മിന്നുകെട്ട്: ഭാഗം 4

minnukett

എഴുത്തുകാരി: ആര്യ പൊന്നൂസ്

" അമ്മച്ചീ... എന്താ ഇതൊക്കെ... ചേട്ടത്തി റൂമിലേക്ക് ചെല്ല്... " അയാൾ അവരെ അവിടുന്നും കൂട്ടി.. വേദിക അടുക്കളയിലേക്ക് ഓടി..... ത്രേസ്യാമ്മച്ചിയെ കെട്ടിപിടിച്ചു കരഞ്ഞു.. അവരവളെ സമാധാനിപ്പിച്ചു.. " മോളേ... കരയല്ലേ... സിസിലി അങ്ങനെയാ... റോയ് കൊച്ചിനെ വല്യ കാര്യാ അവൾക്ക് പെട്ടന്നിതൊന്നും അംഗീകരിക്കാൻ കഴിയുന്നുണ്ടാകില്ല.... മോളു സങ്കടപെടണ്ട... എല്ലാം ശരിയാകും.... " അവള് കണ്ണ് തുടച്ചു... എങ്കിലും ചെറിയ തേങ്ങലുകളായി അത് പുറത്തേക്ക് വന്നു.. സിസിലി പെട്ടന്നാണ് അങ്ങോട്ട് വന്നത്. " എടീ.... " അവരുടെ വിളി കേട്ടതും അവളൊന്ന് ഞെട്ടി. അവരെ നോക്കി.. " എന്റെ റൂമിൽ നിറയെ പൊടിയാ അതൊക്കെ വേഗം അടിച്ചുവാരി തുടയ്ക്ക്...

പിന്നെ എന്റെ കുറച്ചു ഡ്രെസ് വാഷ് ചെയ്യാനുണ്ട്... ഒക്കെ വേഗം വേണം. ".. അവള് തലയാട്ടി... " സിസിലി... ഇതൊക്കെ എന്നാത്തിനാ മോളെകൊണ്ട്... ഞാൻ ചെയ്തോളാം..... ഇത് നമ്മുടെ റോയി കൊച്ചിന്റെ.... " " നിങ്ങളിവിടുത്തെ അടുക്കള കാര്യങ്ങൾ നോക്കിയാൽ മതി.. എന്നെ ഭരിക്കാൻ വരേണ്ട... ഞാൻ റോയിയുടെ അമ്മച്ചിയാ... എനിക്കറിയാം എന്നതാ വേണ്ടതെന്നു... അവിടെ നിൽക്കാതെ പോയി പറഞ്ഞ ജോലിയൊക്കെ ചെയ്യെടി... " അവള് വേഗം തൂക്കാനായി ചൂലെടുത്തു അങ്ങോട്ട് നടന്നു... " വീട് മുഴുവൻ തൂത്തു തുടച്ചോ " സിസിലി അതും പറഞ്ഞു പോയി.. അവളൊന്ന് നെടുവീർപ്പിട്ടു.. ആ വീട് മുഴുവൻ വൃത്തിയാക്കി കഴിഞ്ഞപ്പോഴേക്ക് അവളുടെ നടു ഒടിഞ്ഞിട്ടുണ്ടായിരുന്നു...

