മിന്നുകെട്ട്: ഭാഗം 8

minnukett

എഴുത്തുകാരി: ആര്യ പൊന്നൂസ്

ഉറക്കമുണർന്നു വന്ന സിസിലി കണ്ടത് വേദികയുടെയും ത്രേസ്യാമ്മച്ചിയുടെയും ഒപ്പമിരുന്നു ചായ കുടിക്കുന്ന റോയിയെ ആണ്.. അതവരിൽ നീരസമുണ്ടാക്കി...... " റോയ്.... നീയിത് എന്നതാ ഈ ചെയ്യുന്നേ? " അവര് ചോദിച്ചതും അവനൊന്നും മനസിലാകാതെ വേദികയെ നോക്കി. അവൾക്കും ഒന്നും മനസിലായില്ല. അപ്പോഴേക്കും കഴിച്ചുകഴിഞ്ഞ കാരണം അവൻ എണീറ്റ് കൈ കഴുകാൻ പോയി. അവരവന്റെ പിന്നാലെ ചെന്നു. " റോയ്.... ഞാൻ നിന്നോടാ ചോദിച്ചേ?" " അമ്മച്ചി എന്താ പറഞ്ഞു വന്നേ എനിക്ക് മനസിലായില്ല. " " ഒന്നൂല്യ ഞാൻ ഇപ്പൊ വരാം... " അതും പറഞ്ഞു അവര് അടുക്കളയിലേക്ക് പോയ വേദികയുടെ പിന്നാലെ ചെന്നു.. അവള് കഴിച്ചപാത്രമൊക്കെ കഴുകി അവിടുന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും അവളെ തന്നെ നോക്കിനിൽക്കുന്ന സിസിലിയെ കണ്ടു....

" എടീ നീയെന്റെ മോനെ മയക്കി എടുത്തതാണല്ലേ അസത്തെ... " വേദിക എന്ത് വേണമെന്ന് അറിയാതെ നിന്നു. സിസിലി പെട്ടന്ന് അവളുടെ കവിളിൽ കയ്യമർത്തി.. " നിന്നെ സുഖിച്ചു ജീവിക്കാൻ ഞാൻ സമ്മതിക്കില്ല... നോക്കിക്കോ " അവൾക്ക് അതത്ര വല്യ കാര്യമായി തോന്നിയില്ല. റോയ് വിളിച്ചതും അവളവന്റെ ഒപ്പം ചെന്നു... " വേദികാ... പെട്ടന്ന് ലേറ്റ് ആയിട്ടുണ്ട്... " അവള് വേഗം ഇറങ്ങി. " അമ്മച്ചി നിന്നോട് എന്താ പറഞ്ഞെ? " അവള് കാര്യം പറഞ്ഞു.. റോയ് ഒന്ന് ചിരിച്ചു.. " വേദികയ്ക് ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് അക്‌സെപ്റ് ചെയ്യാൻ ബുദ്ധിമുട്ട് ആണല്ലേ.. " " ഇച്ചായാ.... " " ഞാൻ നിന്നോട് കുറച്ചുമുമ്പ് പറഞ്ഞല്ലേ ഉള്ളൂ ഇങ്ങനെ തലയും കുനിച്ചു നിൽക്കരുത് എന്ന്... "

