മിന്നുകെട്ട്: ഭാഗം 2

minnukett

എഴുത്തുകാരി: ആര്യ പൊന്നൂസ്

പലരും പലതും പറഞ്ഞു... റോയിയും കേട്ടു പലതും. അവൻ ക്യാബിനിൽ ഇരുന്നു ആലോചിച്ചു. പിന്നെ വേദികയെ അങ്ങോട്ട് വിളിപ്പിച്ചു.... ചില തീരുമാനങ്ങൾ എടുത്തിരുന്നു റോയ്....അവള് ചെല്ലുമ്പോൾ അവൻ കൈ തലയ്ക്കു വച്ചു കണ്ണടച്ചിരിക്കുന്നുണ്ട്... " സാർ.." വിറയാർന്ന ശബ്ദത്തോടെ അവള് വിളിച്ചു.. " സിറ്റ്... " അവളവിടെ ഇരുന്നു... " വേദികാ തന്റെ വീട് എവിടെയാണ്... വീട്ടിലുള്ളവരൊക്കെ കാര്യങ്ങൾ അറിഞ്ഞോ? " അറിഞ്ഞെന്നു അവള് തലയാട്ടി... " വേദികാ... നമ്മളൊന്നും ചെയ്തിട്ടില്ലാ എന്ന് നമുക്കറിയാം... ബട്ട്‌ ആളുകൾ അത് വിശ്വസിക്കില്ല... അവര് തന്നെ കുറ്റപ്പെടുത്താതിരിക്കണമെങ്കിൽ തന്റെ മാര്യേജ് ഉടനെ നടത്തണം...

പയ്യനെ വേണെമെങ്കിൽ ഞാൻ തന്നെ കണ്ടെത്താം.... കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കുകയും ചെയ്യാം... ഞാൻ ആലോചിച്ചിട്ട് വേറെ വഴിയൊന്നും കാണുന്നില്ലാ... now you കം വിത്ത്‌ മീ... തന്റെ വീട്ടിൽ ഞാൻ തന്നെ കാര്യങ്ങൾ അവതരിപ്പിക്കാം... " അവള് ഒന്നും പറഞ്ഞില്ല. അവനവിടുന്ന് എണീറ്റ് നടന്നു പിന്നാലെ അവളും.. ആളുകൾ അടക്കം പറഞ്ഞു ചിരിക്കുന്നുണ്ട്. റോയ് നോക്കിയതും അവരത് നിർത്തി. അവന്റെ കാറിൽ വീട്ടിലേക്ക് പോയി വഴി അവള് കൃത്യമായി പറഞ്ഞു കൊടുത്തു മുറ്റത്തൊരു വണ്ടി വന്ന് നിർത്തിയ ശബ്ദം കേട്ടപ്പോൾ അലക്കുന്നത് നിർത്തി അമ്മ അങ്ങോട്ട് വന്നു... ചേച്ചിയും പുറത്തേക്ക് വന്നു....

വീടിനടുത്തുള്ള കുമുട്ടി പീടികയിൽ നിന്നും വിനീത് അത് കണ്ടു അയാളും അങ്ങോട്ടെത്തി.. വേദികയും റോയിയും വണ്ടിയിൽ നിന്നും ഇറങ്ങി. അമ്മയും ചേച്ചിയും പരസ്പരം നോക്കി.. " അമ്മേ ഇത് റോയ് സാർ... " അവര് വേഗം വീട്ടിനകത്തേക്ക് ക്ഷണിച്ചിരുത്തി.. ചേച്ചി വേഗം അടുക്കളയിലേക്ക് നടന്നു അയാൾക്ക് കുടിക്കാനായി വെള്ളം കലക്കി കൊടുത്തു. റോയിക്ക് എന്ത് പറയണം എങ്ങനെ തുടങ്ങണം എന്ന് അറിയില്ലായിരുന്നു ... " ഞാൻ വന്നത് ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം പറയാൻ ആണ്... നമുക്ക് പെട്ടന്ന് വേദികയുടെ കല്യാണം നടത്തണം.... ഇങ്ങനെയൊരു സിറ്റുവേഷനിൽ അതാണ് ബെറ്റർ ഐഡിയ .... കല്യാണചിലവൊക്കെ ഞാൻ നോക്കാം.... വേണമെങ്കിൽ പയ്യനെയും ഞാൻ നോക്കാം... "

