മിഴികളിൽ: ഭാഗം 4

മിഴികളിൽ: ഭാഗം 4

എഴുത്തുകാരി: മാനസ ഹൃദയ

“”താൻ ഇതുവരെ റെഡി ആയില്ലേ…. പെട്ടെന്ന് നോക്ക്… ”” മുറിയിലേക്ക് ഒന്നും ശ്രദ്ധിക്കാതെ കടന്നു ചെന്ന ഋഷി കണ്ടത് സാരി ഉടുത്തു കൊണ്ടിരിക്കുന്ന കൃഷ്ണയെയായിരുന്നു …അത് എങ്ങോട്ട് വലിക്കണം ഉടുക്കണം എന്നു മനസിലാവാത്ത അവളെ ഋഷി കയ്യും കെട്ടി നോക്കി നിന്നു….കക്ഷി എന്ത്‌ ചെയ്യണമെന്നറിയാതെ ഇടത്തോട്ടും വലത്തോട്ടും വലിച്ച് നീട്ടി കളിയാണ്….പെട്ടെന്നായിരുന്നു കൃഷ്ണയുടെ കണ്ണിൽ ഋഷിയെ ഉടക്കിയത്….. അവളൊരു വളിച്ച ചിരി ചിരിച്ചു.. “”അത്.. അമ്മയാ പറഞ്ഞെ….. സാരി ഉടുത്തോളാൻ…..””

ചമ്മികൊണ്ട് ഋഷിയെ നോക്കി അവൾ പറഞ്ഞു… “”ഇങ്ങ് താ…. ഞാൻ ഉടുപ്പിച്ചു തരാം…. “” അവളുടെ അടുത്തേക്ക് നീങ്ങി സാരി തുമ്പവൻ കൈക്കലാക്കി… “”അയ്യോ വേണ്ടാ… അമ്മ… അമ്മയോട് ഒന്ന് ഇവിടെ വരാൻ പറഞ്ഞാൽ മതി….. “”” “”ഓഹോ.. ഞാൻ ഉടുപ്പിച്ചാൽ ആകാശോന്നും ഇടിഞ്ഞു വീഴില്ലല്ലോ….എനിക്കറിയാം ചെയ്യാൻ. “” അത്രയും പറഞ്ഞു കൊണ്ടവൻ സാരിയുടെ പ്ലീറ്സ് എടുത്തു പിൻ ചെയ്ത് കൊടുത്തു… ആ നിമിഷമെല്ലാം കിച്ചുവിനെ ഒരു തരം നാണം പൊതിയുന്നുണ്ടായിരുന്നു… പക്ഷെ ഋഷിക്ക് യാതൊരു ഭാവവും നിറഞ്ഞിരുന്നില്ല..അവളുടെ മനസ്സിൽ കയറി പറ്റണം… അത് മാത്രമായിരുന്നു അവന്റെ ചിന്ത…മുട്ടു കുത്തിയിരുന്നു ചുരുക്കുകളോരോന്നും മടക്കിഎടുക്കുമ്പോൾ അവന്റെ കണ്ണുകൾ അവളുടെ വയറിൽ ഉടക്കിയിരുന്നു..

പക്ഷെ ആാാ സമയം മറ്റെന്തൊക്കെയൊ ഓർമ്മകളായിരുന്നു ആ മനസ്സിൽ ഉടലെടുത്തത്…എങ്കിലും അതൊക്കെയവൻ മറക്കാൻ ശ്രമിച്ചു… “”‘ദേ… ശെരിയായില്ലേ…. ഇത്രേ ഉള്ളു… “” ഉടുപ്പിച്ചു കഴിഞ്ഞവൻ കൃഷ്ണയെ നോക്കി കണ്ണാടിക്കു മുന്നിലേക്ക് തിരിച്ചു…ശെരിക്കും നല്ല ഭംഗിയുണ്ടായിരുന്നു ഉടുപ്പിച്ചിട്ടു കാണാൻ… “”ഏട്ടനിതൊക്കെ അറിയോ… എങ്ങനെയാ അറിയാ…? “” കൗതുകമാർന്ന അവളുടെ ചോദ്യം അവനെ അടിമുടി പിടിച്ചുലച്ചിരുന്നു…… “”എവിടുന്ന്…. ഇതൊക്കെ സിംപിൾ അല്ലേ… താൻ വാ… അമ്മയും അച്ഛനുമൊക്കെ റെഡി ആയിട്ടുണ്ട്… തന്നെ കാത്ത് നിക്കുവാ… “‘ ‘”മ്മ്മ്… “” മറുപടിയെന്നോണം അവൾ തലയാട്ടികൊണ്ട് മൂളി…. തിരികെ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ ഋഷി അവൾക്കായി ഒരു നേര്മയായ ചിരിയും സമ്മാനിച്ചു..

