💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 97

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

 എന്റെ ജീവിതത്തിലേക്ക് ദുശ്ശകുനമായി അവളിനി വരരുത് ഫൈസി. ഇനിയും മിണ്ടാതിരിക്കുന്നതിൽ എന്തർഥമാണുള്ളത്. അവളുടെ തോന്യവാസത്തിൽ ഞാൻ മാത്രമാണ് അനുഭവിക്കുന്നതെങ്കിൽ എനിക്ക് ഒരു കുഴപ്പവും ഇല്ല. ഇതിപ്പോ എന്നെ ചുറ്റിപറ്റി ഉള്ള എല്ലാവരും അവളുടെ ദുഷ്ടത്തരത്തിന് ഇരയാവുകയാണ്. ഇനിയും അത് സമ്മതിച്ചു കൊടുക്കാൻ എനിക്കാവില്ല. അവളുടെ ഉപ്പ ആണെങ്കിൽ മകളെന്ന അവകാശ വാദവും ഉന്നയിച്ചു പിറകെ വരുന്നു. എന്നെ മകളെന്ന് പറയാൻ അയാൾക്കെന്താ അവകാശം. എന്റെ ഉമ്മാനെ വേണ്ടെന്ന് വെച്ചതോടെ അവസാനിച്ചു അയാൾക്ക് ഞാനുമായുള്ള ബന്ധം. എന്റെ ഉമ്മാക്ക് കിട്ടാത്ത ബന്ധമൊന്നും എനിക്കും വേണ്ട. ഒരിക്കലും ഞാനയാൾക്ക് മാപ്പും കൊടുക്കില്ല. സഫുവിന്റെ ഓരോ വാക്കിലും ഷെറിയോടും ഉപ്പാനോടും ഉള്ള ദേഷ്യം ആളിക്കത്തുന്നുണ്ടായിരുന്നു. എന്റെ കയ്യിൽ നിന്നും വിട് ഫൈസി. അവൻ കൂടുതൽ ബലമായി അവളെ കയ്യിൽ അമർത്തിപിടിച്ചു അവനോട് ചേർത്ത് പിടിച്ചു. അവർക്ക് പറയാനുള്ളത് അവൾ പറഞ്ഞിട്ട് പൊക്കോട്ടെ.

നീയായിട്ട് അവരോട് ഉടക്കിന് പോവണ്ട. നീയിപ്പോ പഴയപോലെ തനിച്ചല്ല. എന്ത്‌ വന്നാലും ഞാനില്ലേ ഇനി നിന്റെ കൂടെ. അവന്റെ സ്നേഹവും കരുതലും ആ ചേർത്ത് പിടിക്കലിലൂടെ അവൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും എന്തൊക്കെയോ അസ്വസ്ഥത കൊണ്ട് മനസ്സ് കലുഷിതമായിരുന്നു. സഫു എനിക്ക് വാക്ക് താ അവളോട് ഉടക്കിന് പോകില്ലെന്ന്. അവന്റെ നിർബദ്ധത്തിന് വഴങ്ങി അവൾക്ക് വാക്ക് കൊടുക്കേണ്ടി വന്നു. അപ്പോഴേക്കും ഷെറിയും ഉപ്പയും അവളുടെ അടുത്തെത്തിയിരുന്നു. ഫൈസി അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് സഫുവിനെ വിട്ടു മാറി നിന്നു. ഷെറി അവളുടെ അടുത്തേക്ക് വന്നു. ഞാൻ തിരിച്ചു ദുബായ്ക്ക് തന്നെ പോവ്വുകയാണ്. ഇനിയൊരിക്കലും നിനക്ക് ശല്യമായി ഞാൻ വരില്ല. ഷെറിയുടെ വാക്കുകളിൽ കുറ്റബോധം കൊണ്ട് വാക്കുകൾ ഇടറുകയും കണ്ണിൽ കണ്ണുനീർ പൊടിയുകയും ചെയ്തിരുന്നു. അത് കണ്ടപ്പോൾ സഫുവിന്റെ മനസ്സ് നീറുന്ന പോലെ തോന്നി. അപ്പോൾ തന്നെ ചിന്ത മാറുകയും ചെയ്തു. ഇതിനേക്കാൾ വലിയ അടവുകൾ ഇറക്കിയവളാ ഇവൾ.