അമ്മയും ചേച്ചിയും എന്ത് പറയും എന്നറിയാതെ നിന്നു. അവർക്കതിൽ സന്തോഷമേ ഉള്ളൂ. എന്നാൽ ആളുകൾ അവരിപ്പോ പലതും പറയുന്നുണ്ട്.... ഇതെല്ലാം കേട്ട് വിനീത് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.. അയാളകത്തേക്ക് വന്നു. " അയ്യോ പയ്യനെ കണ്ടുപിടിക്കാൻ സാറ് കഷ്ടപെടണ്ട.... എന്തായാലും സാറ് എച്ചിലാക്കിയതല്ലേ അതുകൊണ്ടാകും ഇത്ര ധൃതി... എച്ചിലായാലും കുഴപ്പല്യ ഞാൻ കെട്ടിക്കോളാം.. " അത് കേട്ടതും റോയ് അയാളെ ഒന്ന് നോക്കി. ഒപ്പം വേദികയേയും. അവളുടെ മുഖത്ത് അയാളോടുള്ള വെറുപ്പ് പ്രകടമായിരുന്നു... " പിന്നെ സാറിനോട് എനിക്ക് നന്ദിയുണ്ട്... ഇവളെന്റെ കയ്യിൽനിന്നും വഴുതി പോകോ എന്നൊരു ഡൌട്ട് ഉണ്ടായിരുന്നു... സാറായിട്ട് അത് അവസാനിപ്പിച്ചു.. "

" നിങ്ങളാരാ? " " ഞാൻ ദാ അവളുടെ ഭർത്താവാ... " " what.... " " സാർ എന്റെ ഭർത്താവാണ്... " ഒരു മൂലയിൽ മാറി നിന്ന ദേവിക തല താഴ്ത്തി പറഞ്ഞു.. " അപ്പൊ സാറ് ചെല്ല്... ഇത് ഞങ്ങളുടെ കുടുംബ കാര്യമാണ്... അത് എന്ത് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാ... " റോയ് അവിടുന്ന് എണീറ്റു. വേദിക മുഖം താഴ്ത്തി നിൽക്കുകയാണ്... ദേവിക അവളുടെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട് അമ്മ നിസ്സഹായായി നിൽക്കുന്നു. അവൻ പുറത്തേക്കിറങ്ങി വണ്ടിയിൽ കയറി പോയി...വേദിക അകത്തേക്ക് നടന്നു ഒപ്പം ദേവികയും അമ്മയും... അവള് ചേച്ചിയുടെ തോളിലേക് തലചായ്ച്ചു കരയാൻ തുടങ്ങി. " ചേച്ചി... ഞാനെങ്ങോട്ടെങ്കിലും പോവാ... ഞാൻ കാരണം നീയീ സങ്കടപെടുന്നത് സഹിക്കുന്നില്ല എനിക്ക് ..... " " നീയല്ലേ മോളേ ഞാൻ കാരണം വേദനിക്കുന്നത്.... എനിക്ക് നിന്റെ കാര്യം ആലോചിച്ചാ സങ്കടം... " ആ അമ്മ രണ്ടുമക്കളെയും ചേർത്തുപിടിച്ചു അവിടെ ഇരുന്നു... "

എന്താണ് തള്ളയും മക്കളും കരഞ്ഞു തകർക്കുന്നുണ്ടല്ലോ.... വേദ മോളേ ഈ ചേട്ടൻ പറഞ്ഞ കാര്യം നീയൊന്ന് ശരിക്കുമിരുന്നു ആലോചിക്ക്... അപ്പൊ മനസിലാകും അതാണ് നല്ലതെന്ന്... " അവള് വെറുപ്പോടെ മുഖം തിരിച്ചു.. അയാള് തിരിച്ചു ചെന്ന് ടി വി ഓൺ ചെയ്ത് അത് കണ്ടിരുന്നു.... " സാർ പിന്നെയും എന്തിനാ ഇങ്ങോട്ട് എഴുന്നള്ളിയത്? " വിനീതിന്റെ സംസാരം കേട്ട് അമ്മ അങ്ങോട്ട് ചെന്ന് നോക്കി. റോയ് സാർ... അവനവരുടെ അടുത്തേക്ക് ചെന്നു. " വേദികയ്ക് അച്ഛൻ ഇല്ലാ എന്നറിയാം... അപ്പൊ കാര്യങ്ങളൊക്കെ തീരുമാനിക്കേണ്ടത് അമ്മയാണല്ലോ... ഞാൻ വന്നത് അവളെ എന്റെ കൂടെ കൂട്ടാനാണ്...

ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട് ജാതി മതം വയസ് എല്ലാം എന്നാൽ ഞാൻ കാരണം ഒരാളുടെ ജീവിതം നശിക്കാൻ മനസ് അനുവദിക്കുന്നില്ല... നിങ്ങക്ക് വിരോധം ഇല്ലെങ്കിൽ... " അവര് അവന്റെ കയ്യിൽ പിടിച്ചു കരഞ്ഞു... വേദികയും ദേവികയും പരസ്പരം നോക്കി എന്താ വേണ്ടതെന്നു.. " മോളേ നീ ചെല്ല്... ഇത് ദൈവം തന്ന അവസരം ആണ് നിനക്ക്... " അവരവളുടെ കൈ പിടിച്ചു അങ്ങോട്ട് നടന്നു... അവളുടെ മനസ് പിടയുകയായിരുന്നു.. റോയ് കയ്യിൽ കരുതിയ മിന്ന് അവളുടെ കഴുത്തിലണിഞ്ഞു.. വിനീത് ഞെട്ടിത്തരിച്ചു.. അയാള് റോയിയുടെ നേരെ തിരിഞ്ഞു. " ഇറങ്ങിപ്പോടാ.... നാറി എന്റെ വീട്ടിൽനിന്നും.. "

അവനതും പറഞ്ഞു വേദികയുടെ കഴുത്തിലേക്ക് കൈ നീട്ടി റോയ് കെട്ടിയ താലി പിടിച്ചു പൊട്ടിക്കാൻ നോക്കി. വേദിക എന്ത് ചെയ്യും എന്നറിയാതെ റോയിയെ നോക്കി അവൻ വിനീതിനെ പിടിച്ചുമാറ്റി അവന്റെ ചെവിയടക്കം ഒന്ന് കൊടുത്തു.. " എടാ ഇനി നിന്റെ നോട്ടമെങ്കിലും ഇവളെ നേരെ വന്നാൽ.... നീയെന്താ പറഞ്ഞത് എന്റെ എച്ചിൽ നീ കഴിച്ചോളാം എന്നോ... എന്റെ എച്ചിൽ മറ്റൊരാളും കഴിക്കുന്നത് എനിക്കിഷ്ടല്ല... ഭാര്യയുടെ അനിയത്തിയെ ഭാര്യ ആയിട്ടല്ല അനിയത്തി ആയിട്ടാണ് കാണേണ്ടത്... നേരത്തെ ഇതൊക്കെ പറയണം എന്ന് കരുതിയതാ എന്നാൽ അപ്പൊ നീ ഇറങ്ങിപ്പോകാൻ പറഞ്ഞാൽ പോകേണ്ടി വരുമായിരുന്നു ഇപ്പൊ നിനക്ക് ഇവിടെ എന്ത് അവകാശമാണോ അത് തന്നെയാ എനിക്കും...."

വേദിക തറഞ്ഞു നിൽക്കുകയാണ്... റോയ് സാർ കെട്ടിയ താലി അവളെ ചുട്ടു പൊള്ളിക്കുന്ന പോലെ തോന്നി... റോയ് അവളെ നോക്കി. " വേദിക കം lets go.... " അവളമ്മയെയും ചേച്ചിയെയും നോക്കി. അമ്മ അവളുടെ തലയിൽ കൈ വച്ചു അനുഗ്രഹിച്ചു. ചേച്ചി അവളെ കെട്ടിപിടിച്ചു കരഞ്ഞു. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. ദേവിക അത് തുടച്ചു കൊടുത്തു.. " മോളേ കരയരുത്.... എല്ലാം നല്ലതിനാണെന്ന് വിചാരിക്ക്... " റോയ് അപ്പോഴേക്കും തിരിഞ്ഞു നടന്നിരുന്നു. അമ്മയും ചേച്ചിയും അവളുടെ കൈപിടിച്ച് പുറത്തേക് നടന്നു. അവളവന്റെ കൂടെ പോയി. അവരുടെ വണ്ടി കണ്മുന്നിൽ നിന്ന് മായും വരെ അവരവിടെ നിന്നു. അവര് പോയതും അമ്മ പൊട്ടികരഞ്ഞു..