ഒരുങ്ങി കഴിഞ്ഞ് താഴേക്ക് ഇറങ്ങി വരുമ്പോൾ കൃഷ്ണയെ കാണാൻ ഒരു ദേവതയെ പോലെ ഉണ്ടായിരുന്നു….. ഋഷിക്ക് അവളെ തന്നെ നോക്കി നിക്കാൻ തോന്നി …കിച്ചു താഴെക്കിറങ്ങി വന്നപ്പോഴേക്കും നളിനിയമ്മ കോർത്തു വച്ച മുല്ലപൂവ് എടുത്ത് പെണ്ണിന്റെ തലയിൽ ചൂടി കൊടുത്തു… “”എങ്കിൽ പിന്നെ വൈകിക്കേണ്ട… ഇറങ്ങാം…. “” ദാസച്ഛൻ പറഞ്ഞു കൊണ്ടു കാറിന്റെ ചാവിയുമെടുത്തു ഇറങ്ങി… “”അച്ഛാ… ഞാനും കൃഷ്ണയും ബൈക്കിന് വന്നോളാം…. അച്ഛൻ കാറെടുത്തോ….. “”” “”മ്മ്… ശെരി… “” ദാസച്ചന്റെ പാതി സമ്മതമായിരുന്നു അത്…മനസില്ല മനസോടെ അവനോട് സമ്മതം മൂളിയതാണെന്ന് ഋഷിക്ക് പിടി കിട്ടിയിരുന്നു ……എങ്കിലും ഒന്നും കാര്യമാക്കാതെ ബൈക്കന്റെ ചാവിയെടുക്കാൻ അവൻ അകത്തേക്ക് പോയി

“””ഋഷി കൃഷ്ണയെ അവന്റെ വരുതിയിലാക്കുവാ…… ഒന്നും അറിയാതെ ആ പെണ്ണും….. “”” പതിഞ്ഞ സ്വരത്തിൽ നളിനിയമ്മയോടായ് ദാസ് പറഞ്ഞു…. “”അങ്ങനെ ചിന്തിക്കല്ലേ ദാസേട്ട.. ചിലപ്പോ അവർ പോലുമറിയാതെ പരസപരം പിരിയാൻ പറ്റാതെ ആയാലോ..അത് കൊണ്ടു രണ്ടു പേരും അവരുടേതായ ലോകത്ത് തന്നെ നിന്നോട്ടെ.. ഋഷി ഇവളെ തന്നെ സ്നേഹിക്കാൻ നമുക്ക് മനസ്സുരുകി പ്രാർത്ഥിക്കാം…അതേ ഇപ്പൊ ചെയ്യാൻ പറ്റു.. “” ആ മറുപടിയിൽ ദാസച്ചൻ ഒന്നു നെടുവീർപ്പിട്ടു…. “”മോളെ… ഞങ്ങൾ എന്നാ ഇറങ്ങാം…. ഋഷിയും മോളും പിന്നാലെ വാ….. “”” “”മ്മ്മ്.. ശെരി അച്ഛാ “” അത്രയും പറഞ്ഞ് അവർ വണ്ടിയിൽ കയറി….. കാർ അകന്ന് പോകുന്നതും നോക്കി കൃഷ്ണ നിന്നു… “”ബാ… പോകാം… “” തോളിൽ തട്ടി പിന്നിൽ നിന്നും വിളിച്ചുകൊണ്ട് മുറ്റത്തേക്ക് ഓടി ഇറങ്ങിയിറങ്ങുന്ന അവനെ അത്ഭുതത്തോടെയായിരുന്നു പെണ്ണ് നോക്കിയത് ….

