മിന്നുകെട്ട്: ഭാഗം 3

minnukett

എഴുത്തുകാരി: ആര്യ പൊന്നൂസ്

അവനവിടുന്ന് ഇറങ്ങി. പിന്നാലെ അവളും പോയി... എത്ര ശ്രമിച്ചിട്ടും കണ്ണീർ നിൽക്കുന്നില്ലായിരുന്നു.... ത്രേസ്യാമ്മച്ചിയോട് പറഞ്ഞു അവളവന്റെ കൂടെ പോയി.. " വേദിക i dont want to സീ യുവർ ചീപ് ഇമോഷൻസ്... " അവള് വേഗം കണ്ണ് തുടച്ചു.. ഓഫീസിലെത്തിയതും റോയ് ആനന്ദിനെ ക്യാബിനിലേക് വിളിപ്പിച്ചു. വേദിക സൈഡിൽ നിൽക്കുന്നുണ്ട്... " ആനന്ദ് താനാണോ വേദികയെ ഇന്നലെ എന്റടുത്തേക്ക് അയച്ചത്? " ആനന്ദ് വേദികയെ ഒന്ന് നോക്കി. " സാർ she is ലയിങ്.... ഞാൻ സാറിനോട് ആൾറെഡി കാര്യങ്ങൾ പറഞ്ഞല്ലോ... വേദിക അന്ന് എന്നത്തേയും പോലെ ലേറ്റ് ആയിട്ടാണ് വന്നത്. ഞാൻ അങ്ങോട്ട് വരാം എന്ന് പറഞ്ഞപ്പോൾ ഇവളാണ് എന്നോട് പറഞ്ഞത് ഇവള് പോയ്കോളാം എന്ന് എന്റെ കാല് പിടിച്ചു പറഞ്ഞിട്ടാണ് ഞാൻ സമ്മതിച്ചത്... ഇവളുടെ അന്നത്തെ അഭിനയം ഒക്കെ കണ്ടപ്പോൾ തന്നെ എനിക്ക് ഡൌട്ട് ആയതാണ് എന്തോ ഉണ്ടെന്ന്...

അതിനുപുറകിൽ ഇങ്ങനെ ഒരു ചതി ഉണ്ടാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല... " ആനന്ദ് പറഞ്ഞു നിർത്തി. ഈ സമയമത്രയും റോയ് വേദികയുടെ ഭാവങ്ങൾ ശ്രദ്ധിക്കുകയായിരുന്നു.. " സാർ ഇതല്ല ഉണ്ടായത്... ആനന്ദ് സാർ പറഞ്ഞിട്ടാണ് ഞാൻ അന്ന് അങ്ങോട്ട് വന്നത്... സാറെന്നോട് പറഞ്ഞത് സാറിനു എമർജൻസി മീറ്റിംഗ് ഉണ്ട് അതുകൊണ്ട് സാറിന് പോകാൻ പറ്റില്ല എന്ന്.. " " വേദികാ ഞാനിവിടെ പത്ത് വർഷമായി വർക്ക്‌ ചെയ്യാൻ തുടങ്ങിയിട്ട് ആ ഞാൻ സാറിനെ ചീറ്റ് ചെയ്യും എന്നാണോ നീ പറയുന്നത്? " " സാറ് ചീറ്റ് ചെയ്തോ ഇല്ലയോ എന്നത് എനിക്കറിയില്ല.... ബട്ട്‌ ഞാൻ അറിഞ്ഞുകൊണ്ട് ഒന്നും ചെയ്തില്ല സാറ് കാരണമാ ഞാൻ അവിടെ പോയത്...

എന്നിട്ടും സാറെന്തിനാ ഇങ്ങനെ കള്ളം പറയുന്നത് എല്ലാം എന്റെമേൽ അടിച്ചേൽപ്പിക്കുന്നത്... " പെട്ടന്നുണ്ടായ ആവേശത്തിൽ അവള് കത്തികേറി... ആനന്ദ് അവളിങ്ങനെ പറയുമെന്ന് വിചാരിച്ചില്ല... അയാള് പെട്ടനൊന്ന് പതറി... പിന്നെ അത് മറച്ചു വച്ചു... റോയ് ഇതെല്ലാം മാറി നിന്ന് കാണുകയായിരുന്നു. " you bloody....... " ആനന്ദ് അതും പറഞ്ഞു അവസാന അടവെന്നോണം അവളുടെ നേരെ കൈ ഉയർത്തി അവള് മുഖം പൊത്തി. ആനന്ദിന്റെ കൈ അവളുടെമേൽ പതിക്കുന്നതിന് മുൻപേ റോയ് അത് തടഞ്ഞു. അയാളൊന്ന് ഞെട്ടി. റോയിയുടെ കയ്യ് ആനന്ദിന്റെ മുഖത്ത് ഇതിനോടകം പതിച്ചിരുന്നു " സാർ.... സാറെന്തിനാ ഇവൾക്ക് വേണ്ടി... " " ആനന്ദ് enough... call her madam.... she is my wife... so give respect.... " അത് കേട്ടതും വേദിക റോയിയെ നോക്കി.. ഒപ്പം ആനന്ദു... " ആനന്ദ്.... now its ഓവർ... യുവർ ആക്ടിങ് is ഗ്രേറ്റ്‌.... ബട്ട്‌ now you must end this f%&& ആക്ടിങ്.... and tell മീ the truth ...."

