മിന്നുകെട്ട്: ഭാഗം 20

minnukett

എഴുത്തുകാരി: ആര്യ പൊന്നൂസ്

നല്ല ക്ഷീണം തോന്നിയപ്പോൾ വേദിക വേഗം വന്ന് കിടന്നു.... അവള് റൂമിലേക്ക് പോകുന്നത് സിസിലി കണ്ടിരുന്നു അവരും ഒപ്പം ചെന്നു.........അവര് പതിയെ ശബ്ദമുണ്ടാക്കാതെ റൂമിലേക്ക് കയറി.... നോക്കിയപ്പോൾ വേദിക കണ്ണടച്ചു കിടക്കുകയാണ്... അവളൊന്ന് ഉറങ്ങാനായി അവരവിടെ നിന്നു... ഒരു പത്ത് പതിനഞ്ചു മിനിറ്റ് കഴിഞ്ഞതും അവളുറങ്ങി... ത്രേസ്യാമ്മച്ചി അടുക്കളയിലെ പണിയും കഴിഞ്ഞു കുളിക്കാൻ പോകുന്നത് അവര് നേരത്തെ കണ്ടിരുന്നു... അവരുടെ കുഴമ്പ് തേച്ചുള്ള കുളിയൊക്കെ കഴിയുമ്പോഴേക്കും സമയം ഒരുപാടാകും...... ആദ്യം കത്തിയെടുത്തു അവളുടെ വയറിൽ കുത്തിയിറക്കാൻ ആണ് അവർക്ക് തോന്നിയത്... പിന്നീട് അത് വേണ്ടാന്ന് വച്ചു ... പതിയെ പില്ലോ എടുത്ത് അവളുടെ മുഖത്ത് അമർത്തി... അവള് ശ്വാസം കിട്ടാതെ പിടയാൻ തുടങ്ങി... കൈ കൊണ്ട് അവരെ തട്ടി മാറ്റാൻ നോക്കുന്നുണ്ട്.... എന്നാൽ അതിനനുസരിച്ചു അവരുടെ ശക്തി കൂടി വന്നു.... അവളുടെ കണ്ണിൽ നിന്നും വെള്ളം ചാടാൻ തുടങ്ങി.... അവര് കൂടുതൽ കൂടുതൽ ശക്തിയിൽ അത് അവളുടെ മുഖത്തേക്കമർത്തി....

ഇടയ്ക്കവൾ സർവശക്തിയും എടുത്ത് അവരെ മാന്തി.... എന്നാൽ അതവര് മൈൻഡ് ചെയ്തില്ല.... പതിയെ അവളുടെ ശരീരം കുഴയാൻ തുടങ്ങി... കയ്യിന്റെയും കാലിന്റെയും ശക്തി ക്ഷയിച്ചു...... സകല ദൈവങ്ങളെയും മനസ്സിൽ വിളിച്ചു......... പതിവിന് വിപരീതമായി ലാപ്ടോപ് മറന്നതുകൊണ്ട് അതെടുക്കാൻ വേണ്ടിയാണ് റോയ് വീട്ടിലേക്ക് വന്നത്.... പുറത്തൊന്നും വേദികയെ കാണാതിരുന്നത്കൊണ്ട് അവള് കിടക്കുകയാകും എന്ന് അവനുറപ്പായിരുന്നു..... അവൻ വേഗം റൂമിലേക്ക് ചെന്നു.... അപ്പൊ കണ്ട കാഴ്ച അവനു സ്വയം നിയന്ത്രിക്കാനായില്ല.... " വേദികേ..... " അവനലറി.... അവനെ അപ്പൊ അവിടെ കണ്ടതും സിസിലിയൊന്ന് പേടിച്ചു... അവര് വേഗം കൈ മാറ്റി.... അവനവളുടെ അടുത്തേക്കൊടി.... അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു.......റോയ് അവളെ നെഞ്ചിലേക്ക് ചാഞ്ഞു ഇരുത്തി... " കൊച്ചേ.... കണ്ണ് തുറക്ക്....... വേദികേ.... " അവനവളുടെ മുഖത്ത് തട്ടി വിളിച്ചു... അവന്റെ കണ്ണ് നിറഞ്ഞൊലിക്കുന്നുണ്ടായിരുന്നു..... " കൊച്ചേ.... ഒന്നെണീക്ക്..... " അവൻ വേഗം അവളെ കോരിയെടുത്തു അവിടുന്ന് ഇറങ്ങാൻ തുടങ്ങി.....

