മിന്നുകെട്ട്: ഭാഗം 19

minnukett

എഴുത്തുകാരി: ആര്യ പൊന്നൂസ്

" ഏയ്‌ ഇച്ചായനെന്തിനാ സോറി പറയുന്നേ.... അതൊന്നും വേണ്ടച്ചായ.... " അവൻ വേഗം അവളുടെ മടിയിൽ കിടന്ന് വയറിൽ അമർത്തി ചുംബിച്ചു.... പിന്നെ അവളുടെ കയ്യിൽ മുറുകെ പിടിച്ചു അങ്ങനെ കിടന്നു...... അവന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു... " ഇച്ചായാ.... എന്താ... എന്തിനാ കരയുന്നെ? " " ഒന്നൂല്യ കൊച്ചേ..... ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ദിവസമാ ഇന്ന്.... അപ്പനുള്ള സമയത്ത് ഈ ദിവസം അപ്പനെന്തേലും കാരണമുണ്ടാക്കി എന്നോട് മിണ്ടാതിരിക്കും... പിന്നെ പിന്നെ ഞാനും അത് ശീലിച്ചു... അപ്പന് എന്നോട് ദേഷ്യമായിരിക്കും എന്ന് പിന്നെ എനിക്ക് തോന്നി.... ഞാൻ കാരണമല്ലേ അമ്മച്ചി പോയത്... " അവള് വേഗം അവന്റെ വായ പൊത്തി... " ഇച്ചായനെന്താ ഇങ്ങനെയൊക്കെ പറയുന്നത്? " " സത്യമല്ലേ കൊച്ചേ..... പ്രസവത്തിൽ അമ്മ മരിച്ചാൽ ജീവിതകാലം മുഴുവൻ ആ കുഞ്ഞിന് സമാധാനം ഉണ്ടാവില്ല... പ്രത്യേകിച്ച് ജനിച്ച ദിവസം.... ആ കുഞ്ഞിനെ സ്നേഹിക്കുന്നവർക്ക് പോലും അന്നാ കുഞ്ഞിനോട് ദേഷ്യം തോന്നും..... എല്ലാവർക്കും അവരുടെ ബര്ത്ഡേ ആകും ഏറ്റവും ഹാപ്പിയെസ്റ്റ് ഡേ.... ബട്ട്‌ എനിക്ക്.... അത് നേരെ തിരിച്ചാ... " റോയിയെ എന്ത് പറഞ്ഞു സമാധാനിപ്പിക്കുമെന്നറിയാതെ വേദിക കുഴഞ്ഞു...

" ഇച്ചായാ.... ഇങ്ങനെ സങ്കടപെടല്ലേ.... അമ്മച്ചിയുടെ ജീവൻ കൂടി ഇച്ചായന് തന്നല്ലേ അമ്മച്ചി പോയത്.... അപ്പൊ ഇച്ചായനിങ്ങനെ സങ്കടപെട്ടാൽ അമ്മച്ചിയുടെ ആത്മാവിനത് സഹിക്കോ? ഇച്ചായാ.... " അവൻ എണീറ്റിരുന്നു... അവളുടെ മുഖം കയ്യിലെടുത്തു...അവളവന്റെ കണ്ണ് തുടച് കൊടുത്തു... " കൊച്ചേ.... ലവ് യു.... എന്റെ ബര്ത്ഡേയ്ക്ക് കിട്ടുന്ന ഫസ്റ്റ് and മോസ്റ്റ്‌ വാല്യൂബിൾ ഗിഫ്റ്റ്.... " അവളുടെ വയറിൽ കൈവച്ചുകൊണ്ട് അവൻ പറഞ്ഞു ......അവള് ചിരിച്ചു.... അവൻ അവളെ നെഞ്ചോട് അടുപ്പിച്ചു... പിന്നെയൊന്ന് ശ്വാസം വലിച്ചു വിട്ടു... " കൊച്ചെന്തെങ്കിലും കഴിച്ചോ? " " ഇല്ലാ... ഇച്ചായാനൊന്നും കഴിച്ചില്ലല്ലോ.... " " എന്നാ വാ ഇച്ചായൻ കഴിപ്പിക്കാം.... " അവളുടെ കൈ പിടിച്ചു അവൻ നടന്നു... അവളടുക്കളയിലേക്ക് നടന്നതും അവൻ കൈ പിടിച്ചു അവളെ ചെയറിൽ ഇരുത്തി... അവൻ തന്നെ പോയി ഭക്ഷണം എടുത്തു വന്നു അവളെ കഴിപ്പിക്കാൻ തുടങ്ങി... അവനു കഴിച്ചു..... അവള് പാത്രം കഴുകി വെക്കാൻ പോയപ്പോൾ അവനും ചെന്നു സഹായിക്കാൻ... എല്ലാം കഴിഞ്ഞ് വന്ന് അവനവളുടെ വയറിൽ പതിയെ തലവച്ചു കിടന്നു... " കൊച്ചേ.... നിന്നെ ഞാൻ ഡിസ്മിസ് ചെയ്തു ഓഫീസിൽ നിന്നും.. " " എന്തിന്... " " പേടിക്കണ്ട... ഒരു നാലഞ്ചു വർഷത്തേക്ക്... " " അതെന്താ... "