അത് കൊണ്ട് കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ല. അവൾ തിരിച്ചു ഒന്നും പറയാതെ നിലത്തേക്ക് നോക്കി നിന്നു. മാപ്പ് ചോദിക്കാനുള്ള അർഹതപോലും എനിക്കും ഉപ്പാക്കും ഇല്ലെന്ന് അറിയാം. ഞാൻ നിന്നോടും ഉപ്പ നിന്റെ ഉമ്മയോടും ചെയ്തത് ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റ് തന്നെയാണ്. ഒരിക്കലും തിരുത്താൻ പറ്റില്ലെന്ന് അറിയാം എന്നാലും എന്റെ മനസ്സമാധാനത്തിന് വേണ്ടി ഒരിക്കൽ കൂടി ചോദിക്കുകയാ പൊറുത്തൂടെ ഈ അനിയത്തിയോട്. അതും പറഞ്ഞു അവൾ സഫുവിന്റെ കാൽക്കൽ വീണത് ഒന്നിച്ചായിരുന്നു. തന്റെ കാലിൽ കണ്ണുനീർ ഇറ്റ് വീഴുന്നത് അവൾ അറിഞ്ഞു. അവൾ ഷെറിയെ പിടിച്ചു എഴുന്നേൽപ്പിച്ചു. ഷെറി ഒരു കരച്ചിലോടെ അവളെ കെട്ടിപിടിച്ചു. മാപ്പ് തന്നുടെ സഫു എനിക്ക്. സഫു ഒന്നും മിണ്ടിയില്ല കുറച്ചു നേരം. ആകെ ഒരു മരവിപ്പ് ആയിരുന്നു അവൾക്ക് തോന്നിയത്. എത്രയൊക്കെ ദേഷ്യം കാണിച്ചാലും ഉള്ളിന്റെ ഉള്ളിൽ തന്റെ സഹോദരിയാണ് ഷെറി എന്ന ചിന്ത ഉണ്ട്. അവളെ മനസ്സറിഞ്ഞു വെറുക്കാൻ തനിക്ക് ആവില്ലെന്ന് അവൾക്ക് മനസ്സിലായി.

അവളെ തിരിച്ചു കെട്ടിപിടിച്ചു. അതിൽ ഉണ്ടായിരുന്നു തന്റെ പഴയ സുഹൃത്തിനോടും അതിനേക്കാളുപരി ഒരു സഹോദരിയോടും ഉള്ള സ്നേഹം. അവൾ ഫൈസിയെ നോക്കി അവന്റെ മുഖത്ത് ഉണ്ടായിരുന്നു ഇത് ഇങ്ങനെ ഉണ്ടാവുകയുള്ളൂ എന്ന ഭാവം. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ഷെറിയുടെയും സഫുവിന്റെയും കണ്ണുകളിൽ നിന്നും സന്തോഷത്തിന്റെയും സങ്കടത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമെന്നോണം കണ്ണുനീർ ഒലിച്ചിറങ്ങി. കണ്ടു നിന്ന ബഷീറിന്റെ കണ്ണുകളും ഈറനണിഞ്ഞു. എന്നും ഈ സ്നേഹബന്ധം നിലനിൽക്കണമെന്ന് മനസ്സുരുകി പ്രാർത്ഥിക്കുകയും ചെയ്തു. സഫവിനോടും ഉമ്മനോടും ചെയ്തതിൽ അയാൾ ആത്മാർത്ഥമായി പക്ഷത്തപിക്കുന്നുണ്ടായിരുന്നു. എന്നോടും പൊറുത്തൂടെ മോളെ ഇടറിയ ശബ്ദത്തോടെ അയാൾ സഫുവിനെ നോക്കി ചോദിച്ചു. അവൾ അയാളെ നോക്കുകകൂടി ചെയ്യാതെ ഇറങ്ങി പോയി ഫൈസിയുടെ കാറിൽ കയറി ഡോർ വലിച്ചടച്ചു. സാരമില്ല പതുക്കെ എല്ലാം ശരിയായികൊള്ളും.