" അമ്മ എന്തിനാ കരയുന്നത്.. " " ന്നാലും ന്റെ കുട്ടി.... ആരും ഇല്ലാത്തവരെ പോലെ.... എന്തൊരു വിധിയാണ് ദൈവമേ ന്റെ കുട്ടിക്ക്... " " അമ്മേ.... ഈ നരകത്തിൽ നിന്നും അവള് രക്ഷപെട്ടില്ലേ അങ്ങനെ കരുതി സമാധാനിക്കാം നമുക്ക്... " " എന്നാലും മോളേ... ഇട്ട ഡ്രെസ്സാലെ ആളും അനക്കവും ഇല്ലാതെ അവളുടെ ഇഷ്ടംപോലും അറിയാതെ.... " " അതൊക്കെ പറഞ്ഞിട്ട് എന്താ അമ്മേ നമുക്ക് പ്രാർത്ഥിക്കാം അവൾക്ക് നല്ലത് മാത്രം വരാൻ... " അവരൊന്ന് നെടുവീർപ്പിട്ടു. റോയിയുടെ കൂടെ വണ്ടിയിൽ കയറി എന്നെ ഉള്ളൂ... മനസ് വീട്ടിലാണ്.. റോയ് ലാപ്പിൽ നോക്കുകയാണ് വീടെത്തിയതും അയാൾ അത് അടച്ചു അവിടെ വച്ചു അവളോട് ഇറങ്ങാൻ പറഞ്ഞു. അയാളും ഇറങ്ങി..ഒരു കൊട്ടാര സാദൃശ്യമായ വീട്. റോയ് മുൻപിൽ നടന്നു.. എന്ത് വേണം എന്നറിയാതെ വേദിക പതിയെ അവന്റ പിന്നാലെ ചെന്നു... " ത്രേസ്യാമ്മച്ചി.... "

അവൻ വിളിച്ചതും പ്രായമായ ഒരു സ്ത്രീ അങ്ങോട്ട് വന്നു. അവര് സംശയത്തോടെ റോയിയുടെ പിന്നിൽ നിൽക്കുന്ന വേദികയെ നോക്കി.. " റോയിക്കൊച്ചേ ഇത്. " " ഇത് വേദികാ....ഞാനിവളെ കല്യാണം കഴിച്ചു.... " അത് കേട്ടതും അവരുടെ കണ്ണുകളിൽ സന്തോഷം നിഴലിച്ചു. " മോളെന്താ അവിടെ നിന്നെ... ഇങ്ങോട്ട് വാ....അമ്മച്ചി ഒന്ന് കാണട്ടെ കൊച്ചിനെ... " അവരവളുടെ കൈ പിടിച്ചു അങ്ങോട്ട് വലിച്ചു. അവള് പേടിച്ചരണ്ടു നിൽക്കുകയാണ്. " ന്റെ റോയികൊച്ചിന് നല്ല ചേർച്ചയുണ്ട്... " അവനൊന്നും പറഞ്ഞില്ല. അവരവളുടെ മുടിയിൽ തലോടി. " റോയികുഞ്ഞെ... മോൾക്ക് മുറി കാണിച്ചു കൊടുക്ക്... " അവൻ തലകൊണ്ട് അവന്റെ പുറകെ ചെല്ലാൻ ആക്ഷൻ കാണിച്ചു.