" ദാ ഈ ആള് പുറത്തേക്ക് വന്ന് ഒന്ന് വളർന്നോട്ടെ.... കുഞ്ഞിന്റെ വളർച്ചയിൽ നീയൊപ്പം വേണം.... ഞാനില്ലെങ്കിലും.... അമ്മയുടെ സ്നേഹം കിട്ടി വളരണം നമ്മുടെ കുഞ്ഞ്... എന്നെ പോലെ ആവരുത്... " ഒരു വേദനയോടെ അവനത് പറഞ്ഞു... " എന്താ ഇച്ചായാ.... ഇങ്ങനെയൊക്കെ പറയുന്നേ... " " ഏയ്‌..... പിന്നെ ഇതാരും അറിയണ്ട ...... " " എന്താ? " " പ്രെഗ്നന്റ് ആണെന്ന് തത്കാലം ആരും അറിയണ്ട... പ്രത്യേകിച്ച് ആ സ്ത്രീയും മകനും... " " ഇച്ചായാ... ഇതൊക്കെ എങ്ങനെയാ മറച്ചു വെക്കാൻ കഴിയാ? " " അറിയാം.... ബുദ്ധിമുട്ട് ആണെന്ന്....വേറെ വഴിയില്ലാത്തതുകൊണ്ടാ..." അവള് സമ്മതിച്ചു... അവൻ അവളെ നെഞ്ചോട് ചേർത്തു കിടന്നു... " കൊച്ചേ..... " " ഉം.... " " എനിക്കുറപ്പാ ഇത് പെൺകൊച്ചു ആകും.... അങ്ങനെ ആണെങ്കിൽ നമുക്ക് ആലീസ് എന്ന് പേരിട്ടാലോ? " അവളൊന്ന് ചിരിച്ചു..... " ഇച്ചായന്റെ ഇഷ്ടം... " അവനവളുടെ നെറ്റിയിൽ ചുണ്ടമർത്തി.. " ഉറങ്ങിക്കോ.... നാളെ ഹോസ്പിറ്റലിൽ പോകാം... " പിറ്റേന്ന് രണ്ടുപേരും കൂടെ ഹോസ്പിറ്റലിൽ പോയി... അവിടുന്നങ്ങോട്ട് അവളുടെ ചെറിയ കാര്യങ്ങളിൽ പോലും അവൻ വളരെ കെയർ ആയിരുന്നു.......രണ്ട് മാസം വലിയ കുഴപ്പമില്ലായിരുന്നു... മൂന്നാം മാസം ശർദ്ധി തുടങ്ങി....... അത് വരെ സിസിലിയിൽ നിന്നും കാര്യങ്ങൾ മറച്ചു വച്ചു...