അതെല്ലാം കഴിഞ്ഞ് അവരുടെ ഡ്രെസും വാഷ് ചെയ്ത് കൊടുത്തു... എല്ലാം കഴിഞ്ഞു റൂമിലേക്ക് നടക്കുമ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി.. " ചേട്ടത്തീ.... " അവള് തിരിഞ്ഞു നോക്കി. റോയ് സാറിന്റെ അനിയൻ.. അവളെ നോക്കി ചിരിച്ചു. അവള് ചിരിച്ചെന്ന് വരുത്തി.. " അമ്മച്ചി ഇങ്ങനെയാ... ജോലി ചെയ്ത് ക്ഷീണിച്ചു കാണും അല്ലേ... " അവളൊന്നും പറഞ്ഞില്ല.. " ചേട്ടത്തിയുടെ പേരെന്നാ? " " വേദികാ... " " എന്നേക്കാൾ ഇളപ്പം ആണെന്ന് അറിയാം... എന്നതായാലും എനിക്ക് ചേട്ടത്തിയെ ഇഷ്ടായി.. " അവളതിനൊന്ന് ചിരിച്ചു.. " ഇച്ചായൻ എപ്പോഴാ ചേട്ടത്തി വരാ? " " അറിയില്ലാ.... " " ഓ... ചേട്ടത്തിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ എനിക്ക് ഒരു ചായ ഇട്ട് തരോ നല്ല തലവേദന.... ത്രേസ്യാമ്മച്ചിയെ നോക്കിയിട്ട് കണ്ടില്ലാ...

അതാ... " " ഒരു അഞ്ചു മിനിറ്റ്... " അവളതും പറഞ്ഞു അടുക്കളയിലേക്ക് നടന്നു.. നടുവിന് നല്ല വേദനയുണ്ട്... ഒന്ന് നീണ്ടു നിവർന്നു കിടക്കാം എന്ന് വച്ചപ്പോഴാ ഇത്... എന്നാലും കുഴപ്പല്യ... തന്നെ ഇവിടുത്തെ ആളായി അംഗീകരിച്ചല്ലോ... അത് തന്നെ സന്തോഷം.... അവള് വേഗം ചായക്ക് വെള്ളം വച്ചു.. പെട്ടന്നാണ് ആരുടെയോ കൈകൾ അവളുടെ വയറിൽ അമർന്നത്.. അവള് ഞെട്ടിത്തരിച്ചു പോയി... ആ കൈ തട്ടി മാറ്റി തിരിഞ്ഞു... ജോയ്... അവള് പുറത്തേക്കോടാൻ തുടങ്ങിയതും ആ ബലിഷ്ടമായ കൈകൾ അവളുടെ കയ്യിൽ പിടുത്തമിട്ടു.. അയാൾ അവളെ നെഞ്ചോട് അടുപ്പിക്കാൻ നോക്കിയെങ്കിലും അവള് കുതറി മാറി..

ഒടുക്കം അവളെ ചുമരിനോട് ചേർത്ത് അവളുടെ രണ്ടു കൈകളും കൂട്ടിപിടിച്ചു വച്ചു... അവള് കരയാൻ തുടങ്ങി... " ന്നെ വിട്... മാറ്... " " അവനെക്കാളും നീയെനിക്കാ ചേരാ.... " അയാൾ അവളിലേക്ക് കൂടുതൽ അടുത്ത്.. അവള് തട്ടി മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിൽ പരാജയപ്പെട്ടു... " ജോയ് കുഞ്ഞേ... " ത്രേസ്യാമ്മച്ചി വിളിച്ചതും അവൻ ഞെട്ടി. അവള് അവനെ തള്ളി മാറ്റി അവരുടെ പുറകിൽ നിന്നു.. അവൻ ദേഷ്യത്തോടെ അവരെ നോക്കി... " ജോയ് കുഞ്ഞേ... ഇത് നിന്റെ ഇച്ചായന്റെ പെണ്ണാ അതോർമ വേണം... " അവനവരെ പുച്ഛിച്ചു അകത്തേക്ക് നടന്നു. പോകുമ്പോൾ അവളെ മൊത്തത്തിൽ അവന്റെ കണ്ണുകളാൽ ഉഴിഞ്ഞു... അവള് പൊട്ടികരയുകയായിരുന്നു.