റോയ് ആനന്ദിനെ തറപ്പിച്ചു നോക്കി... " ആനന്ദ് കാര്യങ്ങൾ ഏകദേശം എനിക്ക് മനസിലായി.... താനെന്തിന് അത് ചെയ്തു.... and for whom.... പറഞ്ഞോ " അയാള് മുഖവും താഴ്ത്തി നിന്നു... " എത്ര കിട്ടി തനിക്ക്? " " സാർ? " റോയിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..ആനന്ദ് തലയും താഴ്ത്തി നിന്നു... " ആനന്ദ് താനിപ്പോഴും വേദികയാണ് ചെയ്തത് എന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നുണ്ടോ? " അവൻ അതേയെന്ന് തലയാട്ടി... വേദിക റോയിയുടെ മുഖത്തേക്ക് നോക്കി അല്ലെന്ന് കാണിച്ചു... " ഓക്കേ രണ്ടുപേരും ഇവിടെ വെയിറ്റ് ചെയ്യ് ഞാനിപ്പോ വരാം.... " റോയ് ക്യാബിനിൽ തന്നെയുള്ള അയാളുടെ റസ്റ്റ്‌ റൂമിലേക്കു നടന്നു ആരെയോ ഫോൺ ചെയ്തു. പിന്നെ തിരിച്ചു വന്ന് അയാളുടെ ചെയറിൽ ഇരുന്നു..

വേദിക ഒരു മൂലയിലേക് മാറി നിൽക്കുന്നുണ്ട്. ആനന്ദ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.. റോയ് ലാപിലേക് കണ്ണും നട്ടിരിക്കുകയാണ് ഇടയ്ക്ക് രണ്ടുപേരെയും നോക്കും. കുറച്ചു കഴിഞ്ഞതും ഒരാൾ അങ്ങോട്ട് വന്നു പെർമിഷൻ ചോദിക്കാതെ. വേദിക അയാളെ നോക്കി... ഇടയ്ക്കിവിടെ അയാൾ വന്നുപോകുന്നതവൾ കണ്ടിട്ടുണ്ട്.. ആരാണെന്ന് അറിയില്ല.. ആനന്ദ് വിയർക്കാൻ തുടങ്ങി.. " എന്താ ആനന്ദ് ഈ എ സിയിലും താൻ വല്ലാതെ വിയർക്കുന്നുണ്ടല്ലോ... " റോയ് ചോദിച്ചതും അയാൾ വിവശനായി... " ആനന്ദ്... താൻ ഓപ്പൺ ആയിട്ട് കാര്യങ്ങൾ പറ... ഇപ്പൊ ഞാനിവിടെ അണ്ഒഫീഷ്യൽ ആയി ആണ് ഇരിക്കുന്നത്... താൻ ഇനിയും ഇങ്ങനെ തുടർന്നാൽ നമുക്ക് സ്റ്റേഷനിൽ പോകേണ്ടി വരും "

" ഹേയ് ജിതിൻ അതിന്റെ ആവശ്യമൊന്നുമില്ല ആനന്ദ് ഇപ്പൊ തന്നെ എല്ലാം പറയും... " ആനന്ദ് ഒന്ന് ഉമിനീരിറക്കി... " സാർ.... ഞാനാണ് വേദികാ... അല്ല വേദികാ മാഡത്തിനെ അങ്ങോട്ട് പറഞ്ഞു വിട്ടത്.. വർമ സാർ പറഞ്ഞിട്ട ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്... ഇന്നലത്തെ ക്ലയിന്റ് നമുക്ക് കിട്ടിയാൽ അവരുടെ കമ്പനിക് അത് ബിഗ് ലോസ് ആയിരിക്കും.... സാർ തന്നെയാ ഇങ്ങനെ ഒരു ഐഡിയ തന്നത്.. അവിടെ ഹോട്ടലിൽ ഉള്ളവരെ സാർ ആദ്യമേ കാര്യങ്ങൾ ഒക്കെ അറിയിച്ചിരുന്നു.. സാറിന്റെ നിർദ്ദേശമനുസരിച്ചാണ് റെയ്ഡ് നടന്നത്...." " തനിക്കെത്ര കിട്ടി? കം ഓൺ.... " " ഫൈവ് ലാക്സ്.... " അയാള് തല താഴ്ത്തി... " റോയ് താനൊരു കംപ്ലയിന്റ് തരുന്നോ ചീറ്റിംഗിന്... "

