മിന്നുകെട്ട്: ഭാഗം 21

minnukett

എഴുത്തുകാരി: ആര്യ പൊന്നൂസ്

റോയിയുടെയും വേദികയുടെയും കണ്ണുകൾ അകാരാണമായി നിറഞ്ഞിരുന്നു ...... പതിയെ അവനവളുടെ മടിയിലേക്ക് ചാഞ്ഞു ........ അവളവന്റെ മുടി മാടിയൊതുക്കി....അവനൊന്നു ശ്വാസം വിട്ടു.... എല്ലാം അവസാനിച്ചതോർത്ത്..... അഞ്ചാം മാസം ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്ത് അവിടുന്നിറങ്ങുമ്പോഴാണ് ബില്ലിംഗ് സെക്ഷന്റെ അവിടുന്നും ബഹളം കേട്ടത്... രണ്ടുപേരും അങ്ങോട്ട് നോക്കി.... വേദികയുടെ മാമൻ.. വേദിക നെറ്റി ചുളിച് റോയിയെ നോക്കി.. " വാ നമുക്ക് എന്താന്ന് നോക്കിയിട്ട് വരാം... " രണ്ടാളും അങ്ങോട്ട് ചെന്നു.. വേദികയുടെ മാമൻ ഡോക്ടറുടെ കാല് പിടിക്കുകയാണ്.. " സാർ.... പൈസ ഞാൻ നാളെ രാവിലെ അടച്ചോളാ..... ഇന്ന് എടുക്കാൻ കഴിയാതിരുന്നതുകൊണ്ടാ പ്ലീസ് സാർ.... എന്റെ മോനെ രക്ഷിക്കണം.... സാർ തന്നെയല്ലേ പറഞ്ഞത് ഇന്നത്തെ ഓപ്പറേഷൻ നടത്തിയില്ലെങ്കിൽ അവനെ പിന്നെ രക്ഷിക്കാൻ പറ്റില്ലെന്ന്.... ഞാൻ നിങ്ങടെ കാല് പിടിക്കാം.... സാർ എന്റെ മോനെ രക്ഷിക്കണം..... " " നിങ്ങളാദ്യം ക്യാഷ് സെറ്റ്ൽ ചെയ്യൂ.... ഞാനിവിടെ വർക്ക്‌ ചെയ്യുന്നൂ എന്നെ ഉള്ളൂ.... എനിക്ക് മുകളിലുള്ളവരോട് ഉത്തരം പറയണം.... വേഗം ബില്ലടച്ചാൽ നമുക്ക് കാര്യങ്ങൾ വേഗം നോക്കാം... നിങ്ങള് കരഞ്ഞിട്ടൊന്നും കാര്യമില്ല... i'm ഹെൽപ്‌ലെസ്... "

അയാളിരുന്നു കരയുന്നുണ്ട്.. " കിഷോർ... ഇതെന്താ? " റോയ് ചോദിച്ചു... " റോയ്... അത് ആളുടെ മകനൊരു ഓപ്പറേഷൻ വേണം.... ഹാർട് കംപ്ലയിന്റ് ആയിരുന്നു.... ഇന്നാണ് ഡേറ്റ് കൊടുത്തത്... ഓപ്പറേഷന്റെ ബില്ല് പേ ചെയ്യാതെ ഞങ്ങൾക്കൊന്നും ചെയ്യാൻ പറ്റില്ല... നിനക്കറിയാലോ ഇവിടുത്തെ കാര്യങ്ങളൊക്കെ.... നാളെ അടയ്ക്കാം എന്നാണ് പറയുന്നത്.... നമുക്കതിൽ ഉറപ്പൊന്നും ഇല്ലാ.... " " കിഷോർ താനൊന്ന് അഡ്ജസ്റ്റ് ചെയ്.... അയാള് നാളെ അടയ്ക്കും... " " റോയ് നീ എന്തിനാ ഇയാൾക്ക് വേണ്ടി? " " വേദികയുടെ അങ്കിൾ ആണ്... നിനക്ക് ഒരു ഉറപ്പിന് ഞാൻ ഇപ്പോ പേ ചെയ്യാം.... പിന്നെ അവരടയ്ക്കുമ്പോ റിട്ടേൺ ചെയ്‌താൽ മതി...... " " ഏയ്‌ അതിന്റെ ആവശ്യം ഇല്ലാ.... നിന്നെ എനിക്ക് വിശ്വാസമാണ്.... ഞാൻ എങ്ങനേലും അഡ്ജസ്റ്റ് ചെയ്തോളാം.... " " ഓക്കേ.... അങ്ങനെയാണേൽ കാര്യങ്ങളൊക്കെ പെട്ടന്ന് നോക്ക് ഒരാളുടെ ജീവനല്ലേ.... " അയാള് വേഗം ആരെയോ ഫോൺ ചെയ്തു സംസാരിച്ചു... പിന്നെ ഓപ്പറേഷൻ തിയ്യട്ടറിലേക്ക് നടന്നു ...... വേദികയുടെ മാമൻ റോയിടെ മുന്നിൽ തൊഴുതു നിന്നു... അവനവരുടെ കൈ നേരെ വെപ്പിച്ചു....