വണ്ടി സ്റ്റാർട്ട്‌ ചെയ്ത് അവനവളെ കൈ കൊണ്ട് മാടി വിളിച്ചു ഒരു നറു ചിരിയാലെ ഋഷിയെ പിടിച് കൊണ്ടു ബൈക്കിൽ കയറി ഇരിക്കുമ്പോൾ ഒരു പുതു പെണ്ണിന്റെ ആഗ്രഹത്തിനും .. സന്തോഷനും അതിരില്ലായിരുന്നു.. അമ്പലത്തിൽ എത്തിയതും അവൾ മനസ്സുരുകി പ്രാർഥിച്ചു… ആദ്യ രാത്രി താൻ ഒരുപാട് പേടിച്ചതാണ്…… ഇയാളോടുള്ള വിശ്വാസമൊക്കെ പോയതാണ്… എങ്കിലും എനിക്കിപ്പോ തോന്നുന്നു……… ആളൊരു ശുദ്ധൻ ആണെന്ന്…നല്ലത് വരുത്തണെ ഭഗവാനെ….. “” പ്രാർഥിച്ചു കൊണ്ടവൾ ഒരു നിമിഷം ഋഷിയെ തന്നെ നോക്കി… അവൻ കണ്ണടച്ച് നിൽപ്പായിരുന്നു..അവന്റെ മനസ്സിൽ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നു…. സ്വന്തം കുഞ്ഞ്…… എങ്കിലും കൃഷ്ണ തന്നെ വിട്ട് പോയാലും അവൾക്ക് നല്ലത് വരുത്തണെ എന്നുകൂടിയവൻ പ്രാർഥിച്ചു …..

“വെറും പാവമാണവൾ…. ഒന്നും അറിയില്ല…. ഒരു പൊട്ടി പെണ്ണ്….. ചതിക്കാൻ മനസുണ്ടായിട്ടല്ല ഭഗവാനെ…. അവളോടുള്ള ദയയാണ്‌ ഇത്രയും നാൾ എന്നെ പിടിച്ച് നിർത്തിയത്… പക്ഷെ ….. അവളെക്കാൾ വലുതായ മറ്റൊരാൾ ഉണ്ടനിക്ക്……ഈ ലോകത്ത് ഞാനേറെ സ്നേഹിക്കുന്നൊരാൾ “” അമ്പലത്തിൽ നിന്നും തിരുമേനി നൽകിയ പ്രസാദത്തിൽ നിന്നും ഒരു നുള്ള് ചന്ദനം കിച്ചു ഋഷിയുടെ നെറ്റിയിലേക്ക് ചാർത്തി കൊടുത്തു… എന്തോ അതിനവൾക്ക് എത്രയോ ആവേശമായിരുന്നു….ദാസഛനും അമ്മയ്ക്കും അതൊക്ക നോക്കി കാണുമ്പോൾ മനസ്സിൽ കനലെരിയും പോലെയായിരുന്നു തോന്നിയത് ..അവളുടെ സ്നേഹം കാണുമ്പോൾ ഹൃദയം നുറുങ്ങും പോലെ …എങ്കിലും ഒന്നവർ പ്രാർത്ഥിച്ചു…

