Mr. Rowdy : ഭാഗം 16

Mr. Rowdy : ഭാഗം 16

എഴുത്തുകാരി: കുറുമ്പി

“നമ്മളെ കുടുംബത്തെ മുച്ചോടു മുടിപ്പിച്ച ആ മാധവന്റെ മകളല്ലേ അവൾ അവൾ നരകിച്ചു ചാവുന്നത് കണ്ട് അവളെയും ഓർത്തിരിക്കുന്ന അവളുടെ അമ്മയും മരിച്ചു മണ്ണടിഞ്ഞ അവളുടെ അച്ഛനും ശാന്തി ലഭിക്കരുത്”അച്ചുവിന്റെ കണ്ണുകളിൽ പക എരിഞ്ഞു. “നി വിഷമിക്കാതിരിക്ക് ആ പ്രോപ്പർട്ടികൾ നമുക്ക് കിട്ടിയില്ലെങ്കിലും അവളെ നമ്മൾ വെറുതെ വിടില്ല “ശേഖർ അച്ചുവിനെ ഒരു പുഞ്ചിരിയോടെ നോക്കിക്കൊണ്ട് പറഞ്ഞു. “എനിക്ക് ഒരു പേടിയും ഇല്ല അവൾക്ക് ഇഷ്ട്ടപെട്ടതെല്ലാം അവളിൽ നിന്നും പറിച്ചെടുക്കണം ഡാഡി അതാ എന്റെ ഈ ജീവിതത്തിന്റെ ലക്ഷ്യം അത് നടന്നില്ലേൽ ഈ ഭൂമിയിൽ ഞാൻ ജീവനോടെ കാണില്ല “അർച്ചന എന്തോ ഉറപ്പിച്ചപോലെ പറഞ്ഞു. “മോളെ……”ശേഖർ “ഇതെന്റെ വാക്കാ ഡാഡി ഓർമയിൽ ഇരിക്കട്ടെ “അർച്ചന ദേഷ്യത്തോടെ നടന്നകലുന്നതും നോക്കി ശേഖർ നിന്നു.

______ “അമ്പിളി ദെ അർജു വരുന്നു ആക്ടിങ് തുടങ്ങിക്കോ “വിജയ് ഓടി വന്നു പറഞ്ഞതും അമ്പിളി റൂമിൽ കേറി ഇരുന്നു. അർജു അകത്തേക്ക് കേറി വന്നതും വിജയ്യും കാർത്തിയും ആക്ടിങ് തുടങ്ങി. “ഡാ ശെരിക്കും കഷ്ട്ടാടാ അവളുടെ കാര്യം അവളും ഒരു പെൺകുട്ടി അല്ലേ ഭാര്യ അല്ലേ എന്തൊക്കെ സ്വപ്നം കാണും ജീവിതത്തെ പറ്റി “കാർത്തി വിജയിന്റെ മുഖത്തു നോക്കി സങ്കടത്തോടെ പറഞ്ഞു. ഷർട്ട്‌ ഊരി വെക്കുന്നതിനിടയിൽ അവരുടെ സംസാരത്തിനു ചെവി കോർത്ത അർജു ഒന്നും തിരിയാതെ നെറ്റി ചുളുക്കി. “അതെ പാവം അമ്പിളി അവർ എല്ലാരേയും പോലല്ലല്ലോ ആരോരും ഇല്ലാത്ത കുട്ടി അല്ലേ എന്തൊക്കെ സ്വപ്നം കാണും അവൾക്ക് ചിലരുടെ ഈഗോ കാരണം അവളുടെ ജീവിതം തൊലഞ്ഞു “വിജയ് അർജുനെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു. ഇതെല്ലാം കേട്ട് എന്തോ ചിന്തിച്ചു നിൽക്കായിരുന്നു അർജു. “എന്നിട്ട് അവൾ എവിടെ “കാർത്തി ഒന്നും അറിയാത്ത മട്ടിൽ ചോദിച്ചു. “അവൾ ആ റൂമിൽ ഉണ്ട് കരഞ്ഞു തളർന്നു പാവം ”