" ഞാൻ എന്തൊക്കയോ പറഞ്ഞു... അപമാനിച്ചു.... ഇപ്പൊ ഈ ചെയ്തു തന്ന ഉപകാരത്തിന് എന്ത് പ്രായശ്ചിത്തം വേണമെന്ന് എനിക്കറിയില്ല ... മാപ്പ് പറഞ്ഞു പോയതിനെല്ലാം മാപ്പ്..... " " ഏയ്‌.... അതിന്റെയൊന്നും ആവശ്യമില്ല.... " വേദികയുടെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു.... അയാള് വേഗം അവളുടെ കയ്യിൽ പിടിച്ചു .... " മോളെ.... എന്നോട് ക്ഷമിക്കണം..... " " അതൊന്നും സാരല്യ മാമാ ..... " കുറച്ചുനേരം കൂടെ അവിടെയിരുന്നശേഷമാണ് രണ്ടുപേരും പോയത്.... റോയ് ഡ്രൈവ് ചെയ്യുമ്പോൾ വേദിക അവനെ തന്നെ നോക്കിയിരിക്കുക ആയിരുന്നു... അത് കണ്ടിട്ടെന്നോണം അവന്റെ ചുണ്ടിലൊരു ചെറുചിരി വിരിഞ്ഞു.... " എന്താ കൊച്ചേ.... കൊച്ച് എന്തിനാ ഇച്ചായനെ ഇങ്ങനെ നോക്കുന്നെ? " " വെറുതെ..... ഇച്ചായാ.... " " ഉം..... " " ലവ് you..... " അത് കേട്ടതും അവനവളെ ഒന്ന് നോക്കി.... എന്നിട്ട് വണ്ടി സൈഡ് ആക്കി നിർത്തി... " എന്താ... എന്തിനാ വണ്ടി നിർത്തിയത്...? "

" ഒന്നൂല്യ.... ആദ്യമായിട്ടാണല്ലോ എന്റെ കെട്ടിയോൾടെ വായിൽ നിന്നും ഇത് വരുന്നേ.... ആ excitementil നിർത്തിയതാ .... " അവള് ചുണ്ട് കൂർപ്പിച്ചു.....അവനൊന്നു ചിരിച്ചു.... പതിയെ അവളുടെ മൂക്കിൽ തട്ടി.... പിന്നെ വണ്ടിയെടുത്തു..... " ഇച്ചായാ വൈകുന്നേരം എന്നെ അമ്പലത്തിൽ കൊണ്ടുപോവോ? " " ഉം.... എന്തിനാ നമ്മുടെ പ്രിൻസിസിന് വേണ്ടി പ്രാർത്ഥിക്കാൻ ആണോ? " അവള് കുറച്ചുനേരത്തേക്കൊന്നും മിണ്ടിയില്ല... " ഇച്ചായാ.... " " എന്തോ? " " ഒരുപക്ഷെ പ്രിൻസ് ആണെങ്കിലോ? അപ്പൊ ഇച്ചായന് സങ്കടമാവോ? " അവനവളുടെ കയ്യിൽ പിടിച്ചു.. " പ്രിൻസ് ആയാലും പ്രിൻസിസ് ആയാലും ഞാൻ ഹാപ്പിയാ.... ഇപ്പൊ പ്രിൻസ് ആയാൽ അടുത്തത് പ്രിൻസിസ്...... ഇനി ഇപ്പൊ ഞാൻ പറഞ്ഞപോലെ പ്രിൻസിസ് ആണേൽ അടുത്തത് പ്രിൻസ്.... " ഒരു കള്ളച്ചിരിയോടെ റോയ് പറഞ്ഞതും വേദിക അവനെയൊന്ന് നോക്കി... അവൻ പുരികം പൊക്കി...... അവൾവന്റെ കയ്യിൽ ഒന്നുകൂടി മുറുകെ പിടിച്ചു... " അല്ല ചോദിച്ചതിന് മേഡം ഉത്തരം പറഞ്ഞില്ല... എന്തിനാ അമ്പലത്തിൽ പോകുന്നെ...? "