സിസിലി വന്നു എന്നറിഞ്ഞപ്പോൾ മുതൽ റോയിക്ക് സമാധാനം നഷ്ടപ്പെട്ടിരുന്നു...... വേദികയോട് കരുതിയിരിക്കാൻ പറഞ്ഞു... ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതും അവള് ശർദ്ധിക്കാൻ ഓടി.... അത് സിസിലി ശ്രദ്ധിച്ചു... ഒപ്പം അവളുടെ മാറ്റവും അവര് കണ്ടിരുന്നു..... " ഇവൾക്കെന്താ പറ്റിയത്? " ത്രേസ്യാമ്മച്ചിയോട് അവര് ചോദിച്ചു... " അത്.... അതെന്തോ ഗ്യാസിന്റെ പ്രശ്നം ആണെന്ന് തോന്നുന്നു..... രണ്ടുമൂന്നു ദിവസം മുൻപ് നല്ല പനിയും ഉണ്ടായിരുന്നു.... " അവർക്കത് വിശ്വാസം വന്നില്ലെങ്കിലും ഒന്ന് മൂളി.... അവര് ഓഫീസിലുള്ള നിഷയെ വിളിച്ചു കാര്യം തിരക്കി.... കുറച്ചുകാലമായിട്ട് അങ്ങോട്ട് വരാറേ ഇല്ലെന്നായിരുന്നു അവിടുന്ന് കിട്ടിയ മറുപടി........ അവര് പിന്നെ വേദികയുടെ അടുത്ത് ചെന്ന്... " എടീ..... നിനക്കിവിടെ എന്താ പണി.... ഒന്നിവിടെ അടിച്ചു വാരിയൊക്കെ തുടച്ചൂടെ... ആകെ പൊടി നിറഞ്ഞു നാശമായി കിടക്കുവാ.... അവള് വല്യ കെട്ടിലമ്മയാണെന്ന വിചാരം.... എടീ മിഴിച്ചു നോക്കാതെ അതൊക്കെ ഒന്ന് വൃത്തിയാക്കാൻ നോക്ക്... " " അത് ഞാൻ പിന്നെ വൃത്തിയാക്കും.... " " നിന്റെ സൗകര്യത്തിനല്ല.... ഇന്ന് ഏതാ ദിവസം എന്ന് നിനക്കറിയോ... എന്റെ പിള്ളേരുടെ അപ്പന്റെ ഓർമ ദിവസാ.... വേഗം വന്ന് അടിച്ച് തുടയ്ക്കാൻ നോക്ക് .... " അവളെന്തു വേണമെന്ന് അറിയാതെ ത്രേസ്യാമ്മയെ നോക്കി. "

മോൾക്ക് വയ്യാത്തത് അല്ലേ... അതൊക്കെ ഞാൻ ചെയ്തോളാം... മോള് പോയി കിടന്നോ.... " അവള് പിന്നെ അവിടെ നിന്നില്ല വേഗം റൂമിൽ വന്ന് കിടന്നു..... പിന്നെ റോയ് വന്നപ്പോഴാണ് എഴുന്നേൽക്കുന്നത്... റോയ്ക്ക് അവളോടുള്ള മാറ്റവും അവര് നോട്ട് ചെയ്തിരുന്നു... എല്ലാവരും ഇരുന്ന് പ്രാർത്ഥിച്ചു... ഒരുമിച്ചാണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്... അതിന്റെയൊക്കെ മണം അവളെ വീർപ്പുമുട്ടിച്ചു.... ഒടുക്കം ഓകാനിച്ചു.... പിന്നെ അവിടെ ഇരുന്നില്ല ഭക്ഷണം കഴിക്കാതെ എഴുന്നേറ്റ് റൂമിലേക്ക് പോയി.... അവള് പോയെങ്കിലും റോയ് ഒന്നും മിണ്ടാതെ ഇരുന്ന് കഴിച്ചു... അതിനു ശേഷം ഒരു പ്ലേറ്റിൽ അവൾക്കുള്ള ഫുഡ്മായി റൂമിലേക്ക് ചെന്നു..... അവള് സോഫയിൽ ഇരിക്കായിരുന്നു..... അവനവളെ നോക്കി പുരികം പൊക്കി... " എന്താണ്...കൊച്ച് കഴിക്കാതെ ഇവിടെ വന്നിരിക്കുവാണോ? " " വേണ്ടാ ഇച്ചായാ.... " " അതൊന്നും പറഞ്ഞാൽ പറ്റില്ല.... മര്യാദക് ഇരുന്ന് കഴിക്കണം... ഇച്ചായൻ കഴിപ്പിക്കാം... " " ഞാൻ ശർദ്ധിക്കും ഇച്ചായാ.... " " അതൊന്നും പറഞ്ഞാൽ നടക്കില്ല.... ശർദ്ധിക്കുമെന്ന് കരുതി എന്റെ കൊച്ചിനെ പട്ടിണിക്ക് ഇടാൻ ആണോ ഉദ്ദേശം.... "