എന്ത് പറഞ്ഞാണ് അവളെ സമാധാനിപ്പിക്കേണ്ടതെന്ന് അവർക്ക് മനസിലായില്ല...ശരീരവും മനസും തളരുന്ന പോലെ തോന്നിയവൾക്ക്.. അവിടുന്ന് എങ്ങനെ രക്ഷപെടും എന്നൊരു രൂപവും അവൾക്കില്ലായിരുന്നു.. അവള് ത്രേസ്യാമ്മയുടെ വാലിൽ തൂങ്ങി നടക്കാൻ തുടങ്ങി.. അവര് മാത്രമായിരുന്നു ഏക പ്രതീക്ഷ. കൊച്ചു കുഞ്ഞിനെ പോലെ തന്റെ പുറകെ നടക്കുന്ന വേദികയെ കണ്ടപ്പോൾ സന്തോഷവും അതിലേറെ ഭയവും അവർക്കുണ്ടായി... അവര് കിടക്കാൻ പോയപ്പോൾ പിന്നാലെ അവളും ചെന്നു... അതുകണ്ടപ്പോ അവർക്ക് കിടക്കാൻ തോന്നിയില്ല... " മോളേ.... ഞാനിവിടുത്തെ അടുക്കളകാരി മാത്രമാ... എനിക്ക് മോളേ രക്ഷിക്കാൻ പറ്റിയെന്നു വരില്ല...

മോളെല്ലാം റോയ് കൊച്ചിനോട് പറാ... ഇതിനൊരു പരിഹാരമുണ്ടാക്കാൻ റോയ് കൊച്ചിനെ കഴിയൂ... " " ഞാൻ പറഞ്ഞാൽ സാറിതു വിശ്വസിക്കും എന്ന് തോന്നുന്നുണ്ടോ അമ്മച്ചിക്ക്... " " അതും നേരാ... പിന്നെ എന്നതാ ഇതിനൊരു പരിഹാരം...." അവര് ഇരുന്ന് ആലോചിക്കാൻ തുടങ്ങി. " മോളൊരു കാര്യം ചെയ്യ് നാളെ മുതൽ റോയ് കൊച്ചിന്റെ കൂടെ ഓഫീസിൽ പൊക്കോ... കൊച്ചിന്റെ കൂടെ തിരിച്ചു വന്നാൽ മതി... അതല്ലാതെ വേറെ മാർഗമൊന്നും അമ്മച്ചി കാണുന്നില്ല... " അവള് തലയാട്ടി... ' അതേ സാറിനോട് ചോദിക്കണം.. വരേണ്ട എന്ന് പറഞ്ഞാൽ എന്ത് ചെയ്യും... ഇല്ലാ തനിക് പോയെ പറ്റൂ... വീട്ടിൽ തന്നെ സംരക്ഷിക്കാൻ ചേച്ചിയും അമ്മയും ഉണ്ടായിരുന്നു... ഇവിടെ ആരാ... ആരുമില്ല ഒറ്റയ്ക്കാ താൻ .....'

റോയ് പതിവ്പോലെ തിരിച്ചെത്തി... അമ്മച്ചിയോടും ജോയിയോടും സംസാരിച്ചിരിക്കാൻ തുടങ്ങി. വേദികയ്ക് അങ്ങോട്ട് പോകാൻ തന്നെ വല്ലാത്തൊരു പേടി... രാത്രി ഭക്ഷണം കഴിക്കാനായി അവര് മൂന്നും ഇരുന്നു.. വേദികയാണ് വിളമ്പി കൊടുത്തത്.. റോയ് അവളെ നോക്കിയില്ലെങ്കിലും ജോയിയുടെ നോട്ടം മുഴുവൻ അവളിൽ ആയിരുന്നു.. അത് കണ്ടതും അവള് വെറുപ്പോടെ മുഖം തിരിച്ചു. ജോയ് ഒന്ന് ചിരിച്ചു... " ചേട്ടത്തി എനിക്ക് ആ കറിയൊന്ന് എടുത്ത് തരുമോ? " ജോയ് ചോദിച്ചതും അവള് റോയിയെ ഒന്ന് നോക്കി. അവനതൊന്നും മൈൻഡ് ചെയ്യാതെ കഴിക്കുകയാണ്. " എന്താ നിനക്ക് ചെവി കേൾക്കില്ലേ? " സിസിലിയുടെ ശബ്ദം ഉയർന്നതും അവള് വേഗം കറിയുമെടുത്തു അവന്റെ അടുത്ത് ചെന്നു...