അവള് പുറകെ പോയി.. മുകളിലേക്കാണ് കൂട്ടികൊണ്ട് പോയത്.. " വേദികാ താൻ ആ റൂം യൂസ് ചെയ്തോളു.. എന്തെങ്കിലും ആവശ്യമുണ്ടെൽ ത്രേസ്യമച്ചിയോട് പറഞ്ഞാ മതി... പിന്നെ തനിക് മാറാൻ ഡ്രെസ്സൊന്നുമില്ലല്ലോ ആളെ വിട്ട് മേടിപ്പിക്കാം... ടേക്ക് റസ്റ്റ്‌ i വാണ്ട്‌ to go... " പൂട്ടി കിടന്ന ഒരു റൂം അവൾക്ക് തുറന്ന് കൊടുത്ത് അയാള് തിരിഞ്ഞു നടന്നു. പിന്നെ തിരിഞ്ഞു നിന്നു " വേദികാ... we വാണ്ട്‌ make it ലീഗൽ.... നാളെ അതിന് വേണ്ടാ ഏർപ്പാട് ഉണ്ടാക്കാം... " പിന്നെ അയാൾ പോയി അവളുടെ മറുപടിക്കായി കാത്തില്ല..... കുറച്ചുനേരം അവിടെ അങ്ങനെ നിന്നു ചുറ്റും കണ്ണോടിച്ചു. വിശാലമായ മുറി എല്ലാ സൗകര്യങ്ങളും ഉണ്ട്..

എങ്കിലും ശ്വാസം മുട്ടുന്നപോലെ തോന്നി അവൾക്ക്. അവള് വേഗം അവിടുന്ന് താഴേക്ക് വന്നു. റോയ് അപ്പോഴേക്ക് തിരിച്ചു പോയിരുന്നു.. ആ വീട്ടിൽ മറ്റാരും ഉണ്ടെന്ന് തോന്നുന്നില്ല... അവള് ത്രേസ്യാമ്മച്ചിയെ തിരഞ്ഞു അവര് അടുക്കളയിൽ നിന്നും ഒരു കപ്പ്‌ ചായയുമായി അവളുടെ അടുത്തെത്തി.. " റോയി കുഞ്ഞ് പോയല്ലേ.... മോളിവിടെ ഇരിക്ക്... എന്നിട്ട് ഇത് കുടിക്ക്... " അവൾക്കൊന്നും വേണ്ടായിരുന്നു എങ്കിലും വാങ്ങി... അവരുടെ അടുത്തായി സോഫയിൽ ഇരുന്നു... " മോളേ.... പെട്ടന്നൊരു കല്യാണം? " അവര് ചോദിച്ചതെന്താണെന്ന് വ്യക്തമാണ്... അവളെല്ലാം പറഞ്ഞു.. അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി... " മോളെന്തിനാ കരയുന്നത്.... ഇതാവും കർത്താവിന്റെ തീരുമാനം....

ഇങ്ങനെയൊന്ന് സംഭവിച്ചില്ലായിരുന്നെങ്കിൽ റോയ് കൊച്ച് കല്യാണം തന്നെ കഴിക്കുമെന്ന് തോന്നുന്നില്ല.. എന്തായാലും ഇത് നന്നായി.... ഞാൻ ഇവിടുത്തെ അടുക്കളകാരിയാണ്... എന്നാൽ റോയികൊച്ചു എന്നെ ഇവിടുത്തെ ആളായ കരുതുന്നെ.... അവന്റെ അമ്മച്ചിക്ക് അവനെ വയറ്റിലുള്ളപ്പോ ആണ് ഞാൻ ഇവിടെ വരുന്നത്... പ്രസവത്തിൽ അവര് പോയി .... പിന്നെ അവനെ നോക്കിയതൊക്കെ ഞാനാ.... അവനു മൂന്ന് വയസായപ്പോ അവന്റെ അപ്പൻ വേറെ കെട്ടി സിസിലി.... അതില് വേറൊരു മോനുണ്ട് ജോയ്.... അവര് രണ്ടും കണ്ണൂരാ അവിടുത്തെ ബിസിനസും കാര്യങ്ങളുമായി.... മാസത്തിൽ ഒരാഴ്ച ഇവിടെ വന്ന് നിൽക്കും..... പിന്നെ റോയിയുടെ അപ്പൻ ഒരു ആക്സിഡന്റിലങ് പോയി...