" അത് വേണ്ടാ ജിതിൻ.... " റോയ് അയാളുടെ kutthin അയാള് വേഗം ഇറങ്ങി പോയി... വേദിക എന്ത് ചെയ്യണം എന്നറിയാതെ അവിടെ കിടന്ന് ഉരുളാൻ തുടങ്ങി... " റോയ്.... congrats.... അയാളോട് തനിക് കടപ്പാടും ഉണ്ട്... അത് മറക്കണ്ട... " റോയ് നെറ്റി ചുളിച്ചു... " അയാള് കാരണം തന്റെ കല്യാണം കഴിഞ്ഞില്ലേ... happy മാരീഡ് ലൈഫ് ബോത്ത്‌ ഓഫ് you... " വേദിക തല താഴ്ത്തി.... റോയ് ഒന്ന് ചിരിച്ചു. " അപ്പൊ ഞാൻ അങ്ങോട്ട് ഇറങ്ങട്ടെ... ട്രീറ്റ് മറക്കണ്ട... " റോയിക്ക് കൈ കൊടുത്ത് അയാളിറങ്ങി... " വേദികാ... താൻ വീട്ടിലേക് പൊയ്ക്കോ... എല്ലാ കാര്യങ്ങളും ത്രേസ്യാമ്മച്ചി പറഞ്ഞു തരും... ഡ്രൈവറെ വിടാം കൂടെ... എനിക്ക് ഇവിടെ കുറച്ചു പണിയുണ്ട്... " അവള് ഒന്നും പറഞ്ഞില്ല..

റോയ് വേഗം ഡ്രൈവറെ വിളിച്ചു കാര്യം പറഞ്ഞു. " ഡ്രൈവര് അവിടെ ഉണ്ട് താൻ പൊയ്ക്കോ... " അപ്പൊ തന്നെ അവള് ക്യാബിനിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നു.. ഡ്രൈവർ അവളെയും കാത്ത് പുറത്തുണ്ട് വേഗം വണ്ടിയിൽ കയറി ഇരുന്നു .. ത്രേസ്യാമ്മച്ചി മുന്നിൽ തന്നെ ഇരിക്കുന്നുണ്ട്. അവരെ കാണുമ്പോൾ എന്താണെന്നറിയില്ല മനസൊന്നു തണുക്കുന്നപോലെ... അവള് അങ്ങോട്ട് കയറി... " റോയ് കൊച്ച് വന്നില്ലേ മോളേ? " " ഇല്ലാ... സാറിന് ജോലി ഉണ്ടെന്ന് പറഞ്ഞു... " " മോളു വാ... റോയ് കൊച്ച് പറഞ്ഞിട്ട് കടയിൽ നിന്നും മോൾക്കുള്ള ഡ്രെസ് കൊടുത്തു വിട്ടിട്ടുണ്ട്... അതൊക്കെ നോക്ക്... " അവരവളുടെ കൈപിടിച്ചു അകത്തേക്ക് നടന്നു.. അവളതൊക്കെ വെറുതെ എടുത്ത് നോക്കി...

മനസ്സിൽ അമ്മയും ചേച്ചിയും ആണ് ഉള്ളത്... അവരിനി എങ്ങനെ.... അവളുടെ വരുമാനമായിരുന്നു ജീവിതമാർഗം... അമ്മയ്ക്കുള്ള മരുന്ന്... ലോണ്.... എല്ലാം ആലോചിച്ചു തലപെരുക്കുന്നു.. ഇനി ഓഫീസിൽ പോകാൻ കഴിയോ.... വേറെ എവിടേലും ജോലി നോക്കിയാൽ അത് മോശമാകുകയും ചെയ്യും... ന്റെ ശിവഭഗവാനെ നീ തന്നെ ഒരു വഴി കാട്ടി താ... " മോൾക്ക് ഇതൊക്കെ ഇഷ്ടായോ? " ഇഷ്ടമായെന്ന് തലയാട്ടി.... ഇനി എന്ത് ഇഷ്ടങ്ങൾ... എല്ലാം മറ്റുള്ളവർക്ക് വേണ്ടിയല്ലേ... " എന്നാ മോളിതൊക്കെ റൂമിൽ കൊണ്ടുപോയി വെക്ക്.... ചെല്ല്.... " അവളതൊക്കെ റൂമിലേക്ക് എടുത്തു നടന്നു. മനസ് എവിടെയും ഉറച്ചു നിൽക്കുന്നില്ല... ആകെ ഒരു ശൂന്യത. അതൊക്കെ കട്ടിന്മേൽ വച്ചു അവിടെ ഇരുന്നു.