ഫൈസി അയാളുടെ ചുമലിൽ തട്ടി കൊണ്ട് പറഞ്ഞു. ഫൈസി പോകാൻ നോക്കിയതും ഷെറി വിളിച്ചു. ഫൈസി...... അവൻ അവിടെ നിന്നു തിരിഞ്ഞു നോക്കി. ഷെറി അവന്റെ അടുത്തേക്ക് വന്നു. സോറി.......... അറിവില്ലായ്മ കൊണ്ട് പറ്റിപോയതാന്ന് കരുതി കഴിഞ്ഞതെല്ലാം പൊറുക്കണം. പണത്തിന്റെ അഹങ്കാരത്തിന്റെയും തിമർപ്പിൽ പറ്റിപ്പോയത എല്ലാം. പണം കൊടുത്തു എന്തും വാങ്ങാമെന്ന് കരുതിയെ അതൊക്കെ തെറ്റാണെന്നു ഇപ്പൊ മനസിലായി. എനിക്ക് ഫൈസിയോട് ഉണ്ടായിരുന്നത് വെറും അട്രാക്ഷൻ മാത്രം ആയിരുന്നു. ഫൈസിയുടെ കാശും സ്റ്റൈൽ പ്രതാപവും കണ്ടു തന്നെയാ സ്നേഹിച്ചത്. സ്നേഹം എന്താണെന്നു പഠിച്ചത് സഫുവിനെ കണ്ടാണ്.കഴിഞ്ഞതൊക്കെ മറന്നു രണ്ടാളും എന്നെ നിങ്ങളുടെ പഴയ ഫ്രണ്ട് ആയി കൂടെ കൂട്ടോ. കഴിഞ്ഞതൊക്കെ പോട്ടെ ഒരു ദുസ്വപ്നം ആയി കരുതിയാൽ മതി. അതൊന്നും ആലോചിക്കണ്ട ഇനി. സഫുവിന്റെ അനിയത്തി ഇനി എന്റെയും അനിയത്തി തന്നെയാണ്. അങ്ങനെ കണ്ടിട്ട് ഉള്ളു. നിങ്ങളുടെ ഫ്രണ്ട്ഷിപ് എവിടെയും പോകില്ല.

കുറച്ചു കഴിയട്ടെ അവൾ ഒന്ന് നോർമൽ ആയ നിങ്ങളെ അടുത്തേക്ക് തന്നെ വരും. ഫൈസി അവരോട് യാത്ര ചോദിച്ചു പോയി. അവൻ കാറിൽ കയറി സഫുനെ നോക്കി കാൽമുട്ടിൽ മുഖം ചേർത്ത് വെച്ച് ഇരിക്കുന്നത് കണ്ടു. കരയുകയാണെന്ന് അവന് മനസിലായി.അവൻ തൊട്ട് വിളിച്ചതും അവനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു. എനിക്ക് പറ്റുന്നില്ല ഫൈസി അയാളെ കാണുമ്പോ എന്റെ ഉമ്മാനെ ഓർമ വരും ഉമ്മാനോട് ചെയ്തതോന്നും മറക്കാൻ ആവില്ല. കാണണ്ട എനിക്കയാളെ. അവൻ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. അവൻ ആശ്വസിപ്പിക്കുന്നത് പോലെ അവളുടെ തലയിലൂടെ തലോടുക മാത്രം ചെയ്തു. സ്നേഹം വെറുപ്പാക്കാനും വെറുപ്പ് സ്നേഹം ആകാനും ഒരു നിമിഷം മതി സഫു . നിന്റെ കാര്യത്തിൽ ആണെങ്കിൽ പ്രത്യേകിച്ച് പറയണ്ട കാര്യം ഇല്ല. നിന്നെ ആരെക്കാളും എനിക്കറിയാം ആരെയും വെറുക്കനോ സങ്കടപെടുത്താനോ നിനക്ക് ആവില്ല. കാലം മായ്ക്കാത്ത മുറിവൊന്നും ഇല്ല. എന്നെങ്കിലും അവരോടുള്ള വെറുപ്പ് നിന്നിൽ നിന്നും പോവുക തന്നെ ചെയ്യും.