വിജയ് അർജുനെ ഇടക്കണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു. “പാവം “കാർത്തി പറഞ്ഞു തീരും മുൻപ് അർജു അമ്പിളിടെ റൂമിലേക്ക് കടന്നിരുന്നു. അത് കണ്ട് രണ്ടാളും ഒന്ന് ചിരിച്ചു. റൂമിലേക്ക് കടന്നതും അർജു കാണുന്നത് മെത്തയിൽ കമയ്ന്നുകിടക്കുന്ന അമ്പിളിയെ ആണ്. “പാവം “അർജു മനസ്സിൽ പറഞ്ഞു. “ഹോ ഈ നാശം പിടിക്കാൻ കണ്ണീർ വരുന്നില്ലല്ലോ “അമ്പിളി കണ്ണിൽ ചെറുതായൊന്നു കുത്തി. “അയ്യോ ന്തൊരു വേദനയാ ഇത് റിസ്ക് ആണ് കണ്ണെനിയും വേണ്ടതാ ഇപ്പോൾ കുറച്ച് തുപ്പൽ വെച്ച് അട്ജെസ്റ് ചെയ്യാ “അമ്പിളി തുപ്പൽ കയ്യിലാക്കി കണ്ണിലാക്കി. “അമ്പിളി “അർജു പതിഞ്ഞ സ്വരത്തിൽ വിളിച്ചു.അമ്പിളി മടിച്ചുകൊണ്ട് എണിറ്റു ഇരുന്നു.അർജു അവൾക്കരികിൽ ഇരുന്നു. “നി എന്തിനാ കരഞ്ഞെ “അമ്പിളിടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് അർജു ചോദിച്ചു. “അത്….. ഞാൻ ഒരു പെണ്ണല്ലേ എനിക്കും ഉണ്ടാവില്ലേ എന്റെ ജീവിതത്തെ പറ്റി ആശകളും മോഹങ്ങളും “അമ്പിളി തായെക്ക് നോക്കി പറഞ്ഞു.അർജു ഒന്നും മിണ്ടാതെ ഇരുന്നു.

“ഇങ്ങേരുടെ വായിലെന്താ പയം ആണോ ഇനിയും തായെക്ക് നോക്കിയാൽ എന്റെ കഴുത്ത് ഉളുക്കും “അമ്പിളിസ് മനസ്സ്. “എന്നോട് ഒന്നും തോന്നരുത് അമ്പിളി എനിക്ക് നിന്നെ ഒരിക്കലും ഒരു ഭാര്യയുടെ സ്ഥാനത്ത് കാണാൻ പറ്റില്ല ശാരീരികമായും മാനസികമായും ” അർജു അവർക്കിടയിലെ മൗനത്തെ തെജിച്ചുകൊണ്ട് പറഞ്ഞു. “റൗഡി എന്താ ഈ ശരീരത്തിന്റെ കാര്യം ഒക്കെ പറയുന്നെ ഇനി വല്ല ഫ്യൂസും അടിച്ചോ “അമ്പിളി അർജുനെ ഒന്നും തിരിയാതെ നോക്കി. “ഞാൻ എന്റെ മനസ്സിൽ കുഞ്ഞ് നാൾ മുതൽ പ്രതീക്ഷ്ടിച്ച രൂപമ അമ്പിളി അന്നു അവളെ അല്ലാതെ വേറെ ആരെയും ഈ നെഞ്ചിൽ കേറ്റാൻ പറ്റില്ലാ എനിക്ക് അവള എന്റെ ജീവൻ എന്റെ ഓരോ ഹൃദയത്തുടിപ്പും അവൾക്ക് വേണ്ടിയാ അവൾ എന്നെലും എന്റെ അരികിൽ വരും ആ ദിവസത്തിനു വേണ്ടിയാ എന്റെ കാത്തിരിപ്പ്. അർജുന്റെ അന്നു “അർജുവിന്റെ കണ്ണിൽ അന്നുവിനോടുള്ള പ്രണയം തുടിക്കുന്നത് അമ്പിളി കൗതുകത്തോടെ നോക്കി ഇരുന്നു.