ഹോസ്പിറ്റലിൽ പോയി...... ഡോക്ടർസ് അവളെ പരിശോധിക്കുകയായിരുന്നു.... റോയ് റൂമിന് വെളിയിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... ഇടയ്ക്ക് നോട്ടം ഉള്ളിലേക്ക് നീണ്ടു...... ഒരു അരമണിക്കൂർ കഴിഞ്ഞതും ഡോക്ടർ പുറത്ത് വന്നു... റോയ് അയാൾക്കരികിലേക്ക് ഓടി... " വേദികാ.... " " she is ഫൈൻ.... " അത് കേട്ടതും അവൻ ശ്വാസമെടുത്തു... " ഒരു പത്ത്മിനിറ്റ് കഴിഞ്ഞിരുന്നെങ്കിൽ കാര്യങ്ങൾ വേഴ്സ് ആകുമായിരുന്നു... ഇപ്പൊ രണ്ടുപേരും ഓക്കേ ആണ്... എന്താ സംഭവിച്ചത്... ഇത്ര നേരം ശ്വാസം കിട്ടാതിരിക്കാൻ.... " " എന്താന്ന് അറിയില്ല... ഞാൻ പോയി നോക്കിയപ്പോൾ ഇങ്ങനെ കിടക്കുന്നതാ കണ്ടത്... ഞാനൊന്ന് കണ്ടോട്ടെ... " " ഓക്കേ.... ഇപ്പൊ കുഴപ്പമൊന്നുമില്ല... ഡിസ്ചാർജ് ചെയ്യാം.... " " ഓക്കേ... " അവൻ വേഗം വേദികയുടെ അടുത്തേക്ക് ചെന്നു.... അവളുടെ കണ്ണുകൾ നിറയുന്നുണ്ട്.... " കൊച്ചേ..... " " ഇച്ചായാ..... "

" ഏയ്‌ പേടിക്കണ്ട.... ഞാൻ ചിലതൊക്കെ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്.... ഞാൻ ബില്ലൊക്കെ ഒന്ന് സെറ്റ്ൽ ചെയ്യട്ടെ എന്നിട്ട് നമുക്ക് പോകാം.... " എല്ലാം കഴിഞ്ഞു അവരവിടുന്നിറങ്ങി... സിസിലി റോയിയോട് കാര്യങ്ങൾ എങ്ങനെ അവതരിപ്പിക്കണമെന്ന് ഒരു പ്ലാൻ തയ്യാറാക്കിയിരുന്നു.... അവരും ജോയിയും റോയ് വരുന്നതും കാത്ത് പുറത്ത് വന്നിരുന്നു.... " അമ്മച്ചീ.... നമ്മള് വിചാരിച്ചപോലെ നടക്കോ.... അമ്മച്ചി പറയുന്നത് അവൻ വിശ്വസിക്കോ? " " എടാ അവള് നിങ്ങടെ അപ്പനെക്കുറിച്ചു വേണ്ടാതീനം പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്ന് അറിയാതെ ചെയ്ത് പോയതാന്ന് പറഞ്ഞാ മതി... അല്ലാതെ കൊല്ലാൻ വേണ്ടിയൊന്നും അല്ലെന്ന് പറയാം.... അവനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ആണോ ഇത്ര പണി?.... അവരൊന്ന് വന്നോട്ടെ... " അവരതിനെ കുറിച് സംസാരിച്ചിരിക്കുമ്പോഴാണ് റോയിയുടെ വണ്ടി കണ്ടത്... അവര് സംസാരം നിർത്തി അത് നോക്കി....