" ഇച്ചായ അമ്മച്ചി അല്ലേ... അതാ ഞാൻ... " " ആയിക്കോട്ടെ....ആരും ആയിക്കോട്ടെ അവര് തെറ്റാണ് പറയുന്നതെങ്കിൽ ആ തെറ്റ് ചൂണ്ടി കാണിക്കണം. അവരോട് വഴക്കിടണം എന്നല്ല... അവര് പറയുന്നതിനോട്.... ഇനി അത് ഞാൻ ആണെങ്കിൽ കൂടെ നീ ആ തെറ്റ് പോയിന്റ് ഔട്ട്‌ ചെയ്ത് തരികയും വേണം അത് തിരുത്തുകയും വേണം. കേട്ടല്ലോ.... പിന്നെ ഓഫീസിൽ ഞാൻ എങ്ങനെയാണെന്ന് നിനക്ക് അറിയാമല്ലോ അത് അങ്ങനെ തന്നെയാകും... ഓക്കേ... " അവളൊന്ന് നെടുവീർപ്പിട്ടു.. അവള് മുഖവും താഴ്ത്തി ഇരുന്നതും അവൻ താടി പിടിച്ചു മുഖമുയർത്തി. " ഒരാളോട് എന്തെങ്കിലും പറയുമ്പോൾ തല ഉയർത്തി അയാളുടെ കണ്ണിൽ നോക്കി സംസാരിക്കണം... മുഖം താഴ്ത്തി സംസാരിക്കുന്നവർ എന്തെങ്കിലും ഒളിപ്പിക്കുന്നവരോ അല്ലെങ്കിൽ തെറ്റ് ചെയ്തവരോ ആണ്.... പറയുന്നത് മനസിലാകുന്നുണ്ടോ " " ഉം... മനസിലായി.... "

ഓഫീസിലെത്തി റോയ് അവന്റെ ക്യാബിനിലേക്ക് പോയി. അവളവളുടെ ഡെസ്കിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങി... കുറച്ചു കഴിഞ്ഞതും നിഷേച്ചി അവളുടെ അടുത്തേക്ക് വന്നു. " വേദികേ... നിന്നെ റോയ് സാർ വിളിക്കുന്നു.. ".. അവള് വേഗം അങ്ങോട്ട് ചെന്നു.. അവന്റെ മുഖം കണ്ടപ്പോൾ തന്നെ ഇപ്പൊ ചീത്ത കേൾക്കും എന്നവൾക്ക് മനസിലായി. " എന്താ ഇച്ചായ... " " നീ ഇവിടെ എന്താ ചെയ്യുന്നത്.... നിനക്ക് മര്യാദക്ക് ജോലി ചെയ്യാൻ പറ്റില്ലെങ്കിൽ ഇത് കളഞ്ഞിട്ട് പോണം... " " എന്താ കാര്യം? " " ഒരാഴ്ച നീ ഉറങ്ങുവായിരുന്നോ..... ഇതൊക്കെ ഒരാഴ്ച ആയിട്ട് പെന്റിങ് ആണ്.... " അവള് വേഗം അത് നോക്കി. അതൊക്കെ മനു ചെയ്യാം എന്ന് പറഞ്ഞതുകൊണ്ട് അവള് മൈൻഡ് ചെയ്യാതെ വച്ച കാര്യങ്ങളാണ്....

" വേദികാ... ആൻസർ മീ.... വൈ you are behaving ലൈക്‌ this idiot... you bloody... വേദികാ ആൻസർ.... " " ഇതൊക്കെ മനു ചെയ്യും എന്ന് പറഞ്ഞതാ... അതാ ഞാൻ ശ്രദ്ധിക്കാതിരുന്നത്... " " are you mad.... ഞാൻ നിന്നെയാ ഇതൊക്കെ ഏൽപ്പിച്ചത്.... ഇതൊക്കെ നിന്റെ റെസ്പോൺസിബിലിറ്റി ആണ്.... ഇന്ന് വൈകുന്നേരം ആകുമ്പോഴേക്കും ഇതൊക്കെ ക്ലിയർ ചെയ്യണം കേട്ടല്ലോ. no എസ്ക്യൂസ്‌സ്.... ഗെറ്റ് ഔട്ട്‌ you bloody ഫൂൾ... " അവള് വേഗം ക്യാബിനിൽ നിന്നും ഇറങ്ങി.. മനുവിനെ നോക്കിയപ്പോ കണ്ടില്ല. " നിഷേച്ചി മനു എവിടെ? " " ഇന്ന് ലീവാണല്ലോ... എന്തുപറ്റി? " " ഒന്നൂല്യ .... അവൻ വന്നിട്ട് എന്നെ കണ്ടതിനു ശേഷം ജോലിക്ക് കയറിയാൽ മതിയെന്ന് പറയണം... " അവളതും പറഞ്ഞു പെന്റിങ് വർക്സ് ചെയ്യാൻ തുടങ്ങി. ഒരു ദിവസത്തത് തന്നെ ചെയ്തപ്പോഴേക്ക് ഉച്ചയായി... ഭക്ഷണം കഴിക്കാൻ പോലും എഴുന്നേൽക്കാതെ അവളിരുന്ന് ചെയ്യുകയായിരുന്നു....