" പ്രിൻസസിനോ പ്രിൻസിനു വേണ്ടിയോ അല്ലാ.... " " പിന്നെ? " " എന്റെ കിംഗിനു വേണ്ടിയാ.... " അത് കേട്ടതും അവനൊന്നു പുഞ്ചിരിച്ചു... അവള് പതിയെ അവന്റെ തോളിലേക്ക് ചാഞ്ഞു... അവൻ പതിയെ ഡ്രൈവ് ചെയ്തു... വീട്ടിലെത്തിയപ്പോ ത്രേസ്യാമ്മച്ചി അവരെയും കാത്തിരിപ്പുണ്ട്... " ഡോക്ടർ എന്ത് പറഞ്ഞു മോളെ? " " ഒരു കുഴപ്പവുമില്ല അമ്മച്ചീ.... " " റോയ് കുഞ്ഞേ.... ഞാൻ വേളാങ്കണ്ണിക്ക് ഒരു നേർച്ച നേർന്നിട്ടുണ്ട്... നാളെ കുഞ്ഞിന് പോകാനില്ലല്ലോ നമുക്കൊന്ന് പോയി വന്നാലോ? " " അതിനെന്താ ത്രേസ്യാമ്മച്ചി നാളെ പുലർച്ചയ്ക്ക് പോകാം... " റോയ് റൂമിലേക്ക് നടന്നു... കുറച്ചുനേരം കൂടെ ത്രേസ്യാമ്മച്ചിയുടെ അടുത്തിരുന്ന് വേദികയും അവന്റെ അടുത്തേക്ക് ചെന്നു... അവൻ ലാപ്പിൽ നോക്കി ഇരിക്കുകയായിരുന്നു... അവളത് വേഗം പിടിച്ചു വാങ്ങി..... " കൊച്ചേ ഒരു അരമണിക്കൂർ.... ഒരു അർജന്റ് കാര്യമുണ്ട്... അതാ.... അത് കഴിഞ്ഞാൽ ലാപ് തൊടില്ല പോരെ... " " ഉം... " അവളത് അവനു കൊടുത്ത് പിന്നെയും ത്രേസ്യാമ്മച്ചിയുടെ അടുത്ത് ചെന്നു..... അവന്റെ വർക്കൊക്കെ കഴിഞ്ഞ് അവനും അവരുടെ അടുത്ത് ചെന്നിരുന്നു...

സംസാരിച്ചതത്രയും വരാൻ പോകുന്ന അവരുടെ കുഞ്ഞിനെ പറ്റിയായിരുന്നു..... കളിയും ചിരിയുമായി അവരങ്ങനെ അവിടെയിരുന്നു... വൈകുന്നേരം റോയ് അവളെ അമ്പലത്തിൽ കൊണ്ടുപോയി.. അവള് അകത്തേക്ക് കയറിയപ്പോൾ അവനവളെയും കാത്ത് പുറത്തു നിന്നു... അവിടുന്ന് തിരിച്ചിറങ്ങുമ്പോഴാണ് ഓഫീസിലെ നിഷേച്ചിയെ കാണുന്നത്... പ്രെഗ്നന്റ് ആയതിനു ശേഷം ആദ്യമായാണ് അവര് കാണുന്നത്... നിഷ വേഗം വേദികയുടെ അടുത്തേക്ക് ചെന്നു.. " വേദികേ.... എത്രയായി കണ്ടിട്ട്... വിശേഷമുള്ളത്കൊണ്ടാണോ ഓഫീസിൽ വരാതിരുന്നേ? " " ഉം... അതേ... " " എന്നാലും ഒരു വാക്ക് പറയായിരുന്നു... എന്തിനാ ഇത് എല്ലാവരിൽ നിന്നും മറച്ചത്? " " ഓരോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു ചേച്ചി... അതാ... " " എന്തായാലും congrats.... " അവര് രണ്ടാളും ഒരുമിച്ചാണ് അമ്പലത്തിൽ നിന്നും ഇറങ്ങിയത്... വേദികയോട് യാത്ര പറഞ്ഞു നിഷ പോയി.....