റോയ് അവളെ കാറിൽ നിന്നും ഇറക്കി കൈ പിടിച്ചു പതിയെ നടന്നു.... " മോനെ.... എടാ..... റോയ്.... " റോയ് അവരെയൊന്നു നോക്കി... പിന്നെ റൂമിലേക്ക് നടന്നു... അവളെ കിടത്തി....അവൻ പുറത്തേക്കിറങ്ങാൻ നോക്കിയതും അവളവന്റെ കയ്യിൽ പിടുത്തമിട്ടു... " ഇച്ചായൻ എന്ത് ചെയ്യാൻ പോവാ? " " ഇത്രേം ഞാൻ ക്ഷമിച്ചത് നിനക്കൊന്നും സംഭവിക്കാതിരിക്കാൻ വേണ്ടിയാ.... എന്നാ ഇന്നവര് എല്ലാ ലിമിറ്റും ക്രോസ്സ് ചെയ്തു.... ഇനിയും അവരെ വെറുതെ വിടുന്നതിൽ ഒരു അർത്ഥവുമില്ല.... കൊച്ച് റസ്റ്റ്‌ എടുക്ക്.... ഇച്ചായനിപ്പോ വരാം... " അവളുടെ നെറ്റിയിൽ ഉമ്മ വച്ചു അവൻ റൂമിന് പുറത്തേക്കിറങ്ങി... വാതിൽ അടയ്ക്കാൻ മറന്നില്ല അവിടുന്നിറങ്ങുമ്പോൾ...... ജോയിയും സിസിലിയും ഹോളിലേക്ക് വന്നിരുന്നു... " മോനെ.... അവൾക്ക് എങ്ങനെയുണ്ട്? " അവര് ചോദിച്ചതും കൈ വീശി ഒരു അടിയായിരുന്നു മറുപടി... സിസിലി ഞെട്ടി.... ഒപ്പം ജോയിയും...

" ഇച്ചായൻ അമ്മച്ചിയെ അടിക്കാൻ മാത്രം അധഃപതിച്ചോ? " " മുന്നിൽനിന്ന് മാറേടാ.... ഇനി നിന്റെ വായിൽനിന്നും എന്തെങ്കിലും വന്നാൽ നിന്റെ നാക്ക് ഞാൻ പിഴുതെടുക്കും.... നിന്നോട് ചോദിക്കുന്നതിന് നീ ഉത്തരം പറഞ്ഞാൽ മതി... എനിക്ക് സംസാരിക്കാനുള്ളത് ഈ...##**മോളോടാ..... " അവനത് പറഞ്ഞതും സിസിലിയും ജോയിയും പരസ്പരം നോക്കി... അവരുടെ മുഖത്തു അവന്റെ വിരൽപാട് പതിച്ചു... ഇതുവരെ അവരാരും കാണാത്ത രൗദ്ര ഭാവമായിരുന്നു അവനപ്പോൾ... അവൻ നേരെ അവരുടെ കഴുത്തിന് പിടി മുറുക്കി.... ജോയ് അവനെ പിടിച്ചു മാറ്റാൻ വന്നതും ആ പിടി വിട്ട് അവന്റെ നാഭിക്ക് ചവിട്ടി അതോടെ അവനവിടെ ഇരുന്ന് പോയി... റോയി പിന്നെയും സിസിലിക്ക് നേരെ അടുത്ത്.... അവരുടെ കഴുത്തിൽ പിടിച്ചു ശ്വാസം മുട്ടിച്ചു അവരുടെ കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളി നിറഞ്ഞൊലിക്കാൻ തുടങ്ങി.......

അവരവന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട് എന്നാൽ അതിനനുസരിച്ചു പിടി മുറുക്കി... ഒടുക്കം അവരുടെ കൈ കാലുകൾ തളരുന്നത് മനസിലാക്കിയതും അവനാ പിടി വിട്ടു... അവര് ചുമയ്ക്കാൻ തുടങ്ങി.... അവനവരുടെ മുടി കുത്തി പിടിച്ചു.... " എങ്ങനെ തോന്നി നിങ്ങൾക്കിത്.... ഒന്നുമില്ലെങ്കിലും ഒരമ്മയല്ലേ നിങ്ങള്.... സ്വത്തിനു വേണ്ടി ഇത്രയും തരം താഴാൻ പാടില്ലായിരുന്നു... ചോദിച്ചിരുന്നെങ്കിൽ ഞാൻ തന്നെ എല്ലാം തന്നേനെ.... എന്നാൽ ഇനിയിതിൽ നിന്നും ഒരു തരിപ്പോലും കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട തള്ളയും മോനും...... അവളെ കൊല്ലാൻ നിങ്ങള് ഒരുപാട് ശ്രമിച്ചു.... ആദ്യം ആക്‌സിഡന്റ് അതും എന്റെ അക്കൗണ്ടിൽ നിന്ന് പൈസ എടുത്തിട്ടു.... പിന്നെ വിഷം കൊടുത്തു... ഇപ്പൊ.... ഇപ്പോ ന്റെ പെണ്ണിനെ.... " അതും പറഞ്ഞു അവനൊന്നുകൂടെ വീശിയടിച്ചു....... പിന്നെ ജോയിയുടെ നേരെ തിരിഞ്ഞു... " %#മോനെ.... നിനക്കൊരിക്കൽ കിട്ടിയതൊന്നും പോരാ ല്ലേ.... നിനക്ക് എന്റെ പെണ്ണിനെ തന്നെ വേണമല്ലേ " സിസിലിയോടുള്ള ദേഷ്യം മുഴുവൻ അവൻ ജോയിയോട് തീർത്തു... അവന്റെ വായിൽ നിന്നും ചോര ഒലിച്ചു.....