സിസ്റ്റത്തിലേക്ക് കണ്ണെടുക്കാതെ നോക്കിയിട്ട് കണ്ണ് വേദനിക്കുന്നുണ്ടായിരുന്നു.. ഇടയ്ക്കവൾ എണീറ്റ് മുഖം കഴുകി പിന്നെയും വന്നിരുന്നു ചെയ്യാൻ തുടങ്ങി..... റോയ് ഓഫീസിലെത്തിയാൽ അവളുടെ കാര്യങ്ങളൊന്നും നോക്കാറുമില്ല അവിടെ അവൻ അവളുടെ ബോസ് മാത്രമാണ് അതറിയുന്നത് കൊണ്ട് അവൾക്കതിൽ പരാതിയുമ്മില്ല. വൈകുന്നേരമായപ്പോൾ ഒരു വിധം എങ്ങനെയോ മൂന്ന് ദിവസത്തെ വർക്സ് തീർത്തു.. എല്ലാവരും പോയിട്ടും അവള് അവിടുന്നും എഴുന്നേറ്റില്ല... ഇടയ്ക്ക് തല പൊട്ടുന്ന പോലെ തോന്നി. അവള് തലയ്ക്ക് കയ്യും കൊടുത്തിരിക്കുമ്പോഴാണ് റോയ് അങ്ങോട്ട് വന്നത്. " എന്തായി വേദികാ... is it ഫിനിഷ്ഡ്? " " ഇല്ലാ.... "

" ഓക്കേ ചെയ്തോളു.... its happened because ഓഫ് യുവർ ഇറെസ്പോൺസിബിലിറ്റി.... make it ഫാസ്റ്റ്.... " അവള് പിന്നെയും ഇരുന്ന് ചെയ്യാൻ തുടങ്ങി....റോയ് അവളുടെ അടുത്ത് വന്നിരുന്നു ഫോണിൽ നോക്കാൻ തുടങ്ങി... അവൾക്ക് കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങിയതും അവളവനെ നോക്കി. " ഇച്ചായാ.... " " എന്താ? " " എനിക്ക് തലവേദന ആകുന്നു.. ബാക്കി നാളെ ചെയ്യാം... " " no.... നിനക്ക് രാവിലെ പറയാമായിരുന്നല്ലോ ഇന്ന് ഫിനിഷ് ചെയ്യാൻ പറ്റില്ല എന്ന്....ഞാൻ പറഞ്ഞപ്പോൾ നീ ഏറ്റെടുത്ത കാര്യമാ മറിച്ചൊന്നും പറയാതെ... അല്ലേ? " അവള് അതേന്ന് സമ്മതിച്ചു.. " ഇച്ചായാ ഇത് മനു ചെയ്യേണ്ടതാണ്... " " ഞാൻ ഇത് നിനക്ക് അസൈൻ ചെയ്തു തന്ന ഡ്യൂട്ടിയാണ്... നീയത് മനുവിന് കൊടുത്തിട്ടുണ്ടെങ്കിൽ അവനെ കൊണ്ട് ആരാണ് ചെയ്യിപ്പിക്കേണ്ടത്? " " ഞാൻ " " എന്നിട്ടത് ചെയ്തോ? " " ഇല്ലാ.... " " വേഗം ഇരുന്ന് ചെയ്യ്.... "