വേദികയേയും കാത്ത് നിൽക്കുന്ന റോയിയുടെ അടുത്തേക്ക് അവള് നടന്നു... അവന്റെ അടുത്തെത്തിയതും അവള് ചന്ദനം തൊട്ട് കൊടുത്തു... പിന്നെ രണ്ടാളും വീട്ടിലേക്കു യാത്ര തിരിച്ചു... " കൊച്ചേ.... നമ്മുടെ കൊച്ച് പള്ളിയിലാണോ അതോ അമ്പലത്തിലാണോ പോവാ? " " വലുതാകുമ്പോൾ എവിടെ പോവണമെന്ന് തോന്നുന്നുവോ അവിടെ പൊക്കോട്ടെ? എന്താ അതല്ലേ നല്ലത്? " " ഉം... അതേ..... നമ്മളായിട്ട് ഒന്നും അടിച്ചേൽപ്പിക്കണ്ട ..... " അവരെത്തുമ്പോഴേക്കും ത്രേസ്യാമ്മച്ചി യാത്രയ്ക്ക് വേണ്ടാ ഒരുക്കങ്ങൾ ചെയ്തിരുന്നു... ഭക്ഷണം കഴിച്ചു അവര് നേരത്തെ കിടന്നു.... പുലർച്ചയ്ക്ക് എഴുന്നേറ്റ് അവരങ്ങോട്ട് യാത്ര തിരിച്ചു... ത്രേസ്യാമ്മച്ചി പിൻസീട്ടിലിരുന്നു ഉറങ്ങി... റോയിയും വേദികയും എന്തൊക്കയോ സംസാരിക്കുന്നുണ്ട്....... കുറേ പോയതും വേദികയ്ക്ക് മനം പുരട്ടാൻ തുടങ്ങി .... " ഇച്ചായാ... ഒന്ന് നിർത്ത് " അവൻ വണ്ടിയൊതുക്കി നിർത്തി .... അവള് വേഗം പുറത്തിറങ്ങി ശർദ്ധിക്കാൻ തുടങ്ങി... അവനവളുടെ പുറം തടവി കൊടുക്കുന്നുണ്ട്.... അത് കഴിഞ്ഞതും അവള് ക്ഷീണിച്ചു...

അതിനടുത്ത് ഒരു കടപോലും ഇല്ലായിരുന്നു... അവൻ വേഗം അവളെ കാറിൽ കയറ്റി വണ്ടിയെടുത്തു...അവള് സീറ്റിലേക്ക് ചാരിയിരുന്നു..അവൻ ഏതെങ്കിലും കട കാണുന്നുണ്ടോ എന്ന് നോക്കിയാണ് ഡ്രൈവ് ചെയ്തത്.... കുറച്ചൂടെ മുന്നോട്ട് പോയതും ഒരു ചെറിയ ചായ കട കണ്ടു ... അവൻ വണ്ടിയവിടെ സൈഡ് ആക്കി.. " കൊച്ചേ... ഇച്ചായൻ കുടിക്കാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം... " അവള് തലയാട്ടിയതും അവൻ അങ്ങോട്ടേക്ക് നടന്നു.... അവനവിടെയെത്തി ചായ വാങ്ങി പൈസ കൊടുക്കുമ്പോഴാണ് ഇടിവെട്ട്പോലൊരു ശബ്ദം കേട്ടത്... തിരിഞ്ഞ് നോക്കിയപ്പോൾ ഒരു ലോറി കാറിൽ ഇടിചു.... കാറിന്റെ പുറകു വശം മൊത്തം തകർന്നു.. മുൻവശം ഒരു മരത്തിലേക്ക് ഇടിച്ചുകേറി കിടക്കുന്നുണ്ട് ....... അവന്റെ കയ്യിൽ നിന്നും ഗ്ലാസ് താഴെ വീണു.... " വേദികേ ............... " ..........................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story