അവനു വിളമ്പി കൊടുക്കാൻ തുടങ്ങി. പെട്ടന്നവൻ ആരും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ അവളുടെ ഇടുപ്പിൽ തോണ്ടി.. അവള് ഞെട്ടിയതും കറി അവന്റെ ഡ്രസിലേക് മറഞ്ഞു.. അവളാകെ പതറി പോയി. " എന്താടി... നീയിത് എവിടെ നോക്കിയാണ് വിളമ്പുന്നത്.... എന്റെ കൊച്ചിന്റെ ദേഹത്തു കറി കോരിയൊഴിച്ചിട്ട് നോക്കി പേടിപ്പിക്കുന്നോ... " റോയ് അവളെയൊന്ന് ദേഷ്യത്തോടെ നോക്കി... " ഇത് കുഴപ്പല്യ ചേട്ടത്തി... കഴുകിയാൽ മതി... " അവനതും പറഞ്ഞു ബാത്‌റൂമിലേക്ക് നടന്നു.. " വേദികാ... അവന്റെ ഷർട് ഒന്ന് ക്ലീൻ ചെയ്ത് കൊടുക്ക്. " റോയ് പറഞ്ഞതും അവള് വിവശയായി... അവന്റെ അടുത്തേക്ക് ചെന്നു.. അവളെയും പ്രതീക്ഷിച്ചു അവനവിടെ നിൽക്കുന്നുണ്ടായിരുന്നു...

അവളുടെ കാലുകൾക്ക് ഭാരം കൂടുന്നപോലെ തോന്നി. അപ്പോഴാണ് ത്രേസ്യാമ്മച്ചി അങ്ങോട്ട് വന്നത്... " മോളേ... നീ അവിടെ വൃത്തിയാക്കിക്കോ... ജോയി കുഞ്ഞിന്റെ ഷർട്ട് ഞാൻ കഴുകി കൊടുത്തോളം " അത് കേട്ടതും അവൾക്ക് സമാധാനമായി.. അവള് വേഗം തിരിഞ്ഞു നടന്നു.. അവിടെ പോയി ക്ലീൻ ചെയ്തു.. ജോയ് ദേഷ്യത്തിൽ അവരെയൊന്നു നോക്കി..... ഭക്ഷണം എല്ലാം കഴിഞ്ഞ് റോയ് അവന്റെ റൂമിലേക്ക് ചെന്നു. കുറച്ചു കഴിഞ്ഞ് വേദിക അവന്റെ അടുത്തേക്ക് പോയി " സാർ ..... " അവൻ തല ഉയർത്തി നോക്കി. എന്തുവേണം എന്ന അർത്ഥത്തിൽ... " സാർ ഞാൻ നാളെ മുതൽ ഓഫീസിൽ വന്നോട്ടെ... " അവനൊന്നും പറയാതെ അവളെ തന്നെ നോക്കി..