അതിനുശേഷം എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് റോയി കൊച്ചാ...." അവളൊന്നും പറയാതെ വെറുതെ കേട്ടിരുന്നു... തനിക്ക് സ്വപ്നം കാണാൻ കൂടെ യോഗ്യതയില്ലാത്ത ബന്ധമാണ് ഇതെന്ന് അവൾക്കറിയാം... " മോളേ... എന്താ ആലോചിക്കുന്നത്? " " ഒന്നൂല്യ അമ്മച്ചി.... " അവള് അവരുടെ അടുത്തിരുന്നു... ആകെ ഒരു പേടി... എന്താ വേണ്ടതെന്നു ഒരെത്തും പിടിയുമില്ല.... കുറച്ചുകഴിഞ്ഞതും റോയ് തിരിച്ചു വന്നു വേദിക അവനെ കണ്ടപ്പോൾ തന്നെ എണീറ്റ് നിന്നു. അവനവളെ നോക്കി ദഹിപ്പിക്കുകയായിരുന്നു.... " വേദികാ... കം.... " അവളവന്റെ പിന്നാലെ ചെന്നു. അവന്റെ റൂമിലേക്കാണ് പോയത്. " നീയെന്നെ ട്രാപ് ചെയ്തത് ആണല്ലേ bloody bitch..... what did you gain? " വേദിക ഞെട്ടി പോയി.

" സാർ... ഞാൻ.... ഞാൻ എന്ത് ചെയ്തു? " " ഇന്നലെ അവിടെ വന്നതിനും ഡ്രാമ കളിച്ചതിനും നിനക്ക് എത്ര രൂപ കിട്ടി... ആരാ നിനക്ക് പണം തന്നത്?... പണം കിട്ടാൻ ഇതിലും ബെറ്റർ മറ്റു വല്ല പണിക്കും പോകുന്നതാണ്.... " അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... " സാർ.... സത്യമായിട്ടും ഞാൻ അറിഞ്ഞോണ്ട് ഒന്നും ചെയ്തിട്ടില്ല... സാർ പറഞ്ഞത് ശരിയാ പണത്തിനു ആവശ്യമുണ്ട്.... എന്നാൽ ആത്മാഭിമാനമുള്ള ഒരാളും സാറ് പറഞ്ഞപോലെ തരം താഴില്ല....ഞാൻ ഒരു ഡ്രാമയും കളിച്ചിട്ടില്ല സാർ... " " shut up.... നിനക്ക് ശരിക്കും അറിയുമായിരുന്നു ഇങ്ങനെയൊക്കെ ഉണ്ടായാൽ ഞാൻ നിന്നെ മിന്ന് കെട്ടും എന്ന്... ഒരു ദിവസം കൊണ്ട് ലൈഫ് settle ആയല്ലോ... അതിനുവേണ്ടി മാത്രമാ നീ ഇന്നലെ....

ഇവിടെ കെട്ടിലമ്മ ആയി വാഴാം എന്ന് കരുതിയോ? " " സാറിനെ എന്ത് പറഞ്ഞാണ് വിശ്വസിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ല... ഇവിടുത്തെ വേലക്കാരി ആവാനുള്ള യോഗ്യത എനിക്കില എന്നറിയാം ... ഇന്നലെ ആനന്ദ് സാറാണ് എന്നെ ആ ഫയലൊക്കെ ഏല്പിച്ചു അങ്ങോട്ട് വിട്ടത്... സാറ് വേണമെങ്കിൽ ആനന്ദ് സാറിനോട് ചോദിച്ചു നോക്ക്.... " അവളുടെ കണ്ണിൽ നിന്നും കണ്ണീർ നിൽക്കാതെ ഒഴുകുന്നുണ്ട്... റോയ് കുറച്ച്നേരം അവളെ ശ്രദ്ധിച്ചു... " നീ പറഞ്ഞത് സത്യമാണോ... ആനന്ദ് ആണോ നിന്നെ അങ്ങോട്ട് വിട്ടത്? " " അതേ സാർ... " " ഓക്കേ... എന്റെ കൂടെ ഓഫീസിലേക്ക് വാ... എനിക്കത് ഇന്ന് തന്നെ ക്ലിയർ ചെയ്യണം... " അവനവിടുന്ന് ഇറങ്ങി. പിന്നാലെ അവളും പോയി... എത്ര ശ്രമിച്ചിട്ടും കണ്ണീർ നിൽക്കുന്നില്ലായിരുന്നു...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story