അവളുടെ കണ്ണുകൾ നിറഞ്ഞു അത് വേഗം തുടച് അവളിരുന്ന് ചെയ്യാൻ തുടങ്ങി.. അവനവിടുന്ന് എണീറ്റു നടന്നു.. പിന്നെയും അവിടെ വന്നിരുന്നു. അവൻ നോക്കിയപ്പോൾ അവളവിടെ ടേബിളിൽ കയ്യും വച്ചു കിടന്നിരുന്നു.... "ഇച്ചായന്റെ കൊച്ച് ക്ഷീണിച്ചോ.... ശരി ബാക്കി നാളെ ചെയ്യാം എഴുന്നേറ്റോ..." അവളാവനെയൊന്ന് തറപ്പിച്ചു നോക്കി അവിടുന്ന് എണീറ്റു.. അവനു ചിരി വന്നെങ്കിലും അതടക്കി അവളുടെ സിസ്റ്റം ഓഫ് ചെയ്തു.. പിന്നെ അവളുടെ തോളിൽ കൂടെ കയ്യിട്ട് പുറത്തേക്ക് നടന്നു... വീട്ടിലെത്തിയതും അവള് ഡ്രെസ് പോലും മാറാതെ നേരെ ചെന്നു കിടന്നു.... പിന്നാലെ അവനും ചെന്നു. " ഇച്ചായന്റെ കൊച്ചിന്ന് കുളിക്കുന്നില്ലേ " അവൻ കൈ മേല് വച്ചതും അതെടുത്തു മാറ്റി അവള് തിരിഞ്ഞു കിടന്നു.. " വേദികേ ഓഫീസിലെ കാര്യങ്ങൾ അവിടെ.... അവിടെ നീയെന്റെ എംപ്ലോയ് മാത്രമാണ്... ഓക്കേ... "

അവളതിന് സമാധാനമൊന്നും പറഞ്ഞില്ല. " എടോ കുളിക്കുന്നുണ്ടേൽ വേഗം വേണം. എനിക്ക് വിശക്കുന്നു ഉച്ചയ്ക്കൊന്നും കഴിച്ചിട്ടില്ല.... " അവള് വേഗം എണീറ്റ് അവനെ നോക്കി. " എന്താ ഇച്ചായൻ കഴിക്കാതിരുന്നത്? " " നീ കഴിച്ചില്ലല്ലോ അതുകൊണ്ട്... " അവൻ പുരികം പൊക്കി .. " എന്നാ വാ കഴിക്കാം... ന്നിട്ട് കുളിച്ചോളാം... " " മേഡത്തിന്റെ ഉത്തരവ് പോലെ ആകട്ടെ... " അവൻ കളിയായി പറഞ്ഞതും അവള് ചുണ്ട് കൂർപ്പിച്ചു..അവള് വേഗം അടുക്കളയിൽ ചെന്ന് ഭക്ഷണമൊക്കെ എടുത്ത് കൊണ്ടുവച്ചു. എന്നിട്ട് എല്ലാവരെയും വിളിച്ചു... സിസിലി വന്നില്ല അവര് പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു.. ബാക്കിയെല്ലാവരും ഇരുന്ന് കഴിക്കാൻ തുടങ്ങി..

കുറേ നേരത്തേക്ക് ഒന്നും കഴിക്കാതിരുന്നതുകൊണ്ട് വേദികയ്ക്ക് ഒന്നും കഴിക്കാൻ പറ്റിയില്ല റോയ് കഴിച്ചെണീറ്റതും അവള് വേഗം അവിടുന്ന് എണീറ്റു.... ജോയ്ക്ക് അവളോട് നല്ല ദേഷ്യമുണ്ടായിരുന്നെങ്കിലും അവളെ നോക്കാൻ ഒരു പേടിയുണ്ടായിരുന്നു... അടുക്കളയിലെ പണിയൊക്കെ ഒതുക്കിയശേഷം അവള് പോയി കുളിച്ചു. തലയിൽ തണുത്ത വെള്ളം തട്ടിയതും പുതിയൊരു ഉന്മേഷം വന്നപോലെ തോന്നി...കുളിയൊക്കെ കഴിഞ്ഞ് വന്നപ്പോഴേക്കും റോയ് കിടന്നിട്ടുണ്ടായിരുന്നു.. അവളവന്റെ അടുത്ത് വന്നിരുന്നു.. " ഇച്ചായാ..... ഇച്ചായാ... ഉറങ്ങിയോ ഇത്ര പെട്ടന്ന്... " " ഏയ്‌... അമ്മച്ചിക്ക് എന്താ പറ്റിയത്... എനിക്ക് മുഖം തരാതെ മാറി നടക്കുവാ... "