" ഇന്നത്തോടെ കഴിഞ്ഞു നമ്മള് തമ്മിലുള്ള ബന്ധം.... പിന്നെ ഈ സ്വത്തിന് വേണ്ടി വ്യാമോഹിക്കേണ്ട... ഇതൊക്കെ ന്റെ അമ്മച്ചീടെയാ.... അല്ലാതെ അപ്പന്റെ അല്ലാ.... ഇനി രണ്ടിനെയും എന്റെ മുന്നിൽ കണ്ടാൽ കൊന്ന് തള്ളും ഞാൻ കേട്ടല്ലോ.... " " റോയ് നിനക്ക് കൊടുക്കാനുള്ളതൊക്കെ കഴിഞ്ഞെങ്കിൽ ഞാൻ കൊണ്ടുപോകാം രണ്ടിനെയും... " യുണിഫോമിൽ അങ്ങോട്ട് വന്ന ജിതിൻ പറഞ്ഞു... " കുറേ കാലത്തേക്ക് അമ്മയ്ക്കും മോനും അകത്തു കിടക്കാം.... അതിനുള്ള വകുപ്പൊക്കെ ഞാൻ ഉണ്ടാക്കി തന്നോളാം.... എണീക്ക്.... " അവനവരെ പിടിച്ചു എണീപ്പിച്ചു.. വേറെ ഒരു ലേഡി ഓഫീസറും കൂടെയുണ്ട്...അവര് സിസിലിയെ എണീപ്പിച്ചു... " റോയ് രണ്ടെണ്ണം കൂടെ വേണമെങ്കിൽ കൊടുത്തോ.... പിന്നെ അവസരം കിട്ടിയില്ലെങ്കിലോ? " " വേണ്ടാ.... ആവശ്യത്തിനുള്ളത് രണ്ടുപേർക്കും കൊടുത്തിട്ടുണ്ട്.... ഇനി കൊടുത്താൽ രണ്ടും ചാവും...

നീ വേഗം കൊണ്ടുപോയ്ക്കോ " അവൻ അവരെയും കൊണ്ട് പോയി... റോയ് വേഗം വേദികയുടെ അരികിലേക്ക് ചെന്നു.... അവളവിടെ പേടിച്ചിരിക്കുന്നുണ്ട്.... അവൻ വേഗം അവളെ കെട്ടിപിടിച്ചു....അവളുടെ കണ്ണുകൾ നിറയുന്നുണ്ട് അവനത് തുടച്ചു കൊടുത്തു.... " ഏയ്യ്... ഇനി കൊച്ച് പേടിക്കണ്ട.... ആരും വരില്ലാ.... എന്റെ കൊച്ചിനെ വേദനിപ്പിക്കാൻ.... " അവളെ കട്ടിലിൽ ചാരി ഇരുത്തി.... അവളുടെ സാരി തലപ്പു മാറ്റി പതിയെ അവൻ അവന്റെ പ്രിൻസ്സ്സിന് തലോടി..... റോയിയുടെയും വേദികയുടെയും കണ്ണുകൾ ആകാരാണമായി നിറഞ്ഞിരുന്നു ...... പതിയെ അവനവളുടെ മടിയിലേക്ക് ചാഞ്ഞു ............................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story