ഒരേങ്ങലോടെ അവനെ കൂടുതൽ മുറുക്കി പിടിച്ചതല്ലാതെ അവളൊന്നും തിരിച്ചു പറഞ്ഞില്ല. കുറെ കഴിഞ്ഞു കരച്ചിൽ അടങ്ങിയതും അവൾ അവനെ വിട്ടു നേരെ ഇരുന്നു. ഇനി നമുക്ക് പോയാലോ അവളൊന്നും മിണ്ടിയില്ല പുറത്തേക്ക് നോക്കിയിരിക്കുക മാത്രം ചെയ്തു. അവൻ ഇടക്കിടക്ക് അവളെ നോക്കി അവന്ന് അറിയാമായിരുന്നു അവളുടെ ഉമ്മാന്റെ ഓർമ്മകൾ ആണ് അവളുടെ ഈ സങ്കടത്തിന് കാരണം എന്ന്. അത് കൊണ്ട് തന്നെ അവൻ ശല്യം ചെയ്തും ഇല്ല. അവൻ കാർ നിർത്തി അവളെ വിളിച്ചു. അവൾ ചുറ്റും നോക്കി ബീച്ചിൽ ആണ് വന്നതെന്ന് അവൾക്ക് മനസിലായി. വീട്ടിൽ പോകുന്നിലേ രാവിലെ ഇറങ്ങിയതാണ് എല്ലാരും തിരക്കുന്നുണ്ടാകും. ഞാൻ വിളിച്ചു പറഞ്ഞിന് രാത്രി തിരിച്ചു വരുന്ന്. ഈ മൂഡ് വച്ചു നിന്നെ കൂട്ടി വീട്ടിൽ പോയാൽ ശരിയാവില്ല. എനിക്ക് എന്റെ കാന്താരി സഫുനെ വേണ്ടേ അല്ലാതെ കണ്ണീർകടലിനെ അല്ല. അവൻ അവളെ കയ്യും പിടിച്ചു കടലിന്നടുത്തേക്ക് നടന്നു. തണലുള്ള ഒരിടം നോക്കി അവർ ഇരുന്നു. ടീ സഫു സങ്കടം വരുമ്പോ എല്ലാവരും കടൽ നോക്കി ഇരിക്കും അതെന്തിനാ.

എന്തിനാ...... ഞാനും കുറെ ആയി ആലോചിക്കുന്നു. എനിക്കറിയാതോണ്ടല്ലേ നിന്നോട് ചോദിച്ചേ. നിനക്കിപ്പോ നല്ല സങ്കടം ഉണ്ട്. നിനക്ക് എന്താ തോന്നുന്നേ ഇവിടെ വന്നതോണ്ട്. നിന്റെ ഫീൽ പറയ്. എനിക്ക് സന്തോഷം ആയാലും സങ്കടം ആയാലും തല ചായ്ക്കാൻ ഈ തോളും ചേർത്ത് പിടിക്കാൻ ഈ കൈകൾ മതി. അവൾ അവന്റെ ചുമലിലേക്ക് തല ചായ്ച്ചു കൊണ്ട് പറഞ്ഞു. അവൻ അവളെ കൈ കൊണ്ട് ചേർത്ത് പിടിച്ചു. അതിൽ തീർന്നിരുന്നു അവളുടെ സങ്കടം മുഴുവൻ. കുസൃതിയും പുഞ്ചിരിയും ഉള്ള അവന്റെ കാന്താരി സഫു ആയിട്ടേ അവർ അവിടെ നിന്നും വീട്ടിലേക്ക് പോയുള്ളു. **** റൂമിന്റെ വാതിൽ തുറന്നു അകത്തു കയറിയതും അവൾ ഞെട്ടലോടെ ഫൈസിയെ നോക്കി. വൈറ്റ് ഷർട്ടും ഇട്ട് കിടു ലുക്കിൽ മൂപ്പർ കണ്ണാടിയിൽ നോക്കി സ്വന്തം സൗന്ദര്യം ആസ്വദിക്കുന്നു. എന്നാലും ഇവനെന്തിനായിരിക്കും ഇന്നീ ഷർട്ട് ഇട്ടത്. മുൻ വൈരാഗ്യം വല്ലതും തീർക്കാനുള്ള പ്ലാൻ ആണോ ഇനി. ഫൈസി കണ്ണാടിയിലൂടെ കണ്ടു സഫു കണ്ണും മിഴിച്ചു തന്നെ തന്നെ നോക്കി നില്കുന്നത്.

