴുകി അങ്ങോട്ട് ചെന്നു... അവരപ്പോഴേക്കും ഹോസ്പിറ്റലിൽ പോകാൻ റെഡിയായിരുന്നു... രണ്ടുപേരും വേഗം ഹോസ്പിറ്റലിൽ പോയി തിരിച്ചു വന്നു... വീട്ടിലെത്തിയ ഉടൻ അവളവനെ വിളിച്ചെങ്കിലും അവൻ കോൾ അറ്റൻഡ് ചെയ്തില്ല... അവളവനെയും കാത്തിരിക്കാൻ തുടങ്ങി... വരേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തിരുന്നപ്പോൾ വല്ലാത്തൊരു പേടി.... റോയിയുട ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോൾ അവള് ശ്രീജിത്തിനെ try ചെയ്തു... അവൻ വേഗം കോൾ എടുത്തു... " ശ്രീജിത്തേട്ടാ.... ഇച്ചായൻ എവിടെയാ? " " സാർ ഓഫീസിലുണ്ട്... " " ഓഹ്.... വിളിച്ചിട്ട് കിട്ടുന്നില്ല അതാ... ശരി " അവള് കോള് കട്ട്‌ ചെയ്ത് അവിടെ ഇരുന്നു... രാത്രി ആയിട്ടുണ്ട് അവൻ വരാൻ... അവനവളെ മൈൻഡ് ചെയ്യാതെ റൂമിലേക്ക് നടന്നു... അവൾക്കെന്തോ നല്ല വിഷമമായി... അവള് പുറകെ ചെന്നു... " ഇച്ചായാ.... ഞാൻ എന്തെങ്കിലും ചെയ്തിട്ടാണോ ഇച്ചായൻ ഇങ്ങനെ? " അവള് കൈ പിടിച്ചതും അത് വിടുവിപ്പിച്ചു അവൻ ബാത്‌റൂമിലേക്ക് നടന്നു...

അവള് വേഗം ചെന്ന് ഭക്ഷണം എടുത്തു വച്ചു... കുളി കഴിഞ്ഞ് അവനങ്ങോട്ട് ചെന്നു... ത്രേസ്യാമ്മച്ചിക്ക് വയ്യാതിരുന്നത് കൊണ്ട് അവര് നേരത്തെ കഴിച്ചു കിടന്നിരുന്നു.. വേദിക അവനു വിളമ്പി കൊടുക്കാൻ തുടങ്ങി...... സാധാരണ അവളെ പിടിച്ചിരുത്തി കഴിപ്പിക്കുന്നവൻ അവളെയൊന്ന് നോക്കുക പോലും ചെയ്തില്ല... " നീയിത് എന്താ ഉണ്ടാക്കി വച്ചത്.... നീ തന്നെ ഇരുന്നങ് കഴിച്ചാൽ മതി എനിക്കൊന്നും വേണ്ടാ... " അവനതും പറഞ്ഞു അവിടുന്ന് എണീച്ചു... അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു... അവൻ കയ്യും കഴുകി റൂമിലേക്ക് ചെന്നു.... അവള് ഭക്ഷണമൊക്കെ എടുത്ത് വച്ച ശേഷം ഒരു ഗ്ലാസിൽ പായസവുമെടുത്തു അവന്റെ അടുത്തേക്ക് ചെന്നു അവൻ ബാൽക്കണിയിലായിരുന്നു അവളങ്ങോട്ട് ചെന്നു... നല്ല സങ്കടം ഉണ്ടെങ്കിലും അവളത് മറച്ചു വച്ചു... " ഇച്ചായാ.... ഒന്നും കഴിച്ചില്ലല്ലോ ഞാൻ ഇന്ന് പായസം ഉണ്ടാക്കിയിട്ടുണ്ട്... ഇതെങ്കിലും കുടിക്ക്... " അവളത് പറഞ്ഞതും അവൻ ദേഷ്യത്തോടെ തിരിഞ്ഞ് നോക്കി... എന്നിട്ടവളുടെ കഴുത്തിൽ പിടി മുറുക്കി... അവളുടെ കയ്യിൽ നിന്നും ഗ്ലാസും പായസവും തറയിൽ ചിന്തി...