ഇത്പോലെ ഋഷിയെയും കൃഷ്ണയെയും എന്നും ഒരുമിച്ച് കാണണെയെന്ന്….തന്റെ മകന്റെ ചിന്തകൾ മാറാണെയെന്ന്….. പെട്ടെന്നായിരുന്നു ഋഷിക്കൊരു കാൾ വരുന്നത്… ആനന്ദ് എന്ന് പേര് കണ്ടതും അവൻ മാറി നിന്നുകൊണ്ട് ഫോൺ എടുത്തു…. “”എന്താടാ …… “‘ “”ഹെലോ.. ഋഷി… നീ അറിഞ്ഞോ…. ഹൃതിക നാട്ടിലുണ്ട്….. ഞാൻ അവളുടെ ബ്രദറിനെ കണ്ടിരുന്നു. .. അപ്പോഴാണ് പറഞ്ഞത്…..” ആനന്ദ് പറഞ്ഞത് കേട്ടപ്പോൾ ഋഷിയുടെ മനസ്സിൽ ഒരു തീ ഗോളമായ് എന്തൊക്കെയോ എരിഞ്ഞു കൊണ്ടിരുന്നു…. “””മ്മ്… അപ്പൊ ഇനി ലണ്ടനിലേക്ക് പോവണ്ട അല്ലേ…… “”” “”വേണ്ട…. “” “”ആനന്ദ്… ഞാൻ പിന്നെ വിളിക്കാം…അല്ലേൽ ഒരു കാര്യം ചെയ്…നാളെ വീട്ടിലേക്ക് വാ….. ഒക്കെ “” അവൻ സംസാരിക്കുനടുത്തേക്ക് ദാസച്ഛനും കൃഷ്ണയും വരുന്നത് കണ്ട് ആനന്ദിനോട്‌ അത്രയും പറഞ്ഞവൻ ഫോൺ വച്ചു..

🌺🌺🌺🌺🌺🌺🌺🌺🌺🌺 “തനിക്ക് കഴിക്കാൻ എന്തേലും വേണോ..”” വീട്ടിലേക്ക് തിരികെ പോകുമ്പോൾ വണ്ടിയുടെ കണ്ണാടിച്ചില്ലിലൂടെ നോക്കികൊണ്ട് ഋഷി കൃഷ്ണയോടായ് ചോദിച്ചു …… “”വേണ്ട…. “” “”അതെന്താ…… വാ…. നമുക്ക് ഒരു ജ്യൂസ് കുടിക്കാം….. അല്ലേൽ ഐസ് ക്രീം…. “” “”വേണ്ടേട്ടാ…. മഴ വരുന്നുണ്ട്…. നമുക്ക് വേഗം വീട്ടിലേക്ക് പോകാം….. അച്ഛനും അമ്മേം ഇപ്പൊ വീട്ടിലെത്തി കാണും… നമ്മളെ കാണാതിരുന്നാൽ പേടിക്കില്ലേ….. “‘ ഇരുണ്ടു കൂടുന്ന കാർമേഘത്തേ നോക്കികൊണ്ട് ആകുലതയോടെ അവൾ പറഞ്ഞെങ്കിലും ഋഷി കേൾക്കാത്തതായി നടിച്ചു…. അടുത്തായി ഒരു കട കണ്ടതും അവിടെ അരികിലായി വണ്ടി നിർത്തി…. “”വാ… എപ്പോഴുമില്ലല്ലോ… വല്ലപ്പോഴുമല്ലേ ഇങ്ങനെ കഴിക്കാൻ പറ്റു… “”

അത്രയും പറഞ്ഞവൻ കൃഷ്ണയുടെ കയ്യിൽ അവന്റെ കൈ ചേർത്ത് വച്ചു.. ഇരുവരും ഐസ് ക്രീം പാർലറിൽ കേറി തിരികെ പോകുമ്പോഴേക്കും സമയം ഒത്തിരി വൈകിയിരുന്നു…..ഇടയ്ക്കായ് മഴ പെയ്തപ്പോൾ വഴിയരികിൽ വണ്ടി നിർത്തിയെങ്കിലും നേരം ഇരുട്ടാവുന്നത് കൊണ്ട് മഴയത്ത്‌ വണ്ടിയെടുക്കാൻ തന്നെയായിരുന്നു ഋഷി തീരുമാനിച്ചത്.. ദേഹത്തു തട്ടുന്ന വെള്ളതുള്ളികൾ കാറ്റിന്റെ ചലനത്താൽ തണുപ്പാർജിക്കുവാൻ തുടങ്ങിയപ്പോൾ കൃഷ്ണ അറിയാതെ ഋഷിയെ കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു ……. എത്രയോ മുറുകെ……. അവനിലപ്പോൾ ഒരു തരം വികാരം ഉണരുന്നുണ്ടായിരുന്നു…. പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന്… വീട്ടിലെത്തിയപ്പോഴേക്കും അച്ഛനും അമ്മയും അവരെ തന്നെ നോക്കി ഇരിക്കുന്നതായിരുന്നു കണ്ടത്…