അതിന്റെ കാരണം അവൾക്കറിയാം..അതവള് പറഞ്ഞില്ല. " ഇച്ചായൻ അമ്മച്ചിയോടു ചെന്ന് സംസാരിക്ക്... അപ്പൊ റെഡി ആകും... ചെല്ല് " അവളവനെ അങ്ങോട്ട് ഉന്തിത്തള്ളി വിട്ടു..അവൻ ചെല്ലുമ്പോൾ സിസിലി ഫോണിൽ നോക്കിയിരിക്കുവാണ്. " അമ്മച്ചീ.... അമ്മച്ചിക്ക് എന്താ പറ്റിയത്? " " എനിക്കൊന്നൂല്യ റോയ്... " അവനവരുടെ അടുത്ത് ചെന്നിരുന്നു. " കാര്യം പറ അമ്മച്ചീ... " " നീയാകെ മാറി പോയി.. ആ മൂദേവിയുടെ തലയണമന്ത്രം കേട്ടിട്ടാ ഇങ്ങനെ നീ മാറിയതെന്ന് അമ്മച്ചിക്ക് അറിയാം... ഇപ്പൊ നിനക്ക് അവളല്ലേ വലുത്... അല്ലെങ്കിലും ഞാൻ രണ്ടാനമ്മ ആണല്ലോ.... അപ്പൊ എന്തും ആവാലോ.... " " അമ്മച്ചിയെ ഞാൻ അങ്ങനെ ആണോ കണ്ടത്.... ന്റെ സ്വന്തം അമ്മച്ചി ആയിട്ടല്ലേ...

അമ്മച്ചി കരുതുന്ന പോലെ അല്ല അവള് ഒരു പാവമാ.... " . " ഓഹ്... അവള് പാവം ഞാൻ പിന്നെ ദുഷ്ട ആണല്ലോ... " " എന്റമ്മച്ചീ ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല... ജസ്റ്റ്‌ പറഞ്ഞെന്ന് മാത്രം... എനിക്കെന്റെ അമ്മച്ചി തന്നെയാ വലുത്.... " " നീ വെറുതെ പറയാ.... " " അല്ല... കർത്താവാണേ സത്യം.... അമ്മച്ചി എന്തേലും കഴിച്ചോ? " " ഇല്ലാ.... " " എന്നാ വാ കഴിക്കാം... " അവനവരെ വിളിച്ചോണ്ട് പോയി ഭക്ഷണം എടുത്തു കൊടുത്തു. അവര് കഴിച്ചു തീരുന്ന വരെ അവിടെയിരുന്നു... അവരിരുന്നു സംസാരിക്കുമ്പോഴാണ് വേദിക അങ്ങോട്ട് വന്നത്. അവളെ കണ്ടതും സിസിലിക്ക് ദേഷ്യം വരാൻ തുടങ്ങി. " ഇച്ചായാ ഫോണ് " അവനു ഫോൺ വേഗം വാങ്ങി അതുമായി പുറത്തേക്ക് നടന്നു. അവളവിടെ തന്നെ നിന്നു.....