" സാർ പ്ലീസ്.... ന്റെ വീട്ടിലെ കാര്യങ്ങളൊക്കെ ഞാനാ നോക്കാറുണ്ടായിരുന്നത് .... അവരിപ്പോ.... ആ ജോലി തന്നെ മതി സാർ പ്ലീസ്... ഞാൻ വന്നോട്ടെ? " അവള് പ്രതീക്ഷയോടെ അവനെ നോക്കി. അവനൊന്നു ആലോചിച്ചു.. " ഓക്കേ... ഒരു കാര്യം എന്തെങ്കിലും രീതിയിലുള്ള അധികാരം നീയവിടെ കാണിച്ചു എന്നറിഞ്ഞാൽ ജോലിയിൽ നിന്ന് മാത്രമല്ല ഇവിടുന്നും പറഞ്ഞുവിടും... മനസിലായല്ലോ...? " അവള് മനസിലായി എന്ന് തലയാട്ടി...അവള് റൂമിലേക്ക് നടന്നു.. റൂമിലെത്തിയതും ജോയ് കട്ടിലിൽ ഇരിക്കുന്നത് കണ്ടു.. അവള് വേഗം ത്രേസ്യാമ്മച്ചിയുടെ റൂമിൽ പോയി അവിടെ കിടന്നു. അവരോട് പറ്റി ചേർന്ന് കൊണ്ട്... രാവിലെ അവരുടെ ഒപ്പം തന്നെ എണീറ്റു അവരെ അടുക്കളയിൽ സഹായിച്ചാശേഷം വേഗം മാറ്റിയിറങ്ങി.. അവള് പോകാൻ റെഡി ആയതുകണ്ട് സിസിലി അങ്ങോട്ട് ചെന്നു.. " കെട്ടിയൊരുങ്ങി എങ്ങോട്ടാ...? "

" ഓഫീസിലേക്ക്... " വിറച്ചു കൊണ്ട് അവൾ മറുപടി പറഞ്ഞു.. അപ്പോഴേക്കും റോയ് അങ്ങോട്ടെത്തി . " വേദികാ.. പോകാം? " അവൻ വിളിച്ചതും മറ്റൊന്നും നോക്കാതെ അവളവന്റെ പിന്നാലെ ചെന്നു.. ഓഫീസിലെല്ലാവര്ക്കും ഒരു ബഹുമാനം ഉണ്ടായിരുന്നു. അവൾക്കത് ആരോചകമായി തോന്നി. നിഷേച്ചി അവളെ മാഡം എന്ന് വിളിച്ചതും അവളത് തിരുത്തി.. അവളുടെ ഡെസ്കിലിരുന്നു അവളുടെ ജോലികൾ ചെയ്യാൻ തുടങ്ങി...... വീട്ടിൽ പോകാനായിരുന്നു അവൾക്ക് ഭയം... സിസിലിയും ജോയും... ഒരാൾക്ക് തന്നോട് അടങ്ങാത്ത പകയാണെങ്കിൽ മറ്റേ ആൾക്ക് കാമമാണ്... അവരുടെ അടുത്ത് ഒരു തരം ഒളിച്ചുകളി തന്നെയായിരുന്നു അവള് നടത്തിയത്.....

ഒരാഴ്ച കഴിഞ്ഞതും അവര് പോകാനൊരുങ്ങി അതറിഞ്ഞതും അവൾക്ക് സമാധാനമായി... എന്നത്തേയും പോലെ മുടി ചിക്കുമ്പോഴാണ് ജോയ് പുറകിലൂടെ വന്ന് പിടിച്ചത്... അവള് കുതറി മാറി.. തൊട്ടപ്പുറത്തെ റൂമിൽ റോയ് ഉണ്ട്... അവള് ശബ്ദമെടുക്കുന്നതിന് മുൻപേ അവന്റെ കൈ അവളുടെ വാ പൊത്തി.. അവള് കൈ വച്ചു അവനെ തടഞ്ഞു... " ഇപ്പൊ ഞാൻ പോവാ... എന്നാൽ മടങ്ങി വരും.. എത്രകാലം നീയീ ഹൈഡ് and seek കളിക്കും... ഈ ജോയ് എന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് സ്വന്തമാക്കിയിരിക്കും... അപ്പൊ ഇച്ചായൻ പോയേച്ചും വരാടി കൊച്ചേ.... " അവനവളിലേക്ക് ചായാൻ തുടങ്ങിയതും അവളവനെ തള്ളി മാറ്റി ബാത്‌റൂമിലേക്ക് ഓടി കതകടച്ചു....