കൃഷ്ണ വണ്ടിയിൽ നിന്നിറങ്ങിയതും സാരി തുമ്പു കൊണ്ട് ശരീരമാകെ ഒന്നുകൂടി പുതച്ചു….. “”വല്ല പനീം പിടിക്കില്ലേ കുട്ട്യേ…… ഇങ്ങ് പെട്ടെന്ന് കേറി വാ……. മഴ കണ്ടാൽ നേരത്തെ കാലത്തെ വീട്ടിലെത്താൻ നോക്കണ്ടേ…… വേം പോയി തല തുവർത്ത്‌ രണ്ടാളും “”” നളിനിയമ്മ ഋഷിയെ നോക്കി ശാസിക്കുമ്പോൾ അവൻ ഒരു കള്ള ചിരി നൽകുകയായിരുന്നു ചെയ്തത്….. അവന്റെ ചിരിയും കളിയും സ്നേഹവും എല്ലാമാ പെണ്ണിന്റെ മനസ്സിൽ അത്രമേൽ ആഴത്തിൽ പതിയുന്നുണ്ടായിരുന്നു… 🌺🌺🌺🌺🌺🌺🌺🌺 “”ഇതാ നന്നായി തല തുടക്ക് “” മുറിയിൽ ചെന്നപ്പോൾ ഒരു ടവൽ എടുത്ത് കൃഷ്ണ ഋഷിക്ക് കൊടുത്തു…അവൻ തല തുവർത്തുന്നതും നോക്കി കുറേ നേരമങ്ങനെ നിന്നു……

അത് കണ്ടിട്ടാവണം ഋഷി കൃഷ്ണയെ ചേർത്ത് പിടിക്കാൻ ശ്രമിച്ചത്…..വെള്ളം ഇറ്റിറ്റു വീഴുന്ന കുഞ്ഞു കുഞ്ഞു മുടിഴകളെ അവൻ തന്റെ കൈകളാൽ ഒതുക്കി കൊടുത്തു….. അവർ രണ്ടു പേരുടെയും കണ്ണുകൾ ആ സമയം പരസ്പരം കൊത്തിവലിക്കുവാൻ തുടങ്ങിയിരുന്നു…….ഇണ കുരുവികളെ പോലെ ചുണ്ടുകളുരസുവാൻ തുടങ്ങിയിരുന്നു…… “””കൃഷ്ണ യാം സോറി…. “”(ആത്മ ) പിടയ്ക്കുന്ന മിഴികളാലെ അവളെ നോക്കി മനസ്സിൽ പറഞ്ഞ് കൊണ്ടവൻ കൃഷ്ണയുടെ ചുണ്ടുകളെ പൂർണമായും സ്വന്തമാക്കി… മുറുകെ ചേർത്തു പിടിച്ച് അവ നുണഞ്ഞെടുത്തു….. ഋഷി നൽകുന്ന സ്നേഹ ചുംബനങ്ങളെ കണ്ണുകളടച്ചു പിടിച്ചു വിധേയമായ് സ്വീകരിക്കുമ്പോൾ ആ കൈകൾ അവൾ പോലുമറിയാതെ ഋഷിയെ ചേർത്ത് പിടിക്കുന്നുണ്ടായിരുന്നു…