ഒരെ സമയം അവളുടെ ഉള്ളിൽ സങ്കടം നിയലിച്ചു കയ്കൾ താലി മാലയിൽ പിടി മുറുക്കി. “അന്നു ഇല്ലാതെ അർജു ഇല്ല അമ്പിളി…. നിനക്കറിയോ അഞ്ചു അവളുടെ കേസിൽ ഞാൻ ജയിലിൽ കിടന്നില്ലേ എനിക്ക് കുഞ്ഞ് നാളിൽ ഉണ്ടായ മെന്റൽ പ്രോബ്ലംസിന്റെ പേരിലാണ് ഞാൻ ആ കേസിൽ നിന്നും ഊരിയത്. ആ മെന്റൽ ഇഷ്യൂസ് ആര് കാരണ എനിക്ക് ഉണ്ടായെന്നു അറിയോ നിനക്ക്.. അന്നു അവൾ കാരണ. അവൾ ജനിച്ചപ്പോൾ തൊട്ട് എന്റെ കൂടെ ആയിരുന്നു എനിക്ക് എന്തിനും ഏതിനും അവൾ വേണമായിരുന്നു എന്തിന് ഒന്ന് കുളിക്കാൻ പോലും കൂട്ടിനു അവൾ ഇല്ലാതെ ഞാൻ പോവില്ലായിരുന്നു……. അവൾ എനിക്ക് എന്തായിരുന്നു എന്ന് എനിക്ക് അറിയില്ല അമ്പിളി പെട്ടന്ന് ഒരു ദിവസം അവൾ എന്നെ വിട്ട് പോയപ്പോൾ എന്റെ സമനില തെറ്റിപ്പോയി എനിക്ക് എന്നെ തന്നെ നഷ്ട്ടപെടുന്ന പോലെ തോന്നി. അവൾ എനിക്ക് എന്തൊക്കെയോ ആണ് അവൾ ഇല്ലാതെ ഞാൻ ഇല്ല അമ്പിളി എനിക്ക് ഉറപ്പുണ്ട്

എന്റെ സ്നേഹം സത്യമാണെങ്കിൽ അന്നു തിരിച്ചുവരും എന്റെ മാത്രം അന്നു ആയി “അത് പറയുമ്പോ അർജുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു അമ്പിളിക്ക് അർജുന്റെ സ്നേഹം ഒരു അതിശയമായിരുന്നു. ഇത്രമാത്രം ഒരാളെ ഒരാൾക്ക് സ്നേഹിക്കാൻ കഴിയുമോ. “റൗഡി റൗഡിക്ക് അന്നുനെ അത്രക്കും ഇഷ്ടമാണോ “അമ്പിളി അർജുനെ ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു. “ഇഷ്ടമാണോന്നോ എന്റെ ജീവനേക്കാളും ഇഷ്ട്ടമാ “അർജുവിന്റെ കണ്ണുകളിൽ ഒരേ ഒരു വികാരം മാത്രം പ്രണയം അസ്തികളിൽ ലയിച്ചു ചേർന്ന പ്രണയം.അമ്പിളിയുടെ കണ്ണുകളിൽ ഒരുതരം നിർവികരത നിറഞ്ഞു. “അറിയില്ല വെറും രണ്ട് ദിവസം മാത്രം പരിജയം ഉള്ള ഒരാൾക്ക് വേണ്ടി എന്തിനാ എന്റെ മനസ്സ് തുടിച്ചുകൊണ്ടിരിക്കുന്നത്. റൗഡി അന്നുനെ ഇത്രയധികം ഇഷ്ട്ടപെടുന്നതിന് എനിക്ക് എന്തിനാ പേടി….. അറിയില്ല ഒന്നും പക്ഷേ ഈ താലിയാണ് എന്റെ ഉള്ളിൽ നുരഞ്ഞു പൊങ്ങുന്ന വികാരത്തിന്റെ അടിത്തറ