" എടീ.... നീയെന്നെ വേദനിപ്പിക്കാൻ വേണ്ടിയല്ലേ ഇങ്ങനെ ചെയ്തത്.... എന്തിനാടി....... " " ഇച്ചായാ.... ഞാൻ.... എനിക്ക് ഇച്ചായനോട് ഒരു കാര്യം പറയാനുണ്ട്.... " " എനിക്ക് ഒന്നും കേൾക്കണ്ട.... ഒന്ന് പോ.... നിന്നോട് ഇവിടുന്നിറങ്ങി പോകാൻ... " അവനവളെ അവിടുന്ന് മാറ്റി റൂമിൽ വന്ന് കതകടച്ചു.....അവള് പുറത്ത് വന്നിരുന്നു... ഇടയ്ക്ക് ത്രേസ്യാമ്മച്ചി ഉറക്കം ഞെട്ടി എണീറ്റപ്പോഴാണ് വാതില് തുറന്ന് കിടക്കുന്നത് കണ്ടത്... അവരങ്ങോട്ട് വന്ന് നോക്കി.... വേദിക എങ്ങോട്ടോ കണ്ണും നട്ടിരിക്കുകയാണ്.... " മോളെ.... എന്താ ഇവിടെ വന്നിരിക്കുന്നത്? " " ഒന്നൂല്യ.... അമ്മച്ചി.... " അവളുടെ ശബ്ദത്തിൽ നിന്നും അവള് കരയുവാണെന്ന് അവർക്ക് മനസിലായി... " എന്താ.... മോളെ.... മോളിത് കുഞ്ഞിനോട് പറഞ്ഞില്ലേ .. " " അതിനൊരു അവസരം ഇച്ചായൻ തരണ്ടേ.... എന്നോട് ഇന്ന് വല്ലാത്ത ദേഷ്യം.... " അവര് കുറച്ചു നേരം എന്തോ ഓർത്തു.... " മോളെ.... ഇന്ന് കുഞ്ഞ് ജനിച്ച ദിവസാ.... ആലീസ്..... ആലീസിന്റെ ഓർമ ദിവസം.... എന്നോടത് വിട്ട് പോയി... സാധാരണ ഈ ദിവസം എപ്പോഴും കുഞ്ഞിങ്ങനെ ആകും... ആരോടും മിണ്ടില്ല.... ഒന്നും കഴിക്കില്ല... ഇങ്ങോട്ട് വരിക പോലും ഉണ്ടാവില്ല ചിലപ്പോ.... " അവളവിടുന്ന് എണീറ്റ് കണ്ണ് തുടച്ചു... " അമ്മച്ചി ചെന്ന് കിടന്നോ.... വയ്യാത്തത് അല്ലേ... ഞാൻ ഇച്ചായനെ കണ്ടിട്ട് വരാം... "

ത്രേസ്യാമ്മച്ചി ഉള്ളിലോട്ടു നടന്നതും വേദിക വാതിലടച്ചു അങ്ങോട്ട് ചെന്നു... കതകിന് കുറേ മുട്ടി..ഒടുക്കം അവൻ വാതില് തുറന്നു... അവളെ മൈൻഡ് ചെയ്യാതെ സോഫയിൽ ചെന്നിരുന്നു.... അവള് വേഗം അവന്റെ അടുത്ത് തന്നെ ചെന്നിരുന്നു.... " ഇച്ചായാ.... സത്യായിട്ടും എനിക്കറിയില്ലായിരുന്നു... അമ്മച്ചി ഇപ്പോഴാ പറയുന്നേ.... ഇച്ചായാ... " " വേദികാ പ്ലീസ്.... എന്നെ ഒറ്റയ്ക്കു വിട്ടേക്ക്.... ഞാൻ നല്ല മൂഡിലല്ല.... try to understand.... " " ഞാൻ പോവാം.... എന്നാൽ അതിനു മുൻപ് എനിക്ക് പറയാനുള്ളതൊന്ന് കേൾക്ക്.... " അവൻ മുഖം തിരിച്ചു.... അവള് വേഗം അവന്റെ കയ്യിൽ പിടിച്ചു അവളുടെ സാരി മാറ്റി വയറിൽ വച്ചു... അവനൊന്നു നേരെയിരുന്നു അവളെ നോക്കി... " വേദികേ..... " " ഉം..... ഇച്ചായൻ കുറേ ആയിട്ട് പറയുന്നതല്ലേ.... നമുക്ക് ഒരാള്.... നമ്മുടേത് എന്ന് മാത്രം പറയാൻ.... ഞാൻ ആ സന്തോഷത്തിലാ പായാസമുണ്ടാക്കിയത് അല്ലാതെ ഇച്ചായനെ വേദനിപ്പിക്കാനല്ല.... " അവനൊന്നു ശ്വാസം വലിച്ചു വിട്ടു... എന്നിട്ടവളെ നെഞ്ചിലേക്കടുപ്പിച്ചു.... നെറ്റിയിൽ ചുണ്ടമർത്തി... " സോറി.... ഞാൻ.... ഞാൻ എന്തൊക്കയോ പറഞ്ഞല്ലേ.... എനിക്ക് ഇത്രേം വലിയ സന്തോഷം തരാൻ വന്ന നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചു ല്ലേ.... സോറി ... " " ഏയ്‌ ഇച്ചായനെന്തിനാ സോറി പറയുന്നേ.... അതൊന്നും വേണ്ടച്ചായ.... " അവൻ വേഗം അവളുടെ മടിയിൽ കിടന്ന് വയറിൽ അമർത്തി ചുംബിച്ചു.... പിന്നെ അവളുടെ കയ്യിൽ മുറുകെ പിടിച്ചു അങ്ങനെ കിടന്നു................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story