" ഓഹ് അത് ശരി അപ്പൊ എന്നോടുള്ള സ്നേഹം കൊണ്ടല്ല... " അവള് ചെറിയമക്കളെ പോലെ ചുണ്ട് മലർത്തി... റോയ് ഒന്ന് ചിരിച്ചു... " രണ്ടുപേരോടുമുള്ള സ്നേഹം കൊണ്ടാ.... വായ തുറക്ക്... " അവള് വായ തുറന്ന് അവനിരുന്നു കഴിപ്പിച്ചു ..... സിസിലി ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്തിരുന്നു ..... അവർക്കവളെ കഴുത്തു ഞെരിച്ചു കൊല്ലാൻ ആണ് തോന്നിയത്..... ' എടീ.... ഇനി നീ ജീവനോടെ ഉണ്ടാകില്ല ...... ഇനി നീ ജീവിക്കാൻ പാടില്ല.... നിന്നെ ഞാൻ വച്ചേക്കില്ല.... ആ തള്ളയും നിനക്ക് കൂട്ട് നിൽക്കുകയല്ലേ.... രണ്ടാളും എന്റെ മുന്നിൽ കുറേ അഭിനയിച്ചതല്ലേ.... ഇന്ന് നീ ശരിക്കും ഊട്ട്.... അവസാനത്തേതാ ഇത്....' അവരവിടുന്ന് റൂമിലേക്ക് വന്നു... അവർക്ക് സമനില തെറ്റുന്നപോലെ തോന്നി... ഇത്രയും കാലം സ്വപ്നം കണ്ടതെല്ലാം അവസാനിച്ചു.... ' ഇല്ലാ... ഇതൊക്കെ ന്റെ മോനുള്ളതാ..... നിന്നെ കൊണ്ട് ഞാൻ അനുഭവിപ്പിക്കില്ല.... നോക്കിക്കോ നീയ്യ്..... അവളൊറ്റൊരുത്തിയ എന്റെ സ്വപ്നങ്ങളൊക്കെ തകർത്തത്.... അവളെ ഞാൻ വെറുതെ വിടില്ല... എന്റെ ഈ കൈകൊണ്ട് തന്നെ ഇഞ്ചിഞ്ചായി തീർക്കും ഞാൻ ആ എരണം കെട്ടവളെ..... '

അവര് റൂമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു... അപ്പോഴാണ് ജോയ് വന്നത്... " അമ്മച്ചീ..... " അവരവനെ ഒന്ന് തറപ്പിച്ചു നോക്കി.... " എന്താ പറ്റിയെ? " " നീ ഇങ്ങനെ നടന്നോ.... ഒരുപകാരവും ഇല്ലാതെ .. " " അമ്മച്ചി കാര്യം എന്നതാന്ന് വച്ചാ പറാ.... " " ആ പെണ്ണിന് വയറ്റിലാ ...... " ജോയ് ഒന്ന് ഞെട്ടി.... " എന്താടാ.... നീ ഇങ്ങനെ നോക്കുന്നത്... സത്യമാ.... നീ പറഞ്ഞായിരുന്നല്ലോ കെട്ടിയതവൻ ആണെങ്കിലും അവള് നിന്റെ കൊച്ചിനെയാ പ്രസവിക്കാ എന്ന്.... അങ്ങനെ എല്ലാം നിന്റെ പേരിൽ തന്നെ വന്ന് ചേരുമെന്ന്.... ഇപ്പൊ എന്തായി... അന്ന് നീ അങ്ങനെ പറഞ്ഞതുകൊണ്ടാ അവളിവിടെ വന്ന് കയറിയ സമയത്തു തന്നെ അവളെ കൊല്ലാതെ വിട്ടത്.... നിന്നെ വിശ്വസിച്ചതാ തെറ്റ് ..... ആദ്യമേ കൊന്നിരുന്നെങ്കിൽ ഇന്ന് ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു... ഇനിയും സമയം ഉണ്ടല്ലോ.. എന്തായാലും ഈ സമയം അവളെ തീർക്കാനാ സുഖം.... " " അമ്മച്ചി എന്ത് ചെയ്യാനാ പോകുന്നത്? " " തത്കാലം അത് നീയറിയണ്ട... എനിക്കറിയാം എന്ത് വേണമെന്ന്... " അവനവിടുന്ന് പോന്നു.... സിസിലി ഓരോ പദ്ധതികൾ തയ്യാറാക്കുകയായിരുന്നു... ഒടുക്കം അവരുടെ മുഖത്ത് ക്രൂരമായൊരു ചിരി വിരിഞ്ഞു... സമാധാനത്തോടെ അവര് കേറി കിടന്നു .....