“അമ്പിളിയുടെ ഹൃദയത്തുടിപ്പ് ഉയർന്നു കണ്ണുകളിൽ നിന്നും നിർത്തുള്ളി ഒഴുകി അർജു കാണാതെ അവൾ അത് തുടച്ചു മാറ്റി. “റൗഡി റൗഡിയുടെ ഈ സ്വഭാവം അന്നുനും റൗഡി ജീവന് തുല്യം സ്നേഹിക്കുന്ന കുടുംബത്തിനും എത്ര മാത്രം വേദന ഉണ്ടാക്കും എന്നറിയോ “അമ്പിളി മുന്നോട്ട് നോക്കി പറഞ്ഞതും അർജു മുഖമുയർത്തി അവളെ നോക്കി. “റൗഡി ഒന്ന് ആലോചിച്ചു നോക്ക് റൗഡിയുടെ അന്നു തിരിച്ചുവന്നാൽ റൗഡിയുടെ ഈ അവസ്ഥ അവൾക്ക് ഇഷ്ട്ടവോ….. ഒരിക്കലും ഇല്ല പെട്ടന്ന് അ പയെയാ അർജു ആവാൻ റൗഡിക്ക് പറ്റില്ലാ പക്ഷേ റൗഡി ഒന്ന് ആലോചിച്ചു നോക്ക്….. റൗഡിയുടെ ആ പയെയാ കളിയും ചിരിയും കാണാനായി കാത്തിരിക്കുന്ന ഒരു കുടുംബം ഉണ്ട് അവിടെ ഒരുപക്ഷെ ആ പയെയാ റൗഡിയെ അല്ലേ അന്നുനും ഇഷ്ട്ടാവാ “അമ്പിളി അർജുന്റെ മുഖത്തേക്ക് ഉറ്റുനോക്കി അവൻ അതെല്ലാം ശെരിയാണെന്ന മട്ടിൽ തലകുനിച്ചിരുന്നു.

“പിന്നെ പയെയാ ആ അർജു ആയിട്ട് റൗഡി അന്നുനെ കണ്ട് പിടിക്കണം അവളുടെ കൂടെ ഒരായുസ്സ് മുഴുവൻ ജീവിക്കണം ഞാൻ ഒരിക്കലും റൗഡിക്ക് ഒരു തലവേദന ആവില്ല അന്നു തന്നെയായിരിക്കും അന്നും ഇന്നും ഇനി എന്നും റൗഡിടെ പാതി “അമ്പിളി ചിരിച്ചോണ്ട് പറഞ്ഞു പക്ഷേ അവളുടെ മനസ്സ് നിറയെ ആ താലി ആയിരുന്നു. “Thanku so much അമ്പിളി….. ഇപ്പോൾ എനിക്കൊരു ലക്ഷ്യം ഉണ്ട് മുമ്പോട്ട് പോവാനുള്ള വഴിയും ക്ലിയർ ആണ്…………….. നി പറഞ്ഞത് ശെരിയാ അമ്പിളി ഒരു ദിവസം കൊണ്ട് എനിക്ക് മാറാൻ സാധിക്കില്ല ബട്ട്‌ ഞാൻ ഉറപ്പായും മാറും എന്റെ കുടുംബത്തിന് വേണ്ടി എല്ലാത്തിനും ഉപരി എന്റെ അന്നുന് വേണ്ടി……..”ആ വാക്കുകളിൽ അമ്പിളിയുടെ ഹൃദയം സഞ്ചരിച്ചുകൊണ്ടിരുന്നു. “നി ഉണ്ടാവില്ലേ അമ്പിളി എന്റെ കൂടെ എന്റെ അഞ്ജുനെ പോലെ ഒരു നല്ല ഫ്രണ്ട് ആയി “അർജുന്റെ കണ്ണുകളിൽ ഒരു നിർത്തിളക്കം കണ്ടതും അമ്പിളി അവന്റെ കയ്യിൽ കയ്യ് കോർത്തു. “ഫ്രണ്ട്‌സ് “അമ്പിളി അർജുന്റെ കണ്ണിൽ നോക്കി പറഞ്ഞു.