കുറച്ചു കഴിഞ്ഞതും ത്രേസ്യാമ്മച്ചി അങ്ങോട്ട് വന്നു... അവരാദ്യം നോക്കിയത് റോയിയുടെ റൂമിലാണ്.. അവിടെ കാണാഞ്ഞിട്ടാണ് ഇവിടെ വന്നത്... " മോളെന്താ ഈ റൂമില്... " " സാറ് പറഞ്ഞു... ഇവിടെ... " അവരുടെ സന്തോഷം ഒന്ന് കുറഞ്ഞപോലെ തോന്നി.. " മോളു വാ ഭക്ഷണം കഴിക്കാം... " അവളവരുടെ ഒപ്പം ചെന്നു.. ഭക്ഷണം വേണ്ടാ... ഒന്നും ഇറങ്ങുന്നില്ല... രണ്ടുപിടി കഴിച്ചു... അമ്മയെയും ചേച്ചിയെയും ഓർത്തപ്പോൾ കണ്ണീർ ഒഴുകാൻ തുടങ്ങി.. " മോളേ... എന്താ പറ്റിയെ.... എന്തിനാ കുഞ്ഞ് കരയുന്നെ... " " ഒന്നൂല്യ അമ്മച്ചി.... അമ്മയെ ഓർത്തപ്പോ... " " അതൊക്കെ ശരിയാകും മോളു പേടിക്കണ്ട.... ഭക്ഷണത്തിന്റെ മുന്നിലിരുന്ന് കരയാൻ പാടില്ല... " അവള് കണ്ണുകൾ തുടച്ചു..

അവര് നിർബന്ധിച്ചത് കൊണ്ട് ഭക്ഷണം കഴിച്ചു. അവളവരുടെ കൂടെ തന്നെയിരുന്നു മുഴുവൻ സമയവും. റോയ് വന്നതും ത്രേസ്യാമ്മച്ചിയെ നീട്ടി വിളിച്ചു ചായക്ക് പറഞ്ഞു. അവര് വേഗം ചെന്ന് ചായ ഇട്ടു അവളും ഒപ്പമുണ്ടായിരുന്നു. അവരത് കപ്പിലാക്കി അവളുടെ കയ്യിൽ കൊടുത്തു. " മോളിത് റോയ് കൊച്ചിന് കൊണ്ടുകൊടുക്ക്... ചെല്ല് " അവരവളെ അവന്റെ അടുത്തേക്ക് ഉന്തിത്തള്ളി വിട്ടു. അവള് വിറച്ചു കൊണ്ട് അങ്ങോട്ട് ചെന്നു. റോയ് റൂമിലായിരുന്നു. അവള് നോക്കുമ്പോൾ സോഫയിൽ ചാരി കണ്ണുമടച്ചു ഇരിക്കാണ്. അവളിപ്പോ എണീക്കും എന്ന പ്രതീക്ഷയിൽ കുറച്ചുനേരം അവിടെ നിന്നു.. എണീക്കുന്നില്ല എന്ന് കണ്ടപ്പോൾ പതിയെ അങ്ങോട്ട് ചെന്നു " സാർ.... " അവൻ കണ്ണ് തുറന്ന് നോക്കി...

" ചായ... " അവനത് വാങ്ങി കുടിക്കാൻ തുടങ്ങി. അവൾക്കവിടെ നിൽക്കണോ വേണ്ടയോ ഒന്നും മനസിലായില്ല... അവള് തിരിഞ്ഞു നടക്കാൻ തുടങ്ങി... " വേദികാ... i' m സോറി... " അവളൊന്ന് ചിരിച്ചെന്ന് വരുത്തി.. " വേദികാ.. നാളെ മാര്യേജ് രജിസ്റ്റർ ചെയ്യണം... പിന്നെ അമ്മച്ചിയും ജോയിയും വരും തന്നെ മീറ്റ് ചെയ്യാൻ.. " അവള് തലയാട്ടി. അവൻ ചായ കുടിച് കപ്പ്‌ അവൾക്ക് നീട്ടി. അവളതുമായി തിരിച്ചു നടന്നു.. രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല.... ഇപ്പോഴും ഇതൊന്നും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല...അതേ തന്റെ കല്യാണം കഴിഞ്ഞിരിക്കുന്നു... ഒരുപാടില്ലെങ്കിലും കുഞ്ഞ് കുഞ്ഞു സ്വപ്നങ്ങൾ ഉണ്ടായിരുന്നു കല്യാണത്തെ പറ്റി. മുറ്റത്തൊരു കൊച്ചു പന്തൽ...പട്ടുസാരിയും മുല്ലപ്പൂവും.....