സിസിലി അവളെ നോക്കി ദഹിപ്പിക്കുന്നുണ്ടെങ്കിലും അവളത് മൈൻഡ് ചെയ്തില്ല... " അവൻ നിന്റെ കഴുത്തിൽ കെട്ടിയ മിന്ന് അവനെ കൊണ്ട് തന്നെ ഞാൻ അഴിപ്പിക്കും. നോക്കിക്കോ നീയ്യ്... " " ഇല്ലാ അമ്മച്ചി... അമ്മച്ചിക്കെന്നല്ല ആർക്കും അതിന് കഴിയില്ല... " " നമുക്ക് കാണാടി... " അവൾക്ക് എന്തെങ്കിലും പറയണമെന്ന് തോന്നിയെങ്കിലും വേണ്ടന്ന് വച്ചു. റോയ് ഫോൺ ചെയ്ത് അങ്ങോട്ടേക്ക് വന്നതും സിസിലി കരയാൻ തുടങ്ങി. അവരെന്തിനാ അങ്ങനെ ചെയ്തതെന്ന് വേദികയ്ക്ക് മനസിലായില്ല. " എന്താ അമ്മച്ചി എന്തുപറ്റി? " വേദിക " അമ്മച്ചി എന്തിനാ കരയുന്നെ " റോയ്.. " അമ്മച്ചിക്ക് സന്തോഷമായെടാ മക്കളേ.... ഇന്നലെ വലിഞ്ഞുകേറി വന്ന പെണ്ണിന്റെ വായിലിരിക്കുന്നതും ഞാൻ കേൾക്കണമല്ലോ... സാരല്യ " വേദിക റോയിയുടെ മുഖത്തേക്ക് നോക്കി. " വേദികേ നീയെന്താ അമ്മച്ചിയോടു പറഞ്ഞത്? " " ഞാനൊന്നും പറഞ്ഞില്ല ഇച്ചായാ... "

" അപ്പൊ ഞാൻ കള്ളം പറയുകയാണെന്ന്... ഇപ്പൊ ഞാൻ കള്ളത്തിയുമായി... " റോയ് ഒന്ന് വേദികയെ കനപ്പിച്ചു നോക്കി.. അവര് അപ്പോഴും കരയുന്നുണ്ടായിരുന്നു.. റോയ് കൈ വീശി വേദികയുടെ മുഖത്തടിച്ചു... അത് കണ്ട സിസിലിക്ക് സന്തോഷമായി... എന്നാൽ അവളുടെ മുഖത്ത് ശക്തിയിൽ പതിക്കുന്നതിനു പകരം അവനൊന്നു തലോടുകയാണ് ചെയ്തത്.. അവള് പേടിച്ചെങ്കിലും അവനങ്ങനെ ചെയ്തപ്പോൾ അവൾക്ക് സന്തോഷമായി. " വേദികേ... റൂമിൽ പോ... ". അവള് വേഗം അങ്ങോട്ട് പോയി. റോയ് അമ്മച്ചിയെ റൂമിലാക്കി അവളുടെ അടുത്തേക്ക് ചെന്നു... അവള് ഫോണും നോക്കി കിടക്കുകയായിരുന്നു... " എന്താണ്.... ഫോണും നോക്കി കിടക്കുന്നെ. "

റോയിയുടെ ശബ്ദം കേട്ടതും അവള് ഫോണവിടെ വച്ചു.. എന്നിട്ട് അവനെ നോക്കി കിടന്നു. " എങ്ങനെയുണ്ടായിരുന്നു എന്റെ അഭിനയം... ഇങ്ങനെയാണ് അമ്മായിഅമ്മ മരുമകൾ പോര് അവസാനിപ്പിക്കേണ്ടത്.... ഇപ്പൊ അമ്മച്ചി happy ആയി നിന്നെ അടിക്കുന്നത് കണ്ടപ്പോൾ... നിനക്ക് വേദനിക്കാത്തതുകൊണ്ട് നിനക്കും കുഴപ്പല്യാ... " " നന്നായിട്ടുണ്ട്... അമ്മച്ചിക്ക് എന്താ എന്നോട് ഇത്ര ദേഷ്യം? " " എനിക്കറിയില്ല... അമ്മച്ചി പറഞ്ഞത് നീയെന്നെ മയക്കി വെച്ചേക്കുവാന്നല്ലേ ചിലപ്പോ അതാകും... കുറച്ചു കഴിഞ്ഞാൽ റെഡിയാകും... dont worry .. " അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ടവൻ പറഞ്ഞു...... അതൊരിക്കലും മാറില്ലെന്ന് അവളുടെ മനസ് പറയുന്നുണ്ടായിരുന്നു......................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story