ഒരു നിമിഷം അവൻ എല്ലാം മറന്നു അവളെ തന്നെ നോക്കി നിന്നു പോയി . കല്യാണം കഴിഞ്ഞ അന്ന് രാത്രി ഇട്ട സാരി തന്നെ ആയിരുന്നു അവളുടുത്തത്. തലയിൽ മുല്ലപ്പൂവും ചൂടിയിരുന്നു. അന്നത്തെ രാത്രി മറക്കാൻ അവൾ മനപ്പൂർവം തന്നെയാണ് ആ വേഷത്തിൽ വന്നതെന്ന് അവന് തോന്നി. അറിയാതെ പോലും ഞാൻ ഇനി നിന്നെ വേദനിപ്പിക്കില്ല സഫു. ഞാൻ കാരണം ഒരിക്കലും ഇനിയ കണ്ണ് നിറയില്ല. തനിക്ക് എന്തിന്റെ കേടാ ഫൈസി. മനപ്പൂർവം തല്ലുണ്ടാക്കാൻ ഇറങ്ങീതാണോ നീ. സഫുവിന്റെ വിളി കേട്ടു അവൻ ചിന്തയിൽ നിന്നും ഉണർന്നു. ഒരു പുഞ്ചിരിയോടെ അവളെ നോക്കി. ഇളിക്കല്ലേ.... ഞാനിന്ന് ആയിഷുന്റെ കൂടെ കിടന്നോളാം തല്ല് കൊല്ലാനുള്ള ശേഷി ഇല്ല എനിക്കിനി. ടീ ഉടക്ക് ഉണ്ടാകാതെ കേറി വാടീ സത്യം പറയ് മോനെ എന്താ ഉദ്ദേശം. ഇവിടെ ഫസ്റ്റ് നൈറ്റ്‌ ആണോ അതോ മൂന്നാം ലോക മഹായുദ്ധമോ നടക്കാൻ പോണേ വേണേൽ രണ്ടും നടത്താം ഒരു കള്ളച്ചിരിയോടെ അവളെ നോക്കി കണ്ണടിച്ചു കാണിച്ചു ഫൈസി പറഞ്ഞു. അവൾ പരിഭവത്തോടെ മുഖം കോട്ടികൊണ്ട് പറഞ്ഞു.