എല്ലാവരെയും വിളിച്ചു കൂട്ടി നാദസ്വര മേളത്തോടെ.... കിനാവ് കണ്ടിട്ടുണ്ട് എല്ലാവരുടെയും അനുഗ്രഹത്തോടെ മറ്റൊരാളുടെ മുന്നിൽ തല കുനിച്ചു കൊടുക്കുന്നത്... എന്നാൽ എല്ലാം... എല്ലാം സ്വപ്നങ്ങൾ മാത്രമായി... എന്താണപ്പോ സംഭവിച്ചതെന്ന് കൂടി ഓർക്കാൻ കഴിഞ്ഞിട്ടില്ല... മാനം രക്ഷിക്കാനൊരു കല്യാണം... ചേച്ചിയേ ഓർത്തിട്ടാണ് മറ്റൊന്നും ആലോചിക്കാതെ റോയ് സാറിന് തലകുനിച്ചു കൊടുത്തത്... ഇത്തിരിയെങ്കിലും സമാധാനം ആയി കാണും ആ പാവത്തിന്... കണ്ണ് പിന്നെയും ഒരു മയവുമില്ലാതെ നിറയാൻ തുടങ്ങി... വേഗം കണ്ണ് തുടച്ചു.. കണ്ണടയ്ക്കുമ്പോൾ കണ്ണീരോടെ നിൽക്കുന്ന ചേച്ചിയുടെയും അമ്മയുടെയും മുഖമാണ് മനസ്സിൽ...

എന്തോ ഓർത്തു കഴുത്തിലെ മാലയിൽ പിടിച്ചു അതിന്റെ ലോക്കറ്റ് കടിച്ചു... പെട്ടന്ന് എന്തോ ഓർത്തു അതവിടെ ഇട്ടു. ഒന്നുകൂടെ കയ്യിലെടുത്തു നോക്കി.. താലി...... അത് കാണും തോറും കണ്ണ് നിറയാൻ തുടങ്ങി.... എപ്പോഴോ ഒന്ന് ഉറങ്ങി.. പിറ്റേന്ന് മാര്യേജ് രജിസ്റ്റർ ചെയ്യാനായി പോയി.. അവിടുന്ന് റോയ് നേരെ ഓഫീസിലേക്ക് പോയി. വേദികയെ ഡ്രൈവർ വീട്ടിൽ വിട്ടു... വേറെ ഏതോ വണ്ടി മുറ്റത്ത് കിടക്കുന്നത് കണ്ടു... അവള് വേഗം വീട്ടിലേക് കയറി ഹാളിലേക്കു നടന്നതും ആരുടെയോ കൈ അവളുടെ ഷോൾഡറിൽ പതിഞ്ഞു.. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തീ പാറുന്ന നോട്ടവുമായി സിസിലി.... റോയ് സാറിന്റെ അമ്മച്ചി.... അവരുടെ കൈ അവളുടെ മുഖത്ത് പതിച്ചു...

അവള് അവരെ ദയനീയമായി നോക്കി.. " മൂദേവി.... എന്റെ മോനെ ചതിച്ചു കെട്ടി ഇവിടെ സന്തോഷത്തോടെ ജീവിക്കാം എന്ന് കരുതിയോ നീ? " അവളൊന്നും പറയാതെ തരുത്ത് നിന്നുപോയി... " ഞാൻ ഇവിടെയുള്ളപ്പോൾ നീ അങ്ങനെ സ്വപ്നം പോലും കാണണ്ട... " അപ്പോഴേക്കും മറ്റൊരാൾ അങ്ങോട്ട് വന്നു അവരെ തടഞ്ഞു.. " അമ്മച്ചീ... എന്താ ഇതൊക്കെ... ചേട്ടത്തി റൂമിലേക്ക് ചെല്ല്... " അയാൾ അവരെ അവിടുന്നും കൂട്ടി.. വേദിക അടുക്കളയിലേക്ക് ഓടി.................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story