“മ്മ് നാളെ രാവിലെ തന്നെ നമുക്ക് വീട്ടിലേക്ക് പോവാ നി കിടന്നോ പിന്നെ….. ഇപ്പോൾ ഇങ്ങനെ സംസാരിച്ചെന്നു വെച്ച് ഞാൻ എപ്പോഴും ഇങ്ങനെ ആയിരിക്കില്ല എപ്പോൾ വേണേലും ആ പയെയാ അർജുൻ ആവാം “അർജു ഒന്ന് ചിരിച്ചുകൊണ്ട് അവിടെ നിന്നും എണിറ്റു. അമ്പിളിടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. “എന്തിനാ എനിക്ക് ഇതിലും മാത്രം സങ്കടം എനിക്ക് അറിയാവുന്നതല്ലേ റൗഡി ഒരിക്കലും എനിക്ക് സ്വന്തമല്ല ഒരിക്കലും സ്വന്തമാവുകയും ഇല്ല റൗഡി അന്നുന് ഉള്ളതാ………”അമ്പിളി ഒന്ന് ആഞ്ഞു ശ്വസം വലിച്ചുവിട്ടു മനസ്സ് തീർത്തും ആസ്വസ്ഥമായിരുന്നു അമ്പിളിയുടെ കയ്യ് താലിമാലയിൽ മുറുകെ പിടിച്ചു. “ഈ താലി എനിക്ക് ഒരിക്കലും സ്വന്തമാവില്ല.അന്നു ശെരിക്കും ലക്കി ആണ് തന്നെ ഇത്രേം അതികം സ്നേഹിക്കുന്ന ഒരാളുടെ സ്നേഹം അവൾ അറിയുന്നില്ലല്ലോ…… അവൾ എന്താണെന്ന് അറിയാതെ അവൾ എങ്ങനെ ഇരിക്കുന്നന്നെ അറിയാതെ അവളെ മാത്രം മനസ്സിൽ ഇട്ട് നടക്കുന്ന റൗഡി ഒരുപക്ഷെ അവൾ തിരിച്ചുവന്നാൽ റൗഡി അവളെ സ്നേഹം കൊണ്ട് മുടും……

ഭഗവാനെ ഇപ്പോൾ ഒരേ ഒരു ആശയെ ഉള്ളു അടുത്ത ജന്മത്തിലെങ്കിലും ഈ താലി അതായത് അന്നുവായിട്ട് എന്നെ ജനിപ്പിക്കണം ആ സ്നേഹം മതിയാവോളം അനുഭവിച്ച് മരിക്കണം..,. ച്ചെ…ച്ചെ റൗഡിക്ക് അന്നു മതി ഞാൻ ആരാ അല്ലേലും ഞാൻ റൗഡിയെ പ്രമിച്ചിട്ടൊന്നും ഇല്ലല്ലോ “അമ്പിളി സ്വയം തലക്കടിച്ചുകൊണ്ട് കിടന്നു എന്തോ അവളുടെ മനസ്സ് വല്ലാതെ ആസ്വസ്ഥമായിരുന്നു. അർജു തികച്ചും ശാന്തനായിരുന്നു അമ്പിളിടെ ഓരോ വാക്കുകളും അവന്റെ മനസ്സിലൂടെ കടന്ന് പോയി. ഒരു ചെറു പുഞ്ചിരി ചൊടികളിൽ നിറഞ്ഞു നിന്നു. രാത്രിയുടെ ഏകാന്തതയിൽ അന്നുവിന്റെ ഓർമകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു അർജുന്റെ മനസ്സ് നിറയെ ഒരുപക്ഷെ അവളിലെ അവളെ കണ്ടത്തിയപോലെ കണ്ണുകളിൽ പ്രണയം നിറഞ്ഞു നിന്നു. ഒരുപക്ഷെ ആത്മാവിൽ അലിഞ്ഞു ചേർന്ന പ്രണയം അതിന്റെ ശെരി പാതിയെ കണ്ടുപിടിച്ചപോലെ ആത്മ നിർവൃതി അടഞ്ഞു.