ഈ സമയം ഇതൊന്നുമറിയാതെ റോയിയുടെ നെഞ്ചിൽ തലയും പൂഴ്ത്തി കിടക്കുകയായിരുന്നു വേദിക... ഒരു കൈ കൊണ്ട് അവളെ ചേർത്തുപിടിച്ചു മറുകൈ കൊണ്ട് അവളുടെ മുടിയിൽ വിരലോടിച്ചു കിടക്കുകയാണ് റോയ്... അവന്റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ട്.... വരാൻ പോകുന്ന രാജകുമാരിയെയും കിനാവ് കണ്ടു കിടക്കാണ് അവൻ... " കൊച്ചേ.... ഉറങ്ങിയോ...? " " ഇല്ലാ..... " " നമ്മുടെ പ്രിൻസസ്സ് വന്നിട്ട് വേണം ഈ വീട്മുഴുവൻ ടോയ്‌സ് കൊണ്ട് നിറയ്ക്കാൻ... ദാ ആ കോർണറിൽ ഒരു കുഞ്ഞ് തൊട്ടിൽ.... പിന്നെ കുറേ ഡ്രെസ്സസ്.... അവൾക്കിഷ്ടമുള്ളതെല്ലാം അവള് പറയുന്നതിന് മുൻപേ മുൻപിലെത്തിക്കണം.... അവളുടെ ചിരിയും കൊഞ്ചലും പിന്നെ ഇടയ്ക്കിടെക്കുള്ള കരച്ചിലും കുറുമ്പും.... എല്ലാം നല്ല രസമായിരിക്കും ല്ലേ.... എന്നെ പപ്പേ എന്ന് വിളിച്ചാ മതി..... ഒന്ന് വേഗം വന്നാൽ മതിയായിരുന്നു.... " വേദികയൊന്ന് ചിരിച്ചു.... " മോള് വന്നാൽ ഇച്ചായന് പിന്നെ എന്നെ വേണ്ടിവരില്ലല്ലോ ല്ലേ... " ഇത്തിരി കുറുമ്പോടെ അവള് ചോദിച്ചതും അവനവളുടെ കവിളിലൊന്ന് പിച്ചി..

" ഉം...... എന്നും വേണം എനിക്ക് എന്റെയീ കൊച്ചിനെ.... എന്റെ ജീവിതത്തിനു എന്തെങ്കിലുമൊരു അർത്ഥം ഉണ്ടായത് നീ വന്നതിൽ പിന്നെയാ ...... നമ്മുടെ പ്രിൻസസ്സ് നമ്മുടെ ജീവിതത്തിലെ ഗസ്റ്റ് അല്ലേ.... ആ ഗസ്റ്റിനെ നമ്മൾ നന്നായി ട്രീറ്റ് ചെയ്യുന്നു..... ജീവിതത്തിന്റെ എല്ലാ മൂല്യങ്ങളും പഠിപ്പിക്കുന്നു...... എല്ലാം കഴിഞ്ഞ് നമുക്ക് നമ്മള് മാത്രം ആകും... " അവനൊന്നു നെടുവീർപ്പിട്ടു... " അവർക്ക് സംശയമൊന്നും ഇല്ലല്ലോ.... " "ഏയ്‌.... ഇല്ലാ...." " അവര് വന്നു എന്നറിഞ്ഞപ്പോൾ മുതൽ ഒരു പേടി.... " " ഇച്ചായൻ പേടിക്കണ്ട.... ഒന്നും ഉണ്ടാവില്ലാ.... " " ഹ്മ്.... അവര് പോയാൽ മാത്രേ എനിക്ക് സമാധാനം ആകൂ.... " അവളവനെ ആശ്വസിപ്പിച്ചു.... വരാൻ പോകുന്ന അപകടമൊന്നും അറിയാതെ രണ്ടുപേരും ഉറങ്ങി.... പിറ്റേന്ന് റോയ് എന്നത്തെയും പോലെ ഓഫീസിലേക്ക് പോയി... ജോയ് എന്തോ കാര്യത്തിന് പുറത്തേക്കും പോയി.... നല്ല ക്ഷീണം തോന്നിയപ്പോൾ വേദിക വേഗം വന്ന് കിടന്നു.... അവള് റൂമിലേക്ക് പോകുന്നത് സിസിലി കണ്ടിരുന്നു അവരും ഒപ്പം ചെന്നു.....................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story