ഒരു നിമിഷമവൻ കൃഷ്ണയെ തന്റെ കൈകളിൽ കോരിയെടുത്തു…. വെള്ള നിറത്തിൽ വിരിപ്പിട്ട കിടക്കയിൽ കിടത്തി അവനും ചേർന്നു കിടന്നു…..പ്രണയത്തോടെ ‘തന്നെ’ നോക്കുന്ന അവളെ കണ്ടപ്പോൾ മനസ് വിങ്ങുന്നുണ്ടായിരുന്നു…ഒരായിരം വട്ടം അവളുടെ കണ്ണുകളിലേക്ക് നോക്കി ഋഷി മാപ്പിരന്നു…. “””നിന്നിലെ നീയും ഞാനുമെല്ലാം ഈ ഋഷി ആണെന്നറിയാം…. പക്ഷെ നിനക്കൊരിക്കലും എന്റെ ജീവിതത്തിൽ സ്ഥിരമായ ഒരു സ്ഥാനമില്ല കൃഷ്ണ….. സോറി….. “”” ഋഷി അവളുടെ നെറ്റിയിൽ അത്രമേൽ ആർദ്രമായൊന്നു മുത്തി …… മനസിൽ തട്ടി സ്നേഹത്തോടെ കൃഷ്ണയ്ക്ക് നൽകുന്ന ആദ്യ ചുംബനമായിരുന്നു അത്… ആ ചുംബനത്തിൽ പെണ്ണിനോടുള്ള ദയയുണ്ടായിരുന്നു … കരുണയുണ്ടായിരുന്നു .. സഹതാപമുണ്ടായിരുന്നു…

“””ഏട്ടനെന്നെ ശെരിക്കും ഇഷ്ടാണോ… “” നേർത്ത സ്വരത്താൽ നിറഞ്ഞ അവളുടെ ചോദ്യം…. ആ ചോദ്യത്തേ മറികടന്നു തന്റെ ആവശ്യം നിറവേറ്റുവാൻ അവനൊരുത്തരമേ ഉണ്ടായിരുന്നുള്ളു….. “”ഇഷ്ടമാണ് കൃഷ്ണ……എത്രയോ വട്ടം… “” അവന്റെ മനസ്സിൽ തട്ടാതെയുള്ള മറുപടി…പക്ഷെ അത് ചെന്ന് പതിച്ചത് ആ പെണ്ണിന്റെ ഹൃദയത്തിലായിരുന്നു …… അവളൊന്ന് ചിരിച്ചു…… സ്നേഹമെന്നോണം അവനായി ഒരു മുത്തം സമ്മാനിച്ചു…….പതിയെ പതിയെ ഇരുവരും പരസ്പരം മറന്നു പുണരുവാൻ തുടങ്ങി……. അവളിലെ ഓരൊ അണുവിലും അവൻ ചുംബനങ്ങൾ കൊണ്ട് മൂടി…. ഉടയാടകളോരോന്നും നാണത്തോടെ ഒഴിഞ്ഞു മാറി… പുറത്ത് പെയ്യുന്ന മഴയുടെ ഈരടി ശബ്‌ദത്തിൽ, ജനലഴിക്കിടയിലൂടെ വരുന്ന….

തണുപ്പേറിയ കുളിർകാറ്റിൽ അവരൊന്നായ് ചേർന്നു…… ഇരുട്ടിലെപ്പോഴോ പെണ്ണിന്റെ മിഴികൾ നിറയാൻ തുടങ്ങിയിരുന്നു…. “”നോവുന്നു…. “” അറിയാതെ ചിലമ്പിച്ച ശബ്‌ദം പുറത്തേക്ക് വന്നപ്പോൾ അവയോരോന്നിനെയുമവൻ ചുംബനങ്ങളാൽ തടുത്തു…പെണ്ണിനെ ആഗ്രഹം പോലെ ചേർത്ത് പിടിച്ചു…… ഒരു മഴയങ്ങനെ പെയ്തു തോർന്നെന്ന പോലെ മുറ്റത്തെ മാവിലെ ഇലയിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റിറ്റു വീണു .. വരണ്ട ഭൂമിയിലെ മണ്ണിലേക്കിനി പുതു നാമ്പുകൾ മുളയ്ക്കുമായിരിക്കുമല്ലേ…അന്നാ പെണ്ണിന് ഒത്തിരി സന്തോഷം പങ്കിടുവാൻ കാണുമായിരിക്കുമല്ലേ ..ഇന്നിവിടെയവൾ ഉറക്കത്തിലാണ്… അത്രമേൽ വിശ്വാസ്യതയോടെ തന്റെ പ്രാണനായ് എല്ലാം സമർപ്പിച്ചുകൊണ്ട്……………………… തുടരും………..

മിഴികളില്‍ : ഭാഗം 3

മുഴുവൻ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story