അവള് ബാത്‌റൂമിൽ തന്നെ നിന്നു കുറച്ചു കഴിഞ്ഞതും റോയ് അങ്ങോട്ട് വന്നു .... " വേദികാ.... " അവന്റെ വിളി കേട്ടതും അവള് ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങി.. " താനിതുവരെ റെഡി ആയില്ലേ .... idiot.... ഫൈവ് മിനിറ്റ്സ് അത് കഴിഞ്ഞാ ഞാൻ പോകും.. " അവള് വേഗം കതകടച്ചു... പെട്ടന്ന് റെഡി ആയി ഇറങ്ങി.... സിസിലിയും ജോയിയും പോകാനിറങ്ങുകയായിരുന്നു .. സിസിലി റോയിയെ കെട്ടിപിടിച്ചു.. വേദികയെ നോക്കി പുച്ഛിച്ചുകൊണ്ട് അവര് കാറിൽ കയറി ഇരുന്നു.. ജോയ് റോയിയെ കെട്ടിപിടിച്ചു അവന്റെ നോട്ടമത്രയും പിന്നിൽ നിന്ന വേദികയിൽ ആയിരുന്നു.. അവള് ദേഷ്യത്തോടെ അവനെ നോക്കി.

അവളെ നോക്കി അവന്റെ ചുണ്ട് നാവ് കൊണ്ട് നുണഞ്ഞതും അവളറപ്പോടെ മുഖം തിരിച്ചു ... " അപ്പൊ ഇച്ചായാ... പോയേച്ചും വരാ... ഈ ചേട്ടത്തി ഇതെന്നാ അവിടെ നിൽക്കുന്നെ... ചേട്ടത്തി ഞാൻ പോയേച്ചും വരാ.. " അവള് അതിന് മറുപടിയൊന്നും പറഞ്ഞില്ല. ജോയ് വേഗം വണ്ടിയിൽ കയറി അതെടുത്തു പോയി .. റോയ് ഇറങ്ങിയതും അവളൊപ്പം ചെന്നു ..... അവരുടെ വണ്ടി അകന്നു പോകുന്നത് കണ്ടതും വേദികയിൽ നിന്നും നിശ്വാസം ഉയർന്നു. റോയ് അത് കണ്ടെങ്കിലും ഒന്നും ചോദിച്ചില്ല........ ദിവസങ്ങൾ കടന്നു പോയി.... എപ്പോഴത്തെയും പോലെ എന്തോ ഡൌട്ട് ക്ലിയർ ചെയ്യാനാണ് വേദിക അവന്റെ ക്യാബിനിലേക്ക് പോയത്. അവനാരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു.

അവളവിടെ വെയിറ്റ് ചെയ്തു.. " what the hell are you doing here.... " " സാർ ഞാനൊരു കാര്യം ചോദിക്കാൻ.... " " എന്തെങ്കിലും കാര്യം ഉണ്ടാക്കി എന്നും കേറി വന്നോളും... ഞാൻ നിന്നോട് ആദ്യമേ പറഞ്ഞതാ അധികാരം കാണിക്കരുതെന്ന്... useless.... ജസ്റ്റ്‌ ഗെറ്റ് ഔട്ട്‌.... ഗെറ്റ് ഔട്ട്‌ ഫ്രം my ലൈഫ് for ever.... . you bloody......" വേദികയുടെ കണ്ണ് നിറയാൻ തുടങ്ങി... അവള് പിന്നെ അവിടെ നിൽക്കാതെ വേഗം ഇറങ്ങി.... അവളുടെ ഡെസ്കിൽ ചെന്ന് ബാഗുമെടുത്തു പുറത്തേക് ചെന്നു.... ' ഇനിയും സാറിന്റെ ജീവിതത്തിൽ ഇങ്ങനെ പറ്റിപ്പിടിക്കാൻ വയ്യാ.... പോവണം.... സാറിന്റെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി പോകണം.....................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story