______ “💕Mr. Rowdy💕പോവാം “ഉമ്മറത്ത് കാത്തിരിക്കുന്ന അർജുനെ നോക്കി അമ്പിളി പറഞ്ഞതും കാർത്തിയും വിജയ്യും അവളെ ഉറ്റുനോക്കി. “ഹാ പോവാം “അർജു ബുള്ളറ്റിലേക്ക് കേറി. “ഏട്ടൻസ് എന്താണ് ഒരു ശോകം ഞാൻ വീട്ടിലേക്ക പോവുന്നെ അല്ലാതെ നാട് വിട്ടല്ല ഇടക്കൊക്കെ കാണാൻ ഞാൻ വരും “അമ്പിളി രണ്ടാളുടെയും കയ്യെ പിടിച്ചുകൊണ്ട് പറഞ്ഞു. “അമ്പിളി പോയിട്ട് വാ ഇനി നി ഇവിടെ വരേണ്ടത് അർജുന്റെ ശെരി പാതി ആയിട്ടായിരിക്കണം “കാർത്തി പറഞ്ഞതും അവൾ വെളുക്കെ ഒന്ന് ചിരിച്ചു. “അർജുന്റെ ശെരി പാതി അന്നുവാണ് “അമ്പിളി മനസ്സിൽ പറഞ്ഞതെങ്കിലും അവളുടെ ഹൃദയത്തിൽ അത് പതിഞ്ഞു. ഒരു പക്ഷേ ആ യാഥാർഥ്യം മനസ്സിലാക്കിയതെന്ന പോലെ. അമ്പിളി അർജുന്റെ പുറകിൽ കേറി കാർത്തിയെയും വിജയ്യെയും ഒന്ന് നോക്കി ചിരിച്ചു ഒരു ടാറ്റയും കൊടുത്തു.  “പിന്നെ എന്റെ കവിത കേൾക്കാൻ തോന്നുമ്പോ എന്നെ വിളിച്ചാൽ മതി ഞാൻ പാടിത്തരാം ”

അമ്പിളി ചിരിച്ചോണ്ട് പറഞ്ഞു. “അയ്യോ വേണ്ടേ….”രണ്ടാളും തോയ്‌തുകൊണ്ട് പറഞ്ഞു. അമ്പിളി അതിനൊന്നു ചിരിച്ചു. അമ്പിളി അർജുനിൽ നിന്നും കുറച്ച് അകലം പാലിച്ചാണ് ഇരുന്നത്. ഒരു കട്ടറോട് എത്തിയതും അമ്പിളി അർജുന്റെ ദേഹത്തേക്ക് ചാഞ്ഞു. അമ്പിളി വീണ്ടും അവനിൽ നിന്നും അകലം പാലിച്ചിരുന്നു അത് മനസ്സിലാക്കി അർജു പതുക്കെ ഓടിച്ചു. വീടിന്റെ ഗേറ്റ് കടന്നതും എല്ലാരും ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു. അവരെ രണ്ട് പേരെയും ഒരുമിച്ചു കണ്ടതും എല്ലാരുടെയും കണ്ണുകൾ വിടർന്നു. “അതെ ആദിയേട്ട എന്റെ കയ്യിൽ ഒന്ന് പിച്ചിയെ “അല്ലു അവരെ കണ്ണെടുക്കാതെ നോക്കിക്കൊണ്ട് ചോദിച്ചു.ആദി അവസരം മുതലെടുത്ത് അവന്റെ കയ്യ്ക്ക് ഒരു കടി അങ്ങ് വെച്ചു കൊടുത്തു. “ആഹാ…….”ഒരലറൽ ആയിരുന്നു അല്ലു.എല്ലാരും അവന്റെ നേരെ ലുക്ക്‌ വിട്ടു. “ആന അലറലോടലറൽ “ആദി അല്ലുനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. “ഡാ പരട്ട കിളവ നിങ്ങളെ ഇന്ന് ഞാൻ “അല്ലു ആദിക്ക് നേരെ തിരിഞ്ഞു………………..തുടരും………

Mr. Rowdy : ഭാഗം 15

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story