എന്നാലും കൊലച്ചതി ആയി പോയി ഇത്. മനപ്പൂർവം തല്ലുണ്ടാക്കാനല്ലേ നീയീ ഷർട്ട്‌ ഇട്ടത്. ഷർട്ട്‌ ഇട്ടത് മനഃപൂർവം തന്നെയാണ്. എനിക്ക് ഇന്ന് അറിയണം ഈ ഷർട്ട് ഇട്ടാൽ എങ്ങനെയാണ് തല്ലുണ്ടാവുന്നതെന്ന്. അത് കിട്ടുമ്പോ വഴിയേ അറിഞ്ഞോളും ആ വഴിയാ അറിയണ്ടേ ഇപ്പൊ നമ്മൾ തമ്മിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ഇല്ലല്ലോ. എല്ലാ പ്റബ്ലം തീർത്തു ഹാപ്പി ആണല്ലോ. മനസ്സ് കൊണ്ട് നമ്മളിപ്പോ ഒന്നാണ്. പിന്നെയിനി ഈ ഷർട്ട് കൊണ്ട് എന്ത്‌ ഉണ്ടാവാനാ. അഥവാ നിന്റെ പൊട്ടത്തരം കൊണ്ട് ഉടക്കാൻ വന്നാലും ഞാൻ വാ തുറക്കില്ല പോരെ . എന്റെ ലക്കി ഷർട്ട ഇത്. നമ്മൾ പുതുജീവിതം തുടങ്ങുകയല്ലേ ഇന്ന് മുതൽ. അത് കൊണ്ട് ഈ ഷർട്ട് തന്നെ ഇടണമെന്ന് തോന്നി. വെറുതെ ഉടക്കി നേരം കളയാതെ നീ കേറി വരുന്നുണ്ടോ. അതോ ഞാൻ വന്നു എടുത്തോണ്ട് വരണോ മുങ്ങാൻ നോക്കിയാലും ഇവൻ വിടില്ല.അകത്തേക്ക് പോവുക തന്നെ അല്ലാതെ വേറെ വഴിയും ഇല്ല .പടച്ചോനെ എന്നെ കാത്തോണേ വൈറ്റ് ഷർട്ടെ ഇന്നെങ്കിലും ഉടകതരം ഉണ്ടാകല്ലേ ..... നീ മുത്താണ്..... തേനാണ്..... ചക്കരയാണ് .....

നമ്മൾ രണ്ടാളും ഇന്ന് മുതൽ കട്ട ചങ്കാണ്. ഒരു പണിയും തരല്ലേ നീ. എന്നും നിന്നോട് നന്ദിയുണ്ടാകും. അപ്പൊ പറഞ്ഞത് പോലെ കോംപ്രമൈസ് കേട്ടാ........ അവൾ പ്രാർത്ഥിച്ചു കൊണ്ട് റൂമിലേക്ക് കയറി വാതിൽ അടച്ചു. അവൾ പറയുന്നത് കേട്ട് പിന്നിൽ നിന്നും ഫൈസി പൊട്ടിപ്പൊട്ടി ചിരിക്കുന്നത് കേട്ടു. ഇങ്ങനെ ചിരിക്കാൻ ഞാനിവിടെ സർക്കസ് ഒന്നും കളിക്കുന്നില്ല. അവനും അവന്റെ ഒരു പരീക്ഷണവും എന്നും പറഞ്ഞു തിരിഞ്ഞു നിന്നതേ അവൾക്ക് ഓർമയുള്ളു. പിന്നെ സംഭവിച്ചതെല്ലാം അവൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്തത് ആയിരുന്നു. പക വീട്ടാൻ ഇറങ്ങിയതാണോ പിഷാജേ നീ അലറുന്നത് പോലെ ഫൈസിയുടെ കലിപ്പ് ശബ്ദം കേട്ടതും അവൾ ഇറങ്ങി ഓടണോ വേണ്ടയോ എന്ന് ആലോചിച്ചു തലയിൽ കൈ വെച്ചു നിന്നു. ദേഷ്യം കൊണ്ട് വിറക്കുന്ന ഫൈസിയെ കണ്ടു അവളുടെ നെഞ്ചിൽ ഇടിവെട്ടിയ പോലെയായി. സോറി പറയാണോന്ന് ഉണ്ടെങ്കിലും പേടിച്ചിട്ട് കയ്യോ നാവോ അനങ്ങിയില്ല. അവൾ പിന്നെ ഫൈസിയുടെ മുഖത്തേക്ക് നോക്കിയില്ല പകരം ദയനീയമായി ഷർട്ടിനെ നോക്കി എന്നോടീ കൊലച്ചതി വേണ്ടായിരുന്നു ഷർട്ടെ.............. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story